23-07-18b



📕📕📕📕📕📖📖📖📖📖
ആരോ ഒരാൾ
കെ.പി.സുധീര
പൂർണ പബ്ലിക്കേഷൻ
വില 65രൂപ
📚📚📚📚📚📚📚📚📚📚

 മഹാപ്രവാഹമായ ജീവിതത്തിൽ ഭാവത്തിന്റെ ജ്ഞാനാത്മകതയിൽ അങ്ങേയറ്റം മനസ്സർപ്പിച്ച ഒരു എഴുത്തുകാരിയുടെ പതിനഞ്ച് കഥകളാണ് "ആരോ ഒരാൾ"
   ആത്മാവിന്റെ തന്ത്രികൾഗാനംമീട്ടുന്ന, സാമൂഹ്യബോധമോളം വെട്ടുന്ന ഇവയിൽ നിന്നും ഞാനൊരു കഥ വേർതിരിച്ചെടുക്കുന്നു. അത് "ഏട്ടത്തി'' എന്ന കഥയാണ്.
      അമ്മയില്ലാത്ത ബുദ്ധിമുട്ടറിയാതെ ഏട്ടത്തിയുടെ തണലിൽ വളർന്ന അനുജൻ;അനുജനോടുള്ള സ്നേഹംകാരണം തന്റെ ജീവിതം പോലും വേണ്ടെന്നു വച്ച ഏട്ടത്തി. ഇവരാണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. അനുജൻ വിവാഹിതനാണ്, പിതാവാണ്. എന്നിട്ടും അവനോടുള്ള വാത്സല്യം കൊണ്ടാണ് നിസ്സാര കാര്യത്തിന് വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോന്നിരിക്കുന്നത്. സ്വന്തം ജീവിതത്തേക്കാളും ഭർത്താവിനേക്കാളും ഏട്ടത്തിക്ക് പ്രധാനം അനുജനാണ്. അവനെ എത്ര സ്നേഹിച്ചാലും, അവന്റെ ഭാര്യയേയും കുട്ടികളേയും എത്ര നന്നായി ശ്രദ്ധിച്ചാലും അനുജന്റെ സ്നേഹം തിരിച്ചു കിട്ടുന്നതായിരുന്നില്ല. അവന് ഭാര്യയാണെല്ലാം
    അനുജൻ കുഞ്ഞിൽ ആമഗ്നയായ ഭാര്യയോട് ഭർത്താവ് പരിഭവിക്കുന്നില്ല. പക്ഷെ ആ സ്നേഹവും വിലക്കിയ അന്ധതയിലാണ് ഏട്ടത്തി അനുജനെ മനസ്സിലാക്കിയത്.
 
     മനുഷ്യ മനസ്സുകൾ ഇങ്ങനെയാണ്. ആരെയും നില മറന്ന് സ്നേഹിക്കാൻ പാടില്ല.കാരണംഒരു നാൾ അവരാൽ വഞ്ചിത രോ അപമാനിതരോ ആവാമാരും. സ്നേഹം വലുതാണ് വഞ്ചനയില്ലാത്തത്. പക്ഷെ സ്നേഹിക്കുന്നവർ വഞ്ചിതരാക്കപ്പെട്ടേക്കാം.
   സ്ഥാലീപുലാക ന്യായേന ഒരു കഥയേപ്പറ്റി പറയുന്നു .ഈ കഥകൾ നമ്മോട് ഹൃദയം കൊണ്ട് സംസാരിക്കും

📚📚📚📚📚
റമീഷ ജബിൻ.കെ.പി