22-12

സംഗീത സാഗരം
രജനി

കേട്ടു പരിചയമുള്ള കണ്ടു പരിചയമുള്ള ഒരു  സംഗീത ശാഖയാണ്...

🦋നന്തുണിപ്പാട്ട്🦋

നന്തുണിപ്പാട്ട്
തനി കേരളീയമായ വാദ്യോപകരണമാണ് നന്തുണി. നന്തുര്‍ണ്ണിയെന്നും നംധ്വനിയെന്നും വിളിക്കാറുണ്ട്. വീണപോലുള്ള തന്ത്രി വാദ്യമായ നന്തുണി രണ്ടു തന്ത്രിയുള്ള വാദ്യമാണ്. ഒരേ ഉപകരണത്തില്‍ ശ്രുതിയും താളവും മേളിക്കുന്നു എന്ന സവിശേഷത നന്തുണിക്കുണ്ട്.

നന്തുണി ഉപയോഗിച്ചുള്ള പാട്ടാണ് നന്തുണിപ്പാട്ട്. നന്തുണിപ്പാട്ടിന്  വ്യാഴംപാട്ട് എന്നും പറയും. ഭദ്രകാളീക്ഷേത്രങ്ങളിലാണ് നന്തുണി പ്രധാനമായും ഉപയോഗിക്കുന്നത്. കളമെഴുത്തു പാട്ടിന് കുറുപ്പന്മാരും തെയ്യമ്പാടികളും നന്തുണി ഉപയോഗിക്കാറുണ്ട്. മദ്ധ്യകേരളത്തിലെ മണ്ണാന്‍ ഭഗവതിക്കളമെഴുത്തിനും തോറ്റത്തിനും നന്തുണിയാണ് ഉപയോഗിക്കുന്നത്. ദക്ഷിണ കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ കളമെഴുത്തുപാട്ട് അഥവാ കളമ്പാട്ട് നടത്തുമ്പോഴും ദേവീസ്തുതീപരമായ പാട്ടുകള്‍ പാടുന്ന അവസരങ്ങളിലും ശ്രുതി വാദ്യമായി ഉപയോഗിച്ചിരുന്നതും നന്തുണിയാണ്. തെക്കന്‍ കേരളത്തിലെ തമ്പുരാന്‍പാട്ടിനും നന്തുണി ഉപയോഗിക്കും. ഈ പ്രദേശങ്ങളില്‍ സര്‍പ്പക്കാവുകളില്‍ ഊട്ടുംപാട്ട് നടത്തുമ്പോള്‍ ഗണിയാര്‍ നന്തുണിയാണ് ഉപയോഗിക്കുന്നത്. കാളിത്തോറ്റത്തിനും തമ്പുരാന്‍പാട്ടിനും നന്തുണിയാണ് വാദ്യം.

നന്തുണിപ്പാട്ടിന് നാല് ശീലുകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. നാലാംശീല്, ഏറുശീല്, ആനത്തൂക്കം, അമ്മിണിച്ചായ എന്നിവയാണിവ. അനുഷ്ഠാനപരമായ സംഗീതത്തിന് യോജിച്ച നാദത്തോടു കൂടിയ നന്തുണി കേരളത്തിലെ ഗ്രാമീണ സംഗീതപാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നു.
നന്തുണിപ്പാട്ട്
നന്തുണിപ്പാട്ട്
നന്തുണിപ്പാട്ട്
നന്തുണിപ്പാട്ട്
നന്തുണിപ്പാട്ട്
കേരളത്തിന്റെ തനത് തന്ത്രിവാദ്യമാണ് നന്തുണി. നന്ദുണി, നല്‍ധുനി എന്നൊക്കെയും പേരുകളുണ്ട്. കളമെഴുത്തു പാട്ടിന് ഉപയോഗിക്കുന്ന സംഗീതോപകരണമാണ് ഏകദേശം നാലടി നീളവും കാലടി വീതിയുമുള്ള കട്ടിപ്പലകയിന്‍മേല്‍ ചെറിയ കമ്പികള്‍ ഉറപ്പിച്ചിരിക്കുന്നു. കമ്പികളുടെ ഒരഗ്രം പലകയില്‍ ഉറപ്പിച്ചിട്ടുള്ള കട്ടകളിലാണ് ഘടിപ്പിച്ചിട്ടുള്ളത്. ചെറിയ ചില്ലുകൊണ്ട് കമ്പികളില്‍ തട്ടുമ്പോള്‍ നാദമുണ്ടാകുന്നു.
പ്രാചീനകാലം മുതല്‍ക്കേ നന്തുണി കേരളത്തില്‍ പ്രചരിച്ചിരുന്നു. ചിലപ്പതികാരത്തില്‍ പരാമര്‍ശിച്ചിട്ടുള്ള 'യാഴ്' നന്ദുണിയുടെ ആദിരൂപമാണ്. ഏഴ് തന്ത്രികളുടെ 'ചെങ്കോട്ടിയാഴ്', 14 തന്ത്രികളുള്ള 'ശകോദയാഴ്', 19 തന്ത്രിയുള്ള 'മകരയാഴ്', 21 തന്ത്രിയുള്ള 'പെരിയാഴ്' എന്നിങ്ങനെ വിവിധതരത്തിലുള്ള യാഴുകള്‍ നിലവിലുണ്ടായിരുന്നു. ഇന്ന് തമിഴ് നാട്ടിലൊരിടത്തും യാഴുകള്‍ പ്രചാരത്തിലില്ല. കേരളത്തില്‍ ഭദ്രകാളി, അയ്യപ്പന്‍, വേട്ടയ്‌ക്കൊരുമകന്‍ തുടങ്ങിയ ദേവതകള്‍ക്ക് കളമെഴുതി സ്തുതി പാടുമ്പോള്‍ നന്തുണി ഉപയോഗിക്കുന്നു.

പാണപ്പുഴ പാടിനീര്‍ത്തി നന്തുണിപ്പാട്ട്
ചൊല്ലാക്കഥയിലെ കാണാപ്പൊരുളിലെ
മേളങ്ങള്‍ തുയിലുണര്‍ത്തിയ നന്തുണിപ്പാട്ട്
ഹോയ്... നന്തുണിപ്പാട്ട്....
നാക്കില്ലാക്കുന്നിനറിയാം നാടില്ലാ കാറ്റിനറിയാം
പാണന്‍‌റെ പൊന്നുടുക്കിലെ നാടോടിത്താളം
ഈ നാടോടിത്താളം

നന്തുണി
കാളീക്ഷേത്രങ്ങളിൽ കളമ്പാട്ടിന്‌ ഉപയോഗിച്ചുവരുന്ന ഒരു നാടോടിസംഗീതോപകരണമാണ്‌ നന്തുണി. വീണ തുടങ്ങിയ തന്ത്രിവാദ്യങ്ങളോടാണ്‌ ഇതിന്‌ സാദൃശ്യം. ഒരു കേരളീയവാദ്യം. തന്ത്രിവാദ്യവിഭാഗത്തിൽപ്പെടുന്ന ഇതിന് നന്ദുണി എന്നും പേരുണ്ട്. വടക്കൻപാട്ടുകളിൽ നൽധുനി എന്നാണ് പ്രയോഗിച്ചുകാണുന്നത്. നന്തുർണി എന്നാണ് മറ്റൊരു പേര്. ഈ പാഠഭേദങ്ങൾ നംധ്വനി എന്ന സംസ്കൃതപദത്തിന്റെ തത്ഭവങ്ങളാണെന്ന് കരുതപ്പെടുന്നു. ശിവതാണ്ഡവസമയത്ത് നാരദമഹർഷി ശിവസ്തുതി പാടുമ്പോൾ മീട്ടിയ വാദ്യമാണത്രെ നംധ്വനി.

കൊട്ടാനും മീട്ടാനും ഉപയോഗിക്കാനാവുംവിധം നിർമിച്ചിട്ടുള്ള ഒരു താള-ശ്രുതിവാദ്യമാണ് നന്തുണി എന്നു പറയാം. ദീർഘചതുരാകൃതിയിലുള്ള ഒരു മരക്കഷണത്തിൽ ഒരു കൊമ്പുകൈകൂടി ഘടിപ്പിച്ചാണ് നന്തുണി ഉണ്ടാക്കുന്നത്. ഈ പലകയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് വലിച്ചുകെട്ടിയ രണ്ടോ മൂന്നോ തന്ത്രികൾ ഉണ്ടാകും. തന്ത്രികൾ പിഞ്ഞാവള്ളി അഥവാ ഈരച്ചുള്ളി എന്ന വള്ളികൊണ്ടാണ് പരമ്പരാഗതമായി ഉണ്ടാക്കിപ്പോന്നിരുന്നത്. എന്നാൽ ഇന്നു ലോഹക്കമ്പികളും ഉപയോഗിക്കുന്നുണ്ട്. മരച്ചീളുകൊണ്ടു നിർമിച്ച ചെറുകോലുകൊണ്ടു തന്ത്രിയിൽ തട്ടിയാണു നാദം പുറപ്പെടുവിക്കുക, ഈ കോലിന് 'വായന' എന്നാണു പേര്. ഏതാണ്ട് നാലടി നീളവും കാലടി വീതിയുമാണ് നന്തുണിക്കുള്ളത്.

ചിലപ്പതികാരത്തിലും മറ്റും പരാമർശിച്ചിട്ടുള്ള യാഴ് എന്ന സംഘകാലവാദ്യം നന്തുണിയുടെ പ്രാഗ് രൂപമാണെന്നു കരുതപ്പെടുന്നു.