22-07-18

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
ജൂലെെ 16മുതൽ 21 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🔸🔹🔸🔹🔸🔹🔸🔹🔸🔹
അവതരണം
പ്രജിത.കെ.വി
( GVHSS ഫോർ ഗേൾസ്.തിരൂർ )
അവലോകനസഹായം
ശിവശങ്കരൻ മാഷ് 
( GHSS.തിരുവാലി )
(അവലോകനദിവസം_
ബുധൻ)

🔹🔸🔹🔸🔹🔸🔹🔸🔹🔸
പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി.തിരുവാലി ഹയർസെക്കന്ററി സ്ക്കൂളിലെ ശിവശങ്കരൻ മാഷിന്റെ സഹായമാണ് ഇത്തവണ സ്വീകരിച്ചത്.

ഇത്തവണ മൂന്ന് പംക്തികൾ നഷ്ടമായി.ചൊവ്വ,വ്യാഴം,വെള്ളി ദിവസങ്ങളിലെ പംക്തികളാണ് നഷ്ടമായത്.

ബാക്കിയുള്ള എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതും ഏറെ സന്തോഷകരമാണ് .


ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/1IJzHIr3K4fkv7IQJD5DPPcg6R6VW92WE/view?usp=sharing

ഇന്നറിയാൻ പംക്തി മുടക്കമില്ലാതെ അവതരിപ്പിക്കുന്ന അരുൺമാഷിന് അഭിനന്ദങ്ങൾ...

💦💦💦💦💦💦💦💦


ജൂലെെ16_തിങ്കൾ
📕 സർഗസംവേദനം📕
അവതരണം_രതീഷ് മാഷ് (MSMHSS കല്ലിങ്ങൽപറമ്പ്)
 ഗ്രൂപ്പിന്റെ സർഗതാളലയമായ സർഗസംവേദനത്തിൽ അവതാരകൻ രതീഷ് മാഷ് ഇന്ന് രണ്ട് വായനക്കുറിപ്പുകളാണ് അവതരിപ്പിച്ചത്. കവിത ടീച്ചർ തയ്യാറാക്കിയ കടൽമുത്ത് എന്ന കൃതിയുടെയും ഷാജി ജേക്കബ്ബ് മാഷ് തയ്യാറാക്കിയ ആത്മശെെലങ്ങളിലെ യാത്രകൾ എന്ന കൃതിയുടെയും വായനക്കുറിപ്പുകളാണ് ഇന്ന് നമ്മളുമായി സംവദിച്ചത്.
📘📒ഒരു മത്സ്യത്തൊഴിലാളിയുടെ.. ആൻഡ്രൂസിന്റെ..30 വർഷത്തെ ഡയറിക്കുറിപ്പുകൾ..അതാണ് ആൻഡ്രൂസ് എഴുതിയ കടൽമുത്ത്.പ്രെെമറി വിദ്യാഭ്യാസം കഷ്ടിച്ച് പൂർത്തീകരിച്ച, പ്രശസ്തനല്ലാത്ത ഒരു വ്യക്തിയുടെ കൃതി ഇത്രമാത്രം പ്രശസ്തമായത് എങ്ങനെയെന്ന് വ്യക്തമാക്കുന്നു കവിത ടീച്ചറുടെ കുറിപ്പ്. മത്സ്യത്തൊഴിലാളിയുടെ വിശ്വാസം,അന്ധവിശ്വാസം, അതിലെ യുക്തി..ഇതെല്ലാം വ്യക്തമാക്കുന്ന വിശദമായ കുറിപ്പ് ഞങ്ങളുമായി പങ്കുവെച്ചതിന് കവിത ടീച്ചർക്കും രതീഷ് മാഷിനും🌹🌹തുടർന്ന് വേറൊരു കുറിപ്പും ടീച്ചർ കൂട്ടിച്ചർത്തു.
📕📕അടുത്ത കുറിപ്പ് ബെന്നി ഡൊമനിക് മാഷ് എഴുതിയ ആത്മശെെലങ്ങളിലെ യാത്രകൾ എന്ന കൃതിക്ക് ഷാജി ജേക്കബ് സാർ തയ്യാറാക്കിയതായിരുന്നു.വളരെ വളരെ വിശദമായ കുറിപ്പ്.🙏👌
📕📕ചിപ്പിയിലെ മുത്തിനെപ്പോലെ അപൂർവതകളെറെയുള്ള മുത്തെന്ന് രജനി ടീച്ചറും,കുറെകാലമായി അന്വേഷിച്ച പുസ്തകത്തിന്റെ കുറിപ്പ് എന്ന് സുദർശനൻ മാഷും, തെരഞ്ഞെടുപ്പ് നന്നായി എന്ന് സ്വപ്ന ടീച്ചറും, മനസിനെ കടലാഴത്തേക്ക് കൂട്ടിക്കൊണ്ടുപോയി എന്ന് സീതയും അഭിപ്രായപ്പെട്ടു. രമടീച്ചർ, വാസുദേവൻമാഷ്,കലടീച്ചർ, ഷമീമ ടീച്ചർ, ഗഫൂർമാഷ്,പ്രജിത... തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി
💦💦💦💦💦💦💦

📕 ജൂലൈ 18 ബുധൻ 📙

📚📚 ലോകസാഹിത്യം 📚📚ഷ

അവതരണം : വാസുദേവൻ മാഷ്
(MMMHSS കൂട്ടായി)

പതിവുപോലെത്തന്നെ "ലോകസാഹിത്യത്തിൽ ഇന്നാര് " എന്ന പ്രവചന മത്സരം വളരെ നേരത്തേ തന്നെ തുടങ്ങി ..
അഭിപ്രായങ്ങളുമായി പലരും രംഗത്തെത്തിയെങ്കിലും പ്രജിത സമ്മാനവും വാങ്ങിപ്പോയി ..

📘 സംസ്കൃത വ്യാകരണ കുലപതിയും ഭാരതീയ സാഹിത്യ ശേഷ്ഠനുമായ പാണിനി മഹർഷിയെയാണ് വാസുദേവൻ മാഷ് ഇന്ന് ലോക സാഹിത്യത്തിൽ അവതരിപ്പിച്ചത്

📗 മഹർഷിയുടെ ജീവിതവും ഭാഷാ സാഹിത്യ സംഭാവനകളും വളരെ വിശദമായിത്തന്നെ മാഷ് അവതരിപ്പിച്ചു ..

📒 സംസ്കൃത ഭാഷയ്ക്കും ഇതര ഭാരതീയ ഭാഷകൾക്കും വ്യാകരണപുണ്യം പകർന്ന പാണിനീയം അഥവാ അഷ്ടാധ്യായി എന്ന ഗ്രന്ഥത്തെ സൂക്ഷ്മമായി വിലയിരുത്താൻ മാഷിന്റെ അവതരണത്തിനു കഴിഞ്ഞു

📖 മലയാളമുൾപ്പെടെയുള്ള ഭാരതീയ ഭാഷകളിൽ പാണിനീയത്തിനുളള സ്വാധീനം വിശദമാക്കാനും മാഷ് മറന്നില്ല

🔵 തുടർന്നു നടന്ന ലോകസാഹിത്യ ചർച്ചയിൽ രതീഷ് മാഷ് ,സീത ,സുരേഷ് മാഷ് ,രജനി ,കല ടീച്ചർ ,വിജു മാഷ് ,ശ്രീല ടീച്ചർ ,പ്രജിത ,കൃഷ്ണദാസ് ,അശോക് സാർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ..

🔲 ഐ.സി.ചാക്കോയുടെ പാണിനീയപ്രദ്യോതം എന്ന കൃതി പരാമർശിക്കാമായിരുന്നു എന്ന അശോക് സാറിന്റെ നിർദേശം ശ്രദ്ധേയമായിത്തോന്നി ..

പാണിനീയത്തെയും  പാണിനീയകാരനെയും വരച്ചുകാട്ടിയ വാസുദേവൻ മാഷിന് അഭിനന്ദനങ്ങൾ ..
🌹🌹🌹🌹

💦💦💦💦💦💦💦💦💦💦

21/7/2018_ശനി
നവസാഹിതി
🖊🖋🖊🖋🖊🖋🖊🖋

കൃത്യസമയത്തുതന്നെ തുടങ്ങിയ നവസാഹിതിയെ ഇന്ന് അവതാരക സ്വപ്നടീച്ചർ ഏറെ അണിയിച്ചൊരുക്കിയിരുന്നു.ഗ്രൂപ്പംഗങ്ങളുടെ ഇടപെടലുകൾ കൂടിയിയപ്പോൾ ചമയങ്ങൾ പൂർത്തിയായി നവസാഹിതി നവോഢയെപ്പോലെ തിളങ്ങി...
🌹 സീന ശ്രീവൽസൻ എഴുതിയ കണ്ണാടികളുടയ്ക്കുമ്പോൾ ...മനോഹരമായ കവിത..എന്നെയറിയാത്ത...എന്റെ സുഖാനന്ദത്തിൻ കൊടുമുടികളറിയാത്ത ...നീയെന്തിനാ നിന്നിലേക്ക് എന്നെ ചേർക്കുന്നത്...?
🌹നിശ്ശബ്ദതയുടെ ചെറുനൂലിഴകൊണ്ട് അച്ഛനെയും,ഹൃദയവേരിൽ കൊരുത്ത് അമ്മയെയും വരയുന്ന..
റഫീക്ക് ആറളം  എഴുതിയ വരഞ്ഞുതുടങ്ങുമ്പോൾ 👌👌👌👌
🌹 കന്നി എഴുതിയ പിണങ്ങിപ്പോയ സെെക്കിൾ പിണങ്ങിപ്പോയ നമ്മുടെ ബാല്യകാലം തന്നെയല്ലേ🤔
🌹ജനിക്കുമ്പോൾ മുതൽ തുടങ്ങുന്ന പെണ്ണരുതുകൾ ശക്തമായി വരച്ചുകാട്ടുന്നു യജിന പത്മനാഭൻ എഴുതിയ ഒറ്റക്കിനാവ് എന്ന കഥയിൽ
🌹പരേതയായിട്ടും പതിവുപോലെ അടുക്കളയിലേക്കോടുന്ന സ്ത്രീ ജന്മങ്ങളെ വരച്ചുകാട്ടുന്ന അമ്മു ദീപ യുടെ നാലുവരിക്കവിത മനസിൽ ഒരു നീറ്റലായി... അതു ഞാനാകില്ലേ എന്ന തോന്നലും..
🌹 വി.ടി.ജയദേവൻ എഴുതിയ അവളുടെ ആൾ..ശക്തമായ ദാമ്പത്യബന്ധത്തെയും,മരണത്തെ പ്രണയിച്ച പെൺകുട്ടിയേയും ആശയമാക്കി രചിച്ച ഹൃദയത്തിൽ തട്ടുന്ന കവിത....👌👌
🌹 കിട്ടിപ്പോയ സ്വാതന്ത്ര്യം മനുഷ്യനിൽ ജാതിമതവർഗ ചിന്തകൾ ഉടലെടുത്തപ്പോൾ വരുന്ന ..വന്ന...മാറ്റം തുറന്നു കാണിക്കുന്നു.
🌹തിരണ്ടുകുളി കല്യാണം,പ്രണയം,ഏതിലും അജ്ഞതയില്ലാത്ത പുതുതലമുറ..ഇതെല്ലാം കൂടിച്ചേർന്ന കഥയാണ്  പ്രേമാനന്ദൻ എഴുതിയ അജ്ഞതയുടെ മഞ്ഞുകണങ്ങൾ..
🌹 ഇടിമിന്നൽ ഭർത്താവിനെയും മകളെയും കരിക്കട്ടയാക്കുന്നതു കണ്ട് ഭ്രാന്തിയായി മാറിയ ശ്വേത...അവളുടെ അച്ഛൻ ഈശ്വരവാര്യരിലൂടെ വികസിക്കുന്ന കഥ..അതാണ് പെയ്തുതീരുമ്പോൾ...
🌹 സുഭാഷ് എഴുതിയ പതിരായി പോണ പ്രാണനേത്... എന്ന നാടൻപാട്ട് പൊളിച്ചു👌👌👌
🌹 ജിതടീച്ചർ എഴുതി സന്തോഷ്മാഷ് ഈണം കൊടുത്ത ശുചിത്വകവിത👌👌ടീച്ചറേ...ഇനിയും കവിതകൾ പ്രതീക്ഷിക്കുന്നു..
🌹 ശ്രീല ടീച്ചർ എഴുതിയ മഴയായ്..മഴ അങ്ങനെയിങ്ങനെ പെയ്ത് ഓർമകളെ ഉണർത്തുന്നു ..☔☔☔
🌹 അശോക്.യു എഴുതിയ മഴപ്പൂവ് വിക്ടർജോർജിനെ ഓർമ്മപ്പെടുത്തുന്നില്ലേ🤔😔😔
🌹 അശോക്. യു എഴുതിയ ഒറ്റവരിക്കവിതയായ അയാൾ 👌
🌹 അശോക് സർ പോസ്റ്റ് ചെയ്ത മീശ
ആകട്ടെ കാലിക പ്രസക്തിയുള്ള കവിത
🌹നെരൂദയുടെ ദു:ഖഭരിതമായ കവിതയുടെ വിവർത്തനമായിരൂന്നു ശ്രീനിവാസൻ തൂണേരി എഴുതിയത്.
🌹ഗഫൂർമാഷ്,ഹമീദ് മാഷ്,രജനിടീച്ചർ, സബുന്നിസ ടീച്ചർ, സീത,രതീഷ് മാഷ്,...തുടങ്ങിയവരുടെ ഇടപെടലുകൾ നവസാഹിതി മോഹനമാക്കി..
💦💦💦💦💦💦💦💦
ഇനി വാരതാരങ്ങളിലേക്ക്...
 ലോകസാഹിത്യവേദിയെ തന്റെ ഇടപെടൽ കൊണ്ട് ധന്യമാക്കിയ കല ടീച്ചറാണ് നമ്മുടെ ഈയാഴ്ചയിലെ താരം
കല ടീച്ചർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌹
ഇനി ഈ വാരത്തിലെ ശ്രദ്ധേയമായ ഈപോസ്റ്റിലേക്ക്...

ജയരാജ് മാഷ് 18/7/18 ന് വെെകീട്ട്  4.40ന് പോസ്റ്റ് ചെയ്ത മാപ്പിളരാമായണം ഓഡിയോ ക്ലിപ്പ് ആകട്ടെ ഈ ആഴ്ചയിലെ മികച്ച പോസ്റ്റ്
ജയരാജ് മാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌹