22-05d

ദൃശ്യകലയുടെ വരമൊഴിയിണക്കത്തിലെ ഇന്നത്തെ അവസാന ഇനം..തൊണ്ണൂറ്റിയേഴാം ഭാഗമായി പരിചയപ്പെടാം കുത്ത്റാത്തീബ്

ഞങ്ങളുടെ നാട്ടിൽ ഈ ആത്മത്യാഗപരമായ കലാരൂപം ഉണ്ട്..പക്ഷെ, കാണാൻ സാധിച്ചിട്ടില്ല..ക്ലാസിലെ കുട്ടികൾ പറഞ്ഞുകേട്ട ധാരണ..കഴിഞ്ഞയാഴ്ച നമ്മുടെ പ്രമോദ്മാഷ് ഒരു കുറിപ്പു കൂടി അയച്ചു തന്നതൊടെ ഈ ആഴ്ച കുത്ത് റാത്തീബ് പരിചയപ്പെടുത്താമെന്ന് കരുതി












കുത്ത്റാത്തീബ് വായിച്ചുവല്ലോ...റാത്തീബ് എന്നാൽ എന്താണെന്നുകൂടി നോക്കാം..

റാത്തീബ്👇
ഇസ്ലാമിലെ ആധ്യാത്മിക സാധുക്കളായ സൂഫികളുടെ സ്തോത്ര സദസ്സുകളാണ് റാത്തീബ് അഥവാ ഹദ്റ.ആവർത്തിച്ചു ചൊല്ലുന്നത് എന്നതാണ് റാത്തീബിൻറെ വാഗാർത്ഥം. ഓരോ സരണികൾക്കും അവരുടേതായ റാത്തീബുകളുണ്ടാവും.ദൈവത്തെ വാഴ്ത്തുക , ദൈവ നാമങ്ങളും ,സ്തോത്രങ്ങളും , പ്രാർത്ഥന ശകലങ്ങളും ഉരുവിടുക , ഖുർആനിലെ വചനങ്ങൾ ഉരുവിടുക , പ്രവാചകന്മാരുടെയും ,സയ്യിദന്മാരുടെയും ,സൂഫിയോഗികളുടെയും ക്ഷേത്തിനായി പ്രാർത്ഥിക്കുക , പ്രവാചകന്മാരുടെ ഗുണ മേന്മകൾ വർണ്ണിക്കുക . വിവിധ സൂഫി സന്യാസികളുടെ മേന്മകളും അത്ഭുതങ്ങളും വാഴ്ത്തി പാടുക എന്നിങ്ങനെ ഒരേകീകരണ ഘടനയിലാണ് മുഴുവൻ റാത്തീബുകളും ചിട്ടപ്പെടുത്തത്തിയിരിക്കുന്നത്. വിവിധ മാർഗ്ഗങ്ങളിലെ റാത്തീബുകളുടെ ഘടനകൾ തമ്മിൽ സാമ്യതയുണ്ടെങ്കിലും വാഴ്ത്തപ്പെടുന്ന ആചാര്യന്മാരും , ആലാപന രീതികളും വ്യത്യസ്തമായിരിക്കും.

റാത്തീബുകളുടെ സദസ്സുകളിൽ അലസതയകറ്റുവാൻ ആത്മീയ ചലനങ്ങളെന്ന പേരിൽ ആട്ടവും , കറക്കവും ഉണ്ടാകാറുണ്ട് .കാവ്യ ശകലങ്ങൾക്കു അകമ്പടിയായി വായ്പാട്ട് , ദഫ് , അറബന എന്നിവയും ഉപയോഗിക്കപ്പെടും.ചില മാർഗ്ഗങ്ങളിലെ സന്യാസി വര്യന്മാർ റാത്തീബുകളോടനുബന്ധിച്ചു ആയുധ പ്രയോഗങ്ങളും, അഭ്യാസ മുറകളും നടത്തും. വുഷു,കുങ്ഫു ,സിലറ്റ്,കളരി എന്നീ ആയോധന കലകളും റാത്തീബുകളുടെ മേൻപൊടി ചേർത്ത് സൂഫികൾ പ്രദർശിപ്പിക്കാറുണ്ട്. മുൻപ് കാലത്ത് ചില നമസ്കാരങ്ങൾക്ക് ശേഷവും, ദിവസങ്ങളിലും പള്ളികളിൽ പൊതുജന പങ്കാളിത്തത്തോടെ ഇത്തരം റാത്തീബ് സദസ്സുകൾ അരങ്ങേറാറുണ്ടായിരുന്നു.വീടുകൾ കേന്ദ്രീകരിച്ചു വിശേഷ ദിവസങ്ങളിലും , യുദ്ധത്തിനും. യാത്രയ്ക്കും മുന്നോടിയായും ഇത്തരം സദസ്സുകൾ നടത്തുക പതിവായിരുന്നു.

റാത്തീബുകൾക്കു നേതൃത്തം നൽകുവാനുള്ള അധികാരം അതാതു മാർഗ്ഗങ്ങളിലെ സൂഫി ആചാര്യന്മാർക്കോ അവർ അനുമതി (ഇജാസിയ്യത്ത്) നൽകിയ ശിഷ്യ ഗണങ്ങളിലോ നിക്ഷിപ്തമാണ്. ആത്മീയ നിർവൃതിക്കും , അത്ഭുത പ്രവർത്ത്നങ്ങൾക്കുമായി സൂഫികൾ അനുഷ്ഠിച്ചിരുന്ന ഈ ആചാരങ്ങൾ ധന സമ്പാദനമോ പ്രശസ്തിയോ ലക്ഷ്യമാക്കി ആത്മീയ പ്രഭാവമില്ലാത്തവരുടെ കീഴിൽ പകർത്തിയാടാൻ തുടങ്ങിയതോടു കൂടി ഇത്തരം അനുഷ്ഠാനങ്ങളുടെ ചെെതന്യം നഷ്ട്ടമായെന്ന അഭിപ്രായങ്ങൾ നില നിൽക്കുന്നു

കുത്ത്റാത്തീബ്...ചിത്രങ്ങളിലൂടെ...








കുത്ത് റാത്തീബ്
ഇറാഖിലെ വാസ്സിത്തിൽ ജീവിച്ചിരുന്ന സൂഫി യോഗിയും രിഫാഇയ്യ സൂഫി താരിഖയുടെ സ്ഥാപകനുമായ ശൈഖ് അഹമ്മദുൽ കബീർ അൽ-രിഫായിയുടെ പേരിൽ നടത്തപ്പെടുന്ന പ്രതേക റാതീബ് (സ്തോത്ര സദസ്സ്)ആണ് കുത്തു റാത്തീബ് , വെട്ടും കുത്തും റാത്തീബ് എന്ന പേരുകളിൽ കേരളത്തിൽ അറിയപ്പെടുന്നത്. സാധാരണ റാതീബുകളിൽ നിന്നും വ്യത്യസ്തമായി റാത്തീബ് നടത്തുന്നടിന്നിടയിലോ ശേഷമോ ആയുധാഭ്യാസം ഉണ്ടായിരിക്കും.

നെഞ്ചിലും തലയിലും മൊട്ടു സൂചിയോ കത്തിയോ ഉപയോഗിച്ച് കുത്തുക, തീ ചുമക്കുക, കത്തി കാളുന്ന തീ കുണ്ഡത്തിൽ ഇരിക്കുക ,തീ തിന്നുകെടുത്തുക,കത്തി മറിയുന്ന തീകൊണ്ട് കളിക്കുക. ജീവനുള്ള പാമ്പിനെ തിന്നുക, സിംഹങ്ങളെ വാഹനമായി ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ഇത്തരം റാത്തീബുകൾക്കിടയിൽ അരങ്ങേറും . തങ്ങളുടെ ഗുരുവിന്റെ കറാമത്ത് (ആത്മീയ ശക്തി) വെളിപ്പെടുത്താനുള്ള മാർഗ്ഗമായാണ് രിഫായിയുടെ അനുയായികൾ ഇതിനെ കാണുന്നത്. റാത്തീബുകൾക്കു ശേഷം പുണ്യം പ്രതീക്ഷിച്ചു ഭക്ഷണ വിതരണവും നടത്തുക പതിവാണ്

നാവിനു സൂചി കുത്തുക , കത്തിയും വാളും ഉപയോഗിച്ച് മുറിവേൽപ്പിക്കുക്ക തുടങ്ങിയ കൃത്യങ്ങളാണ് സാധാരണ ഗതിയിൽ കേരളത്തിലെ രിഫാഇയ്യ റാത്തീബുകളിൽ കണ്ടുവരുന്നത്. സദസ്സ് പിരിയുന്നതോടു കൂടി അത്തരം മുറിവുകൾ ഉണങ്ങുമെന്നു വിശ്വസിക്കപ്പെടുന്നു.കണ്ണൂരിൽ അറക്കൽ രാജവംശത്തിൻറെ അതിഥിയായി വന്ന രിഫാഇ സൂഫി പ്രമുഖനായിരുന്ന ശൈഖ് മുഹമ്മദ് ഖാസിം വലിയുള്ള യിലൂടെയാണ് ഈ കല കേരളത്തിലെത്തുന്നത് . ശൈഖ് സബ്ഹാൻ വലിയുള്ള എന്ന സൂഫി ഗുരുവിൻറെ നിർദ്ദേശ പ്രകാരമാണ് ഇദ്ദേഹം കണ്ണൂരിൽ എത്തുന്നത് . ഖാസി വലിയുള്ള ഭജനമിരുന്ന പള്ളി ഇന്ന് ഹൈദ്രോസ് പള്ളിയെന്നു അറിയപ്പെടുന്നു . അദ്ദേഹത്തിൽ നിന്നും ഇജാസിയത്(അനുമതി) ലഭിച്ച ദ്വീപ് തങ്ങന്മാർ (ലക്ഷ ദ്വീപിൽ നിന്നും ഖാസിമിൻറെ ശിഷ്വത്യം സ്വീകരിക്കാൻ വന്ന സൂഫികൾ ) അടക്കമുള്ള ശിഷ്യന്മാർ ദേശാടനം നടത്തിയ നാടുകളിൽ റാത്തീബ് പുരകൾ എന്ന പേരിൽ ചെറിയ സാവിയകൾ (സൂഫി ആശ്രമങ്ങൾ) നിർമ്മിച്ച് റാത്തീബുകൾ അവിടെ വെച്ച് നടത്തി പോന്നു. ഇത്തരത്തിലുള്ള ഒരു റാത്തീബ് പുര ഇന്നും നശിക്കാതെ മാഹിയിലുള്ള അഴിയൂരിൽ ബാക്കി നിൽപ്പുണ്ട്.