ദൃശ്യകലയുടെ വരമൊഴിണക്കത്തിൽ തൊണ്ണൂറ്റിയാറാം ഭാഗമായി പരിചയപ്പെടുത്തുന്നൂ...
കാളിനാടകം
കാളി_ദാരികയുദ്ധവും പോർവിളിയും നാടകീയമായി നിറഞ്ഞുനിൽക്കുന്ന കലാരൂപം..
51വർഷം മുമ്പാണ് ഈ കലാരൂപം അവസാനമായി അരങ്ങേറിയത്.അന്ന് വലിയന്നൂരമ്പലത്തിൽ കാളിനാടകം അവതരണം അതിന്റെ അവസാന ഘട്ടത്തിലെത്തിയ സമയം കാളി ദാരികനെ കൊന്നു..യഥാർത്ഥമായി...അന്ന് നിർത്തിവെച്ചതാണ് ഈ കലാരൂപത്തിന്റെ അവതരണം.
ഒരർത്ഥത്തിൽ മുടിയേറ്റ്,കാളിയൂട്ട്,...മുതലായവയും കാളീനാടകത്തിന്റെ രൂപഭേദങ്ങൾ തന്നെ.
51 വർഷം മുമ്പ് നിർത്തിവെച്ച ഈ കലാരൂപത്തിന്റെ പുനരാവിഷ്ക്കാരം പ്രശസ്ത നടി സജിതാമഠത്തിലിന്റെ നേതൃത്വത്തിൽ ഈയിടെ നടന്നു...
കാളിനാടകം എന്ന കലാരൂപത്തെ ആനുകാലികസംഭവങ്ങളുമായി ചേർത്തിണക്കിയായിരുന്നു അവതരിപ്പിച്ചത്..
അനുഷ്ഠാനകലയെയും സമകാലിക ജീവിതത്തെയും കൂട്ടിയിണക്കാന്‍ ശ്രമംനടത്തുകയാണ് നടി സജിതാ മഠത്തില്‍. ഈ ശ്രമത്തിന്റെ രംഗാവിഷ്‌കാരം 'കാളിനാടക'മായി അരങ്ങിലെത്തുന്നു. സജിതാ മഠത്തില്‍ എഴുതി ചന്ദ്രദാസന്‍ സംവിധാനംചെയ്യുന്ന പുതിയ നാടകം പ്രേക്ഷകരിലേക്കെത്തിക്കുന്നത് ലോകധര്‍മിയാണ്. വലിയന്നൂര്‍ കാവിന്റെ മുറ്റത്ത് അമ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് കാളിനാടകം എന്ന അനുഷ്ഠാനകല അരങ്ങേറുക. ദാരികനെന്ന അസുരരാജാവിന്റെ ദുഷ് പ്രവൃത്തികള്‍ക്കെതിരെ ഇറങ്ങിത്തിരിച്ച കാളിയും കൂളിയും ദാരികനെ കൊന്ന് തിന്മയ്‌ക്കെതിരായി നന്മ നടപ്പാക്കുന്നതാണ് പ്രമേയം. എന്നാല്‍ ഈ അനുഷ്ഠാനത്തിനിടയില്‍ കാളിവേഷധാരി ദാരികവേഷധാരിയെ കൊല്ലുന്നു. ഭക്തര്‍ ഇതിനെ കാളിദേവിയുടെ കലിയായി കാണുമ്പോള്‍ മാധ്യമവും നിയമവ്യവസ്ഥയും ഇതിനെതിരെ എങ്ങനെ പ്രതികരിക്കുന്നെന്ന അന്വേഷണമാണ് 'കാളിനാടകം' നടത്തുന്നത്. സജിതാ മഠത്തിലാണ് കാളിയുടെ വേഷത്തിലെത്തുന്നത്. ചെന്നൈ ഫിലിം ഫാക്ടറിയാണ് നിര്‍മാണം. പാരിസ് ചന്ദ്രനാണ് സംഗീതസംവിധാനം. രശ്മി സതീഷ് പാട്ടുസംഘത്തിന് നേതൃത്വം നല്‍കുന്നതിനൊപ്പം കൂളിയുടെ വേഷത്തിലുമെത്തും. പട്ടണം റഷീദാണ് മേക്കപ്പ്. ശ്രീകാന്ത് കാമിയോ വെളിച്ചവിതാനവും ശോഭ മേനോന്‍ ആര്‍ട്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. പതിനാറ്ു പേരാണ് അരങ്ങിലെത്തുന്നത്. മുടിയേറ്റ്, കാളിയൂട്ട് തുടങ്ങിയ അനുഷ്ഠാന കലാകാരന്മാരോടൊപ്പം ഇവര്‍ പരിശീലനം നേടിയിരുന്നു. പെപ്പര്‍ ഹൗസിന്റെയും സി.എ.സി.യുടെയും സഹകരണത്തോടെ ആഗസ്ത് 19, 20, 21 തീയതികളില്‍ ഫോര്‍ട്ടുകൊച്ചിയിലെ പെപ്പര്‍ ഹൗസില്‍ കാളിനാടകം അരങ്ങിലെത്തി

കാളിനാടകം പുനരാവിഷ്ക്കാരണത്തിന്റെ വീഡിയൊ ലിങ്കുകൾ... കാളിനാടകാവതരണത്തോടൊപ്പം ആനുകാലികസംഭവങ്ങളും കോർത്തിണക്കിയിട്ടുണ്ടേ...