22-01b

കീഴാളൻ - പെരുമാൾ മുരുകൻ

വിവർത്തനം : കബനി.സി
പ്രസാ : ഡി. സി. ബുക്സ്
വില : 280/-

എഴുത്തുകാരൻ:

അർദ്ധ നാരീശ്വരൻ എന്ന നോവലിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ കഥാകാരൻ. മതവെറി തലയ്ക്ക് പിടിച്ച ചിലരുടെ ഭീഷണിയെത്തുടർന്ന് എഴുത്തു നിറുത്തി എന്ന് പ്രഖ്യാപിച്ച് ഭരണകൂട ഭീകരതയെ ചെറുത്ത കഥാകാരൻ. ആറു നോവലുകൾ, നാലു ചെറുകഥാ സമാ ഹാരങ്ങൾ. രണ്ടു നോവലുകൾ ഇംഗ്ലീഷി ലേക്ക് വിവർത്തനം ചെയ്തു. തമിഴ് നാട് സർക്കാരിന്റെ ഒട്ടനവധി പുരസ്കാരങ്ങൾ നേടി യിട്ടുണ്ട്. കോളജ് അദ്ധ്യാപകനായി ജോലി ചെയ്യുന്നു.

വിവർത്തക: കബനി. സി.

പ്രമുഖ ചിന്തകനും നക്സൽ പ്രസ്ഥാനത്തിന്റെ നെടും തൂണുമായിരുന്ന ശ്രീ സിവിക് ചന്ദ്രന്റെ മകൾ. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടി. ധാരാളം പുസ്തകങ്ങൾ പരിഭാഷ പ്പെടുത്തി. കോഴിക്കോട് താമസിക്കുന്നു.

നോവലിൽ :
കൂലയ്യൻ എന്ന പയ്യന്റെ ജീവിതം. അത് വരച്ചിടുകയാണ് പെരുമാൾ മുരുകൻ ഈ നോവലിൽ. എന്നാൽ കൂലയ്യൻ ഒരാളാണോ.....

ചക്കിലിയന്മാർ എന്ന കീഴാള വർഗ്ഗത്തെ ഈ നോവലിൽ പരാമർശിക്കുന്നു. പക്ഷേ ചക്കിലിയർ മാത്രമോ കീഴാളർ......

കൂലയ്യൻ..... അവന് എല്ലാം ഇഷ്ടമാണ്. പ്രകൃതിയും പ്രകൃതിയുടെ വികൃതികളും. അവന്റെ ആടുകൾ അനുസരണയുള്ളവരാണ്. കൂലയ്യന്റെ ചെറു ചലനങ്ങൾ പോലും അവയെ നിയന്ത്രിക്കും. എന്ന് അവൻ കരുതുന്നു. എന്നാൽ ആടുകൾ അങ്ങനെ ആണോ.....

അതിരാവിലെ ഉണർന്നു. തൊഴുത്ത് വൃത്തിയാക്കി. മുറ്റമടിച്ചു. അപ്പോഴെല്ലാം തന്നെ ചായ തരാൻ വിളിക്കുന്ന ഗൗണ്ടച്ചിയുടെ ശബ്ദത്തിനായി അവൻ കാതോർത്തു. കൂട്ടത്തിൽ പാത്രം കൊണ്ടുവാ എന്ന ആജ്ഞയും അവൻ ഇഷ്ടപ്പെട്ടു. മൺചട്ടിയിൽ കിട്ടുന്ന ചായയിലും ചളുങ്ങിയ പാത്രത്തിൽ തരുന്ന രണ്ടു ഉണ്ട കമ്പത്തിലുമാണ് അവന്റെ ജീവിതം പിടിച്ചു നില്ക്കുന്നത്.
(വിഭവ സമൃദ്ധമായ ഭക്ഷണം മൂക്കുമുട്ടെ വിഴുങ്ങിയിട്ട് മാതാപിതാക്കളെ കുറ്റം പറയുന്ന പുതു തലമുറ മക്കൾ ഈ പുസ്തകം വായിക്കണം.)

കൂലയ്യൻ, മോണ്ടി, നെടുമ്പൻ, വാവുറി, ശെൽവി, തീപ്പെട്ടി... അങ്ങനെ ആടുകളുടെ ലോകത്ത് കുറെ ജന്മങ്ങൾ.


എല്ലാവരെയും അവരുടെ മാതാപിതാക്കൾ തന്നെയാണ് ഗൗണ്ടറുടെ വീടുകളിൽ ഏല്പിക്കുന്നത്. പണിക്കുള്ള കൂലി മുൻപേറായി വാങ്ങുകയും ചെയ്യും. എന്നും അടിമകളായി ജീവിക്കാൻ വിധിക്കപ്പെട്ടവർ.

  തന്റെ ഗൗണ്ടറുടെ അച്ഛന്റെ വിസർജ്യം ചിട്ടി യിൽ ചുമന്നു മാറ്റുന്ന നെടുമ്പൻ......

ഗൗണ്ടച്ചിയുടെ കൊച്ചിനെ എപ്പോഴും എളി യിൽ ചുമക്കേണ്ടിവരുന്ന ശെൽവി....

ഇവരെല്ലാം ആടു മേയ്ക്കുന്ന മൈതാനത്ത് ഒരുമിച്ചു കൂടും. അവിടെ അവരുടേതായ ചില വിനോദങ്ങൾ.

ആ വിനോദങ്ങളിൽ മുഴുകുമ്പോഴും അവരുടെ മനസ്സ് മേയുന്ന ആടുകൾക്കൊപ്പവും.... കൂടെ തനിക്ക് നേരേ ചീറ്റിയുയരുന്ന ഗൗണ്ടറുടെ ചാട്ടയുടെ ഓർമ്മകളിലുമാകും.

ഒരു ദിവസം.... പുതിയ മേച്ചിൽപുറം തേടിപ്പോയ കൂലയ്യനും കൂട്ടരും. വിശന്ന കൂലയ്യൻ ഒരു തെങ്ങിൽ നിന്ന് തേങ്ങ ഇട്ടു. അവൻ പിടിക്കപ്പെട്ടു. അവന്റെ ഉടമസ്ഥനായ ഗൗണ്ടറോട് മുൻവൈരാഗ്യമുള്ളയാളായിരുന്നു തെങ്ങിന്റെ ഉടമ. അയാളുടെ പരുഷ വാക്കുകളാൽ അപമാനിതനായ ഗൗണ്ടർ കൂലയ്യനെ തലകീഴായി കിണറ്റിൽ കെട്ടിത്തൂക്കി.........

അങ്ങനെ എത്രയോ ക്രൂരമായ പീഡനങ്ങൾ.....

ഒരുദിവസം ഗൗണ്ടച്ചിയടുത്തുണ്ട്. ആ സമാ ധാനത്തിൽ അവൻ തൊട്ടടുത്ത കാടിന്റെ മറയിലേക്ക് മാറി. ആ ഒരു നിമിഷം മതിയാ യിരുന്നു. വിളഞ്ഞചോളപ്പാടത്തേക്ക് ആടുകൾ ഇറങ്ങാൻ. ചോളത്തണ്ടുകൾ തിന്നാൽ ആടു കൾ മയങ്ങി വീഴും. ചാവുകയും ചെയ്യും. ചോള വയലിൽ മേഞ്ഞവയെ നെടുമ്പൻ വല്ല വിധേ നയും തിരികെ എത്തിച്ചു. പല ആടുകളും മയങ്ങി വീണു. മൂന്നെണ്ണം ചത്തുപോയി.

നെടുമ്പൻ ഭയന്നോടി. തന്റെ ഗൗണ്ടറുടെ കയ്യിൽ കിട്ടിയാൽ അവനോർക്കാൻ വയ്യ......
അത്രമാത്രം ഭീകരമായിരിക്കും മർദ്ദനം.
എന്നാൽ ഒരു കൊച്ചു കുട്ടി എത്ര ദൂരം ഓടും.....
അവൻ പിടിക്കപ്പെട്ടു. കൊടിയ മർദ്ദനം ഏറ്റുവാങ്ങി.
അവനെ വേദനിപ്പിച്ചത്, ഗൗണ്ടറുടെ മർദ്ദനത്തേക്കാൾ അവന്റെ അച്ഛന്റെ മർദ്ദന മായിരുന്നു. പണിക്കൂലിയിൽ നിന്ന് ആടുക ളുടെ വില ഗൗണ്ടർ ഈടാക്കും എന്നതാണ് അച്ഛൻ തല്ലാൻ കാരണം.

അങ്ങനെ ഓരോ കുട്ടിക്കും പറയാൻ ഒരുപാട് വേദനയുടെ കഥകൾ ഉണ്ട്.


എന്റെ വീക്ഷണം :

കീഴാള ജീവിതങ്ങൾ ഇങ്ങനെ തന്നെയാണ് . ഇങ്ങനെ തന്നെ നിലനില്ക്കണം എന്ന് ആരെങ്കിലും ശഠിക്കുന്നുണ്ടോ.....

കേരളത്തിലെ പരിഷ്കൃത സമൂഹം എന്ന് അവകാശപ്പെടുന്ന നമുക്ക് ഈ കഥകൾ കൊട്ടിഘോഷിക്കാനുള്ളതാണ്. കേവലം ഒരു മലയുടെ അപ്പുറത്ത് ഈ ജീവിതങ്ങൾ ഉണ്ട് എന്ന തിരിച്ചറിവ് നല്ലതാണ്. കാരണം ഒരു തിരിച്ചുപോക്കിലേക്കാണ് ഭാരതീയ സമൂഹം ഇപ്പോൾ.

പഴയ കീഴാള, മേലാള പരിതസ്ഥിതിയുടെ പുതിയ രൂപങ്ങൾ വരവായി. ജാതീയമായ വേർതിരിവുകൾ ശക്തമായി തിരിച്ചു വരവിന്റെ പാതയിലാണ്.

ഈ പുസ്തകം വായിച്ചു തീർക്കാൻ അല്പം ബുദ്ധിമുട്ടാണ്.
ഒന്ന്, പരിഭാഷയുടെ ചില ന്യൂനതകൾ.... എന്നാൽ കബനി മോശം പരിഭാഷകയല്ല താനും.

രണ്ട്, ആടുമേയ്ക്കുന്ന കുഞ്ഞുങ്ങളുടെ ദൈന്യത ഉള്ളുരുക്കുന്നതാണ്.

ഗൗരവ വായനയ്ക്കായി ഈ കൃതി സമർപ്പിക്കുന്നു.


ചില കൂട്ടിച്ചേര്‍ക്കലുകള്‍

പെരുമാൾ മുരുകന്റെ അർത്ഥ നാരീശ്വരൻ വളരെ താൽപ്പര്യത്തോടെ വായിച്ച നോവലാണ് ആ എഴുത്തു നിർത്തൽ തീരുമാനത്തിലേക്ക് നയിച്ച സംഭവങ്ങളെ ഭരണകൂട ഭീകരത എന്നൊക്കെ വിളിക്കുന്നത് അവിടുത്തെ ഗവ. നെ തീരെ അറിയാത്തതുകൊണ്ടാണെന്നേ ഞാൻ കരുതുന്നുള്ളു ദ്രാവിഡ കഴകങ്ങൾക്ക് ഒരിക്കലും ഹിന്ദു മതത്തിന്റെ മുഖമോ താൽപ്പര്യങ്ങളോ ഉണ്ടായിരുന്നിട്ടില്ല. ഒരു സമുദായത്തെയും ഒരു ഗ്രാമത്തേയും കൃത്യമായി അവമതിപ്പുണ്ടാക്കുന്ന തരത്തിൽ അവതരിപ്പിച്ച മുരുകനോട് ആ കാര്യത്തിൽ വിയോജിപ്പും ഉണ്ടായിരുന്നു, ഉണ്ട്! പക്ഷെ അനപത്യത്തിന്റെ സാമൂഹ്യ ഭീകരത മുഴുവൻ ശക്തിയോടെയും അവതരിപ്പിച്ച നോവലിനോട് അതേ സമയത്തു തന്നെ പെരുത്തിഷ്ടവും
രതീഷ് കുമാര്‍

   അരികിടങ്ങളിൽ നിന്ന് ഉയരുന്ന നിലവിളി

സമൂഹത്തിന്റെ അരികിടങ്ങളിൽ നിന്ദയും, പരിഹാസവും അവഗണനയും ഏറ്റ ഒരു സമൂഹത്തിന്റെ ദൈന്യതയുടെ ചിത്രമാണ് പെരുമാൾ മുരുകന്റെ ‘കീഴാളൻ’ എന്ന നോവൽ.

അരച്ചാൺ വയറു നിറയ്ക്കാൻ ജന്മികളായ ഗൗണ്ടർമാരുടെ കൃഷിയിടങ്ങളിൽ രാവന്തി യോളം പണിയെടുക്കുന്ന ചക്കിലിയന്മാരുടെ കഥ

കുലയ്യൻ എന്ന ചെറുബാലനിലൂടെയാണ് നോവൽ വികസിക്കുന്നത്. വളരെ ചെറുപ്രായ ത്തിൽ തന്നെ അവന്റെ അച്ഛനമ്മമാർ തങ്ങളുടെ യജമാനനായ ഗൗണ്ടർക്കു മകനെ സമർപ്പിച്ചു. ഗൗണ്ടർ അവരുടെ പൊന്നു തമ്പു രാനാണ്. അന്നദാതാവാണ്. കൺകണ്ട ദൈവം, അയാൾക്കല്ലാതെ മറ്റാർക്കാണ് മകനെ നൽകേണ്ടത് എന്നാണ് ആ പാവങ്ങൾ ധരിച്ചിരിക്കു ന്നത്

ഗൗണ്ടർ, കുലയ്യന് ഒരു ജോലി നൽകി. തന്റെ ആടുകളെ തീറ്റുന്ന പണി. പതിന്നാല് ആടു കളാണ് അയാൾക്കുള്ളത്. അവയുടെ പരിപാ ലനച്ചുമതല. കുലയ്യനും അവന്റെ ആടുകളും ഗ്രാമാതിർത്തിയിലുള്ള വിശാലമായ മേച്ചിൽ പ്പുറത്തെത്തിയപ്പോൾ പുലർകാലം വിട പറ ഞ്ഞിരുന്നില്ല. തിരുച്ചെങ്കോട് കുന്നിന്റെ പുറകിൽ സൂര്യൻ, മിതമായ ആ ഉയരം പോലും കയറാൻ മടിച്ചിട്ടെന്ന പോലെ നിഗൂഢമായി പതുങ്ങിയിരുന്നു. കുലയ്യന്റെ ദിവസത്തിന്റെ തുടക്കം

ആടുകളുമായി അവൻ വേഗം ഇണങ്ങി അവന്റെ പ്രാണന്റെ ഭാഗമായി അവ മാറി. അവയോട് അവൻ സംസാരിക്കും. അവന്റെ ഭാഷ അവർക്കും മനസ്സിലാകുമായിരുന്നു. വീരൻ, നെടുമ്പി മൊള്ളച്ചി, വട്ടലു, മൂളി, വെള്ളച്ചി അങ്ങനെ പോകുന്നു അവന്റെ ആടുകളുടെ പേരുകൾ, കുലയ്യന്‍ ഉറങ്ങുന്നത് ആട്ടിൻ തൊഴുത്തിൽ. അവയുടെ മൂത്രവും വിസർജ്യവും ഏറ്റുള്ള ഉറക്കം

ഒരു തകരപ്പാത്രത്തിലാണ് അവൻ ഭക്ഷണം കൊണ്ടുവരുന്നത്. ആടുകൾ തീറ്റയിൽ മുഴുകുമ്പോൾ അവൻ കൂടെക്കൂടെ തന്റെ ഭക്ഷണ പാത്രത്തിലേക്ക് നോക്കും. അതിൽ നിറയെ കഞ്ഞിയാണ്. കമ്പച്ചോളത്തിന്റെ രണ്ടുരുള കൾ അതിൽ നീന്തി കളിക്കുന്നുണ്ട്. ഏതാനും നീണ്ടു മെലിഞ്ഞ ഉണക്കമുളകുകളും. പല പ്പോഴും ആ പാത്രം തുറന്നു കഴിക്കാൻ അവനു തോന്നാറുണ്ട്. എന്നാൽ ഉച്ചകഴിഞ്ഞ്  പട്ടിണിയാകുമല്ലോ എന്ന ചിന്ത അവനെ അതിൽ നിന്നും വിലക്കി. തലേന്നത്തെ കമ്പച്ചോളമാണ് ചിലപ്പോൾ അവനു ലഭിക്കു ന്നത്. ചുക്കിച്ചുളിഞ്ഞ ഉരുളകളിൽ നിന്ന് വളിച്ച മണം ഉയരുന്നുണ്ടാകും. എല്ലാ പ്രഭാതങ്ങളിലും ക്ഷമയോടും പ്രത്യാശയോടും ഇതിനായി അവൻ കാത്തിരിക്കും, ‘ഡായ്, നിന്റെ പാത്രം കൊണ്ടുവാടാ’. എന്ന ഗൗണ്ടച്ചി യുടെ ശബ്ദം കേൾക്കുന്നതുവരെയാണ് ആ നിൽപ്പ്

കുലയ്യന് പല ജോലികളുണ്ട്. ചാണകം വാരണം, മുറ്റമടിക്കണം, മൃഗങ്ങൾക്കു തീറ്റ കൊടുക്കണം, നാടാർ ജാതിക്കാർ പാർക്കുന്ന ഇടത്തേക്കു പാൽ കൊണ്ടു പോകണം. അറി യാതെ പോലും അവന്റെ വിരൽ പാൽപ്പാത്ര ത്തിൽ സ്പർശിക്കാതിരിക്കാൻ വലിയൊരു തുണികൊണ്ടാണ് പാത്രം പിടിക്കുന്നത്. അവനു ജോലി ഒന്നൊന്നായ് കിട്ടിക്കൊണ്ടി രിക്കും. ‘ഡായ് , കുലയ്യാ’ എന്ന ഗൗണ്ടച്ചിയുടെ ശബ്ദം അവനെ ഭയപ്പെടുത്തിക്കൊണ്ടിരിക്കും

ഗൗണ്ടർമാർക്ക് പണി എടുക്കുന്ന ചക്കലിയന്മാരുടെ കുട്ടികൾ പലരും ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നു. വാവുറി, മൊണ്ടി, നെടുമ്പൻ, ശെവിടി തുടങ്ങിയവർ അവരും തങ്ങളുടെ യജമാനന്മാർക്കു വേണ്ടി പാടുപെട്ട് പണി എടുക്കുന്നു. ആടു മേയ്ക്കുവാൻ അവർ ഒത്തു കൂടുമ്പോഴാണ് സ്വാതന്ത്രത്തിന്റെ രുചി അറിയുന്നത്. പല കളികളിലും അവർ ഏർപ്പെടുന്നു. ബാല്യം അവരിലേക്ക് എത്തുന്ന നിമിഷങ്ങൾ. തങ്ങൾ, ധരിച്ചിരിക്കുന്ന അല്പ വസ്ത്രം ‘കോണകം’ പോലും വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യം ആവോളം അവർ അനുഭവിക്കുന്നു

ഗൗണ്ടർമാർ എവിടെയും ഒരു പോലെ തന്നെ. അധികാരത്തിന്റെ മുഴങ്ങുന്ന പരുപരുത്ത ശബ്ദ മാണ് അവർക്ക്. വരണ്ടുണങ്ങിയ ചോളവയലു കൾ പോലെയാണ് അവരുടെ മനസ്സും. ആർദ്രതയോ കനിവിന്റെ നീരുറവകളോ അവിടെ മരുന്നിനു പോലും ലഭിക്കില്ല

ഇത് കുലയ്യന്‍ പല തവണ അനുഭവിച്ചിട്ടുണ്ട്. അവൻ മേയിക്കുന്ന ആടുകളിൽ ചിലത് നഷ്ടപ്പെടുവാനിടയായി. അവന്റെ ഗൗണ്ടർ ആടിന്റെ വില അവന്റെ പിതാവിൽ നിന്ന് ഈടാക്കി. ഈ കടം വീട്ടുവാനായി പിന്നീട് അയാളുടെ കഷ്ടപ്പാട്.

ഒരിക്കൽ കുലയ്യൻ അടുത്ത ഗൗണ്ടറുടെ പറമ്പിൽ നിന്ന് ഒരു തേങ്ങ പറിച്ചെടുത്തു. കയ്യോടെ അവൻ പിടിക്കപ്പെട്ടു. തൊണ്ടി മുതലുമായി  അടിച്ചും തൊഴിച്ചും കുലയ്യനെ അവന്റെ ഗൗണ്ടറുടെ പക്കൽ അയാൾ എത്തിച്ചു. പിന്നീട് ശിക്ഷ അവന്റെ സ്വന്തം ഗൗണ്ടറുടെ വക. അതിക്രൂര പീ‍ഡനം. ചക്കിലിയന്മാരുടെ നിസ്സഹായത നിറഞ്ഞ താണ് ഈ നോവലിന്റെ താളുകൾ കുട്ടികളുടെ വയർ നിറയ്ക്കാൻ കഴിയാത്ത ദരിദ്ര ജീവി തങ്ങളുടെ ദയനീയ കഥ.

എന്നാൽ ഒരു നാൾ അവരുടെ സ്വാതന്ത്ര്യബോധം ഉണർന്നു. അതും കുലയ്യ നിലൂടെ. നിരന്തരം അപമാനിക്കുന്ന അവന്റെ യജമാനന്റെ പുത്രൻ അവന്റെ കൈകളാൽ കിണറുകളുടെ ആഴങ്ങളിലേക്ക് താഴ്ത്തപ്പെട്ടു. ‘ഓടിപ്പോ, കുലയ്യാ ഓടിപ്പോ എന്ന അവന്റെ കൂട്ടുകാരുടെ ശബ്ദത്തിനു കാതുകൊടുക്കാതെ അവനും കിണറിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങിക്കൊ ണ്ടിരുന്നു

ദളിത് സമൂഹം എവിടെയും എക്കാലത്തും നേരിടുന്ന പ്രശ്നങ്ങളാണ് ഈ നോവൽ വരച്ചിടുന്നത്. സ്വാതന്ത്ര്യത്തിനു മുൻപും ശേഷവും അവരുടെ അവസ്ഥകൾക്കു വലിയ മാറ്റം സംഭവിക്കുന്നില്ല. കുലയ്യനും അവന്റെ സമുദായത്തിന്റെ നൊമ്പരങ്ങളും വായന ക്കാരെ പിന്‍തുടർന്നുകൊണ്ടിരിക്കും. എന്നാ ണ് ഇവർക്ക് മോചനം ഉണ്ടാവുക?

അർധനാരീശ്വരൻ’ എന്ന നോവലിലൂടെ ഒരു സമൂഹത്തിന്റെ ജീവിതം കോറിയിട്ട നോവലിസ്റ്റിന്റെ ശ്രദ്ധേയമായ രചന.
ശ്രീല കെ ആര്‍

അർദ്ധനാരീശ്വരൻ എന്ന നോവലിലൂടെ ഒരു സമൂഹത്തിന്റെ ജീവിതം വരഞ്ഞിടുകയും പിന്നീട് എഴുത്തു നിറുത്തി എന്ന് പ്രഖ്യാപിച്ച് വീണ്ടും എഴുത്തിലേക്ക് വരുകയും ചെയ്ത തമിഴ് കവിയും എഴുത്തുകാരനും. ആറ് നോവലുകളും നാല് ചെറുകഥാ സമാഹാരങ്ങളും നാല് കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാളിയുടെ മനസിൽ ഇടം പിടിച്ച തമിഴ് സാഹിത്യകാരൻ.... പെരുമാൾ മുരുകൻ.

നമ്മുടെ കുട്ടികൾക്ക് വേണ്ടുന്നതെല്ലാം ഒരുക്കിെക്കൊടുക്കുന്ന നാം ഈ കുട്ടികളുടെ ദൈന്യവും അറിഞ്ഞിരിക്കണം. പൗരാവകാശവും ശിശുക്ഷേമവുമൊക്കെ കെങ്കേമമായി അവകാശപ്പെടാവുന്ന നമ്മുടെ ജനാധിപത്യ രാഷ്ട്രത്തിലെ കുട്ടികൾ തന്നെയാണ് കൂലയ്യനും വാവുറിയും മോണ്ടിയും നെടുമ്പനും തീപ്പെട്ടിയുമൊക്കെ. മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും ലാളനയും അനുഭവിക്കേണ്ട ഈ മക്കൾ ഗൗണ്ടർമാരുടെ കൃഷിയിടങ്ങളിൽ മാടുകളെ പ്പോലെ പണിയെടുക്കുകയും ആടുമാടുകളെ തീറ്റിപ്പോ റ്റുകയും ചെയ്യുന്നു.

വയറു നിറയെ ഭക്ഷണം കഴിക്കാനോ നല്ല വസ്ത്രം ധരിക്കാനോ കഴിയാതെ ആടുമാടു കൾക്കൊപ്പം ആലയിലെ തണുപ്പിൽ ചാക്കിൽ ചുരുണ്ട് കിടക്കുന്ന ഇവരുടെ ചിത്രം വായനക്കാരന്റെ മനസിൽ എക്കാലത്തും തങ്ങിനിൽക്കും.ചെറിയ തെറ്റുകൾക്കു പോലും ഭീകരമായ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന കുട്ടികൾ. കിടക്കയിലായവരുടെ മലമൂത്ര വിസർജ്ജനങ്ങൾ നീക്കംചെയ്യേണ്ടി വരുന്ന അവസ്ഥ.... ഓടിയൊളിക്കാൻ പോലും കഴി യാതെ നിസ്സഹായരായവർ.വീടുവിട്ടു പോ യാൽ പകരം തന്നെക്കാൾ ഇളയ സഹോദ രങ്ങൾ ജോലി ചെയ്യേണ്ടി വരും. അല്ലെങ്കിൽ മാതാപിതാക്കൾ ശിക്ഷ അനുഭവിക്കേണ്ടി വരും. അതിനാൽ എല്ലാം സഹിക്കുന്നു...

യജമാനന്മാരുടെ കുട്ടികൾ കൂടെക്കളിക്കു മെങ്കിലും അവരും ശിക്ഷകളും കളിയാക്ക ലുകളും തന്നെ.
നമ്മുടെ കുട്ടികളെ അധ്യാപകർ ഒന്നു കണ്ണു രുട്ടുമ്പോഴേക്കും പീഡനമായി കാണുന്ന രാജ്യ ത്തു തന്നെയാണ് ഇതും നടക്കുന്നത്. ഇത്രയും നിയമ സുരക്ഷയുള്ള കാലഘട്ടത്തിൽ ഇങ്ങനെ യും ജീവിതങ്ങൾ.

തങ്ങളുടെ കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഹൃദയം കീറി മുറിപ്പെടുത്തുമ്പോഴും അവരെ ലാളിക്കാനോ സ്നേഹിച്ച് കൂടെ നിറുത്താനോ ഇവർക്ക് കഴിയുന്നില്ല. ഇതെല്ലാം തങ്ങളുടെ വിധിയാണെന്ന് വിശ്വസിച്ച് കഴിയുന്ന ചക്കിലിയന്മാരുടെ ജീവിത ദൈന്യം മുഴുവൻ ഈ നോവലിൽ നിറഞ്ഞു നിൽക്കുന്നു.

സബുന്നീസ ബീഗം

ഇന്നും സമൂഹത്തില്‍ തെളിഞ്ഞും മറഞ്ഞും നിലനില്‍ക്കുന്ന ഒരു സമൂഹത്തിന്റെ വേദ നകളെ കീഴാളന്‍ എന്ന നോവലിലൂടെ ഹൃദയസ്പര്‍ശിയായി വരച്ചുകാട്ടുകയാണ് പെരു മാള്‍ മുരുകന്‍. കൂലയ്യനും കൂട്ടുകാരും ഈ വേദ നകളുടെ രൂപങ്ങളാണ്. ക്ലാസ്സ് മുറികളില്‍ സാമൂഹിക പാഠപുസ്തകങ്ങളില്‍ നമ്മള്‍ പഠി ക്കുന്ന തൊട്ടുകൂടായ്മയും ജാതി വിലക്കുകളും തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ യാഥാര്‍ത്ഥ്യ ങ്ങളായി മാറുകയാണ്. ഗൗണ്ടറുടെ കീഴില്‍ പണിയുന്ന കൂലയ്യന്റെയും കൂട്ടുകാരുടേയും കാഴ്ച്ചപ്പാടിലൂടെയാണ് വികസിക്കുന്നത്. അവര്‍ കുട്ടികളാണ്, എങ്കിലും അവര്‍ക്ക് അവരുടെ മുന്‍ഗാമികളുടെ പാത പിന്തുടരേ ണ്ടിയിരിക്കുന്നു. പാടങ്ങളിലൂടെ ഓടി, മര ങ്ങളില്‍ കയറി, മീനുകള്‍ പിടിച്ച് തിമിര്‍ക്കുന്ന ഒരു കുട്ടിക്കാലം നോവലില്‍ വരച്ചിടുമ്പോള്‍ ആ വരികള്‍ക്കിടയില്‍ കീഴാളന്‍ എന്ന ചങ്ങലപ്പൂട്ടില്‍ പരിമിതപ്പെടുന്നു
യാതൊരുവിധ എതിര്‍പ്പുകളും ഉണ്ടാക്കാത്തിട ത്തോളം കാലം നിങ്ങള്‍ സുരക്ഷിതരാണ്. എന്നാല്‍ അസ്വസ്ഥരാകുന്ന നിമിഷം പ്രശ്‌നങ്ങളില്‍നിന്നും പ്രശ്‌നങ്ങളിലേയ്ക്ക് ആഴ്ന്നി റങ്ങിപ്പോകും. പട്ടിണി കിടക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഗൗണ്ടറുടെ വീട്ടുകാരി നല്‍കുന്ന ഭക്ഷണം ദൈവികമാണ്. കൂലയ്യന്റെ ലോകത്തില്‍ താന്‍ കൊണ്ടു നടക്കുന്ന ആടുമാടുകള്‍ വയറു നിറയെ കഴിക്കേണ്ടതുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് പോഷകാഹാരമെന്നത് സ്വപ്‌നം മാത്രമാണ്.
പെരുമാള്‍ മുരുകന്‍ ഈ നോവലില്‍ അതിഭാവുകത്യം ഒന്നുംതന്നെ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല. പ്രകൃതിയുടെ മനോഹരമായ വര്‍ണ്ണനകളിലാണ് നോവല്‍ തുടങ്ങുന്നത്. എന്നാല്‍ ഈ സന്തോഷം നോവല്‍ അവസനിക്കുമ്പോള്‍ തീര്‍ത്തും ഇല്ലാതാവുക യാണ്. ആടുമാടുകള്‍ക്കൊപ്പം ജീവിച്ചു മരി ക്കുന്ന, അഥവാ അങ്ങനെ വിധിക്കപ്പെട്ടി രിക്കുന്നവരുടെ അഗാധമായ മൗനം നോവലിനെ വന്നു മൂടുകയാണ് ഒടുവില്‍.
സീസണ്‍സ് ഒഫ് പാം എന്ന പേരില്‍ ഈ കൃതി ഇംഗ്ലീഷിലും വിവര്‍ത്തനം ചെയ്യപ്പെ ട്ടിട്ടുണ്ട്.
ശ്രീല അനിൽ

ഒരു കീഴാളക്കാഴ്ച (അനുഭവം -കുരുവിള ജോണ്‍ )

എന്റെ സുഹൃത്ത് സലീമിന് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കുറച്ചു സ്ഥലം ഉണ്ടാ യിരുന്നു. അവരഞ്ചാറുപേർ കൂടി എടുത്ത മുപ്പ ത്തിയഞ്ചേക്കർ സ്ഥലം. യാത്ര എന്നും ഹരമായിരുന്ന ഞാൻ പല തവണ ആവശ്യപ്പെട്ടത് കാരണം ഞങ്ങൾ ഒരുമിച്ചു ആ സ്ഥലം കാണാൻ യാത്ര തിരിച്ചു. എറ ണാകുളത്ത് നിന്നും 390 കിലോമീറ്റർ ദൂരമുണ്ട് ഈ സ്ഥലത്തേക്ക്. ഒരു ഹീറോ ഹോണ്ട ബൈക്കിൽ പുനലൂർ, ആര്യങ്കാവ് വഴി ഞങ്ങൾ യാത്ര ചെയ്തു. പാലരുവി ഒക്കെ കണ്ടു അങ്ങനെ ബൈക്കിൽ ലാലാലം പാടി ഞങ്ങൾ പോയി. വൈകുന്നേരം നാലു മണിക്ക് ഞങ്ങൾ സ്ഥലത്തെത്തി. സ്ഥല മെല്ലാം കണ്ടു. മുള്ളുമരങ്ങളുടെ വനം. ആ സ്ഥ ലം അങ്ങനെ ആയിരുന്നില്ലത്രേ.... തെങ്ങും മാവും നാരകവും മുല്ലയും ചോളവും കമ്പവും വിളഞ്ഞിരുന്ന മണ്ണ്. നല്ല വെള്ളം കിട്ടിയി രുന്ന സ്ഥലം. അനിയൻ ഗൗണ്ടർ ഈ സ്ഥലം വിറ്റയുടനെ ചേട്ടൻ ഗൗണ്ടർ സ്വന്തം നിലം താഴ്ത്തി. അതോടെ നീരൊഴുക്ക് ഇവിടെ കിട്ടാതെ ആ സ്ഥലത്ത് മാത്രമായി. തമിഴ് നാടിന്റെ ഒരു പ്രത്യേകതയാണ് ഇത്. എന്തായാലും മരുഭൂമിയിൽ വളരുന്ന മുള്ളിന്റെ ഒരു വനമായി ആ ഭൂമി മാറി. പക്ഷേ നല്ല വിറകാണ് ഈ മുള്ള്. വർഷം ഏഴായി രത്തോളം രൂപ ആദായം കിട്ടും.
നമ്മുടെ വിഷയത്തിലേക്ക് വരാം. അന്ന് വൈകുന്നേരം ഞങ്ങൾ ഈ സ്ഥലത്തിനടുത്ത് ഒരു കൊച്ചു ടൗണിൽ മുറിയെടുത്തു. നല്ല ചൂട് കാലാവസ്ഥ. റൂമിൽ പുതിയ പെയിന്റിന്റെ മണവും. എന്തോ എന്നോട് ഉറക്കം പിണങ്ങി. ജനലിലൂടെ ദൂരക്കാഴ്ച്ചകൾ കണ്ടു ഞാൻ നിന്നു. വെളുപ്പിന് നാലുമണിയോടെ ശബ്ദകോലാഹലം തുടങ്ങി. ടാക്ടറുകളിൽ ആളു കളെ അടുക്കി പണിയിടത്തേക്ക് കൊണ്ടു പോകുന്ന കാഴ്ച. അവരുടെ വേഷം നോക്കി. ആണുങ്ങൾക്ക് ഒരു കോണകം മാത്രം. പെണ്ണുങ്ങൾ ചേല ചുറ്റിയിട്ടുണ്ട്. മിക്കവരു ടെയും വായിൽ മുറുക്കാനും. ഞങ്ങൾ താമസിക്കുന്ന ലോഡ്ജിനോട് ചേർന്ന് ഒരു ചായക്കട ഉണ്ട്. രാവിലത്തെ ചായ കുടി ക്കാൻ ഞാൻ താഴേക്ക് ഇറങ്ങി. ഞാൻ നോക്കുമ്പോൾ ട്രാക്ടർ ഓടിക്കുന്നവർ ബെഞ്ചിൽ ഇരിക്കുന്നു. കോണകവും ചേലയുമു ടുത്തവർ പുറത്തു മാറിയിരിക്കുന്നു. അവർക്ക് മൺപാത്രത്തിലാണ് ചായ. മറ്റുള്ളവർക്ക് ഗ്ലാസ്സിലും. ഒരു വിരോധവും കാണിക്കാതെ അവർ ചായ കുടിച്ചു. പൈസ അരമതിലിൽ വെച്ചു. പോയി. തിരക്കൊഴിഞ്ഞപ്പോൾ ഞാൻ ആ കടക്കാരനോട് ചോദിച്ചു. എന്താ അവർക്ക് വേറെ പാത്രത്തിൽ ചായ കൊടുത്തത്. അയാൾ നാടൻ തമിഴിൽ കുറെ പറഞ്ഞു. എനിക്ക് മനസ്സിലായത് ഞാൻ ഇവിടെ പറയാം. ശാർ.... അവര് കീള്ജാ തികള്. കൂട്ടത്തിൽ കൂട്ടാത്. .. വേറെ താൻ ചായ . കീയ... ശാപ്പാട് എല്ലാമേ കൊടുക്കും. അപ്പോൾ അവര് തരുന്ന പണത്തിന് വേറെ കീറെ ഒന്നും തോന്നില്ലയാ..... ഞാൻ.... മലയാളത്താനല്ലേ.... സാർ... നീങ്കൾ പെരിയവർ..... അണ്ണാച്ചി. സൂപ്പർ ചായ തന്നു. ഞാൻ കുടിച്ചു........ പോന്നു. കൂടുതൽ ചോദി ച്ചാൽ ഈ കുറിപ്പ് എഴുതാൻ ഞാൻ ഇന്ന് ബാക്കിയാവില്ല എന്ന് തോന്നി. അണ്ണാ ച്ചിയുടെ ഒരു ബുദ്ധി മോശം... അന്ന് തീർത്തി രുന്നേൽ തിരൂർ മലയാളത്തിൽ ഈ പോസ്റ്റ് ഇട്ട് വെറുപ്പി ക്കാൻ ഞാൻ ഉണ്ടാകില്ലാ യിരുന്നു. പണ്ട് കുഴികുത്തി തേക്കില കുമ്പിളിൽ കഞ്ഞി കിട്ടിയ ഒരു സമൂഹത്തി ലെ ബാക്കി പത്ര ങ്ങൾ പറഞ്ഞു തന്ന കഥയെങ്കിലും നാം ഓർക്കണം.
തക്ഷൻകുന്നു സ്വരൂപം എന്ന നോവലിൽ ഇത്തരം ഒരു കഞ്ഞി വീഴ്ച നോവലിസ്റ്റ് പറയുന്നുണ്ട്