21-11

കാഴ്ചയിലെ വിസ്മയം
പ്രജിത

കാഴ്ചയിലെ വിസ്മയത്തിൽഅമ്പത്തിമൂന്നാം ഭാഗമായി പരിചയപ്പെടുന്ന കലാരൂപം കേത്രാട്ടം

വള്ളുവനാട്ടിലെ പറയസമുദായക്കാരുടെ അനുഷ്ഠാനകലാരൂപമാണ് കേത്രാട്ടം. 

കേത്രാട്ടം👇

വള്ളുവനാട്ടിലെ ക്ഷേത്രങ്ങളില്‍ ഉത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് വീടുകള്‍ കയറിയിറങ്ങുന്ന രൂപങ്ങളാണ് കേത്രാട്ടങ്ങള്‍.
ക്ഷേത്രപാലകന്‍ എന്നാണ് കേതൃ എന്ന വാക്കിന്റെ അര്‍ത്ഥം. ഉത്സവം തുടങ്ങിയാല്‍ വീടിനും വീട്ടുകാര്‍ക്കും കന്നിനും കന്നുകാലികള്‍ക്കും നാടിനും നാട്ടുകാര്‍ക്കും ഐശ്വര്യം വന്നുചേരാന്‍ മഞ്ഞള്‍കുറിയുമായി വയലിലേക്കിറങ്ങി വിത്തിടുന്ന കേതൃ രൂപങ്ങള്‍ കാര്‍ഷിക സംസ്‌കൃതിയുടെ പ്രതീകമാണ്. കാളി ദാരികയുദ്ധവും അവതരിപ്പിച്ചാണ് കേത്രാട്ടം അവസാനിക്കുന്നത്. അസുര രാജാവായ ദാരികന്റെ ചെയ്തികളില്‍ സഹികെട്ട് ദേവന്‍മാര്‍ പരമശിവനെ സമീപിക്കുകയും ശിവന്‍ കാളിയായി അവതരിച്ച് ഭൂമിയെന്തെന്നറിയാത്ത ദാരികനെ വേതാളത്തിന്റെ നാവില്‍ വെച്ച് തലയറുത്ത് വധിച്ചെന്നാണ് പുരാവൃത്തം.
നാട്ടിന്‍പുറം