21-10-18

✴✴✴✴✴✴✴✴✴✴✴✴
 വാരാന്ത്യാവലോകനം
🌹🌻🌹🌻🌹🌻🌹🌻🌹🌻
ഒക്ടോബർ15മുതൽ 21 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌻🌹🌻🌹🌻🌹🌻🌹🌻
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
ശിവശങ്കരൻ മാഷ്
(GHSS_തിരുവാലി)
(അവലോകനദിവസങ്ങൾ_വ്യാഴം,വെള്ളി)

🌹🌻🌹🌻🌹🌻🌹🌻🌹🌻

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..


ബുധനാഴ്ച പംക്തി ഉണ്ടായിരുന്നില്ല.. എന്നാലും അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏


തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

ഒക്ടോബർ 15_തിങ്കൾ
📚സർഗസംവേദനം📚
🌹🌻🌹🌻🌹🌻🌹🌻
അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)
🌹🌻🌹🌻🌹🌻🌹🌻


🌹അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ ദുരന്തക്കാഴ്ചകളിലേക്ക് വിരൽ ചൂണ്ടുന്ന രണ്ടുകൃതികളാണ് പ്രിയ രതീഷ് മാഷ് ഇന്ന് സർഗസംവേദനത്തിൽ പരിചയപ്പെടുത്തിയത്..

തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ ഗ്വാട്ടിമാലയിലെ അമേരിന്ത്യൻ പോരാളിയായ റിഗോ ബെർതമെഞ്ചുവിന്റെ ആത്മകഥയായ 'ഞാൻ റിഗോ ബെർതമെഞ്ചു'വിന്( രാജൻ തുവ്വാരയുടെ വിവർത്തനം) ജോയിഷ് ജോസ് തയ്യാറാക്കിയ വായനക്കുറിപ്പും അപ്ടൺ സിൻ ക്ലെയറിന്റെ ദി ജംഗ്ൾ എന്ന കൃതിയുമാണ് പരിചയപ്പെടുത്തിയത്.

🌹ചില ആത്മകഥകൾ ഹൃദയത്തെ നൊമ്പരപ്പെടുത്തുകയും കീറി മുറിക്കുകയും ചെയ്യുമ്പോൾ ചിലത് ജീവിതത്തെ ബലപ്പെടുത്തുന്നു... അത്തരത്തിലൊന്നാണ് ഈ ആത്മകഥ.. പർവ്വതങ്ങളെ കിടിലംകൊള്ളിച്ച പെൺപോരാളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മെഞ്ചുവിന്റെ അവകാശപ്പോരാട്ടങ്ങളിലേക്കും അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ഇരുളടഞ്ഞ ഏടുകളിലേക്കും വെളിച്ചം വീശുന്ന ആത്മകഥ കൂടിയാണിത്..

🌹ദി ജംഗ്ൾ ആകട്ടെ അമേരിക്കൻ കുടിയേറ്റ ചരിത്രത്തിലെ നരകയാതനകളുടെ തുറന്നെഴുത്താണ്.. 1906 ലെ ബെസ്റ്റ് സെല്ലർ ആയ ഈ നോവൽ വസ്തുനിഷ്ഠമായ ചരിത്രകഥ കൂടിയാണ്.. രണ്ട് കുറിപ്പുകളും പുസ്തകവായനക്ക് നമ്മെ പ്രേരിപ്പിക്കുന്നു.

 🌹പ്രമോദ് മാഷ്, പ്രജിത ടീച്ചർ, ഗീത ടീച്ചർ, സീതാദേവി ടീച്ചർ, ഗഫൂർ മാഷ്, രജനി ടീച്ചർ, വാസുദേവൻ മാഷ്,തുടങ്ങിയവർ പുസ്തകവായനയ്ക്ക് അഭിപ്രായം രേഖപ്പെടുത്താൻ എത്തിച്ചേർന്നിരുന്നു...

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

ഒക്ടോബർ 16_ചൊവ്വ
🌠ചിത്രസാഗരം🌠

🌹🌻🌹🌻🌹🌻🌹🌻🌹🌻

അവതരണം_പ്രജിത

🌹🌻🌹🌻🌹🌻🌹🌻🌹🌻


🌹ചൊവ്വാഴ്ച ചിത്ര സാഗരത്തിൽ മൈക്കൽ ആഞ് ജലോയെന്ന അതുല്യപ്രതിഭയാണ് പ്രജിത ടീച്ചറോടൊപ്പം ഗ്രൂപ്പിന്റെ മുഖ്യാതിഥിയായെത്തിച്ചേർന്നത്..
🌹ഇറ്റാലിയൻ ശിൽപ്പിയും ചിത്രകാരനും കവിയും നിർമ്മാണ വിദഗ്ദ്ധനുമായ ആ പ്രതിഭാശാലിയുടെ ജീവിതവും പ്രസിദ്ധമായ ശിൽപ്പങ്ങളും(പിയത്ത, ദാവീദ്, ബാക്കസ്), സ്നാപക യോഹന്നാനും കുടുംബവും, സിസ്റ്റെൻ ചാപ്പലിലെ മേൽക്കൂര ചിത്രങ്ങൾ, അന്ത്യവിധി ( ചുമർചിത്രങ്ങൾ), ഭാവ ഗീതങ്ങൾ, തുടങ്ങി എല്ലാം സമഗ്രമായി വീഡിയോ ഓഡിയോ ലിങ്കുകൾ സഹിതം വാഗതീതമായി പരിചയപ്പെടുത്തി.

🌹വെട്ടം ഗഫൂർ മാഷ്, ശിവശങ്കരൻ മാഷ്, മഞ്ജുഷ ടീച്ചർ, രജനി ടീച്ചർ, കല ടീച്ചർ, സുദർശനൻ മാഷ്, ഷമീമ ടീച്ചർ, ശ്രീലടിച്ചർ, രതീഷ് മാഷ് തുടങ്ങിയവർ അഭിനന്ദനങ്ങളുമായെത്തിച്ചേർന്നു...

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
1⃣8⃣ 1⃣0⃣ 2⃣0⃣1⃣8⃣

വ്യാഴം

🎥 ലോകസിനിമ 🎥

🌹🌻🌹🌻🌹🌻🌹🌻🌹🌻

അവതരണം: വിജു മാഷ്
(MSM HSS കല്ലിങ്ങപ്പറമ്പ്)
🌹🌻🌹🌻🌹🌻🌹🌻🌹🌻

മഹാനവമി ദിനം കൂടിയായ ഇന്ന് ഏഴ് ക്ലാസിക് സിനിമകളുമായാണ് വിജു മാഷ് എത്തിയത് ..

പതിവിൽ നിന്ന് വ്യത്യസ്തമായി മാഷിന്ന് ഇംഗ്ലീഷിലാണ് അവതരണം നടത്തിയത്
ചുരുക്കം ചിലർക്കെങ്കിലും അത് ബുദ്ധിമുട്ടായോ എന്നൊരു സംശയം തോന്നി

📽 ലോക സിനിമകളായ അണ്ടർ ദ ഷാഡോ ,10 ക്ലവർഫീൽഡ് ലെയ്ൻ ,ദ വെയ്ലിംഗ് ,ഡോണ്ട് ലുക്ക് നൗ ,ദ കാബിൻ ഇൻ ദ വുഡ്സ് ,ഡെഡ് ഓഫ് നൈറ്റ് ,ദ ബേഡ്സ് എന്നിവയാണ് വിജു മാഷ് അവതരിപ്പിച്ചത്

ഓരോ സിനിമയുടെയും ലഘു സംഗ്രഹവും ചിത്രങ്ങളും മാഷ് ഉൾപ്പെടുത്തി

⏺ തുടർന്ന് പ്രജിത ടീച്ചർ ചില കൂട്ടിച്ചേർക്കലുകളും നടത്തി .വീഡിയോ ലിങ്കുകളും സിനിമാ വിശകലനവുമാണ് ടീച്ചർ ചേർത്തത്

🔴 പ്രജിത ,ശ്രീല എന്നിവർ അവതരണത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും രേഖപ്പെടുത്തി

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

1⃣9⃣ 1⃣0⃣ 2⃣0⃣1⃣8⃣

വെള്ളി

🎧 സംഗീത സാഗരം 🎧
🌹🌻🌹🌻🌹🌻🌹🌻🌹🌻

അവതരണം: രജനി ടീച്ചർ
(GHSS പേരശ്ശനൂർ)

🌹🌻🌹🌻🌹🌻🌹🌻🌹🌻

വിജയദശമി ദിനമായ വെള്ളിയാഴ്ചയിൽ രജനി ടീച്ചർ റോക്ക് സംഗീതവുമായാണ് കടന്നു വന്നത്

🎼 1950 കളിൽ അമേരിക്കയിൽ രൂപം കൊണ്ട റോക്ക് സംഗീതം ചുരുങ്ങിയ കാലം കൊണ്ടു തന്നെ ലോകമെമ്പാടും പ്രചാരം നേടി . യുവാക്കൾക്കിടയിൽ ഹരമായി ഇന്നും നിലനിൽക്കുന്ന റോക്ക് സംഗീതത്തെ സമഗ്രമായിത്തന്നെ ടീച്ചർ പരിചയപ്പെടുത്തി

🎹 അനുബന്ധമായി നിരവധി വീഡിയോകളും യു ട്യൂബ് ലിങ്കുകളും ടീച്ചർ അവതരിപ്പിച്ചു

🔵 തുടർന്നു നടന്ന ചർച്ചയിൽ സുദർശൻ മാഷ് ,വർഗീസ് മാഷ് ,ശിവശങ്കരൻ എന്നിവർ അവതരണത്തെ വിലയിരുത്തി .

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

ഒക്ടോബർ 20_ശനി
📙നവസാഹിതി📙
🌹🌻🌹🌻🌹🌻🌹🌻🌹🌻

അവതരണം_സ്വപ്നാറാണി ടീച്ചർ(ദേവധാർHSSതാനൂർ)

🌹🌻🌹🌻🌹🌻🌹🌻🌹🌻

 🌹പുതുസൃഷ്ടികളുടെ  അവതരണമായ നവസാഹിതി 7.45ന് ആരംഭിച്ചു. ഇന്ന് പരിചയപ്പെട്ട സൃഷ്ടികളെയും എഴുത്തുകാരേയും ഒറ്റനോട്ടത്തിൽ ആദ്യം...

🌹 സങ്കടാക്ഷരങ്ങൾ_ ജംസർ
🌹 പ്രളയാനന്തരം_ ഹാരിസ് മാനന്തവാടി
🌹 (പേരില്ലാക്കവിത)_ റൂബി നിലമ്പൂർ
🌹 മഴ_ ഗസ്നഗഫൂർ
🌹 (പേരില്ലാക്കവിത)_ ജിഷ
🌹 (പേരില്ലാക്കവിത)_ ഷീലാറാണി
🌹 മാനസാന്തരം _ പ്രസാദ്
🌹 വനദേവത_ ടി.പി.രാജീവൻ
🌹 വിത്ത് _ യൂസഫ് നെടുവണ്ണൂർ
🌹 അന്ധവിശ്വാസികൾ _ ഗീതാഞ്ജലി
🌹 പരിചയപ്പെടൽ _ വാസുദേവൻ കൂട്ടായി
🌹 അവൾ _ അമ്പിളി
🌹 ഒറ്റവര _ മഞ്ജുഷ പോർക്കുളത്ത്
🌹 സ്മൃതികുടീരങ്ങൾ _ശ്രീല അനിൽ
🌹 ജ്ഞാനനിർമിതി _ സാബുമുരണി


ചോദ്യമുയർത്തുന്ന ഓരോ വരികളും സങ്കടാക്ഷരങ്ങളിലൂടെ മനസ്സിൽ സങ്കടപ്പെരുമഴ തീർക്കുന്നു...വായിച്ചു കഴിഞ്ഞാലും തോരാത്ത മഴ😔😔

ഒരു സ്ത്രീയുടെ ജീവിതത്തിലെ മാറ്റങ്ങൾ...ഒതുങ്ങിക്കൂടലുകൾ....നഷ്ടബോധത്തിന്റെ ഒരു നീർച്ചാൽ റൃബിയുടെ കവിതയിൽ താഴേക്ക് ഒലിച്ചിറങ്ങുന്നു...

പരസ്പരം ഇഷ്ടപ്പെട്ടവരുടെ വേർപിരിയലിന്റെ നോവ് ജിഷയുടെ പേരില്ലാക്കവിതയിലൂടെ നമ്മിലേക്കെത്തുന്നു..

വിവരമേറിയിട്ടാണോ മനുഷ്യരിത്ര വിവേകമില്ലാത്തവരാകുന്നത് എന്ന് ചോദിച്ചുപോകുന്നില്ലേ ഷീലയുടെ കവിതവായിക്കുമ്പോൾ?
സമകാലികപ്രസക്തമായ ശ്രീ...യുടെ കവിത...
ഇനിയുമുണ്ട് ഒട്ടേറെ....
 ഇങ്ങനെ വെെവിധ്യങ്ങളാൽ സമ്പന്നമായ നവസാഹിതിയുടെ അവതാരകയ്ക്ക്🍬🍬🤝🤝

കല ടീച്ചർ,രതീഷ് മാഷ്,പ്രജിത, ഗഫൂർമാഷ് കരുവണ്ണൂർ,ഗഫൂർമാഷ് ആലത്തിയൂർ,വിജുമാഷ്,കൃഷ്ണദാസ് മാഷ്,ബിജുമോൻ മാഷ്,ശിവശങ്കരൻ മാഷ്,വാസുദേവൻമാഷ്,സാബുമാഷ്,സുദർശനൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി നവസാഹിതിയെ സമ്പന്നമാക്കി

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

ഇനി താരവിശേഷങ്ങളിലേക്ക്....

നവസാഹിതിയെ സർഗസമ്പന്നമാക്കിയ സ്വപ്നടീച്ചറാണ് ഈയാഴ്ചയിലെ മിന്നും താരം
സ്വപ്നടീച്ചർ... അഭിനന്ദനങ്ങൾ🌹🌹

കവി അയ്യപ്പനെക്കുറിച്ചുള്ള സ്മരണകൾ നിറഞ്ഞ  ഇന്നത്തെ പോസ്റ്റുകളെ സമഗ്രമായി പരിഗണിച്ച് ശ്രദ്ധേയമായ പോസ്റ്റ് ഇന്ന് അരുൺകുമാർ മാഷ് പോസ്റ്റ് ചെയ്ത അനുസ്മരണങ്ങളാകട്ടെ
അരുൺ മാഷേ  അഭിനന്ദനങ്ങൾ🌹🌹

വാരാന്ത്യവലോകനം പൂർണമാകുന്നു