21-08-18



തിരൂർ മലയാളത്തിലെ പ്രിയ ചങ്ങാതിമാരേ..ഏവർക്കും ചിത്രസാഗരത്തിന്റെ അഞ്ചാം ഭാഗത്തിലേക്ക് ഹൃദ്യമായ സ്വാഗതം🙏🙏

കഴിഞ്ഞയാഴ്ച നമ്മൾ ചുമർച്ചിത്രങ്ങളെ പരിചയപ്പെടത്തുന്നതിന്റെ ഭാഗമായി ഫ്രസ്കോ സങ്കേതത്തെ പരിചയപ്പെട്ടു.ഇന്ന് നമുക്ക്  ചുമർച്ചിത്രകലയുടെ രണ്ടാമത്തെ സങ്കേതമായ മ്യൂറൽ എന്ന വിഭാഗത്തെക്കുറിച്ചറിയാൻ ശ്രമിക്കാം

MURUS എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് MURALഎന്ന പദം ഉണ്ടായത്.ചുമര് എന്നതാണ് MURUSന് ലാറ്റിൻ ഭാഷയിലെ അർത്ഥം

ഏകദേശം 30000 BC. മുതലാണ് ചുമർച്ചിത്രങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്.കഥകൾ,മൂല്യങ്ങൾ,സ്വപ്നങ്ങൾ എന്നിവ ഒരു പ്രതലത്തിൽ പ്രകൃതിദത്തമായ ചായക്കൂട്ടുകളാൽ ഒരു ജനത ആവിഷ്ക്കരിക്കാൻ ശ്രമിച്ച അവരുടെ ചിന്തകൾ വികസിച്ചുവികസിച്ചാണ് ഇന്നു കാണുന്ന ചുമർച്ചിത്രങ്ങൾ രൂപപ്പെട്ടത്.

3150BCയിലെഈജിപ്ഷ്യൻ ശവകുടീരങ്ങളിലെ ദേവീദേവൻമാരുടെ ആലേഖനം,100BCയിലെ പോംബിയിലെ ചിത്രങ്ങൾ...തുടങ്ങി അപ്പർ പാലിയോ ലിത്തി്ക് പീരിയഡിൽ തുടങ്ങിയ ചുമർച്ചിത്രകലയിലൂടെ...
കേരളത്തിലെ ചുമർച്ചിത്രങ്ങൾ
കേരളത്തിലെചുമർചിത്രകലാപാരമ്പര്യത്തിന് ഏകദേശം പത്തു നൂറ്റാണ്ടോളം പഴക്കമുണ്ട്. ആയ് ഭരണകാലത്ത് രചിക്കപ്പെട്ടതെന്നു കരുതുന്ന, കന്യാകുമാരി ജില്ലയിലെ തിരുനന്ദിക്കരയിലുള്ള ഗുഹാക്ഷേത്രത്തിലെ മച്ചിലുള്ള ചിത്രങ്ങളാണ് പഴക്കമേറിയത്. ഗുഹാക്ഷേത്രങ്ങളല്ലാതെ ക്ഷേത്രങ്ങൾ കെട്ടിയുണ്ടാക്കാൻ തുടങ്ങിയ (സുഘടിതക്ഷേത്രങ്ങൾ) എട്ട്-ഒൻപത് നൂറ്റാണ്ടുകളിലാണ് ചുവർച്ചിത്രകലയ്ക്ക് പ്രാധാന്യം ലഭിച്ചു തുടങ്ങിയത്. അതിനുമുൻപ്, കളമെഴുത്ത് എന്ന ചിത്രകലാസമ്പ്രദായത്തിനായിരുന്നു കേരളത്തിൽ പ്രാധാന്യം. കളമെഴുത്തിലെ രചനാശൈലി തിരുനന്ദിക്കരയിലേയും പാർത്ഥിവപുരത്തേയും ചിതറാലിലേയും ചിത്രങ്ങളിൽ കാണുന്നു. പതിനഞ്ചു മുതൽ പത്തൊൻപതുവരെ നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ട ചിത്രങ്ങളാണ് കേരളത്തിൽ അധികവും കാണുന്നത്. ഈ കാലത്തു രചിച്ച ചിത്രങ്ങൾക്കാണ് ഭംഗിയും ആകർഷണീയതയും കൂടുതലുള്ളത്. പോർച്ചുഗിസുകാരുടേയും ലന്തകളുടേയും ആക്രമണാധിപത്യങ്ങൾ കൊണ്ട് ശിഥിലമായ രാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷത്തിൽ ഉണ്ടായരണ്ടാം ഭക്തിപ്രസ്ഥാനം ഈ കാലഘട്ടങ്ങളിലെ ചുമർച്ചിത്രശൈലിയെ സ്വാധീനിച്ചിട്ടുണ്ട് 

ശൈലീസവിശേഷതകളുടെ അടിസ്ഥാനത്തിൽ, കേരളത്തിലെ ചുവർച്ചിത്രങ്ങളെ, നാലുഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ കാലഗണനാക്രമത്തിൽ അവയെ വേർതിരിക്കുവാൻ കഴിഞ്ഞിട്ടില്ല

ആ നാലു ഘട്ടങ്ങളിതാ..ചില ലേഖനങ്ങളിൽ മൂന്നു ഘട്ടങ്ങളായും കാണപ്പെടുന്നുണ്ട്👇👇
1) പ്രാഥമികഘട്ടം, തിരുനന്ദിക്കര, കാന്തളൂർ, ത്രിവിക്രമമംഗലം, പാർത്ഥിവപുരം എന്നീ ക്ഷേത്രങ്ങളിലെയും ചിതറാൽ ഗുഹയിലെയും ചിത്രങ്ങൾ പ്രതിനിധാനം ചെയ്യുന്നു
2) പ്രാഥമികാനന്തരഘട്ടം, മട്ടാഞ്ചേരിയിലെ രാമായണ ചിത്രങ്ങളും‍, തൃശൂർ വടക്കുന്നാഥൻ, തിരുവഞ്ചിക്കുളം, എളങ്കുന്നപ്പുഴ, മുളക്കുളം, കോട്ടയം താഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളിലെ ചിത്രങ്ങൾ പ്രതിനിധീകരിക്കുന്നു.
3) മധ്യകാലഘട്ടം, അകപ്പറമ്പ്, കാഞ്ഞൂർ, തിരുവല്ല, കോട്ടയം (ചെറിയ പള്ളി), ചേപ്പാട്, അങ്കമാലി എന്നിവിടങ്ങളിലെ പള്ളികളിലെയും, കോട്ടയ്ക്കൽ,പുണ്ഡരീകപുരം, തൃപ്രയാർ, പനയന്നാർകാവ്, ലോകനാർകാവ്, ആർപ്പൂക്കര, തിരുവനന്തപുരം (പത്മനാഭസ്വാമി) എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും, കരിവേലപ്പുരമാളിക, പത്മനാഭപുരം മട്ടാഞ്ചേരി (കോവേണിത്തളം, കീഴ്ത്തളം) എന്നീ കൊട്ടാരങ്ങളിലും കാണുന്ന ചിത്രങ്ങളാണ് പ്രതിനിധാനം ചെയ്യുന്നത്.
4) മധ്യകാലാനന്തരഘട്ടം പ്രതിനിധാനം ചെയ്യുന്നത്, ബാലുശ്ശേരി, കോട്ടക്കൽ, കോഴിക്കോട് തളി, വടകര കീഴൂർ, വടകര ചേന്നമംഗലം, ലോകനാർകാവ്, കരിമ്പുഴ,പുന്നത്തൂർകോട്ട എന്നിവിടങ്ങളിലെ ചിത്രങ്ങളുമാണ്. 

ക്രൈസ്തവപ്പള്ളികളിൽ ചുവർച്ചിത്രങ്ങൾക്ക് നാലുനൂറ്റാണ്ടിന്റെയെങ്കിലും പാരമ്പര്യമുണ്ട്. 1599ലെ ഉദയംപേരൂർ സൂഹന്നദോസിനുശേഷമാണ് ക്രൈസ്തവപ്പള്ളികളിൽ ചുവർച്ചിത്രങ്ങൾ കൂടുതലായി വരപ്പിച്ചുതുടങ്ങിയത് .

കേരളത്തിലെ ചുമർച്ചിത്ര സങ്കേതങ്ങൾ👇👇
രാജസ്ഥാൻ കഴിഞ്ഞാൽ, ഇൻഡ്യയിൽ ഏറ്റവുമധികം ചുവർച്ചിത്രങ്ങൾ കേരളത്തിലാണുള്ളത്. ഇത്തരം ഇരുനൂറോളം കെട്ടിടസങ്കേതങ്ങൾ കേരളത്തിലുണ്ട്.അവയിൽ ചിലത് താഴെക്കൊടുത്തിരിക്കുന്നു:

ക്ഷേത്രങ്ങൾ :- തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം, തിരുവഞ്ചിക്കുളം, എളങ്കുന്നപ്പുഴ, മുളക്കുളം, കോട്ടയംതാഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം, കോട്ടയ്‌ക്കൽ,തലയോലപ്പറമ്പ് പുണ്ഡരീകപുരം, തൃപ്രയാർ പനയന്നാർകാവ്, ലോകനാർക്കാവ്, ആർപ്പൂക്കര,തിരുവനന്തപുരം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം, കോഴിക്കോട് തളി, ഏറ്റുമാനൂർ തൃച്ചക്രപുരം, ബാലുശ്ശേരി, മൂക്കുതല, പുന്നത്തൂർകോട്ട.കണ്ണൂർതൊടീക്കളം ശിവക്ഷേത്രം,വടകരപാറയിൽ ശിവക്ഷേത്രം.
ക്രൈസ്തവ ദേവാലയങ്ങൾ: അകപ്പറമ്പ്, കാഞ്ഞൂർ, തിരുവല്ല, കോട്ടയം ചെറിയ പള്ളി, ചേപ്പാട്, അങ്കമാലി
കൊട്ടാരങ്ങൾ: പദ്‌മനാഭപുരം, മട്ടാഞ്ചേരി, തിരുവനന്തപുരം കരിവേലപ്പുരമാളിക, കൃഷ്‌ണപുരം

വർണങ്ങൾ👇
കാവിച്ചുവപ്പ്, കാവിമഞ്ഞ, പച്ച, ചുവപ്പ്, വെള്ള, നീല, ഹരിതനീലം, കറുപ്പ്, മഞ്ഞ, സ്വർണ്ണമഞ്ഞ തുടങ്ങിയ നിറങ്ങളാണ് ചുവർച്ചിത്ര രചനക്ക് ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും കാവിച്ചുവപ്പാണ് കേരളത്തിലെ ചിത്രങ്ങളിലെ പ്രധാന വർണ്ണം. മണ്ണിലെ ധാതുക്കളും, സസ്യഭാഗങ്ങളും രാസവസ്തുക്കളും ചായങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു. വെട്ടുകല്ലിൽ നിന്ന് കാവിച്ചുവപ്പും, കാവിമഞ്ഞയും, നീലിയമരിയിൽ നിന്ന് നീല നിറവും, മാലക്കൈറ്റിൽ നിന്നോഎരവിക്കറയിലോ മനയോലയിലോ നീലനിറം ചേർത്തോ പച്ചനിറവും, എണ്ണക്കരിയിൽ നിന്ന് കറുപ്പും, നിർമ്മിച്ചിരുന്നത്. കൂടാതെ ചായില്യവുംനിറക്കൂട്ടുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. ചില ചായങ്ങൾ പ്രയോഗിക്കുന്നതിനു മുമ്പ് തുരിശു ലായനിയോ നാരങ്ങാനീരോ പൂശി കുമ്മായം നേർപ്പിക്കുകയും ചെയ്തിരുന്നു.

മനയോലയും ചായില്യവും ഉപയോഗിക്കില്ല എന്ന ഒരു അഭിപ്രായവും ഉണ്ട്.. ആ വോയ്സ് ക്ലിപ് പിന്നാലെ ഇടാം.

മാധ്യമങ്ങൾ👇👇
പലതരം പശകളാണ് ഭിത്തിയിൽ പൂശിയ കുമ്മായം ബലപ്പെടുത്തുവാനും, ചായങ്ങൾ ഇളകാതിരിക്കുന്നതിനും ഉപയോഗിച്ചിരുന്നത്. ശർക്കര, വിളാമ്പശ, കള്ളിപ്പാൽ, വേപ്പിൻപശ എന്നിവ ഉപയോഗിക്കാമെന്നും നിറങ്ങൾ നാരങ്ങയിൽ കുതിർത്ത്, കരിക്കിൻ വെള്ളത്തിൽ ചാലിച്ചിരുന്നതായും ചില പഴയ ഗ്രന്ഥങ്ങളിൽ കാണുന്നു.

ഉപകരണങ്ങൾ👇👇
കോരപ്പുല്ല്, കൈതവേര്, മുളന്തണ്ട് എന്നിവയാണ് ബ്രഷും വരക്കാനുള്ള തൂലികയും നിർമ്മിച്ചിരുന്നത്. ചായം പൂശാൻ കോതപ്പുല്ലും, ചായം പരത്താൻ കൈതവേരും ഉപയോഗിച്ചിരുന്നു. തടികൊണ്ടുള്ള മരവിയിൽ ചായം കൂട്ടി ചിരട്ടയിൽ പകർന്നാണ് ചായം തേച്ചിരുന്നത്.

രചനാരീതി👇
ഭിത്തിലെ പരുത്ത ഒന്നാം പടലത്തിനു മുകളിൽ കുമ്മായം തേച്ചുണ്ടാക്കിയ രണ്ടാം പടലത്തിനു മുകളിലാണ് ചിത്രങ്ങൾ വരച്ചിരുന്നത്. അറ്റം കൂർപ്പിച്ച മുളംതണ്ട് മഞ്ഞച്ചായത്തിൽ മുക്കി ബാഹ്യരേഖ വരച്ച്, ചുവന്ന ചായം കൊണ്ട് ദൃഢമാക്കിയിരുന്നു. അതിനുശേഷം ചായങ്ങൾ തേച്ചു പിടിപ്പിക്കുന്നു. പിന്നീട് ചിത്രരചന കഴിഞ്ഞാൽ, പൈന്മരക്കറ നാലിലൊന്ന് എണ്ണയും ചേർത്ത് തുണിയിലരിച്ച് ചുവരിൽ തേച്ചു ബലപ്പെടുത്തുകയാണ് ചെയ്തിരുന്നത്

പ്രമേയങ്ങൾ👇👇
മതപരമായ പ്രമേയങ്ങളാണ് കേരളത്തിലെ ചിത്രങ്ങളിലധികവും കാണുന്നത്. കൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലും മുഖ്യമായി ശൈവ-വൈഷ്ണവ സങ്കല്പത്തിലുള്ള ദേവീദേവന്മാരും പുരാണകഥകളുമാണ് ചിത്രീകരിച്ചിട്ടുള്ളത്, അപൂർവമായി നാടുവാഴികളേയും സാധാരണക്കാരേയും ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ചില ദേശങ്ങളിൽ നടന്ന ശൈവ-വൈഷ്ണവസംഘട്ടനങ്ങൾ കേരളത്തിൽ നടന്നിട്ടില്ലെന്ന് ചിത്രങ്ങളുടെ പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ ദശാവതാരചിത്രങ്ങളിൽ ഒന്നിലും ശ്രീബുദ്ധനെ ചിത്രീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവപ്പള്ളികളിൽ, പുരോഹിതർക്കും സഹായികൾക്കും മാത്രം പ്രവേശനമുള്ള മദ്ബഹയിലും മറ്റും ചിത്രങ്ങൾ രചിച്ചിരുന്നതിനാൽ അവയെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. ബൈബിൾക്കഥകളും വിശുദ്ധന്മാരും മതാദ്ധ്യക്ഷന്മാരും യേശുദേവന്റെ ജീവചരിതവുമാണ് പള്ളികളിലെ ചിത്രങ്ങളുടെ പ്രമേയങ്ങൾ. കാഞ്ഞൂരെ പഴയ പള്ളിയിൽ, ആലുവയിൽ നടന്ന മൈസൂർ-തിരുവിതാംകൂർ യുദ്ധങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്.

ശെെലി👇👇
കേരളത്തിലെ ചുവർച്ചിത്രങ്ങൾ യഥാതഥമായ രീതിയിലല്ല, മറിച്ച് കാല്പനികവും ആദർശാത്മകവുമായാണ് രചിച്ചിരിക്കുന്നത്. വർണ്ണപ്രയോഗങ്ങളിൽ ആധാരമായ പാശ്ചാത്യസമ്പ്രദായത്തിൽ നിന്നു വ്യത്യസ്തമായി, രേഖകളുടെ വിന്യാസത്തിലൂടെയും അവയ്ക് അനുപൂരകങ്ങളായ വർണ്ണങ്ങളിലൂടെയും ഭാവോത്കർഷം വരുത്തുകയാണ് ഭാരതീയ ചിത്രരചനാ ശൈലി.അനുപാതം, നില, പശ്ചാത്തലം, സമമിതി, സാദൃശ്യം തുടങ്ങിയവയ്കുമാണ് തുടർന്നു പ്രാധാന്യം നൽകിയിരിക്കുന്നത്. വർണ്ണങ്ങൾക്ക് പ്രതീകസ്വഭാവമുണ്ട്. സാത്വികമൂർത്തികൾക്ക് പച്ചയും, രജോഗുണമുള്ളവർക്ക് ചുവപ്പും മഞ്ഞകലർന്ന ചുവപ്പും, തമോഗുണക്കാർക്ക് വൈഷ്ണവപക്ഷപ്രകാരം വെള്ളയോ ശൈവപക്ഷപ്രകാരം കറുപ്പോ നൽകിയിരിക്കുന്നു. ചിത്രീകരണശൈലികങ്ങളിൽ, ഭാവഗീതാത്മകമായ വൈണികം എന്ന രീതിയ്കാണ് കൂടുതൽ പ്രചാരം. സത്യം (യഥാതഥം), നാഗരം (ജീവിതസ്പർശി), മിശ്രം എന്നിവയാണ് മറ്റു മൂന്നു ശൈലികൾ. വിഗ്രഹനിർമ്മാണത്തിലെ താലപ്രമാണവും, കേരളീയവുമായ സവിശേഷതകളും ചിത്രങ്ങളിൽ കാണാം. കേരളത്തിലെ കുന്നുകളും താഴ്വരകളും, നടനകലകളിലെ വേഷങ്ങളും, സ്തോഭപ്രകടനരീതികളും, കേരളീയവാദ്യോപകരണങ്ങളും, ചുവർച്ചിത്രങ്ങളിലുണ്ട്. വികാരങ്ങളെ സംയമനത്തോടെ പ്രകടിപ്പിക്കുകയെന്ന കേരളീയരുടെ രീതിയും കാണാം.ചരിത്ര പുരുഷന്മാരേയും, രാജാക്കന്മാരേയും, ചെട്ടിയേയും, കോമട്ടിയേയും, അറബിയേയും, ഗോസായിയേയും ചിത്രങ്ങളിൽ കാണാം. വിവിധതരം പുരുഷന്മാരെയും സ്ത്രീകളേയും ചിത്രീകരിക്കുന്നത് അതാതു പ്രമാണങ്ങളനുസരിച്ചുമാണ്. അതുകൊണ്ട് ഒരേസമയം ഭാരതീയവും കേരളീയവുമാണ് ഈ ചുവർച്ചിത്രങ്ങൾ. മധ്യേഷ്യയിലെ കൃസ്തീയശൈലിയുടെയും കേരളീശൈലിയുടെയും സങ്കലനമാണ് പള്ളികളിലെ ചിത്രങ്ങളിൽ കാണുന്നത്. യഥാർഥശൈലിയുടെ കലർപ്പുള്ള ആദർശസൗന്ദര്യാകർഷണമാണ് ഈ ചിത്രങ്ങൾക്കുള്ളത്. ചുവർ തയാറാക്കുന്നതിലും നിറങ്ങളുണ്ടാക്കുന്നതിലും ക്ഷേത്രകലാകാരന്മാരുടെ അതേ സ്മ്പ്രദായം സ്വീകരിച്ചിരുന്നു. എന്നാൽ, നിറക്കൂട്ടിൽ കടുംനീലധാതു (Lapis lazuli) ഉപയോഗിച്ചിരുന്നു. താലവ്യവസ്ഥ പള്ളികളിലെ ചിത്രങ്ങൾക്കില്ല. വർണ്ണങ്ങളുടെ സൗമ്യപ്രസരണത്തിനു പകരം വർണ്ണപ്പൊലിമയാണ് അവയ്ക്. രൂപങ്ങളുടെ പുറമേകാണുന്ന അലങ്കാരരേഖകളും അവയിലില്ല. നൈസർഗ്ഗികമായ ചൈതന്യവും, കർമചൈതന്യത്തിന്റെ താളവും, അഭൗതികഗാംഭീര്യവും ഉള്ളവയാണ് ഈ ചിത്രങ്ങൾ.

ഇന്ന് ചുമർച്ചിത്രാവതരണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രശസ്ത ചിത്രകാരന്മാരുമായി അഭിമുഖം തയ്യാറാക്കിയിട്ടുണ്ട്.

പ്രശസ്ത ചിത്രകാരനും അദ്ധ്യാപകനുമായ ശ്രീ.രാമചന്ദ്രൻ നമ്പൂതിരി മാഷ് ചുമർച്ചിത്രകലയെക്കുറിച്ച്..👇👇

മമ്മിയൂരിലെ ചുമർച്ചിത്രപഠനകേന്ദ്രത്തിൽ ചുമർച്ചിത്രംവര അഭ്യസിച്ച പ്രശസ്ത ചുമർച്ചിത്രകലാകാരൻ ശ്രീ.തോന്നയ്ക്കൽ പ്രിൻസ് സർ ....

ഇനി അടുത്തതായി നമ്മോട് സംവദിക്കുന്നത് മാഹി കലാഗ്രാമത്തിൽ ചുമർച്ചിത്രകല അഭ്യസിച്ച പ്രശസ്ത ചുമർച്ചിത്രകലാകാരൻ ശ്രീ.ജഗദീഷ് പാലയാട്ട്,ഏറാമല

ചുമർച്ചിത്രങ്ങളിലുപയോഗിക്കുന്ന പ്രകൃതിദത്ത ചായക്കൂട്ടുകളിൽ നിന്നും അക്രിലിക് പെയിന്റിലേക്കുള്ള ചുവടുമാറ്റം ഈ രണ്ട് അഭിമുഖത്തിലും കേൾക്കാം

ചുമർച്ചിത്രംവരയിലുപയോഗിക്കുന്ന വർണങ്ങളെക്കുറിച്ചുള്ള വിവരണം_ജഗദീഷ് മാഷ്


1.പിലാത്തറയിലുള്ള ചുമർച്ചിത്രം
2-3 തൊടീക്കളം ശിവക്ഷേത്രത്തിലെ ചുമർച്ചിത്രം



ശിവപാർവതിമാർ













ക്രെെസ്തവദേവാലയ ചുമർച്ചിത്രങ്ങളെക്കുറിച്ചുള്ള വിമർശനാത്മക പഠനത്തിന്റെ PDF









ഇന്ത്യൻ ചുമർച്ചിത്രകലയിൽ അജന്ത എല്ലോറ ഗുഹകളിലെ ജാതകകഥാവിഷ്ക്കാരം പരാമർശിക്കാനുണ്ടായിരുന്നു.വിട്ടുപോയി.എന്നാലും ഇന്ത്യൻ ചുമർച്ചിത്രകലയുടെ മകുടോദാഹരണങ്ങളിൽ മുന്നിൽ നിൽക്കുന്ന ശെഖാവതി ചുമർച്ചിത്രങ്ങളെ പരാമർശിക്കാതെ പോകുന്നത് ശരിയല്ല.ശെഖാവതി അവതരണത്തോടെ ഇന്നത്തേയ്ക്ക് വിട🙏🙏


ശെഖാവതി
 രാജസ്ഥാനിലെ ഝുംഝുനു, സിക്കാർ , ചുരു എന്നീ ജില്ലകൾ ഉൾപ്പെടുന്ന ശേഖാവതി മേഖലയിലെ കെട്ടിടങ്ങളുടെയും ഹവേലികളിലും ഉള്ളചുവർചിത്രങ്ങളെയാണ് ശേഖാവതി ചിത്രകല എന്ന് വിശേഷിപ്പിക്കുന്നത്. ഈ ചിത്രങ്ങൾ പൌരാണിക, രാജകീയ, പ്രകൃതി രംഗങ്ങൾ എന്നിവയെ ദൃശ്യമാക്കുന്നു. ദൈനന്ദിന ജീവിത രംഗങ്ങളും, യുദ്ധങ്ങളുടെയും നായാട്ടുകളുടെയും കഥകൾ പറയുന്ന ഈ ചിത്രങ്ങൾ ശേഖാവതിയുടെ ചരിത്രത്തിന്റെ ദൃശ്യാവിഷ്കരണങ്ങൾ കൂടിയാണ്. ബ്രിട്ടീഷ് ഭരണകാലത്തെ മാറ്റങ്ങളും ഇവയിൽ പ്രതിപാദിച്ചിട്ടുണ്ട്. പാശ്ചാത്യ സാങ്കേതിക മികവിന്റെ പര്യായങ്ങളായ വിമാനങ്ങൾ , കാറുകൾ , ടെലിഫോൺ എന്നിവ പിൽകാലത്തുണ്ടായ ചിത്രങ്ങളിൽ ദൃശ്യമാണ്.

ശേഖാവതി ചിത്രകലയുടെ ഉത്ഭവം
മധ്യകാലീന രാജ്യങ്ങളായിരുന്ന ബിക്കാനെർ , ജയ്‌പൂർ എന്നിവയ്ക്ക് നടുവിൽ സ്ഥിതി ചെയ്തിരുന്ന ശേഖാവതി ഉത്തരേന്ത്യയെയും ഗുജറാത്തിനെയുംബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയിലായിരുന്നു. ബിക്കാനെർ , ജയ്‌പൂർ രാജ്യങ്ങളിലെ കടുത്ത നികുതി നയം മൂലം വളരെ അധികം വ്യാപാരികൾ തങ്ങളുടെ കച്ചവട യാത്രകൾക്കായി ശേഖാവതി തിരഞ്ഞെടുത്തു. 18 ആം നൂറ്റാണ്ടു മുതൽ 1822 വരെയുള്ള കാലഘട്ടത്തിൽ ശേഖാവതി ഉത്തരേന്ത്യയുടെ വ്യാപരകേന്ദ്രമായ് മാറി. മുഗളന്മാർക്കുംബ്രിട്ടീഷ് സാമ്രാജ്യത്തിനുമിടെയിലെ ഒന്നര നൂറ്റാണ്ടിലാണ് ശേഖാവതിയുടെ പ്രതാപം അതിന്റെ ഉയരത്തിലെത്തിയത്. ഇക്കാലയളവിലാണ് ശേഖാവതി ചിത്രകലയുടെ തുടക്കവും.

ശേഖാവതിയിലെ മാർവാഡി വ്യാപാര സമൂഹം വികസ്സിച്ചതോട് കൂടിയാണ് ശേഖാവതി ചിത്രകലയ്ക്ക് തുടക്കമാകുന്നത്. 18,19 നൂറ്റാണ്ടുകളിലും 20 ആം നൂറ്റാണ്ടിന്റെ ആദ്യ ദാശാബ്ദങ്ങളിലും പണികഴിപ്പിച്ച ഹവേലികൾ എന്ന് വിളിക്കുന്ന മാളികകളിലാണ് ശേഖാവതി ചിത്രങ്ങൾ ഉള്ളത്. ഉൾഭിത്തികൾ സമൃദ്ധമായി ഈ ചിത്രങ്ങളാൽ അലങ്കൃതമാണ്. 20 ആം നൂട്ടണ്ടോടുകൂടിയാണ് പുറംഭിത്തികളും ഇപ്രകാരം ചിത്രീകരിച്ചു തുടങ്ങിയത്.

 🌷 ചിത്രരചനാരീതി
ഇറ്റാലിയൻ ചുവർചിത്ര മാതൃകയിലാണ് ശേഖാവതി ചിത്രങ്ങളും നിർമിച്ചിരിക്കുന്നത്. കൂർത്ത കമ്പുകൾ കൊണ്ട് കുമ്മായത്തിൽ കലാകാരന്മാർ രൂപങ്ങൾ ഉണ്ടാക്കുകയും പിന്നീടതിൽ ചുണ്ണാമ്പ് വെള്ളത്തിൽ ചാലിച്ച നിറങ്ങൾ നിറയ്ക്കുന്നു. ഒട്ടകക്കൊഴുപ്പിൽ നിന്ന് നിർമ്മിക്കുന്ന പശ ഈ നിറങ്ങളെ കുമ്മായത്തിലേക്ക് ഉറച്ചു പിടിക്കുവാനും ശേഖാവതിയുടെ കഠിന കാലാവസ്ഥയെ അതിജീവിക്കുവാനും സഹായിക്കുന്നു. രാജസ്ഥാനി ചിത്രകലയുടെ നാല് പ്രധാന ശൈലികളിൽ ഒന്നായ ധുൻധാർ ശൈലിയിൽ ഉള്ള ചിത്രകലയാണ്‌ ശേഖാവതി. ഈ ചിത്രങ്ങൾ രചിക്കുന്നത്‌കുംഭാരൻ ജാതിയിലെ പ്രത്യേക കലാകാരായ "ചിത്തേരകൾ " ആണ്. കെട്ടിടനിർമ്മാണത്തിൽ കലപ്പണിക്കരായ ഇവർ കെട്ടിട നിർമ്മാണത്തിലും അതിന്റെ അലങ്കാര ജോലികളിലും പങ്കു വഹിക്കുനതിനാൽ ചിത്തേരകളെ "ചജേരകൾ " എന്നും വിളിക്കുന്നു. ചുവർചിത്രകല ഒരു കൂട്ടായ പ്രയത്നഫലമാണ് ചിത്രങ്ങളുടെ രചനയും, രേഖാരൂപവും ചജേരത്തലവൻ നിശ്ചയിക്കുന്നുവെങ്കിലും, അതിലെ നിറങ്ങളും ചിത്രങ്ങളുടെ വിശദാംശങ്ങളും സംഘാംഗങ്ങൾ പൂരിപ്പിക്കുന്നു. വീട്ടിനുള്ളിലെ ജനാലകളും കതകുകളും തങ്ങളുടെ ചിത്രങ്ങളുടെ ഭാഗമാക്കി മാറ്റുന്നു ഈ ചിത്രകാരന്മാർ

പ്രക്രിതിസിദ്ധമായ നിറങ്ങളാണീ ചിത്രങ്ങളിൽ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. 19 ആം നൂറ്റാണ്ടോടുകൂടി കൃത്രിമ നിറങ്ങളും വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങി. പ്രക്രിതിസിദ്ധമായ നിറങ്ങളിൽ വിളക്കിൻ കരി, ചുണ്ണാമ്പ്, നീലം, കുങ്കുമം, മഞ്ഞ കളിമൺ എന്നീ വസ്തുക്കൾ ഉൾപെടുന്നു. ഇവ ഉപയോഗിക്കുമ്പോൾ പക്ഷെ കുമ്മായം ഉണങ്ങുന്നതിന് മുമ്പായി ചിത്രം പൂർത്തീകരിക്കേണ്ടതുണ്ട്. കൃത്രിമ നിറങ്ങളുടെ വരവോടെ ഈ പ്രശ്നം ഇല്ലാതായി. കൃത്രിമ നിറങ്ങൾ കുമ്മായത്തിനു മുകളിൽ ഉപയോഗിക്കാവുന്നതിനാൽ ചിത്രകാരന് തന്റെ ചിത്രത്തിനു കൂടുതൽ കലാപരമായ വിശദാംശങ്ങൾ നൽകാനാകുന്നു

കൂപ്പർ ശേഖാവതി ചുവർചിത്രങ്ങളുടെ പ്രമേയങ്ങളെ പത്തായി തിരിച്ചിട്ടുണ്ട്. മതപരമായ വിഷയങ്ങൾ , രാഗമാലകൾ, നാടൻ കഥകൾ , ചരിത്രപരമായ സംഭവങ്ങളും വ്യക്തികളും, വൃക്ഷ പക്ഷി മൃഗാദികൾ , അനുദിന ജീവിത ചര്യകൾ ,ശൃംഗാര രസം, സ്ഥലവിശേഷണങ്ങൾ , ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള സ്വാധീനങ്ങൾ , ആലങ്കാരിക രൂപങ്ങൾ എന്നിവയാണ് ശേഖാവതി ചിത്രകലയിൽ സാധാരണയായ് കാണപ്പെടുന്ന പ്രമേയങ്ങൾ .

 🌷 നാശോന്മുഖമായ കലാസമ്പത്ത്
കാലക്രമേണ മാർവാഡി മാളികകൾ പലതും അവരുടെ ഉടമസ്ഥർ നഗരങ്ങളിലേക്ക് ചേക്കേറിയതോടെ അവഗണനയുടെയും നാശത്തിന്റെയും ഇരകളായി. സംരക്ഷണയുടെ അഭാവത്തിൽ പല ചുവർചിത്രങ്ങളും ഇളകിപ്പോകുകയോ അവയ്ക്ക് മുകളിൽ വെള്ള പൂശി നഷ്ടമാവുകയോ ചെയ്തു. ശെഖാവതി ചിത്രകലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഭാരത, രാജസ്ഥാൻ സർക്കാരുകൾ ചില ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി ജയ്‌പുരിലെ ജവഹർ കലാ കേന്ദ്രയിലുംദില്ലിയിലെ ദേശിയ കരകൌശല മ്യൂസിയത്തിലും പ്രത്യേകം നിർമ്മിക്കപ്പെട്ട ശേഖാവതി ചുവർചിത്ര ശേഖരങ്ങളുണ്ട്. പൈതൃക വിനോദസഞ്ചാരം ഇത്തരം മാളികകളുടെയും അവയിലുള്ള ശേഖാവതി ചിത്രകലകളുടെയും ദീർഖ കാല സംരക്ഷണത്തിനു സഹായകമാകും എന്നാണ് കരുതപ്പെടുന്നത്.

2012 -ഇൽ ശേഖാവതി ചിത്രകലയെ പറ്റി ഭാരത സർക്കാർ തപാൽ സ്റ്റാമ്പ്‌ ഇറക്കുകയുണ്ടായി
1.ശെഖാവതി ചുമർച്ചിത്രം
2.രാജസ്ഥാനിലെ മാണ്ട് വ കോട്ടയുടെ ഉൾവശം