20-10-17

🎺🎸🎻🎷🎺🎸🎻🎷🎺🎸
💽 സംഗീത സാഗരം 💽
🔈 അവതരണം : രജനി 🔈
🔲🔲🔲🔲🔲🔲🔲🔲🔲🔲

സംഗീത സാഗരം നാലാം ഭാഗം

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം ഇന്ത്യയുടെ തനതു ശാസ്ത്രീയ സംഗീത പദ്ധതികളിലൊന്നാണ്. പതിമൂന്ന്-പതിനാലാം നൂറ്റാണ്ടുകളിൽ വടക്കേ ഇന്ത്യയിലെ രാജ സദസ്സുകളിലാണ് ഈ സംഗീത രൂപം പുഷ്ടി പ്രാപിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. തെക്കേ ഇന്ത്യയിലെ ശാസ്ത്രീയ സംഗീത രൂപമായ കർണാടക സംഗീതം പോലെ തന്നെ ഹിന്ദുസ്ഥാനിയും രാഗം, താളം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ ഉൽഭവത്തിനു പിന്നിൽ വിവിധ മതങ്ങളുടെ അനുഷ്ഠാന സംഗീതം കാരണമായിട്ടുണ്ട്. വൈദിക സംഗീതത്തിനു പുറമെ പേഴ്സ്യൻ സംഗീതത്തിന്റെ സ്വാധീനവും ഹിന്ദുസ്ഥാനിയിൽ പ്രകടമാണ്. ഇന്ത്യക്കു പുറമെ, പാകിസ്താൻ , ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഹിന്ദുസ്ഥാനി സംഗീതവും അതിന്റെ അവാന്തര വിഭാഗങ്ങളും പ്രചാരത്തിലുണ്ട്.

ഈ സം‌ഗീതശാഖയെ രൂപപ്പെടുത്തുന്നതിൽ പേർ‌ഷ്യൻ,അഫ്‌ഗാൻ,മുഗൾ സംഗീതവഴികളും സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന സംഗീതരീതിയിൽ ഇത്തരം ഇസ്ലാമികസ്വാധീനം ഇഴുകിച്ചേർന്നാണ്‌ ഹിന്ദുസ്ഥാനി സംഗീതശാഖ രൂപമെടുത്തത്.

ഹിന്ദുസ്ഥാനി സംഗീതം ആദിമസംഗീതം, ഫോക്‌സംഗീതം, പോപ്പുലർ സംഗീതം, ആരാധനാ സംഗീതം, ആർ‌ട് മ്യൂസിക് എന്നീ 5 വിഭാഗങ്ങളിലായാണ് പറയപ്പെടുന്നത്.ശാസ്ത്രീയസംഗീതത്തിൽ ദേശഭേദങ്ങളാലും ആലാപനശൈലീഭേദങ്ങളാലും നിരവധി ഉൾ‌പ്പിരിവുകൾ ഉണ്ട്. 50തരത്തിലുള്ള ശൈലികൾ അവകാശപ്പെടുന്നു. ധ്രുപദ്, ഖയാൽ, ചതുരം‌ഗ്, തരാന, അഷ്ടപദി തുടങ്ങിയവ.

കവ്വാലി
ഉർദു ഭാഷയിലെ ഭാരതീയ സൂഫി പാരമ്പര്യത്തിലുള്ള ഭക്തി-ഗാന ശാഖയാണ് കവ്വാലി.ഒരു ഗായകൻ പാടുകയും മറ്റുള്ളവർ കൈകൊട്ടിക്കൊണ്ട് അതു ഏറ്റുപാടുകയും ചെയ്യുന്ന രീതിയാണിത്. ഭാരതത്തിൽ ഇതിന്റെ ഉദയം പതിമൂന്നാം നൂറ്റാണ്ടോടുകൂടിയാണ്.ഗസലുകൾ കൈകൊട്ടിക്കൊണ്ട് പാടുമ്പോൾ അത് കവ്വാലിയായി തീരുന്നു. പ്രധാന ഒരു ആലാപനരീതിയായിട്ടാണ് കവ്വാലി അറിയപ്പെടുന്നത്. ഉസ്താദ് നുസ്രത്ത് ഫത്തേ അലി ഖാൻ ഈ രംഗത്ത് പ്രമുഖനായിരുന്ന ഗായകനായിരുന്നു.

നൂറ്റാണ്ടുകളെ തഴുകിയ ഖവാലിക്കുമേല്‍ ചോരപ്പാട്
പാകിസ്ഥാനി ഖവാലി ഗായകന്‍ അംജത് സാബ്രിയുടെ കൊലപാതകത്തോടെ സംഗീതത്തിനുമേലും തോക്കുകള്‍ ചൂണ്ടപ്പെടുന്നു എന്ന അവസ്ഥ സൃഷ്ടക്കപ്പെട്ടു. സൂഫി സംഗീതം പാടുന്ന ഖവാലി അത്തരത്തിലും ചോദ്യം ചെയ്യപ്പെടുന്നു പുതിയകാലത്ത്.
13ാം നൂറ്റാണ്ടോടെ രൂപപ്പെട്ടതായി കരുതുന്ന ഖവാലി സംഗീതം ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തി പങ്കുവെക്കുന്ന പഞ്ചാബ് സിന്ധ് മേഖലകളിലാണ് കൂടുതലും പരിപോഷിപ്പിക്കപ്പെട്ടത്. ഇന്ന് ലോകത്തധികം അറിയപ്പെടുന്ന ഖവാലി സംഗീതജ്ഞരില്‍ പ്രമുഖര്‍ പാകിസ്ഥാനി സംഗീതജ്ഞരാണ്. ഖവാലിയെ ആദ്യമായി ലോകത്തിന് മുന്നിലത്തെിച്ച് അതിന്‍െറ അതിശയകരമായ സാന്നിധ്യം ലോക സംഗീതാരാധകര്‍ക്ക് തുറന്നുകൊടുത്തത് നുസ്രത്ത് ഫത്തേ അലിഖാനാണ്.

അദ്ദേഹത്തിന്‍െറ പിതാവ് ഫത്തേ അലിഖാന്‍ ജനഹൃദയങ്ങളെ കീഴടക്കിയെങ്കിലും അദ്ദേഹത്തിന് വിദേശത്ത് പാടാന്‍ താല്‍പരല്‍മുണ്ടായിരുന്നില്ല. ഖവാലി സംഗീതം വിദേശത്ത് വളര്‍ത്തിയതില്‍ സാഫ്രിക്കും വലിയ പങ്കുണ്ട്. സാഫ്രിയും നുസ്രത്തും തമ്മില്‍ പല കാര്യങ്ങളിലും സാമ്യവുമുണ്ട്. രണ്ടുപേരും വരുന്നത് മഹത്തായ ഖവാലി പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന്. രണ്ടുപേരും പിതാക്കന്‍മാരില്‍ നിന്ന് സംഗീതം അഭ്യസിച്ചവര്‍. തങ്ങളുടെ അത്യപാര റേഞ്ചുള്ള ശബ്ദം കൊണ്ട് ആദ്യമായി കേള്‍ക്കുന്നവരെയും അല്‍ഭുതപരതന്ത്രരാക്കുന്ന ശബ്ദത്തിന്‍െറയും സംഗീതത്തിന്‍െറയും ഉടമകള്‍. രണ്ടുപേരും ജീവതത്തിന്‍െറ പകുതി മാത്രമത്തെിയപ്പോള്‍ പ്രശസ്തിയുടെ ഉത്തുംഗതയില്‍ നില്‍ക്കെ വിധിക്ക് കീഴടങ്ങേണ്ടി വന്നവര്‍. ഫത്തേ അലിഖാന്‍ കടുത്ത പ്രമേഹരോഗത്തത്തെുടര്‍ന്നുള്ള വൃക്കരോഗത്താലാണ് 48ാം വയസ്സില്‍ മരണത്തിന് കീഴടങ്ങിയതെങ്കില്‍ അജ്ഞാതരുടെ ആക്രമണത്തിന് കീഴടങ്ങുകയായിരുന്നു 45ാം വയസ്സില്‍ സാബ്രി.
സാബ്രിയുടെ കുടുംബം മുഴുവന്‍ ഖവാലി സംഗീതത്തിനായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. അറുപതുകളില്‍ തരംഗമായിരുന്നു സാബ്രിയുടെ പിതാവും ഗുരുവുമായിരുന്ന  ഗുലാം ഫരീദ് സാബ്രിയുടെ സംഗീതം. അദ്ദേഹത്തിന്‍െറ സഹോദരന്‍ മഖ്ബൂല്‍ സാബ്രിയും ലോകപ്രശസ്താനയ ഖവാലി ഗായകനാണ്. അന്‍പതുകളില്‍ സബ്രി സഹോദരന്‍മാര്‍ എന്നറിയപ്പെട്ട  ഇവരുടെ സംഗീതം പാകിസ്ഥാനില്‍ വലിയ അലയൊലിയാണ് സൃഷ്ടിച്ചത്.

ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലെ പട്യാലയില്‍ ജനിച്ച സംഗീതജ്ഞനും കവിയുമായ അമീര്‍ ഖുസ്റുവാണ് ഖവാലി സംഗീതത്തിന്‍െറ ഉപജ്ഞാതാവ്. ഇന്ത്യയിലും  പാകിസ്ഥാനിലും പ്രശസ്തമായ ഗസലും ഇദ്ദേഹത്തിന്‍െറ സൃഷ്ടിയാണ്. ഇന്ത്യന്‍ ക്ളാസിക്കല്‍ സംഗീതത്തില്‍ പേഴസ്യന്‍, അറബിക്, ടര്‍ക്കിഷ് അംശങ്ങള്‍ ചേര്‍ന്ന് കാലാകാലങ്ങളായി വികസിച്ചുവന്ന സൂഫി സംഗീതശാഖയാണ് ഖവാലി. ഹിന്ദുസ്ഥാനി സംഗീതം ആസ്വദിക്കാന്‍ വലിയ താല്‍പര്യമില്ലാത്ത സാധാരണക്കാര്‍ക്കും ആസ്വദിക്കാവുന്നതരത്തില്‍ ജനപ്രിയമായാണ് ഖവാലിയുടെ രൂപകല്‍പന. മലയാളത്തിലും ഇതിന്‍െറ ചുവടുപിടിച്ച് ചില ഗാനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കവ്വാലി ഗായകർ
പ്രശസ്തരായ കവ്വാലി സംഗീതജ്ഞരാണ് അംജത് സാബ്രി, അസീസ് മിയാ, ഖ്വവ്വാൽ ബഹാവുദ്ദീൻ ഖാൻ, ഗുലാം ഫരീദ് സാബ്രി, മഖ്ബൂൽ അഹമ്മദ് സാബ്രി, സാബ്രി ബ്രദേഴ്സ് തുടങ്ങിയവർ.

Amjad Sabri/Sabri Brothers: Mast Qalandar - Qawwali

AZIZ MIAN best qawali




ഖവ്വാലിയുടെ പിതാവ് അമീർ ഖുസ്രൊ
അമീർ ഖുസ്രൊ

പേർഷ്യൻ കുടുംബപാരമ്പര്യത്തിൽ പെടുന്ന ഇന്ത്യയിലെ ഒരു സംഗീതജ്ഞനും, പണ്ഡിതനും,കവിയുമായിരുന്നു അമീർ ഖുസ്രൊ ദഹ്‌ലവി(1253-1325 CE). അബുൽ ഹസ്സൻ യമീനുദ്ദീൻ ഖുസ്രു എന്നതാണ്‌ ശരിയായ നാമം(പേർഷ്യൻ: ابوالحسن یمین‌الدین خسر: ഹിന്ദി:अबुल हसन यमीनुद्दीन ख़ुसरो ). ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാംസ്കാരിക ചരിത്രത്തിൽ അമീർ ഖുസ്രുവിന്‌ അനശ്വര സ്ഥാനമാണുള്ളത്. ഡൽഹിയിലെ സൂഫിവര്യൻ നിസാമുദ്ദീൻ ഔലിയയുടെ ശിഷ്യനായ അദ്ദേഹം ഒരു കവിമാത്രമല്ല പ്രതിഭാസമ്പന്നനായ സംഗീതജ്ഞനും കൂടിയായിരുന്നു.പേർഷ്യനിലും ഹിന്ദവിയിലും അദ്ദേഹം കവിതകൾ എഴുതി.

ഉത്തർപ്രദേശിലെ എറ്റ ജില്ലയിലുള്ള പാട്യാലയാണ് ഇദ്ദേഹത്തിന്റെ ജന്മസ്ഥലം. ഇൽത്തുമിഷിന്റെ സേനാനായകരിലൊരാളായിരുന്ന സെയ്ഫുദ്ദീൻ ആണ് ഖുസ്രോയുടെ പിതാവ്. തുർക്കി വംശജനായിരുന്ന ഇദ്ദേഹം മംഗോൾ ആക്രമണത്തിനു മുമ്പ് ദൽഹിയിലേക്ക് പലാനം ചെയ്യുകയായിരുന്നു. ഖുസ്രോയുടെ മാതാവ് ഇന്ത്യക്കാരിയായ ഒരു മുസ്ലീം സ്ത്രീയായിരുന്നു. ഖുസ്രോയുടെ ഏഴാം വയസ്സിൽ അച്ഛൻ അന്തരിച്ചു. ചെറുപ്പകാലം മുതൽക്കേ ഖുസ്രോ കവിതയിലും തത്ത്വചിന്തയിലും താത്പര്യം പ്രകടിപ്പിച്ചിരുന്നു. സൂഫി സന്യാസിയായ ശേഖ് നിസാമുദ്ദീനാായിരുന്നു പേർഷ്യൻ കവിതയിൽ അദ്ദേഹത്തിന്റെ ഗുരു. പേർഷ്യൻ ക്ലാസിക്കൽ കവികളായ സനാഈ, ഖാക്കാനി, നിസാമി, സഅദി തുടങ്ങിയവരുടെ കൃതികളിൽ അമീറിന് തികഞ്ഞ അവഗാഹമുണ്ടായിരുന്നു.

വിവിധ രാജവംശങ്ങളിലെ സദസ്യനായിട്ടാണ് ഖുസ്രോ തന്റെ ജീവിതകാലം കഴിച്ചുകൂട്ടിയത്. അക്കാലത്തുനടന്ന പല സംഭവങ്ങളും ഖുസ്രോ തന്റെ കൃതികളിൽ പ്രതിപാദിച്ചിട്ടുണ്ട്. കൃത്യമായിപ്പറഞ്ഞാൽ,അടിമവംശം, തുഗ്ലക്ക് വംശം, ഖിൽജിവംശംഎന്നിവയിലെ പതിനൊന്ന് രാജാക്കന്മാരുടെ ആശ്രിതനായി അദ്ദേഹം കഴിഞ്ഞിട്ടുണ്ട്. ജലാലുദ്ദീൻ ഖിൽജിയാണ്ഖുസ്രോയ്ക്ക് അമീർ പദവി നല്കിയത്. 1284ലെ മംഗോൾ ആക്രമണത്തിൽ തടവിലായ ഖുസ്രോ തന്ത്രപരമായി രക്ഷപ്പെട്ട് ജലാലുദ്ദീൻ ഖിൽജിയുടെ കൊട്ടാരത്തിൽ അഭയം തേടുകയായിരുന്നു. മാത്രമല്ല ഖുസ്രോയ്ക്ക് 1200 തങ്കനാണയങ്ങൾ അടുത്തൂൺ നല്കുകയും ചെയ്തു.

ഖവ്വാലിയുടെ പിതാവായി ഖുസ്രുവിനെ പരിഗണിക്കപ്പെടുന്നു. ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തെ പേർഷ്യൻ, അറബിക് ഘടകങ്ങൾ കൊണ്ട് സമ്പുഷ്ടമാക്കിയതിലുള്ള പ്രശസ്തിയും അദ്ദേഹത്തിനുള്ളതാണ്‌. "ഖയാന", "തരാന" തുടങ്ങിയ സംഗീത രീതികളുടെ ഉപജ്ഞാതാവും ഖുസ്രുവാണ്‌..തബലയുടെ കണ്ടുപിടുത്തവും പാരമ്പര്യമായി അമീർ ഖുസ്രുവിൽ ചാർത്തപ്പെടാറുണ്ട്.. സിത്താർ രൂപകല്പന ചെയ്തതും അമീർ ഖുസ്രു ആണെന്ന് കരുതപ്പെടുന്നു.ഗസൽ, മസ്നവി, റൂബി, ദൊബേതി, തർ‍കിബൻദ് എന്നിവ അദ്ദേഹം എഴുതിയിട്ടുണ്ട്. ജലാലുദ്ദീൻ ഖിൽജിയാണ് ഖുസ്രൊവിന് അമീർ സ്ഥാനം നൽകിയതു്. അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവിയായ ഇദ്ദേഹത്തെയാണ് ഇന്ത്യയുടെ തത്ത എന്നു വിളിക്കുന്നത്.