20-03

സുഹൃത്തുക്കളെ,
       കാഴ്ചയിലെ വിസ്മയത്തിന്റെഎഴുപതാം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏
തല്ലുന്നത് ഞാനെന്നല്ല ഒരാൾക്കുപോലും ഇഷ്ടമുള്ള കാര്യമല്ല.എന്നാൽ ഈ തല്ല് വാങ്ങലും കൊടുക്കലും ആചാരാനുഷ്ഠാനമാണെങ്കിലോ...?പാലക്കാട് പല്ലശ്ശനയിലെ അനുഷ്ഠാനപരമായ... കലാ_കായിക പ്രകടനമായ .. അവിട്ടത്തല്ല് ആകട്ടെ നമ്മുടെ എഴുപതാം ഭാഗത്തിന്റെ വിസ്മയക്കാഴ്ച.

അവിട്ടത്തല്ല്👇
ഓണക്കാലത്ത് രണ്ടുതരം ഓണത്തല്ലുകളാണ്  നടക്കാറ്. ഒന്ന് തികച്ചും അനുഷ്ഠാനപരമായത്; മറ്റേത് തികച്ചും വിനോദം എന്ന നിലക്കും.ഇതിൽ അനുഷ്ഠാനപരമായതാണ് അവിട്ടത്തല്ല്

ചരിത്രത്തിലൂടെ....👇
സാമൂതിരി രാജാവിന്റെ ഇടപ്രഭുക്കന്മാരായിരുന്നു പല്ലശ്ശന കുറൂര്‍നമ്പിടിയും കുതിരവട്ടത്തുനായരും.ദേശപ്രഭുവായ നമ്പിടിയെ കുതിരവട്ടത്ത് നായര്‍ ചതിച്ചുകൊന്നു.ഇതേതുടര്‍ന്ന് നാടൊട്ടുക്ക്  കുതിരവട്ടത്തുനായര്‍ക്കെതിരെ കലാപവും യുദ്ധങ്ങളും ഉണ്ടായി.രാജാവു നഷ്ടപ്പെട്ട പല്ലശ്ശനക്കാര്‍ക്ക് ,സാമൂതിരി താന്‍ പൂജിച്ചിരുന്ന ബാലുശ്ശേരികോട്ടയിലെ കിരാതമൂര്‍ത്തീ വിഗ്രഹം നല്‍കി. ആദ്യം ഇതു ചെറുവീടെന്ന് തോട്ടംകര വീട്ടിലും പിന്നെ പാലഞ്ച്ചേരിയിലും സൂക്ഷിച്ചതിനു ശേഷം യഥാവിധിയോടെ ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചു.അതാണ് ഇന്നത്തെ കിരാതമൂര്‍ത്തീ ക്ഷേത്രം. മേല്‍ പ്രസ്താവിച്ച യുദ്ധങ്ങളുടെ ഓര്‍മയുണര്‍ത്തിയാണ് ഓണക്കാലത്ത് തിരുവോണത്തല്ലും കുട്ടികളുടെ തല്ലും അവിട്ടത്തല്ലും നടത്തുന്നത്.

ചടങ്ങുകൾ.....👇

(1) ഉടുത്തൊരുങ്ങി കച്ചകെട്ടി....👇
കിരാതമൂര്‍ത്തി അമ്പലമുറ്റത്ത തിരുവോണത്തിന്റെ അടുത്ത ദിവസമാണ് നായര്‍സമുദായത്തിന്റെ അവിട്ടത്തല്ലു നടക്കുക.കിഴക്കുമ്മുറി സംഘം തോട്ടംകരനിന്ന് കച്ചകെട്ടി പാലഞ്ചേരിനിന്ന് ഭസ്മം ധരിച്ച് വരുന്നു.ഇതില്‍ കുംഭാരന്മാരും ചേരാറുണ്ട്.പടിഞ്ഞാറ്റുംമുറി സംഘത്തില്‍ ചെട്ടിയാന്മാരും ഉണ്ടാകും.ഇവര്‍ പാലത്തിരുത്തി വീട്ടീന്ന് കച്ചകെട്ടി നാഞ്ചാത്തെ വീട്ടീന്ന് ഭസ്മം ധരിച്ചാണ് എത്തുക.രണ്ടു നായര്‍പടയാളിസംഘത്തിന്റെയും മുമ്പില്‍ പൊന്തിക്കോല്‍ പിടിച്ച് പടനായകന്‍ നടക്കും.പതിയാട്ടില്‍ മൂസ്സത് ആണ്‍ പടിഞ്ഞാറന്‍ സംഘത്തലവന്‍.അതിവിശാലമായ അമ്പലക്കുളത്തിന്റെ പടിഞ്ഞാറേക്കരയില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക.“

തല്ലു നടക്കുന്ന ദിവസം ഉച്ചക്ക് മൂന്ന് മൂന്നരമണിയോടെ ആളുകൾ തറവാട് ക്ഷേത്രത്തിലോ ദേശക്കാവിലോ ഒത്തുകൂടുന്നു. അവിടെ വച്ചാണ് കച്ചകെട്ടൽ നടത്തുന്നത്. യുദ്ധത്തിൽ പങ്കെടുക്കുന്ന ഭടന്റെ രീതിയിലുള്ള വസ്ത്രധാരണമാണ് കച്ചകെട്ടൽ. കച്ച എന്നാൽ വസ്ത്രം. പരസ്പരം സഹായിച്ചുകൊണ്ടാണ് കച്ചകെട്ടൽ നടക്കുക. കച്ച കെട്ടിയ ശേഷം എല്ലാവരും ദേഹം മുഴുവൻ ഭസ്മം അണിയുന്നു. പടച്ചട്ട അണിയുന്ന രീതിയിലാണ് ഭസ്മം പൂശുന്നത്. കൈകളിലും ഭസ്മം കുഴമ്പുരൂപത്തിലാക്കി അണിയുന്നു. കച്ച കെട്ടലും ഭസ്മം അണിയലും പൂർത്തിയായാൽ പ്രദർശിത ശരീരങ്ങളായി അവർ മാറുന്നു. കച്ചകെട്ടിയ തല്ലുകാർ വരിവരിയായി അമ്പലത്തിൽനിന്ന് തൊഴുതിറങ്ങുന്നു. ആദ്യം വളരെ നിശ്ശബ്ദമായും അച്ചടക്കത്തോടെയുമാണ് നടക്കുക. എന്നാൽ തല്ല് നടക്കുന്ന സ്ഥലത്തേക്ക് എത്തുന്തോറും കാലടികൾ വേഗത്തിലാവും. തല്ലുകാർ ദൂയ്..ദൂയ് എന്ന അലറിവിളിയോടെ തല്ലു നടക്കുന്ന ഇടത്തേക്ക് ആക്രോശിച്ചെത്തുന്നു. ദേശത്തിന്റെ രണ്ടോ മൂന്നോ ഇടങ്ങളിൽ നിന്ന് തല്ലുകാർ തല്ലിനായി എത്തുന്നു. പൊന്തി എന്ന അരളികൊണ്ട് നിർമിച്ച രണ്ടര അടി നീളത്തിലുള്ള വടി വലതുകൈയാൽ പൊക്കിപ്പിടിച്ചു നടക്കുന്ന ദേശക്കാരണവരുടെ പിന്നിലായാണ് തല്ലുകാർ എത്തുന്നത്. പൊന്തി ദേശാധികാരത്തിന്റെ ചിഹ്നമാണ്.

(2) നിരയോട്ടം👇
തല്ലുനടക്കുന്ന സ്ഥലത്തെത്തിയാൽ തല്ലുകാർ ദൂയ്..ദൂയ് എന്ന് ആർപ്പുവിളിച്ച് മൈതാനത്തിൽ നിരയായി ഓടുന്നു. ഇതാണ് നിരയോട്ടം

(3) ഇരിക്കൽ,ആട്ടിത്തിരിക്കൽ...👇
കാരണവരും നടത്തിപ്പുകാരും തല്ലുകാരോട് ഇരിക്കാൻ ആവശ്യപ്പെടുന്നു.തല്ലുകാർ ഇരിക്കുന്നു. സമപ്രായക്കാർ ‘ദൂയ് ദൂയ്’ എന്നു വിളിച്ച് എഴുനേറ്റെത്തുന്നു. പ്രായത്തിനനുസരിച്ച ജോടികൾ തമ്മിലാണ് അടി നടക്കുക. ഒന്നോ രണ്ടോ കാരണവൻമാർ തല്ലുകാരനെ പിടിച്ച് കൊടുക്കുന്നു. നെഞ്ചത്തും മുഖത്തും പിടിച്ച് പ്രത്യേകരീതിയിൽ തല താഴോട്ടാക്കിയാണ് തല്ലിനു തയ്യാറാക്കി നിർത്തുന്നത്. തല്ലു കൊള്ളുന്നയാളുടെ കൈ ഉയർത്തുകയും രണ്ടു കൈയും കാരണവർ ചേർത്ത്പിടിച്ച് നിർത്തുകയും ചെയ്യുന്നു

(4) തല്ല്👇
കാരണവൻമാർ പിടിച്ചുനിർത്തിയ ഒരു തല്ലുകാരന്റെ പുറത്തേക്ക് അടുത്തയാൾ വലത്തേകൈകൊണ്ട് അടിക്കുന്നു. ഉള്ളംകൈ ഉപയോഗിച്ചുള്ള അടിയാണ് നൽകുന്നത്. അടികൊണ്ടയുടൻ രണ്ടുപേരും ദൂയ് ദൂയ് എന്ന് ആക്രോശിക്കുന്നു. (ദൂയ് വിളിയുടെ അർത്ഥമെന്താണെന്ന് ഒരു തല്ലുകാർക്കും കൃത്യമായി അറിയില്ല. യുദ്ധപ്പടയുടെ ശബ്ദമായിരിക്കാമെന്നവർ ഊഹിക്കുന്നു). പടനായകരുടെ യുദ്ധഭാഷയുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. തല്ലുകൊണ്ടയാൾ അപരനെ മേൽപറഞ്ഞ ചിട്ടകളോടെ തിരികെ അടി കൊടുക്കുകയും ദൂയ് എന്നുവിളിച്ച്  മറ്റുള്ളവരോടൊപ്പം വന്നിരിക്കുകയും ചെയ്യുന്നു. പലരും ശക്തമായ അടിയാണ് നൽകുന്നത്. അടിയുടെ ശബ്ദം തല്ലുകാരുടെ ആരവത്തിനിടയിലും കേൾക്കാം. അടികൊള്ളുന്ന പലരും കണ്ണടച്ചു പിടിച്ചാണ് അടി സഹിക്കുന്നത്. അടികൊടുക്കുന്നവരാകട്ടെ അടിയുടെ ശക്തികൂട്ടാനായി ശരീരം വളച്ചുകൊണ്ടാണ് അടിക്കുന്നത്. പലരുടേയും മുതുകിൽ അഞ്ചുവിരൽ പതിഞ്ഞ പാട് കാണാം. ചിലതിൽ ചോര പൊടിഞ്ഞു നിൽക്കുന്നു.അടികൊണ്ട് ഇരിക്കുന്നവരുടെ മുഖത്ത് തികഞ്ഞ സംതൃപ്തി പ്രകടം. അഞ്ഞൂറോളം വരുന്ന ജനക്കൂട്ടം ഇതിനു സാക്ഷിയായി നിൽക്കുന്നുണ്ട്. പല്ലശ്ശേനയിലെ ദേശവാസികൾ മാത്രമല്ല ദൂരെനിന്ന് തല്ലുകാണാൻ വരുന്നവരും മാധ്യമപ്രവർത്തകരും ഇതിലുൾപ്പെടുന്നു.

(5) വള്ളിയിരുത്തം👇
രണ്ടാം നിരയോട്ടത്തിനുശേഷം തല്ലുകാർ വള്ളിപോലെ നിരയായി ഇരിക്കുന്നു. വള്ളിയിരുത്തമെന്നും കുമ്പളവള്ളി ഇരുത്തമെന്നും ഇത് അറിയുന്നു. പൊന്തിപിടിച്ചവർ മനുഷ്യശരീരവള്ളിയെ വലം വെക്കുന്നു. വെളുത്തമുണ്ടു മാത്രമുടുത്ത് കുന്തിച്ചിരിക്കുകയാണ് എന്നതിനാൽ ശരീരങ്ങൾ വള്ളികോർത്തതായിത്തന്നെയാണ് തോന്നുക. വലംവെക്കുന്ന സംഘം വള്ളിയുടെ അറ്റത്തെത്തുമ്പോൾ ‘കാവൽനായൻമാരേ’ എന്ന് ഉറക്കെ വിളിക്കുന്നു. സാമൂതിരിയുടെ കാലത്തെ നായർപടയെത്തന്നെയാണിത് ഉദ്ദേശിക്കുന്നത്.

(6) വള്ളിച്ചാട്ടം👇
വള്ളിചാട്ടം യുദ്ധമുറയെ പ്രതീകവൽക്കരിക്കുന്നു. വള്ളിയായി ഇരുന്ന തല്ലുകാർ രണ്ടുപേരായി എഴുനേറ്റ് അരയിലെ തോർത്തഴിച്ച് വാളുപോലെ ചുരുട്ടി മറ്റേയാളെ ആക്രമിക്കുന്നതുപോലെ വീശുന്നു. അടികൊള്ളാതെ അപരൻ ചാടിമാറുന്നു. ഇതാണ് വള്ളിചാട്ടം. പലരും വലിയ ഉയരത്തിൽ ചാടിക്കൊണ്ട് കായികശേഷി പ്രദർശിപ്പിക്കുന്നു. പിന്നീട് തല്ലുകാർ കൈകോർത്ത് ആർപ്പുവിളിച്ച് ഒറ്റവളിയായി ഒരറ്റം മുതൽ മറ്റേഅറ്റംവരെ ഓടുന്നു.

(7) കെെയടിച്ചു പിരിയൽ👇
ഒടുവിൽ എല്ലാ തല്ലുകാരും ഒരുമിച്ച്കൂടി കൈയടിച്ച് പിരിയുന്നു. അതിനുശേഷംക്ഷേത്രത്തിനടുത്തുള്ള കുളത്തിലേക്ക് എടുത്തുചാടി കുളിച്ച് ശയനപ്രദക്ഷിണവും നടത്തി തേങ്ങ ഉടച്ച് വീണ്ടും കുളിച്ച് മാത്രമേ തല്ലുകാർ വീടുകളിലേക്ക് മടങ്ങാറുള്ളൂ.

അവിട്ടത്തല്ല് ചിത്രങ്ങളിലൂടെ.....👇
ഉടുത്തൊരുങ്ങി കച്ചകെട്ടി.....









പൊന്തി എന്ന ദേശചിഹ്നം അഭിമാനത്തോടെ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന പടനായകൻ..









നിരയോട്ടം








ഇരിക്കൽ,ആട്ടിത്തിരിക്കൽ









തല്ല്








വള്ളിയിരുത്തം









വള്ളിയിരുത്തം... പൊന്തിയും കാണാം









വള്ളിച്ചാട്ടം










സമാപനം
















അവിട്ടത്തല്ലിന്റെ കൂടെ രണ്ടു തരം തല്ലും കൂടിയായാലോ...
ആട്ടിപ്പിരിഞ്ഞതല്ല്👇
തിരുവോണത്തിന്റെ അന്നു തന്നെയാണ്   10 വയസിനുതാഴേയുള്ള ബാലന്മാരുടെ ആട്ടിപ്പിരിഞ്ഞതല്ല്.ഇതെപറ്റി ഒരു ഐതിഹ്യമുണ്ട്.മുമ്പ് ക്ഷേത്രത്തില്‍ നരബലി നടന്നിരുന്നു.കുറെക്കാലമായപ്പോള്‍ നാട്ടില്‍ ആണ്‍കുട്ടികള്‍ കുറഞ്ഞു.തന്റെ ഒറ്റ മകന്റെ ഊഴം വന്നപ്പോള്‍ ഒരമ്മ കിരാതമൂര്‍ത്തിയോട് കരഞ്ഞപേക്ഷിച്ചു. ബലി തന്നെ വേണമെന്നില്ലെന്നും തനിക്ക് ചോര മതിയെന്നും അരുള്‍പ്പാടുണ്ടായി.ഇതിന്നായി ബാലകരെ തമ്മില്‍ അടിപ്പിച്ച് ചോര പൊടിച്ചാല്‍ മതിയെന്നും തീരുമാനമായി.ഇതിപ്പോ നടക്കുന്നുണ്ടോന്ന് എനിക്കറിയില്ല ട്ടോ
ഇനി നമുക്കേവർക്കും സുപരിചിതമായ ..തീർത്തും വിനോദപരമായ ഓണത്തല്ല്കൂടി പരാമർശിക്കട്ടെ....👇









ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ്‌ ഓണത്തല്ല്.ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന്‌ പേരുണ്ട്‌. എ.ഡി. രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച മധുരൈ കാഞ്ചി'യിൽ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്‌. പിൽക്കാലത്ത്‌ നാട്ടിൻപുറങ്ങളിൽ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല്‌ പരിശീലിപ്പിക്കുന്ന കളരികളുംഉത്ഭവിച്ചു തുടങ്ങി. മൈസൂർആക്രമണകാലം വരെ മലബാറിലുംബ്രിട്ടീഷ്‌ ഗവൺമെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലുംകൊച്ചിയിലും ഓണത്തല്ല്‌ ആചരിച്ചുപോന്നിരുന്നു.ഈയടുത്ത കാലം വരെ മുടങ്ങാതെ ഓണത്തല്ല്‌ നടത്തിയത്‌ തൃശൂരിനടുത്ത്‌കുന്നംകുളത്തുമാത്രം.കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലിൽ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത്‌. വ്യവസ്ഥതെറ്റുമ്പോൾ തല്ലുകാരെ പിടിച്ചുമാറ്റുവാൻ റഫറി (ചായികാരൻമാർ അല്ലെങ്കിൽ ചാതിക്കാരൻമാർ) ഉണ്ട്‌. നിരന്നു നിൽക്കുന്ന രണ്ടു ചേരിക്കാർക്കും നടുവിൽ 14 മീറ്റർ വ്യാസത്തിൽ ചാണകംമെഴുകിയ കളത്തിലാണ്‌ തല്ലു നടക്കുക.ഇതിന്‌ ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുൻപ്‌ പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കൻമാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന്‌ 'ചേരികുമ്പിടുക' എന്ന്‌ പറയുന്നു.

ഏതെങ്കിലും ഒരു ചേരിയിൽ നിന്ന്‌ പോർവിളി മുഴക്കി ഒരാൾ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്‌തിയുള്ള ഒരാൾ എതിർചേരിയിൽ നിന്നും ഇറങ്ങും. തറ്റുടുത്ത്‌ ചേല മുറുക്കി 'ഹയ്യത്തടാ' എന്നൊരാർപ്പോടെ നിലം വിട്ടുയർന്ന്‌ കളംതൊട്ട്‌ വന്ദിച്ച്‌ ഒറ്റക്കുതിപ്പിൽ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നിന്ന്‌ ഇരുകൈകളും കോർക്കും. പിന്നെ കൈകൾ രണ്ടും ആകാവുന്നത്ര ബലത്തിൽ കോർത്ത്‌ മുകളിലേക്കുയർത്തി താഴേക്ക്‌ ശക്‌തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആർപ്പുവിളികളും. തല്ലു തുടങ്ങിയാൽ ഏതെങ്കിലും ഒരു പക്ഷത്തിന്‌ വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്ന്‌ നിയമമുണ്ട്‌.

അവിട്ടത്തല്ല് 
മാവിലായിത്തല്ല്
തല്ലുകൾ പലവിധം

കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായമാവിലായികാവിൽ നടത്തിവരുന്ന ഒരു ചടങ്ങാണ് അടിഉത്സവം. മലയാള മാസം മേടം രണ്ടിന് കച്ചേരികാവിലും മേടം നാലിന് മൂന്നുപാലത്തിനു സമീപം നാലാഞ്ചിറ വയലിലുമാണ് അടി ഉത്സവം കൊണ്ടാടുന്നത്.
ഒരു ബ്രാഹ്മണസമുദായത്തിൽ പെട്ട വ്യക്തി , തീയ്യ പ്രമാണിയിൽനിന്നും അവിൽ വാങ്ങി ജനകൂട്ടത്തിനു നടുവിലേക്ക് എറിഞ്ഞു കൊടുക്കന്നതോട്കൂടി ചടങ്ങുകൾ ആരംഭിക്കുന്നു.മൂതകുർവാട്,ഇളയകുർവാട് എന്നിങ്ങനെ ആളുകൾ രണ്ടായിതിരിഞു കൈകൊളന്മാരുടെ ചുമലിൽ കയറിയിരുന്നു അന്യോനം പൊരുതുന്നു.
നടത്തിവരുന്ന അടിഉത്സവത്തെ സംബന്ധിച്ചു രണ്ടു ഐതിഹ്യങ്ങൾ നിലവിലുണ്ട്.കണ്ണൂർ ജില്ലയിലെ ഇന്നത്തെ കടമ്പൂർ എന്ന സ്ഥലത്തെ അന്നത്തെ തമ്പുരാന് വണാതികണ്ടി തന്ടയാൻ എന്ന തീയ്യ പ്രമാണി എല്ലാ വിഷുപുലരിയിലും അവിൽ കാഴ്ചവെക്കുന്ന പതിവ് ഉണ്ടായിരുന്നു.ഒരിക്കൽ കാഴ്ചവെച്ച അവിലിനായി തമ്പുരാന്റെ രണ്ടുമക്കൾ തമ്മിൽ വഴക്ക് കൂടുകയും ഒടുവിൽ ഇവരുടെ വഴക്ക് അവസാനിപ്പിക്കുന്നതിന് വേണ്ടി തമ്പുരാൻ കുലദൈവമായദൈവത്താറെ വിളിച്ചു ധ്യാനിച്ചു.ദൈവത്താർ പ്രത്യക്ഷപെടുകയും കുട്ടികളുടെ വികൃതി അൽപനേരം ആസ്വദിച്ച ശേഷം അടി നിർത്തുവാൻ ആവശ്യപെടുകയും ചെയ്തു.തുടർന്ന് എല്ലാ വർഷവും അടിഉത്സവം നടത്താൻ അരുളി ചെയ്തശേഷം അപ്രത്യക്ഷമാവുകയും ചെയ്തു എന്നാണ് ഐതിഹ്യം. മറ്റൊരു ഐതിഹ്യം മാവിലായി കാവിലെ ദൈവമായദൈവത്താർ ഉപക്ഷേത്രമായ കച്ചേരികാവിലും അടുത്തുള്ള ഇല്ലത്തും പതിവായി സന്ദർശനം നടത്താറുണ്ടായിരുന്നു.ഒരിക്കൽ സ്ഥലത്തെ തീയ്യ പ്രമാണി തമ്പുരാന് ഒരു അവിൽ പൊതി കാഴ്ച വച്ചു.തമ്പുരാൻ അത് രണ്ടു നമ്പ്യാർ സഹോദരങ്ങൾക്ക് എറിഞ്ഞുകൊടുത്തു.ഈ സഹോദരങ്ങൾ പരസ്പരം അടിപിടി കൂടി.കണ്ടുനിന്ന ദൈവത്താർ പ്രോത്സാഹിപ്പിക്കുകയും അടി കാര്യ മായതോടെ നിർത്തുവാൻ ആവശ്യപെടുകയും ചെയ്തു.പക്ഷെ ഈ സഹോദരങ്ങളുടെ ഉള്ളിലുള്ള പക അടങ്ങിയിരുന്നില്ല.തുടർന്ന് അവർ വീണ്ടും രണ്ടു ദിവസം കഴിന്നു നാലാഞ്ചിറയിൽ വച്ച് വീണ്ടും അടിപിടി കൂടി.ഈ ചടങ്ങിൽ ദൈവത്താർ ഉണ്ടാകാറില്ല.