20-02


സുഹൃത്തുക്കളെ,
       കാഴ്ചയിലെ വിസ്മയത്തിൽഅറുപത്തിയാറാം ഭാഗമായി അവതരിപ്പിക്കുന്ന കലാരൂപം_ ഉത്സവപറമ്പുകളെ ഹരം പിടിപ്പിക്കുന്ന ശിങ്കാരിമേളം.ഒരു ദൃശ്യ_ശ്രാവ്യ കലയായ ശിങ്കാരിമേളവിശേഷങ്ങളിലൂടെ.....

കേരളത്തിൽ പ്രചാരമുള്ള കണ്ണിനും കാതിനും കുളിർമയേകുന്ന  ഒരുചെണ്ടമേളമാണ്    ശിങ്കാരിമേളം. മറ്റു മേളങ്ങളെപ്പോലെ ശാസ്ത്രീയപരിവേഷമില്ലെങ്കിലും ഉൽസവങ്ങൾ, സ്വീകരണങ്ങൾ, ഘോഷയാത്രകൾ, പരസ്യം എന്നിവയിൽ വ്യാപകമായി കണ്ടുവരുന്നു. ചെണ്ടയുടെഇടന്തലക്കും വലന്തലക്കും പുറമേ,ഇലത്താളവുമാണ് ഈ മേളത്തിലുപയോഗിക്കുന്ന വാദ്യോപകരണങ്ങൾ. ദ്രുതതാളത്തിൽ വാദ്യോപകരണങ്ങൾ വായിക്കുന്നതിനോടൊപ്പം, മേളക്കാർ പല രീതികളിൽ അണിനിരന്നും, ചെറിയ ചുവടുകൾ വച്ചും, കാണികളെ രസിപ്പിക്കുന്നു.

മേളം അവതരിപ്പിക്കുന്നതിന് കുറഞ്ഞത്, മൂന്നുപേരെങ്കിലും ആവശ്യമാണ്. ഒമ്പതോ പതിനഞ്ചോ ഇരുപത്തിയൊന്നോ പേരടങ്ങുന്ന സംഘങ്ങളായാണ് ശിങ്കാരിമേളം അവതരിപ്പിക്കപ്പെടുന്നത്. ഇടന്തലക്കാർ മുൻപിലും, തൊട്ടുപിന്നിൽ ഇലത്താളക്കാരും ഏറ്റവും പിന്നിലായി വലന്തലക്കാരും അണിനിരക്കുന്നു.

വടക്കൻ കേരളത്തിൽ പ്രചാരമുള്ളചെട്ടിക്കൊട്ട് എന്ന വാദ്യകലയിൽ നിന്നാണ് ശിങ്കാരിമേളം ഉരുത്തിരിഞ്ഞതെന്ന് പറയപ്പെടുന്നു.

മറ്റു ചെണ്ടമേളങ്ങളിലാവശ്യമായതും ദീർഘമായ സാധനകൊണ്ട് സ്വായത്തമാക്കുന്നതുമായ ഉരുട്ടൽ പോലെയുള്ള വാദനരീതികൾ ആവശ്യമില്ലാത്തതിനാൽ വളരെപ്പെട്ടെന്ന് അഭ്യസിക്കാവുന്ന ഒരു ചെണ്ടമേളമാണ് ശിങ്കാരിമേളം.

മേളങ്ങൾ👇
ഓരോ സംഘങ്ങളും മനോധർമ്മപരമായി ആവിഷ്കരിച്ചെടുക്കുന്ന പല മേളങ്ങൾ ശിങ്കാരിമേളത്തിലുണ്ട്. പൊതുവേ പഞ്ചാരിതാളത്തിലാണ് ഈ മേളങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ടാകുക. ചെമ്പടതാളത്തിലുള്ള മേളങ്ങളും അപൂർവ്വമായി കണ്ടു വരുന്നു. എന്നാൽ ചമ്പ, അടന്തഎന്നീ താളങ്ങൾ ഇതിൽ ഉപയോഗിക്കാറീല്ല. ഒരേ പരിപാടിയിൽത്തന്നെ ഇത്തരം ഒന്നിലധികം മേളങ്ങൾ അവതരിപ്പിക്കപ്പെടാറുണ്ട്

ഘട്ടങ്ങളിലൂടെ..👇
മറ്റു ചെണ്ടമേളങ്ങളിലെപ്പോലെ താളത്തിന് കൃത്യമായ കാലനിയമങ്ങൾ ശിങ്കാരിമേളത്തിലില്ല. ഒറ്റയടിക്ക് മറ്റൊരു കാലത്തിലേക്ക് പ്രവേശിക്കുന്ന സ്വഭാവവുമില്ല. മറിച്ച് ഒരു പ്രത്യേക കാലത്തിൽ ആരംഭിച്ച്, പ്രമാണക്കാരന്റെ നിർദ്ദേശമനുസരിച്ച് ക്രമേണ താളം മുറൂകുകയാണ് ചെയ്യുക.

മിക്കവാറൂം മേളങ്ങളും ഒരേ താളത്തിലുള്ള രണ്ടു ഘട്ടങ്ങളാക്കിയായിരിക്കും ചിട്ടപ്പെടുത്തിയിരിക്കുന്നത് (മൂന്നു ഘട്ടങ്ങളുള്ള മേളങ്ങളുമുണ്ട്). ആദ്യഘട്ടത്തിൽ ഇടന്തലച്ചെണ്ടക്കായിരിക്കും പ്രാമുഖ്യം കൂടുതലുണ്ടാകു. ഈ ഘട്ടത്തിൽ വലന്തലയും, ഇലത്താളവും പശ്ചാത്തലമെന്ന പോലെ ഇടന്തലയെ പിന്തുണക്കുന്നു. രണ്ടാം ഘട്ടത്തിൽ വലന്തലയും ഇലത്താളവും ഇടന്തലയെ നിഷ്പ്രഭമാക്കുന്ന തരത്തിൽ വായിക്കുന്നു. ഒന്നാംഘട്ടത്തെ അപേക്ഷിച്ച് രണ്ടാംഘട്ടം ഹ്രസ്വമായിരിക്കും. പലവട്ടം ഇരു ഘട്ടങ്ങളിലേക്കും മാറിയതിനു ശേഷം താളം വളരെ ദ്രുതമാക്കി, രണ്ടാം ഘട്ടത്തിൽ കൊട്ടിയവസാനിപ്പിക്കുകയാണ് ചെയ്യുക.

ഒരേ താളത്തിലുള്ള മിക്ക മേളങ്ങൾക്കും ഇടന്തലയുടെയും ഇലത്താളത്തിന്റേയും വാദനശൈലി ഒരുപോലെയായിരിക്കും.വലന്തലയുടെ വാദനശൈലിയിലുള്ള മാറ്റമനുസരിച്ചാണ് മേളങ്ങൾ വ്യത്യാസപ്പെടുന്നത്. അതുകൊണ്ട് മേളമാരംഭിക്കുന്ന പ്രമാണക്കാരൻ വലന്തലയുടെ വായ്ത്താരി ഇടന്തലച്ചെണ്ടയിൽക്കൊട്ടിയായിരിക്കും ഏതുമേളമാണ് കൊട്ടേണ്ടതെന്ന് മറ്റുള്ളവർക്ക് നിർദ്ദേശം നൽകുന്നത്.

ഇടന്തലക്കാരുടെ നിരയിൽ (മുൻനിരയിൽ) മദ്ധ്യത്തിലായായിരിക്കും പ്രമാണക്കാരൻ നിലയുറപ്പിച്ചിരിക്കുക. പ്രമാണക്കാരൻ ചെണ്ടയിൽ പ്രത്യേകരീതിയിൽ കൊട്ടിയാണ് ഘട്ടം മാറുന്നതിന് സഹമേളക്കാർക്ക് നിർദ്ദേശം നൽകുന്നത്

ശിങ്കാരിമേളം കണ്ടും കേട്ടും ആസ്വദിക്കാത്തവരായി ആരുമുണ്ടാകില്ല...ഇനി ചിത്രങ്ങളിലൂടെ....

ശിങ്കാരിമേളത്തിന്റെ ദൃശ്യ_ശ്രാവ്യ ഭംഗിയിലേക്ക്..👇

https://youtu.be/KZEDMVqES9Q

https://youtu.be/nGZhGmuWHfY

https://youtu.be/UJnsAIwEPeE


ശിങ്കാരിമേളത്തിന്റെ പൂർവരൂപമായ ചെട്ടിക്കൊട്ട്എന്ന മേളരൂപത്തെക്കുറിച്ച് കുറച്ചു വിവരങ്ങൾ....
ഒരു നാടൻ വാദ്യമേളമാണ് ചെട്ടിക്കൊട്ട്. വടക്കൻ കേരളത്തിൽ കൂടുതൽ പ്രചാരമുള്ള ഈ കലാരൂപംതപ്പുമേളക്കളി  എന്ന പേരിലും അറിയപ്പെടുന്നു.

ഇതിനുപയോഗിക്കുന്ന പ്രധാന വാദ്യമാണ്ചെട്ടിവാദ്യം. ഭജനയ്ക്കും മറ്റും ഉപയോഗിക്കുന്ന തപ്പ് പോലെ കുറച്ചുകൂടി വലുതും ബലവത്തായതുമായ തുകൽ പൊതിഞ്ഞ വാദ്യോപകരണമാണ്‌ ചെട്ടിവാദ്യം. ചെണ്ട, ഇലത്താളം എന്നിവയും ഉപയോഗിക്കുന്നു.

വൃത്താകൃതിയിൽ അണിനിരക്കുന്ന തപ്പ് വാദ്യക്കാരുടെ പുറകിലായി ചെണ്ടക്കാരും ഇലത്താളക്കാരും അണിനിരക്കുന്നു. കാലുകൾക്കൊണ്ടുള്ള നൃത്തചുവടുകൾക്കൊപ്പം, പ്രത്യേക താളവ്യതിയാനങ്ങളും ചെട്ടിവാദ്യത്തിൽ പ്രാധാന്യമുള്ളതാണ്. വൃത്താകൃതിയിൽ അണിനിരക്കുന്ന കലാകാരന്മാർ തുടക്കത്തിൽ സാവധാനം ആരംഭിച്ച് താളം മുറുകുമ്പോൾ താളത്തിനൊപ്പിച്ച് ചുവടുവച്ച് കളിക്കുന്ന ആവേശകരമായ കലാരൂപമാണിത്. ഈ മേളത്തിനു‍പയോഗിക്കുന്ന താളത്തിന്മുത്താളം എന്നാണ് പേര്. ചെട്ടിക്കൊട്ടിൽ നിന്നാണ് ശിങ്കാരിമേളം രൂപം കൊണ്ടതെന്ന് പറയപ്പെടുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ സ്കൂള്‍ കലോത്സവമായാണ് കേരള സംസ്ഥാന സ്കൂള്‍ കലോത്സവം കണക്കാക്കപെടുന്നത്. കലോത്സവ ഇനങ്ങള്‍, അവയുടെ നിര്‍വചനങ്ങള്‍ ,മൂല്യ നിര്‍ണയനം, ഒഴിവാക്കപ്പെട്ട ഇനങള്‍, മറ്റു നിയന്ത്രണങ്ങള്‍, ഇനങ്ങള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം എന്നിവയിലെല്ലാം ജാതി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇവിടെ പറയാന്‍ ശ്രമിക്കുന്നത്. ജാതി, ലിംഗ, മത മാനങ്ങളുള്ള യാഥാസ്ഥിതിക വിശ്വാസങ്ങളെ പുന:സൃഷ്ടിക്കാനാണ്  ഈ കലോത്സവങ്ങള്‍ ശ്രമിക്കുന്നതെങ്കിലും ഈ സങ്കല്പങ്ങളെ പ്രതിസന്ധിയിലാക്കുന്ന മുന്നേറ്റങ്ങള്‍  മത്സരള്‍ക്കുള്ളില്‍ തന്നെ  ഉണ്ടാകുന്നുണ്ട്.
ഈ വാര്‍ത്തയില്‍ പരാമര്‍ശിക്കപെട്ട ചെണ്ട മത്സരത്തില്‍ നിന്നു തന്നെ ആരംഭിക്കാം.  ചെണ്ട  എന്ന ഉപകരണതിന്‍റെ വിശ്വാസങ്ങളോടും അതിന്‍റെ ചിട്ടവട്ടങ്ങളോടും  വളരെ തന്ത്രപരമായി ഇടപെട്ടു കൊണ്ടാണ് നിധീഷും സംഘവും ഇത്തവണ വിജയികളായത്.ഈ തന്ത്രം മെനയുന്നതില്‍  നിദീഷിന്റെ അച്ഛനായ ചെണ്ട വിദഗ്ധന്‍  സതീശ്  പ്രധാന പങ്കു വഹിക്കുകയും ചെയ്തു. വാര്‍ത്തയില്‍ സൂചിപ്പിക്കുന്നതു പോലെ  ചെങ്കല്‍ച്ചൂള എന്ന കോളനിയിലെ കുട്ടികളാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവിടെ ചെങ്കല്‍ച്ചൂള പ്രധാനമായും രണ്ടു രീതിയിലാണ് പ്രാധാന്യം നേടുന്നത്. ഒന്ന്) കോളനിയെന്നത്,  പ്രധാനമായും  ദലിതര്‍  താമസിക്കുന്ന ഒരിടമാണ്. ഭൂമിയുടെ ഉടമസ്ഥതയുടെയും  പാര്‍ശ്വവല്‍ക്കരണതിന്‍റെയും രാഷ്ട്രീയം വ്യക്തമാക്കുന്ന ഒരിടം . രണ്ട്) സംഗീതത്തിന്‍റെ സാമൂഹ്യ  ഭൂപടത്തില്‍ ജാതീയമായി താണ ഒരിടമായി പരിഗണിക്കപ്പെടുന്നു എന്നത്. സ്ഥലങ്ങള്‍ കൂടിയാണ് സംഗീതത്തിലെ  വരേണ്യതയും ശുദ്ധിയും  നിര്‍ണ്ണയിക്കുന്നത്. തഞ്ചാവൂര്‍, ഗുരുവായൂര്‍, മൈലാപൂര്‍,നവരാത്രി മണ്ഡപം എനീ ഇടങ്ങള്‍  ‘സംഗീതാത്മകമായ’  ഇടങ്ങളായി മാറുന്നത് ജാതീയമായ ശുദ്ധികൊണ്ടുമാണ്.
തൃശൂര്‍ നടന്ന മത്സരത്തില്‍ തന്നെ വിജയിച്ചതില്‍ നിധീഷും സംഘവും സന്തോഷിക്കുന്നതിന്‍റെ ഒരു കാരണം ചെണ്ടയുടെ രാഷ്ട്രീയവുമായി ബന്ധപെട്ടതാണ്. തെക്കന്‍ ചെണ്ടയും വടക്കന്‍ ചെണ്ടയുമായി തരം തിരിക്കപ്പെട്ടതിന്‍റെ രാഷ്ട്രീയമാണിതില്‍ പ്രധാനം. ചെണ്ടയുടെ രംഗത്ത് താണ സ്ഥാനമുള്ള തെക്കന്‍ ചെണ്ടയെ ഒഴിവാക്കി വടക്കന്‍ ചെണ്ട ഉപയോഗിച്ചാണ് അവര്‍ അവിടെ ചെണ്ടയുടെ രാഷ്ട്രീയത്തില്‍ ഇടപെട്ടത്. തെക്ക് നിന്നും ചെണ്ട കൊണ്ട് പോയാല്‍ പരാജയപ്പെടുമെന്നത് കൊണ്ട് തൃശൂരില്‍ നിന്നും ഒരു ചെണ്ട സംഘടിപ്പിക്കുകയാണ് അവര്‍ ചെയ്തത്. ഇത് കലോത്സവത്തിലെ ചെണ്ട മത്സരത്തിലെ ജാതി തുറന്നു കാട്ടുന്നുണ്ട്. വടക്കന്‍ ചെണ്ടയാണ് ശാസ്ത്രീയവും
ഇലഞ്ഞിതറ മേളം
ശ്രേഷ്ഠവുമായി കണക്കാക്കപെടുന്നത്. ഇതിനാണ് കലോത്സവത്തില്‍ മാര്‍ക്ക് കൂടുതല്‍ കിട്ടുന്നത്. കലോത്സവ മാനുവലില്‍ ഈ ചെണ്ടയുടെ വ്യത്യാസങ്ങള്‍ അദൃശ്യമാക്കപെട്ടിട്ടുണ്ട്. എന്നാല്‍ ചെണ്ട എന്നാല്‍ വടക്കന്‍ ചെണ്ട മാത്രമായി മാറുന്നു എന്നതാണ് ഇതിന്‍റെ രാഷ്ട്രീയം.മാത്രമായി മാറുന്നു എന്നതാണ് ഇതിന്‍റെ രാഷ്ട്രീയം.
ചെങ്കല്‍ച്ചൂള മാതൃഭൂമിയുടെ തൃഷ്ണയെ ഉണര്‍ത്തുന്നത് അതിന്‍റെ വാര്‍പ്പുമാതൃകകള്‍ കാരണമാണ് .”കഞ്ചാവിനും ഗുണ്ടായിസതിനും കുപ്രസിദ്ധി നേടിയ ” എന്നാണവര്‍ ഈ സ്ഥലത്തെ പരാമര്‍ശിക്കുന്നത്.ഈ വിജയത്തിലെ സംഗീത വ്യവഹാരങ്ങളെ അവര്‍ പൂര്‍ണമായും അദൃശ്യമാക്കുന്നു. സഹോദരങ്ങളായ നിധീഷും സുധീഷും കൈരളി ടി വിയിലെ  ഡാന്‍സ്‌ റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റുകളും ആയിരുന്നു. സംഗീതത്തിന്‍റെയും  നൃത്തത്തിന്‍റെയും മേഖലയില്‍  നില്‍ക്കുന്നവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും
രാഷ്ട്രീയക്കാരും എല്ലാം ജീവിക്കുന്ന ഈ പ്രദേശത്തെ  സംഗീതത്തിന്റെ  വ്യവഹാരങ്ങള്‍ക്ക് പുറത്തു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതില്‍ തന്നെ സംഗീതത്തിന്‍റെ  രാഷ്ട്രീയമുണ്ട്. മുന്‍പ് സൂചിപ്പിച്ച പോലെ  പ്രദേശത്തിന്റെ ശുദ്ധി സംഗീതത്തില്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ ഉത്തമ  ഉദാഹരണമാണത്‌. നിധീഷ്‌ കലാമണ്ഡലത്തില്‍ ചെണ്ട പഠിക്കാന്‍ പോവുകയും ജാതിപരമായി അധിക്ഷേപിക്കപ്പെട്ടു പഠനം നിര്‍ത്തി പോരുകയുമാണ് ഉണ്ടായത്.
ചെണ്ടകൊട്ടിന്‍റെ രാഷ്ട്രീയം
“അസുര വാദ്യം” എന്ന ചെണ്ടയുടെ  വാദ്യങ്ങളിലെ “കീഴാള” സ്ഥാനം അറിവുള്ളതാണല്ലോ. എന്നാല്‍ ഈ സ്ഥാനതിനുള്ളില്‍ തന്നെയുള്ള വിവേചനവും, ശ്രേഷ്ഠതയെ കുറിച്ചുള്ള സങ്കല്പങ്ങളും അധികം ചര്‍ച്ച ചെയ്യപ്പെടാറില്ല. സാമാന്യമായി വടക്കന്‍ ചെണ്ടമേളവും തെക്കന്‍ ചെണ്ടമേളവും എന്ന രീതിയിലാണ്
ശിങ്കാരി മേളം
പഞ്ചാരി മേളം
വ്യത്യാസങ്ങള്‍ പറയപെടുന്നതെങ്കിലും സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ വ്യത്യാസങ്ങള്‍ സങ്കീര്‍ണമാണെന്നു കാണാം. ശിങ്കാരിമേളം എന്നത് ഏറ്റവും താണതായാണ് വരേണ്യമായ ചെണ്ട വ്യവഹാരങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.  ക്ഷേത്രങ്ങള്‍ക്കുള്ളില്‍ അതിനു പ്രവേശനമില്ല . പൊതുനിരത്തുകളിലും  മറ്റു പൊതുയിടങ്ങളിലും വളരെ ഉച്ചത്തില്‍ കൊട്ടുന്ന ഇതില്‍  ദലിതരായ മേളക്കാരാണ് കൂടുതല്‍ ഉള്ളത്   . പഞ്ചാരിമേളം എന്നതാണ് “ശാസ്ത്രീയവും” ശ്രേഷ്ഠവുമായി ” കണക്കാക്കപെടുന്നത്. അവക്ക്  ക്ഷേത്രത്തിനുള്ളില്‍ പ്രവേശനമുണ്ട്. ചെണ്ടയുടെ വാറ് അല്ലെങ്കില്‍ കള കെട്ടുന്നതു മുതല്‍  ചെണ്ടക്കോലിന്‍റെ  രൂപത്തിലും  പ്രയോഗത്തിലും വരെ വ്യത്യാസങ്ങള്‍ കാണാം. ‘ഒച്ച’ കൂടിയത് കീഴാള സംസ്കാരത്തിന്‍റെ സ്വഭാവമായി കണക്കാക്കപ്പെടുന്നത്കൊണ്ട് ഒച്ചയുടെ നിയന്ത്രണത്തിലും ഈ ശൈലികള്‍ തമ്മില്‍ വ്യതാസമുണ്ട്. ശിങ്കാരി മേളത്തിന്‍റെ ഒച്ചക്കൂടുതല്‍ കൂടിയാണ് അതിനെ താണതാക്കുന്നത്. ഈയടുത്ത കാലത്ത് സ്ത്രീ മേളക്കാര്‍ ശിങ്കാരി മേളത്തില്‍ കടന്നു വരുന്നു എന്നതും ശ്രദ്ധേയമാണ്. ഈ രാഷ്ട്രീയമായ പരിസരത്തിലാണ് കലോത്സവ വേദിയിലെ ചെണ്ടയുടെ മൂല്യനിര്‍ണയനത്തെയും കാണേണ്ടത്. വടക്കന്‍ കൊട്ടിന്‍റെ ജാതിയമായ ശ്രേഷ്ഠത അവിടുത്തെ വ്യവഹാരങ്ങളെ  നിയന്ത്രിക്കുന്നുവെന്നത് വ്യക്തമാണ്.  ശിങ്കാരിമേളവും പഞ്ചാരിയും ഒരുപോലെ വഴങ്ങുന്ന നിധീഷും കൂട്ടരും തന്ത്രപരമായി കലോത്സവ വേദിയില്‍ നടത്തിയ ഇടപെടല്‍ പ്രാധാന്യം നേടുന്നത് അങ്ങിനെയാണ്.

As if an offbeat reply to Kerala’s elitist ensembles emerges Shinkari Melam that has a history of mere four decades. The free-spirted drums-with-cymbals con­cert gained contours in Ernakulam district’s Paravur coast in the 1970s, when a drummer from the forward Marar caste taught local fishermen a few chenda lessons. The flame that Kavil Vijayan passed to the subaltern is gaining fresh life with the passage of every festival season across Kerala.

The fisher-folk, who anyway played the thappu, now slung the chenda down the shoulder and reproduced much of the patterns they otherwise wove with the hand-held drum. This caught the fantasy of goldsmiths who visited Paravur from neighbouring Thrissur district’s Urakam—ironically a village known for traditional ensembles. Back in their land, the community thought they’d, too, perform it with all the romanticism they sensed in it. Hence named it ‘shringara melam’. “But a printing error apparently got its name on the notice as ‘shinkari’,” says Peringode Ponnan, a top proponent of this genre that has also women participants.