19-12

കാഴ്ചയിലെ വിസ്മയം
പ്രജിത


സുഹൃത്തുക്കളെ,
        ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ നമ്മളിന്നു പരിചയപ്പെടുന്ന കലാരൂപം റമ്പാൻ പാട്ട്.പൂർണമായും ദൃശ്യകല എന്നവകാശപ്പെടാനാകില്ലെങ്കിലും പാട്ടിനൊത്ത ചുവടുകൾ കൂടി ചേർന്നാലേ റമ്പാൻ പാട്ടിന്മിഴിവുണ്ടാകൂ എന്നതാണ് വാസ്തവം.
റമ്പാൻ പാട്ട് - സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലുള്ള പാട്ടുകൾ. ഈ പാട്ടുകളുടെ ഇതിവൃത്തം തോമാശ്ളീഹയുടെ പ്രേഷിത വേലയാണ്
റമ്പാന്‍ പാട്ടും മാളിയേക്കല്‍ കുടുംബവും

വി.തോമാശ്ലീഹായുടെ കേരളത്തിലെ മതപ്രചരണവേലയെക്കുറിച്ചും മാളിയേക്കല്‍ കുടുംബത്തെക്കുറിച്ചും വിവരിക്കുന്ന റമ്പാന്‍പാട്ട് എന്ന പ്രാചീനകൃതി, തോമാശ്ലീഹായില്‍ നിന്നു തന്നെ ജ്ഞാനസ്‌നാനം സ്വീകരിച്ച നിരണം ദേശക്കാരനായ മാളിയേക്കല്‍ വലിയതോമാ റമ്പാനച്ചന്‍ രചിച്ചതാണെന്നും അദ്ദേഹത്തിന്റെ വംശത്തില്‍ നാല്‍പത്തെട്ടാം തലമുറയില്‍ ഉണ്ടായ വേറൊരു തോമാ റമ്പാനച്ചന്‍ എ.ഡി. 1601 ല്‍ ഈ പാട്ട് സംക്ഷേപിച്ച് പരിഷ്‌കരിച്ചെഴുതിയെന്നും കേരളത്തിലെ ക്രിസ്തീയ സാഹിത്യം ഒന്നാം പുസ്തകം മൂന്നാം അദ്ധ്യായം 61-ാം പുറത്തില്‍ മദ്രാസ് യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്ന സുപ്രസിദ്ധ ഡോക്ടര്‍ പി.ജെ.തോമാസ് എം.എ. ബി.എല്‍.ഐ.ടി.ടി, ഓക്‌സന്‍ എഴുതിയിട്ടുണ്ട്. രണ്ടാമത്തെ മാളിയേക്കല്‍ തോമാ റമ്പാന്‍ എ.ഡി. 1601 ല്‍ വിരചിച്ച് പ്രസിദ്ധം ചെയ്ത പുരാതനവും സുപ്രസിദ്ധവുമായ റമ്പാന്‍ പാട്ടിലെ ചില ഭാഗങ്ങള്‍ ബ. ബര്‍ണാര്‍ദ്ദച്ചന്റെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന് പകര്‍ത്തിയത് താഴെ കൊടുക്കുന്നു.
മാളിയേക്കല്‍ തോമാക്കത്തനാരുടെ റമ്പാന്‍ പാട്ട്_
സാക്ഷാല്‍ ദൈവം മൂവ്വൊരുവന്‍താന്‍
മാര്‍ത്തോമ്മായുടെ സുകൃതത്താല്‍
സൂക്ഷ്മമതായി ചരിതം പാടുവ
തിന്നടിയന് തുണയരുളേണമേ.
ദേവകുമാരന്‍ തന്നുടെ മാര്‍ഗ്ഗം
കേരളമായതില്‍ വന്നവിധം
ദൈവത്തിന്‍ കൃപയാലതിനെ ഞാന്‍
എളുതായിവിടെ പാടുന്നു
അരുള്‍ മാര്‍ഗ്ഗത്തില്‍ ഗുരുവരനാകിന
മമനാമകനാം മാര്‍ത്തോമ്മാ
പെരുമാള്‍ ചോഴന്റായുള്ളോ
രാവാനോടു സഹിതം കൂടി
അറബിയായില്‍ കപ്പല്‍കയറി
മാല്യാന്‍കര വന്നെത്തിയത്
അറിവിന്‍ പറവെന്‍ മിശിഹാക്കാലം
അമ്പതു ധനുവം രാശിയതില്‍
അതിശയ കൃതിയാലഷ്ടദിനകൊ-
ണ്ടവിടെ മാര്‍ഗ്ഗം സ്ഥാപിച്ചു
കിഴക്കന്‍ വഴിയായവിടുന്നുടനെ
മലനഗരം ചായല്‍ക്കെത്തി
ഇരുമാസങ്ങള്‍ക്കിട കൊണ്ടവിടെ
കര്‍മ്മാദികളെ ചെയ്‌വാനായ്
അരുള്‍വേദറിവുകള്‍ സകലത്തേയും
പരസമ്മതമായീ നല്‍കീ ഞാന്‍
ഇരുമന്നവരില്‍ തോമ്മായെ താന്‍
ഗുരുപട്ടത്തില്‍ സ്ഥാപിച്ചു.
ഇരുനൂര്‍ പേര്‍ക്കവിടത്തില്‍ വീണ്ടും
മാമ്മോദീസായും ചെയ്തു
അവിടത്തിന്‍ മുന്‍സ്ഥാപിച്ചുള്ളൊരു
സ്ലീവായെ പിഴുതുടനെ താന്‍
അവിടെന്നന്നെതില്‍ തെക്കേ ഭാഗം
നിരണത്തില്‍ സ്ഥാപിപ്പാനായ്
ആചാര്യന്‍ തോമ്മായെന്നാള്‍ക്കും
ശെമഓനും താനേല്‍പ്പിച്ചു.
ആചാരത്തിനൊരാലയമവിടെ
കല്പിച്ചുടനെ താന്‍ വാങ്ങി
അവിടങ്ങളിലോരോ വര്‍ഷം
ഗ്രാമം തോറും താന്‍ പാര്‍ത്തു
ദേവാലയമോടാചാര്യരേയും
നടപടിയെല്ലാം വിധിചെയ്തു
അവസാനത്തില്‍ മുറപോലവര്‍മേല്‍
റൂഹാവരവും താന്‍ നല്‍കി
വീണ്ടും നിരണത്താലയമതിലും
ഒരു വര്‍ഷത്തിടപാര്‍ക്കുമ്പോള്‍
വേണ്ടവിധത്തിലവരുടെ സുകൃതം
കണ്ടതിനാല്‍ സന്തോഷിച്ചു.
അവസാനത്തില്‍ റൂഹാവരവും
ചെമ്മോര്‍ത്തുകളും താന്‍ നല്‍കി.
അവരില്‍ തോമായാചാര്യനുമായ്
ചായല്‍മലയില്‍ വന്നെത്തി.
ആലയമോടവിടാചാര്യനേയും
നടപടിമര്യാദകളെല്ലാം
ചേലോടൊരുവര്‍ഷത്തിടകൊ-
ണ്ടവിടെയും താന്‍ സ്ഥാപിച്ചു.
കടശ്ശിയില്‍ റൂഹാദ്കൂദാശയുടെ
വരവും അവരില്‍ താന്‍ നല്‍കി.
കടശ്ശിയുള്ളോരു യാത്രാവിവരവു
മരവോടെ താന്‍ വെളിവാക്കി
തന്നോടെപ്പോഴും പിരിയാത്തൊ-
രൊന്നാം ശിഷ്യന്‍ കേപ്പായെ
തന്നുടെയങ്കിധരിപ്പിച്ചിട്ട-
ങ്ങളുടെ തലമേല്‍ കൈവച്ചു
തന്നുടെ വിശ്വാസികളുടെ ഭരണം
അയാളെത്താനേല്‍പിച്ചതിനാല്‍
തന്നെപ്പോലവര്‍ കൈക്കൊള്‍വാനും
വിരവോടെ താന്‍ കല്‍പിച്ചു.
മറ്റുള്ളോരു നാമത്തേക്കാള്‍
മാര്‍ത്തോമ്മായുടെ നാമത്തെ
മുറ്റും സ്‌നേഹവണക്കത്തോടെ
ആശിച്ചേന്തിയോയാചാര്യന്‍
മാളിയേക്കല്‍ തോമ്മാ നാമത്തി-
നെന്നാളത്തെ നിലനില്‍പ്പും
എളയതയാളുടെ പിതൃവഴിതോറും
പട്ടക്കാരുടെ പിന്തുടര്‍പ്പും
മറ്റും പല പല ചെമ്മോര്‍ത്തുകളും
അയാള്‍മേല്‍ വരമായി കല്‍പിച്ചു
ചെറ്റും അറിവില്‍ കുറയാതുള്ളൊരു
റമ്പാന്‍മാരുടെ സ്ഥാനമതും
മാര്‍ത്തോമ്മാ കേരളത്തില്‍
ഏവന്‍ ഗേലിയോനറിയിച്ചെ
ന്നോര്‍ത്തറിവിന്നായ പുസ്തകവും
ആ തോമ്മായെ ഏല്‍പിച്ചു.
യാത്ര പറഞ്ഞു പിരിഞ്ഞൊരു സമയം
ഗാത്രാശേഷം നാഡി തളര്‍ന്നു
നേത്രാംബുക്ഷാളന രോദനവും
മിത്രജനങ്ങള്‍ക്കത്രയുമുണ്ടായ്
മലവഴി യാത്രാപൂര്‍വ്വരുമായി
ഏഴരനാഴിക പോയിട്ട്
മാലാഖമാരുടെ തുണയാലെ
പാണ്ടി വഴിക്കായ് താന്‍ വാങ്ങി.
വമ്പോടു തോമ്മാ ഹെന്‍ദോമതമൊക്കയില്‍
മാര്‍ഗ്ഗം നല്‍കിയ വൃത്താന്തം
അമ്പാല്‍ മാളിയേക്കല്‍ രണ്ടാം തോമ്മാ
റമ്പാന്‍ ചെയ്‌തൊരു ചരിത്രമതില്‍
വരിവുകള്‍ മാറ്റീട്ടെളുതായീ വിധ-
മെളിയവരറിവാന്‍ പാടിയൊരു
വിരുതുകള്‍ കുറയും നാല്‍പ്പത്തെട്ടാം
അയാളുടെ പിതൃവാം തോമ്മാമേല്‍
ശക്തി നിറഞ്ഞോന്‍ത്തോമ്മാശ്ലീഹാ
നന്മകള്‍ ചെയ്‌വാനീ ചരിതം
ഭക്തിയോടങ്ങേ പാദത്തുങ്കല്‍
വച്ചിതു കാഴ്ചയതിന്നറിവ്
ഒരായിരമോടറുനൂറ്റൊന്നും
കര്‍ക്കിടകം മൂന്നാം ദിവസം
ആരാധനയോടിവയെല്ലാരും
അറിവാന്‍ ദൈവം കൃപ ചെയ്ക.

പണ്ട് കാത്തോലിക്ക സഭയിൽ നില നിന്നിരുന്നതായിരുന്നു  റമ്പാൻ പാട്ട് .ഉദയംപേരൂർ സുന്നഹദോസോടുകൂടി അതുവരെ നിലനിന്നിരുന്ന ആചാരങ്ങളും പാട്ടുകളുമെല്ലാം സഭാവിരുദ്ധമെന്ന് ഒരു മെത്രാൻ പ്രസ്താവിച്ചുവത്രെ.കൂനൻകുരിശു കലാപത്തോടുകൂടി കാത്തോലിക്കസഭ രണ്ടായി പിരിഞ്ഞു. ആ പിരിഞ്ഞവരിൽ യാക്കോബായക്കാർ ഇത്തരം അനുഷ്ഠാനരൂപങ്ങൾ തുടർന്ന് പോന്നു.പിന്നീട് യഹൂദനും കച്ചവടക്കാരനുമായ നാനായി തൊമ്മൻ കോട്ടയം മേഖലയിൽ ഒരു ഭ(വിഭാഗം)സ്ഥാപിക്കുകയും യാക്കോബായക്കാരുടെ കയ്യിൽ നിന്നും ഇത്തരം അനുഷ്ഠാനങ്ങൾ തിരിച്ചുപിടിക്കുകയും ചെയ്തു.ഈ വിഭാഗക്കാർ അവരുടെ ആഘോഷങ്ങളിലൂടെ ഈ കരാരൂപം ഇന്നും നിലനിർത്തിപോരുന്നു...

ചില കൃസ്ത്യൻ കുടുംബങ്ങളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട്  റമ്പാൻ പാട്ട്ചുവടുകളോടെ അവതരിപ്പിച്ചു വരുന്നുണ്ട്.കോൽക്കളിയുടേതു പോലെയോ,നാടൻ മട്ടിലോ ആണ് വേഷവിധാനം.ആ ചുവടുകളിലൂടെ..

റമ്പാൻ പാട്ടിലൂടെ വെളിച്ചം വീശുന്ന ചില ചരിത്രസത്യങ്ങൾ...👇

ഗുണ്ടഫറസ്‌ രാജാവും കൊട്ടാരംപണിയും

ഗുണ്ടഫറസ്‌ രാജാവിന്‌ കൊട്ടാരം പണിയുവാന്‍ ഒരാളെ അന്യേഷിച്ചിറങ്ങിയ രാജാവിന്റെ പ്രതിനിധി ഹാബാന്റെ കൂടെയാണ്‌ മാര്‍ തോമാ ജറുസലെമില്‍ നിന്നും ഇന്ത്യയിലെത്തിയത്‌.

രാജ സന്നിധിയില്‍ എത്തിച്ചേര്‍ന്ന മാര്‍ തോമാ നിശ്ചിത ദിവസം പണി പൂര്‍ത്തീകരിക്കാമെന്ന കരാറില്‍ രാജാവില്‍ നിന്നും സ്വര്‍ണ്ണം, വെള്ളി നാണയങ്ങള്‍ കൈപ്പറ്റി. ഇവ കൊണ്ട്‌ അദ്ദേഹം പാവപ്പെട്ടവരെ സഹായിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തു. നിശ്ചിതസമയമായപ്പോള്‍ കൊട്ടാരം പണിയെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ താന്‍ സ്വര്‍ഗ്ഗത്തിലാണ്‌ രാജാവിനു വേണ്ടി കൊട്ടാരം പണിയുന്നതെന്ന്‌ മാര്‍ തോമാ അറിയിച്ചു. ഇതില്‍ കുപിതനായ രാജാവ്‌ അദ്ദേഹത്തെ കാരാഗൃഹത്തിലടച്ചു.
ഈ സന്ദര്‍ഭത്തില്‍ രാജാവിന്റെ സഹോദരനായ ഗാദ്‌ മരിക്കുന്നു. തോമായ്ക്ക്‌ അത്ഭുതസിദ്ധിയുണ്ടെന്നറിഞ്ഞ രാജാവ്‌ അദ്ദേഹത്തെ വിളിപ്പിച്ചു. ശ്ലീഹാ ഗാദിനെ ഉയര്‍പ്പിച്ചു. ജീവന്‍ കൈ വന്ന ഗാദ്‌ താന്‍ സ്വര്‍ഗ്ഗത്തില്‍ എത്തപ്പെട്ടുവെന്നും അവിടെ മാര്‍ തോമാ നിര്‍മ്മിച്ച മനോഹരമായ കൊട്ടാരം കണ്ടുവെന്നും അറിയിച്ചു. ഇതു കേട്ടപ്പോള്‍ രാജാവ്‌ സംപ്രീതനാകുകയും പരസ്നേഹ സുവിശേഷ പ്രവര്‍ത്തനങ്ങളിലൂടെ സ്വര്‍ഗ്ഗത്തില്‍ കൊട്ടാരം പണിത തോമായുടെ നിര്‍ദ്ദേശപ്രകാരം രാജാവും അനുയായികളും സ്നാനം സ്വീകരിക്കുകയും ചെയ്തു.

ഒന്നാം നൂറ്റാണ്ടിനുശേഷം എഴുതപ്പെട്ട 'തോമായുടെ നടപടികള്‍' എന്ന ഗ്രന്ഥത്തിലാണ്‌ ഇതെഴുതപ്പെട്ടിരിക്കുന്നത്‌.വടക്കേ ഇന്ത്യയില്‍ നിന്നും ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ഗുണ്ടഫറസ്‌ രാജാവിന്റെ മുദ്രയുള്ള നാണയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ചില പുരാതന ഗ്രന്ഥങ്ങളില്‍ (റമ്പാന്‍ പാട്ട്‌) ഈ രാജാവ്‌ കൊടുങ്ങല്ലൂരില്‍ തിരുവഞ്ചിക്കുളം ആസ്ഥാനമായി ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌.



 മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ബൈബിളാണ്റമ്പാൻ ബൈബിൾ എന്ന പേരിൽ അറിയപ്പെടുന്നത്.വിശുദ്ധ വേദപുസ്തകം' എന്ന പേരിൽ 1811-ൽബോംബെയിലെ കൂറിയർ പ്രസിൽ നിന്നും അച്ചടിച്ചിറക്കിയ ഈ ഗ്രന്ഥത്തിൽ നാലു സുവിശേഷങ്ങൾ മാത്രമാണടങ്ങിയിരുന്നത്. ബൈബിൾ സാധാരണക്കാർക്ക് വായിക്കാൻ ഈ പരിഭാഷ സഹായിച്ചു.മുഖ്യവിവർത്തകൻകായംകുളം ഫിലിപ്പോസ് റമ്പാൻആയിരുന്നതിനാലാണ് ഈ പരിഭാഷയ്ക്ക്റമ്പാൻ ബൈബിൾ എന്ന പേരു ലഭിച്ചത്.
1806-ൽ  ക്ലോഡിയസ് ബുക്കാനൻ കേരളം സന്ദർശിക്കുന്നതോടെയാണ് സത്യവേദപുസ്തകത്തിന്റെ ചരിത്രം തുടങ്ങുന്നതെന്ന് സാമാന്യമായി പറയാം. ബുക്കാനന്റെ പ്രോത്സാഹനത്തിൽ  കായംകുളം ഫിലിപ്പോസ് റമ്പാൻ പരിഭാഷ നിർവ്വഹിച്ച ആദ്യത്തെ നാലു സുവിശേഷങ്ങൾ അടങ്ങിയ പുസ്തകം 1811-ൽ പുറത്തിറങ്ങി. ഈ പുസ്തകം ഇന്ന്റമ്പാൻ ബൈബിൾ എന്ന പേരിൽ  അറിയപ്പെടുന്നത്

കേരളത്തിലെ ഒരു ക്രിസ്തീയ സമുദായമാണ് ക്നാനായർ. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടിൽ ക്നായിതോമായുടെ നേതൃത്വത്തിൽ പേർഷ്യൻ സാമ്രാജ്യത്തിലെ കാനാ എന്ന സ്ഥലത്തു നിന്നും കേരളത്തിലേക്ക് കുടിയേറിപ്പാർത്ത ക്രൈസ്തവ കുടുംബങ്ങളിലെ പിന്മുറക്കാരാണ് ഇവർ എന്നു ഇവരുടെ ഐതിഹ്യം പറയുന്നു. ഭാഷ പണ്ഡിതർ ക്നായി എന്ന വാക്കിന്റെ അർഥം തെറ്റായ അനുമാനം ആണെന്നും ക്നായിൽ എന്ന് പറഞ്ഞാൽ വ്യാപാരി എന്ന അർഥം ആണ് നില നിന്നത് എന്നും വാദിക്കുന്നു. ഹിപ്പോളിറ്റസിന്റെ എഴുതുകളിൽ അരാമ്യക്കാരനായ ഒരു തൊമ്മൻ വ്യാപാരി 400 പേർ അടങ്ങുന്ന 7 ഗോത്രത്തിൽ നിന്നുള്ള 72 ക്രിസ്‌തീയ കുടുംബങ്ങൾ എടെസ്സയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ടു എന്ന് രേഖപെടുത്തിയിട്ടു ഉണ്ട്. പോർച്ചുഗീസ് ചരിത്രകാരൻ ദിയഗോ ദോ ക്യൂഓട്ടോ ഇത് AD 811ൽ സംഭവിച്ചു എന്ന് തിടപെടത്തുന്നു. 19താം നൂറ്റാണ്ടു വരെ ഇവർ വിവാഹം തങ്ങളുടെ സമുദായത്തിൽ നിന്നുള്ളിൽ മാത്രമേ നടത്തിയിരുന്നുള്ളു.

യെഹൂദിയായ സുറിയാനി