19-09-18














................ (18 സെപ്റ്റംബർ 1709 [O.S. 7 സെപ്റ്റംബർ]– 13 ഡിസംബർ 1784) ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. ഗ്രബ് സ്ട്രീറ്റ് പത്രപ്രവർത്തകനായി ഉപജീവനം ആരംഭിച്ച് കവി, ഉപന്യാസകാരൻ, ധാർമ്മികചിന്തകൻ, ആഖ്യായികാകാരൻ, സാഹിത്യവിമർശകൻ, ജീവചരിത്രകാരൻ, എഡിറ്റർ, നിഘണ്ടുകാരൻ എന്നീ നിലകളിൽ കാലാതിവർത്തിയായ സംഭാവനകൾ ഇംഗ്ലീഷ് ഭാഷയ്ക്ക് അദ്ദേഹം നൽകി. അടിയുറച്ച ആംഗ്ലിക്കൻ മതവിശ്വാസിയും രാഷ്ട്രീയ യാഥാസ്ഥിതികനും ആയിരുന്ന .............  ആംഗലചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ അക്ഷരോപാസകൻ (Man of letters) എന്നുപോലും വിശേഷിക്കപ്പെട്ടിട്ടുണ്ട്.

..... ദീർഘകാലസഹചാരിയും ആരാധകനും ആയിരുന്ന ജെയിംസ് ബോസ്വെൽ എഴുതിയ '................ ജീവിതം' എന്ന ജീവചരിത്രം ഏറെ പ്രശസ്തമാണ്.
പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സാഹിത്യ കുലപതിയlയിരുന്ന ഡോക്ടർ സാമുവൽ ജോൺസണെ ഇന്ന് ലോക സാഹിത്യത്തിൽ നമുക്ക് പരിചയപ്പെടാം 🌞
കവി, നിഘണ്ടുകാരൻ, നിരൂപകൻ, നാടകകൃത്ത്, ജീവചരിത്രകാരൻ, എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഡോക്ടർ സാമുവൽ ജോൺസൺ എന്ന റിച്ചാർഡ്സൺ.
തികഞ്ഞ ധാർമ്മിക പക്ഷവാദിയായിരുന്നു അദ്ദേഹം .  ഒരു പ്രബോധകനെപ്പോലെ ഇംഗ്ലീഷുകാർ അദ്ദേഹത്തെ ആദരിച്ചു.
ജോൺസണിന്റെ വാക്കുകൾക്ക് അവർ അത്രയേറെ വില കൽപ്പിച്ചു.
കഠിന പദങ്ങൾ കുത്തിനിറച്ചതും, ഗാംഭീര്യം നിറഞ്ഞതും, പാണ്ഡിത്യ പ്രകടനപരവുമായിരുന്നു അദ്ദേഹത്തിന്റെ ഭാഷാ ശൈലി.
ഒരു കൃതിയെ മനസ്സിലാക്കാൻ അതിന്റെ രചയിതാവിനെ മനസ്സിലാക്കിയിരിക്കണം എന്ന അഭിപ്രായക്കാരനാണ് ഡോക്ടർ ജോൺസൺ.
ഡോക്ടർ ജോൺസൺ എന്നും അറിയപ്പെടുന്ന സാമുവൽ ജോൺസൺ 1709സെപ്റ്റംബർ 17 ന് ജനിച്ചു, 1784 ഡിസംബർ 13ന് നിര്യാതനായി.
 ആംഗലചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ അക്ഷരോപാസകൻ (Man of letters) എന്നുപോലും വിശേഷിക്കപ്പെട്ടിട്ടുണ്ട്.
ജോൺസന്റെ ദീർഘകാലസഹചാരിയും ആരാധകനും ആയിരുന്ന ജെയിംസ് ബോസ്വെൽ എഴുതിയ 'സാമുവൽ ജോൺസന്റെ ജീവിതം' എന്ന ജീവചരിത്രം ഏറെ പ്രശസ്തമാണ്.
🐞 മൂന്നാം വയസ്സിൽ ജോൺസണെ സന്ധിവാതം പിടികൂടി. പിന്നെ അത് ഭേദമായതേയില്ല.
മാത്രമല്ല കാഴ്ചശക്തി കുറഞ്ഞു, ശരീരത്തിനു നിറവ്യത്യാസവും വന്നു.
ഭീകരമായ ദാരിദ്ര്യവും .
സ്കൂൾ വിദ്യഭ്യാസം കഴിഞ്ഞെങ്കിലും കോളേജിൽ ചേർന്നു പഠിക്കാൻ കഴിഞ്ഞില്ല.
പകരം വീട്ടിലിരുന്ന് വായിക്കാനും പഠിക്കാനും ശ്രമിച്ചു.
കൂട്ടിൽ കെട്ടിയിട്ട് തിന്നു വളർന്ന പശുവല്ല താൻ, അഴിച്ചുവിട്ട് അലഞ്ഞു തിന്ന പശുവാണെന്ന് ജോൺസൺ ഇക്കാലത്തെപ്പറ്റി പറയാറുണ്ട്.
19-ാം വയസ്സിൽ ഒക്സ് ഫോഡിൽ ചെല്ലുമ്പോൾത്തന്നെ ജോൺസൺ നല്ലൊരു പണ്ഡിതനായിരുന്നു.💪🏼👌💪🏼👌💪🏼👌
കുട്ടികളെ വടികൊണ്ട് തല്ലിപ്പഠിപ്പിക്കണം എന്ന അഭിപ്രായക്കാരനായിരുന്നു ജോൺസൺ
(നമുക്ക് വീണ്ടുംതുടങ്ങാം, തല്ലാൻ )
1729 ൽ ബിരുദമെടുക്കാതെ (ദാരിദ്ര്യത്താൽ ) പ0നം നിർത്തി.
ദാരിദ്ര്യം സഹിക്കാൻ കഴിയാതെ 1000 പവൻ സ്വത്തുള്ള ഒരു വിധവയെ അദ്ദേഹം വിവാഹം കഴിച്ചു. ❗❗❗❗❗❗
20 വയസ്സിലേറെ പ്രായക്കൂടുതൽ ഉണ്ടായിരുന്നു അവർക്ക് .
പേര്. എലിസബത്ത് പോർട്ടർ
അവരുടെ മക്കൾക്ക് ജോൺസണേക്കാൾ പ്രായം ഉണ്ടായിരുന്നു!
ജോൺസൺ ലണ്ടനിലാക്കി താമസം
1738 ൽ ലണ്ടൻ എന്ന കവിത പ്രസിദ്ധീകരിച്ചു.
രസികനും പലതരം സ്വഭാവസവിശേഷതകളും ഉള്ള ആളായിരുന്നു അദ്ദേഹം .
തനിക്ക് മൂക്കുപ്പൊടി തരാതിരുന്ന ഒരു അപരിചിതനെ അദ്ദേഹം അടിച്ചിട്ടു❗❗❗❗
I will convert your perpendicularity in to  horizontality
എന്നാണ് അപ്പോൾ പറഞ്ഞത്.
മാത്രമല്ല, മടിയനും തീറ്റപ്പണ്ടാരവുമായിരുന്നു 😋😋അദ്ദേഹം
1755 ൽ അദ്ദേ ഹം നിഘണ്ടു പ്രസിദ്ധീകരിച്ചു.
ഐറിൻ എന്ന നാടകം എഴുതി.
റസ്സോലാസ് എന്ന നോവൽ എഴുതി
ഇതിനെല്ലാം പണം കിട്ടിയപ്പോൾ സാഹിത്യം കൊണ്ട് ജീവിക്കാമെന്ന ധൈര്യമായി .
1750 മുതൽ ദി റാംബ്ലർ ( അലസ സഞ്ചാരി) എന്ന പേരിൽ ഒരു ആനുകാലികം പ്രസിദ്ധീകരിച്ചുതുടങ്ങി.
സാഹിത്യത്തിനുള്ള സമഗ്ര സംഭാവന പരിഗണിച്ച് ഓക്സ്ഫഡ് സർവ്വകലാശാല  1759 ൽ അദ്ദേഹത്തിന് എം.എ ബിരുദവും 1775 ൽ ഡോക്ടർ ബിരുദവും  സമ്മാനിച്ചു.
1764 മുൽ അദ്ദേഹം ജോൺസൺസ് സർക്കിൾ എന്ന  ഒരു സാഹിത്യ സംഘം ഉണ്ടാക്കിയിരുന്നു.
1777 മുതൽ 1781 വരെയുള്ള കാലം കൊണ്ട് അദ്ദേഹം കൗലി മുതൽ ഗ്രേ വരെയുള്ള 52 പ്രധാന കവി ക ളെക്കുറിച്ചും അവരുടെ കവിതകളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു പുസ്തകം എഴുതി. ലൈവ് സ് ഓഫ് പോയറ്റ്സ്
ഒൻപതുവർഷത്തെ പ്രയത്നത്തിന്റെ ഫലമായി ജോൺസന്റെ ഇംഗ്ലീഷ് ഭാഷാ നിഘണ്ടു 1755-ൽ പ്രസിദ്ധീകരികരിച്ചു; ആധുനിക ഇംഗ്ലീഷ് ഭാഷയെ അസാധാരണമാം‌വിധം സ്വാധീനിച്ച ആ നിഘണ്ടു, പാണ്ഡിത്യത്തിന്റെ രംഗത്ത് ഒരു വ്യക്തിയുടെ ശ്രമഫലമായുണ്ടായ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നെന്ന് വിശേഷിക്കപ്പെട്ടിട്ടുണ്ട്.
നിഘണ്ടു, ജോൺസണ് ജനപ്രീതിയും വിജയവും നേടിക്കൊടുത്തു. 150 വർഷത്തിനുശേഷം ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു പൂർത്തിയാകുന്നതുവരെ, ജോൺസന്റെ കൃതി ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും പ്രധാനപ്പെട്ട നിഘണ്ടുവായി പരിഗണിക്കപ്പെട്ടിരുന്നു.   അദ്ദേഹത്തിന്റെ പിൽക്കാലസൃഷ്ടികളിൽ ഉപന്യാസങ്ങൾ, വില്യം ഷേക്സ്പിയറുടെ നാടകങ്ങളുടെ പ്രത്യേകം സംശോധിതമായ ഒരു പതിപ്പ്, റാസ്സെലാസിന്റെ കഥ എന്ന നോവൽ എന്നിവ ഉൾപ്പെടുന്നു. 1763-ൽ ജെയിംസ് ബോസ്വെലുമായി സൗഹൃദത്തിലായ ജോൺസൺ അദ്ദേഹത്തോടൊപ്പം സ്കോട്ട്‌ലണ്ടിലേക്ക് യാത്ര ചെയ്തു; സ്കോട്ട്‌ലണ്ടിലെ പടിഞ്ഞാറൻ ദ്വീപുകളിലേക്കുള്ള യാത്ര എന്ന കൃതിയിൽ ജോൺസൻ ഈ യാത്രയുടെ കഥ പറയുന്നു. ജീവിതാവസാനത്തോടടുത്ത് അദ്ദേഹം "ഏറ്റവും പ്രഗല്ഭരായ ഇംഗ്ലീഷ് കവികളുടെ ജീവിതം" എന്ന ബൃഹദ്‌രചന നിർവഹിച്ചു. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിലെ ഇംഗ്ലീഷ് കവികളുടെ ജീവിതകഥകളും വിലയിരുത്തലുമായിരുന്നു അത്.
കരുത്തുള്ള ശരീരപ്രകൃതിയായിരുന്നു ജോൺസൻ. എന്നാൽ അദ്ദേഹത്തിന്റെ വിചിത്രമായ ആംഗ്യങ്ങളും അംഗവിക്ഷേപങ്ങളും   ആദ്യ പരിചയത്തിൽ പലർക്കും ചിന്താക്കുഴപ്പമുണ്ടാക്കി. ബോസ്വെൽ എഴുതിയ ജീവചരിത്രവും മറ്റുള്ളവർ ജോൺസണെക്കുറിച്ച് എഴുതിയ വിവരണങ്ങളും ചേർന്ന്, ജോൺസന്റെ പെരുമാറ്റത്തേയും ചേഷ്ടാവിശേഷങ്ങളേയും അതിവിശദമായി രേഖപ്പെടുത്തിയിരുന്നതിനെ ആശ്രയിച്ച്, അദ്ദേഹത്തിന് ടൂറേറ്റിന്റെ രോഗം എന്ന അവസ്ഥയായിരുന്നെന്ന് മരണശേഷം കണ്ടെത്തിയിട്ടുണ്ട്.
 പതിനെട്ടാം നൂറ്റാണ്ടിൽ ഈ രോഗത്തെക്കുറിച്ച് അറിവില്ലായിരുന്നു. രോഗങ്ങളുടെ ഒരു പരമ്പരക്കുശേഷം 1784, ഡിസംബർ 13-ന് അദ്ദേഹം അന്തരിച്ചു. വെസ്റ്റ് മിൻസ്റ്റർ പള്ളിയിലാണ് ജോൺസണെ സംസ്കരിച്ചത്. മരണത്തെ തുടർന്നുവന്ന വർഷങ്ങളിൽ, ആംഗലഭാഷയിലെ നിരൂപണത്തെ അഗാധമായി സ്വാധീനിച്ച വ്യക്തിയായും, ഇംഗ്ലീഷ് ഭാഷയ്ക്ക് ലഭിച്ച ഒരേയൊരു മഹാനിരൂപകൻ തന്നെയായും ജോൺസൺ അംഗീകരിക്കപ്പെട്ടു
🔆🌞🐞

മുഖ്യരചനകൾ
ലേഖനങ്ങൾ, ലഘുലേഖകൾ, ആനുകാലികങ്ങൾ പ്രഭാഷണങ്ങൾ
1732–33   ബിർമിങ്ങാം പത്രിക
1747 ഇംഗ്ലീഷ് ഭാഷാ നിഘണ്ടുവിന്റെ പദ്ധതി
1750–52   റാംബ്ലർ
1753–54 നാടോടി
1756 ലോകസഞ്ചാരി
1756- സാഹിത്യമാസിക(യൂണിവേഴ്സൽ റിവ്യൂ)
1758–60 സമയം കൊല്ലി(ദ ഐഡ്‌ലർ)(1758–1760)
1770 കപടമുന്നറിയിപ്പ്
1771 ഫാക്ക്‌ലാണ്ട് ദ്വീപിന്റെ കാര്യത്തിൽ ഈയിടെ നടന്ന കൈമാറ്റങ്ങളെക്കുറിച്ചുള്ള ചിന്തകൾ
1774 ദേശസ്നേഹി
1775 സ്കോട്ട്‌ലൻഡിലെ പശ്ചിമദ്വീപുകളിലേക്ക് ഒരു യാത്ര
നികുതിപിരിവ് അടിച്ചമർത്തലല്ല
1781 ജോൺസന്റെ സൗന്ദര്യങ്ങൾ
കവിത
1728 മിശിഹാ(ലത്തീൻ കവിത), അലക്സാണ്ടർ പോപ്പിന്റെ കവിതയുടെ പരിഭാഷ
1738 ലണ്ടൺ(കവിത - 1738)
പ്രഭാഷണം
1749 മനുഷ്യമോഹങ്ങളുടെ വ്യർഥത
ഐറീൻ(ദുരന്തനാടകം)
ജീവചരിത്രം, വിമർശനം
1744 റിച്ചാർഡ് സാവേജിന്റെ ജീവിതം
1745 ഹാംലെറ്റ് - ഷേക്സ്പിയറുടെ ദുരന്തനാടകത്തെക്കുറിച്ച്
1756 ബ്രൗണിന്റെ ജീവിതം
വില്യം ഷേക്സ്പിയറുടെ നാടകങ്ങൾ മുൻകൂർ വരിക്കാരുടെ പിന്തുണയോടെ പ്രസിദ്ധീകരിക്കാനുള്ള നിർദ്ദേശം
1765 വില്യം ഷേക്സ്പിയറുടെ നാടകങ്ങൾക്ക് ആമുഖം
ഷേക്സ്പിയറുടെ നാടകങ്ങൾ
1779–81 ഏറ്റവും പ്രഗല്ഭരായ ഇംഗ്ലീഷ് കവികളുടെ ജീവിതം
നിഘണ്ടു
1755 ഇംഗ്ലീഷ്ഭാഷാ നിഘണ്ടുവിന് ഒരാമുഖം
ഇംഗ്ലീഷ് ഭാഷക്ക് ഒരു നിഘണ്ടു
ലഘുനോവലുകൾ
1759 അബിസീനിയയിലെ രാജകുമാരൻ റസ്സേലാസിന്റെ ചരിത്രം


സാമുവൽ ജോൺസണെക്കുറിച്ചുള്ള ഒരു കുഞ്ഞു കാര്യം കൂട്ടിച്ചേർക്കട്ടെ....
സ്കോട്ട്ലന്‍ഡുകാരോട് പരമപുച്ഛമായിരുന്ന ജോണ്‍സണ്‍ Oats  ന് കൊടുത്ത നിര്‍വചനം പ്രസിദ്ധമാണ്. Oats: A grain given to horses in England but sustains the people in Scottland. (ഓട്സ്: ഒരു ധാന്യം, ഇംഗ്ലണ്ടില്‍ ഇത് കുതിരകള്‍ക്ക് കൊടുക്കുന്നു; സ്കോട്ട്ലന്‍ഡില്‍ ആളുകളെ ഊറ്റുന്നു). Pipe  നെ പുകവലിക്കാന്‍ ഉപയോഗിച്ചിരുന്ന കുഴലിനെ) അദ്ദേഹം ഇങ്ങനെ നിര്‍വചിച്ചു: A small reed- like tube with fire on one end and a fool on the other  (പൈപ്പ്: ഒരു ചെറിയ ട്യൂബ്. ഒരറ്റത്ത് തീ; മറ്റൊരറ്റത്ത് ഒരു വിഡ്ഢി)













ഇംഗ്ലീഷ് കവികളുടെ ജീവിതം എന്ന തന്റെ അവസാനത്തെ ഈ കൃതി, ടോം ഡേവീസും, വില്യം സ്ട്രഹാനും, തോമസ് കാഡലും ആവശ്യപ്പെട്ടതനുസരിച്ചാണ് ജോൺസൻ എഴുതിയത്. അതിന് പ്രതിഫലമായി അദ്ദേഹം ആവശ്യപ്പെട്ടത്, ലഭിക്കുമായിരുന്നതിൽ വളരെക്കുറച്ച്, കേവലം ഇരുനൂറ് പൗണ്ട് മാത്രമാണ്. ജീവചരിത്രവും വിമർശനവും ഒരുമിച്ചുചേർന്നിരുന്ന ഈ "ജീവിതങ്ങൾ" ഓരോ കവിയുടേയും രചനകളിൽ നിന്നുള്ള തെരഞ്ഞെടുത്ത മാതൃകകൾക്കൊപ്പമാണ് അവതരിപ്പിച്ചിരുന്നത്. പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന് ആദ്യം കരുതിയിരുന്നതിനേക്കാൾ വലിപ്പമുണ്ടായിരുന്നു. 1781 മാർച്ചിൽ പൂർത്തിയായ ഈ രചന ആറുവാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചത്. പുസ്തകത്തിനെക്കുറിച്ചുള്ള ഒരു അറിയിപ്പിൽ ജോൺസൺ പറഞ്ഞത്, ഓരോ കവിയുടെ രചനക്കും, ഫ്രാൻസിൽ പതിവുള്ളതുപോലെ, ജീവചരിത്രത്തിലെ നാഴികക്കല്ലുകളും സ്വഭാവസവിശേഷതകളും അടങ്ങുന്ന ഓരോ 'പലവക' പരസ്യം ഇറക്കുകയാണ് താൻ ചെയ്തതെന്നാണ്. "

ഈ വിജയം ആസ്വദിക്കാൻ ജോൺസണ് കഴിഞ്ഞില്ല. ജോൺസൺ പ്രിയ സുഹൃത്ത് ഹെന്റി ത്രേലിനൊപ്പമാണ് താമസിച്ചിരുന്നത്. 1781 ഏപ്രിൽ 4-ന് ത്രേൽ മരിച്ചു. ഹെസ്റ്റർ ത്രേൽ താമസിയാതെ ഇറ്റാലിക്കാരൻ സംഗീതാദ്ധ്യാപകൻ ഗബ്രിയേൽ മരിയ പിയോസിയിൽ താല്പര്യം കാട്ടാൻ തുടങ്ങിയതോടെ, ജോൺസന്റെ ജീവിതമാകെ മാറി. അതുവരെയുള്ള ജീവിതരീതി മാറ്റാൻ അദ്ദേഹം നിർബ്ബന്ധിതനായി. വീട്ടിൽ തിരികെയെത്തിയ ജോൺസൺ, അവിടെ വാടകക്ക് താമസിക്കുകയായിരുന്ന സുഹൃത്ത് റോബർട്ട് ലെവറ്റിന്റെ മരണത്തെക്കുറിച്ചറിഞ്ഞ് വേദനിച്ചു. 1762 മുതൽ ജോൺസന്റെ വീട്ടിൽ താമസിക്കുകയായിരുന്ന ലെവറ്റിന്റെ മരണം ജോൺസണ് വലിയ ആഘാതമായി. താമസിയാതെ ജോൺസണുണ്ടായ ജലദോഷം ക്രമേണ ശ്വാസകോശത്തെ ബാധിച്ച് മാസങ്ങളോളം നീണ്ടുനിന്നു. ലെവറ്റിന്റെ മരണത്തെ തുടർന്ന്, ജോൺസന്റെ സുഹൃത്ത് തോമസ് ലോറൻസും വീട്ടുകാര്യസ്ഥൻ വില്യംസും കൂടി മരിച്ചപ്പോൾ തോന്നിയ ഏകാന്തതാബോധം ആരോഗ്യത്തെ പിന്നെയും മോശമാക്കി.

ജീവിതാന്ത്യം
ഹെസ്റ്റർ ത്രേൽ മകൾ ക്വീനിക്കൊപ്പം ഓഗസ്റ്റ് മാസത്തോടെ ജോൺസൺ ആരോഗ്യം വീണ്ടെടുത്തെങ്കിലും, ത്രേൽ കുടുംബത്തോടൊപ്പം താൻ പങ്കിട്ട വീട് ത്രേലിന്റെ ഭാര്യ വിൽക്കുകയാണെന്നറിഞ്ഞത് ജോൺസണെ വേദനിപ്പിച്ചു. അവരുടെ സഹചാരിത്വം തനിക്ക് ഇല്ലാതാകുമെന്ന തോന്നലാണ് ജോൺസണെ ഏറ്റവുമധികം വേദനിപ്പിച്ചത്. 1782 ഒക്ടോബർ 6-ന് ജോൺസൺ, അവസാനമായി പള്ളിയിലെ ആരാധനയിൽ പങ്കെടുത്തു. പള്ളിയിലേക്കുള്ള നടത്തം തളർച്ചയുണ്ടാക്കിയെങ്കിലും അദ്ദേഹം പരാതി പറഞ്ഞില്ല. പള്ളിയിലായിരിക്കുമ്പോൾ, ത്രേൽ കുടുംബത്തിനുവേണ്ടി അദ്ദേഹം ഒരു പ്രാർഥന എഴുതി: കർത്താവേ, അങ്ങയുടെ പൈതൃക സം‌രക്ഷണത്തിന് ഞാൻ ഈ കുടുംബത്തെ സമർപ്പിക്കുന്നു. ഈ ലോകയാത്രക്കൊടുവിൽ, യേശുവിന്റെ നാമത്തിൽ, അങ്ങയുടെ സാന്നിധ്യത്തിന്റെ നിത്യസന്തോഷം അനുഭവിക്കാൻ ഇടവരുമാറ്, അവരെ അനുഗ്രഹിക്കുകയും, നയിക്കുകയും, സം‌രക്ഷിക്കുകയും ചെയ്താലും, ആമേൻ. ഹെസ്റ്റർ ത്രേൽ ജോൺസണെ പൂർണ്ണമായും കൈവെടിഞ്ഞില്ല. ബ്രൈറ്റണിലേക്കുള്ള ഒരു കുടുംബയാത്രയിൽ ചേരാൻ അവർ അദ്ദേഹത്തോടാവശ്യപ്പെട്ടു. അദ്ദേഹം അതിന് സമ്മതിക്കുകയും 1782 ഓക്ടോബർ 7 മുതൽ നവംബർ 20 വരെ അവർക്കൊപ്പം ഉണ്ടായിരിക്കുകയും ചെയ്തു. മടങ്ങിയെത്തിയശേഷം അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടും മോശമാകാൻ തുടങ്ങി. 1783 മേയ് 29-ന് അദ്ദേഹത്തെ സന്ദർശിച്ച ജെയിംസ് ബോസ്വെൽ സ്കോട്ടലൻഡിൽ പോയി മടങ്ങിവരുവോളം അദ്ദേഹം ഒറ്റക്കായി.

1783 ജൂൺ 17-ന് രക്തചംക്രമണസംബന്ധമായ പ്രശ്നങ്ങൾ മൂലം ഉണ്ടായ ഒരു ഹൃദയാഘാതത്തെ തുടർന്ന്. തനിക്ക് സംസാരശേഷി നശിച്ചെന്ന് ജോൺസൺ അയൽക്കാരൻ എഡ്മണ്ട് അലന് എഴുതി. ജോൺസണെ പരിശോധിക്കാൻ രണ്ടു വൈദ്യന്മാരെ കൊണ്ടുവന്നു; സംസാരശേഷി രണ്ടുദിവസത്തിനകം തിരിച്ചുകിട്ടി. താൻ മരിക്കുകയാണെന്ന് ഭയപ്പെട്ട ജോൺസൺ ഇങ്ങനെ എഴുതി: കറുത്ത പട്ടിയെ ചെറുക്കാനാകുമെന്നും സമയത്തിന് തല്ലിയോടിക്കാനാകുമെന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നതെങ്കിലും അക്കാര്യത്തിൽ എന്നെ സഹായിച്ചിരുന്നവരൊന്നും ഇപ്പോഴില്ല. അയല്പക്കം ദരിദ്രമായിരിക്കുന്നു. ഒരിക്കൽ കയ്യെത്താവുന്ന ദൂരത്തിൽ റിച്ചാർഡ്സണും ലോറൻസും ഉണ്ടായിരുന്നു. അല്ലന്റെ വീട്ടുകാരി മരിച്ചു. എന്റെ വീട്ടിലാണെങ്കിൽ, എല്ലാക്കാര്യങ്ങളിലും താത്പര്യമെടുക്കുന്നവനും അതുകൊണ്ട്, സംസാരിച്ചിരിക്കാൻ പറ്റിയവനുമായ ലെവറ്റ് മരിച്ചു. ശ്രീമതി വില്യംസ് ആകെ ക്ഷീണിച്ച്, കൂട്ടിനാളാകാൻ പറ്റാത്ത സ്ഥിതിയിലായി. ഉണർന്നുകഴിഞ്ഞാൽ എന്റെ പ്രഭാതഭക്ഷണം ഒറ്റക്കാണ്. അതിൽ പങ്കുപറ്റാൻ കറുത്ത പട്ടി മാത്രം കാത്തിരിക്കുന്നു. പ്രഭാതം മുതൽ രാത്രിവരെ അതു കുരച്ചുകൊണ്ടിരിക്കും. ഡോക്ടർ ബ്രോക്കിൾസ്ബി ഇത്തിരിനേരത്തേക്ക് അവനെ അകറ്റി നിർത്തിയിരിക്കുന്നെന്നു മാത്രം. രോഗിയായ ഒരു സ്ത്രീക്കൊപ്പമുള്ള അത്താഴം ഒറ്റക്കുള്ളതിനേക്കാൾ ഒട്ടും ഭേദമാവില്ലെന്ന് ആരും സമ്മതിക്കും. അത്താഴത്തിനുശേഷം, നാഴികകൾ എണ്ണി ഉറക്കം പ്രതീക്ഷിച്ചു കിടക്കുക അല്ലാതെ മറ്റെന്താണ് ചെയ്യാനുള്ളത്? ഉറക്കമാണെങ്കിൽ എളുപ്പമൊന്നും വരുകയുമില്ല. അവസാനം രാത്രി വരുന്നു. അസ്വസ്ഥതയുടേയും ചിന്താക്കുഴപ്പത്തിന്റേയും ഏതാനും മണിക്കൂറുകൾക്കുശേഷം ഏകാന്തതയുടെ ഒരു പകൽ കൂടി വരുന്നു. ഇതുപോലൊരു വീട്ടിൽ നിന്ന് കറുത്തപട്ടിയ അകറ്റിനിർത്താൻ എന്താണുള്ളത്?

ഈ സമയമായപ്പോഴേക്ക് ജോൺസൺ സന്ധിവാതത്തിന്റേയും മറ്റുരോഗങ്ങളുടേയും പിടിയിലായിരുന്നു. അദ്ദേഹം സന്ധിവാതത്തിനുള്ള ശസ്ത്രക്രിയക്ക് വിധേയനായി. ചാൾസ് ബർണിയുടെ മകളും നോവലിസ്റ്റുമായ ഫ്രാൻസസ് ബർണിയെപ്പോലെ അവശേഷിച്ചിരുന്ന സുഹൃത്തുക്കൾ അദ്ദേഹത്തിന് കൂട്ടായി. 1783 ഡിസംബർ 14 മുതൽ 1784 ഏപ്രിൽ 21 വരെ അദ്ദേഹം തന്റെ മുറിയിൽ തന്നെയായിരുന്നു. 1784 മേയ് മാസമായപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചമാകാൻ തുടങ്ങി. ബോസ്വെലിനൊപ്പം അദ്ദേഹം മേയ് അഞ്ചാം തിയതി ഓക്സ്ഫോർഡ് സന്ദർശിച്ചു. ജൂലൈ മാസമായപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ മിക്കവരും അകലെയായിരിക്കുകയോ മരിക്കുകയോ ചെയ്തു; ബോസ്വെൽ സ്കോട്ട്ലൻഡിലേക്ക് പോയി. ഹെസ്റ്റർ ത്രേലാകട്ടെ പിയോസ്സിയുമായി വിവാഹനിശ്ചയത്തിലാവുകയും ചെയ്തു. ആരും സന്ദർശിക്കാൻ ഇല്ലെന്നായപ്പോൾ ജോൺസൺ ലണ്ടണിൽ വച്ച് മരിക്കാൻ ആഗ്രഹിച്ച്, 1784 നവംബർ 16-ന് അവിടെയെത്തി. എന്നാൽ, നവംബർ 25-ന് തന്നെ സന്ദർശിച്ച ഫ്രാൻസസ് ബർണിയോട് അദ്ദേഹം ലണ്ടണിൽ നിന്ന് പോകുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. താമസിയാതെ അദ്ദേഹം ഇസ്ലിങ്ങ്‌ടണിൽ ജോർജ്ജ് സ്ട്രഹാന്റെ വീട്ടിലേക്ക് പോയി. അവസാനനിമിഷങ്ങൾ മാനോവേദനയും വിഭ്രാന്തികളും നിറഞ്ഞതായിരുന്നു; ചികത്സകനായിരുന്ന തോമസ് വാറൻ "സുഖം തോന്നുന്നുണ്ടോ" എന്ന് അന്വേഷിച്ചപ്പോൾ ജോൺസൻ രോഷാകുലനായി പൊട്ടിത്തെറിച്ചു : "ഇല്ല സർ; ഞാൻ എത്ര വേഗമാണ് മരണത്തോടടുക്കുന്നതെന്ന് താങ്കൾക്ക് മനസ്സില്ലാക്കാൻ കഴിയില്ല". 
“മരണത്തിന് ഏതാനും ദിവസം മുൻപ്, മരണാനന്തരനടപടികൾക്ക് ചുമതലപ്പെടുത്തപ്പെട്ടവരിൽ ഒരാളായിരുന്ന സർ ജോൺ ഹോക്കിൻസിനോട്, തന്നെ എവിടെയാണ് സംസ്കരിക്കുക എന്ന് അദ്ദേഹം ചോദിച്ചു. "ഉറപ്പായും വെസ്റ്റ്മിൻസ്റ്റർ പള്ളിയിൽ തന്നെ" എന്ന മറുപടി, സ്വാഭാവികമായും, കവിയായ ജോൺസണ് സംതൃപ്തി നൽകിയതായി തോന്നി.” – ബോസ്വെൽ - സാമുവൽ ജോൺസന്റെ ജീവിതം മരണശയ്യയിലായിരുന്ന ജോൺസണെ സന്ദർശിക്കാൻ പലരും എത്തിയെങ്കിലും അദ്ദേഹം ലാങ്ങ്‌ടന്റെ സാന്നിദ്ധ്യം മാത്രമേ ആഗ്രഹിച്ചുള്ളു. ജോൺസന്റെ അവസ്ഥയെക്കുറിച്ചറിയാൻ ബർണിയും മറ്റുള്ളവരും പുറത്ത് കാത്തിരുന്നു. 1784 ഡിസംബർ 13-ന് വേറെ രണ്ടുപേരെ അദ്ദേഹം കണ്ടു. മോറിസ് എന്നുപേരുള്ള ഒരു പെൺകുട്ടിയായിരുന്നു ഒരാൾ. ജോൺസൺ അവളെ അനുഗ്രഹിച്ചു. ഫ്രാൻസെസ്കാ സാസ്ട്രെസ് എന്നു പേരുള്ള ഒരു ഇറ്റാലിയൻ അദ്ധ്യാപിക ആയിരുന്നു രണ്ടാമത്തെയാൾ. ജോൺസന്റെ അന്ത്യവചനങ്ങൾ അവളോടായിരുന്നു: "മരിക്കാൻ പോകുന്ന ഞാൻ" എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. താമസിയാതെ ബോധം നഷ്ടപ്പെട്ട അദ്ദേഹം വൈകിട്ട് ഏഴുമണിക്ക് അന്ത്യശ്വാസം വലിച്ചു. മരണവാർത്തയോട് തന്റെ മനസ്സ് പ്രതികരിച്ച രീതി, ബോസ്വെൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: "മരവിപ്പിന്റെ ഒരു ദീർഘഖണ്ഡം എന്റെ മുൻപിലുണ്ടെന്ന് തോന്നി.... എനിക്കത് വിശ്വസിക്കാനായില്ല. എന്റെ മനസ്സിന് ബോദ്ധ്യമാകാത്തതുപോലെ തോന്നി." 1784 ഡിസംബർ 20-ന് അദ്ദേഹത്തെ വെസ്റ്റ്മിൻസ്റ്റർ പള്ളിയിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ കല്ലറയിൽ ലത്തീൻ ഭാഷയിൽ എഴുതിവച്ചത് ഇങ്ങനെയാണ്: സാമുവൽ ജോൺസൺ എൽ.എൽ.ഡി. കർത്താവിന്റെ വർഷം 1784 ഡിസംബർ പതിമൂന്നിന് എഴുപത്തിയഞ്ച് വയസ്സുള്ളപ്പോൾ മരണമടഞ്ഞു.