19-03c

📚📚📚📚📚കഥയുടെ പ്രപഞ്ച വഴികൾ  

📖 വി.ആർ സുധീഷിന്റെ ചെറുകഥകളിലൂടെ ഒരന്വേഷണം📖
                                        📚📚📚📚📚

രജനി സുബോധ്  
                                                                               🌳🌳🌳🌳  

     ഏറെ പ്രാധാന്യം അർഹിക്കുന്ന തലശ്ശേരി ബ്രണ്ണൻ കോളജിൽ പ്രവേശനം ലഭിച്ചിട്ടും അവിടെ നിന്ന് വടകരയിലെ ന്യൂ മനീഷ ആർട്സ് കോളേജിൽ ഡിഗ്രിക്ക് ചേരുമ്പോൾ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, പ്രിയ കഥാകാരനായ വി ആർ സുധീഷിന്റെ ക്ലാസിലിരിക്കണമെന്ന്. പാഠഭാഗങ്ങൾ ഒട്ടുമിക്കതു മാഷായിരുന്നു എടുത്തത് ' ആശാന്റെ സീതാ കാവ്യവും, ചിതയിലെ വെളിച്ചം തിരസ്ക്കാരം, പിന്നെ രാത്രിമഴയൊക്കെ എത്ര മനോഹരമായാണ് ആലപിച്ചത് ' കാരൂരിന്റെ മരപ്പാവകളിലെ നളിനിയെ ഞങ്ങൾ അടുത്തു കണ്ടു അങ്ങനെയെത്ര ...... ഒന്നര പതിറ്റാണ്ടോളം ന്യൂ മനീഷയുടെ സ്വന്തമായിരുന്നു മാഷ് മാഷുടെ പരിചയത്തിൽ അഴിക്കോട് സാറും മധുസൂദനൻ മാഷുമൊക്കെ ക്ലാസുമുറികളിൽ ഞങ്ങളുമായി സംവദിച്ചു കോളേജിൽ എല്ലാവരുടെയും ആരാധനപാത്രമായിരുന്നു മാഷ്: മാഷുടെ കയ്യിൽ നിന്ന് ഒരടി വാങ്ങാൻ പോലും മോഹിക്കാത്ത പെൺകുട്ടികൾ അന്നില്ലായിരുന്നു'ഓരോ പിറന്നാളും ഞങ്ങൾ ആഘോഷിച്ചു - മഞ്ഞലയിൽ...' ഞങ്ങൾക്കായി ഒരു പാട് തവണ പാടി..... പ്രണയം കഥയായും കവിതയായും മാറിയ കാലം സ്വപനം കാണാൻ പഠിപ്പിച്ചു. നല്ല സൗഹൃദം' ..........  

     
         ഇന്ന് വളരെ സന്തോഷത്തോടെയാണ് രജനി സുബോധി ന്റെകഥയുടെ പ്രപഞ്ച വഴികൾ വായിച്ചത്. പേരുപോലെ മാഷിന്റെ കഥാപ്ര പഞ്ചത്തിലൂടെയുള്ള യാത്ര തന്നെയാണത്.മലയാള ചെറുകഥാ ലോകത്ത് ബഹുസ്വരത കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത മാഷിന്റെ കഥകൾ ഏതെങ്കിലും മാനദണ്ഡങ്ങൾ ഉപയോഗിച്ച് വിലയിരുത്താൻ കഴിയില്ല, എങ്കിൽ കൂടി രജനി സുബോധ് വളരെ ശ്രദ്ധയോടെ കൃത്യതയോടെ ഓരോ കഥയും അഴിച്ചുപണിയുന്നു.

  വളരെ ആസ്വാദ്യതയോടെയാണ് നമുക്ക് മുന്നിലേക്ക് ഓരോ കഥകളെയും പരിചയപ്പെടുത്തുന്നത്.പ്രമേയപരവും ആഖ്യാന പരമായ വൈവിധ്യങ്ങൾ നിറഞ്ഞതുമായ ആ കഥാപ്രപഞ്ചം നന്നായി തന്നെ രജനി ടീച്ചർ കണ്ടെത്തുന്നുണ്ട്. കാല്പനികതയുടെ പൊതു സ്വഭാവങ്ങളായ ഇരുപത്തഞ്ചോളം ഘടകങ്ങൾ വി ആർ സുധീഷിന്റെ രചനകളിൽ ടീച്ചർ കണ്ടെത്തുന്നു.ഓരോ ഘടകങ്ങളെക്കുറിച്ചും ചിലയിടത്ത് പരത്തി പറയുന്നുണ്ടെങ്കിലും ആസ്വാദ്യകരമായ അനുഭവമാക്കി തീർക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. പ്രണയവും സ്വത്വാ വിഷ്ക്കാരവും ജന്തുജീവി സമൂഹവും പിതൃ പുത്ര ബന്ധം പരിസ്ഥിതി വീക്ഷണം, രാഷ്ട്രീയ സ്വത്വം എല്ലാം ആ കഥാപ്രപഞ്ചത്തിൽ രജനി ടീച്ചർ വളരെ നന്നായി വിശകലനം ചെയ്യുന്നുണ്ട് ,പുലി പോലുള്ള കഥകൾ രാഷ്ട്രീയ മാനത്തിന പ്പുറം, കഥാകൃത്തിന്റെ പ്രാദേശിക ഭാഷാസൗന്ദര്യവും നൈർമല്യവും കാത്തു സൂക്ഷിക്കുന്നുണ്ട്.

    പൊള്ളുന്ന പ്രണയത്തിന്റെ കഥ പറയുന്ന മായയിൽ എഴുത്തുകാരന്റെ സ്വത്വം അലിഞ്ഞു ചേരുന്ന പോലെ വായനക്കാരന് അനുഭവിക്കാൻ കഴിയുന്നു.രജിനി ടീച്ചർ കാഫ്കയുടെ എഴുത്തുമായ് ഇവിടെ ബന്ധിപ്പക്കുന്നു 'എന്റെ കൃതികളെല്ലാം ഞാൻ തന്നെയാണെന്നചിന്ത .....
യാഥാർത്ഥ്യവും സങ്കല്പവും സമന്വയിപ്പിക്കുന്ന കല എഴുത്തുകാരി തിരിച്ചറിയുന്നു..

    വംശാനന്തര തലമുറയുടെ പ്രപഞ്ച വഴികളിൽ രജനി ടീച്ചർ നടത്തുന്ന യാത്രകൾ ഏറെ ചിന്തോദ്വീപകമാണ് 'വംശപരമായി തുടരുന്ന അടിമത്ത ബോധം ഉണർത്താൻ ഈ കഥയ്ക്ക് കഴിയുന്നുണ്ടെന്ന തിരിച്ചറിവും ഈ എഴുത്ത് പങ്കുവെക്കുന്നു

മലയാള കഥയെ ഇത്രയും '  സമ്പന്നമാക്കിയ പ്രിയ കഥാകാരനും അധ്യാപകനുമായ വി.ആർ സുധീഷിന്റെ കഥകളെ ഇത്രമേൽ തിരിച്ചറിഞ്ഞ രജനി ടീച്ചറുടെ ഈ പുസ്തകം കഥയുടെ പ്രപഞ്ച വഴികൾ തേടുന്നവർക്ക് മുതൽക്കൂട്ടാവട്ടെ
അഭിനന്ദനങ്ങൾ


ഗീത.കെ.ടി