19-03b

മരണ പര്യന്തം  -  റൂഹിന്റെ നാൾ മൊഴികൾ
                  നോവൽ
        ശംസുദ്ദീൻ  മുബാറക്

പ്രസാ : ഡി. സി. ബുക്സ്
വില    : 130/-

മരിക്കുമ്പോൾ മനുഷ്യൻ  അനുഭവിക്കുന്നതെന്ത്...??? ഈ ലോകം  ഒരിക്കൽ തകർന്നവസാനിക്കുമോ....? ലോകാവസാനത്തിനു ശേഷം  മനുഷ്യൻ പുനർജനിക്കുമോ??......

എഴുത്തുകാരൻ  :

മലപ്പുറം ജില്ലയിൽ ജനനം.  സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും പത്ര പ്രവർത്തനത്തിൽ പി. ജി. ഡിപ്ളോമയും നേടി. മത,  ഭൗതിക,  ബഹുഭാഷാ വിഷയത്തിൽ  ഹുദവി ബിരുദം നേടി.  പത്ര പ്രവർത്തന മികവിന്  നാഷണൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിലിന്റെ സംസ്ഥാന മീഡിയ അവാർഡ് , ഒയിസ്ക ഇന്റർനാഷണൽ വിമൺസ് ചാപ്റ്ററിന്റെ മീഡിയ യൂത്ത്  അവാർഡ്,  സായി സേവാ സമിതിയുടെ സായി സേവ മാധ്യമ അവാർഡ്,  കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ മാനവ സേവ  മാധ്യമ  പുരസ്കാരം  എന്നിവ നേടി. മലയാള മനോരമ മലപ്പുറം യൂണിറ്റിൽ സീനിയർ  സബ്  എഡിറ്റർ.

മരണവും മരണാനന്തര ജീവിതവും പ്രമേയമാകുന്ന നോവൽ.......

റൂഹിന്റെ നാൾ മൊഴികൾ  കേൾക്കാം......  

വീടിന്റെ  കിഴക്കേ മൂലയിലെ പ്ലാവിലിരുന്ന് എന്നെ നോക്കി നിറുത്താതെ കൂവി വിളിച്ച് കാലൻ കോഴി എങ്ങോട്ടോ പറന്നകന്നു. ജനനം മുതൽ  ഓരോ നിമിഷവും  സംഭവിച്ചുകൊണ്ടിരുന്ന എന്റെ മരണം അങ്ങനെ കുറച്ചു മുൻപ് പൂർത്തിയായി. നാൽപ്പത്തിയെട്ടു വർഷം കുറുപ്പും  വെളുപ്പും നിറഞ്ഞ  ചതുരംഗപ്പലകയിൽ   ജീവിതക്കരുക്കൾ നീക്കി ഒടുവിൽ  തോൽവി സമ്മതിച്ചു  കിടക്കുന്നയിടത്തു നിന്നാണ്  ഞാൻ  ഡയറി എഴുതി തുടങ്ങുന്നത്........

ഇത്... ബഷീറിന്റെ  ഡയറി...... ബഷീർ എന്ന  ബിച്ചുവിന്റെ ഡയറി...    ബഷീറിന്റെ  ഡയറി..... മരണത്തിന്റെ നാൾ വഴികൾ........

ബഷീർ,  മണലാരണ്യത്തിൽ പണിയെടുത്ത് കുടുംബം പുലർത്തിയ പല പ്രവാസികളിലൊരാൾ. ...  ...... ഒരുപാട് പ്രതീക്ഷകൾ.... ഒരുപാട് സ്വപ്നങ്ങൾ  ഉണ്ടായിരുന്നു..... . പക്ഷേ  ഒരുറക്കത്തിനും ഉണർവ്വിനുമിടയിലുള്ള ഏതോ  ഒരു കുഞ്ഞു നിമിഷത്തിൽ മരണത്തിന്റെ മാലാഖ നനുത്ത തണുപ്പിന്റെ  ഉടയാടയുമായി എത്തി...... അവനെ പുതച്ചു.......

2015 ഓഗസ്റ്റ് 17 നു തുടങ്ങുന്ന ഈ മരണാനന്തര ജീവിത ഡയറിക്കുറിപ്പ് അവസാനിക്കുന്നത്10/12/3103 നാണ്.


സാധാരണ രീതിയിൽ പത്താം ക്ലാസ്  വരെ പഠിച്ച  ഒരുവന് ലഭിക്കുന്ന  ഏറ്റവും വലിയ ഓഫർ ലഭിച്ചാണ് ബഷീർ ഗൾഫിൽ  എത്തുന്നത്. ചതി എവിടെയും ഉണ്ട്.  ഇവിടെയും അതു തന്നെ  സംഭവിച്ചു.  പറഞ്ഞിരുന്ന ജോലിയൊന്നുമല്ല ബഷീറിന് ലഭിച്ചത്. ചതിക്കപ്പെട്ട് ഉൾമരുഭൂമിയിലെ കാട്ടറബികളുടെ ഗോത്രഗ്രാമത്തിലെ കഫത്തീരിയയിൽ ( കോഫീ ഷോപ്പ്)   ജോലി ചെയ്യേണ്ടി വന്നു..  
ക്രമേണ  അവിടെ അടുത്തുള്ള  കബർസ്ഥാനിലെ കുഴിവെട്ടിയായി മാറുന്നു.......
ഗോത്രാചാരമനുസരിച്ച് സ്ത്രീകളെ മറവു ചെയ്യുമ്പോൾ  സ്വർണ്ണം  അടക്കമാണ് സംസ്കരിക്കുക.... ഈ സ്വർണ്ണമായിരുന്നു ആ ജോലി സ്വീകരിക്കാൻ  ബഷീറിനെ  ആദ്യം  പ്രേരിപ്പിച്ചത്.  പക്ഷേ  ഗോത്രത്തലവന്റെ സുന്ദരിയായ  പെണ്ണിനെ  അടക്കിയ  അന്നുമുതൽ  സ്വർണ്ണം മാത്രമല്ല..... ശവഭോഗം.... കൂടി ഒരാകർഷണമായി മാറി.

എന്തായാലും  ബഷീർ  പണം നേടി..... സ്വത്തും സമ്പാദ്യവും നേടി.......
പക്ഷേ  മനുഷ്യന് ആകെ ഉറപ്പുള്ള രണ്ടു കാര്യങ്ങളിൽ , ആദ്യത്തേതിലൂടെ ( ജനനം)  ഭൂമിയിലെത്തിയെങ്കിൽ രണ്ടാമത്തെ കാര്യത്തിലൂടെ ( മരണം)  ഒരു നീണ്ട യാത്രയിലേക്ക് പോകുന്നു.........


മാനസീക വൈകല്യമായി കാണാതെ മണലാരണ്യത്തിൽ ഒറ്റപ്പെട്ടവന്റെ വിഭ്രാന്തിയായ് ഇതിനെ കാണാം..........

എന്തായാലും  ബഷീർ  പണം നേടി..... സ്വത്തും സമ്പാദ്യവും നേടി.......
പക്ഷേ  മനുഷ്യന് ആകെ ഉറപ്പുള്ള രണ്ടു കാര്യങ്ങളിൽ , ആദ്യത്തേതിലൂടെ ( ജനനം)  ഭൂമിയിലെത്തിയെങ്കിൽ രണ്ടാമത്തെ കാര്യത്തിലൂടെ ( മരണം)  ഒരു നീണ്ട യാത്രയിലേക്ക് പോകുന്നു.........

മരണാനന്തര ജീവിതത്തിലെ ഒരു നിമിഷത്തിൽ....  അപകടമരണത്തിനിരയായി തന്റെ  അടുത്തെത്തിയ മകനോടാണ് തന്റെ  പ്രവാസ ജീവിത വ്യാപാരങ്ങൾ  ബഷീർ പറയുന്നത്. ......

പിന്നീട്  ബഷീർ കടന്നു വന്ന  അനുഭവങ്ങൾ പൊള്ളിക്കുന്നവയാണ്.......

അവസാനം  ഓരോ വിശ്വാസിയും കാത്തിരിക്കുന്ന അനർഘനിമിഷങ്ങളിലേക്ക് , സ്വർഗ്ഗം  എന്ന  സ്വപ്നത്തിലേക്ക് കടക്കുമോ.......


എന്റെ  വീക്ഷണം:

മരണാനന്തര ജീവിതം സ്വപ്നമായി തന്നാണ് ഇന്ന് നിലവിലുള്ള സകല മതങ്ങളും നിലനില്ക്കുന്നത്.

ഈ നോവലിൽ മുഹമ്മദ് നബിയുടെ വചനങ്ങൾക്ക് അനുസൃതമായും വി. ഖുർആനിലെ മരണാനന്തര  ജീവിതം  മുഖ്യമാക്കിയും  പരലോക ജീവിതം വരച്ചിടുന്നു.

ജനിച്ചവന്  ആകെ നിശ്ചയമായ  ഒരേ  ഒരു കാര്യം മരണമാണ്.... മരണം മാത്രം..... അതിന്റെ മുൻപിൽ  പണ്ഡിതനും, പാമരനും, ദരിദ്രനും സമ്പന്നനും ഒന്നുതന്നെ.....

മനുഷ്യനെ മെനയാൻ ഭൂമിയുടെ അനുവാദമില്ലാതെ ദൈവത്തിന്റെ മാലാഖ മണ്ണെടുത്തു. ഭൂമി  ദൈവത്തോട് പരാതി പറഞ്ഞു.  ദൈവം പറഞ്ഞു.... ഞാൻ  എടുത്ത മണ്ണ്  നിനക്ക് തിരിച്ചു തരും.....

മരണത്തൊടെ ആ തിരിച്ചു പോക്കാണ്..... അതാണോ നമ്മുടെ ജീവിതം.......

വാക്കുകൾ കൊണ്ട് വരയ്ക്കുന്ന ചിത്രമാണ് നോവലുകൾ  , കഥകൾ,  കവിതകൾ......  അങ്ങനെ നോക്കിയാൽ..... മരണം  എന്ന സത്യവും മരണാനന്തര ജീവിതം  എന്ന വിശ്വാസവും കൊണ്ടു   വായിക്കുന്നവരുടെ മനസ്സിൽ വരയുന്ന  ഒരു ഒരു ചുവന്ന വരയാണ് ഈ നോവൽ........

വിശ്വാസികൾക്ക് വിശ്വാസം കൂടുതൽ  ഉറപ്പിക്കാം..... അവിശ്വാസികൾക്ക് ഇങ്ങനെ  ഒരു ലോകം പരിചയപ്പെടാം.......
വായനയുടെ പുതു വസന്തം....

🕊🕊🕊🕊🕊🕊🕊🕊🕊🕊🕊

തയ്യാറാക്കിയത്:
കുരുവിള ജോൺ