19-03


📚📚📚📚📚📚📚📚📚📚📚
  📙  പുസ്തക പരിചയം 📙
               മായ
        പ്രണയത്തിന്റെ        സ്മൃതിസംഗ്രഹം
               നോവൽ
        വി. ആർ. സുധീഷ്
പ്രസാ :  ഡി. സി. ബുക്സ്
വില    :   65/-

എഴുത്തുകാരൻ  :

വി. ആർ. സുധീഷ്.
വടകരയിൽ ജനനം. മടപ്പള്ളി ഗവ.  കോളേജ്,  തലശ്ശേരി ബ്രണ്ണൻ കോളേജ്,  മദിരാശി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.  1975ൽ ആദ്യ കഥ പ്രസിദ്ധീകരിച്ചു. നാല്പതോളം കൃതികൾ പ്രസിദ്ധീകരിച്ചു. ചേളന്നൂർ ശ്രീനാരായണ കോളേജ് പ്രിൻസിപ്പാൾ  ആണ്.

പ്രധാന കൃതികൾ:

ചോലമരപ്പാതകൾ , പ്രിയപ്പെട്ട കഥകൾ,  പുലി, (കഥകൾ)
 ഒറ്റക്കഥാ പഠനങ്ങൾ,  അല്ലിയാമ്പൽക്കടവ്. ( പഠനങ്ങൾ)
മലയാളത്തിന്റെ പ്രണയകഥകൾ, മലയാളത്തിന്റെ പ്രണയ കവിതകൾ,  ( സമാഹരണം)
എം. ടി. എന്ന പുസ്തകം  ( എഡിറ്റർ)
മായ ( നോവൽ)

മായാചന്ദന ഒരു ചന്ദനഗന്ധമായ് നിറയുമ്പോൾ :

"മാഷിന് സുഖാണോ?"
"ഉം...."
"ഒരു മായാചന്ദനയെ അറിയുമോ?"
"അതേതാ മായാത്ത ചന്ദനം?"
ഓർത്തപ്പോൾ എവിടെയോ ഈ പേര് തടഞ്ഞു.
"എന്താ കാര്യം? "

 "ഒന്നൂല്ല.... ഞാൻ കണ്ടിരുന്നു. ..... എന്നെ കാണാൻ വന്നിരുന്നു.  അടുത്ത കാലത്താ മാഷിന്റെ  എഫ്. ബി. ഫ്രണ്ടായേ.... ..   മാഷെ വല്യ  ഇഷ്ടാ..... ഇഷ്ടംന്നു പറഞ്ഞാൽ..... എനിക്ക് പറയാൻ വയ്യേ......."
..................
"എന്താ  ഈ മായാചന്ദനേന്റെ ഉദ്ദേശ്യം....?"

"ഒന്നൂല്ല....... വെറും  ഇഷ്ടം...... ആത്മീയാനുരാഗം..... മാഷ് പറയുന്നതുപോലെ സാക്ഷാൽ പ്രാണസഖി. പ്രാണൻ പറിച്ചെടുക്കുന്ന സഖി...... "

"മുന്നിൽ വരാൻ ധൈര്യോല്ല. പാവാണ് മാഷേ..... ഇങ്ങനെ  ഒരു പെൺകുട്ടി പ്രണയത്തെക്കുറിച്ച് പറയുന്നത്  ഞാനാദ്യായിട്ട് കേക്കുവാ..... അതും നേരിൽ കാണാതെ. .  ഒന്നും  അറിയാതെ... പാവാണ് ..... മായാചന്ദന."

അപർണ്ണ പറഞ്ഞത്  ഓരോന്നും  അയാളുടെ മനസ്സിൽ മുഴങ്ങി. മായാ ചന്ദന എന്ന്  അറിയാതെ
 മന്ത്രിച്ചു. അപർണ്ണ പറഞ്ഞു നിറുത്തിയത് അയാൾ വീണ്ടും  ഓർത്തു.  പ്രപഞ്ചത്തിൽ മാഷ് തനിച്ചാണെന്നു പറഞ്ഞപ്പോൾ  മായയ്ക്ക് വലിയ  സങ്കടായി. വലിയ പ്രണയിയായിട്ട് എന്താണ് ഇങ്ങനെ  ഒറ്റപ്പെട്ടുപോയതെന്ന് അവൾ അത്ഭുതപ്പെട്ടു. പ്രപഞ്ചനാഥന് ഏകാന്തതയാണ് പ്രണയമെന്ന് ഞാൻ പറഞ്ഞപ്പോൾ  അങ്ങനെ  ഒറ്റപ്പെടുത്താൻ ഞാൻ സമ്മതിക്കില്ലെന്ന് അവൾ തറപ്പിച്ചു പറഞ്ഞു.

മായാചന്ദന  അയാളുടെ മനസ്സിൽ നിറഞ്ഞു.  എന്തായിരിക്കും അവളുടെ മനസ്സിൽ????? ഈ പ്രണയാനുഭൂതിക്ക് ഏതു ഭാഷയാകും..   എന്തു നിറമാകും.....

അനുരാഗമേ, എന്റെ മൂർദ്ധാവിൽ നരച്ചുപൊട്ടിയ മുടിനാരുകളെ ഒന്നു ശോണിതമാക്കുക...

മായാ ചന്ദന, എന്നോ  ഒറ്റപ്പെട്ടുപോയവന്റെ ജീവിതത്തിലേക്ക് പ്രണയ പരാഗണമായി കടന്നുവന്നവൾ......

അവർ തമ്മിൽ ഫെയ്സ് ബുക്കിന്റെ ഇൻബോക്സിലൂടെ ചാറ്റി.... ഫോണിൽ  സംസാരിച്ചു..... ഫോട്ടോ കൈമാറി.... പക്ഷേ  നേരിൽ കണ്ടില്ല.

സ്വപ്നങ്ങൾ നെയ്തു.... പിറക്കാനിരിക്കുന്ന കുട്ടിക്ക് പേരുവരെ നിശ്ചയിച്ചു.

പലവട്ടം കാണാൻ ശ്രമിച്ചു.  പക്ഷേ  വിധിയോ.... നിയതിയുടെ കളിയോ അവരെ തമ്മിൽ കാണാത്ത  അകലത്തിൽ നിറുത്തി......
അച്ഛന്റെ അപകട മരണം,
ഈ പ്രണയം  അറിഞ്ഞ  അമ്മാവന്റെ  ഇടപെടൽ..... അവസാനം മായാചന്ദനയെ ലോകത്ത് നിന്നും മായ്ക്കാൻ വന്ന  രക്താർബുദമായും.......

പ്രപഞ്ചത്തിൽ  തനിച്ചായവനെ തനിച്ചാക്കി  അവൾ പോയി.... ഒരിക്കലും  മടങ്ങി വരാത്ത യാത്രയിൽ  .....

പക്ഷേ..... മായാ ചന്ദന പോയോ..... എങ്ങനെ  പോകാൻ......

നിത്യ സുഗന്ധമായ്.....  ചന്ദന ഗന്ധമായ്.... നനുത്ത തണുവായ്..... അവൾ എന്നും.........

എന്റെ വീക്ഷണം  :

കഴിഞ്ഞ  ഓണപ്പതിപ്പിൽ ഞാൻ വായിച്ചതാണ് ഈ ലഘുനോവൽ. ഒരു കുറിമാനം അന്നേ മനസ്സിൽ കരുതി.  പക്ഷേ പറ്റിയില്ല.  ഇപ്പോൾ പുസ്തകമായി ഈ പ്രണയത്തിന്റെ ദിവ്യാനുഭവം മുന്നിൽ  നില്ക്കുമ്പോൾ അറിയാതെ വിരലുകൾ  എഴുതും......

കേവലം 57 പേജിൽ  ഒരു പ്രണയമരം മുളയ്ക്കുന്നതും തളിരിടുന്നതും പടർന്നു പന്തലിക്കുന്നതും പുഴുക്കുത്തേറ്റ് വാടുന്നതും..... ഒക്കെ  നമുക്ക്  കാണാം...... അറിയാം... അല്ല ... അനുഭവിക്കാം......

ഹൃദയത്തിൽ  പ്രണയം എന്ന വികാരം  അല്പം  ഉള്ള  എല്ലാവരും  ഈ പുസ്തകം വായിക്കണം.... കാരണം ഇതാണ് പ്രണയം.....
ഒന്നിനുമല്ലാതെ.....
പ്രണയിക്കുന്ന പ്രണയികൾക്ക് വായനയിലൂടെ ഒരു പ്രണയം ലഭിക്കട്ടെ.....

പ്രണയം  എന്നു കേൾക്കുമ്പോൾ  ഉറഞ്ഞു തുള്ളുന്നവരും വായിക്കൂ...... ഒരിറ്റ് കണ്ണുനീർ ആ കൺകോണിൽ പൊടിയും. .....

💞💞💞💞💞💞💞💞💞💞💞

തയ്യാറാക്കിയത്  : കുരുവിള ജോൺ