റോക്ക് സംഗീതത്തെ പരിചയപ്പെടാം
1950 കളില്‍ അമേരിക്കയില്‍ രൂപംകൊണ്ട റോക്ക് സംഗീതത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. അതു സ്വന്തം ശാഖോപശാഖകളുടെയും ഒപ്പം മറ്റു സംഗീതസംവര്‍ഗങ്ങളുടെയും ചരിത്രവുമായി ഇഴപിരിഞ്ഞു കിടക്കുന്നു. പലപ്പോഴുമത് കൂടുതല്‍ വിറ്റഴിക്കപ്പെട്ട സംഗീത ആല്‍ബങ്ങളുടെയോ കൂടുതല്‍ ജനപ്രിയരായ ഗായകരുടെയോ ചരിത്രമായേക്കാം. അല്ലെങ്കില്‍ വൈയക്തികമായ ഇഷ്ടാനിഷ്ടങ്ങള്‍ അതിനെ നിര്‍ണയിച്ചേക്കാം. റോക്ക് സംഗീതത്തിന്റെയും അതിനോടു ബന്ധപ്പെട്ട ഇതരശാഖകളുടെയും സാമൂഹികചരിത്രം അത്തരത്തില്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു.
അമ്പതുകളുടെ മധ്യത്തില്‍ ഈ സംഗീതശാഖ രൂപംകൊള്ളുമ്പോള്‍ റോക്ക് ആന്‍ഡ് റോള്‍ എന്നാണിതറിയപ്പെട്ടത്. റിഥം ആന്‍ഡ് ബ്ളൂസിന്റെയും കണ്‍ട്രി മ്യൂസിക്കിന്റെയും സങ്കരമാണ് റോക്ക് ആന്‍ഡ് റോള്‍ എന്നു പൊതുവേ പറയാറുണ്ട്. കറുത്തവരുടെയും വെളുത്തവരുടെയും വേര്‍പിരിഞ്ഞുനിന്നിരുന്ന പല സംഗീതരീതികളുടെയും കലര്‍പ്പ് റോക്ക് ആന്‍ഡ് റോളിലുണ്ട്. കറുത്തവരുടെ ബ്ളൂസ്, റിഥം ആന്‍ഡ് ബ്ളൂസ് എന്നിവയും വെളുത്തവരുടെ ഫോക്-ക്ളാസ്സിക്കല്‍ സംഗീതങ്ങള്‍, ബാലഡ് ഗായകരുടെ അവതരണങ്ങള്‍ എന്നിവയും ഒപ്പം ഇരുകൂട്ടരുടെയും ഗോസ്പല്‍ സംഗീതവും ഈ സംഗീതശാഖയെ സ്വാധീനിച്ചിട്ടുണ്ട്. ആരംഭകാലത്ത് റോക്ക് ആന്‍ഡ് റോള്‍ എന്നറിയപ്പെട്ടിരുന്ന ഈ ശാഖ അറുപതുകളുടെ മധ്യത്തോടെ റോക്ക് സംഗീതം എന്നു മാത്രം വ്യവഹരിക്കപ്പെട്ടു. പേരിലുള്ള ഈ വ്യത്യാസം ആദ്യരൂപത്തില്‍നിന്നുള്ള തുടര്‍ച്ചയെയും ഇടര്‍ച്ചയെയും ഒരേ സമയം പ്രതിനിധീകരിക്കുന്നു. റോക്ക് ആന്‍ഡ് റോളിന്റെ വികാസഘട്ടത്തില്‍ സംഭവിച്ച ബ്രിട്ടീഷ് സ്വാധീനമാണ് ഇടര്‍ച്ചകളില്‍ ഏറ്റവും പ്രധാനം.
ഒന്നോ അതിലധികമോ ഗായകര്‍, ബാസ്-റിഥം-ലീഡ് വിഭാഗങ്ങളിലുള്ള ഇലക്ട്രിക് ഗിറ്റാറുകള്‍, ഡ്രം കിററിഥം-ലീഡ് വിഭാഗങ്ങളിലുള്ള ഇലക്ട്രിക് ഗിറ്റാറുകള്‍, ഡ്രം കിറ്റ് എന്നീ ഉപകരണങ്ങള്‍ ഇവചേര്‍ന്ന സംഘമാണ് ആദ്യകാലത്ത് റോക്ക് സംഗീതം അവതരിപ്പിച്ചത്. ഇവകൂടാതെ ഓരോ അവതരണത്തിനും മറ്റു നിരവധി സംഗീതോപകരണങ്ങളും ഉപയോഗിക്കാറുണ്ട്. ലളിതമായ ശൈലി, ചടുലനൃത്തത്തിനിണങ്ങുന്ന താളം, ലളിതമായ ഈണവും വരികളും, പ്രണയവും കൌമാരകാലത്തിന്റെ ഉത്ക്കണ്ഠകളും പോലുള്ള പ്രമേയങ്ങള്‍ എന്നിവയാണ് റോക്ക് സംഗീതത്തിന്റെ സാധാരണചേരുവ.
പാശ്ചാത്യജനപ്രിയസംഗീതത്തിന്റെതന്നെ പൊതുധാരയ്ക്കു പുറത്തായിരുന്നു റിഥം ആന്‍ഡ് ബ്ളൂസിന്റെയും കണ്‍ട്രി മ്യൂസിക്കിന്റെയും നില. അതുവരെ കറുത്തവരായ പ്രേക്ഷകര്‍ക്കുവേണ്ടി കറുത്ത സംഗീതജ്ഞര്‍ അവതരിപ്പിച്ചിരുന്ന റിഥം ആന്‍ഡ് ബ്ളൂസ്, അലന്‍ ഫ്രീഡിനെപ്പോലുള്ളവര്‍ പ്രോഗ്രാം ചെയ്യാന്‍ തുടങ്ങിയതോടെ റോക്ക് ആന്‍ഡ് റോള്‍ കാലഘട്ടത്തിനു തുടക്കമായി. 1955-56 കാലത്ത് ചക്ക് ബറി, ബില്‍ ഹാലി, എല്‍വിസ് പ്രസ്‌ലി എന്നിവര്‍ യുദ്ധാനന്തരകാലത്തെ കൌമാരപ്രായക്കാരായ ശ്രോതാക്കള്‍ സംഗീതത്തില്‍നിന്നു പ്രതീക്ഷിക്കുന്നത് അവര്‍ക്കു നല്‍കി.
അമേരിക്കയില്‍ ദേശവ്യാപകമായി ശ്രദ്ധിക്കപ്പെട്ട ആദ്യത്തെ റോക്ക് ആന്‍ഡ് റോള്‍ റെക്കോര്‍ഡ് ദ കോമറ്റ്സ് എന്ന ബാന്‍ഡിലൂടെ ബില്‍ ഹാലി അവതരിപ്പിച്ച ‘റോക്ക് എറൌണ്ട് ദ ക്ളോക്ക് ’ ആണ്. നൃത്തച്ചുവടുകള്‍ക്ക് പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ബാക്ക് ബീറ്റിന്റെ ഉപയോഗത്തിലൂടെ ബില്‍ ഹാലി യുവജനങ്ങളെ ആവേശഭരിതരാക്കി. നാലു ഭാഗങ്ങളുള്ള ഒരു താളവട്ടത്തില്‍ രണ്ട്, നാല് ഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് താളത്തിന്റെ അപ്രതീക്ഷിതമായ ഇടങ്ങളില്‍ പ്രാധാന്യം നല്‍കുകയെന്നതാണ് ബാക്ക് ബീറ്റിന്റെ പ്രയോഗപദ്ധതി. കറുത്തവരുടെ റിഥം ആന്‍ഡ് ബ്ളൂസിനെ വെളുത്ത കൌമാരക്കാര്‍ കറുത്തവരുടെ റിഥം ആന്‍ഡ് ബ്ളൂസിനെ വെളുത്ത കൌമാരക്കാര്‍ക്ക് സ്വീകാര്യമാക്കുന്നതില്‍ ബില്‍ ഹാലി വിജയിച്ചു.
കറുത്തവരുടെ സംഗീതത്തെക്കുറിച്ചുള്ള സാമൂഹികമായ മുന്‍വിധികളോ വംശീയമായ വേര്‍തിരിവുകളോ അതിലെ മുതലാളിത്തവിരോധമോ ഒന്നുമില്ലാതെതന്നെ കറുത്ത സംഗീതത്തിന് വെളുത്തവര്‍ക്കിടയിലുള്ള വിപണനസാധ്യതകള്‍ സംഗീതവ്യവസായമേഖല ഉപയോഗപ്പെടുത്താന്‍ തുടങ്ങി. അതിനായി പ്രസ്‌ലിയെപ്പോലുള്ള വെളുത്ത ആരാധനാപാത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് അവര്‍ ശ്രദ്ധിച്ചത്. അവതാരകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധത്തെ പുതുതായി നിര്‍വചിച്ച ചക്ക് ബറിയെപ്പോലുള്ള കറുത്ത സംഗീതജ്ഞരെക്കാള്‍ വെളുത്ത ഗായകര്‍ക്ക് ഇതോടെ കൂടുതല്‍ ശ്രദ്ധ ലഭിച്ചു. എങ്കിലും കറുത്ത ഗായകരും ചില വെളുത്തവരും വ്യവസ്ഥാപിതത്വത്തിനെതിരെയുള്ള യുവസമൂഹത്തിന്റെ സംഗീതസ്വപ്നങ്ങളെയും വിപ്ളവാത്മകതയെയും ആവിഷ്ക്കരിച്ചു. ഈ ഗായകരുടെ സ്വാധീനം റോക്ക് സംഗീതത്തെ പൊതുവേ സ്വാധീനിച്ചുവെങ്കിലും അവരുടെ കലാജീവിതത്തിന് ആയുസ്സു കുറവായിരുന്നു. പ്രസ്‌ലിയെപ്പോലെ ചിലര്‍ ചില കറുത്ത സംഗീതരചയിതാക്കളുടെ കൃതികളും അവതരണത്തിനുപയോഗിച്ചിട്ടുണ്ട്. എങ്കിലും അധോതലസംസ്ക്കാരത്തില്‍നിന്നുരുവംകൊണ്ട റോക്ക് ആന്‍ഡ് റോളിനെ മാന്യതയുടെ മുഖംമൂടിയണിയിക്കുന്നതിനാണ് മിക്ക വെളുത്ത ഗായകരും ശ്രദ്ധിച്ചത്. അമ്പതുകളുടെ അവസാനമായപ്പോഴേക്കും ബഡ്ഡി ഹോളിയെപ്പോലുള്ളവര്‍ ഈ രംഗത്തെ പ്രധാനികളായി മാറി. പക്ഷേ ഈ കാലഘട്ടത്തില്‍ റോക്ക് ആന്‍ഡ് റോള്‍ കറുപ്പിന്റെ സംസ്ക്കാരവുമായി ചേര്‍ത്തുവയ്ക്കാവുന്ന രോഷവും സഹനവും കാമവും പ്രതിഷേധവുമെല്ലാം പാശ്ചാത്യപൊതുസമൂഹത്തിന് സ്വീകാര്യമാകുന്ന തരത്തില്‍ സംസ്ക്കരിക്കുന്നതിനും വാണിജ്യവത്ക്കരിക്കുന്നതിനും ഇടയായി.
ഇനി ചില ലിങ്കുകളിലേക്കും
https://youtu.be/n4RjJKxsamQ
https://youtu.be/IvloHsmi_vg
https://youtu.be/fhs0X7EZT1U
https://youtu.be/4bV_J4w4vPI
https://ml.m.wikipedia.org/wiki/%E0%B4%B1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D
https://g.co/kgs/2KVZWg