18-10-17

📚📚📚📚📚📚📚📚
ലോകസാഹിത്യം
നെസി
📚📚📚📚📚📚📚📚
🌸🌸🌸🌸🌸🌸🌸🌸
       സിൽവിയ പ്ലാത്ത്

💐💐💐💐🌸💐💐💐

സിൽവിയ പ്ലാത്ത്‌
ബെല്‍ ജാര്‍
ജീവിതം ഡയറി കത്തുകള്‍
വീട്ടിലേക്കുള്ള കത്തുകൾ
സിൽവിയ പ്ലാത്ത്‌ 

ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ്‌ സാഹിത്യലോകത്തെ ഏറ്റവും ശ്രദ്ധേയമായ സ്‌ത്രീശബ്‌ദം. കേവലം 31 വർഷത്തെ ആയുഷ്‌കാലത്തിനുള്ള മികച്ച രചനകളിലൂടെ കാവ്യലോകത്ത്‌ സ്‌ഥിരപ്രതിഷ്‌ഠ നേടിയ അമേരിക്കൻ കവയിത്രി. 1932 ഒക്‌ടോബർ 27ന്‌ ബോസ്‌റ്റണിൽ ജനിച്ചു. പിതാവ്‌ ജർമൻകാരനായ ഓട്ടോ എമീൽ പ്ലാത്ത്‌. ബോസ്‌റ്റൺ സർവകലാശാലയിൽ ബയോളജി പ്രൊഫസറായിരുന്നു. മാതാവ്‌ ആസ്‌ട്രിയൻ വംശജയായ ഒറീലിയ ഹോബർ പ്ലാത്ത്‌. ആദ്യകവിത എട്ടാം വയസ്സിൽ ബോസ്‌റ്റൺ ഹോറാൾഡിൽ പ്രസിദ്ധീകരിച്ചു.

പ്രശസ്തിയുടെ കൊടുമുടിയിൽ ഏറെ അംഗീകരിക്കപ്പെട്ടും ആദരിക്കപ്പെട്ടും കഴിയുമ്പോഴും ചുറ്റുപാടുമായും അടുത്തുള്ള മനുഷ്യരുമായിപ്പോലും സമരസപ്പെടാൻ കഴിയാതെ, ഉള്ളിലുള്ളതൊന്നും എഴുതാതിരിക്കാൻ കഴിയാതെ, ആത്മഹത്യയിൽ അഭയം തേടുമ്പോൾ വെറും 30 വയസ്സായിരുന്നു പ്രശസ്ത എഴുത്തുകാരി സിൽവിയ പ്ലാത്തിന്റെ പ്രായം. ഒരു കണ്ണാടിയിലേക്ക് കയറിറങ്ങുന്നതു പോലെയായിരുന്നു സിൽവിയയ്ക്ക് തന്റെ മരണത്തോടുള്ള കാഴ്ചപ്പാട്. ഉന്മാദത്തിന്റെ കയറ്റിറക്കങ്ങളിൽ ജീവിതം അവസാനിപ്പിച്ച സിൽവിയ പ്ലാത്തിനോടുള്ള സാഹിത്യലോകത്തിന്റെ സ്നേഹം എന്ന പോലെ അത്തരം ഉന്മാദങ്ങളിൽ പെട്ട് ജീവിതത്തിന്റെ നല്ല പ്രായത്തിൽ തന്നെ ജീവൻ ഇല്ലാതാക്കുന്ന എഴുത്തുകാരിയുടെ മാനസിക വ്യഥകളെ 'സിൽവിയ പ്ലാത്ത് എഫെക്ട്' എന്നാണു വിളിക്കപ്പെടുന്നത് തന്നെ.

കവിയും ലേഖന രചയിതാവും ചെറുകഥാകൃത്തുമായിരുന്ന സിൽവിയയുടെ ഏറ്റവുമൊടുവിലത്തെ രചന എന്ന നിലയിലും ആത്മകഥഅംശം ഏറെയുള്ള ജീവിതത്തിന്റെ നേർപതിപ്പ് എന്ന നിലയിലും അവരുടെ ഒരേയൊരു നോവലായ ബെൽ ജാർ ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലേക്ക് ബെൽ ജാർ മൊഴിമാറ്റം നടത്തിയത് ഈ വർഷമാണ്, വിവർത്തക എഴുത്തുകാരിയായ സീത വിജയകുമാർ. 

സ്വന്തം പേരിലായിരുന്നില്ല സിൽവിയ "ബെൽ ജാർ "പ്രസിദ്ധീകരിച്ചത്. വിക്ടോറിയ ലൂക്കസ് എന്ന തൂലിക നാമത്തിന്റെ മറവിനുള്ളിൽ നിന്നുകൊണ്ടാണ് ബെൽ ജാർ എന്ന നോവൽ സിൽവിയ വായനക്കാരിലേക്ക് തുറന്നു കൊടുത്തത്. ഉള്ളിൽ അടക്കി വച്ച ഉന്മാദങ്ങളും നിരാശകളും പറയാൻ ആകാത്ത വിഷാദങ്ങളും അവയുടെ വഴികളും നോവൽ എഴുതുന്ന സമയമായപ്പോഴേക്കും സിൽവിയയുടെ മനസ്സിൽ ഏതാണ്ട് മുഴുവനായി തന്നെ പിടിമുറുക്കിയിരുന്നു. അതുകൊണ്ടുതന്നെയാകണം ബെൽജാറിലെ നായികയായ എസ്തറിന്റെ മുഖവും വായനയിൽ സിൽവിയയുടെ മുഖത്തോടു വായനക്കാരന് താദാത്മ്യപ്പെടുത്താനാകുന്നത്. എന്തായാലും നോവൽ പുറത്തിറങ്ങി തൊട്ടടുത്ത മാസം തന്നെ എഴുത്തുകാരി വിഷവാതകം ശ്വസിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു.

ഒരു ബെൽജാറിനുള്ളിൽ തികച്ചും ഏകാകിയായി കഴിയുന്ന മാനസികാവസ്ഥയാണ് ബെൽജാറിലെ നായികയായ എസ്തർ അനുഭവിക്കുന്നത്. സമൂഹത്തിന്റെ സദാചാര ചിന്തകൾ മനസ്സിനെ പഠിപ്പിച്ചു വച്ചിരിക്കുന്ന നിയമസംഹിതകളിലേക്ക് ചതഞ്ഞു കിടക്കുകയും അതിൽനിന്ന് രക്ഷപെടാൻ ആഗ്രഹിക്കുന്നതോറും കൂടുതൽ കുരുക്കുകളിലേക്ക് മുറുകി പോവുകയും ചെയ്യുന്ന എസ്തറിന്റെ ജീവിതം അവൾക്കു തന്നെ പ്രഹേളികയാണ് തീരുന്നുണ്ട്.

നിരവധി പ്രണയങ്ങളിലേക്ക് പടർന്നു കയറാൻ മോഹിക്കുമ്പോഴും അതിലേക്കടുക്കുമ്പോൾ മനസ്സിന് തോന്നുന്ന മടുപ്പും പ്രണയമില്ലായ്മയും എസ്തറിന്റെ മാനസിക വിഭ്രാന്തികളിലേക്കുള്ള യാത്രകളുടെ തുടക്കമായിരുന്നു. ശാരീരികമായ ആവശ്യങ്ങളിലേക്കുപോലും തന്റെ സൗഹൃദങ്ങളെയോ ബന്ധങ്ങളെയോ എത്തിക്കാൻ മോഹമുണ്ടെങ്കിലും എസ്തറിനു കഴിയുന്നതേയില്ല. പതുക്കെ വളരെ പതുക്കെ നിരാശയുടെ പടുകുഴിയിൽ നിന്ന് അപകർഷതയുടെയും ഏകാന്തതയുടെയും മരുഭൂമികളിലേക്ക് യാത്ര തുടങ്ങിയ അവൾ നിദ്രയില്ലായ്മയുടെയും വായന അസാധ്യമാക്കുന്ന ഉന്മാദങ്ങളുടെയും ലോകം സ്വന്തമാക്കാൻ തുടങ്ങുന്നതോടെയാണ് നോവൽ അതിന്റെ "ക്രൈസിസ്" എന്ന അവസ്ഥയിലേക്ക് നീളുന്നത്.

ഒരേ സമയം രണ്ടു വ്യക്തികളായി ജീവിക്കേണ്ടി വരുന്ന അവസ്ഥ തന്നിൽ അത്ര വലിയ മാനസിക ആഘാതമൊന്നും ഉണ്ടാക്കുന്നതായി എസ്തറിനു പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നതേയില്ല. അതുകൊണ്ടുതന്നെയാണ് ഒരു ഷോക്ക് ട്രീട്മെന്റിലൂടെ എടുത്തെറിയപ്പെടുമ്പോൾ ഇത്രയധികം അനുഭവിക്കാൻ എന്തുതെറ്റാണ് താൻ ചെയ്തതെന്ന് അവൾ സ്വയം ചോദിക്കുന്നത്. ആത്മഹത്യയുടെ വഴികൾ തേടിയുള്ള എസ്തറിന്റെ അലച്ചിലുകൾ ആരംഭിക്കാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ.

ജീവിതം അതിന്റെ ഏറ്റവും വലിയ നൈരാശ്യം നൽകിയ ഒരു പെൺകുട്ടിയായിരുന്നില്ല എസ്തർ. പക്ഷെ തന്റെ യാഥാർത്ഥ പേര് പോലും മറച്ചുവച്ച് തൂലികാനാമത്തിലാണ് മറ്റുള്ളവരുടെ മുന്നിൽ വരാൻ എഴുത്തുകാരിയായ സിൽവിയ പ്ലാത്തിനെ പോലെ എസ്തറും ആഗ്രഹിച്ചത്. അപകർഷതയുടെ സങ്കടങ്ങൾ കൊടുമ്പിരി കൊള്ളുമ്പോഴും താൻ ആഗ്രഹിക്കുന്നതിനേക്കാളും വലിയ അംഗീകാരങ്ങളും പ്രണയവുമൊന്നും മുന്നിൽ വന്നു നിൽക്കുമ്പോൾ പോലും അതൊന്നും കണ്ടെത്താൻ നായികയ്‌ക്കോ എഴുത്തുകാരിക്കോ കഴിതേയില്ല, അല്ലെങ്കിൽ അവയെ വളരെ നിസ്സാരതയോടെ അവഗണിക്കുവാനും  അവൾക്കു കഴിഞ്ഞിരുന്നു. കന്യാസ്ത്രീയാകാൻ പോലും ഒരു സമയത്ത് മാനസികമായി തയ്യാറെടുക്കുന്നത് എസ്തറിന്റെ മാനസിക നിലയുടെ മൂഡ് വ്യത്യാസങ്ങൾ വളരെ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഒന്നിലും തനിക്ക് ഉറച്ച് നിൽക്കാനാകില്ലെന്നു എസ്തറിനു വളരെ നന്നായി അറിയാമായിരുന്നു.

ഞാൻ കണ്ണുകളടച്ചപ്പോൾ എല്ലാ ലോകവും മരിച്ചു വീണു.. ഞാൻ കണ്ണുകൾ വലിച്ച് തുറക്കുമ്പോൾ ഇതാ അവ പുനർജ്ജനിച്ചിരിക്കുന്നു..", "ഈ നിശബ്ദത എന്നെ നോവിക്കുന്നു. ഇത് ശബ്ദമില്ലായ്മയുടെ നിശബ്ദതയാണ്, ഇതി എന്നിലെ തന്നെ നിശബ്ദതയാണ്.." ..

നിരവധി മനോഹരങ്ങളായ കോട്ടുകളാൽ സമൃദ്ധമാണ് ബെൽജാർ എന്ന നോവൽ. മനുഷ്യന്റെ അടിസ്ഥാന വികാരമായ സങ്കടങ്ങളോടുചേർന്ന് നിൽക്കുന്ന വരികളിൽ സ്വയം കണ്ടെത്താൻ കഴിയുന്നത് കൊണ്ടുതന്നെയാണ് സിൽവിയ ഇപ്പോഴും ഏറെ വായിക്കപ്പെടുന്നത്. ഒരു ബെൽജാറിനുള്ളിലെ കുഞ്ഞു മനുഷ്യ ശവശരീരം പോലെ ഏറ്റവും ഏകാന്തമായി ശ്വാസം മുട്ടി ജീവനോടെ അതിനുള്ളിൽ കഴിയുന്നതിന്റെ ഉന്മാദങ്ങളിലേക്കാണ്‌ നോവലിന്റെ വായന എത്തിച്ചേരുന്നത്. 

സാഹിത്യലോകത്ത് നിരവധി ആരോപണങ്ങളും വിവാദങ്ങളും ഉണ്ടാക്കിയ എഴുത്തുകാരിയാണ് സിൽവിയ പ്ലാത്ത്. പിന്നീട് നിരവധി എഴുത്തുകാരികൾക്ക് സിൽവിയ ആത്മഹത്യ ചെയ്യാൻ പ്രചോദനമാകുകയും ചെയ്തിരുന്നു. ഉന്മാദ, വിഷാദ രോഗം പിടിപെട്ട മിക്ക എഴുത്തുകാരികൾക്കും ഏറ്റവും പ്രിയമുള്ള വരികളിലൊന്ന് സിൽവിയയുടെ മരണാഭിമുഖ്യമുള്ള കോട്ടുകളാകും

പുരുഷഘടനയുള്ള പൊതുബോധത്തിനോടുള്ള ഏറ്റുമുട്ടലായിരുന്നു സിൽവിയയ്ക്ക് അവരുടെ എഴുത്തുകൾ എല്ലാം തന്നെ. സ്ത്രീകൾക്ക് മാത്രമായി സദാചാര ലോകം പടുത്തുയർത്തിയിരുന്ന കാടൻ നിയമങ്ങളെയെല്ലാം ചോദ്യം ചെയ്യാൻ ധൈര്യം കാണിക്കുകയും എന്നാൽ അതിൽനിന്ന് സ്വയം പുറത്തു കടക്കാൻ ധൈര്യമില്ലാതിരിക്കുകയും ചെയ്ത നിരാശലോകമായിരുന്നു എഴുത്തുകാരിക്ക് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

എഴുത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ ലോകം സ്വന്തമാക്കുകയും ജീവിതം വരണ്ട ഏകാന്തതയിലേക്ക് ചാഞ്ഞു പോവുകയും ചെയ്യുന്ന വൈരുദ്ധ്യം താങ്ങാൻ ദ്വന്ദ വ്യക്തിത്വമുണ്ടായിരുന്നെങ്കിൽപോലും എഴുത്തുകാരിക്ക് ആകുമായിരുന്നില്ല. പിന്നീടുള്ളത് അനിവാര്യമായ രക്ഷപെടലാണ്. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ നിന്ന്, അവരുടെ സ്ത്രീ വിരുദ്ധ നിയമങ്ങളിൽ നിന്ന്, അടിമത്തത്തിൽ നിന്ന്...വ്യവസ്ഥാപിതമായ ആൺ സമൂഹ നിയമങ്ങളെ ജീവിച്ചിരുന്നാൽ ഇനിയും ചോദ്യം ചെയ്യേണ്ടി വരും... മറ്റു വഴികൾ ഒന്നും തുറക്കാതെ വന്നപ്പോഴാണ് സിൽവിയ നിലക്കണ്ണാടിയുടെ ആഴത്തിലേക്ക് സ്വയം ഇറങ്ങിപ്പോകുന്നത്... അതുകൊണ്ടു തന്നെ സിൽവിയയുടെയും നായികയായ എസ്തറിന്റെയും ജീവിതങ്ങളെ 'ബെൽജാർ ജീവിതങ്ങൾ' എന്നുതന്നെ അടയാളപ്പെടുത്താനാകും.

📕📕📕📕📕📕📕📕
     ഒരടയാളവും ശേഷിപ്പിക്കാനാവാതെ എരിഞ്ഞൊടുങ്ങുന്ന തകർന്നടിയുന്ന സമകാലിക സ്ത്രീ ജന്മങ്ങൾക്കായി ഇന്നത്തെ ലോക സാഹിത്യം സമർപ്പിച്ചു കൊണ്ട് വിട🙏


ഐ തോട്ട്‌ ദാറ്റ്‌ ഐ കുഡ്‌ നോട്ട്‌ ബി ഹേര്‍ട്ട്‌എന്ന കവിതയിലെ വരികൾ
``ഏപ്രില്‍ സൂര്യന്‍ എന്റെ ലോകത്തെ
ഊഷ്‌മളമാക്കിയിരിക്കുന്നു.
എന്റെ ആത്മാവ്‌ ആനന്ദം കൊണ്ട്‌
നിറഞ്ഞിരുന്നു; എന്നിട്ടും
ആനന്ദത്തിനു മാത്രം കൈക്കൊള്ളാനാവുന്ന
മൂര്‍ച്ചയേറിയ, മധുരമേറിയ
വേദന ഞാനനുഭവിച്ചു.

പെട്ടന്ന്‌ എന്റെ ലോകം ചാരനിറമായി.
ഇരുട്ട്‌ എന്റെ ആനന്ദത്തെ തുടച്ചുമാറ്റി.
വേദനിപ്പിക്കുന്ന, വിരസമായ
ശൂന്യത മാത്രം അവശേഷിപ്പിച്ചു.''

ജൂലായിലെ പോപ്പികള്‍
 സില്‍വിയ പ്ലാത്ത്

നരകത്തിലെ തീജ്വാലകള്‍ പോലെ, കുഞ്ഞു പോപ്പി പൂക്കള്‍,
നിങ്ങള്‍ വിനാശകരമായി ഒന്നും ചെയ്യാറില്ലേ?
... കാറ്റിലാടിയുലയുന്നു,നിങ്ങളെ എനിക്ക് തൊടാന്‍ കഴിയുന്നില്ല.
കൈകള്‍കൊണ്ടാ നാളങ്ങള്‍ മൂടിയിട്ടും പൊള്ളുന്നില്ല.
നിങ്ങളെ നോക്കിയിരുന്നു ഞാന്‍ തളര്‍ന്നു
ആടിയുലഞ്ഞങ്ങനെ, ന്ജോറികളായി , തെളിഞ്ഞ ചുവപ്പില്‍
വായക്കുള്ളിലെ ചുവന്ന തൊലി പോലെ .
ചോരയാലിപ്പോള്‍ ചുവന്നൊരു വായ .
ചോരയാല്‍ ചുവന്ന കുഞ്ഞു പാവാടകള്‍ .
എനിക്ക് തൊടാന്‍ പറ്റാത്ത പുക നാളങ്ങള്‍ ഉണ്ട്.
എവിടെ നിന്റെ ഉന്മാദം വിതക്കുന്നയാ വിതതുമണികള്‍?
എനിക്കുമിങ്ങനെ രക്തം വാര്‍ന്നു കിടക്കണം, അല്ലെങ്കില്‍ ഉറങ്ങണം.
എന്റെ ചുണ്ടുകള്‍ക്ക് പരിണയിക്കണം ഇങ്ങനെ ഒരു മുറിവിനെ.
പകരട്ടെ എന്നിലേക്ക്‌ നീ കാത്തു വച്ചയാ രസബിന്ദുക്കള്‍.
മങ്ങിമറയട്ടെ നിശ്ചലമാകട്ടെ ചേതന .
എന്നാല്‍ ,
നിറങ്ങളില്ലാതെ

ഓരോ ദിവസവും വിലപ്പെട്ടതാണ്‌. സമയം ഉരുകിത്തീരുകയാണെന്ന്‌ ഞാനറിയുന്നു. ഞാന്‍ വളരുകയാണ്‌. കഴിഞ്ഞ 17 വര്‍ഷങ്ങളിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക്‌ ദുരന്തങ്ങളും ആനന്ദങ്ങളും കണ്ടെത്താന്‍ കഴിയുന്നുണ്ട്‌. എനിക്കിപ്പോഴും എന്നെ അറിയില്ല. ഒരുപക്ഷേ, ഒരിക്കലും അറിയാന്‍ കഴിയില്ലായിരിക്കാം. ഇപ്പോള്‍ ഞാന്‍ സന്തുഷ്‌ടയാണ്‌. ജീവിതം ഏന്നെ ആഴത്തില്‍ സ്വാധീനിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു. പ്രായമാവുന്നതിനെ കുറിച്ച്‌ എനിക്ക്‌ വേവലാതിയുണ്ട്‌. വിവാഹിതയാവുന്നതിനെ കുറിച്ചും. മൂന്നുനേരവും ഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്ന്‌ എന്നെ വെറുതെ വിടുക. എനിക്ക്‌ സ്വതന്ത്ര്യയാവണം. ലോകം മുഴുവന്‍ ബന്ധനങ്ങളില്ലാതെ ചുറ്റിപ്പറക്കണം. `ദൈവമാകാന്‍ മോഹിച്ച പെണ്‍കുട്ടി' എന്ന്‌ വിളിക്കപ്പെടാന്‍ ഞാനാഗ്രഹിക്കുന്നു.''

1949 നവംബര്‍ 13ന്‌ `ഡയറി സപ്ലിമെന്റ്‌' എന്ന തലക്കെട്ടില്‍ ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി സില്‍വിയ പ്ലാത്ത്‌ എഴുതിവെച്ച കുറിപ്പാണിത്‌.



Daddy
BY SYLVIA PLATH
You do not do, you do not do   
Any more, black shoe
In which I have lived like a foot   
For thirty years, poor and white,   
Barely daring to breathe or Achoo.

Daddy, I have had to kill you.   
You died before I had time——
Marble-heavy, a bag full of God,   
Ghastly statue with one gray toe   
Big as a Frisco seal

And a head in the freakish Atlantic   
Where it pours bean green over blue   
In the waters off beautiful Nauset.   
I used to pray to recover you.
Ach, du.

In the German tongue, in the Polish town   
Scraped flat by the roller
Of wars, wars, wars.
But the name of the town is common.   
My Polack friend

Says there are a dozen or two.   
So I never could tell where you   
Put your foot, your root,
I never could talk to you.
The tongue stuck in my jaw.

It stuck in a barb wire snare.   
Ich, ich, ich, ich,
I could hardly speak.
I thought every German was you.   
And the language obscene

An engine, an engine
Chuffing me off like a Jew.
A Jew to Dachau, Auschwitz, Belsen.   
I began to talk like a Jew.
I think I may well be a Jew.


The snows of the Tyrol, the clear beer of Vienna   
Are not very pure or true.
With my gipsy ancestress and my weird luck   
And my Taroc pack and my Taroc pack
I may be a bit of a Jew.

I have always been scared of you,
With your Luftwaffe, your gobbledygoo.   
And your neat mustache
And your Aryan eye, bright blue.
Panzer-man, panzer-man, O You——

Not God but a swastika
So black no sky could squeak through.   
Every woman adores a Fascist,   
The boot in the face, the brute   
Brute heart of a brute like you.

You stand at the blackboard, daddy,   
In the picture I have of you,
A cleft in your chin instead of your foot   
But no less a devil for that, no not   
Any less the black man who

Bit my pretty red heart in two.
I was ten when they buried you.   
At twenty I tried to die
And get back, back, back to you.
I thought even the bones would do.

But they pulled me out of the sack,   
And they stuck me together with glue.   
And then I knew what to do.
I made a model of you,
A man in black with a Meinkampf look

And a love of the rack and the screw.   
And I said I do, I do.
So daddy, I’m finally through.
The black telephone’s off at the root,   
The voices just can’t worm through.

If I’ve killed one man, I’ve killed two——
The vampire who said he was you   
And drank my blood for a year,
Seven years, if you want to know.
Daddy, you can lie back now.

There’s a stake in your fat black heart   
And the villagers never liked you.
They are dancing and stamping on you.   
They always knew it was you.
Daddy, daddy, you bastard, I’m through

സിൽവിയ പ്ലാത്തിന്റെ വളരെ വ്യത്യസ്തമായ ഒരു രചനയാണിത്.കുട്ടിക്കാലത്തേ നഷ്ടപ്പെട്ട പിതാവിനോടുള്ള സ്നേഹം വ്യത്യസ്തമായി പ്രകടിപ്പിക്കുന്നു സിൽവിയ.തന്റെ തനതായ രീതിയിൽ തന്നെ.


ഏപ്രിലിലെ സൂര്യന്‍ എന്റെ ലോകത്തെ- ഊഷ്മളമാക്കിയിരിക്കുന്നു. എന്റെ ആത്മാവ് ആനന്ദം കൊണ്ട്, നിറഞ്ഞിരുന്നു, എന്നിട്ടും ആനന്ദത്തിന് മാത്രം കൈക്കൊള്ളാനാകുന്ന മൂര്‍ച്ചയേറിയ മധുരമേറിയ വേദന ഞാനനുഭവിച്ചു. ''

ആ വേദനകളുടെയെല്ലാം അവസാനമായിരുന്നിരിക്കണം സില്‍വിയ പ്ലാത്തിന് തന്റെ മരണം. തന്റെ അച്ഛന്റെ മരണമറിഞ്ഞയുടനെ ഇനിയൊരിക്കലും ഞാന്‍ ദൈവത്തോട് സംസാരിക്കുകയില്ലെന്ന് പറഞ്ഞ് അമ്മയെ അമ്പരപ്പിച്ചവളാണ് സില്‍വിയ പ്ലാത്ത്. പറയുന്നതിനേക്കാള്‍ എഴുതാനിഷ്ടപ്പെട്ടവള്‍, സമാധാനം നിറഞ്ഞ കുഞ്ഞു ജീവിതം സ്വപ്‌നം കണ്ടവള്‍. തന്റെ പ്രിയപ്പെട്ടവന്‍ തനിക്കുമാത്രമുള്ളതല്ലെന്ന തിരിച്ചറിവിനൊടുക്കം എഴുതിവെച്ച നോവല്‍ കത്തിച്ചുകളഞ്ഞവളാണവള്‍. പിന്നീട് 'ബേണിങ് ദ ലെറ്റേഴ്‌സ് ', 'വേഡ്‌സ് ഹിയേഡ് ബൈ ആക്‌സിഡന്റ് ഓവര്‍ ദ ഫോണ്‍'  തുടങ്ങിയ രചനകളുള്‍ക്കൊള്ളിച്ച് പുസ്തകമെഴുതി. അവളുടെ വരികള്‍ വായിച്ചവര്‍ മുഴുവനും അവളെ സ്‌നേഹിക്കുമ്പോഴും അവള്‍ മരണത്തെ പ്രണയിച്ചു, അവള്‍ മരണത്തെക്കുറിച്ചുമെഴുതി,

dying, is an art, like everything else. i do not exceptionaly well. i do it so it feels like hell. i do it so it feels real. i guess you could say i've a call
പ്രണയകവിതകളുടെ രാജകുമാരിയായിരുന്നു സില്‍വിയ പ്ലാത്ത്, പക്ഷെ, മരണത്തെ ഒരു കലയായിക്കണ്ട് ഉപാസിച്ചവളുമായിരുന്നു. പ്രണയത്തിന്റെ ഭ്രമാത്മകമുനമ്പുകളിലേക്കെത്താന്‍ അവള്‍ക്ക് കൊതിയായിരുന്നു. തന്റെ കവിതകളിലെവിടെയൊക്കെയോ അവള്‍ മരണത്തെ ഒളിപ്പിച്ചിരുന്നു. ഒരാള്‍ക്കും മനസിലാക്കാനാകാത്ത, തിരികെ നല്‍കാനാകാത്ത പ്രണയത്തിന്റെ നോവുപേറുന്ന പെണ്ണിലൊരാളുകൂടിയായിരുന്നു സില്‍വിയ പ്ലാത്ത്. ആ പ്രണയത്തെ തിരികെത്തരുമെന്നുറപ്പായപ്പോഴാകണമവള്‍ മരണത്തെത്തന്നെ പ്രണയിക്കാന്‍ തീരുമാനിച്ചത്. 
(വിക്കിപീഡിയ_മരണത്തെപ്രണയിച്ചവർ)