17-06-18

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
ജൂൺ 10മുതൽ 16 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
 പ്രജിത.കെ.വി
( GVHSS ഫോർ ഗേൾസ്,തിരൂർ)
അവലോകനസഹായം
ജ്യോതി ടീച്ചർ( ക്രസന്റ് HSS അടയ്ക്കാകുണ്ട് ) തിങ്കൾ, വ്യാഴം ദിവസങ്ങൾ

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . അടയ്ക്കാകുണ്ട് ക്രസന്റ് HSS ലെ ജ്യോതി ടീച്ചറുടെ സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ഇത്തവണ നമുക്ക് ചൊവ്വ,ബുധൻ ദിവസങ്ങളിലെ പംക്തികൾ നഷ്ടമായി. ലോകസാഹിത്യം പംക്തിയുടെ അവതാരകൻ വാസുദേവൻമാഷ്ടെ ഫോണിലെ വാട്സാപ്പ് ബ്ലോക്കായതിനാലാണ് ബുധനാഴ്ച പംക്തി മുടങ്ങിയത്.

ബാക്കിയുള്ള എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതും ഏറെ സന്തോഷകരമാണ് .


ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/1IJzHIr3K4fkv7IQJD5DPPcg6R6VW92WE/view?usp=sharing

11/6/2018_തിങ്കൾ
സർഗസംവേദനം
♦♦♦♦♦♦♦
ഗ്രൂപ്പിലെ സർഗതാളലയമായ സർഗസംവേദനത്തിൽ നാല് പുസ്തകങ്ങളാണ് അവതാരകൻ രതീഷ് മാഷ് നമുക്ക് പരിചയപ്പെടുത്തിത്തന്നത്.
സർഗ്ഗസംവേദനം ആരംഭിച്ചത് രാജീവ് ശിവശങ്കറിന്റെ നോവൽ മറപ്പൊരുളിന് ശ്രീല ടീച്ചർ എഴുതിയ ആസ്വാദനക്കുറിപ്പ് പരിചയപ്പെടുത്തിക്കൊണ്ടാണ്. ആരെയും പുസ്തകം കണ്ടെത്തി വായിക്കാൻ പ്രേരിപ്പിക്കുന്ന, കാണാപ്പൊരുളുകളെ മറനീക്കി കാഴ്ചയിലെത്തിക്കുന്ന കുറിപ്പ് തന്നെയായിരുന്നു ഇത്.


രണ്ടാമതായി ശ്രീല അനിൽ ടീച്ചർ തയ്യാറാക്കിയ വായനക്കുറിപ്പാണ് രതീഷ്മാഷ് പോസ്റ്റ് ചെയ്തത്. ടി. ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവലിനെ ടീച്ചർ സമഗ്രമായി പരിചയപ്പെടുത്തി. മിത്തും ചരിത്രവും കൂടി സമന്വയിപ്പിച്ച്, ശ്രീലങ്കൻ രാഷ്ട്രീയത്തിന്റെ സമകാലിക ചിത്രങ്ങൾ കൂടി കാഴ്ചവെക്കുന്ന കൃതിയാണിത്.

ബെന്യാമിന്റെ പോസ്റ്റ്മാൻ എന്ന ചെറു കഥക്ക് ദേവി ടീച്ചർ എഴുതിയ ആസ്വാദനക്കുറിപ്പായിരുന്നു മൂന്നാമത്തേത്. കഥ വായിക്കുന്നതിന് പകരമായി വായനക്കുറിപ്പ് എന്നതിൽ സംശയമില്ല.സംഭവ ബഹുലവും ആസ്വാദനീയവുമായ ഈ കഥ കണ്ടെത്തി വായിക്കാൻ പ്രേരകമാണീ വായനക്കുറിപ്പ്.

പിന്നീട് രതീഷ്മാഷ് തന്റെ ഒരു പ്രിയ പുസ്തകമായ  ജയമോഹൻ  എഴുതിയ പുതിയ നോവൽ മിണ്ടാച്ചെന്നായ് പരിചയപ്പെടുത്തി, ഇരയും വേട്ടക്കാരനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതോടൊപ്പം വായനക്കുള്ള പ്രേരണ നൽകുന്നത് കൂടിയായിരുന്നു രതീഷ് മാഷ്ടെ  കുറിപ്പ്.

പോസ്റ്റ്മാൻ എന്ന കഥക്ക് അജിത്രി ടീച്ചർ എഴുതിയ വായനക്കുറിപ്പും രതീഷ് മാഷ് കൂട്ടിച്ചേർത്തു.


പ്രജിത ടീച്ചറാവട്ടെ
ടി ഡി രാമകൃഷ്ണന്റെ എഴുത്തനുഭവം സന്ദർഭോചിതമായി കൂട്ടിച്ചേർത്തു.
സുദർശൻ മാഷ്, സീതാദേവി ടീച്ചർ, പ്രജിത ടീച്ചർ, സ്വപ്ന ടീച്ചർ, തുടങ്ങിയവർ അഭിനന്ദനപ്പൂച്ചെണ്ടുകളുമായെത്തിച്ചേർന്നു.

14/6/2018_വ്യാഴം
നാടകലോകം
♦♦♦♦♦♦
 നാടകലോകം അവതാരകൻ യാത്രയിലായതിനാൽ അല്പം വെെകിയാണ് പംക്തി ആരംഭിച്ചത്.ഉർദുതിയേറ്ററാണ്  വിജുമാഷ് പരിചയപ്പെടുത്തിയത്.ഉർദു നാടകാചാര്യൻമാരേയും, അതിന്റെ സവിശേഷതകളേയും ,പാരമ്പര്യത്തേയും വീഡിയോ ലിങ്കുകൾ സഹിതം വിശദമായിത്തന്നെ വിജുമാഷ് നമ്മളിലേക്കെത്തിച്ചു.
ശിവശങ്കരൻ മാഷ്, സബുന്നിസ ടീച്ചർ, സുജാത ടീച്ചർ,പ്രമോദ് മാഷ്,രതീഷ് മാഷ് തുടങ്ങിയവർ അഭിവാദ്യങ്ങളുമായെത്തി

15/6/2018_വെള്ളി
സംഗീതസാഗരം
🎧🎧🎧🎧🎧🎧🎧🎧

      കെസ്സുപാട്ടുകൾ ആണ് സംഗീതസാഗരത്തിലൂടെ രജനി ടീച്ചർ ഇന്ന് പരിചയപ്പെടുത്തിയത്.എന്താണ് കെസ്സുപാട്ടുകൾ എന്ന് പറഞ്ഞതിനുശേഷം ടീച്ചർ കെസ്സുപാട്ടുകളുടെ രണ്ട് വീഡീയോ ലിങ്കുകൾ പോസ്റ്റു ചെയ്തു.
   ബദർ ശുഹദാക്കളെ പ്രശംസിച്ചുകൊണ്ടുള്ള കെസ്പാട്ടിന്റെ വരികൾ ഷെെലജ ടീച്ചർ പോസ്റ്റ് ചെയ്തു. സുദർശനൻ മാഷ് ടെ ഒരു ചോദ്യം കെസ്സുപാട്ടിനെ കത്തുപാട്ടിൽ കൊണ്ടെത്തിച്ചു. സബുന്നിസ ടീച്ചർ കത്തുപാട്ടിന്റെ നാട്ടിലുള്ള ഒരനുഭവം പറഞ്ഞു. തട്ടം പിടിച്ച് വലിക്കല്ലേ..എന്ന് സുദർശനൻ മാഷ് പറഞ്ഞയുടൻ അംശുമാഷ് ആ ഗാനം പോസ്റ്റു ചെയ്തു.ഏതായാലും സംഗീതസാഗരം അംശുമാഷ് പോസ്റ്റു ചെയ്ത സിനിമയിലേയും  അല്ലാത്തതുമായ മാപ്പിളഗാനങ്ങളാൽ സംഗീത സാഗരമായി.👏👏👏 പ്രിയ ടീച്ചർ മാപ്പിളപ്പാട്ടിന്റെ യൂ ട്യൂബ് ലിങ്ക് പോസ്റ്റ് ചെയ്തു. രതീഷ് മാഷ്,രവീന്ദ്രൻ മാഷ്,റീത്ത ടീച്ചർ,ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഹമീദ് മാഷ്ടെ ഗാനാലാപനവും ഹൃദ്യമായിരുന്നു👏👏

16/6/2018_ശനി
നവസാഹിതി
♦♦♦♦♦♦
 നവസാഹിതി പ്രൗഢയായി അണിഞ്ഞൊരുങ്ങി വന്ന ദിവസമായിരുന്നു ഇന്ന്. (എന്നും അങ്ങനെയാണെങ്കിലും ഇന്ന് ചന്തം ശകലം കൂടുതലാ👌) കൃത്യസമയത്തുതന്നെ അവതാരക സ്വപ്നടീച്ചർ നവസാഹിതിയെ നമുക്കു മുമ്പിൽ എത്തിച്ചു.ആസ്വാദകമനസ്സറിഞ്ഞു കൊണ്ടുള്ള  തുടക്കമായിരുന്നു ഇന്ന്..അംഗങ്ങൾ ഫുട്ബോൾ ലഹരിയിലായിരുന്നെങ്കിലും നവസാഹിതി സജീവമായത് സ്വപ്ന ടീച്ചറുടെ ഈ അവതരണത്തിന്റെ മിടുക്ക് എടുത്തുകാണിക്കുന്നു.
♦ രവികൃഷ്ണൻ എഴുതിയ പേരില്ലാക്കവിതയിൽ പ്രണയത്തെയും കാമുകനെയും ഫുട്ബോൾ കളിയായും കളിക്കാരായും കൽപ്പിച്ച് അവരുടെ പ്രത്യേകതകളിലൂടെ കടന്നു പോകുന്ന വരികൾ..👌👌എസ്കോബാറിൽ കവിത അവസാനിച്ചപ്പോൾ കവിതയ്ക്കൊരു ശോകച്ഛായ കെെവന്നു.
♦നീലക്കപ്പൽ മഞ്ഞുമലയിലിടിച്ച് നിന്നെങ്കിലും അജിത്രി ടീച്ചർ എഴുതിയ അർജന്റീന അർജന്റീന ആരാധകരെ ത്രസിപ്പിക്കാൻ പോന്നതായിരുന്നു..
♦ നിഷ വിക്രം എഴുതിയ അനുഭവക്കുറിപ്പിൽ രക്ഷാധികാരി ബെെജു എന്ന സിനിമയുമായി സ്വന്തം നാട്ടിലെ ക്ലബ്ബിനെ താരതമ്യപ്പെടുത്തുന്നു.അടുത്ത ജന്മത്തിലെങ്കിലും ആണായി ജനിച്ച് ആ ക്ലബിലെത്തണം എന്ന ചിന്തയിൽ കുറിപ്പ് അവസാനിക്കുമ്പോൾ അറിയാതെ ഒരു ക്ലബ്ചിത്രം നമ്മുടെ മനസിൽ ഉണ്ടാകുന്നു.
♦ റൂബി യുടെ കാലത്തിന്റെ താക്കോൽ എന്ന കവിതയിലെ "ഇറച്ചി വെട്ടുകാരന്റെ....നിങ്ങളറിഞ്ഞുവോ..?" എന്ന വരി വല്ലാതെ മനസ്സിൽ തട്ടിപ്പോയി😔
♦ മോഹനകൃഷ്ണൻകാലടി എഴുതിയ മഴക്കാറ്റ് കവിതയിലെ തണുത്ത കാറ്റ്...പൂത്തുലഞ്ഞ മരത്തെ തഴുകി വന്ന മഴക്കാറ്റ്.. നമ്മളെ ഒന്ന് തൊട്ടു തലോടിയില്ലേ...
♦ ശലഭം നിരണംകാരൻ എഴുതിയ ആൺവരയാടുകളുടെ സങ്കീർത്തനങ്ങൾ...👌👌👌
♦ ലാലു എഴുതിയ ഇണചേരൽ👍പരസ്യമായുള്ള മഴയുടെയും കാടിന്റെയും ഇണചേരലിനെ...അതു കഴിഞ്ഞ മടങ്ങിപ്പോകുന്ന മഴയെ...മഴയെ കാത്തിരിക്കുന്ന കാടിനെ..എല്ലാം മനുഷ്യഭാവങ്ങൾ കൊടുത്ത് ആവിഷ്ക്കരിച്ച ഈ കവിത 👌👌
♦ രവീന്ദ്രൻ മാഷ് എഴുതിയത് എട്ടു വരിയേയുള്ളൂവെങ്കിലും ആശയസമ്പുഷ്ടം...കാലിക പ്രസക്തം..👏👏
♦ ശ്രീല ടീച്ചർ പോസ്റ്റ് ചെയ്ത മഴയോർമ്മകൾ എന്ന കവിതയിലെ വരികൾ നമ്മളെ ബാല്യകൗമാരങ്ങളിലെ മഴയോർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അതുപോലെ ജാലകം *പുറംകാഴ്ചയ്ക്കും അകം കാഴ്ചയ്ക്കും എന്ന കാഴ്ചപ്പാട്👌👌👌
♦ അബിമാഷ് പോസ്റ്റ് ചെയ്ത അവിലുമ്മ ഹൃദ്യവും മനസ്സിൽ നോവുണർത്തുന്നതുമായിരുന്നു😔
♦ ശ്രീനി എടച്ചേരി യുടെ മഴക്കവിത മഴയുടെ രൗദ്രഭാവത്തെ നാടൻപാട്ടിന്റെ  മട്ടിൽ അവതരിപ്പിക്കുന്നു.
♦ഗംഭീരമായിരുന്നു കവിതകളെന്നപോലെ ഇടപെടലുകളും. ഗഫൂർമാഷ്,ശിവശങ്കരൻ മാഷ്,സബുന്നിസ ടീച്ചർ,രജനി ടീച്ചർ,രജനി ആലത്തിയൂർ,ബാബുരാജ് മാഷ്,സജിത് മാഷ്,രതീഷ് മാഷ്,ഷമീമ ടീച്ചർ,സീത,പ്രജിത തുടങ്ങിയവർ  അഭിപ്രായം രേഖപ്പെടുത്തി..
♦♦♦♦♦♦♦♦
ഇനി ഈ വാരത്തിലെ താരം..ഈ പ്രയോഗം അപ്രസക്തമാക്കുന്ന....വാരത്തിലെ മാത്രമല്ല തിരൂർ മലയാളം ഗ്രൂപ്പിലെ തന്നെ നിത്യതാരമായ .. വാരാന്ത്യഅവലോകനം എന്ന ഈ പംക്തി ഒരു മുടക്കം വരാതെ ആത്മാർത്ഥതയോടെ അവതരിപ്പിച്ച.... നമ്മുടെയെല്ലാം പ്രിയങ്കരനായ ശിവശങ്കരൻ മാഷ് ആണ് നമ്മുടെ താരം⭐⭐⭐⭐⭐
ഇനി ഈ വാരത്തിലെ ശ്രദ്ധേയമായ പോസ്റ്റിലേക്ക്.....
മികച്ച വാര പോസ്റ്റുകാരനായി കണ്ടെത്തിയത് നമ്മുടെ ഇന്നറിയാൻ പംക്തി വഴി നമ്മെ ഓരോ ദിനത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുന്ന അരുൺ കുമാർ മാഷ് ആണ്.ഈയാഴ്ചയിൽ മാഷ് പോസ്റ്റ് ചെയ്ത എല്ലാം പരിഗണിച്ചാണ് ഈ തീരുമാനം.⭐⭐
♦♦♦♦♦♦♦
വാരതാരം ശിവശങ്കരൻ മാഷിനും വാരപോസ്റ്റ് താരം അരുൺ മാഷിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....

വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു ..  വായിക്കുക ,വിലയിരുത്തുക ..
🔲🔲🔲🔲🔲🔲🔲🔲🔲🔲