17-04c


ദൃശ്യകലയുടെ വരമൊഴിണക്കത്തിൽഎൺപതാം ഭാഗമായി അവതരിപ്പിക്കുന്നൂ....
കിണ്ണംകളി

ഒഴിവുസമയ വിനോദങ്ങളിൽ ഒന്നായിരുന്ന അന്യം നിന്നുകൊണ്ടിരിക്കുന്ന കളിയാണ് കിണ്ണം കളി. ഇത് കൈകൊട്ടിക്കളി, തിരുവാതിരക്കളി എന്നിവയുടെ ഒരു വകഭേദം തന്നെയാണ്.

കളിക്കാർ രണ്ട് കയ്യിലും കിണ്ണം വച്ച് പാട്ടിനൊത്ത് ചുവടുവെക്കുന്നു. വഞ്ചിപ്പാട്ടാണ് ഇതിന്റെ വായ്ത്താരി. പണ്ട് കനംകുറഞ്ഞ പിച്ചളക്കുട്ടു കൊണ്ടുള്ള കിണ്ണമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിന് ഓലക്കിണ്ണം എന്നാണ് പറയുക. കിണ്ണം വിരലുകൊണ്ട് പിടിക്കാതെ കൈപ്പടത്തിൽവെച്ച് വേണം കളിക്കാൻ. കിണ്ണം താഴെ വീഴാതെ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. പരിശീലനം നേടിയ കളിക്കാർക്ക് ഇതിന് നിഷ്പ്രയാസം സാധിക്കും.








https://youtu.be/oG59iZPLt8s

https://youtu.be/BNvxjJtOQdk

https://youtu.be/hlxe01Rj0ME

kinnamkali 1

kinnamkali 2

kinnamkali 3