16-09-18

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
സെപ്റ്റംബർ 10മുതൽ സെപ്റ്റംബർ 16 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം
💦💦💦💦💦💦💦💦💦💦
അവതരണം
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം💦💦💦💦💦💦💦💦💦
സുജാത ടീച്ചർ(GHSSപൂയപ്പള്ളി)
(അവലോകനദിവസങ്ങൾ- തിങ്കൾ,ചൊവ്വ)
ശിവശങ്കരൻ മാഷ്(GHSSതിരുവാലി)
(അവലോകനദിവസം_
വെള്ളി)
💦💦💦💦💦💦💦💦💦💦

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . പൂയപ്പള്ളിGHSSലെ സുജാത ടീച്ചറുടേയും, തിരുവാലി GHSSലെ ശിവശങ്കരൻ മാഷുടേയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ഇത്തവണ നമുക്ക് ലഭിച്ചത്  ബുധൻ ഒഴികെ പ്രൈം ടൈം പംക്തികളൊന്നും തന്നെ നഷ്ടമാകാത്ത ഒരു വാരമാണ് ..

എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതും ഏറെ സന്തോഷകരമാണ്

ഇനി അവലോകനത്തിലേക്ക് ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

❤🧡💛💚💙💜❤🧡💛💚💙

10 .9. 18 തിങ്കൾ
 📝 സർഗസംവേദനം📝
അവതരണംരതീഷ് കുമാർ മാഷ് (MSMHSSകല്ലിങ്ങൽപറമ്പ്)
🔹🔹🔹🔹🔹🔹🔹🔹🔹🔹

തിരൂർ മലയാളം ഒരു ഗ്രൂപ്പ് എന്തായിരിക്കണം: എങ്ങനെയായിരിക്കണം എന്നതിന് ഉത്തമ മാതൃകയാണ്.ഈ കുടുംബത്തിൽ ഞാനുമുണ്ടല്ലോ എന്ന് അഭിമാനത്തോടെ ഓർത്തുകൊണ്ട് തിങ്കളിലേക്ക്.🙏

സർഗസംവേദനത്തെ അദ്ഭുതത്തോടെയാണ് കണ്ടത്. 100 ന് 100.
101 ന് 1001-
എന്താ കഥ  ഇടയ്ക്ക് ഒരു 16 കാരി വിട്ടു പോയത്രെ. അതും പിന്നെ പാവO പിടിച്ച സിറാജുന്നീ സയും. സമ്മതിച്ചു രതീഷ് മാഷേ ... ങ്ങള് വല്യ സംഭവമാപ്പാ. സംഭവം🌹

സർഗസംവേദനം 100-ാം പുസ്തകമായി 100 വർഷം 100 കഥ ( നൂറ് വർഷം നൂറ് കഥ) തന്നെ എടുത്തത് ഉചിതമായി.മലയള ചെറുകഥയുടെ ആദ്യ 100 വർഷത്തെ അടയാളപ്പെടുത്തുന്ന പുസ്തകത്തിൽ വാസനാ വികൃതി മുതൽ കളവുപോയ മാല വരെ 20 കഥകൾ വരെ കളഞ്ഞു പോകാത്ത വിധം രതീഷ് മാഷ് അടയാളപ്പെടുത്തി.👍👍👍

101 ൽ ആയിരത്തൊന്ന് രാവുകൾ പരിചയപ്പെടുത്തിയപ്പോൾ എത്ര തവണ വായിച്ചിട്ടും ഒരു കുറിപ്പ് തയ്യാറാക്കാനാകാതെ വിഷമിച്ചിട്ടുള്ള ഞാൻ ഈ കുറിപ്പിനു മുന്നിൽ തലേം കുത്തി വീണു എന്നു പറയേണ്ടല്ലോ. അത്ര ഹൃദ്യം .. സുന്ദരമീ അവതരണം🙏🙏🙏

വിട്ടുപോയ 16 മനുഷ്യപുത്രിയുടെ രൂപത്തിൽ തിരികെ വന്നത് കണ്ടു. നന്നായി.😌💪

ടി.ഡി. യുടെ സിറാജുന്നിസ എന്ന പതിനൊന്ന്കാരിയുടെ കഥ മൂന്ന് കാലങ്ങളിൽ മൂന്നിടത്തായി പുനർജനിക്കുന്ന ഒരുവളായി മരിച്ചു പോയ സിറജുനിസയെ കണ്ടെത്തുകയാണ്.ടി.ഡി യുടെ ആദ്യ DcB സംരംഭം ഞാൻ വായിച്ച പുസ്തകമാണ്. ഇത് അവതരിപ്പിച്ച എo കെ ഗിരീഷ് വർമയ്ക്ക് പ്രത്യേക അഭിനന്ദനം🌹🌹

സെഞ്ച്വറി അടിച്ച് കോരിത്തരിച്ച് നിൽക്കുന്ന രതീഷ് മാഷിനെ ഒന്നു കൂടി ആനന്ദിപ്പിക്കും വിധം ഉശിരുള്ള അഭിപ്രായങ്ങളുമുണ്ടായി. വിജു, പ്രജി, ദിനേഷ് മാഷ്, സീത ടീച്ചർ, അനിൽ മാഷ്, അശോകൻ മാഷ്, ശങ്കരൻ, കവിത, സ്വപ്ന, വെട്ടം ഗഫൂർ, TT വാസുദേവൻ മാഷ്, കൃഷ്ണദാസ് മാഷ് ,പിന്നെ ഞാനും കിടിലൻ അഭിപ്രായങ്ങളല്ലേ കാഴ്ച വച്ചത്. എന്നാലിനി തിങ്കൾ നിൽക്കുന്നില്ലേ...🙋‍♀

❤🧡💛💚💙💜❤🧡💛💚💙

II .9 ,ചൊവ്വ
⛱ ചിത്രസാഗരം⛱
🔹🔹🔹🔹🔹🔹🔹🔹🔹🔹

തിരൂരെ   വളകിലുക്കിപ്പെണ്ണിന്റെ ദിവസമല്ലേ.. കലകളിൽ നിന്ന് ചിത്ര സാഗരത്തിലെത്തി നിൽക്കുന്ന കുഞ്ഞാത്തോല് വല്ലാതെ വിസ്മയിപ്പിക്കുകയാണല്ലോ. ചിത്രം കൊണ്ട് സാഗരം തീർക്കാനാകും ഇല്ലേ? ആർട്ടിസ്റ്റ് നമ്പൂതിരിയെ കാണാനും ആദരിക്കാനും ഡോക്യമെന്ററി ചെയ്യാനുമുള്ള മനസിന് നന്ദി.ഒപ്പം ച്ചിരി പ്പൊടിയോളം അസൂയയുമുണ്ടേ. വരയുടെ വൈഭവം = നമ്പൂതിരി. അദ്ദേഹത്തിന്റെ  ജീവിതം ഇങ്ങനെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷം - ഏറ്റെടുക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുന്ന ഞങ്ങടെ കുഞ്ഞിക്കുറുമ്പിക്ക് അഭിനന്ദനങ്ങൾ.💐💐💐

❤🧡💛💚💙💜❤🧡💛💚💙

സെപ്റ്റംബർ13_വ്യാഴം
📽ലോകസിനിമ📽
📷📷📷📷📷📷📷📸📷 അവതരണംവിജുമാഷ്(MSMHSSകല്ലിങ്ങൽപറമ്പ്)
💦💦💦💦💦💦💦💦💦
9 മണിക്ക് അടുത്ത പി.ടി. തുടങ്ങുന്നതുകൊണ്ട് വിജുമാഷ് ലോകസിനിമയുമായി ഇന്ന്  4.30 ന് തന്നെ എത്തി
സ്റ്റാർ വാർസ് സീരീസിൽ പെട്ട 5 സിനിമകളാണ് മാഷ് ഇന്ന് പരിചയപ്പെടുത്തിയത്

🏵 THE FORCE AWAKENS(episode 7)
🏵 A NEW HOPE (episode 4)
🏵 ATTACK OF THE CLONES(episode 2)
🏵 THE PHANTOM MEANCE(episode 1)
🏵 RETURN OF THE JEDI(episode 6)
🏵 THE EMPIRE STRIKES BACK (episode 5)

സിനിമകളുടെ പോസ്റ്ററും star wars സീരീസിന്റെ പ്രത്യേകതയും അവതരണത്തിൽ ഉൾപ്പെടുത്തിയിരുന്നു.പെട്ടെന്നുള്ള സമയവ്യത്യാസം കൊണ്ടാകാം പ്രതികരണങ്ങൾ കുറവായിരുന്നു

❤🧡💛💚💙💜❤🧡💛💚💙

🗣തിരൂർ സംവാദം🗣
അവതരണം_അജേഷ് കുമാർ മാഷ്
💦💦💦💦💦💦💦💦💦

ഗ്രൂപ്പിലെ സംവാദവേദി കൃത്യം9മണിക്ക് തന്നെ ആരംഭിച്ചു. സംവാദവിഷയവും അനുബന്ധ pdfഉം ചൊവ്വാഴ്ച തന്നെ അവതാരകൻ മുന്നൊരുക്കം എന്ന നിലയിൽ ഗ്രൂപ്പിൽ ഇട്ടിരുന്നു. ഇന്ന് പിന്നെയും ഇട്ടു.

🏵 എഴുത്തിലെ നിലപാടുകൾ രാഷ്ട്രീയമായി ശരിയാകണമോ?എന്ന വിഷയത്തെ അധികരിച്ചുള്ള ചർച്ചയായിരുന്നു ഇന്ന്. എൻ.പ്രഭാകരന്റെ സൂര്യൻ
വളരെ അടുത്തായിരുന്നു
എന്ന കൃതിയെ മുൻനിർത്തിയായിരുന്നു മേൽപറഞ്ഞ ചോദ്യം അവതാരകൻ ഉന്നയിച്ചത്
🏵 അവതാരകൻ തന്റെ നിലപാടറിയിക്കുന്നതിനു മുമ്പുതന്നെ ആവേശഭരിതനായി  സാബുസാർ  ആ ചോദ്യത്തോടുള്ള തന്റെ വാദഗതി അറിയിച്ചു.
🏵 അജേഷ് മാഷും ശിവശങ്കരൻ മാഷും ആയിരുന്നു അനുകൂല പക്ഷത്ത്...സാബു മാഷും രതീഷ് മാഷും പ്രതികൂലപക്ഷത്തും..പരസ്പരമുള്ള വാഗ്പോരാട്ടങ്ങൾ ഇവിടെ ചുരുക്കിയെഴുതൽ അസാധ്യം..അത്രയ്ക്കും ഗംഭീരമായി ഓരോരുത്തരും അവരവുടെ നിലപാട് സമർത്ഥിച്ചു. ഇതിലേക്ക് വാസുദേവൻമാഷും രവീന്ദ്രൻമാഷും ഒടുക്കം മഞ്ജുഷയും കൂടി കടന്നുവന്നപ്പോൾ സംവാദം അതിന്റെ മൂർദ്ധന്യത്തിലെത്തി.മഞ്ജുഷയുടെ വെടിക്കെട്ട് പ്രകടനത്തിൽ തിരൂർ മലയാളം സ്തബ്ധരായി നിന്നുപോയി.മഞ്ജൂ...അഭിനന്ദനങ്ങൾ💐
🏵 9മണിക്ക് തുടങ്ങിയ സംവാദം 11.16ന് ഉപസംഹാരത്തോടെ അജേഷ് മാഷ് അവസാനിപ്പിച്ചു..

❤🧡💛💚💙💜❤🧡💛💚💙
1⃣4⃣ 0⃣9⃣ 2⃣0⃣1⃣8⃣
വെള്ളി

🎺🥁🎻🎷🎼🎺🥁🎻🎷🎼
സംഗീത സാഗരം
🔅🔅🔅🔅🔅🔅🔅🔅🔅🔅

അവതരണം : രജനി ടീച്ചർ
(GHSS പേരശനൂർ)

വെള്ളിച്ചില്ലും വിതറി ...
തുള്ളിത്തുള്ളിയൊഴുകുന്ന
സംഗീത സാഗരം കൃതി സമയത്തു തന്നെ ഗ്രൂപ്പിൽ പെയ്തിറങ്ങി ..

🔔 നമുക്ക് ഏറെ പരിചിതമല്ലാത്ത ചൈനീസ് നാടോടി ഗാനങ്ങളാണ്  രജനി ടീച്ചർ ഇന്നേക്കായി തെരഞ്ഞെടുത്തത് ..

🏆 ചൈനീസ് ഫോക്ക് സംഗീതത്തിന്റെ സമഗ്ര വിവരണവും കൃത്യതയോടെ ടീച്ചർ അവതരിപ്പിച്ചു

ചൈനീസ് നാടോടി സംഗീതത്തിന്റെ സവിശേഷ ശാഖയായ ഹൊസൈ ഗാനങ്ങളെ പ്രത്യേകം അവതരിപ്പിക്കാനും ടീച്ചർ ശ്രദ്ധിച്ചു

📕 അനുബന്ധമായി നിരവധി ഗാനങ്ങളും വീഡിയോകളും യു ട്യൂബ് ലിങ്കുകളും ടീച്ചർ പരിചയപ്പെടുത്തി ..

🔵 തുടർന്നു നടന്ന ചർച്ചയിൽ രതീഷ് മാഷ് ,വാസുദേവൻ മാഷ്, ഗഫൂർ മാഷ് ,ശിവശങ്കരൻ എന്നിവർപങ്കെടുത്തു.

❤💛🧡💚💙💜❤💛🧡💚💙
സർഗശേഷികളെ പ്രകടിപ്പിക്കാനുള്ള ഗ്രൂപ്പിലെ ഇടമായ നവസാഹിതീജാലകം കൃത്യസമയത്തുതന്നെ അവതാരക തുറന്നു..ആശയഗംഭീരങ്ങളായ ഒട്ടനേകം രചനകൾ ജാലകത്തിലൂടെ നമ്മുടെ മുന്നിലേക്കെത്തി...അതിൽ തന്നെ സിനിമാഗാന രചയിതാവിന്റെയും  നവമാധ്യമങ്ങളിലൂടെ ഉയർന്നു വന്ന എഴുത്തുകാരുടേയും,നമ്മുടെ ഗ്രൂപ്പംഗങ്ങളുടേയും കിടിലൻ രചനകൾ ഉണ്ട് എന്നത് അഭിമാനകരം തന്നെ...ഇന്നത്തെ സൃഷ്ടികളിലൂടെ...

🏵 റഫീഖ് അഹമ്മദ് എഴുതിയ പ്രണയമില്ലാതെയായ നാൾ എന്ന കവിതയിൽ വർണാഭമായ ജീവിതത്തിൽ പ്രണയമില്ലാതെയാകുമ്പോൾ പൂശിയ വർണങ്ങളെല്ലാം പോയ്മറഞ്ഞ് ജീവിതം നിറം മങ്ങുന്ന കാഴ്ച കാണാം...തിരയഗാധങ്ങളിൽ നിന്ന് ചിപ്പികൾ കരയിൽ വെച്ച് മടങ്ങുന്ന പോലെ...
🏵 ഷീല റാണി യുടെ ജീവിക്കാനുള്ള കാരണങ്ങൾ...ജോലിക്ക് പോകുന്ന ഞാനുൾപ്പടെയുള്ള ഓരോ വീട്ടമ്മയുടെയും 'ഒരു ദിനം'തന്നെയാണ് വരച്ചുകാണിക്കുന്നത്.തലക്കെട്ട് അവളുടെ നിസ്സഹായവസ്ഥയെ തന്നെയല്ലേ ധ്വനിപ്പിക്കുന്നത്🤔
🏵 റെജി കവളങ്ങാടൻ എഴുതിയ മകൾ എന്ന കവിത പെൺകുഞ്ഞുള്ള ഏതൊരച്ഛന്റെയും മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നു.
🏵 ബിജുവളയന്നൂർ എഴുതിയ പേരില്ലാക്കവിത വിശുദ്ധപ്രണയം എങ്ങനെയാകണമെന്നതിന്റെ നേർസാക്ഷ്യം...ഹൃദയപക്ഷത്തു തന്നെ നിൽക്കുന്ന കവിത❤
🏵 സജീവൻ എഴുതിയ പേരില്ലാ മിനിക്കഥ അർധനാരീശ്വര സങ്കല്പത്തിന്റെ ഒരു തിരിവ്..ഋ എന്നതിൽ നിന്ന് ഴ ഉണ്ടാക്കൽ😊
🏵 വിജുമാഷ് പോസ്റ്റ് ചെയ്ത ലാലു എഴുതിയ ലേഖനം മിനിഞ്ഞാന്ന് ലാലു സാറിന്റെfbയിൽ വായിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ പള്ളിയിലെ അച്ചൻമാരും കന്യാസ്ത്രീകളും കെെത്താങ്ങായതിനെ നന്ദിപൂർവം ഓർക്കുന്നതോടൊപ്പം സ്നേഹസ്പർശമായി മാറിയ പള്ളിമുറ്റങ്ങൾ ഇന്ന് തെറ്റു ചെയ്തവനെ സംരക്ഷിക്കാനുള്ള തിടുക്കത്തിൽ നല്ലവർക്കു കൂടി ഏൽക്കുന്ന ചെളിയേറ് ചൂണ്ടിക്കാണിക്കുന്നു.
🏵  ശശികുമാർ എഴുതിയ എനിക്കാവതില്ലേ സഖീ പ്രണയകവിത തന്നെ..മനസിനിടയിലെ മതിൽ നീക്കാതെ ....ഞാൻ നിന്റെ മിഴികളിൽ എങ്ങനെ അലിഞ്ഞു ചേരും👌👌👌
🏵 നമ്മുടെ ഗ്രൂപ്പംഗമായ സാബു സാർ എഴുതിയ സ്വയമേവാഗത യിൽ ആധുനികോത്തര കവിയായ അച്ഛനേയും ഫെമിനിസ്റ്റ് ആയ അമ്മയേയും ഒറ്റ ചോദ്യം കൊണ്ട് ഫ്ലാറ്റ് ഡൗൺ ആക്കുന്ന മകൻ...ഒരു ന്യൂജെൻ ഗ്യാപ്...മിനിക്കഥ സൂപ്പർ👌🤝
🏵 സംശയങ്ങളിൽ സ്തുതി എഴുതിയ നമ്മുടെ ഗ്രൂപ്പംഗം  മഞ്ജുഷ പോർക്കുളത്ത് ഈ കവിതയിലൂടെ കന്യാസ്ത്രീകളുടെ സമകാലിക പ്രശ്നങ്ങൾ തുറന്നുകാണിക്കുന്നു..
🏵 അടുത്ത കവിത എഴുതിയതും നമ്മുടെ ഗ്രൂപ്പംഗം തന്നെയായ ശ്രീല അനിൽ ടീച്ചറാണ്. ശ്രീ... യുടെ സ്വപ്നവീടുകൾ എന്ന കവിത കോട്ടപോലെ കെട്ടിപ്പൊക്കിയ ആത്മാവില്ലാത്ത വീടുകൾ എങ്ങനെ സ്വപ്നം കാണും? എന്ന ചോദ്യത്തെ നമ്മുടെ ഹൃദയത്തിലേക്കല്ലേ തൊടുത്തു വിടുന്നത്.....🤔

ഗംഭീരമായ നവസാഹിതിയിൽ സാബു സാർ ഉന്നയിച്ച ഒരു കാര്യം പ്രസക്തം തന്നെയാണ്. സ്വതന്ത്ര രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പുസ്തകം...

ശിവശങ്കരൻ മാഷ്, സീത,രതീഷ് മാഷ്,ഗഫൂർ മാഷ് എന്നിവരും  അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതോടെ ഇന്നത്തെ നവസാഹിതീജാലകത്തിന് അവതാരക തിരശ്ശീലവീണു.

❤💛🧡💚💙💜❤💛🧡💚💙

ഇനി താരവിശേഷങ്ങളിലേക്ക്.....
സർഗസംവേദനം നൂറിൻ നിറവിനാൽ ധന്യമാക്കിയ നമ്മുടെ പ്രിയങ്കരനായ രതീഷ് മാഷ് ആണ് ഈയാഴ്ചയിലെ മിന്നും താരം🌟🌟🌟🌟

രതീഷ് മാഷേ....ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...💐💐💐💐

❤🧡💛💚💙💜❤🧡💛💚💙

ഇനി ഈ ആഴ്ചയിലെ ശ്രദ്ധേയമായ പോസ്റ്റ്
പതിന്മടങ്ങ് ഉന്മേഷത്തോടെ "ഇന്നറിയുവാൻ" ഈ ആഴ്ചയിലെ എല്ലാദിവസവും പോസ്റ്റ് ചെയ്ത അരുൺ മാഷ്ടെ പോസ്റ്റുകൾ ..(പ്രത്യേകിച്ച് പലരുടെയും മറവിയിലേക്ക് ആണ്ടുപോയ പുന്നശ്ശേരി നീലകണ്ഠ ശർമ്മയെക്കുറിച്ചുള്ള ലേഖനം..) സമഗ്രമായി പരിഗണിച്ച് അരുൺമാഷിന് ശ്രദ്ധേയമായ പോസ്റ്റ് ചെയ്തതിനുള്ള താരപദവി നൽകുന്നു..🌟🌟🌟
അരുൺ മാഷേ...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..💐💐💐💐

❤🧡💛💚💙💜❤🧡💛💚💙

വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു..വായിക്കുക...വിലയിരുത്തുക