15-07-18

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
ജൂലെെ 9മുതൽ 14 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🔸🔹🔸🔹🔸🔹🔸🔹🔸🔹
അവതരണം
പ്രജിത.കെ.വി
( GVHSS ഫോർ ഗേൾസ്.തിരൂർ )
അവലോകനസഹായം
ശിവശങ്കരൻ മാഷ് 
( GHSS.തിരുവാലി )
(അവലോകനദിവസങ്ങൾ:
ബുധൻ
വെള്ളി)
🔹🔸🔹🔸🔹🔸🔹🔸🔹🔸
പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി.തിരുവാലി ഹയർസെക്കന്ററി സ്ക്കൂളിലെ ശിവശങ്കരൻ മാഷിന്റെ സഹായമാണ് ഇത്തവണ സ്വീകരിച്ചത്.

ഇത്തവണയും രണ്ട് പംക്തികൾ നഷ്ടമായി.ചൊവ്വ,വ്യാഴം ദിവസങ്ങളിലെ പംക്തികളാണ് നഷ്ടമായത്.

ബാക്കിയുള്ള എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതും ഏറെ സന്തോഷകരമാണ് .


ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/1IJzHIr3K4fkv7IQJD5DPPcg6R6VW92WE/view?usp=sharing

🍃🍂🍃🍂🍃🍂🍃🍂🍃
9/7/2018_തിങ്കൾ
സർഗസംവേദനം
✒✒✒✒✒✒✒
അവതാരകൻ:രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപറമ്പ്)

സർഗസംവേദനം അവതരണത്തിൽ പുതുമ തേടുന്ന രതീഷ് മാഷിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 💐💐💐നൽകി അവലോകനത്തിലേക്ക്...
🌹ഇന്നത്തെ  പുസ്തകപരിചയം നടത്തിയ ശ്രീ.ബിന്ദുലാൽ മാഷെ മാഷ്ടെ കഴിവുകൾ വ്യക്തമാക്കുന്ന നല്ലൊരാമുഖത്തോടെ തന്നെ രതീഷ് മാഷ് നമുക്ക് മുന്നിൽ അവതരിപ്പിച്ചു.കൂട്ടായി ഹെെസ്ക്കൂളിലെ ശാസ്ത്രാദ്ധ്യാപകനും,SRGയും , ഗായകനും ആയ ബിന്ദുലാൽ മാഷിനെ പരിചയപ്പെടുത്തിയ ശേഷം പുസ്തകക്കുറിപ്പുകളിലേക്ക്...
🌹 മിൽട്ടൺ എഴുതിയ പാരഡെെസ് ലോസ്റ്റ് ആണ് ആദ്യമായി പരിചയപ്പെടുത്തിയത്.മനുഷ്യനും,അവന്റെ സ്ത്രീയും,സാത്താനും,ദെെവവും കഥാപാത്രങ്ങളാകുന്ന കൃതി..12 പുസ്തകങ്ങളിലെ കഥാസംഗ്രഹത്തിലൂടെ വിശദമായിത്തന്നെ കടന്നുപോകാൻ മാഷിനു കഴിഞ്ഞു.കഥാപാത്രങ്ങളെയും വിശദമായി പരിചയപ്പെടുത്തി👍👍എന്നാലും ന്റെ സാത്താനേ...നീ അന്ന് സർപ്പത്തിനുള്ളിൽ എത്തിയിരുന്നില്ലായെങ്കിൽ  ഞങ്ങളുണ്ടാകുമായിരുന്നില്ല ല്ലേ🤔🤔
🌹അടുത്ത വായനക്കുറിപ്പ് ജോനാഥൻ സ്വിഫ്റ്റ് എഴുതിയ ദ ബാറ്റിൽ ഓഫ് ദ ബുക്ക്സ് എന്ന കൃതിയെ ആസ്പദമാക്കിയുള്ളതായിരുന്നു.പേര് സൂചിപ്പിക്കുന്നതുപോലെ പുസ്തകങ്ങളുടെ യുദ്ധം തന്നെയാണ് ഈ കൃതിയുടെ ആശയംപുരാതന,ആധുനിക പുസ്തകങ്ങൾ തമ്മിലുള്ള സംഘട്ടനം.പരസ്പരം കുറ്റപ്പെടുത്തലും മേനിപറച്ചിലും നിറഞ്ഞ മോക് എപിക് നെക്കുറിച്ച് വിശദമായ പരിചയപ്പെടുത്തൽ ഉണ്ടായില്ലെങ്കിലും കുറിപ്പ് തുടർവായനക്ക് പ്രേരിപ്പിക്കുന്നതായിരുന്നു.പ്രത്യേകിച്ച് എട്ടുകാലിതേനീച്ച സംവാദം,അന്നത്തെ സാഹിത്യകാരൻമാരുടെ ചേരിപ്പോര് എന്നിവ.
🌹ലോകസാഹിത്യത്തെ ക്ലാസ്സിക് കൃതികളെ നമ്മുടെ മുന്നിൽ അവതരിപ്പിച്ച സർഗസംവേദനത്തിൽ വിജുമാഷ്,വാസുദേവൻമാഷ്,സീത,സബുന്നിസ ടീച്ചർ,കല ടീച്ചർ,പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
🍃🍂🍃🍂🍃🍂🍃🍂🍃🍂
🀄🀄🀄🀄🀄🀄🀄🀄🀄

ജൂലൈ 11ബുധൻ

📚 ലോകസാഹിത്യം 📚

അവതാരകൻ :വാസുദേവൻ മാഷ്
( MMMHSS കൂട്ടായി)

ബുധനാഴ്ചകൾ നമ്മുടെ ചിന്തകളെ ലോകസാഹിത്യത്തിലേക്കുയർത്തുന്ന ദിനങ്ങളാണ് ...
7 മണിക്കു തന്നെ പ്രവചന മത്സരവുമായി അവതാരകൻ രംഗത്തെത്തി ...

പലരും പ്രവചനത്തിൽ പങ്കെടുത്തുവെങ്കിലും സമ്മാനത്തിൽ 6പൊതി പ്രജിതയും ബാക്കി 4 പൊതി കല ടീച്ചറും കരസ്ഥമാക്കി .

📕 പാലി ഭാഷയും ബുദ്ധസാഹിത്യ വുമായിരുന്നു ഇന്നത്തെ ലോകസാഹിത്യ വിഷയം ..

പാലി എന്നു കേൾക്കുമ്പോൾ തന്നെ ഭഗവാൻ ശ്രീബുദ്ധനെ ഓർക്കുന്നവരാണ് നമ്മൾ

🌄 ബുദ്ധസാഹിത്യത്തിലെ ക്ലാസിക് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ജാതക കഥകളാ ണ് മാഷ് ആദ്യം പരിചയപ്പെടുത്തിയത് ..

📙 തുടർന്ന് ബുദ്ധമതക്കാരുടെ വിശേഷ ഗ്രന്ഥം കൂടിയായ ത്രിപിടകം പരിചയപ്പെടുത്തി ..

ഗ്രന്ഥത്തിന്റെ മൂന്നു ഭാഗങ്ങളായ വിനയ പിടകം ,സുത്ത പിടകം ,അഭി ധർമ്മപിടകം എന്നിവയെ വളരെ വിശദമായിത്തന്നെ വാസുദേവൻ മാഷ് പരിചയപ്പെടുത്തി ..

📖 പാലിയിൽ നിന്നും മലയാള ഭാഷ കടം കൊണ്ട പദങ്ങൾ പരിചയപ്പെടുത്തിയത് നമ്മൾ മലയാളാധ്യാപകർക്ക് ഏറെ പ്രയോജനകരമായി

🔵 തുടർന്ന് നടന്ന ചർച്ചയിൽ കൃഷ്ണദാസ് മാഷ്, സുദർശൻ മാഷ് , രതീഷ് മാഷ് ,സീത ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ..
🀄🀄🀄🀄🀄🀄🀄🀄🀄

🔉🔉🔉🔉🔉🔉🔉🔉🔉
ജൂലൈ 13 വെള്ളി

🎼 സംഗീതസാഗരം

അവതാരക:രജനിടീച്ചർ (GHSആതവനാട് പരിതി)

 വെള്ളിയാഴ്ചരാവുകൾ നാം തിരൂർ മലയാളം ഗ്രൂപ്പുകാർക്ക് സംഗീതസാന്ദ്രമാണ് ..
ഭാരതീയ സംഗീതശാഖകളെയും ലോക സംഗീത സമ്പ്രദായങ്ങളെയും പരിചയപ്പെടുത്തുന്ന ഈ പംക്തി ഏറെ ശ്രദ്ധേയവുമാണ് ..

🎻 ഇന്നത്തെ സംഗീത സാഗരത്തിൽ രജനി ടീച്ചർ പരിചയപ്പെടുത്തിയത് ഏറെ പ്രശസ്തമായ പെറുവിയൻ നാടോടി സംഗീത മാണ്.

🎸 നാടോടി സംഗീതത്തിന്റെ ചരിത്രവും പെറുവിയൻ സംഗീതത്തിന്റെ സവിശേഷതകളും വിശദീകരിച്ചു ..

🎷 അനുബന്ധമായി ചിത്രങ്ങളും വീഡിയോ ലിങ്കുകളും പരിചയപ്പെടുത്തി ..

🔴 തുടർന്ന് രതീഷ് മാഷും പ്രിയ ടീച്ചറും അവതരണത്തെ വിലയിരുത്തിക്കൊണ്ട് അഭിപ്രായപ്രകടനം നടത്തി ...
പെരുമഴയുടെ സംഗീതം അകമ്പടിയായി വന്നതുകൊണ്ടാണെന്നു തോന്നുന്നു കൂടുതൽ അഭിപ്രായങ്ങളൊന്നും പിന്നീടുണ്ടായില്ല
🔊🔊🔊🔊🔊🔊🔊🔊🔊🔊

📒📕📗📒📕📗📒📕📗

14/7/2018_ശനി
✒ നവസാഹിതി✒
📖📖📖📖📖📖📖

നവസാഹിതിയുടെ പ്രിയങ്കരിയായ അവതാരക സ്വപ്നടീച്ചർ ഒരു യാത്രയിലായതിനാൽ പ്രജിതയാണ് ഇന്നത്തെ നവസാഹിതി അവതരിപ്പിച്ചത്.
📝 ലോക അത്ലറ്റിക്സിൽ ഇന്ത്യയുടെ ചരിത്രമെഴുതിയ ഹിമ ദാസ് നെ കുറിച്ചുള്ള കവിതയോടെ നവസാഹിതി ആരംഭിച്ചു.നേട്ടത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തി നിൽക്കുന്ന ഹിമയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെ പരിഹസിച്ചവർക്കെതിരെയുള്ള ചുട്ട മറുപടിയായിരുന്നു  അജിത്രി ടീച്ചർ എഴുതിയ ഈ കവിത.
📝ഫുട്ബോൾ കേന്ദ്രാശയമായിരുന്നു അടുത്തത്.⚽⚽ഫുട്ബോൾ കളിയും,ന്യൂജെനുകളും,മാർക്കറ്റിംഗ് തന്ത്രങ്ങളുമെല്ലാം  ചേർത്ത രസകരമായ ആവിഷ്ക്കാരം..
📝 സജി എഴുതിയ പ്രേരണാക്കുറ്റം സമൂഹത്തിൽ ഇപ്പോൾ നിലനിൽക്കുന്ന കാഴ്ചപ്പാടുകൾ തന്നെയല്ലേ.. എന്തിലും ഏതിലും കുറ്റം ചാരുന്ന അവസ്ഥ..
📝ഒരുമിച്ചുതുടങ്ങിയ  ജീവിതയാത്രയിൽ  മധുരവും ഊർജ്ജവും നൽകി കൂടെ നിന്നവൻ ഹൃദയത്തെ ചങ്ങലയ്ക്ക് ബന്ധിച്ച് കടന്നുപോയപ്പോൾ ഒറ്റച്ചിലമ്പിട്ടാടേണ്ടിവന്നവളുടെ കഥയാണ് ജിഷ കാർത്തിക യുടെ ഒറ്റച്ചിലമ്പിട്ടവൾ എന്ന കവിത.
📝നെരൂദ,ഫുട്ബോൾ, പ്രണയം...ഇതെല്ലാം ചേർന്ന അജിത്രി ടീച്ചറുടെ പേരില്ലാക്കവിത നവമാധ്യമങ്ങളിലും ഹിറ്റ് തന്നെയായിരുന്നു..
📝മൗനത്തിന്റെ തീക്ഷ്ണമായ ആവിഷ്ക്കാരമായിരുന്നു ബിത യുടെ കവിത.
📝സ്ക്കൂളൊരു മധുരപ്പഴമായി മാറി ,അതിലെയോരോ മധുരവും നമുക്ക് അനുഭവവേദ്യമാകുന്നു യു.അശോക് എഴുതിയ മധുരം എന്ന കവിതയിൽ..🍭🍭
📝 സ്വപ്നടീച്ചറേ...പാഴ്ച്ചിപ്പിയിൽ സ്മരണകൾ നിറയട്ടെ...അതൊരു മുത്തുച്ചിപ്പിയായി മാറട്ടെ👍
📝 ദീപ്തി റിലേഷ് എഴുതിയ അവസാനദിവസം ❤ മൗനം പോലും വാചാലമാകുന്ന പ്രണയികളുടെ അവസാനദിവസം..
📝 കൃഷ്ണദാസ് മാഷ് എഴുതിയ പ്രണയികൾ  👌👌👌പ്രണയത്തിന്റെ കയറ്റിറക്കങ്ങൾ... ചങ്ങലയുടെ കണ്ടെത്തൽ..
📝തുടർന്ന് സജിത്ത് മാഷ് രണ്ട് കവിതകൾ__ *അൽപനേരം(കുരീപ്പുഴ),ചൂണ്ടൽ(കൽപ്പറ്റ) __കൂട്ടിച്ചർത്തു.അതുപോലെ സന്ദീപ് വേറങ്ങിൽ ലളിതതരംഗിണിയിൽ എഴുതിയ കവിത വിജുമാഷും കൂട്ടിച്ചേർത്തു.
📝 രാധാമണി ടീച്ചറും കല ടീച്ചറും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതോടെ നവസാഹിതിക്ക് തിരശ്ശീല വീണു..
📒📕📗📒📕📗📒📕📗

നെറ്റിനു ചുറ്റും പംക്തിയിൽ പ്രവീൺ മാഷ് ഈയാഴ്ച പരിചയപ്പെടുത്തിയ മലയാളം വെബ് സെെറ്റുകൾ....👇👇👇

LUCA
Idaneram
Pusthakavicharam

🌟🌟🌟🌟🌟🌟🌟🌟

ഇനി താരത്തിളക്കങ്ങളിലേക്ക്...
ലോകസാഹിത്യത്തിൽ ഭാരതീയ സാഹിത്യത്തെ ആഴത്തിൽ....സമഗ്രവും സമ്പൂർണവുമായി അവതരിപ്പിക്കുന്ന.. നമുക്കേവർക്കും പ്രിയങ്കരനായ വാസുദേവൻമാഷ് തന്നെ നമ്മുടെ താരം

വാസുദേവൻമാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐💐

ഇനി ഈ വാരത്തിലെ ശ്രദ്ധേയമായ പോസ്റ്റ് ആരുടേതാണെന്ന് നോക്കാം..
ഈ വാരം ശ്രദ്ധേയമായ പോസ്റ്റുകൾ ധാരാളമുണ്ടായി...ഒരു പാട് സന്തോഷം🙏
ഇതിൽ  ഈയാഴ്ചയിലെ പോസ്റ്റായി മാറിയത് ഇന്ന് ഗഫൂർമാഷ് പോസ്റ്റ് ചെയ്ത മൂന്നുതരത്തിലുള്ള ഇടമലക്കുടിയെ സംബന്ധിക്കുന്ന വീഡിയോകളാണ്

ഗഫൂർമാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐💐

വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു ..  വായിക്കുക ,വിലയിരുത്തുക ..
🔲🔲🔲🔲🔲🔲🔲🔲🔲🔲