15-05c


ദൃശ്യകലയുടെ തൊണ്ണൂറ്റിമൂന്നാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്ന കലാരൂപം മത്തവിലാസംകൂത്ത്

മത്തവിലാസംകൂത്ത്..👇👇
കേരളത്തിലെ അപൂർവം ശിവക്ഷേത്രങ്ങളിൽ മാത്രം നടത്തിവരാറുള്ള കൂത്താണ് മത്തവിലാസം. മൂന്ന് ദിവസത്തെ അവതരണം കൊണ്ടാണ് ഒരു മത്തവിലാസം കൂത്ത് പൂർത്തിയാകുന്നത്

അവതരണം...👇👇
മൂന്നുദിവസമായാണ് കൂത്ത് അവതരിപ്പിയ്ക്കുന്നത്. ആദ്യദിവസം പുറപ്പാട്, രണ്ടാം ദിവസം നിർവഹണം, മൂന്നാം ദിവസം കപാലി എന്നിങ്ങനെ ആണ് അവതരണ രീതി.
ഒന്നാം ദിനം
♦♦♦♦♦
ഒന്നാം ദിവസം രംഗക്രിയകൾ കഴിഞ്ഞ് സൂത്രധാരൻ രംഗത്ത് വന്ന് സ്ഥാപനയിലെ “ഭാഷാവേഷവപു..” എന്ന് തുടങ്ങുന്ന ശ്ലോകം ചൊല്ലി അവതരിപ്പിയ്ക്കാൻ പോകുന്ന കഥയെ പറ്റി പറയുന്നു. പിന്നീട് കൂടിയാട്ടം ചടങ്ങുകൾക്കനുസരിച്ചുള്ള നൃത്തവും മറ്റുമാണ്.
രണ്ടാംദിനം
♦♦♦♦♦
രണ്ടാം ദിവസം നിർവഹണത്തിൽ ചാക്യാർ അനുക്രമമായും സംക്ഷേപമായും കഥ പറയുന്നു. അനുക്രമം എന്നത് ഇന്നത്തെ അവസ്ഥ പറയുന്നതാണ്. അതായത് സത്യസോമനും ദേവസോമയും എങ്ങനെ കപാലികളായി തീർത്ഥാടനം ചെയ്യുന്നു എന്നത്. സംക്ഷേപമായി പറയുന്നത് പൂർവ കഥയാണ്. സത്യസോമൻ എങ്ങനെ കപാലി ആയിത്തീർന്നു എന്ന പൂർവകഥ വിവരിയ്ക്കുന്നു. ഇവിടെ ഈ കഥ സംവിധായകൻ കൂട്ടിച്ചേർത്തതാവണം. സത്യസോമനും ദേവസോമയും സുഖമായി വാഴുന്ന കാലത്ത് സത്യസോമൻ ശിവക്ഷേത്ര ദർശനം നടത്തുന്ന സമയം ബ്രാഹ്മണകുട്ടികൾ പ്ലാശിന്റെ കൊമ്പ് മുറിയ്ക്കുന്നത് കാണുകയും അവരെ സഹായിക്കാനായി സത്യസോമൻ മരത്തിൽ കയറി കൊമ്പു മുറിയ്ക്കാൻ തുടങ്ങുകയും ഇടയ്ക്ക് മഴുവീണ് താഴെ നിൽക്കുന്ന ഒരു ബ്രാഹ്മണകുട്ടി മരിയ്ക്കുന്നതും ആണ് കഥ. സത്യസോമൻ പ്രായശ്ചിത്തം ചെയ്യാൻ തെരഞ്ഞെടുത്ത വഴി കപാലിയുടെ വഴി അയിരുന്നു. ഇത്രയും കഥകൾ വാചികം ഇല്ലാതെ മുദ്രകളിലൂടെ ചാക്യാർ അരങ്ങത്ത് അവതരിപ്പിക്കുന്നു. മഹാവ്രതം നോൽക്കുന്ന കപാലി ശിവന്റെ പ്രതിപുരുഷൻ എന്നാണ് സങ്കൽപ്പം.
മൂന്നാം ദിനം
♦♦♦♦♦
മൂന്നാംദിവസമാണ് കപാലി രംഗത്ത് വരുന്നത്. ദേവസോമ ഇക്കാലത്ത് രംഗത്തിൽ വരുന്നില്ല എന്ന് സൂചിപ്പിച്ച് കണ്ടു. അത് നടീനടന്മാരുടെ എണ്ണം കുറയ്ക്കാനായിരിക്കാം. ദേവസോമയുടെ ഭാഗം നങ്ങ്യാരമ്മ തീർക്കുകയായിരിക്കാം. ഭ്രാന്തൻ, ബുദ്ധഭിക്ഷു എന്നിവരും രംഗത്ത് വരുന്നില്ല. അതിനുകാരണം അമ്പലങ്ങളിലെ കൂത്തമ്പലത്തിൽ വെച്ച് നടത്തുമ്പോൾ ഭ്രാന്തനും ബുദ്ധഭിക്ഷുവും രംഗത്ത് വരാൻ സാധിക്കില്ല എന്നതാണ്

മത്തവിലാസംകൂത്ത് ചിത്രങ്ങളിലൂടെ...👇👇


















മത്തവിലാസംകൂത്തിൽ മാണി ദാമോദര ചാക്യാർ കാപാലി വേഷം അവതരിപ്പിക്കുന്നു...











മാണി നീലകണ്ഠ ചാക്യാർ..മത്തവിലാസംകൂത്തിൽ...

























മത്തവിലാസംകൂത്ത് വീഡിയോ  ലിങ്കുകളിലൂടെ...👇👇
https://youtu.be/6qRMGNh8e6o
https://youtu.be/SJM6X9MArxw
https://www.facebook.com/kannurloverss/videos/1137042703069936/

ഇനി മത്തവിലാസം പ്രഹസനത്തെക്കുറിച്ച് അൽപം...👇👇ടി.ഗണപതിശാസ്ത്രികൾ സംശോധനം ചെയ്ത് പ്രസിദ്ധീകരിച്ച സംസ്കൃതനാടകങ്ങളിൽ ഒന്നാണ് മഹേന്ദ്രവിക്രമ വർമ്മ എന്ന പല്ലവ രാജാവിന്റെ മത്തവിലാസപ്രഹസനം. അനന്തശയനഗ്രന്ഥാവലിയിലെ 55 ആം നമ്പർ ആയി 1917ലാണ് ഇത് പ്രസിദ്ധീകരിയ്ക്കുന്നത്.

പ്രഹസനം എന്ന് പറയുന്നത് ഒന്നോ രണ്ടോ രംഗങ്ങളുള്ള നാടകങ്ങൾ ആണ്. ഹാസ്യമായിരിക്കും മുഖ്യരസം. നായകനും നായികയും എല്ലാം സാധാരണക്കാർ. പുരാണങ്ങളിൽ നിന്നും എടുത്ത കഥാതന്തു അല്ലാതെ, തികച്ചും ലൗകികമായ കഥാതന്തു ആയിരിക്കും പ്രഹസനരചനയിൽ ഉപയോഗിക്കുന്നത്. പല്ലവ രാജാവായ മഹേന്ദ്രവിക്രമ വർമ്മൻ (600-630 CE) ആണ് മത്തവിലാസപ്രഹസനം രചയിതാവ്. അദ്ദേഹത്തിന്റെ തലസ്ഥനം കാഞ്ചീപുരം ആയിരുന്നു.

കെ പി നാരായണപ്പിഷാരോടി മത്തവിലാസപ്രഹസനം മലയാളത്തിലേയ്ക്ക് തർജ്ജുമ ചെയ്ത് ദക്ഷിണ ബുക്സ് എടപ്പാൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശിവഭക്തരിലെ ഒരു വിഭാഗമാണ് കപാലികളും പാശുപതന്മാരും. കപാലിയും ഭാര്യയും കൂടെ മദ്യഭിക്ഷയ്ക്കായി നടക്കുമ്പോൾ ഭിക്ഷാപാത്രമായ കപാലം കാണാതാവുന്നു. അത് അന്വേഷിച്ച് നടന്ന് ലഭിക്കാത്തതിനാൽ കപാലി, കപാലം എടുത്തത് ഒരു നായയോ അല്ലെങ്കിൽ ഒരു ബുദ്ധഭിക്ഷുവോ എന്ന് സംശയിക്കുന്നു. തൊട്ട് മുന്നിൽ കണ്ട ബുദ്ധഭിക്ഷുവിനെ സംശയിക്കുകയും അദ്ദേഹവുമായി വാക്കുതർക്കം ഉണ്ടാവുകയും ചെയ്യുന്നു. തർക്കത്തിനിടയിൽ പാശുപതൻ അരങ്ങത്ത് വരുന്നു. മദ്ധ്യസ്ഥം വഹിക്കാൻ നോക്കിയെങ്കിലും തർക്കും തീർക്കാൻ പറ്റാതെ കോടതിയിലേക്ക് പോകാം എന്ന് നിർദ്ദേശിയ്ക്കുന്നു. അതിനിടയ്ക്ക് ഒരു ഭ്രാന്തൻ, നായയുടെ വായയിൽ നിന്നും കിട്ടിയ കപാലവുമായി പ്രത്യക്ഷപ്പെടുന്നു. ഭ്രാന്തന്റെ കയ്യിൽ നിന്നും കപാലം ഒരുവിധം കപാലി കൈക്കലാക്കുന്നു. കപാലം തിരിച്ച് കിട്ടിയ സന്തോഷത്തോടെ ബുദ്ധസംന്യാസിയോട് മാപ്പ് പറഞ്ഞ് കപാലിയും ഭാര്യയും രംഗത്ത് നിന്ന് പോകുന്നു. കഥ ശുഭപര്യവസായിയായി സമാപിക്കുന്നു.

ഇത് കൂടിയാട്ടത്തിൽ അവതരിപ്പിക്കുമ്പോൾ മുൻ ചൊന്ന കഥയിൽ നിന്നും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഭ്രാന്തൻ, ബുദ്ധസംന്യാസി എന്നിവരൊന്നും മത്തവിലാസം കൂത്തിൽ പ്രത്യക്ഷപ്പെടുന്നില്ല.

https://youtu.be/huiMSCAVcdU