15-05

ദൃശ്യകലയുടെ തൊണ്ണൂറ്റിയൊന്നാം ഭാഗത്തിൽ നമ്മളിന്നു പരിചയപ്പെടുന്ന കലാരൂപം ഓണാട്ടുകരയിലെ അനുഷ്ഠാന കലാരൂപമായ ജീവതകളി

ജീവതകളി...👇👇
ദേവീക്ഷേത്രങ്ങളില്‍ പറയ്‌ക്കെഴുന്നള്ളിപ്പിനോടനുബന്ധിച്ച് നടത്തുന്ന ജീവിതകളി ഓണാട്ടുകരയുടെ ഒരു അനുഷ്ഠാന ക്ഷേത്രകലയാണ്. കരയുടെ കാവല്‍നാഥയ്ക്ക് വരുമാനവിഹിതം പങ്കിടുന്നതാണ് പറവഴിപാട്. പറയ്‌ക്കെഴുന്നള്ളിപ്പിന് ദേവസങ്കല്‍പ്പങ്ങളില്‍ ആനയെയാണ് ഉപയോഗിക്കുക. ജീവിത ഉപയോഗിക്കുന്നത് ദേവീക്ഷേത്രങ്ങളിലാണ്. പറയ്‌ക്കെഴുന്നള്ളിപ്പ് കാലമായാല്‍ ക്ഷേത്രമൂര്‍ത്തിയെ ആവാഹിച്ചുകഴിഞ്ഞാല്‍ നടയടയ്ക്കും. കരകാണാനുള്ള ദേവിയുടെ പുറപ്പാടാണ് പിന്നെ. ജീവിതയെടുക്കുന്നത് അതിനായി നിയോഗിക്കപ്പെട്ട ബ്രാഹ്മണന്മാരാണ്. ജീവിതയേറ്റാന്‍ പ്രത്യേക പരിശീലനവും പരിശുദ്ധിയും ആവശ്യമാണ്.

ഭാതത്തില്‍ ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കുശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പറയെടുപ്പിനായി വീടുകളിലേക്ക് പുറപ്പെടുന്നത്. വീടുകളില്‍ ദേവിയെ പറയിട്ട് സ്വീകരിക്കും. വീട്ടുമുറ്റത്ത് ചാണകം മെഴുകി ശുദ്ധിയാക്കി പൂക്കള്‍ വിതറിയ തറയിലാണ് പീഠമിട്ട് ദേവിയെ ഇരുത്തുക. പറയിടിലിന് നെല്ല്, അവല്‍, അരി, മലര്, പഴം എന്നിവയാണ് ഉപയോഗിക്കുക. തൂശനിലയിലാണ് വഴിപാട് പറ നിറച്ചുവയ്ക്കുക. പറയില്‍നിന്നുമെടുത്ത നെല്ലും പൂവും ദേവിക്ക് മേല്‍ശാന്തി അര്‍ച്ചന നടത്തും. തുടര്‍ന്ന് പറയെടുത്തു മടങ്ങുമ്പോള്‍ ആ വീടിന് ഒരു വര്‍ഷത്തേക്കുള്ള ദേവീകടാക്ഷമായിയെന്നാണ് വിശ്വാസം. വീടുകളിലെത്തി പറയെടുത്തശേഷം രാത്രികാലങ്ങളിലാണ് അന്‍പൊലി നടക്കുന്നത്. ഇതിനോടനുബന്ധിച്ചാണ് താളമേളങ്ങളുടെയും വര്‍ണരാജികളുടെയും കൂടിയെഴുന്നള്ളത്തായ ജീവിതകളി നടക്കുന്നത്. ഓണാട്ടുകരയിലും സമീപപ്രദേശങ്ങളിലും മീനം മേടം മാസങ്ങള്‍ ജീവിതകളിയുടെയും പഞ്ചാരിമേളത്തിന്റെയും ലഹരിയിലാണ്. വീക്കുചെണ്ട, ഉരുണ്ടുചെണ്ട, തകില്‍, കൈത്താളം, കൊമ്പ്, കുഴല്‍ ഇവ ചേരുന്ന വൈവിധ്യമാര്‍ന്ന ഇരുപതോളം താളങ്ങളും അവയ്‌ക്കൊപ്പം ചുവടുവെയ്പുകളും അംഗചലനങ്ങളുംകൊണ്ട് ജീവിതയില്‍ ചേതോഹരങ്ങളായ ചലനങ്ങളും സൃഷ്ടിക്കുന്ന ജീവിതകളിയും വര്‍ണപ്പൊലിമ സൃഷ്ടിക്കുന്ന തീവെട്ടിയൃും താലപ്പൊലിയും മെഴുവട്ടവും ആരവമുയര്‍ത്തുന്ന ആര്‍പ്പും കുരവയും രാവുകള്‍ക്ക് പൂരപ്രഭ നല്‍കുന്നു
   ക്ഷേത്രത്തിലെ അത്താഴപൂജയ്ക്ക് ശേഷം അന്‍പൊലി വഴിപാട് നടത്തുന്ന വീട്ടുകാര്‍ നടയ്ക്കലെത്തി അഷ്ടമംഗല്യവും വിളക്കും വാദ്യമേളങ്ങളുമായി ദേവിയെ ആനയിക്കുന്നു. ദേവി എഴുന്നള്ളുന്ന വഴിയില്‍ താലപ്പൊലിയുമായി ബാലികമാര്‍ എതിരേല്‍ക്കും. ദേവി സന്തോഷത്തില്‍ തുള്ളിച്ചാടുന്നുവെന്നവണ്ണം ജീവിത തോളില്‍ എടുത്തിരിക്കുന്ന പൂജാരിമാര്‍ മേളത്തിനൊപ്പിച്ച് ചുവടുവച്ച് ജീവിത കളിപ്പിക്കും. മണിക്കൂറുകള്‍ നീളുന്ന ജീവിതകളിയുടെ അന്ത്യത്തില്‍ പഞ്ചാരിമേളം അഞ്ചാംതാളം മുഴങ്ങും. ഇത് ജീവിത അന്‍പൊലിക്കളത്തിലേറുവാനുള്ള താളമാണ്. അന്‍പൊലി പന്തലിന് മുന്നില്‍ പല നിരകളായി മുക്കോണിച്ച് കത്തിച്ചുവച്ചിരിക്കുന്ന നിലവിളക്കുകള്‍ക്കിടയിലൂടെ ജീവിതയുമായി ചുവടുകള്‍ വച്ച് മുന്നോട്ട് നീങ്ങുമ്പോള്‍ ഭക്തജനങ്ങള്‍ ആര്‍പ്പും കുരവയുമായി ദേവിയെ എതിരേല്‍ക്കും. അന്‍പൊലി പന്തലിന് മുന്നിലെത്തുന്ന പൂജാരി മുറുകി നില്‍ക്കുന്ന പഞ്ചാരിമേളത്തിനൊപ്പിച്ച് നൃത്തം വയ്ക്കുന്നു. തുടര്‍ന്ന് അന്‍പൊലി സ്വീകരിക്കുന്നു. ജീവിതകെട്ടിയൊരുക്കുന്നതു മുതല്‍ അന്‍പൊലി പന്തല്‍ ഒരുക്കി അതിനു മുന്നില്‍ ജീവിത കളിപ്പിക്കുന്നതുവരെയുള്ള ഈ കലയ്ക്ക് അനുഷ്ഠാന വിശുദ്ധി മാറ്റുകൂട്ടുന്നു.

ജീവിതകളിക്കും താളമേളങ്ങള്‍ക്കും പ്രാദേശികമായ ചില ചിട്ടമാറ്റങ്ങള്‍ ഉണ്ട്. ഓണാട്ടുകരയില്‍ പ്രാദേശിക ഭേദങ്ങള്‍ അനുസരിച്ച് രാമപുരംചിട്ട, ചെട്ടികുളങ്ങരചിട്ട, കാരാഴ്മചിട്ട എന്നിങ്ങനെ മൂന്നു ചിട്ടകളില്‍ ജീവിതകളി നടക്കുന്നുണ്ട്. മധ്യതിരുവിതാംകൂറില്‍ ഏറെ പ്രസിദ്ധം കാരാഴ്മ ചിട്ടയിലുള്ള ജീവിതകളിയാണ്


ജീവതകളി ചിത്രങ്ങളിലൂടെ....👇👇









https://youtu.be/Bq_TpYJZXUQ

ജീവതകളിയെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി.
https://youtu.be/dd6yAVMYwQU

[19:39, 15/5/2018] പ്രജിത: ജീവതയുടെ ചരിത്രവും എെതിഹ്യവും....👇👇
[19:45, 15/5/2018] പ്രജിത: ഓണാട്ടുകരയുടെ ദേവിദേവ ചെെതന്യമുള്ള ക്ഷേത്ര
പെെതൃകമാണ് ജീവതകള്‍.മധ്യതിരുവിതാംകൂറിലെ ഒാണാട്ടുകരപ്രദേശത്ത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ‘ജീവതകളി’ പ്രസിദ്ധമാണ്. ഉത്സവ കാലത്തു ദേവീ ദേവ ചൈതന്യത്തെ ജീവതയ്ക്കുള്ളിലെ വിഗഹത്തിലേക്ക്  ആവാഹിച്ചു  ക്ഷേത്രം നിലനിൽക്കുന്ന കരയിലെ ഓരോ വീടുകളിലും നേരിട്ട് ദേവന്മാർ എത്തുന്നു എന്നതാണ് ഇതിന്റെ സവിശേഷത.
ജീവതയ്ക്കുള്ളിൽ ദേവന്റെയോ ദേവിയുടെയോ ഒരു ചെറിയ വിഗ്രഹം ഉണ്ടാവും. നേരിൽ വീട്ടിലെത്തി അനുഗ്രഹം നൽകുന്നു എന്നതാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്. വീട്ടുകാർ നെല്ലും അവലും മറ്റും വഴിപാടായി പറയിൽ അളന്നു നൽകുകയും ചെയ്യും.
ഇതിനു പറയെടുപ്പ് എന്നാണ് പറയുന്നത്. ദേവനോ ദേവിയോ ആരായാലും  ജാതി വ്യത്യാസങ്ങളില്ലാതെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും എത്തി പറ സ്വീകരിച്ചു മടങ്ങാറുണ്ട്. അപൂർവ്വം ചില മറ്റു മതസ്ഥരുടെ നേർച്ചപ്രകാരം നൽകുന്ന പറയും അവരുടെ വീടുകളിൽ പോയി സ്വീകരിക്കാറുമുണ്ട്.
പ്രസിദ്ധമായ ചെട്ടികുളങ്ങര ദേവി ജീവതയെപ്പറ്റി നടന്ന ഒരു സംഭവ കഥ വളരെ പ്രശസ്തമാണ്. പതിവുപോലെ ഒരു ഉത്സവ കാലത്തു പറയെടുപ്പിനായി അങ്ങ് ദൂരെ പോകുന്ന ജീവത കണ്ട് വയലിൽ പണിയെടുക്കുകയായിരുന്ന തൊഴിലാളികളെല്ലാം പണി നിർത്തി തലയിൽ കെട്ടഴിച്ചു ബഹുമാനത്തോടെ തൊഴുതു നിന്നു. ഇത് കണ്ട ക്രിസ്തീയ മത വിശ്വാസിയായ വയലിന്റെ ഉടമ തൊഴിലാളികളെ കളിയാക്കി. “നിങ്ങളുടെ ചെട്ടികുളങ്ങരയമ്മയ്ക്ക് ശക്തിയുണ്ടെങ്കിൽ ഇവിടെ വരട്ടെ, ഞാൻ ഈ കണ്ഡം ( വയൽ ) മുഴുവൻ അമ്മയ്ക്ക് കൊടുക്കും.” എന്ന് പറഞ്ഞു. എല്ലാവരെയും അമ്പരപ്പിച്ചു വളരെ ദൂരെ നിന്നും ജീവത തുള്ളി ഓടി വയലിൽ വന്നു നൃത്തം ചവിട്ടി. വയലിന്റെ ഉടമ കരഞ്ഞു കൊണ്ട് മാപ്പപേക്ഷിക്കുകയും വയൽ ചെട്ടികുളങ്ങര അമ്പലത്തിനു എഴുതി കൊടുത്തെന്നുമാണ് കഥ. ആ വയലിൽ ആണ് ഇന്ന് കെട്ടുകാഴ്ചകൾ നിരത്തി വെക്കുന്നത്.
ഓണാട്ടുകരയിലെ മിക്ക ദേവതകൾക്കും ജീവതകളും പറയെടുപ്പ് മഹോത്സവവും ഉണ്ട്.പറയെടുപ്പിനുള്ള ജീവതകളുടെ ചിട്ടകൾ ഇവയാണ്,
1.രാമപുരംചിട്ട
2, കാരാഴ്മ ചിട്ട
3.ചെട്ടികുളങ്ങര ചിട്ട എന്നിവയാണ് പൊതുവേ അറിയപ്പെടുന്നത്.
രാജഭരണകാലത്ത് പണികഴിപ്പിച്ചതായി പറയപ്പെടുന്ന രാമപുരത്തെ ജിവതയ്ക്ക് 18 1/2 പറനെല്ലിന്റെ ഭാരം കണക്കാക്കുന്നു. ചെട്ടികുളങ്ങര ദേവി ജീവത ഇവയിൽ നിന്നും വ്യത്യസ്ഥമാണ്. ഞൊറിഞ്ഞു വെക്കുന്ന പുടവയിൽ ചുവന്ന കരകൾ അണ് പ്രധാന വ്യത്യാസം. ചെട്ടികുളങ്ങര ജീവത വീടുകളിലെ പറ എടുത്തതിനു ശേഷം ചുവടു വെച്ച് കളിക്കാറില്ല.ചെന്നിത്തല കാരാഴ്മ ക്ഷേത്രത്തിന്റെ വിളക്ക് അൻപൊലിയും,കുട തുള്ളിക്കലും, ചെണ്ട മേളവും മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തവും,മറ്റു ക്ഷേത്രങ്ങൾ അപേക്ഷിച്ചു പ്രാചീനകാലം മുതൽ ചിട്ടപ്പടി ചെയ്തു വരുന്നതും ആണ്.ഓണാട്ടുകരയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലെ
പറയ്ക്ക് എഴുന്നള്ളിക്കൽ ഇങ്ങനെ വളരെയേറെ വിശേഷപ്പെട്ടതാണ്. ഓണാട്ടുകരയും ഇന്ന് പ്രശസ്തിയുടെ നിറവിലാണ്