15-01b


📚📚📚📚📚📚📚📚📚📚📚
🔥🔥കൽപ്രമാണം  -  രാജീവ്  ശിവശങ്കർ🔥🔥



പ്രസാ : സാഹിത്യ പ്രവർത്തക സഹകരണ സംഘം 

വില : 240/-



എഴുത്തുകാരൻ  : 


പത്തനംതിട്ട, കോന്നി സ്വദേശി.  മലയാള മനോരമയിൽ  കൊച്ചി ബ്യൂറോയിൽ   ചീഫ്  സബ്  എഡിറ്റർ.  ആനുകാലികങ്ങളിൽ  തുടർച്ചയായി  എഴുതുന്നു.  

തമോവേദം, 
പ്രാണസഞ്ചാരം, കലിപാകം, പുത്രസൂക്തം, മറപൊരുൾ , കൽപ്രമാണം എന്നിവ  നോവലുകൾ.  ദൈവമരത്തിലെ ഇല  എന്ന  കഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കൽപ്രമാണം :

പല പേരുകളിൽ പാറകൾ നിറഞ്ഞ പഴുക്ക  എന്ന  ഗ്രാമം.  നിറഞ്ഞ ശാലീനതയ്ക്ക് ഭംഗമായി ഇടയ്ക്ക്  ഉയരുന്ന തമിരു നാണുവിന്റെ തമിരു പൊട്ടുന്ന  ശബ്ദം മാത്രം.  

തമിർ കമ്പിയിൽ ചുറ്റികയ്ക്കിടിച്ച് പാറ തുരന്ന്  വെടി മരുന്ന്  നിറച്ച് നാട്ടാവശ്യത്തിനും വീട്ടാവശ്യത്തിനും മാത്രം പാറ പൊട്ടിച്ചിരുന്ന പഴുക്ക.......

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ നാടുവിട്ടുപോയ ശശാങ്കൻ  എന്ന മകൻ തിരിച്ചു വന്നത്  പാറയിൽ  നിന്ന്  കാശുണ്ടാക്കുന്ന പുതിയ വിപണന സാധ്യതയുമായാണ് ....

പാറയ്ക്ക് പറഞ്ഞ വിലകൊടുത്ത് മേടിക്കാൻ ഒരുപാട്  കമ്പനികൾ ക്യൂ നിന്നു. ശശാങ്കൻ  അവരുടെ ഇടനിലക്കാരനായി. 

കരിങ്കൽ ചീളുകൾ നിറച്ച ലോറികൾ പഴുക്കയിലൂടെ തലങ്ങും വിലങ്ങും  ഓടി.  

വിപണന സാധ്യതയും ലഭ്യതയും കണക്കാക്കി കൂടുതൽ കമ്പനികൾ രംഗത്ത് വന്നു.  

തമരുനാണുവിന്റെ തമിരല്ല.... മത്താപ്പും കുരവയുമല്ല.... ഡൈനാമിറ്റ് വെച്ച്  ആടരുകളായി പാറ ചിതറിക്കുന്ന പുതിയ സംവിധാനങ്ങൾ പഴുക്കയുടെ നെഞ്ചിൽ  വെള്ളിടിയായി മുഴങ്ങി.

*****

ഭർത്താവിന്റെ മരണത്തോടെ ലോകത്തോടുള്ള ബന്ധം വിട്ട്  തന്റെ മുറി മാത്രം ലോകമാക്കിയ ദേവി  എന്ന മകളും 
ജ്ജ്... ജ്ജ്... എന്ന് മാത്രം  എല്ലാത്തിനും മറുപടി തരുന്ന സുധയെന്ന കൊച്ചുമോളുമായി മദിരാശിയിൽ നിന്ന്,
 തന്റെ  വേരുകൾ  ആഴ്ന്നിറങ്ങിയ പഴുക്കയിലേക്ക് ബാലകൃഷ്ണൻ മാഷ്  വന്നത്  ആശ്വാസം തേടിയാണ്.

പ്രകൃതിയെ സ്നേഹിക്കുന്ന.... 
പാറയിലെ പച്ചപ്പിൽ കൃഷിയുടെ സാധ്യതകൾ നട്ടു നനച്ചു  വളർത്തിയ അച്ഛന്റെ  മകനും,  അദ്ധ്യാപക യോഗ്യത  നേടിയ, ജോലിക്കായി ശ്രമിക്കുകയും ചെയ്യുന്ന  ഉദയഭാനു  എന്ന  യുവാവിന്റെ  കണ്ണിണകളിൽ ദേവി എന്ന  ചിത്രം പതിഞ്ഞു. 

വെളിച്ചത്തിലേക്ക് അമ്മൂമ്മയുടെ കൈപിടിച്ചെത്തിയ  ദേവിയെ താങ്ങാൻ  ഉദയഭാനുവിന്റെ കരങ്ങൾ ഉണ്ടായിരുന്നു......

പക്ഷേ..........
പാറയും,  പ്രകൃതിയും ചൂഷണത്തിന്റെ മനം മടുപ്പിൽ ഉരുൾപൊട്ടലിന്റെ രുപത്തിൽ ഉദയഭാനുവിനെയും ആ തൂണ്ട്  ഭൂമിയെയും ഭൂപടത്തിൽ നിന്നും അടർത്തി മാറ്റി.  

പക്ഷേ  ദേവി...... 
ഉദയഭാനു  ബാക്കി വെച്ച പോരാട്ടം അവൾ  തുടർന്നു.

ഭൂമി കരയുവോ മാഷേ......
അച്ചു
അച്ചു, ഭൂമിയുടെ കരച്ചിൽ കേട്ടോ.......
ബാലകൃഷ്ണൻ മാഷ്.  


ശ്വാസവേഗങ്ങളിൽ ഗതാഗത തടസ്സം നേരിട്ട്..... ജീവശ്വാസത്തിനായ് പൊരുതുന്ന അച്ചു.... അവന്റെ മുടങ്ങുന്ന സ്കൂൾ ദിനങ്ങൾ പൂരിപ്പിക്കാനാണ് വാച്ച് റിപ്പയറായ അച്ഛൻ,  രത്നാകരൻ  അവനെ ബാലകൃഷ്ണൻ മാഷിന്റെ  ട്യൂഷന് വിട്ടത്. 

അഗത്ത്യപ്പാറയുടെ തണുപ്പിൽ തന്റെ കൂരിച്ച നെഞ്ച് ചേർത്തുവെച്ചു കിടന്ന് ആശ്വാസം തേടുന്ന അച്ചുവിന്റെ  ആശ്വാസം പാറമടകളിലെ പ്രകമ്പനം തകർത്തു.  

കാലിന് സ്വാധീനമില്ലെങ്കിലും ആ കൂട്ടുകാരിയെ അച്ചുവിന് ഇഷ്ടമായിരുന്നു. 

അവൾക്കായി,  അവൻ ഒരുപാട് കഥകൾ മനസ്സിൽ കരുതിയിരുന്നു.  മയിൽ പീലി തുണ്ടുകൾ... മനോഹരമായ  അഗത്ത്യപ്പാറയിലെ കാഴ്ചകൾ.... എല്ലാം...... അവൾക്ക് വേണ്ടി മാത്രം  അവൻ സൂക്ഷിച്ചു..... 

പക്ഷേ പാഞ്ഞുവന്ന ടിപ്പർ ലോറിയുടെ അടിയിൽ  അവന്റെ മയിൽ പീലി ചതഞ്ഞരഞ്ഞു.......

അവളുടെ  മരണം പ്രതിഷേധ ജ്വാലയിൽ എണ്ണയായ് അവൻ പകർന്നു.  ......

ബാലകൃഷ്ണൻ മാഷ് 
ദേവി
ഉദയഭാനു 
രത്നാകരൻ 
ചേക്കു
ചേക്കുവിന്റെ നായ
ശശാങ്കൻ 
തമിരുനാണു
സുധ
ശിവരാമൻ നായർ 
പത്രോസ് 
മാത്യു പൂങ്കാവ് എന്ന കവി
നീലിമ എബ്രാഹം എന്ന നീലിമ കോശി....

അങ്ങനെ  ഒരുപാട് ജന്മങ്ങൾ ഈ കൽപ്രമാണത്തിൽ മുദ്ര ചാർത്തി  നില്ക്കുന്നു.... 
ഒരു ചെറുകുറിപ്പിൽ ഒതുങ്ങുന്ന ഒന്നല്ല, കൽപ്രമാണം....
ഒരുപാട് ജീവിതങ്ങളുടെ , ചോരപൊടിയുന്ന അനുഭവങ്ങളുടെ കഥയാണ്  ഈ പ്രമാണം.  
അതാണ് കൽപ്രമാണം

ഒരുപാട് പഴയതും പുതിയതുമായ   നോവലുകൾ  ഇതിനോട് ചേർത്ത് വായിക്കാം. 
എന്നാലും  കൽപ്രമാണം
ഒരു പ്രമാണം തന്നെ.... 


🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🙏🙏🙏🙏🙏🙏🙏🙏🙏🙏🙏