15-01

📚📚📚📚📚📚📚📚📚📚📚

🔥🔥ചിതാഗ്നി  -  പെരുമാൾ മുരുകൻ🔥🔥

പ്രസാ : ഡി. സി.ബുക്സ്

വിവർത്ഥക : ശൈലജ  രവീന്ദ്രൻ 

പെരുമാൾ മുരുകൻ:

അർദ്ധനാരീശ്വരൻ എന്ന നോവലിലൂടെ മലയാളി വായനക്കാർക്ക് പ്രിയങ്കരനായ എഴുത്തുകാരൻ.  എഴുത്തു നിറുത്തി  എന്ന് പ്രഖ്യാപിച്ച് ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതികരിച്ച ധീരനായ  എഴുത്തുകാരൻ.  കോടതി വിധി സർഗസൃഷ്ടികൾ സ്വതന്ത്രമായിരിക്കണം എന്ന നിരീക്ഷണത്തിനും വഴി വെച്ചു.  സാമൂഹ്യ മാധ്യമങ്ങളുടെ നിരന്തരമായ ശ്രദ്ധ പതിയുന്ന  ഒരു  എഴുത്തുകാരൻ.  

അർദ്ധനാരീശ്വരൻ , കീഴാളൻ, ചിതാഗ്നി തുടങ്ങി  ധാരാളം  രചനകൾ.

നോവലിൽ :

കുമരേശൻ സരോജത്തെ സ്നേഹിച്ചു . 
ഇഷ്ടപ്പെട്ട പെണ്ണിനെ രജിസ്റ്റർ കച്ചേരിയിൽ വെച്ച് വിവാഹവും ചെയ്തു.  

അതിലെന്താണ് കുഴപ്പം.... നമ്മുടെ ദൃഷ്ടിയിൽ യാതൊരു കുഴപ്പവുമില്ല . 

അപ്പോൾ  ആർക്കാണ് കുഴപ്പം.... ആർക്കാണ് ആ പ്രണയം പ്രശ്നമാകുന്നത്...... ????

*******

അദ്ധ്വാനിയായ ഒരു മനുഷ്യന്റെ മകൻ. അദ്ദേഹം  കിണറ്റിൽ വീണു മരിച്ചു.  പോത്തുപോലെ വളർന്ന  മകനെ ലോക പരിചയം നേടാൻ  അമ്മ  ടൗണിലയച്ചു. അവിടെ  ഒരു ഡോഡാ കമ്പനിയിൽ  അവൻ പണിയെടുത്തു. കിട്ടിയ പണം മുഴുവൻ  അമ്മ  മാരിക്ക് നല്കി. 

കൂട്ടത്തിൽ  അയൽക്കാരിയായ സരോജത്തെയും അവൻ സ്നേഹിച്ചു. 
നിലാവു പോലെ സുന്ദരി. 
അച്ഛന്റെയും ആങ്ങളയുടെയും സ്നേഹം  അറിഞ്ഞവൾ. 
പക്ഷേ കുമരേശന്റെ കരുതൽ.... അവന്റെ സാമീപ്യം... എല്ലാം  അവളെ ഇളക്കി.  അവളുടെ മനസ്സിൽ കുമരേശൻ മാത്രമായി. 
പട്ടണത്തിലെ സകല സൗകര്യങ്ങളും  അറിഞ്ഞു ജീവിച്ച സരോജം..... 
എന്നാൽ  അവൾക്ക് സൗകര്യങ്ങളോ.... സുഖങ്ങളോ അല്ലായിരുന്നു  മുഖ്യം....
കുമരേശൻ.... അവന്റെ സാമീപ്യം.... സ്പർശം... കരുതൽ.... നോട്ടം... ഇവ മതിയായിരുന്നു.

എന്നാൽ ഗ്രാമത്തിലെ ജീവിതം  അവൾക്ക്  ദുഷ്കരമായിരുന്നു. 
എപ്പോഴും കുത്തുവാക്കുകൾ മാത്രം ചൊരിയുന്ന കുമരേശന്റെ അമ്മ.  
തന്റെ നിറത്തിൽ  ആകൃഷ്ടനായി... അശ്ലീലപദത്താൽ കിടപ്പറയിലേക്ക് ക്ഷണിക്കുന്ന ബന്ധു. 
പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യം  ഇല്ലാത്ത  അവസ്ഥ.  

എല്ലാം  അവൾ സഹിച്ചു . അവനുവേണ്ടി.... 
അവരുടെ സ്നേഹത്തിന്റെ പൂർത്തീകരണമായി ഉദരത്തിൽ വളരുന്ന കുഞ്ഞിനുവേണ്ടി.....

*******
കുമരേശന് സരോജത്തെ ഇഷ്ടമാണ്.  അവന്റെ പ്രാണനാണ് സരോജം. 
ജാതിയും മതവും തന്നോടുള്ള സ്നേഹത്തിൽ തന്റെ അമ്മ  ഒഴുക്കി   കളയും എന്നവൻ കരുതി. 

ഒരു നല്ല സോഡാ കമ്പനി തുടങ്ങണം. അത് പച്ച പിടിക്കുന്നതോടെ തങ്ങളുടെ  ദുരിതം തീരും. അവൻ അതിനായ് ഓട്ടം തുടങ്ങി.  തടസ്സങ്ങൾ ധാരാളം.  ഇന്ന്  അനുവാദം തരുന്നവർ നാളെ മാറ്റിപ്പറയുന്നു. 
എവിടെയും അവഹേളനവും അവമതിയും മാത്രം... 
എത്ര സങ്കടം ഉള്ളിൽ നിറഞ്ഞാലും അവൻ സരോജത്തെ പൊതിയും.  
അമ്മയുടെ ക്രൂരവാക്കുകൾ ശ്രദ്ധിക്കരുതേ.... 
എല്ലാം ശരിയാകും എന്ന്  ആശ്വസിപ്പിക്കും.....

*******
ഏതോ  വെളുത്ത പെണ്ണിനെ കണ്ടപ്പോൾ  അവന്റെ മനസ്സിളകി. ഏതാണ് ജാതി... തൊടാമോ.....
വളുവെളാന്നിരുന്നാൽ നമ്മുടെ ജാതിയാകുമോ. 
പല തവണ ചോദിച്ചു... ഏതാ  ജാതി..... പറഞ്ഞില്ല. നമ്മുടെ ജാതി എന്ന  ഒറ്റവാക്കിൽ  തീരുമോ... എല്ലാം.  
നമ്മുടെ  ജാതിയിൽ  ഇതുവരെ  ഇതുപോലെ നിറമുള്ള  ഒരെണ്ണം  ഉണ്ടായിട്ടില്ല. 
കയ്യോ .. കാലോ... വളരുന്നത് എന്നു നോക്കി  കണ്ണുനിറച്ചു കാണാൻ കൊതിച്ച മകനാണ്. ..... ഇപ്പോൾ.... ഇങ്ങനെ....

അമ്മ  ഉണ്ടോ, ഉറങ്ങിയോ.... എങ്ങനെ വെള്ളം  എടുക്കുന്നു.... എങ്ങനെ  സമൂഹത്തിൽ ജീവിക്കുന്നു.... ആടുമാടുകളെ മേയ്ക്കുന്നു.... ഒന്നും  അവൻ അറിഞ്ഞിട്ടില്ല.... അന്വേഷിച്ചിട്ടുമില്ല.....

പക്ഷേ  ഇപ്പോൾ  വെളുത്ത  ഒരു പെണ്ണിനെ കൂട്ടി വന്നു  നമ്മുടെ ജാതിയെന്നൊക്കെ പറഞ്ഞാൽ..... ????

ആകെയുള്ള കട്ടിലിൽ  അവളെ കിടത്തി  അവൻ താഴെ കിടക്കുന്നു.... 
ജാതി  വേറെതന്നെ....
അമ്മ  ഇത്രനാളും എങ്ങനെ  കുളിച്ചു .. എങ്ങനെ വെള്ളം ശേഖരിച്ചു എന്നൊന്നും തിരക്കിയില്ല..... എന്നാൽ  അവൾക്കായി കുളിപ്പുര തയ്യാറാക്കുന്നു.... വെള്ളം കൊണ്ടുവരാൻ കുടം മേടിക്കുന്നു.... .... ജാതി വേറെ തന്നെ.....

ഇവൾ വെച്ചുണ്ടാക്കുന്നത് എങ്ങനെ  കഴിക്കും..... വേറെ  ജാതിയെങ്കിൽ.......

********
കുമരേശൻ ഒരു ദിവസം കഴിഞ്ഞ് വരും. തന്നെ കൂടെ കൂട്ടിക്കൊണ്ട് പോകും.... ഈ മനോരാജ്യത്തിൽ മുഴുകി സരോജം വെളിമ്പറമ്പുതേടി നടന്നു.  ഒരു മറ വേണം. ഉദരത്തിലെ കുഞ്ഞു തുടിക്കുന്നു. കൃത്യമായി  പ്രാഥമിക ആവശ്യങ്ങൾ ചെയ്തില്ലെങ്കിൽ  ശരിയാവില്ല. അവൾ കാട്ടുപൊന്തയിലെ ഗുഹ തേടി. 

അവൾ ഇങ്ങോട്ട്  വന്നത്  ഞാൻ കണ്ടു.  തേടിപ്പിടിക്കണം. നീ പറഞ്ഞ പണം ഇതിലുണ്ട്. കുമരേശൻ വരുമ്പോൾ  അവൾ ഓടിപ്പോയി എന്ന്  ഞാൻ പറഞ്ഞോളാം... ഇന്നത്തോടെ എല്ലാം തീരണം....
കുമരേശന്റെ അമ്മയുടെ ശബ്ദം  അവൾ തിരിച്ചറിഞ്ഞു. 
കാട്ടുപൊന്തയിൽ പതുങ്ങിക്കിടന്ന്  അവൾ ഉള്ളിലേക്ക്.... കൂടുതൽ  ഉള്ളിലേക്ക് നീങ്ങി....

തന്നെ തേടിയലയുന്ന പാദങ്ങളുടെ ശബ്ദം  അവൾ കേട്ടു.  .... 

തന്റെ കുമരേശൻ ഇപ്പോൾ വരും.... അവൻ തന്നെ  കാക്കും.... തന്റെ ഉദരത്തിലെ കണ്മണിയെ അവൻ സംരക്ഷിക്കും..... 

പൊന്തയുടെ ഉള്ളിലേക്ക്.... ഉള്ളിലേക്ക് വലിയുമ്പോഴും അവളുടെ പ്രതീക്ഷ  അതായിരുന്നു. അവന്റെ സൈക്കിൾ  ബെല്ലിന്റെ ശബ്ദത്തിനായി അവൾ കാതോർത്തു. 

അവൾ ഇവിടെ  ഉണ്ട്.  കത്തിക്കെടാ ..........  

ഒരലർച്ച.....
ചവറിൽ പടർന്ന 🔥🔥🔥 ചിതാഗ്നി 🔥🔥🔥🔥  തന്നെ പൊതിയുമ്പോൾ അകലെയെവിടെയോ ഒരു സൈക്കിൾ ബെല്ല് സരോജം കേട്ടു............. 


എന്റെ ചിന്ത:

ദുരഭിമാനക്കൊല  എന്ന് മലയാളി പത്രത്തിൽ വായിച്ച് .... ഇതൊക്കെ നടക്കുമോ... എന്ന് അന്തംവിട്ടിരിക്കുന്ന ഒരു സംഭവം, ശ്രീ പെരുമാൾ മുരുകൻ പ്രമേയമാക്കി    ഒരു നോവൽ  രചിച്ചു  തന്നിരിക്കുന്നു. 

നാം  മലയാളികൾ  ദുരഭിമാനക്കൊല നടത്താറില്ല.... 
പക്ഷേ  ഇത്തരം  എത്ര  കൊലപാതകങ്ങൾ  പല തവണ മനസ്സിൽ  നമ്മൾ  നടത്തിയിട്ടുണ്ടാവാം.... 
ചിന്തിക്കുക.... 

എരിയും , ഒടിയനും, മാവേലി മന്റ്രവും  കൊച്ചരേത്തിയും പിറന്ന മണ്ണ്.....

ഓംപ്രകാശ് വാത്മീകിയും ശരൺകുമാർ ലിംബാളെയുടെയും രചനകൾ  വായിച്ച മണ്ണ്.... 

ചില ജീവികളുടെ മൂത്രങ്ങൾക്കും വിസർജ്യങ്ങൾക്കുമുള്ള വിലപോലും മനുഷ്യനില്ല  എന്നു  തെളിയീക്കാൻ നാം വെമ്പൽ കൊള്ളുന്നു.....

ഒരുപാട് ചിന്തകൾ  പങ്കുവെയ്ക്കുന്ന  പെരുമാൾ മുരുകന്റെ  ഒരു കൃതിയാണ് 
 🔥🔥🔥   ചിതാഗ്നി 🔥🔥


🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷