14-08-18


പ്രിയ തിരൂർമലയാളം ചങ്ങാതിമാരേ... ചിത്രസാഗരത്തിന്റെ നാലാം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏😊
ഗുഹാചിത്രങ്ങൾ,കൊത്തുചിത്രങ്ങൾ, കളങ്ങൾ,കോലം,പദ്മം,മുഖാലങ്കരണങ്ങൾ.. ഇവയെല്ലാം നമ്മൾ ഇതിനകം പരിചയപ്പെട്ടുകഴിഞ്ഞു.ഇനി നമുക്ക് ചുമർച്ചിത്രങ്ങളിലേക്ക് പോകാം..ക്ഷേത്രങ്ങളും, പള്ളികളും, പഴയ രാജമന്ദിരങ്ങളും മോടിയാക്കുന്നതിന് അവയുടെ ചുമരുകളിൽ വരച്ചിട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെചുമർചിത്രങ്ങൾ എന്നു പറയുന്നത്. കെട്ടിയുണ്ടാക്കിയ ഭിത്തിയിൽ, കുമ്മായം കൊണ്ടുള്ള ഒന്നാം തലത്തിനു മുകളിൽ പൂശിയെടുത്ത മറ്റൊരു നേർത്ത തലത്തിൽ രചിച്ചിട്ടുള്ള ചിത്രങ്ങളെ മാത്രമാണ്ചുമർചിത്രങ്ങൾ എന്നു പണ്ഡിതർ അഭിപ്രായപ്പെടുന്നു. ഗുഹാച്ചിത്രങ്ങളും മറ്റും ചുമർച്ചിത്രങ്ങളായല്ല, അവയുടെ മുന്നോടികളായ ചിത്രങ്ങളായാണ് പരിഗണിക്കുന്നത്


മ്യൂറൽ, ഫ്രസ്കോ എന്നിങ്ങനെ രണ്ടുതരത്തിലുള്ള ചുമർച്ചിത്രങ്ങളുണ്ട്. ചുമരിന്മേൽ തേക്കുന്ന പശ ഉണങ്ങുന്നതിനു മുൻപേ അവയിൽ ചിത്രം രചിക്കുന്നതിനെ ഫ്രസ്കോ എന്നും പശ ഉണങ്ങിയതിനു ശേഷം ചിത്രം രചിച്ചാൽ അത്തരം ചിത്രങ്ങളെ മ്യൂറൽ എന്നും വിളിക്കുന്നു

നമുക്കിന്ന് ചിത്രസാഗരത്തിലൂടെ ഫ്രസ്കോ രീതി പരിചയപ്പെടാം



ഫ്രസ്കോ👇👇
ചുമർച്ചിത്രകലയിലെ ഒരു സങ്കേതമാണ് ഫ്രസ്കോ. പരുപരുത്ത പ്രതലത്തിൽ പുതുതായി പൂശുന്ന കുമ്മായം ഉണങ്ങുന്നതിന് മുമ്പ് കളർപൊടികളുപയോഗിച്ച് ചിത്രം വരയ്ക്കുക_ഇതാണ് ഫ്രസ്കോ

ഫ്രസ്കോ തന്നെ മൂന്നു തരത്തിലുണ്ട്
1) ബ്യുവോൺ ഫ്രസ്കോ
2) ഫ്രസ്കോ സീക്കോ
3) മെസോ ഫ്രസ്കോ
 മൂന്നു തരത്തിലുണ്ടെങ്കിലും വ്യത്യാസങ്ങൾ നേരിയ തോതിലേ ഉള്ളൂ.ഇതിൽ ബ്യുവോൺ ഫ്രസ്കോയ്ക്ക് ആണ് ഏറെ പ്രചാരം ലഭിച്ചത്
ഒരു ഇറ്റാലിയൻ പദമാണ് ഫ്രസ്കോ. FRESH എന്നാണ് ഈ പദത്തിന്റെ അർത്ഥം
ഇറ്റാലിയൻ നവോത്ഥാനകാലഘട്ടത്തോടനുബന്ധിച്ചാണ് ഫ്രസ്കോയ്ക്ക് ഏറെ പ്രചാരം ലഭിച്ചത്. ഫ്രസ്കോ രീതിയിലുള്ള ചുമർച്ചിത്രരചന ഏറെ പ്രയാസകരം തന്നെയാണ്.7_9മണിക്കൂർ വരെ നിരന്തരമായി അധ്വാനിച്ചാലേ ചിത്രം പൂർത്തിയാക്കാൻ സാധിക്കൂ(പശ ഉണങ്ങുന്നതിന് മുമ്പ് ചിത്രരചന പൂർത്തിയാകേണ്ടേ..).മാത്രമല്ല,വരയിൽ സൂക്ഷ്മത അത്യാവശ്യമാണ് താനും..തെറ്റുവന്നാൽ മായ്ച്ചു വരയ്ക്കൽ അത്ര എളുപ്പമല്ലല്ലോ..
തമാശകരമായ...എന്നാൽ അക്കാലത്തെ ഫ്രസ്കോ സങ്കേതം സ്വീകരിച്ച ചിത്രകാരന്മാരുടെ ആത്മാർത്ഥതയെ സൂചിപ്പിക്കുന്ന ഒരു ഭാഗം ഫ്രസ്കോയെക്കുറിച്ചുള്ള അന്വേഷണത്തിൽ വായിക്കാനിടയായി__സ്ക്കൂൾ ഓഫ് ഏഥൻസിലെ ചിത്രകാരന്മാരുടെ കണ്ണുകൾ കുഴിയിലേക്ക് ആണ്ടുപോയ കണ്ണുകളായിരുന്നത്രേ...അതെ,ഈ ചുമർച്ചിത്രകലാ സങ്കേതം അത്രയ്ക്കും സൂക്ഷ്മമായും,ശ്രദ്ധയോടെയും ചെയ്യേണ്ട ഒന്നു തന്നെയായിരുന്നു
മെെക്കലാഞ്ചലോ,ഡാവിഞ്ചി,റാഫേൽ,ഇസ്ഹാക്ക് മാസ്റ്റർ... തുടങ്ങിയ ഒട്ടേറെ പ്രശസ്തർ ഈ മാർഗം അവലംബിച്ചു പോന്നിട്ടുണ്ട്.ഈജിപ്ഷ്യൻ ശവകുടീരങ്ങൾ അലങ്കരിച്ചിരിക്കുന്നതും ഫ്രസ്കോ എന്ന ഈ സങ്കേതം ഉപയോഗിച്ചാണ്
ഫ്രസ്കോ ഇന്ത്യയിൽ..👇👇👇👇👇
ഇന്ത്യയിൽ ഏകദേശം ഇരുപതോളം സ്ഥലങ്ങളിൽ ഫ്രസ്കോ രീതിയിലുള്ള ചുമർച്ചിത്രം കണ്ടെത്തിയിട്ടുണ്ട്.അവയിൽ ചിലത് താഴെ പറയുന്നു..👇👇
അജന്താ ഗുഹാക്ഷേത്രം
ബാഗ് ഗുഹ
എല്ലോറ ഗുഹാക്ഷേത്രം
സിത്തനവാസൽ
അർമമലെെ ഗുഹ
ഷീഷ് മഹൽ ജമ്മു
ബദാമി ഗുഹാക്ഷേത്രം
ബൃഹദേശ്വരക്ഷേത്രം.......
ഇന്ത്യയിൽ കണ്ടെടുത്തതിൽ വെച്ച് ഏറ്റവും പഴക്കമേറിയത് അജന്ത ഗുഹാക്ഷേത്രത്തിലെ ചിത്രങ്ങൾ തന്നെ.200bc_600bcകാലഘട്ടത്തിലാണ് ഇവ വരച്ചതെന്ന് അനുമാനിക്കുന്നു.ഗുഹയുടെ മുകളിലും വശങ്ങളിലും ഇത്തരം ചിത്രങ്ങൾ കാണാം.ജാതക കഥകൾ,ബുദ്ധകഥകൾ..മുതലായവയാണ് ഇതിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്.ചിലതിൽ ക്രമം കാണാൻ കഴിയുന്നില്ല
അതുപോലെ 1931ൽ ബൃഹദേശ്വരക്ഷേത്രത്തിൽ കണ്ടെത്തിയ ഫ്രസ്കോ ചിത്രങ്ങൾ ചോളകാലഘട്ടത്തിൽ വരച്ചതാണെന്ന് അനുമാനിക്കുന്നു.
കാലം,പരിസ്ഥിതി എന്നിവയുടെ മാറ്റങ്ങൾ ഇത്തരം ചിത്രങ്ങളെ ക്രമത്തിൽ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.ചില ഫ്രസ്കോ ചിത്രങ്ങൾ ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ ചമ്പാ രംഗ് മഹൽ എന്ന സെക്ഷനിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
ഫ്രസ്കോ സങ്കേതമനുസരിച്ച് വരച്ച പ്രശസ്തങ്ങളായ ഏതാനും ചിത്രങ്ങൾ...👇👇

 മെെക്കലാഞ്ചലോ വരച്ച ചിത്രം..




 അജന്ത ഗുഹാക്ഷേത്രത്തിലെ ഫ്രസ്കോ ചിത്രം...ഗുപ്തകാലത്തിലേതെന്ന് അനുമാനം
ബൃഹദേശ്വരക്ഷേത്രത്തിൽ ചോളന്മാർ വരച്ചതെന്ന് വിശ്വസിക്കുന്ന ഫ്രസ്കോ







ഫ്രസ്കോ സങ്കേതത്തെക്കുറിച്ച് കൂടുതലറിയാൻ രാജൻമാഷുമായുള്ള( ശ്രീ.രാജൻ കാരയാട്,ചിത്രകാരൻ,ചിത്രകലാദ്ധ്യാപകൻ,ആതവനാട് ഹെെസ്ക്കൂൾ) അഭിമുഖം ഉപകരിക്കും..ശക്തമായ മഴ റെയ്ഞ്ചിനെ ബാധിച്ചിട്ടുണ്ട്.
ഇതിൽ ആദ്യഭാഗത്താണ് ഫ്രസ്കോ വരുന്നത്.തുടർന്ന് മാഷ് പറയുന്ന കേരള ചുമർച്ചിത്രകല അടുത്തയാഴ്ചയിലേക്ക് തത്ക്കാലം മാറ്റി വെയ്ക്കുന്നു.. സദയം ക്ഷമിക്കുക..നെറ്റ് വേഗത വളരെ കുറവ്.
ഒരു കാര്യം വിട്ടുപോയി...
ഫ്രസ്കോ സങ്കേതത്തിൽ ചിത്രം വരയ്ക്കുന്ന ചിത്രകാരൻമാരെ വിളിക്കുക ഫ്രസ്കോയിസ്റ്റുകൾ എന്നാണ്
ഈ ചിത്രമേതെന്ന് നിങ്ങൾക്കറിയാം..ആരാണ് വരച്ചതെന്നും...ഈ ചിത്രവും വരച്ചിരിക്കുന്നത് ഫ്രസ്കോ സങ്കേതത്തിലാണ്.




https://youtu.be/-prAIz0urTE

https://youtu.be/Cej4Ggq5nQI