14-03

📚📚📚📚📚📚📚📚
         ലോക സാഹിത്യ വേദിയിലേക്ക് സ്വാഗതം
📚📚📚📚📚📚📚📚
രോഗവും ദുരന്തവും സങ്കടവും മനുഷ്യനെ ദൈവ വിശ്വാസിയും അങ്ങേയറ്റം അന്ധവിശ്വാസിയും ആക്കി മാറ്റുന്ന കാലത്ത് ഇതിനെയെല്ലാം നിരാകരിച്ചു കൊണ്ട് ജീവിതത്തെ വെല്ലുവിളിച്ച ഒരു അതുല്യപ്രതിഭയുടെ ജീവിതത്തിനാണ് ഇന്ന് തിരശ്ശീല വീണത്.
ജീവിതത്തെ പ്രചോദിപ്പിക്കുന്നതും സാഹിത്യത്തിന്റെ ഉന്നത ലക്ഷ്യമായി കണക്കാക്കാമെങ്കിൽി ഈ നൂറ്റാണ്ടിന്റെ വിസ്മയമായ സ്റ്റീഫൻ ഹോക്കിങ്ങും അദ് ദേഹത്തിന്റെ പുസ്തകവും ഇന്നത്തെ ലോക സാഹിത്യ വേദിയിൽ ആദരവോടെ അവതരിപ്പിക്കുന്നു
സ്വപ്നങ്ങളുടെ ആകാശത്ത‌ു പുതിയ സിദ്ധാന്തങ്ങൾ മെനഞ്ഞു മനുഷ്യരെ പ്രലോഭിപ്പിച്ച ശാസ്ത്രജ്ഞൻ. അതിരില്ലാത്ത ആകാശങ്ങളിലേക്കും ജീവന്റെ വേരിലേക്കും ഒരുപോലെ സഞ്ചരിക്കാൻ കൈപിടിച്ച മനുഷ്യൻ. ശാസ്ത്രത്തിനും മനുഷ്യചിന്തകൾക്കും വിസ്മയമായാണു സ്റ്റീഫൻ ഹോക്കിങ് എന്ന പ്രതിഭാസം ഭൂമിയിൽ ജീവിച്ചത്.
ലണ്ടന്‍: ചക്രക്കസേരയിലിരുന്ന് ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ഭൗതക ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ഹോക്കിങ്. പഠനകാലത്ത് നാഡീതളര്‍ച്ച സംഭവിക്കുന്ന രോഗം ബാധിച്ചെങ്കിലും ആ ബുദ്ധിവൈഭവത്തെ മഹാത്ഭുതം കാണിക്കുന്നതില്‍ നിന്ന് തടയാന്‍ സാധിച്ചിരുന്നില്ല. ഇന്ന് ലോകം കാണുന്ന പ്രാപഞ്ചിക പഠന ശാഖകളില്‍ മിക്കതിലും സ്റ്റീഫന്‍ ഹോക്കിങിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. പ്രപഞ്ചോല്‍പ്പത്തിയെ കുറിച്ചും അനന്തവിഹായസിലെ ആശ്ചര്യപ്പെടുത്തുന്ന സംഭവ വികാസങ്ങളെ കുറിച്ചും സ്റ്റീഫന്‍ ഹോക്കിങ് വളരെ ലളിതമായി വിവരിച്ചു. പ്രപഞ്ചം ഒരു മഹാ വിസ്‌ഫോടനത്തിലൂടെ ഉണ്ടായി എന്ന് പറയുന്ന ബിഗ്ബാങ് സിദ്ധാന്തം മുതല്‍ തമോഗര്‍ത്തങ്ങളുടെ ഇരുട്ടറകളിലേക്ക് വരെ വെളിച്ചം വീശുന്ന അദ്ദേഹത്തിന്റെ പുസ്തകമാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (കാലത്തിന്റെ സംക്ഷിപ്ത ചരിത്രം). എന്താണ് അതില്‍ സ്റ്റീഫന്‍ ഹോക്കിങ് വിശദീകരിക്കുന്നത്...
സമയത്തിനു മുൻപേ ഒരു വീഴ്ച
യുകെയിലെ ഓക്സ്ഫഡ‍ിൽ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായ‍ി 1942 ജനുവരി എട്ടിനു ജനിച്ച സ്റ്റീഫൻ വില്യം ഹോക്കിങ്ങിന് ഊർജതന്ത്രത്തിലും ഗണിതത്തിലുമായിരുന്നു താൽപര്യം. ഓക്സ്ഫഡ് സർവകലാശാലയിൽ ബിരുദ പഠനത്തിനു ശേഷം കേംബ്രിജിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ 1962 ൽ, പെട്ടെന്ന് ഒരു ദിവസം സ്റ്റീഫൻ ഹോക്കിങ് കുഴഞ്ഞു വീണു. വിശദമായ വൈദ്യപരിശോധനയിൽ മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന മാരക രോഗമാണെന്നു കണ്ടെത്തുകയായിരുന്നു. പരമാവധി രണ്ടു വർഷം ആയുസ്സെന്നു ഡോക്ടർമാർ വിധിയെഴുതി.













പ്രപഞ്ചശാസ്ത്രത്തിലെ (cosmology)സിദ്ധാന്തങ്ങളായ മഹാവിസ്ഫോടനം(Big Bang), തമോഗർത്തം black holes തുടങ്ങിയവ, സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിക്കുവാനുള്ള ഒരു ശ്രമമാണ്‌ ഈ പുസ്തകം. പല സങ്കീർണ്ണ ഗണിതശാസ്ത്രസിദ്ധാന്തങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ടെങ്കിലും E = mc² എന്ന സമവാക്യം മാത്രമേ ഉപയോഗിച്ചിട്ടുള്ളു
തമോഗര്‍ത്തം
പ്രപഞ്ച ഘടന, ഉത്ഭവം, വികാസം തുടങ്ങി പ്രപഞ്ചത്തിന്റെ സംഭവബഹുലമായ മാറ്റങ്ങളെ കുറിച്ച് സാങ്കേതിക പദങ്ങള്‍ ഉപയോഗിക്കാതെ തന്നെ ഹോക്കിങ് തന്റെ പുസ്തകത്തില്‍ വിശദീകരിക്കുന്നു. സമയത്തിന്റെയും കാലത്തിന്റെയും അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ വിശദീകരിക്കുകയാണവിടെ. പ്രപഞ്ചമുണ്ടായതും അതിന് ശേഷം വന്ന മാറ്റങ്ങളും ഗുരുത്വാകര്‍ഷണം സംബന്ധിച്ചുമെല്ലാം തന്റെ പുസ്തകത്തില്‍ ഹോക്കിങ് പറയുന്നു. പ്രപഞ്ചോല്‍പ്പത്തിക്ക് കാരണമായി എന്ന് കരുതുന്ന ശക്തമായ വിസ്‌ഫോടനം, നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തം തുടങ്ങിയ പ്രതിഭാസങ്ങളെ കുറിച്ച് ഈ പുസ്തകം വ്യക്തമായ കാഴ്ചപ്പാട് കൈമാറുന്നു.
ഒരു കോടി പകര്‍പ്പുകള്‍
ജനറല്‍ റിലേറ്റിവിറ്റി, ക്വാണ്ടം മെക്കാനിക്‌സ് തുടങ്ങിയ സുപ്രധാന സിദ്ധാന്തങ്ങള്‍ സംബന്ധിച്ചും എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ചര്‍ച്ച ചെയ്യുന്നു. പ്രപഞ്ചത്തെ കുറിച്ച് വിശദീകരിക്കാന്‍ ആധുനിക ശാസ്ത്ര സമൂഹം പതിവായി ഉപയോഗിക്കുന്ന സിദ്ധാന്തങ്ങളാണിവ. പ്രപഞ്ചത്തിലെ എല്ലാം തീര്‍ത്തും യുക്തസഹമായതും ഇഴുകിചേര്‍ന്ന് നില്‍ക്കുന്നതുമാണെന്ന നിഗമനത്തില്‍ എത്തിനില്‍ക്കുന്നു സ്റ്റീഫന്‍ ഹോക്കിങ്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകം എന്ന ഖ്യാതി നിരവധി തവണ കരസ്ഥമാക്കിയിട്ടുണ്ട് ഈ രചന. 20 വര്‍ഷത്തിനിടെ ഒരു കോടി പകര്‍പ്പുകള്‍ വിറ്റഴിക്കപ്പെട്ടു. 2001ല്‍ 35 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. സണ്‍ഡൈ ടൈംസ് നടത്തിയ പരിശോധനയില്‍ തുടര്‍ച്ചയായ അഞ്ചുവര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകം എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ആണെന്ന് കണ്ടെത്തിയിരുന്നു
The Universe in a Nutshell, മകൾ ലൂസിയുമായി ചേർന്നു കുട്ടികൾക്കായി അദ്ദേഹം എഴുതിയ 'George's Secret Key to The Universe, ദ് ഗ്രാൻഡ് ഡിസൈൻ, ബ്ലാക്ക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്സ്, ഗോഡ് ക്രിയേറ്റഡ് ദ് ഇന്റിജേഴ്സ്, മൈ ബ്രീഫ് ഹിസ്റ്ററി തുടങ്ങിയവയും വായിച്ചിരിക്കേണ്ടതാണ്. ജി.എഫ്.ആർ.എല്ലിസുമായി ചേർന്ന് എഴുതിയ ‘ലാർജ് സ്കെയിൽ സ്ട്രക്ചർ ഓഫ് സ്പേസ് ടൈം’, ഡബ്ല്യു.ഇസ്രയേലിനൊപ്പം എഴുതിയ ‘ജനറൽ റിലേറ്റിവിറ്റി’ എന്നിവയാണു മറ്റു പ്രധാന രചനകൾ.
ജനപ്രിയമായ ശാസ്ത്ര  പുസ്തകം    
📘📘📘📘📘📘📘

പ്രപഞ്ച പഠനത്തിന് ഇന്ന് ലോകത്ത് ലഭ്യമായതില്‍ ഏറ്റവും ജനപ്രിയമായ ശാസ്ത്ര പുസ്തകമാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. 1988ലാണ് സ്റ്റീഫന്‍ ഹോക്കിങ് പുസ്തകം പുറത്തിറക്കുന്നത്. ശാസ്ത്ര കുതുകികള്‍ക്ക് മാത്രമല്ല, ഏത് സാധാരണക്കാര്‍ക്കും മനസിലാകുന്ന തരത്തിലാണ് ഹോക്കിങ് ഈ പുസ്തകത്തില്‍ പ്രപഞ്ചത്തിന്റെ  ഉള്ളറകളെ വിശദീകരിച്ചിരിക്കുന്നത്. ശാസ്ത്ര സിദ്ധാന്തങ്ങളെ കുറിച്ച് ഒന്നും അറിയാത്തവര്‍ക്ക് പോലും എ ബ്രീഫ്ഹിസ്റ്ററി ഓഫ് ടൈം നവ്യമായ വായനാനുഭവം നല്‍കി. അതുകൊണ്ടുതന്നെയാണ് ഈ വിഖ്യാത പുസ്തകത്തിന്റെ ഒരു കോടി പകര്‍പ്പുകള്‍ വിറ്റുപോയത്.
https://youtu.be/FP-k8L6kMkA

സമയത്തിന്റെ ചരിത്രം അവസാനിച്ചു.
ശരീരത്തിന്റെ തളർച്ചയെക്കാളേറെ ഭയപ്പെടെണ്ടത് മനസ്സിന്റെ തളർച്ചയെ ആണ്. മനസ്സിൽ ഒരു ജീവിത ലക്ഷ്യവും അതു നേടണമെന്ന നിശ്ചയ ധാർഡ്യവും അണയാതെ ജ്വലിച്ചു നിൽക്കുന്നവരുടെ ഡിക്ഷനറിയിൽ "അസാധ്യം" എന്ന ഒരു വാക്കില്ലെന്നു പറഞ്ഞത് നെപ്പോളിയനാണ്. ഇനി എന്തെങ്കിലും ഒരു പ്രതിസന്ധിക്ക് മുന്നിൽ നിരാശയോടെ തളർന്നിരിക്കുമ്പോൾ വീൽ ചെയറിൽ പ്രതീക്ഷ കൈവിടാത്ത കണ്ണുകളോടെ പ്രപഞ്ച രഹസ്യങ്ങളിലേക്ക് ഉറ്റു നോക്കിയിരിക്കുന്ന ഈ മനുഷ്യന്റെ മുഖം ഓർത്താൽ മതി.

മനസ്സു നിറയെ പൂർത്തിയാക്കാത്ത ഒരുപിടി സ്വപ്നങ്ങൾ. ബിരുദ പഠനം പൂർത്തിയാക്കിയത് ഏതൊരു വിദ്യാർഥിയുടെയും സ്വപ്നമായ ഒക്സ്ഫർഡിൽ. തുടർന്ന്, പ്രശസ്തമായ കേംബ്രിഡ്ജ് യുനിവെർസിറ്റിയിൽ ഡോക്ടറൽ ഗവേഷണം തുടങ്ങിയതെയുള്ളു. അപ്പോഴാണ്‌, ശരീരത്തിൽ ചില മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. നടക്കുമ്പോൾ വേച്ചു പോകുന്നു, സംസാരത്തിൽ തടസ്സം അനുഭവപ്പെടുന്നു, കയ്യിലേയും കാലിലെയും മസിലുകൾക്ക് കോച്ചിപ്പിടുത്തം പോലെ തോന്നുന്നു. വെറുതെ ഒരു ഡോക്ടറെ കണ്ടു കളയാം എന്ന് കരുതി പോയതാണ്. അയാൾ കൂടുതൽ പരിശോധനകൾക്കായി മറ്റൊരു നല്ല ഹൊസ്പിറ്റലിലേക്കയച്ചു.

അവിടെ വച്ചാണ് അത് കണ്ടെത്തിയത്. സ്റ്റീഫനെ "ALS" എന്ന ഒരു രോഗം ബാധിച്ചിരിക്കുന്നു. "മോട്ടോർ ന്യൂറോണ്‍ ഡിസീസ്" എന്ന പേരിലും അറിയപ്പെടുന്ന ഈ അത്യപൂർവ്വ രോഗം ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന കോശങ്ങളെയും മസിലുകളെയും ക്രമേണ തളർത്തിക്കളയുന്ന ഒരു തരം വൈകല്യമാണ്. ഇത് ബാധിക്കുന്നയാളുടെ സംസാരശേഷി, ചലന ശേഷി തുടങ്ങിയവ ക്രമേണ നഷ്ടപ്പെട്ട് ഒടുക്കം ശ്വാസകോശത്തിന്റെ മസിലുകളുടെ പ്രവർത്തനം പോലും നിലച്ച് മരണത്തിനു കീഴടങ്ങും. ഏറിയാല്‍ രണ്ടു കൊല്ലങ്ങള്‍ ഡോക്ടര്‍മാര്‍ വിധിയെഴുതി.

രോഗ വിവരമറിഞ്ഞ നാളുകളിൽ താൻ ആകെ തകർന്നു പോയെന്ന് സ്റ്റീഫൻ തന്റെ ഓർമ്മക്കുറിപ്പുകളിൽ സമ്മതിക്കുന്നു:എന്നാല്‍ ആശുപത്രിക്കിടക്കിയില്‍ പരിചയപ്പെട്ട ക്യാന്‍സര്‍ ബാധിതനായ ഒരു പത്തുവയസുകാരന്‍ അദ്ദേഹം ത്തിന് പ്രചോദനമായി .
സ്റ്റീഫൻ ഒന്നും സംഭവിക്കാത്തവനെപ്പോലെ വീണ്ടും യൂനിവേർസിറ്റിയിൽ തിരിച്ചെത്തി ഗവേഷണം തുടർന്നു. സ്റ്റീഫൻ തന്റെ ഗവേഷണം തുടരുന്നതിനിടയിൽത്തന്നെ മോട്ടോർ ന്യൂറോണ്‍ രോഗം അദ്ധേഹത്തിന്റെ ശരീരത്തിൽ തന്റെ വിക്രിയകളും തുടരുന്നുണ്ടായിരുന്നു. സ്റ്റീഫനു നടക്കാൻ വടിയുടെ സഹായം വേണമെന്നായി. നാക്ക് കുഴഞ്ഞു പോകുന്നതിനാൽ പറയുന്നത് ആർക്കും മനസ്സിലാകുന്നില്ലെന്നായിത്തുടങ്ങി. പലപ്പോഴും നടക്കുന്നതിനിടെ കുഴഞ്ഞു വീണു തുടങ്ങി. എന്നാൽ, പരസഹായം സ്വീകരിക്കുന്നത് എന്ത് കൊണ്ടോ അയാൾക്കിഷ്ടമില്ലായിരുന്നു. വീൽ ചെയർ ഉപയോഗിക്കാൻ ഡോക്ടർമാർ നിര്ദ്ദേശിച്ചുവെങ്കിലും അയാൾ അതിനു തയ്യാറായില്ല.
1965-ൽ എല്ലാവരെയും അത്ഭുതപെടുത്തിക്കൊണ്ട് തന്റെ രോഗാവസ്ഥക്കിടയിൽത്തന്നെ മൂന്ന് വർഷങ്ങൾക്കുള്ളിൽ പ്രശസ്തമായ രീതിയിൽ ഡോക്ടറൽ തീസിസ് പൂർത്തിയാക്കി അദ്ദേഹം ഡോ. സ്റ്റീഫൻ ഹോക്കിംഗ് ആയി മാറി. "വികസിക്കുന്ന പ്രപഞ്ചം" ആയിരുന്നു ഗവേഷണ വിഷയം. ശാസ്ത്ര ലോകത്ത് വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രബന്ധമായിരുന്നു അദ്ധേഹത്തിന്റെത്.

1985- ൽ ഫ്രാൻസിലെക്കുള്ള യാത്രാ മദ്ധ്യേ അദ്ദേഹത്തിന് മാരകമായ രീതിയിൽ ന്യൂമോണിയ പിടിപെട്ടു. ദിവസങ്ങൾ കൃത്രിമ ശ്വാസം സ്വീകരിച്ചു ജീവൻ നിലനിർത്തി വെന്റിലെറ്ററിൽ കിടക്കേണ്ടി വന്നു. ഇനിയൊരു തിരിച്ചു വരവില്ലെന്നു ഡോക്ടർമാർ പോലും കരുതിയെങ്കിലും സ്റ്റീഫൻ മരണത്തെ തോൽപ്പിച്ച് ജീവൻ നിലനിർത്തി.
എന്നാൽ, ന്യൂമോണിയ സ്റ്റീഫന്റെ ശരീരത്തെ പൂർണ്ണമായും തളർത്തിക്കളഞ്ഞു. ആകെ ചലന ശേഷി ഉണ്ടായിരുന്ന രണ്ടു വിരലുകൾ പോലും ചലിക്കില്ലെന്നായി. കൃത്രിമ ശ്വാസം നല്കാൻ തൊണ്ട തുളയ്ക്കേണ്ടി വന്നതിനാൽ സ്വന പേടകങ്ങൾ മുറിഞ്ഞു പോയതുകൊണ്ട് ഇപ്പോൾ ഒരു സ്വരം പോലും കേൾപ്പിക്കാൻ സാധിക്കാതെയായി. ചുരുക്കി പറഞ്ഞാൽ ഒരു ജീവഛവം.

കണ്ണുകൾ ചലിപ്പിക്കാം, പുരികവും , ചുണ്ടും കവിളും പതിയെ ഒന്നനക്കാം. അത്ര മാത്രം. മറ്റാരായിരുന്നാലും ഇനി ചിന്ത എങ്ങനെയെങ്ങിലും ഒന്ന് തീർന്നു കിട്ടിയാൽ മതിയെന്നായിരുന്നെനെ അല്ലേ? എന്നാൽ, അങ്ങനെ തന്റെ സ്വപ്നങ്ങൾ മുഴുവൻ വിധിക്ക് അടിയറവു വച്ച് കീഴടങ്ങാൻ സ്റ്റീഫൻ ഹോക്കിംഗ് തയ്യാറായിരുന്നില്ല. സഹായിയായ ഒരാൾ അക്ഷരങ്ങൾ തൊട്ടു കാണിക്കുമ്പോൾ പുരികം ചലിപ്പിച്ച് കാണിച്ച് അദ്ദേഹം ആശയ വിനിമയം നടത്താൻ ശീലിച്ചു.

അങ്ങനെയിരിക്കെ, അമേരിക്കയിലെ കാലിഫോർണിയയിലെ സിലിക്കോണ്‍ വാലിയിൽ ഒരു കമ്പ്യൂട്ടർ വിദഗ്ദ്ധൻ ശരീരം തളർന്നവർക്കായി വികസിപ്പിചെടുത്ത പ്രത്യേകതരം ഉപകരണത്തെക്കുറിച്ച് സ്റ്റീഫൻ അറിയാനിടയായി. തന്റെ വീൽ ചെയറിൽ അത് പിടിപ്പിച്ച് ആശയവിനിമയം അത് വഴിയാക്കി. കവിളിലെ മസിലുകളുടെ ചെറിയ ചലനങ്ങൾ തിരിച്ചറിഞ്ഞ് അവയെ വാക്കുകളാക്കി മാറ്റുന്ന ഒരു സെൻസർ ഘടിപ്പിച്ച അതിസങ്കീർണ്ണമായ ഒരു ഉപകരണമായിരുന്നു അത്. വളരെ പെട്ടന്ന് സ്റ്റീഫൻ അത് ഉപയോഗിക്കാൻ ശീലിച്ചു. ഒരു യന്ത്ര മനുക്ഷ്യൻ സംസാരിക്കും പോലെ അതിന്റെ സ്പീക്കറിലൂടെ അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ വിനിമയം ചെയ്യാമെന്നായി. 1988-ൽ "A Brief History of Time " എന്ന പേരിൽ തന്റെ ആദ്യ ഗ്രന്ഥം സ്റ്റീഫൻ പുറത്തിറക്കി. അഭൂത പൂർവ്വമായ പ്രതികരണമാണ് ഈ പുസ്തകത്തിന്‌ വായനക്കാരിൽ നിന്ന് ലഭിച്ചത്. വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ ശാസ്ത്ര ഗ്രന്ഥം ഏറ്റമധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടതിനുള്ള ഗിന്നസ് റിക്കോർഡ് നേടി!

സ്റീഫൻ ഹോക്കിങ്ങിനെ ലോകം മുഴുവൻ അറിഞ്ഞു. തന്റെ കണ്ടു പിടുത്തങ്ങൾ ശാസ്ത്ര ലോകത്ത് അദ്ധേഹത്തെ ന്യൂട്ടൻ, ഐൻസ്റ്റയിൻ എന്നിവർക്ക് തുല്യരാക്കിയതായി ലോകം വിലയിരുത്തി. അങ്ങനെ, ചെറുപ്പത്തിൽ കളിയാക്കിയാണെങ്കിലും കൂട്ടുകാർ വിളിച്ചത് യാധാർധ്യമായി.
പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും കോസ്മോളജിസ്റ്റുമായ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസായിരുന്നു.രോഗം കണ്ടു പിടിച്ചപ്പോൾ ഡോകര്മാർ പ്രവചിച്ചതിനേക്കാൾ 50 വർഷങ്ങൾ അദ്ദേഹം ജീവിച്ചു തീർത്തിരിക്കുന്നു. അതും, വെറുതെയങ്ങു ജീവിക്കുകയായിരുന്നില്ല, ശരീരം മുഴുവൻ നിശ്ചലമായപ്പോഴും തളരാത്ത മനസ്സ് കൈമുതലാക്കി തന്റെ സ്വപങ്ങളും അതിനപ്പുറവും ഹോക്കിംഗ് സാക്ഷാത്കരിച്ചു കഴിഞ്ഞു. സമയത്തിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നു. ആദരാഞ്ജലികൾ.

ഡോ.സന്തോഷ് വള്ളിക്കാട്
2018 മാർച്ച് 14

സ്റ്റീഫൻ ഡോക്കിംഗ്സ്.അനുസ്മരണം.
മാർച്ച്: 14 ലോക ചരിത്രത്തിൽ രേഖപ്പെടുത്തുന്നത് വിഖ്യാത ചിന്തകനായ കാറൽ മാർക്സിന്റെ ഓർമ ദിനം ആയിട്ടായിരുന്നു ഇതുവരെ.. ഇനിയത് ഇന്നു മുതൽ സ്റ്റീഫൻ ഹോക്കിംഗ്സിന്റെ കൂടെ ഓർമ ദിനം കൂടിയാവും. രണ്ടു മഹാരഥൻമാരുടെ ജീവിതാന്ത്യം ഒരേ ദിനം തന്നെ എത്തിച്ചേർന്നത് യാദൃശ്ചികമെങ്കിലും കൗതുകകരം തന്നെ..

നന്നേ ചെറുപ്പത്തിൽത്തന്നെ മാരക രോഗം ബാധിച്ച് തീഷ്ണമായ യൗവ്വനം പോലും ആശുപത്രി കിടക്കയിലും വീൽചെയറിലും കഴിയേണ്ടിവന്ന ഒരാൾ. അങ്ങനെ ഒരാൾ ദൈവത്തിൽ വിശ്വസിച്ച് പ്രാർത്ഥനകളും, നേർച്ച കാഴ്ചകളുമായി ജീവിതം അവസാനിപ്പിക്കുവാനാണ് സാധാരണ ശ്രമിക്കുക. എന്നാൽ ഹോക്കിംഗ്സ് കീഴടങ്ങാൻ തയ്യാറായിരുന്നില്ല. വീഴാതെ പിടിച്ചു നിന്ന് നിലവിലെ പൊതുബോധത്തിനെതിരെ പോരാടി അനിവാര്യമായ അന്ത്യത്തിന് കീഴടങ്ങിയ ഹോക്കിംഗ്സ് മറ്റൊരു ലോക അദ്ഭുതമായി വാഴ്ത്തപ്പെടുന്നതിൽ ഒട്ടും അതിശയോക്തിയില്ല. പ്രപഞ്ചം സ്വയം ഉണ്ടായതാണന്നും, പ്രപഞ്ചം സൃഷ്ടിച്ചു എന്നു പറയപ്പെടുന്ന ദൈവ സങ്കൽപം സ്വയം ഉണ്ടായതല്ല എന്നുമുള്ള പ്രപഞ്ച വീക്ഷണ സിദ്ധാന്തത്തിലാണ് അദ്ദേഹം ഡോക്ടേറ്റ് നേടിയത്.

1942 ജനുവരി 8ന്‌ ബ്രിട്ടനിലെ ഓക്സ്ഫോർഡിലാണ്‌ സ്റ്റീഫൻ ഹോക്കിംഗിന്‍റെ ജനനം. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസിൽ ‍ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു സ്റ്റീഫൻ ഹോക്കിങ്സിന്‌ താത്പര്യം.

17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം (Motor Neuron Disease) അദ്ദേഹത്തെ ബാധിച്ചത്. കൈകാലുകൾ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവർത്തകരുടെ പിന്തുണ അദ്ദേഹത്തിന്‌ ആത്മവിശ്വാസം പകർന്നു. ഗവേഷണ ബിരുദം നേടിയ ശേഷം 1965-ൽ ജെയ്ൻ വൈൽഡിനെ വിവാഹം കഴിച്ചു. 1991-ൽ അവർ വിവാഹമോചനം നേടി. ലൂസി, റോബര്‍ട്ട്, ടിം എന്നിവരാണ് മക്കള്‍. 

ഓക്സ്ഫോർഡിലെ ഡിഗ്രി പoനത്തിനു ശേഷം സ്വപ്ന സർവ്വകലാശാലയായ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഗവേഷണ പoനത്തിനിടയിലാണ് ഹോക്കിംഗ്സിന് രോഗം പിടിപെടുന്നത്. ശ്വാസതടസവും, കോച്ചിപ്പിടുത്തവുമായി ഒരു ഡോക്ടറെ സമീപിച്ച ഹോക്കിംഗ്സിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയ ഡോക്ടർമാർ ആ രോഗം സ്ഥിരീകരിച്ചു. മസിലുകളുടെ ചലനശേഷി നഷ്ടപ്പെടുന്ന അപൂർവമായ മാരക രോഗമാണ് ഡോക്ടർമാർ കണ്ടത്തിയത്. രോഗം മൂർച്ഛിക്കുന്ന ഘട്ടത്തിൽ ശ്വാസകോശ മസിലുകളുടെ പ്രവർത്തനം സാവധാനം നിലച്ച് മരണത്തിലേക്ക് പോകും. മൂന്നു വർഷം മാത്രം ആയുസ് നിർണയിച്ച ഡോക്ടർമാരെ അതിശയിപ്പിച്ചാണ് പിന്നീട് ഹോക്കിംഗ്സ് ജീവിച്ചത്. 1965 ൽ വികസിക്കുന്ന പ്രപഞ്ചത്തിൽ ഡോക്ട്രേറ്റ് കരസ്ഥമാക്കി.1985 ൽ ന്യുമോണിയ ബാധയേറ്റ് വീണ്ടും രോഗാവസ്ഥയിലായി. ശ്വാസം കഴിക്കാൻ കഴിയാതെ വന്നപ്പോൾ തൊണ്ടക്കുഴി തുളച്ച് ട്യൂബ് വഴിയായി ആഹാരവും, ശ്വസനവും.. അതോടെ ശബ്ദം പൂർണ്ണമായി ഇല്ലാതായി.. പിന്നീട് യന്ത്രസഹായത്തോടെ സഞ്ചരിക്കാനും, എഴുതാനും, സ്വനഗ്രാഹി യന്ത്രമുപയോഗിച്ച് സംസാരിക്കാനും പരിശീലിച്ചു ജീവിതം വെല്ലുവിളിയായി ഏറ്റെടുത്തു. രോഗഗ്രസ്ഥമായ ആ കാലത്തു തന്നെ 1988ൽ A Brief History of time എന്ന വിഖ്യാതമായ പുസ്തകവും രചിച്ചു.

കഷ്ടപ്പാടുകൾക്കിടയിൽ അവസാന ആശ്രയമെന്ന നിലയിൽ ദൈവത്തെ തേടിയിരുന്നെങ്കിൽ ലോകത്തിന് ഹോക്കിംഗ്‌സിനെ പോലെ ഒരു ശാസ്ത്രജ്ഞനെ കിട്ടുമായിരുന്നില്ല. ക്ഷീണിക്കാത്ത മനീഷയും, മഷി ഉണങ്ങാത്ത പേനയുമായി ജീവിതത്തോടു പോരാടി അനിവാര്യമായ മരണത്തിനു കീഴടങ്ങിയ ''നാസ്തികനായ ദൈവത്തിന്" നൂറ് നൂറായിരം അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.