14-02




അല്‍ബേര്‍ കമ്യു; എഴുത്തുകാരനും ചിന്തകനും

📕📕📕📕🖋📕📕📕
രണ്ട് ലോക മഹായുദ്ധങ്ങളേല്‍പ്പിച്ച, ദുരിതാഘാതങ്ങള്‍ കണ്ടനുഭവിച്ച എഴുത്തുകാര്‍ മനുഷ്യാവസ്ഥയുടെ വിപര്യയങ്ങളെ കുറിച്ച് ഗാഢമായി ചിന്തിച്ചു തുടങ്ങിയ കാലം. കഠിനപ്രയത്‌നത്താല്‍ മനുഷ്യര്‍ കെട്ടിപ്പടുത്തതെല്ലാം ഞൊടിയിടയില്‍ ഒരൊറ്റ അണുബോംബ് തകര്‍ത്ത് തരിപ്പണമാക്കിയതിന്റെ വിസ്‌ഫോടനം വിശ്വാസങ്ങളെയെല്ലാം തകിടം മറിച്ചു. ജീവിതത്തിന്റെ പൊരുളെന്തെന്ന് അറിയാന്‍ വെമ്പല്‍ കൊണ്ടവരെല്ലാം ഉത്തരം കിട്ടാതെ വഴിമുട്ടി. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് 'ജീവിത നിരര്‍ത്ഥകാവാദം' എന്ന സിദ്ധാന്തവുമായി നമ്മുടെ ചിന്താമണ്ഡലത്തില്‍ പ്രശോഭിച്ച് ഒരു തലമുറയുടെ മുഴുവന്‍ മനഃസാക്ഷി നിയന്താതാവായി മാറിയ, അക്ഷരാര്‍ത്ഥത്തില്‍ വിപ്ലവകാരിയായ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു അല്‍ബേര്‍ കമ്യു.
1913 ല്‍ അള്‍ജീരിയയിലെ രെു പാവപ്പെട്ട കര്‍ഷക കുടുംബത്തില്‍ പിറന്നു. ഒരു വയസുള്ളപ്പോള്‍ അച്ഛന്‍ യുദ്ധത്തില്‍ മരണപ്പെട്ടു. പഠനം തുടരാന്‍ പല ചെറുജോലികളും ഇളംപ്രായത്തില്‍തന്നെ ചെയ്യേണ്ടിവന്നു. ക്ഷയരോഗം കാരണം ബിരുദപഠനം ഉപേക്ഷിച്ചു. 1940ല്‍ പാരിസിലേക്ക് താമസം മാറ്റി. കമ്യുവിന്റെ രണ്ട് ദൗര്‍ബല്യങ്ങളായിരുന്നു നാടകവും ഫുട്‌ബോളും. സ്വന്തം നാടകട്രൂപ്പ് രൂപീകരിച്ച് അതിന്റെ വിവിധ മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. അള്‍ജീരിയയിലും പാരീസിലും പത്രപ്രവര്‍ത്തകനായി ജോലി ചെയ്തു. അനാരോഗ്യം കാരണം യുദ്ധമുഖത്ത് പ്രവര്‍ത്തിക്കാനാവാതെ വിഷമിച്ച കമ്യു പ്രതിരോധ പ്രസ്ഥാനത്തില്‍ സക്രിയമായിരുന്നു. 1944ല്‍ കൊംബാ (combate) എന്ന പത്രത്തിന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചു.

ജനനം
1913 നവംബർ 7
Dréan, El Taref, French Algeria
മരണം
1960 ജനുവരി 4 (പ്രായം 46)
Villeblevin, Yonne, Burgundy, France
കാലഘട്ടം
20th century philosophy
പ്രദേശം
Western philosophy
ചിന്താധാര
Absurdism
പ്രധാന താത്പര്യങ്ങൾ
നീതിശാസ്ത്രം, Humanity, നീതിന്യായം, സ്നേഹം, രാഷ്ട്രതന്ത്രം


സാഹിത്യത്തിനു നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യരിൽ രണ്ടാമനാണ് കാമ്യു. (നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ റുഡ്യാർഡ് കിപ്ലിംഗ് ആണ്). 1957-ൽ കാമ്യുവിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. നോബൽ സമ്മാനം ലഭിച്ച ശേഷം ഏറ്റവും കുറഞ്ഞകാലം ജീവിച്ചിരുന്ന സാഹിത്യകാരനും കാമ്യു തന്നെ (മൂന്നു വർഷത്തിനുശേഷം ഒരു കാർ അപകടത്തിൽ കാമ്യു അന്തരിച്ചു).

'അബ്സർഡിസം' എന്ന ചിന്താശാഖയുടെ പ്രധാന പ്രണേതാവാണ് കമ്യു. പ്രധാന കൃതികളിലൊന്നാണ് "ദ് റബൽ".

കാമ്യു 1934-ൽ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് തത്ത്വചിന്തയെക്കാളും സ്പെയിനിലെ ആഭ്യന്തരയുദ്ധത്തിനോടുള്ള അനുഭാവമായിരുന്നു കാമ്യുവിനെ ഇതിനു പ്രേരിപ്പിച്ചത്. 1936-ൽ സ്വതന്ത്രചിന്താഗതിയുള്ള അൾജീരിയൻ കമ്യൂണിസ്റ്റ് പാർട്ടി (പി.സി.എ) സ്ഥാപിച്ചു. കാമ്യു ഈ പാർട്ടിയിൽ ചേർന്നത് തന്റെ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടി സുഹൃത്തുക്കളുമായി തെറ്റുന്നതിനു കാരണമായി. ഇതുകാരണം ഒരു ട്രോട്സ്കിയിസ്റ്റ് എന്നു പേരുചാർത്തി കാമ്യു ആക്ഷേപിക്കപ്പെട്ടു. കാമ്യു 1936-ൽ പാർട്ടി വിട്ടു. 1934-ൽ കാമ്യു സിമ്യോൺ ഹൈയെ വിവാഹം കഴിച്ചു. സിമ്യോൺ മോർഫിൻ എന്ന മയ ക്കു മരുന്നിന് അടിമയായിരുന്ന വിവരം കാമ്യുവന് അറിയില്ലായിരുന്നു. ഇതും രണ്ടുപേരുടെയും വിവാഹേതര ബന്ധങ്ങളും കാരണം വിവാഹം അധികകാലം നീ ണ്ടു നിന്നില്ല. 1935-ൽ അദ്ദേഹം തൊഴിലാളികളുടെ നാടകവേദി (തിയേറ്റർ ദു ത്രവയി) എന്ന നാടകവേദി സ്ഥാപിച്ചു. (1937-ൽ ഇത് ‘തിയെറ്റർ ദ്ലെക്യ്‌വിപ്പെ’ (ടീമിന്റെ നാടകവേദി) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു). 1939 വരെ ഈ നാടകവേദി നിലനിന്നു. 1937 മുതൽ 1939 വരെ അദ്ദേഹം അൾജെർ-റിപ്പബ്ലിക്കൻ എന്ന പത്രത്തിനായി എഴുതി. കബ്യിലെ എന്ന മേഖലയിലെ പാവപ്പെട്ട കർഷകരുടെ ദുരിതത്തെപ്പറ്റിയുള്ള കാമ്യുവിന്റെ ലേഖനങ്ങൾ അദ്ദേഹത്തിന്റെ ഈ പത്രത്തിലെ ജോലി നഷ്ടപ്പെടുത്തി. 1939 മുതൽ 1940 വരെ അദ്ദേഹം സായാഹ്ന-റിപ്പബ്ലിക്കൻ (സുവാർ-റിപബ്ലിക്കൻ) എന്ന പത്രത്തിനുവേണ്ടി എഴുതി. ഫ്രഞ്ച് കരസേനയിൽ ചേരുവാൻ ശ്രമിച്ചെങ്കിലും ക്ഷയരോഗം കാരണം അദ്ദേഹത്തിനു പ്രവേശനം നിഷേധിക്കപ്പെട്ടു

പൊയ് യുദ്ധം (ഫോണി വാർ) എന്നു വിളിക്കപ്പെടുന്ന രണ്ടാം ലോകമഹായുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ കാമ്യു ഒരു സമാധാനവാദിയായിരുന്നു. എങ്കിലും 1941-ൽ ഹിറ്റ്ലറിന്റെ വെഹെർമാച്റ്റ് പാരീസ് കീഴ്പ്പെടുത്തിയത് കാമ്യു തന്റെ കണ്ണുകൊണ്ട് കണ്ടു. ഡിസംബർ 15 1941-നു കാമ്യു ഗബ്രിയേൽ പെരിയുടെ കൊലപാതകത്തിനു സാക്ഷ്യം വഹിച്ചു. ഈ സംഭവം കാമ്യുവിൽ ജെർമനിക്കെതിരായ രോഷം നിറച്ചു എന്ന് കാമ്യു പിൽക്കാലത്ത് പറഞ്ഞു. പാരീസ് സായാഹ്നത്തിലുള്ള മറ്റു ജീവനക്കാരോടൊത്ത് കാമ്യു ബോർദോവിലേക്ക് താമസം മാറ്റി. ഈ വർഷത്തിൽ കാമ്യു ‘ദ് സ്ട്രേഞ്ജർ’ (അപരിചിതൻ), ‘സിസിഫസിന്റെ കടംകഥ’ (ദി മിത്ത് ഓഫ് സിസിഫസ്) എന്നീ തന്റെ ആദ്യകാല കൃതികൾ രചിച്ചു. 1942-ൽ അദ്ദേഹം കുറച്ചുനാളത്തേക്ക് അൾജീരിയയിലുള്ള ഒറാനിലേക്ക് പോയി.

കാമ്യുവിന്റെ തത്ത്വചിന്തയിലുള്ള ഏറ്റവും മൗലികമായ സംഭാവന ‘നിരർത്ഥകം’ എന്ന ആശയമായിരുന്നു (idea of absurd). അർത്ഥമോ വ്യക്തതയോ പ്രദാ‍നം ചെയ്യാത്ത ഒരു ലോകത്തിൽ അർത്ഥത്തിനും വ്യക്തതയ്ക്കും വേണ്ടിയുള്ള നമ്മുടെ ദാഹത്തിന്റെ ഫലമാണ് ഈ നിരർത്ഥകത എന്ന് കാമ്യു വിശ്വസിച്ചു. സിസിഫസിന്റെ കടംകഥ (ദ് മിത്ത് ഓഫ് സിസിഫസ്) എന്ന തന്റെ ലേഖനത്തിലും പ്ലേഗ് മുതലായ മറ്റു പല കൃതികളിലും കാമ്യു ഈ ആശയം വിശദീകരിക്കുന്നു. (സിസിഫസ് എന്ന ഗ്രീക്ക് കഥാപാത്രത്തിന് കേരള പുരാ‍ണത്തിലെ നാറാണത്തുഭ്രാന്തനുമായി വളരെ സാമ്യമുണ്ട്. നാറാണത്തു ഭ്രാന്തൻ തനിയേ ഒരു കല്ലുരുട്ടി മലയുടെ മുകളിൽ നിന്നു താഴേക്കു തള്ളിയിടുന്നു, സിസിഫസ് സേയൂസിന്റെ ശിക്ഷയുടെ ഫലമായി ജീവിതകാലം മുഴുവൻ ഒരു മലയുടെ മുകളിലേക്ക് കല്ലുന്തിക്കയറ്റുവാനും കല്ലു തള്ളി താഴേക്കിടുവാനും വിധിക്കപ്പെട്ടവനാണ്). സിസിഫസിന്റെ സന്തോഷമാണ് യഥാർത്ഥ സന്തോഷം എന്ന് കാമ്യു പറയുന്നു. പലരുടെയും അഭിപ്രായത്തിൽ കാമ്യു ഒരു അസ്തിത്വവാദിയല്ല, മറിച്ച്, ഒരു നിരർത്ഥകവാദിയാണ്.

1950-കളിൽ കാമ്യു തന്റെ ശ്രദ്ധ മനുഷ്യാവകാശത്തിനുവേണ്ടി കേന്ദ്രീകരിച്ചു. 1952-ൽ ഐക്യരാഷ്ട്ര സഭ (ജനറൽ ഫ്രാങ്കോ ഭരിക്കുന്ന) സ്പെയിനെ ഒരു അംഗമായി ചേർത്തപ്പോൾ കാമ്യു യുനെസ്കോയിൽ നിന്നും രാജിവെച്ചു. 1953-ൽ സോവിയറ്റ് യൂണിയൻ കിഴക്കേ ബർലിനിലെ ഒരു തൊഴിലാളി പ്രക്ഷോഭത്തെ അടിച്ചമർത്തിയപ്പോൾ അതിന്റെ മാർഗ്ഗങ്ങളെ എതിർത്ത ചുരുക്കം ചില ഇടതുപക്ഷവാദികളിൽ ഒരാളായിരുന്നു കാമ്യു. 1956-ൽ പോളണ്ടിനെതിരെയും ഹംഗറിക്കെതിരെയുമുള്ള സോവിയറ്റ് അടിച്ചമർത്തലുകളെ കാമ്യു എതിർത്തു.

തൂക്കിക്കൊലയ്ക്ക് എതിരായ തന്റെ സമാധാനപരമായ എതിർപ്പ് കാമ്യു നിലനിർത്തി. കാമ്യുവിന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു സംഭാവന ആർതർ കോസ്റ്റ്ലറുമൊത്ത് എഴുതിയ തൂക്കിക്കൊലയ്ക്ക് എതിരായ ഒരു ലേഖനമാണ്. (ആർതർ കോസ്റ്റ്ലർ - എഴുത്തുകാരനും ചിന്തകനും തൂക്കിക്കൊലയ്ക്ക് എതിരായ ലീഗിന്റെ സ്ഥാപകനുമാണ്).

വില്ലെബ്ലെവിൻ എന്ന ഫ്രാൻസിലെ ഒരു ചെറിയ പട്ടണത്തിൽ 1960 ജനുവരി 4 നു ഒരു കാർ അപകടത്തിൽ കാമ്യു കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ പോക്കറ്റിൽ ഉപയോഗിക്കാത്ത ഒരു തീവണ്ടി ടിക്കറ്റ് ഉണ്ടായിരുന്നു. കാമ്യു ട്രെയിനിൽ യാത്രചെയ്യാൻ തീരുമാനിച്ച് അവസാന നിമിഷം മനസ്സുമാറ്റിയതായിരിക്കാം എന്ന് അനുമാനിക്കപ്പെടുന്നു. വിധി വൈപിരിത്യമെന്നു പറയട്ടെ, കാമ്യുവിന്റെ അഭിപ്രായത്തിൽ ഏറ്റവും നിരർത്ഥകമായ രീതിയിലെ മരണം ഒരു കാർ അപകടത്തിൽ മരിക്കുക എന്നതായിരുന്നു.

കാമ്യുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെട്ടു. ആദ്യത്തേത് 1970-ൽ പ്രസിദ്ധീകരിച്ച ‘സന്തുഷ്ട മരണം’ (എ ഹാപ്പി ഡെത്ത്) ആയിരുന്നു. രണ്ടാമത്തെ പുസ്തകം - ആദ്യത്തെ മനുഷ്യൻ (ദ് ഫസ്റ്റ് മാൻ) - അപൂർണമായ തന്റെ ആത്മകഥയായിരുന്നു. കാമ്യുവിന്റെ അൾജീരിയൻ കുട്ടിക്കാലം 1995-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

യുദ്ധത്തിലെ അഭയാര്‍ത്ഥികള്‍ക്കും പലായനം ചെയ്തവര്‍ക്കും സമരത്തിന്റെ ഇരകളായവര്‍ക്കും വേണ്ടി അദ്ദേഹം പോരാടി. പ്രബന്ധവും ലേഖനങ്ങളും നോവലും നാടകവുമെഴുതി.
കമ്യുവിന്റെ ഹൃസ്വജീവിതത്തില്‍ ജീവിക്കാനുള്ള ത്വരയും വ്യഥയും കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ ചിന്താധാരയില്‍ മൂന്ന് വ്യത്യസ്തഘട്ടങ്ങള്‍ രചനകളിലൂടെ നിര്‍ണയിച്ചിരിക്കുന്നു. അതില്‍ ഒന്നാമത്തേത് നിരര്‍ത്ഥകതയുടെ ഇരയായ മനുഷ്യന്റെ ചിത്രമാണ്.

പ്ലേഗ്- കറുത്ത മഹാമാരിയുടെ കഥ 
🖋🖋🖋🖋🖋🖋🖋
അല്‍ജീരിയന്‍ നഗരമായ ഒറാനില്‍ 1840 കളില്‍ പടര്‍ന്നുപിടിക്കുന്ന പ്ലേഗ് എന്ന മാരകരോഗത്തെ ആസ്പദമാക്കി പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റുമായ ആല്‍ബര്‍ട്ട് കാമ്യു രചിച്ച നോവലാണ് ദി പ്ലേഗ്.

പ്ലേഗ് എന്ന രേഗത്തിന് അടിമപ്പെടുമ്പോള്‍തന്നെ ഒരു സമൂഹം തന്നെ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുകയാണ്. മരണത്തില്‍ നിന്ന് രക്ഷപെടാന്‍ മരുന്നു കണ്ടുപിടിക്കാന്‍ ഒറാനിലെ ഡോക്ടര്‍മാരും അവരെ പിന്‍താങ്ങുന്ന അധികാരവര്‍ഗ്ഗവും ശ്രമിക്കുന്നു. പുറം ലോകവുമായുള്ള എല്ലാ ബെന്ധവും വിച്ഛേദിക്കപ്പെടുന്ന സാഹചര്യത്തില്‍ ജീവിതത്തിലെ നിരര്‍ത്ഥകതയും നിസ്സഹായതയുമാണ് നോവലിലൂടെ ആല്‍ബര്‍ട്ട് കാമ്യു തുറന്നുകാട്ടുന്നത്. അധികാരമോ ഉന്നതപദവിയോ പ്ലേഗ് എന്ന രോഗത്തിനുമുന്നില്‍ കീഴടങ്ങുന്നു. മരണത്തില്‍ നിന്നം ആരും രക്ഷപെടുന്നതുമില്ല. ഈ ദുരന്ത സാഹചര്യത്തില്‍ മുങ്ങിപ്പോയ അനേകലക്ഷംപേരുടെ കഥയാണ് പ്ലേഗിലൂടെ പറഞ്ഞുവയ്ക്കുന്നത്.  ഒപ്പം ഈ കറുത്ത മഹാമാരിയുടെ തീക്ഷണതയും ഒറാനിയന്‍ ജനതയുടെ കഷ്ടതകളും വെളിപ്പെടുത്തുന്നു ആല്‍ബര്‍ട്ട് കാമ്യു.

നിരവധി ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും സിനിമയായി അഭ്രപാളിയില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്ത ഈ ക്ലാസിക് കൃതിയുടെ മലയാള പരിഭാഷയും പുറത്തിറങ്ങി. ഗീതാഞ്ജലിയാണ് പ്ലേഗ് മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്.

പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റുമാണ് ആല്‍ബര്‍ട്ട് കാമ്യു.സാര്‍ത്രെയോടൊത്ത് അസ്തിത്വവാദം (എക്‌സിസ്‌റ്റെന്‍ഷ്യലിസം) എന്ന പ്രസ്ഥാനത്തിന്റെ മുഖ്യ വക്താവായിരുന്നെങ്കിലും ഒരു മനുഷ്യനായും ചിന്തകനായും അറിയപ്പെടാനാണ് കാമ്യു ആഗ്രഹിച്ചത്. കാമ്യു ആശയങ്ങളെക്കാളും മനുഷ്യരെ ഇഷ്ടപ്പെട്ടു.സാഹിത്യത്തിനു നോബല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യരില്‍ രണ്ടാമനാണ് കാമ്യു. 1957ല്‍ കാമ്യുവിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. നോബല്‍ സമ്മാനം ലഭിച്ച ശേഷം ഏറ്റവും കുറഞ്ഞകാലം ജീവിച്ചിരുന്ന സാഹിത്യകാരനും കാമ്യു തന്നെ (മൂന്നു വര്‍ഷത്തിനുശേഷം ഒരു കാര്‍ അപകടത്തില്‍ കാമ്യു അന്തരിച്ചു). ‘അബ്‌സര്‍ഡിസം’ എന്ന ചിന്താശാഖയുടെ പ്രധാന പ്രണേതാവാണ് കമ്യു.

🎥🎥🎥🎥🎥🎥🎥🎥
       ഇന്നത്തെ സിനിമ
🎥🎥🎥🎥🎥🎥🎥🎥
                 പ്ലേഗ്
📹📹📹📹📹📹📹📹

https://youtu.be/nsu8bMPOT9s

https://youtu.be/OSlQ-qIJOWE


ക്യാമുവിന്റെ അത്രയേറെ അറിയപ്പെടാത്ത നാടകമാണ് 1954–ല്‍ എഴുതിയ നീതിമാന്മാര്‍. 1905–ല്‍ റഷ്യയില്‍ ഒന്നാം വിപ്ലവത്തിന്റെ വിഫലതയ്ക്കുശേഷം ഭരണകൂടം അഴിച്ചുവിട്ട ഭീകരത. അതിനെതിരെ പിറവിയെടുത്ത കോര്‍ഡേ റെസിസ്ററന്‍സ് എന്ന ഗ്രൂപ്പ് അധികാരത്തിന്റെ പ്രതിനിധികളെ തിരഞ്ഞുപിടിച്ച് കൊന്നു. ചക്രവര്‍ത്തിയുടെ മാതുലനെ അവര്‍ വധിക്കാന്‍ ശ്രമിച്ചതും, പിന്നെ വധിച്ചതും, ചോരയുടെ മണമുള്ള കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ ക്യാമു നാടകമാക്കി. ക്യാമു ഈ നാടകമെഴുതിയ കാലഘട്ടവും, അടിസ്ഥാനവുമാവട്ടെ സ്റ്റാലിനിസത്തിനെതിരെയും. ഒരു പ്രവാചകന്റെ കരുത്തോടെ, “വെറും നീതിമാന്മാര്‍” അധികാരം കയ്യാളുമ്പോള്‍ സംഭവിക്കാവുന്ന വിപത്തുകള്‍ ക്യാമു ശക്തമായി കാട്ടിത്തന്നു. അതോടൊപ്പം തന്നെ സ്വയം തീര്‍ത്ത തടവറകളില്‍, സ്വാതന്ത്ര്യം സ്വപ്നം കാണാന്‍ കഴിയാത്ത മനുഷ്യദുരന്തവും