13-12

📕📕📕📕📕📕📕📕
ലോകസാഹിത്യം
നെസി
📕📕📕📕📕📕📕📕


ആർതർ മില്ലർ

പ്രശസ്ത അമേരിക്കൻ നാടകരചയിതവും എഴുത്തുകാരനുമായിരുന്നു ആർതർ മില്ലർ(ഒക്ടോബർ 17, 1915 – ഫെബ്രുവരി 10, 2005).1944ൽ പുറത്തിറങ്ങിയ" ദ മാൻ ഹൂ ഹാഡ് ഓൾ ദ ലക്ക്(The Man Who Had All The Luck)ആണ് ആദ്യ നാടകമെങ്കിലും "ആൾ മൈ സൺസ്"(All My Sons) എന്ന നാടകമാണ് പ്രതിഭ തെളിയിച്ചത്.ചലച്ചിത്ര നടി മർലിൻ മൺറോയായിരുന്നു ഭാര്യ.

ആർതർ മില്ലർ

ജനനം 1915 ഒക്ടോബർ 17
ന്യൂയോർക്ക്
മരണം 2005 ഫെബ്രുവരി 10 (പ്രായം 89)
ദേശീയത അമേരിക്കൻ
തൊഴിൽ നാടകകൃത്ത്,
ജീവിത പങ്കാളി(കൾ) Mary Slattery (1940–1956)
Marilyn Monroe (1956–1961)
Inge Morath (1962–2002)
പുരസ്കാര(ങ്ങൾ) പുലിസ്റ്റർ പുരസ്കാരം (1949),
Kennedy Center Honors (1984)
പ്രധാന കൃതികൾ Death of a Salesman, The Crucible and A View From The
[വൈകുന്നേരം 7:37 -നു, 13/12/2017] നെസി: 📒📒📒📒📒📒      ഡെത്ത് ഓഫ് എ സെയിൽസ്മാൻ
📕📕📕📕📕📕

ആർതർ മില്ലറുടെ പ്രസിദ്ധമായ നാടകമാണ് ഇത്. ന്യൂയോർക്ക് സിറ്റിയിൽ ജീവിക്കുന്ന വില്ലി ലോമാൻ എന്ന സെയിൽസ് മാന്റെ കഥയാണ് നാടകം. 1940 കളിലാണ് കഥ നടക്കുന്നത്. ഒറ്റലായിരുന്നു വില്ലിയും ഭാര്യ ലിൻഡയും താമസിച്ചിരുന്നത്.ചുറ്റും ഫ്ലാറ്റുകളും കെട്ടിടങ്ങളും വന്ന് വില്ലിയുടെ വീട് അതിന്റെ നടുവിൽ വീർപ്പുമുട്ടുന്ന അടഞ്ഞ അവസ്ഥയിലാവുന്നു.ഇത് വില്ലിയെ വല്ലാതെ അസ്വസ്ഥനാക്കുന്നു. അയാളുടെ ജീവിതത്തിന്റെ താളം ആ കെ തെറ്റുന്നു .ഡ്രൈവിംഗിലും മറ്റും നിരന്തരം വീഴ്ചകൾ പറ്റുന്നു. ഒന്നിലും ശ്രദ്ധിക്കാൻ കഴിയാതെയാവുന്നു. തന്നോടു തന്നെ സംസാരിച്ചു തുടങ്ങുന്നു 'മക്കളായ ബിഫും ഹാപ്പിയും അവരുടെ ജീവിതവും വില്ലിയെ കൂടുതൽ അസ്വസ്ഥനാക്കുന്നു. ശമ്പളക്കാരൻ എന്നതിൽ നിന്ന് കമ്മീഷൻ മാത്രം കിട്ടുന്ന സെയിൽസ്മാനായി തരംതാഴ്ത്തപ്പെടുന്ന വില്ലി ആകെ തകരുന്നു. അയഥാർത്ഥമായ ഒരു സങ്കൽപ്പ ലോകത്തിൽ ജീവിക്കുന്ന ആളായി വില്ലി മാറുന്നു. തുടർന്ന് നടക്കുന്ന നാടകീയമായ സംഭവങ്ങൾക്കൊടുവിൽ ഇൻഷുറൻസ് തുക മക്കൾക്ക് കിട്ടുന്നതിനായി വില്ലി സ്വയം മരണത്തിൽ അഭയം തേടുന്നു'ആർതർ മില്ലറുടെ മാസ്റ്റർ പീസായി അറിയപ്പെടുന്ന ഈ നാടകം തെറ്റായ ചിന്തകളും ധാരണകളും എങ്ങനെ ഒരു മനുഷ്യനെ ഇല്ലാതാക്കുന്നു എന്ന് കാണിച്ചുതരുന്നു.
🖋🖋🖋🖋🖋🖋🖋🖋

🎥
ഈ നാടകത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കിടയിലാണ് അസ്ഹർ ഫർഹാദിയുടെ   'ദ സെയിൽസ്മാൻ' എന്ന ഓസ്കാർ നേടിയ സിനിമയിൽ ചെന്നെത്തിയത്.ആർതർ മില്ലറുടെ നാടകവുമായി അതിനുള്ള നാടകീയമായ ബന്ധമാണ് ഇന്നത്തെ ലോകസിനിമ അതു തന്നെയാവട്ടെ എന്ന തീരുമാനത്തിനു പിന്നിൽ. അതുകൂടി പോസ്റ്റു' ചെയ്തു കൊണ്ട് ഇന്നത്തേക്ക് വിട📹

📹📹📹📹📹📹📹📹
⚡⚡⚡⚡⚡⚡⚡⚡

ലോക സിനിമയിലേക്ക്
         സ്വാഗതം
⚡⚡⚡⚡⚡⚡⚡⚡
📹📹📹📹📹📹📹📹

      ദി സെയിൽസ് മാൻ
🎥🎥🎥🎥🎥🎥🎥🎥
2016ലെ മികച്ച വിദേശഭാഷാചിത്രത്തrിനുള്ള ഓസ്കാർ നേടിയ ചിത്രമാണ് അസ്ഹർ ഫർ ഹാദിയുടെ ⚡ദി സെയിൽസ്മാൻ⚡.ആർതർ മില്ലർ എഴുതിയ പ്രശസ്ത നാടകമായ 'ഡെത്ത് ഓഫ് എ സെയിൽസ്മാൻ' ലെ അഭിനേതാക്കളായ ദമ്പതികളാണ് കഥയിലെ മുഖ്യ കഥാപാത്രങ്ങൾ. അസ്ഹർ ഫർഹാദിയക്ക് രണ്ടാം തവണയാണ് ഈ ചിത്രത്തിന് ഓസ്കാർ ലഭിക്കുന്നത്. ഇന്നത്തെ എഴുത്തുകാരനും സിനിമയും ആയുള്ള രസകരമായ ബന്ധമാണ് ഇന്നീ സിനിമ തന്നെ പരിചയപ്പെടുത്താൻ കാരണം📸

The Salesman (2016)

ഈ വർഷത്തെ ഏറ്റവും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം, 2016 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥാകൃത്ത്, മികച്ച നടൻ എന്നെ അവാര്ഡുകളൊക്കെ സ്വന്തമാക്കിയ ഫർഹാദിയുടെ ഏറ്റവും പുതിയ ചിത്രമാണ് ദ സെയിൽസ്മാൻ. തകരുന്ന കെട്ടിടത്തിൽ നിന്നും ഇറങ്ങിപ്പോരേണ്ടി വരികയും ആർതർ മില്ലറുടെ ‘ഡെത്ത് ഓഫ് എ സെയിൽസ്മാൻ’ എന്ന നാടകത്തിൽ അഭിനയിക്കുകയും ചെയ്യുന്ന റാണ-ഇമാദ് എന്ന ദമ്പതികളെ ഫീച്ചർ ചെയ്യുന്ന ചിത്രമാണിത്. ഒരു പുതിയ താമസസ്ഥലം  അന്വേഷിച്ചു നടക്കുന്ന ദമ്പതികൾക്ക് നാടക ട്രൂപ്പിലെ സഹപ്രവർത്തകൻ ബബാക് ഒരു അപാർട്മെന്റ് ശെരിയാക്കികൊടുക്കുന്നു. അപ്പാർട്മെന്റിലെ മുൻ താമസക്കാരി ഒരുപാട് ഇടപാടുകാരുള്ള ഒരു വേശ്യയാണ് . എന്നാൽ ഇതൊന്നുമറിയാതെയാകും ദമ്പതികൾ അപാർട്മെന്റ് വാടകക്കെടുക്കുന്നത്. ഒരു ദിവസം അപ്പാർട്മെന്റിൽ വെച്ച് മുൻതാമസക്കാരിയുടെ ഒരു ഇടപാടുകാരനിൽ നിന്നും  റാണക്കു ആക്രമണമേൽക്കേണ്ടി വരുന്നു.തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം

ഇറാനിലെ ആധുനിക സമൂഹത്തെയാണ് സിനിമ വിശകലനം ചെയ്യുന്നത്. സാംസ്കാരികവും, സാമ്പത്തികവും, മതപരവുമായ അടിച്ചമർത്തലുകൾക്കെതിരിൽ മനുഷ്യത്വപരമായ ആശയവിനിമയത്തിനും തുല്യതയ്ക്കും എത്രമാത്രം സാധ്യതയുണ്ടെന്നു ഫർഹാദി ചിത്രീകരിക്കുന്നു. പലപ്പോഴും തുടര്ച്ചയില് അപ്രതീക്ഷിതമായ രംഗങ്ങളാണ് ഫർഹാദിയുടെ രചനയിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മെലോഡ്രമാറ്റിക്  ശൈലിയിൽ മുന്നോട്ടു പോകുന്ന ചിത്രത്തിന്റെ അന്ത്യം അപ്രതീക്ഷിതവും അസാധാരണവുമാണ്.

സൂക്ഷ്മ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഹുസൈൻ ജാഫറിയാന്റെ കാമറ മികച്ച ഉൾക്കാഴ്ചയും, സംവേദനക്ഷമതയും പര്യവേക്ഷണം ചെയ്യുന്നു. റാണയായി തരാനേഹ് അലിദൂസ്ഥിയുടെയും ഇമാദായി ഷഹാബ് ഹുസ്സൈനിയുടെയും മികച്ച പ്രകടനം സിനിമക്ക് ജീവൻ നൽകുന്നുണ്ട്.

ഫർഹാദിയുടെ ആദ്യ രണ്ടു ചിത്രങ്ങളും ഈ ചിത്രവും താരതമ്യം ചെയ്യുമ്പോൾ സംവിധാനത്തിൽ മികച്ച പക്വത കൈവരിച്ചിരിക്കുന്നതായി കാണാം.”സെയിൽസ്മാൻ” 2016 ൽ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് എന്നത് നിസ്സംശയം പറയാം.

ഷേർലി മക്ലെയിൻ എണ്പത്തിയൊമ്പതാം ഓസ്‌കാർ വേദിയിൽ മികച്ച വിദേശ ചിത്രത്തിനുള്ള അവാർഡ് ദി സെയിൽസ്മാൻ പ്രഖ്യാപിച്ചത് ഫർഹാദിയുടെ അസാന്നിധ്യത്തിലായിരുന്നു. ഇറാനടക്കം  ആറു രാഷ്ട്രങ്ങൾക്കെതിരിൽ യാത്രാവിലക്കേർപ്പെടുത്തിയ അമേരിക്കൻ ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചു ഓസ്കാർ ചടങ്ങുകൾ ബഹിഷ്കരിച്ച ഫർഹാദിക്കായി അനൂഷ അൻസാരിയാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഫർഹാദിയുടെ  ഓസ്കാർ സന്ദേശം ഇങ്ങനെയായിരുന്നു : ” ഒരു  രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കാനെന്ന പേരിൽ മറ്റൊരു രാഷ്ട്രത്തെ അപമാനിക്കുക  എന്നത്  ചരിത്രത്തിൽ ഒരു പുതിയ പ്രതിഭാസമല്ല. ഇതിന്റെയൊക്കെ ഭാവി വിഭജനം, ശത്രുതയുണ്ടാക്കുക എന്നതൊക്കെയാണ് “. അമേരിക്കൻ ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരിലുള്ള ശക്തമായ പ്രതിഷേധവും  അസ്‌ഗർ ഫർഹാദി എന്ന പ്രതിഭക്ക് കിട്ടിയ അംഗീകാരത്തിന്റെ പ്രതിഫലനവും എന്ന നിലക്ക് ഈ പ്രസ്താവനയെ കരഘോഷത്തോടെയാണ് സദസ്സ് വരവേറ്റത്

സെയിൽസ്മാൻ

1996ൽ പുറത്തിറങ്ങിയ ക്രൂസിബിൾ എന്ന സിനിമ ആർതർ മില്ലറിന്റെ അതേ പേരിലുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു.ആ സിനിമയെക്കുറിച്ച്...

അമേരിക്കന്‍ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിലെ ചില സംഭവങ്ങളെ-മസ്സാചുസെറ്റ്‌സ്‌ സംസ്ഥാനത്തെ സേലം എന്ന സ്ഥലത്ത്‌ 1692-ല്‍ നടന്ന ഭൂതോച്‌ഛാടനങ്ങള്‍(which hunt) -ആസ്പദമാക്കി പ്രശസ്ത അമേരിക്കന്‍ നാടകകൃത്ത്‌ ആര്‍തര്‍ മില്ലര്‍ രചിച്ച ക്രൂസിബിള്‍ എന്ന നാടകത്തിന്റെ ചലചിത്രാവിഷ്കാരമാണ്‌ Nicholas Hynter സംവിധാനം നിര്‍വഹിച്ച ഈ ചിത്രം. സേലത്തിനടുത്തെ ഒരു ക്രിസ്റ്റ്യന്‍ സമൂഹത്തിലെ ചില പെണ്‍കുട്ടികള്‍, ഇഷ്ടപുരുഷന്മാരെ കാമുകന്മാരായി ലഭിക്കുന്നതിനായി ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട്‌ ഒരു വനത്തില്‍ രാത്രി ഒരുമിച്ചു കൂടുന്നു. അവരുടെ ആചാരങ്ങള്‍ ആ സമൂഹത്തിലെ മതാദ്ധ്യക്ഷന്‍ റെവ. പാരിസ്‌ കാണാനിടയാകുന്നു. അതേ തുടര്‍ന്ന്‌ ആ കൂട്ടത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ മകള്‍ അസാധാരണമായി രോഗ ബാധിതയാവുന്നു. ഇതിനെ തുടര്‍ന്ന്‌ മന്ത്രവാദം സംശയിക്കപ്പെടുകയും ഭൂതോച്‌ഛാടനത്തിനായി റെവ.ഹെയില്‍ ഗ്രാമത്തിലെത്തുകയും ചെയ്യുന്നു. ഇതേ തുടര്‍ന്ന്‌ ആ ഇടവകയിലെ ജനങ്ങളൊന്നാകെ ഹിസ്റ്റീരിയ ബാധിച്ചതു പോലെ സംഭ്രാന്തിയിലാവുകയാണ്‌. പാരിസിന്റെ മരുമകള്‍ അബിഗേല്‍(Winona Ryder) തങ്ങള്‍ മന്ത്രവാദം ചെയ്തിട്ടുണ്ടെന്നു സമ്മതിക്കുകയും പിശാചുമായി നേരിട്ടു ബന്ധമുണ്ടെന്ന്‌ അവകാശപ്പെടുകയും ചെയ്യുന്നു. തെറ്റ്‌ ഏറ്റുപറഞ്ഞ സ്ഥിതിയ്ക്ക്‌ ആ ഗ്രാമത്തിലെ മറ്റ്‌ ഭൂതബാധിതരെ കണ്ടെത്താന്‍ ഈ പെണ്‍കുട്ടികളെ ഉപയോഗിക്കാമെന്ന്‌ മതാദ്ധ്യക്ഷന്മാര്‍ തീരുമാനിയ്ക്കുകയും അതേ തുടര്‍ന്ന്‌ നിരപരാധികളായ പല ഗ്രാമീണരും പെണ്‍കുട്ടികളുടെ പ്രതികാരത്തിനിരയാവുകയും ചെയ്യുന്നു. പിശാചുബാധ ആരോപിക്കപ്പെട്ടവരെ ശിക്ഷിക്കുന്നതിനായി മസ്സാച്ചുസെറ്റ്‌സിലെ സഭാകോടതി തന്നെ സ്ഥലത്തെത്തുകയാണ്‌. തടവിലാക്കപ്പെട്ടവരുടെ നിരപരാധിത്വം അറിയാവുന്ന ജോണ്‍ പ്രോക്ടര്‍(Daniel Day Lewis) പെണ്‍കുട്ടികളുടെ കളവ്‌ വെളിച്ചത്തു കൊണ്ടുവരുവാനായി ശ്രമിക്കുകയും അതേ തുടര്‍ന്ന്‌ പ്രോക്ടറുമായി മുന്‍പ്‌ അവിഹിതബന്ധം പുലര്‍ത്തിയിരുന്ന അബിഗേല്‍ അദ്ദേഹത്തിന്റെ ഭാര്യയെ ആരോപണ വിധേയയാക്കുന്നു. തുടര്‍ന്ന്‌ പ്രോക്റ്ററും തടവിലാകുന്നു....നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ തുടങ്ങുകയാണ്‌.

കുറ്റബോധവും തിന്മയും, ഭയത്തിന്റെയും പകയുടെയും സാന്നിധ്യത്തില്‍ എങ്ങനെ രൂപാന്തരപ്പെടുകയും, അന്ധവിശ്വാസങ്ങള്‍ എങ്ങനെ അതിനു വളമാകുകയും ചെയ്യുന്നുവെന്നതിന്റെ ഒരു സാമൂഹിക പഠനമായാണ്‌ മില്ലര്‍ തുടര്‍ന്നുള്ള രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌. മില്ലറുടെ ഈ രചനയെ 1950-കളിലെ McCartheism-വുമായി നിരൂപകന്മാര്‍ ബന്ധപ്പെടുത്താറുണ്ട്‌. ശീതയുദ്ധത്തിന്റെ ആരംഭകാലത്ത്‌ റിപ്പബ്ലിക്കന്‍ സെനറ്ററായിരുന്ന ജോസഫ്‌ മക്‌കാര്‍ത്തി കമ്മ്യൂണിസ്റ്റ്‌ ബന്ധമാരോപിച്ച്‌ വ്യക്തിവൈരാഗ്യമുണ്ടായിരുന്ന പലരെയും അറസ്റ്റു ചെയ്യുക്കയും പീഡിപ്പിക്കുകയും ചെയ്ത സംഭവവുമായി (Red hunt) ഈ രചനയ്ക്ക്‌ അസാധാരണമായ സമാനതയുണ്ട്‌. മില്ലര്‍ തന്നെ ഈ ചുവന്ന വേട്ടയ്ക്ക്‌ ഇരയായിരുന്നുവെന്നോര്‍ക്കണം. പ്രശസ്ത സംവിധായകനായ ജൂള്‍സ്‌ ഡാസിന്‍(Jules Dasin) ഈ കമ്മ്യൂണിസ്റ്റ്‌ വേട്ടയെ തുടര്‍ന്ന്‌ ഫ്രാന്‍സിലേക്ക്‌ നാടു വിടേണ്ടി വന്നവരില്‍ പ്രമുനാണ്.
Daniel Day Lewis തന്റെ എല്ലാ ചിത്രങ്ങളിലെയും പോലെ മികച്ച അഭിനയം കാഴ്ചവെയ്ക്കുന്നു. രംഗങ്ങള്‍ അധികവും ചിത്രീകരിച്ചിട്ടുള്ളത്‌ static camera ഉപയോഗിച്ചാണ്‌. ക്ലോസപ്പുകളും വിദൂര ദൃശ്യങ്ങളും അതിവിരളം. പ്രേക്ഷകന്‍ സിനിമയുമായി താദാത്മ്യം സ്വീകരിക്കുന്നതിന്‌ ഈ രചനാ രീതി ഒരു ചെറിയ തടസ്സമായി നില്‍ക്കുന്നു. ഒരു പ്രേക്ഷകന്‍ മില്ലറുടെ നാടകത്തെ എന്നപോലെയാണ്‌ സംവിധായകന്‍ സിനിമയെ സമീപിച്ചിരിക്കുന്നതെന്ന്‌ വ്യക്തം. എങ്കിലും അവതരണ രീതി ഒട്ടു മുറുക്കമുള്ളതു തന്നെയാണ്‌.

ചിത്രത്തിന്റെ അവസാനം, ജീവന്‍ സംരക്ഷിക്കുന്നതിനായി താന്‍ മന്ത്രവാദം നടത്തിയെന്ന വ്യാജപ്രസ്താവനയില്‍ പ്രോക്ടര്‍ ഒപ്പു വെയ്ക്കുന്നുണ്ട്‌. എന്നാല്‍ ആ പ്രസ്താവന പരസ്യമാകപ്പെടുമെന്നും തന്റെ പേര്‌ നശിപ്പിക്കപ്പെടുമെന്നും അറിയുന്ന പ്രോക്ടര്‍ ആ പ്രസ്താവന നശിപ്പിച്ച്‌ മരണശിക്ഷ തെരഞ്ഞെടുക്കുകയാണ്‌. അതിനദ്ദേഹത്തിന്റെ ന്യായം ഇപ്രകാരമാണ്‌...കാരണം...അതെന്റെ പേരാണ്‌...എനിക്ക്‌ ഈ ജീവിതത്തില്‍ മറ്റൊരു പേര്‌ ഇല്ലല്ലോ...!!!
ആര്‍തര്‍ മില്ലര്‍