13-08-18

📚📚📚📚📚📚📚📚📚📚
ഭീമസേനൻ (കൃഷ്ണാവതാര4)
കുലപതി കെ.എം.മുൻഷി (1887- 1971)
വിവ: ശത്രുഘ്നൻ
പ്രസാ: ഡി.സി.ബുക്സ്
വില 190
📚📚📚📚📚📚📚📚📚📚

ആധുനിക ഗുജറാത്തി സാഹിത്യത്തിലെ പ്രമുഖനായ സാഹിത്യകാരനാണ്  കുലപതി കെ എം മുൻഷി അഭിഭാഷകനും രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യൻ ഭരണഘടനയുടെ ശിൽപികളിൽ ഒരാളും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മുഖ്യ പോരാളികളിൽ ഒരാളുമാണ് .മഹാരാഷ്ട്ര മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി കേന്ദ്ര ഭക്ഷ്യമന്ത്രി  ഉത്തർപ്രദേശ് ഗവർണർ എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു .1938 ഭാരതിയ വിദ്യാഭവൻ സ്ഥാപിച്ചു. നോവൽ നാടകം എന്നീ വിഭാഗങ്ങളിൽ ഗുജറാത്തി യിലും ഇംഗ്ലീഷിലും അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് 1887- 1971

📕📕📕📕📕

ചിരിപ്പിക്കുന്ന മുൻകോപി

രതീഷ് കുമാർ

📕📕📕📕📕

ഭീമ പുസ്തക രൂപത്തിൽ പ്രകാശിതമാവുന്നത്2004 ഒക്ടോബറിലാണ് ( മലയാളത്തിൽ)


നാം മാറ്റെവെിടെയും കാണാത്ത ഒരു ഭീമനെയാണ്  ഭീമസേനൻ എന്ന ,കുലപതി കെ എം മുൻഷിയുടെ  നോവലിൽ കാണാനാവുക. കുസൃതിക്കുടുക്ക പോലെ സംസാരിക്കുകയും ചിരിപ്പിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ,നമുക്കൊക്കെ ഇഷ്ടപ്പെടുന്നു ഒരു കഥാപാത്രം .കായിക ശക്തിയും കുറുമ്പും ഒരാളിൽ ഒരേഅളവിൽ യോജിച്ച്ചേരുന്ന അത്ഭുത രസതന്ത്രമാണ് ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത് . എത്രയോ പേർ പറഞ്ഞ വ്യാസമഹാഭാരതം കഥയ്ക്ക്,മുൻഷിയുടെ ഭാഷ്യം രസകരമായ പുതു മാനം നൽകുന്നു.  ഹാസവും കുസൃതിയും സ്നേഹവും നിസ്വരോടുള്ള പരിഗണനയും തെളിവുള്ള ഒരൊറ്റച്ചാലായി ഒഴുക്കുകയാണ് മുൻഷി ചെയ്യുന്നത്.  അതിലെ കഥാപാത്രങ്ങൾ എല്ലാം തിളക്കം ഉള്ളവർ തന്നെ

       പാണ്ഡവപക്ഷത്ത് വെളുത്ത ചായം തേക്കാനും കൗരവപക്ഷത്ത് കറുത്ത ചായം തേക്കാനും മുൻഷി ശ്രമിക്കുന്നുണ്ട് .അതൊരു കല്ലുകടിയായി അനുഭവപ്പെട്ടില്ലെങ്കിൽ അത്രമേൽ സുന്ദരമാണ് മുൻഷിയുടെ കൃഷ്ണ രചനകൾ; പ്രത്യേകിച്ചും ഭീമസേനൻ.

      രണ്ടാമൂഴം നമ്മുടെ മനസ്സിലേക്ക് മറ്റൊരു ഭീമനെ കൊണ്ടുവന്നു. അതിനും എത്രയോ മുമ്പാണ്  മുൻഷി സ്വന്തം ഭീമനെ അവതരിപ്പിക്കുന്നത്. ഭീമൻ പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം അദ്ദേഹത്തിൻെറ പ്രസാദാത്മകതയിൽ അനുവാചകർ ചിരിച്ചുപോകും .ഭീമൻ വരാത്തിടം ഒക്കെ അരസികവുമായി പോകുന്നു. പാത്രസൃഷ്ടിയിൽ ഭീമനോളം തന്നെ രസകരമായ കഥാപാത്രമാണ് ജലന്ധര.  ദുര്യോധനൻെറ ഭാര്യയായ ഭാനുമതിയുടെ സഹോദരിയാണ് അവൾ എത്ര കുറുമ്പത്തി ആയ കുട്ടിയായാണ് !ഒപ്പം ആവശ്യമുള്ളപ്പോൾ പെൺപുലിയായും പ്രണയത്തിൽ അതീവ ലോലയായും രഹസ്യ കർമ്മങ്ങളിൽ ഏർപ്പെടേണ്ടി വരുമ്പോൾ അതിധൈര്യവതിയായും അവളുടെ ഭാവം മാറുന്നു.

     കൃഷ്ണനും മറ്റൊരു പ്രധാന കഥാപാത്രം തന്നെ ആർക്കും ഇഷ്ടപ്പെടുന്ന ചേലിലാണ് കൃഷ്ണനെയും ചേർത്തിട്ടുള്ളത് .പക്ഷേ ഭീമൻ ജലന്ധര എന്നീ കഥാപാത്രങ്ങളെ അടുത്ത എത്താൻ ഈ നോവലിൽ കൃഷ്ണന് ആവുന്നില്ല! അരക്കില്ലത്തിൽനിന്ന് രക്ഷപ്പെട്ട പാണ്ഡവർ പാഞ്ചാലിയെ വിവാഹം ചെയ്യുന്നതു മുതൽ (ഇന്ദ്രപ്രസ്ഥത്തിലേക്ക് യാത്ര ചെയ്യുന്നതും അതിനിടയിൽ നായികയെകാണുന്നതും) ഖാണ്ഡവപ്രസ്ഥം എന്ന ഇന്ദ്രപ്രസ്ഥത്തിൽ പുതിയ രാജധാനി പണിയുന്നതും വരെയുള്ള ഭാരതകഥയാണ് ഭീമസേനൻ എന്ന നോവലിൻറെ ഇതിവൃത്തം. ഇതിഹാസത്തിൽ കാണാത്ത വളരെ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും ഈ നോവലിൽ കണ്ടെത്താം. എല്ലാം മഹാഭാരതകഥ യോട്  സുന്ദരമായ ചേർന്ന് നൽകുന്നത്.

   അതിനെല്ലാമുപരി നമ്മുടെ മനസ്സിലുള്ള വികൃതിക്കുട്ടൻ, സരസനായി പ്രകാശം പൊഴിക്കുന്ന സുന്ദരമായ കാഴ്ചയാണ് ആദ്യഭാഗത്ത്. ഭീമസേനൻ പ്രത്യക്ഷപ്പെടുമ്പോൾ എല്ലാം നമ്മുടെ മനസ്സിൽ നേരിയ ചിരി ഉയരും, ഇടയ്ക്കത് പൊട്ടിച്ചിരിയായി മാറാതെ സൂക്ഷിക്കണം എന്ന് മാത്രം .ആർക്കും വായനയ്ക്ക് ശുപാർശ ചെയ്യാവുന്ന നോവലാണ് കെ.എം.മുൻഷിയുടെ ഭീമസേന .

   വിവർത്തനം ചെയ്ത ശത്രുഘ്നനെ കുറിച്ച് ഒരു നല്ല വാക്ക് പറയാതിരിക്കുന്നതും ശരിയല്ല . ഒന്നാന്തരം തർജ്ജമ!; നല്ലമലയാളത്തിൽ.
1947 ജനിച്ച ബികോം ബിരുദധാരിയും ഫാക്ട് ഉദ്യോഗസ്ഥനുമായ ഇദ്ദേഹം 1989 മുതൽ മാതൃഭൂമി ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ സഹപത്രാധിപരായിരുന്നു.  15 കൃതികൾ രചിച്ചിട്ടുണ്ട്. കെ.കെ.രാഹുലൻ അവാർഡ് .വീട്ടി സ്മാരകപുരസ്കാരം. കേരള സാഹിത്യ അക്കാദമി പുരസ്കാരം. വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ,എന്നിവ ലഭിച്ചിട്ടുണ്ട് .അദ്ദേഹത്തെ  അവാർഡിനർഹനാക്കിയത് മധുരാപുരിയുടെ വിവർത്തനമാണ്.

🌾🌾🌾🌾🌾