13-03

സുഹൃത്തുക്കളെ...
    കാഴ്ചയിലെ വിസ്മയത്തിലേക്ക്ഏവർക്കും സ്വാഗതം🙏🙏
മഹാകവി വള്ളത്തോളിന്റെഅറുപതാം ചരമവാർഷികം ആചരിക്കുന്ന ഇന്ന്   അദ്ദേഹം കെെപിടിച്ചുയർത്തിയ മോഹിനിയാട്ടം തന്നെയാകട്ടെ നമ്മുടെ അറുപത്തിയൊമ്പതാമത് ദൃശ്യകല

മോഹിനിയാട്ടം
കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്.നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ

മോഹിനിയാട്ടം ചരിത്രത്തിലൂടെ...👇
ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും ,വിവാദങ്ങളുടേയും ഉള്ളിൽ ആഴ്‌ന്നിറങ്ങിയിരിക്കുന്ന അവസ്ഥയാണു മോഹിനിയാട്ടത്തിന്റെ ,ചരിത്രപഠനത്തിനുള്ളത്. ഇന്ത്യയിലെമറ്റിടങ്ങളിലെന്ന പോലെ, കേരളത്തിലുംദേവദാസി സമ്പ്രദായം നിലനിന്നിരുന്നു എന്നും, അതിന്റെ പിന്തുടർച്ചയായി വന്നതേവിടിശ്ശിയാട്ടത്തിന്റെ പരിഷ്കൃത രൂപമാണു ഇന്നു കാണുന്ന മോഹിനിയാട്ടം എന്നു വാദിക്കുന്നവരുണ്ട്. എങ്കിലും ഇതിനു ഉപോൽബലകമായ തെളിവുകൾ ചരിത്രരേഖകളിൽ തുലോം കുറവാണ്. "മോഹിനിയാട്ട"ത്തെക്കുറിച്ച് രേഖാമൂലമുള്ള പരാമർശം ആദ്യമായി കാണുന്നതു മഴമംഗലം നാരായണൻ നമ്പൂതിരി കൃസ്ത്വബ്ദം 1709-ൽ എഴുതിയതെന്നു കരുതപ്പെടുന്നവ്യവഹാരമാലയിലാണ്. പ്രസ്തുത കൃതിയിൽ ഒരു മോഹിനിയാട്ട പ്രദർശനത്തിനു ശേഷം കലാകാരന്മാർ അവർക്കു കിട്ടിയ പ്രതിഫലം പരസ്പരം പങ്കിട്ടെടുക്കുന്നതിന്റെ കണക്കിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. നാരായണൻ നമ്പൂതിരിക്ക് സമകാലീനനായിരുന്ന കുഞ്ചൻനമ്പ്യാരുടെതുള്ളൽകൃതിയിലും ഈ നൃത്തരൂപത്തെക്കുറിച്ചു പരാമർശമുണ്ട്. "ഘോഷയാത്ര" എന്ന തുള്ളൽക്കവിതയിൽ ചുറ്റുമുള്ള ഐശ്വര്യസമൃദ്ധിയെ വർണ്ണിക്കുന്നതിനിടയ്ക്ക് അദ്ദേഹം ആ കാലത്തു നാട്ടിൽ നിലവിലുള്ള എല്ലാ കലകളേയും വിവരിക്കുന്നു:
“നാടകനടനം നർമ്മവിനോദം
പാഠക പഠനം പാവക്കൂത്തും
മാടണി മുലമാർ മോഹിനിയാട്ടം
പാടവമേറിന പലപല മേളം”
ചന്ദ്രാംഗദചരിതം തുള്ളലിൽ ചന്ദ്രാംഗദന്റെ വിവാഹാഘോഷ വർണ്ണന ഇപ്രകാരം:
“അല്പന്മാർക്കു രസിക്കാൻ നല്ല ചെ-
റുപ്പക്കാരുടെ മോഹിനിയാട്ടം
ഓട്ടന്തുള്ളൽ വളത്തിച്ചാട്ടം
ചാട്ടം വഷളായുള്ളാണ്ട്യാട്ടം”
പണ്ട് ദേവദാസികള്എത്ര തന്നെ ആരാധ്യരായിരുന്നെങ്കിലും, നമ്പ്യാരുടെ കാലമായപ്പോഴേയ്ക്കും മോഹിനിയാട്ടം ഒരു നൃത്തരൂപമെന്ന നിലയിൽ വളരെ അധഃപതിച്ചിരുന്നു എന്നു കാണാം.

തെന്നിന്ത്യയിൽ പ്രധാന നാടകശ്ശാലകളിൽ‍ ഒന്നായിരുന്ന തിരുവനന്തപുരത്ത്മോഹിനിയാട്ടത്തിനു കാര്യമായ പ്രോത്സാഹനങ്ങൾ ലഭിച്ചു എന്നുവേണം കരുതുവാൻ. തമിഴ്, ഹിന്ദി, കന്നട,സംസ്കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ കൃതികളും മോഹിനിയാട്ടത്തിനു ഉപയോഗിച്ചു കാണാറുണ്ട്. ഇതിൽ നിന്നു ദക്ഷിണഭാരതത്തിലെ സുപ്രധാന നാടകശ്ശാലകളായിരുന്ന വിജയനഗരം,തഞ്ചാവൂർ എന്നിവിടങ്ങളിലെ കലാകാരന്മാർ കേരളത്തിലുള്ളനാടകശ്ശാലകളുമായി സഹകരിച്ചുപോന്നിരിക്കണം

മോഹിനി' എന്ന വാക്കിന് 'മോഹിപ്പിക്കുന്നവള്‍' എന്നാണര്‍ത്ഥം. 'ആട്ട'ത്തിന് 'നൃത്തം' എന്നും മോഹിനിയാട്ടത്തിന് 'മോഹിപ്പിക്കുന്നവളുടെ നൃത്തം' എന്നു ശബ്ദാര്‍ഥം പറയാം 'മോഹിനി' സങ്കല്പം പ്രധാനമായും മഹാവിഷ്ണുവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. മഹാവിഷ്ണു മോഹിനിയായി അവതരിച്ച് നൃത്തം ചെയ്ത രണ്ടു  കഥകള്‍ വിഷ്ണു പുരാണത്തിലുണ്ട്.  അതിലൊന്ന് പാലാഴി മഥനകഥയുമായി ബന്ധപ്പെട്ടതാണ്. ദേവന്മാരും അസുരന്മാരും കൂടി പാലാഴി കടഞ്ഞപ്പോള്‍ അതില്‍ നിന്നും അമൃത കുംഭം പൊന്തിവരികയും അസുരന്മാര്‍ അത് കൈക്കലാക്കുകയും ചെയ്തു. വിഷ്ണു മോഹിനിവേഷം ധരിച്ച് അസുരന്മാരെ വശീകരിച്ച് അമൃതം കൈക്കലാക്കി തിരിച്ചു പോന്നു എന്നാണ് കഥ. ഭസ്മാസുര വധവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കഥ. ഒരിക്കല്‍ ഭസ്മാസുരന്‍ ശിവനെ തപസ്സു ചെയ്ത് പ്രത്യക്ഷനാക്കി 'തന്റെ കൈ ആരുടെ തലയില്‍ വെക്കുന്നുവോ അയാള്‍ ദഹിച്ച് ചാരമായിത്തീരണം' എന്ന വരവും വാങ്ങി. വരലബ്ധിയില്‍ അഹങ്കാരിയായി തീര്‍ന്ന ഭസ്മാസുരനെ കൊണ്ട് ദേവകളും ജനങ്ങളും പൊറുതിമുട്ടി. ഈ സന്ദര്‍ഭത്തില്‍ വിഷ്ണു മോഹിനിയായി വന്ന്, ഭസ്മാസുരനെ കൊണ്ട് സ്വന്തം കൈ ശ്ശിരസ്സില്‍ തൊടുവിക്കുകയും ചെയ്തു. ഭസ്മാസുരന്‍ അങ്ങനെ മരണപ്പെട്ടു. മോഹിനിയുടെ ഈ നൃത്തരീതിയെ അനുകരിച്ചാകണം മോഹിനിയാട്ടം എന്ന പേര്‍ വന്നത്.

മോഹിനിയാട്ടം സ്വാതിതിരുനാളിന്റെ കാലത്ത്..👇
പത്തൊമ്പതാം നൂറ്റാണ്ടിൽസ്വാതിതിരുനാൾ ബാലരാമവർമ്മയുടെ(1829) സ്ഥാനാരോഹണത്തോടെയാണു മോഹിനിയാട്ടത്തിനു ഒരു പുതിയ ഉണർവുണ്ടായത്. ബഹുഭാഷാപണ്ഢിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ്ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്പുരാൻ‍ തുടങ്ങിയ കവിരത്നങ്ങളാലും, ഷഡ്കാല ഗോവിന്ദമാരാർ തുടങ്ങിയ സംഗീതപ്രതിഭകളാലും, വടിവേലു, ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു. നാടിന്റെ നാനാഭാഗത്തുനിന്നുള്ള നർത്തകികളെ അദ്ദേഹം തന്റെ സദസ്സിലേക്ക് ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. വിദഗ്ദ്ധകളായ മോഹിനിയാട്ടം നർത്തകിമാരെ തന്റെ സദസ്സിലേയ്ക്ക് അയച്ചു തരുവാൻ ആവശ്യപ്പെട്ടുകൊണ്ട്‌ അദ്ദേഹം മീനച്ചിൽ കർത്തായ്ക്ക്‌ എഴുതിയ കത്തിന്റെ പതിപ്പ്‌ തിരുവനന്തപുരം ഗ്രന്ഥപ്പുരയിൽ കാണാം.

സ്വാതിതിരുനാൾ രചിച്ച പദങ്ങളും വർണ്ണങ്ങളും തില്ലാനകളും തന്നെയാണ് ഇന്നും മോഹിനിയാട്ടവേദിയിൽ കൂടുതലായും അവതരിപ്പിക്കപ്പെട്ടു വരുന്നത്‌. ഭരതനാട്യവുമായിനിരന്തരസമ്പർക്കം നിലനിന്നിരുന്ന ഈ കാലഘട്ടത്തിൽ തന്നെയായിരിക്കണം മോഹിനിയാട്ടവും ഭരതനാട്യംശൈലിയിലുള്ള കച്ചേരി സമ്പ്രദായത്തിൽ അവതരിപ്പിച്ചു തുടങ്ങിയത്‌. ഇതിനു മുമ്പ് മോഹിനിയാട്ടത്തിൽ അവതരിപ്പിച്ചിരുന്ന ഇനങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരണങ്ങൾ വെളിപ്പെട്ടിട്ടില്ല. എന്തായാലും സദിരിൽ നിന്നും ഭരതനാട്യത്തിലെത്തി നിന്നിരുന്ന ദാസിനൃത്തത്തിനും, തേവിടിശ്ശിയാട്ടത്തിലൂടെ മോഹിനിയാട്ടമായ കൈരളിയുടെ സ്വന്തം ലാസ്യനൃത്തത്തിനും ഒരേ മാതൃകയിലുള്ള അവതരണരീതി കൈവന്നത്‌ തികച്ചും യാദൃച്ഛികമാകാൻ നിവൃത്തിയില്ല.

മോഹിനിയാട്ടം സ്വാതിതിരുനാളിനു ശേഷം...👇
ലാസ്യനൃത്തപ്രിയനായിരുന്നസ്വാതിതിരുനാളിനുശേഷംസ്ഥാനാരോഹണം ചെയ്ത ഉത്രം തിരുനാളാകട്ടെ, ഒരു തികഞ്ഞ കഥകളിപ്രിയനായിരുന്നു. മോഹിനിയാട്ടം അതിന്റെ സുവർണസിംഹാസനത്തിൽ നിന്നും ചവറ്റുകുട്ടയിലേയ്ക്കു എന്ന പോലെ അധഃപതിക്കുകയാണു പിന്നീടുണ്ടായത്. കേരളത്തിലുടനീളം കഥകളിക്കു പ്രിയം വർദ്ധിക്കുകയും മോഹിനിയാട്ടവും, നർത്തകികളും അവഹേളനത്തിന്റെ പാതയിലേയ്ക്കു തള്ളപ്പെടുകയും ചെയ്തു. സ്വാതിതിരുനാളിന്റെ കാലത്തു മോഹിനിയാട്ടം നട്ടുവരും ഭാഗവതരുമായിരുന്ന പാലക്കാട്പരമേശ്വരഭാഗവതർ തിരുവനന്തപുരം വിട്ടു സ്വദേശത്തെക്കു തിരിച്ചു വരാൻ നിർബന്ധിതനായി. നർത്തകിമാരാവട്ടെ, ഉപജീവനത്തിൽ മറ്റൊരു മാർഗ്ഗവും അറിയാഞ്ഞതിനാലാവണം, തങ്ങളുടെ നൃത്തത്തിൽ ശൃംഗാരത്തിന്റെ അതിപ്രസരം വരുത്താൻ തുടങ്ങി. പൊലികളി, ഏശൻ, മൂക്കുത്തി, ചന്ദനം തുടങ്ങിയ പുതിയ ഇനങ്ങൾ രംഗത്തവതരിപ്പിച്ച് സ്ത്രീലമ്പടന്മാരായ കാണികളുടെ പ്രീതി പിടിച്ചു പറ്റി, തൽക്കാലം തങ്ങളുടെ നിലനിൽപ്പു സുരക്ഷിതമാക്കാൻ ശ്രമിച്ചു.

ചന്ദനം എന്ന നൃത്ത ഇനത്തിൽ നർത്തകി ചന്ദനം വിൽക്കാനെന്ന വ്യാജേന നൃത്തംചെയ്തുകൊണ്ടു കാണികളുടെ ഇടയിലേയ്ക്കു ഇറങ്ങി വരുന്നു. പിന്നീട് അവരുടെ കയ്യിൽ നിന്നും പണം വാങ്ങിക്കൊണ്ടു ചന്ദനം അവരുടെ നെറ്റിയിൽ ചാർത്തിക്കൊടുക്കുന്നു. മറ്റൊരു ഇനമായ "മൂക്കുത്തി"യിലാകട്ടെ, തന്റെ മൂക്കുത്തി കളഞ്ഞു പോയതായി നർത്തകി വേദിയിൽ നിന്നുപറയുന്നു. പിന്നീട് കാണികളുടെ ഇടയ്ക്ക് വന്നു തിരഞ്ഞ് തന്റെ മൂക്കുത്തി കണ്ടെടുക്കുന്നു.

മോഹിനിയാട്ടത്തിൽ വന്ന ഈ അധഃപതനം അതിനെയും നർത്തകികളേയും സമൂഹത്തിൻറെ മാന്യവേദികളിൽ നിന്നും അകറ്റി. കൊല്ലവർഷം 1070-ൽ ഇറങ്ങിയവിദ്യാവിനോദിനി എന്ന മാസികയില്‍ മോഹിനിയാട്ടം സാംസ്കാരികകേരളത്തിന്റെ ഏറ്റവും വലിയ ശാപമാണെന്നും, തന്മൂലം എത്രയും വേഗം ഈ നൃത്തരൂപത്തെ നിരോധിക്കണമെന്നും പറഞ്ഞുകൊണ്ടൊരു ലേഖനമുള്ളതായി നിർമ്മലാ പണിക്കർ തന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. 1920-കളിൽ കൊരട്ടിക്കര എന്നയിടത്തുകൈകൊട്ടിക്കളി പഠിപ്പിച്ചു വന്നിരുന്ന കളമൊഴി കൃഷ്ണമേനോന്റെ ശിഷ്യകളിൽ നിന്നു പഴയന്നൂർ ചിന്നമ്മുഅമ്മ, പെരിങ്ങോട്ടുകുറിശ്ശി ഓ.കല്യാണിഅമ്മ, കൊരട്ടിക്കര മാധവിഅമ്മ, ഇരിങ്ങാലക്കുട നടവരമ്പ് കല്യാണിഅമ്മ തുടങ്ങിയവരെ അപ്പേക്കാട്ടു കൃഷ്ണമേനോൻ മോഹിനിയാട്ടം അഭ്യസിപ്പിക്കുവാൻ തുടങ്ങി.

വള്ളത്തോളും മോഹിനിയാട്ടവും....👇
1930 -ൽ ചെറുതുരുത്തിയിൽ വള്ളത്തോൾ നാരായണമേനോൻ തുടങ്ങിയ കേരളകലാമണ്ഡലത്തിൽ കഥകളിയോടൊപ്പം മോഹിനിയാട്ടത്തിന്റെ പഠനത്തിനും സൗകര്യമുണ്ടായിരുന്നു. മോഹിനിയാട്ടം തന്റെ സ്ഥാപനത്തിലെ പഠനവിഷയമാക്കണമെന്നു തീരുമാനിച്ച വള്ളത്തോൾ അതിനു യോഗ്യതയുള്ള അദ്ധ്യാപികയെ കണ്ടെത്തുന്നതു അപ്പേക്കാട്ട്കൃഷ്ണപ്പണിക്കരുടെ ശിഷ്യകളിൽ പ്രഥമസ്ഥാനീയയായിരുന്ന ഒരിക്കലേടത്ത് കല്യാണി അമ്മയിലാണ്.

അന്നു മോഹിനിയാട്ടം പഠിക്കാൻ പെൺകുട്ടികളെ കിട്ടാൻ പ്രയാസമായിരുന്നു. നല്ല കുടുംബത്തിൽ പിറന്ന സ്ത്രീകളൊന്നും മോഹിനിയാട്ടം പഠിക്കാൻ തയ്യാറായിരുന്നില്ല.അതുകൊണ്ട് കലാമണ്ഡലം സെക്രട്ടറിയായിരുന്ന മണക്കുളം മുകുന്ദ രാജയുടെ ആശ്രിതനായ കുന്നംകുളം പന്തലത്ത് ഗോവിന്ദൻ നായരുടെ മകൾ മുളയ്ക്കൽ തങ്കമണിയെ കലാമണ്ഡലത്തിലെ ആദ്യത്തെ മോഹിനിയാട്ടം വിദ്യാർഥിനിയാക്കി. തങ്കമണി പിന്നീട് ഗുരു ഗോപിനാഥിന്റെ സഹധർമ്മിണിയായി.

അന്നു വരെ മോഹിനിയാട്ടത്തിൽ നിലവിലുണ്ടായിരുന്ന പല സമ്പ്രദായങ്ങളും വള്ളത്തോളിന്റെ നേതൃത്വത്തിൽ മാറ്റപ്പെട്ടു ഇതിന്റെ ആദ്യപടിയായി മോഹിനിയാട്ടത്തിലെ അശ്ലീലത്തിന്റെ കടന്നു കയറ്റത്തിനെ മഹാകവി ഇല്ലാതാക്കി. കുറേക്കൂടി സഭ്യമായ കൃതികളും, ചലനങ്ങളുമായിരിക്കണം പുതിയ മോഹിനിയാട്ടത്തിനു വേണ്ടതെന്നു അദ്ദേഹം കല്യാണിയമ്മയ്ക്ക് നിർദ്ദേശം കൊടുക്കുകയുണ്ടായത്രെ. നട്ടുവന്റേയും, പിന്നണിഗായകരടക്കമുള്ള പക്കമേളക്കാരുടേയും സ്ഥാനം വേദിയുടെ വശത്തായി നിശ്ചയിച്ചതാണു മറ്റൊരു മാറ്റം. കുഴിത്താളം കയ്യിലേന്തി, ഉച്ചത്തിൽ വായ്‌ത്താരി പറഞ്ഞുകൊണ്ടു നർത്തകിയ്ക്കൊപ്പം നീങ്ങുകയായിരുന്നു നട്ടുവന്മാരുടെ അതുവരെയുണ്ടായിരുന്ന പതിവ്.

1950ൽ വള്ളത്തോൾ മഹാകവിചിന്നമ്മുഅമ്മ എന്ന പഴയന്നൂർകാരിയായ കലാകാരിയെ കണ്ടെത്തി. അവർ ശ്രീ കലമൊഴി കൃഷ്ണ മേനോന്റെ ശിഷ്യയായിരുന്നു. കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയും സത്യഭാമയും ചിന്നമ്മു അമ്മയുടെ ശിഷ്യയായിരുന്നു.

അവതരണ രീതി👇
 ലാസ്യ പ്രധാനമായ ഈ ദൃശ്യകലയിൽ നൃത്യശില്പങ്ങൾ പൊതുവേ ശൃംഗാരരസ പ്രധാനങ്ങളാൺ. ചൊൽക്കെട്ട്, ജതിസ്വരം, പദം, പദവർണം, തില്ലാന എന്നിവയാണ് ഇന്നു പ്രചാരത്തിലുള്ള മോഹിനിയാട്ടം ഇനങ്ങൾ. ‘ചൊൽക്കെട്ട്‘ എന്ന നൃത്തം നൃത്യമൂർത്തികളായ ശിവപാർവതിമാരെ സ്‌തുതിച്ച് കൊണ്ട് തുടങ്ങുന്നു. ചൊല്ലുകളുടെ സമാഹാരങ്ങളും പദസാഹിത്യവും ചേർന്ന് ലാസ്യ പ്രധാനമാണ് ചൊൽക്കെട്ട്. മോഹിനിയാട്ടത്തിൽ മാത്രം കാണാവുന്ന രൂപമാണ് ചൊൽക്കെട്ട്.

അടവുകൾക്ക് യോജിച്ച ഭാവം കൊടുക്കുകയും കൈ, മെയ്, കാലുകൾ,കണ്ണുകള്‍, ശിരസ്സ് തുടങ്ങിയ അംഗോപാംഗങ്ങൾ ഭംഗിയോടെ ചലിപ്പിക്കുകയും വേണം. ഓരോ അടവുകളും തീരുമാനങ്ങളും കഴിഞ്ഞാൽ ‘ചാരി’ എടുക്കേണ്ടതാണ്. പുറകോട്ട് പാദം ഊന്നിപോകുന്ന ചാരി മോഹിനിയാട്ടത്തിൻറെ പ്രത്യേകതയാണ്

കൈമുദ്രകള്‍ ഉപയോഗിച്ചു കൊണ്ടുള്ള അഭിനയമാണ് പ്രധാനം. പാട്ടിലെ വരികള്‍ ആവര്‍ത്തിച്ചു പാടുന്നതിനനുസരിച്ച് ഓരോ പദത്തിന്റെയും മുദ്രകള്‍ കാണിച്ച് അര്‍ത്ഥം വ്യക്തമാക്കുന്ന ശൈലിയാണ് പൊതുവേ കണ്ടുവരുന്നത്. മനോധര്‍മ്മം ആടുന്ന രീതിയും മോഹിനിയാട്ടത്തിലുണ്ട്. എന്നാല്‍ പദം പാടിക്കഴിഞ്ഞതിനുശേഷമല്ല, പദത്തോടൊപ്പമാണ് മനോധര്‍മ്മം ആടുന്നത്. ഒരു പദത്തിന്റെ ആശയവിപുലീകരണത്തിനു വേണ്ടിയുള്ളതാണിത്. ഇതിനെ 'വിന്യസിച്ചു കാണിക്കുക' എന്നാണു പറയുന്നത്. ഉദ്യാനം, കേശാദിപാദം, വിരഹം, ക്രീഡ, നായികാലങ്കാരം, കാമശരമേല്‍ക്കല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ വിന്യസിച്ചു കാണിക്കുന്ന രീതിയുണ്ട്. ഇത് രസാഭിനയത്തിന്റെ ഭാഗവുമാണ്.

വേഷവിധാനം👇
മുഖത്ത് നേരിയ തോതില്‍ മിനുക്കിടുന്നു. കണ്ണും പുരികവും അഞ്ജനമെഴുതി കറുപ്പിക്കും. താംബുല ചര്‍വ്വണം കൊണ്ടാണ് ചുണ്ടുകള്‍ ചുവപ്പിക്കുന്നത്. നെറ്റിയില്‍ കുറി തൊടുന്നു. തലമുടി കൊണ്ട കെട്ടുകയോ മെടഞ്ഞിടുകയോ ആണ് ചെയ്യുന്നത്. മുല്ലപ്പൂമാലയും തലയില്‍ അണിയും. രണ്ടു തരത്തിലാണ് ഉടുത്തുകെട്ട്. ബാലികമാരെ പത്തുമുഴം വരുന്ന കസവുപുടവ ഞൊറിഞ്ഞ് തറ്റുടുപ്പിക്കുന്നു. ഇതിന് അരച്ചാണ്‍ ഇറക്കം വരുന്ന മേല്‍ ഞൊറിയും കണങ്കാലിനു മേല്‍ വരെ എത്തുന്ന കീഴ് ഞൊറിയും വേണം. മുതിര്‍ന്നവര്‍ക്ക്  പതിനെട്ടുമുഴം നീളം വരുന്ന കസവുവസ്ത്രത്തിന്റെ മുക്കാല്‍ ഭാഗം കൊണ്ട് ഞൊറികളും ശേഷിക്കുന്നതു കൊണ്ട് നിതംബവും ഉദരവും മാറും മറയ്ക്കുന്ന രീതിയിലാണ് വസ്ത്രധാരണം.  മേല്‍ഞൊറിക്ക് ഒന്നരച്ചാണ്‍ ഇറക്കം. ഞൊറികളില്‍ രണ്ടുവരി കസവും. വെള്ളയില്‍ കസവു തുണിചേര്‍ത്ത കുപ്പായമാണ് ധരിക്കുന്നത്. തോട, മൂക്കുത്തി, പതക്കം, പവന്‍മാല, നാഗപടത്താലി, പാലയ്ക്കാ മോതിരം, കടിബന്ധം, വള, പാദസരം, ചിലങ്ക എന്നീ ആഭരണങ്ങളും അണിയും. ഉള്ളം കൈ, നഖം, പാദം എന്നിവ മൈലാഞ്ചിയോ ചെമ്പഴഞ്ഞിച്ചാറോ ഉപയോഗിച്ച് ചുവപ്പിക്കുന്നതായിരുന്നു പഴയരീതി. ഈ വിധമാണ് മോഹിനിയാട്ടത്തിന്റെ ആഹാര്യം
വേഷവിധാനത്തിൽ സമീപകാലത്ത് ചില പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഒമ്പതുമുഴം കസവുസാരി ഞൊറിവച്ച് അരയിൽ ഒഡ്യാണം കെട്ടി, കസവുകര വച്ച ബ്ലൗസ്സ് ധരിക്കുന്നു. തലമുടി ഇടതുഭാഗം വച്ച് വട്ടക്കെട്ട് കെട്ടി പൂമാലകൊണ്ട് അലങ്കരിക്കുകയും നെറ്റിചുട്ടി, കാതിൽതോട(തക്ക), കഴുത്തിൽ കാശുമാല, പൂത്താലിമാല എന്നിവയും അണിയുന്നു. മുഖം ചായം തേച്ചാണ് നർത്തകി രംഗത്ത് വരുന്നത്. ഇത്തരം വേഷഭൂഷാദികൊണ്ടും ലാസ്യപ്രധാനമായ ശൈലികൊണ്ടും ഈ കല ആസ്വാദകരുടെ ശ്രദ്ധ ആകർഷിക്കുന്നു.

മോഹിനിയാട്ടം ചിത്രങ്ങളിലൂടെ...👇















രണ്ട് അഭിമുഖമാണ് ഇന്ന് എന്റെ പ്രിയ കൂട്ടുകാർക്കായി തയ്യാറാക്കിയിട്ടുള്ളത്.മുൻകൂറായി പറഞ്ഞോട്ടേ,ഒരു മുൻപരിചയവുമില്ലാത്ത മേഖലയാണ് അഭിമുഖം.തെറ്റുകൾ ദയവായി പൊറുക്കണേ🙏🙏

ശ്രീമതി. ഗായത്രി മധുസൂദനൻകോഴിക്കോട് മുതിർന്നവർക്കുള്ള    മോഹിനിയാട്ടം ക്ലാസ് നടത്തുന്നു.മോഹിനിയാട്ടം എന്ന കലയുടെ പുനരുജ്ജീവനത്തിന് വള്ളത്തോളിന്റെ പങ്കിനെക്കുറിച്ച് ഈ ഓഡിയോയുടെ മധ്യഭാഗത്ത് ചേച്ചി വിശദമാക്കുന്നുണ്ട്.👇
https://drive.google.com/file/d/1-NBmimnzRkz6glxUjf2JAxaD-EtfOmVF/view?usp=sharing













ഗായത്രിച്ചേച്ചി😍
ഗായത്രിച്ചേച്ചിയുടെ മോഹിനിയാട്ടം.. (പ്രോഗ്രാം കാണാൻ എനിക്ക് പോകാൻ കഴിഞ്ഞില്ല. നമ്മുടെ വാസുദേവൻമാഷ് റെക്കോഡ് ചെയ്ത് അയച്ചുതന്നത്👇
അടുത്തത് ശ്രീമതി. കലാമണ്ഡലം റെജി ശിവകുമാർസംസ്ഥാന ജില്ലാ കലോത്സവ വിധികർത്താവ്👇കലാമണ്ഡലത്തിലെ പഠനരീതി,കലാമണ്ഡല പഠനം ടീച്ചറിൽ ചെലുത്തിയ സ്വാധീനം.. ഇവ റെക്കോഡിങ്ങിൽ കേൾക്കാം
https://drive.google.com/file/d/1FLcf6JjjgfcjHb_waxWbnoHpVyw-FzHy/view?usp=sharing













കേരളത്തിന്റെ തനത് കലയായ മോഹിനിയാട്ടത്തിന്റെ ആധുനിക കാലഘട്ടത്തിന്റെ മുഖം എന്ന് വിശേഷിപ്പിക്കാവുന്ന നർത്തകി ഡോ. നീനാപ്രസാദുമായി നടത്തിയ അഭിമുഖത്തിൽ നിന്നും... 3/9/2017ന് കേരളകൗമുദിയിൽ വന്നത്👇

മോഹിനിയാട്ടം വളർച്ചയിൽത്തന്നെ
 ~~~~~~
🔴എന്തൊക്കെയാണ് പുതിയ വിശേഷങ്ങൾ. പുതിയ വർത്തമാനങ്ങൾ?
ഈയിടെ അമേരിക്കയിൽ രണ്ട് തവണ പോയിരുന്നു. നല്ല അനുഭവങ്ങളായിരുന്നു. പ്രധാനപ്പെട്ട തിയേറ്ററുകളിലുള്ള നൃത്തം, പ്രഭാഷണങ്ങൾ എന്നിവയിലൂടെ മോഹിനിയാട്ടത്തിന് നമ്മുടെ മലയാളികൾ അടക്കമുള്ളവരിൽ പുതിയ ധാരണ പകർത്താൻ പറ്റിയതിലുള്ള ഒരു ചാരിതാർത്ഥ്യം.

🔴അവിടെയുള്ള മലയാളികളുടെ കുട്ടികൾക്ക് നൃത്തത്തോട് താത്പര്യം ഉണ്ടോ?
നമ്മൾ ഇവിടെ പറയുന്നില്ലേ എല്ലാവീട്ടിലും ഒരു കുട്ടിയെ നൃത്തം പഠിപ്പിക്കണമെന്ന്. അവിടെ അങ്ങനെയല്ല. ഓരോരുത്തരും ഇന്ത്യക്കാരാണ് എന്ന് കാണിക്കുന്നത് കുട്ടികളെ കലകളിൽ വിട്ടുകൊണ്ടാണ്. താത്പര്യം ഉണ്ടായാലും ഇല്ലെങ്കിലും ആദ്യം പഠിപ്പിക്കുക എന്നതാണ്. അവിടത്തെ കുട്ടികളിൽ എനിക്കിഷ്ടപ്പെട്ട കാര്യം വളരെ ആത്മാർത്ഥമായിട്ടാണ് അവർ ഇതിനെ കാണുന്നത് എന്നതാണ്. നല്ല അർപ്പണബോധമുള്ളവരാണ്.

🔴അവിടെ ശിഷ്യർ വല്ലവരും ഉണ്ടോ?
കുറച്ച് നല്ല ശിഷ്യർ രൂപപ്പെട്ടുവരുന്നുണ്ട്. വർഷത്തിലൊരിക്കൽ പോകേണ്ടി വരും. മോഹിനിയാട്ടത്തെ ഗൗരവമായി കാണുന്ന കുറച്ച് കുട്ടികൾ എന്റെ അടുത്തു പഠിക്കുന്നുണ്ട്. അവരിൽ എനിക്ക് പ്രതീക്ഷയുണ്ട്.

🔴പുതിയതായി ചെയ്യുന്ന പ്രോജക്ടുകൾ എന്തെല്ലാമാണ്?
രംഗത്തവതരിപ്പിച്ചിട്ടില്ല. പക്ഷേ കുന്തി എന്ന കഥാപാത്രത്തെ കുറിച്ചുള്ള എന്റെ ചിന്തയിൽ രൂപപ്പെടുത്തിയ തീമാണ് ഞാൻ അവസാനമായി ചെയ്തത്.

🔴അതിന്റെ പ്രമേയം എന്താണ്?
കുന്തി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വായനയാണ്. സാധാരണയായി സ്ത്രീകളുടെ ശക്തിയെക്കുറിച്ച് പറയുമ്പോഴും അവർക്ക് ബലഹീനതകളും ഉണ്ട്. അത്തരത്തിൽ കുന്തിക്കും ചില ബലഹീനത ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. മഹാഭാരതത്തിൽ സൂക്ഷ്മതയുള്ള സ്ത്രീയാണ് കുന്തി. ഒറ്റയ്ക്ക് ആൺമക്കളെ വളർത്തുന്ന എല്ലാ പ്രശ്നങ്ങളും അവരിൽ ഉണ്ട്. അത്തരത്തിലുള്ള കുന്തി മകനെന്ന് സമ്മതിച്ചിട്ടില്ലാത്ത മകനായ കർണനെ യുദ്ധത്തിന്റെ തലേ ദിവസം കാണാൻ പോവുകയാണ്. മറ്റുമക്കളെക്കാൾ സൂര്യന്റെ പുത്രനു തന്നെയാണ് ബലമെന്ന് അവർക്കറിയാം. ബാക്കി മക്കളെ സംരക്ഷിക്കാനായി അപേക്ഷിക്കാൻ സ്വാർത്ഥയായ അമ്മയ്ക്കു മാത്രമേ കഴിയൂ. ആ രീതിയിലാണ് എന്റെ കുന്തിയെ വായിക്കേണ്ടത്.

🔴സമൂഹത്തിൽ ഇന്ന് കണ്ടുവരുന്ന സ്വാർത്ഥതയാണോ ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിക്കാൻ കാരണം?
തീർച്ചയായും. പുരാണത്തിലെ കഥാപാത്രങ്ങളെ പൊതുവേ ദൈവീകമായ പശ്ചാത്തലത്തിലാണ് വായിക്കുന്നത്. ഓരോരുത്തരെയും അങ്ങനെയല്ലാതെ കാണുമ്പോൾ, ശ്രീകൃഷ്ണൻ, ശ്രീരാമൻ എന്നിവരെ മാനുഷികമായ നിലയിലൂടെ വായിക്കുമ്പോൾ പലതും നമുക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്. അത്തരം വായനകളെല്ലാം നൃത്തം പോലെയുള്ള കലകൾക്ക് വളരെ സമൃദ്ധമായ അറിവാണ്.

🔴മോഹിനിയാട്ടത്തിൽ ആരും കടന്നുചെന്നിട്ടില്ലാത്ത മേഖലയാണോ?
പല വായനകൾ വരുന്നുണ്ട്. എന്നാൽ മോഹിനിയാട്ടത്തിൽ വിഭിന്നമായ വായനകൾ വരുന്നത് സന്തോഷമാണ്. കവിത്വത്തിന് ഒരു ഇടം മോഹിനിയാട്ടത്തിൽ കണ്ടെത്തിയിരിക്കുന്നു.

🔴സ്വാതി തിരുനാളിന്റെ പദങ്ങളിൽ ചുറ്റിത്തിരിഞ്ഞ മോഹിനിയാട്ടത്തെ അതിൽനിന്നും മോചിപ്പിക്കാനാണോ നീന ശ്രമിക്കുന്നത്?
സ്വാതി തിരുനാളിന്റെ പദത്തിൽ ചുറ്റിത്തിരിയുന്നു എന്ന് മുമ്പ് ഒരു ലേഖകൻ എഴുതിയത് വായിച്ചിരുന്നു. എന്നാൽ ഇദ്ദേഹം മോഹിനിയാട്ടം എത്രകണ്ട് കണ്ടിട്ടുണ്ട് എന്ന് എനിക്ക് സംശയം തോന്നി. ഞാനടക്കമുള്ള എന്റെ ജനറേഷനിലുള്ള നർത്തകിമാർ കുറച്ചുമാത്രമാണ് സ്വാതി തിരുനാളിന്റെ പദങ്ങളെ ആശ്രയിച്ചത്. വല്ലപ്പോഴും ഒന്നോ രണ്ടോ ചെയ്യും എന്നല്ലാതെ മറ്റൊന്നുമില്ല.

🔴ഇത് അടിസ്ഥാനരഹിതമായ ആക്ഷേപമാണോ?
തീർച്ചയായും. നമ്മൾ പഠിക്കുന്നത് ഒരു ക്ലാസിക് പോയട്രി പരിചയപ്പെടണം എന്നു പറഞ്ഞാണ്. ക്ലാസിക് പോയട്രി എന്നാൽ മോഹിനിയാട്ടത്തിന്റെ അടിസ്ഥാന സൗന്ദര്യ രൂപരേഖ എന്നുള്ളത്. സ്വാതിതിരുനാൾ, ഇരയിമ്മൻതമ്പി എന്നിവരുടെ മണിപ്രവാള രചനയിലൂടെയാണ്. ആ രചനയിലെ ശൃംഗാരം, വിപ്രലംഭം എല്ലാം മോഹിനിയാട്ടത്തെ ഒരു പ്രത്യേകരീതിയിൽ രൂപപ്പെടുത്തിയിട്ടുണ്ട്. അതിൽ തളയ്ക്കപ്പെടുന്നു എന്നു പറയുമ്പോൾ തന്നെ അതിനൊരു സൗന്ദര്യമുണ്ട്. അതിൽ നിന്നാണ് മോഹിനിയാട്ടം സ്ത്രീയുടെ ഇടത്തെ കണ്ടെത്തിയത്.

🔴സ്ത്രീയുടെ ഈ ഇടത്തെ കണ്ടെത്തുന്നത് മോഹിനിയാട്ടത്തിന്റെ ആദ്യകാലഘട്ടത്തിൽ നിന്നും മദ്ധ്യകാലഘട്ടമെത്തുമ്പോഴല്ലേ?
തീർച്ചയായിട്ടും സ്ത്രീകളിൽ വിദ്യാഭ്യാസം വരുത്തിയ മാറ്റമാണത്. എന്റെ ആദ്യ പ്രൊഡക്ഷൻ തന്നെ ശകുന്തളയാണ്. മൂടുപടത്തിനുള്ളിൽ എന്താണ് ഞാനിനി പറയുക എന്ന് പുലമ്പുന്ന കാളിദാസ ശകുന്തളയെയാണ് നമുക്ക് പരിചയം. അതിൽ നിന്ന് ആ മൂടുപടം ഉയർത്തി രാജാവേ അങ്ങ് കുറ്റം ചെയ്തിരിക്കുന്നു എന്നു പറയാനാണ് ഞാൻ ഇഷ്ടപ്പെട്ടത്. എന്നിലെ ഒരു സ്ത്രീക്ക് ചിന്തിച്ചല്ലേ മതിയാകൂ. അങ്ങനെ സംസാരിക്കുവാൻ കഴിയുമെങ്കിൽ ശകുന്തള എങ്ങനെയാകും. എം.ടി. വാസുദേവൻ സാറിന്റെ ചന്തു വളരെ പ്രശസ്തമായതുപോലെ ഈ ശകുന്തളയാണ് പോപ്പുലറായത്.

🔴ആധുനിക കാലഘട്ടത്തെ അനുസരിച്ച് ഈ കഥാപാത്രങ്ങളെ സമന്വയിപ്പിക്കുകയാണോ ചെയ്തത്?
പുതിയ വായന സാധ്യമായ രീതിയിൽ കലയിലൂടെ അത് ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നു.

🔴മോഹിനിയാട്ടത്തിന്റെ ആദ്യകാലത്തിലേക്ക് പോകുമ്പോൾ യക്ഷഗാനത്തിന് ശിവരാമകാരന്ത് നൽകിയ അതേ സംഭാവന വള്ളത്തോൾ സംഭാവന നൽകി. കല്യാണിക്കുട്ടിഅമ്മ, കനക് റലേ, ഭാരതി ശിവജി, ഈ ഒരു പേരുകൾക്കുശേഷം ഒരു ഇടവേള ഉണ്ടോ എന്ന് സംശയമുണ്ട്. പിന്നീടാണ് നീനാപ്രസാദിനെപോലെയുള്ളവർ ഉയർന്നുവരുന്നത്. മറുഭാഗത്ത് ഭാരതനാട്യത്തിൽ പത്മാസുബ്രഹ്മണ്യത്തിനുശേഷം മാളവിക സരൂകായ്, ചിത്രാവിശ്വേശ്വരൻ അങ്ങനെ എടുത്തു പറയാവുന്നവർ വന്നു.അതുപോലെയുള്ള ലെജന്റുകളൊന്നും മോഹിനിയാട്ടത്തിൽ വന്നിട്ടില്ല, നീനയെ പോലുള്ളവരല്ലാതെ, അതിനെന്താണ് കാരണം?
വള്ളത്തോൾ മോഹിനിയാട്ടത്തിനെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്. അദ്ദേഹം മോഹിനിയാട്ടക്കാരനല്ല. പക്ഷേ ഒരു കവിയും നവോത്ഥാന കാലഘട്ടത്തിലെ ശക്തമായ വ്യക്തിത്വവുമാണ്. ആ കാലത്ത് പഠിച്ചുവന്നവരാണ് കല്യാണിക്കുട്ടിഅമ്മയും കലാമണ്ഡലം സത്യഭാമയും. ഈ രണ്ടുപേരും ശ്രമിച്ചത് മോഹിനിയാട്ടത്തെ ഒരു പഠനരീതിയിൽ രൂപപ്പെടുത്താനാണ്. അത് വലിയ ഒരു വെല്ലുവിളിയായിരുന്നു. അതവർ നേരിട്ടു. ഒരു പഠനത്തിന്റെ ക്രമമുണ്ടാക്കി, അതിനെ ഒരു പഠനകളരിയിലേക്ക് ഉറപ്പിച്ചു. ആ തലമുറ നേരിട്ട ഒരു വെല്ലുവിളി, ഇത് സമൂഹം ഏറ്റുവാങ്ങണ്ടേ. അതൊക്കെ ഒരു വെല്ലുവിളി തന്നെയായിരുന്നു. ആ കാലത്ത് നല്ല കലാകാരിയായി മാറുക എന്ന വലിയ പ്രശ്നങ്ങളിലൂടെയാണ് കലയേയും ജീവിതത്തെയും അവർ കൊണ്ടുപോയത്. ഞങ്ങൾക്ക് അതിന്റെ പ്രശ്നമില്ല.

🔴നിങ്ങൾ പുതിയ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്, അത് ലാസ്യത്തെയും ശൃംഗാരത്തേയും ഭേദിച്ചുകൊണ്ടാണോ?
ലാസ്യം എന്നുപറയുന്നത് പല തലങ്ങൾ ഉള്ള ഒന്നാണ്. ഭരതനാട്യക്കാരോട് ചോദിച്ചാൽ അതൊരു ലാസ്യകലയാണ്. അവർക്കിഷ്ടമല്ല. അവരുടെ കല ഗ്രേസ് ഇല്ലാത്തതാണെന്ന് പറയാൻ. എല്ലാ കലാരൂപവും ഗ്രേസ് ഫുൾ ആകണം. അല്ലെങ്കിൽ അത് കണ്ടുകൊണ്ടിരിക്കാൻ പറ്റില്ല. പിന്നെ ഗ്രേസ് ഫുൾനെസ് എന്നാൽ ഒരു സ്ത്രീസഹജമാകേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ഒഡീസി, കുച്ചുപ്പുടി ഇവയെല്ലാം ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെയാണ് ലാസ്യം അവതരിപ്പിക്കുന്നത്.
🔴കേരളത്തിന്റെ തനത്കലയെന്ന് സൂചിപ്പിച്ച മോഹിനിയാട്ടത്തേക്കാൾ തമിഴ്നാട്ടിൽ രൂപം കൊണ്ട ഭാരതനാട്യം ആന്ധ്രയിലെ കുച്ചുപ്പുടി, ഒക്ക വലിയ തോതിൽ വളർന്നു. താരതമ്യം ചെയ്യുമ്പോൾ മോഹിനിയാട്ടം അത്രത്തോളം വളർന്നിട്ടുണ്ടോ?
തീർച്ചയായും ഇല്ല. ഭരതനാട്യം എന്ന കല 1930 ൽ തന്നെ പല സാമൂഹിക പ്രശ്നങ്ങളും അതിജീവിച്ചുമുന്നോട്ടുവന്നു. രുഗ്മിണി ദേവിയുടെ കാലഘട്ടമായപ്പോൾ ഒരു ബ്രാഹ്മണസ്ത്രീ ഇതിലേക്കുവന്നു, അന്ന് വലിയ പ്രശ്നമാണത്. പക്ഷേ, അവരുടെ സാന്നിദ്ധ്യം ഉൽകൃഷ്ടമായ മുന്നേറ്റത്തിന് സഹായിക്കുകയും വലിയ മാറ്റത്തെ കൊണ്ടുവരികയും ചെയ്തു. അതുപോലെ തന്നെ ഭരതനാട്യത്തിന്റെ നവോത്ഥാനം അതിലേക്ക് വന്നു ചേർന്നവരിലൂടെ ഈ കല ബഹുദൂരം മുന്നോട്ടുപോയി. വിദേശങ്ങളിൽ നൃത്തത്തെക്കുറിച്ച് ഒന്നുമറിയാത്തവർ പോലും ഈസ് ദിസ് ഈസ് ഭരത് നാട്യം എന്ന് ചോദിക്കും. ഭരതനാട്യത്തിന്റെ അടിസ്ഥാനപരമായ സാങ്കേതിക കാരണങ്ങൾ ദൃശ്യവത്കരിക്കപ്പെട്ടുകഴിഞ്ഞു. മോഹിനിയാട്ടത്തിന്റെ ബലഹീനത അത്തരത്തിലുള്ളതാണ്. എന്നാൽ അതിന് സൗന്ദര്യമുണ്ട്. അതിന് വളരാനുള്ള എല്ലാ കഴിവും ഉള്ള കലാരൂപമാണ്.

ഭരതനാട്യത്തിന് പല ബാണികൾ, പല ശൈലികൾ എല്ലാം ഉണ്ട്. മോഹിനിയാട്ടത്തിന് 🔴അങ്ങനെ പ്രാദേശിക രൂപഭേദം ഉണ്ടോ?
ഉണ്ട്. തീർച്ചയായും.

🔴മറ്റുള്ളവ പോലെ വ്യാപകമായിട്ടുണ്ടോ?
മോഹിനിയാട്ടത്തിൽ മാത്രമായി നിൽക്കുന്നവർ വളരെയുണ്ട്. പക്ഷേ ഒരുപാട് ബാണികൾ രൂപപ്പെട്ട് വന്നിട്ടുണ്ട്. സോപാനം ഒരു ശൈലിയായി അംഗീകരിക്കപ്പെടുന്നു. അതുപോലെ കലാമണ്ഡലം കല്യാണിക്കുട്ടിഅമ്മയുടെ ശൈലി അവയെല്ലാം നിലനിൽക്കുന്നുണ്ട്. ഇനിയൊരു അമ്പതുവർഷം മുന്നോട്ടുപോകുമ്പോഴാണ് മോഹിനിയാട്ടത്തിന്റെ മാറ്റത്തെ ചരിത്രത്തിൽ അളക്കാനാകൂ.

🔴രവീന്ദ്രഭാരതി സർവകലാശാലയിൽ നിന്ന് പത്മാസുബ്രഹ്മണ്യത്തിന് ശേഷം ദക്ഷിണേന്ത്യയിൽ ഡോക്ടറേറ്റ് നേടിയ ആളാണ്. ലാസ്യം, താണ്ഡവം, അതുകഴിഞ്ഞ ലണ്ടനിലെ സറേ യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ് ഡോക്ടറലും ചെയ്തു. ഈ ഉപരിപഠനവും എല്ലാം ഇതിനെ എങ്ങനെ സഹായിച്ചിട്ടുണ്ട്?
1995 ൽ റിസർച്ചിനു പോകുമ്പോൾ ഞാനൊരു ഭരതനാട്യം കുച്ചുപ്പുഡി നർത്തകിയാണ്. അവിടെനിന്ന് ഒരു പൊതുവായിട്ടുള്ള ലാസ്യതാണ്ഡവ പരികല്പനയിൽ റിസർച്ച് ചെയ്തു. അങ്ങനെ വരുമ്പോഴാണ് ശരിക്കും മോഹിനിയാട്ടത്തിന്റെ വലിപ്പവും എല്ലാം മനസിലാകുന്നത്. വളരെ ശുഷ്‌ക്കമായ ഒരു അവസ്ഥിൽ മോഹിനിയാട്ടത്തിനെ ആൾക്കാർ കാണുന്നു. ഞാൻ മറ്റു കലാരൂപങ്ങളെ വിലയിരുത്താൻ ഉപയോഗിക്കുന്ന ടൂൾസ് കൊണ്ട് മോഹിനിയാട്ടത്തെ അളക്കുമ്പോൾ അതിൽ എനിക്ക് വളരെ പ്രതീക്ഷയുള്ള കാര്യങ്ങളാണ് വന്നത്. അപ്പോഴാണ് ഞാൻ ചിന്തിക്കുന്നത് എന്തുകൊണ്ട് ആ രീതിയിലുള്ള ഒരു അന്വേഷണം നടത്തിക്കൂട. പല വാതായനങ്ങൾ തുറക്കാൻ കഴിയും എന്നുള്ള ആവേശവും ആഗ്രഹവും എന്നിൽ ജനിക്കുകയും അതിലേക്കുവരികയുമാണ് ചെയ്തത്.

🔴അപ്പോഴാണോ അതിന്റെ ഔന്നത്യം തിരിച്ചറിഞ്ഞത്?
അതെ. ആ ഒരു പഠനം പ്രധാനമായിരുന്നു.

മോഹിനിയാട്ടം മാത്രമല്ല, ഭരതനാട്യം,കുച്ചുപ്പുടി, കഥകളി ഇതെല്ലാം ഏറെക്കുറെ ഒരുപോലെ ദീർഘകാലഘട്ടത്തിൽ പഠിച്ചു?
അടയാർ കെ. ലക്ഷ്മൺ, മോഹിനിയാട്ടത്തിൽ കലാമണ്ഡലം ക്ഷേമാവതി, എന്റെ ടീച്ചർ കലാമണ്ഡലം സുഗന്ധി, വെമ്പായം അപ്പുക്കുട്ടൻപിള്ള.. അങ്ങനെ പലരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട് .

🔴കുച്ചി പ്പുഡിയെയും ഭരതനാട്യത്തെയും കൈവിട്ടോ? അതോ അതിൽനിന്ന് എന്തെങ്കിലും നീന അവതരിപ്പിക്കുന്ന പരിപാടിയിൽ സ്വാംശീകരിച്ചിട്ടുണ്ടോ?
ഇതിനെല്ലാം അതെ എന്ന് ഉത്തരം പറയേണ്ടിവരും. ഒരു പ്രാക്ടീഷ്യണർ എന്ന നിലയിൽ പതിനഞ്ച് വർഷത്തോളമായി മോഹിനിയാട്ടം മാത്രമാണ് ചെയ്യുന്നത്. എന്റേത് മറ്റു കലകളിലുള്ള വളരെ ആഴത്തിലുള്ള പഠനം ആയിരുന്നു. വെറും ഒരു നർത്തകിയല്ല ഞാൻ. ഭരതനാട്യത്തിൽ എനിക്ക് കാര്യങ്ങൾ നിശ്ചയിക്കാനാവും .ഇങ്ങനെ ഒരു സ്‌കില്ലിലേക്ക് വളർന്ന പഠനമായിരുന്നു എന്റേത്. ഈ പഠനങ്ങളെല്ലാം മോഹിനിയാട്ടത്തെ റീവർക്ക് ചെയ്യുന്നതിന് എന്നെ സഹായിച്ചിട്ടുണ്ട്. ഒപ്പം സാങ്കേതിക പരമായി മോഹിനിയാട്ടത്തിലുള്ള ബലഹീനതകൾ പരിഹരിക്കാനും കഴിയുന്നു.

🔴കേരളത്തിൽ ഇത് പഠിക്കാൻ കൂടുതൽ ആൾക്കാർ വരുന്നുണ്ടോ?
ഒരുപാടുപേർ ഇത് പഠിക്കാനായി വരുന്നുണ്ട്. കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും പഠനത്തിനും ആളുകൾഉണ്ട്. പക്ഷേ പഠിക്കേണ്ടത് അങ്ങനെയാണോ എന്ന് ചോദിച്ചാൽ എനിക്ക് മറ്റൊരു അഭിപ്രായമാണ്. എല്ലാവരും ബി.എയ്ക്കും എം.എയ്ക്കും പോയി അഞ്ചുവർഷം കൊണ്ട് ആ വിഷയം പഠിച്ച് വരുന്നു. പക്ഷേ അത് ഒരു പഠനമേ അല്ല.

🔴അതൊരു യുവജനോത്സവത്തിന് സമ്മാനം കിട്ടുന്നതിന് പഠിക്കുന്നത് പോലെയാണോ?
അത് ഇപ്പോഴുമുണ്ട്. അവരിൽ പിന്നീട് നൃത്തം പഠിക്കണം എന്ന ആഗ്രഹത്തോടെ വരുന്നവരും ഉണ്ട്.

🔴 തിരുവനന്തപുരത്തും ചെന്നൈയിലും പഠിപ്പിക്കുന്നുണ്ടല്ലോ? അവിടെ നിന്ന് നല്ല പ്രതികരണം കിട്ടുന്നുണ്ടോ?
ചെന്നൈയിൽ സാധാരണ ക്ലാസല്ല. ഇതിൽ കൂടുതൽ താത്പ്പര്യമുള്ളവരെ ആകർഷിക്കുന്ന രീതിയിലാണ്. ഞാൻ അത്തരക്കാർ മാത്രം പഠിച്ചാൽ മതിയെന്ന് കരുതിയിട്ടാണ് അത്. ഇപ്പോൾ നൃത്തത്തിനോടുള്ള താത്പര്യം വളരുകയാണ്.
എന്തെന്നാൽ മോഹിനിയാട്ടം ആഗ്രഹിച്ചുവരുന്നത് മലയാളികളല്ല. തമിഴ് പോലുള്ള മറ്റ് ഭാഷയിലുള്ളവരാണ്. കാരണം മോഹിനിയാട്ടത്തിലെ സംഗീതത്തെ അവർ കൂടുതൽ ഇഷ്ടപ്പെടുന്നു. ഈ നൃത്തത്തിന്റെ അഴക് സംഗീതമാണ്.

🔴ഇപ്പോ നീന അവതരിപ്പിച്ചുവരുന്ന സഖ്യം എന്ന പരിപാടിയെക്കുറിച്ച് പറയാമോ?
സഖ്യം പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ്. മോഹിനിയാട്ടം എന്നത് ഒരു സ്ത്രീ ഓറിയന്റഡ് സ്റ്റോറിസിൽ മാത്രം നിൽക്കണം. നായികാ സങ്കല്പത്തിൽനിന്നൊക്കെ മാറി ക്രോസ് ജന്റർ എന്ന ആശയം അതിലുണ്ട്. നമ്മൾ എല്ലാവരും ഫ്രണ്ട് ഷിപ്പ് ആഘോഷിക്കുന്ന കാലമാണ്. സത്യത്തിൽ സുഖമെന്നത് ഒരു വേ ഓഫ് ലിബറേഷനാണ്. ഭഗവാനെ സ്വന്തം കൂട്ടുകാരനായി കാണുന്നു . അത് നമ്മുടെ ഒരു സുഹൃത്തിനെ പൂർണമായും വിശ്വസിക്കുക എന്നതാണ്. കൃഷ്ണനും അർജുനനും തമ്മിലുള്ള സൗഹൃദമാണ് സഖ്യത്തിന്റെ കഥാവഴിയും.

സമൂഹത്തിൽ ഫ്രണ്ട് ഷിപ്പ് ഡേ ഒക്കെ ആഘോഷിക്കുമ്പോഴും ഈ പറയുന്നതുപോലെ ആത്മാർത്ഥയിലുള്ള സൗഹൃദമുണ്ടോ?
അത് കുറവാണ്. പക്ഷേ ഈ സഖ്യം നൽകുന്ന ഒരു അനുഭവമുണ്ട്. യഥാർത്ഥ സൗഹൃദം എന്തിലേക്കാണ് നയിക്കേണ്ടത് എന്നത്. അത് ഒരു മുക്തിയിലേക്കാണ്. മുക്തിയെന്നാൽ ജീവിത ഭയത്തെ മറികടന്നുപോകേണ്ട ഒരാളുടെ ഉൾക്കരുത്തിലേക്ക് സ്വയം പോകുന്നതിലാണ്. അത്തരമൊരു യാത്രയിലാണ് അർജുനൻ ധനജ്ഞയനാകുന്നത്. മൃത്യുവിനെ ജയിക്കുമ്പോഴാണ് അയാൾ ധനഞ്ജയനാകുന്നത് എന്ന സന്തോഷവും ഇതിലുണ്ട്.

🔴നീനയുടെ ശ്രദ്ധേയമായ ആവിഷ്‌കരണമാണ് ദ്രൗപതി. അതിനെക്കുറിച്ച് പറയാമോ?
ദ്രൗപതി ജ്ഞാനപീഠം അവാർഡ് നേടിയ പ്രതിഭാറേയുടെ യജ്ഞസേന എന്ന വർക്കിനെ അടിസ്ഥാനമാക്കിയാണ് ചെയ്തത്. ഇനിയൊരു ജന്മമുണ്ടായാൽ സാധാരണ ഒരു സ്ത്രീയായി ജനിക്കണമെന്നും ജീവിക്കണമെന്നും കൃഷ്ണനോട് പ്രാർത്ഥിക്കുന്ന ദ്രൗപദിയെയാണ്. ഒരു സാധാരണ സ്ത്രീയായി പുനർജനിപ്പിക്കുക, നിഷ്‌കളങ്കമായ ബാല്യവും കരുത്തുള്ള യൗവ്വനവും കുടുംബത്തിനു മൂല്യങ്ങൾ നൽകുവാൻ കഴിവുള്ള ഒരു അമ്മൂമ്മയുമായെന്നെ മാറ്റുക എന്നുപറയുന്നു. ശരിക്കും ദ്രൗപതി മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകൾ എല്ലാംതന്നെ ഒരു പുരോഗമനപരമായ ഒരു ആശയം മനസിലുള്ള ഒരു സ്ത്രീയുടെ സങ്കല്പങ്ങൾ ആണ്.

🔴പഠിക്കുന്നകാലത്ത് കിട്ടിയ എം.ബി.ബി.എസ് മാറ്റിവച്ച് നർത്തകിയായി മാറിയ ആളാണ് ആ തീരുമാനം ശരിയായിരുന്നോ?
ശരിയായിരുന്നില്ലേ ...










കലാമണ്ഡലം ലീലാമ്മടീച്ചർ

യുവജനോത്സവ മോഹിനിയാട്ടം  ആണിന്റെ പെണ്ണുടല്‍ കാഴ്ചയായി
രചിത രവി എഴുതുന്നുഎന്തൊക്കെയാണോ ശക്തമായി കുടഞ്ഞെറിയാന്‍ ശ്രമിക്കുന്നത്.അതിനെയാണ് യുവജനോത്സവ മോഹിനിയാട്ട വേദികള്‍ മുറുകെ പിടിക്കുന്നത്.അത് നിരാശജനകമാണ്

(തൃശ്ശൂരില്‍ വെച്ചു നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ HSS മോഹിനിയാട്ടത്തില്‍ വിധികര്‍ത്താവായിരുന്നു പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലത്തില്‍ പിജി കോഴ്‌സ് കോ ഓര്‍ഡിനേറ്ററുമായ രചിത രവി. യുവജനോല്‍സവ മോഹിനിയാട്ടത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് വിമര്‍ശനാത്കമായ അഭിപ്രായമാണ് അവര്‍ക്കുള്ളത്. യുവജനോല്‍സവ മോഹിനിയാട്ടങ്ങള്‍ മാറണ്ടേ വഴികളെക്കുറിച്ച പറയുന്ന ഈ കുറിപ്പ് ഗൗരവവായനയ്ക്കായി സമര്‍പ്പിക്കുന്നു)

തൃശ്ശൂരില്‍ വെച്ചു നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ HSS മോഹിനിയാട്ടത്തില്‍ വിധികര്‍ത്താവായി ഇന്നലെ പോയിരുന്നു. യുവജനോത്സവ വേദികളാണ് കലകളുടെ സമകാലവും ഭാവികാലവും നിര്‍ണയിക്കുന്നതെന്ന ചിന്ത ലവലേശം ഇല്ലാത്തതുകൊണ്ട് വലിയ മാനസിക അസ്‌കിതയില്ലാതെ 40 'വര്‍ണങ്ങള്‍' ഇരുന്നു സശ്രദ്ധം തന്നെ കണ്ടു. അതില്‍ നാലഞ്ച് ഇനങ്ങള്‍ ആശയപരമായും സാങ്കേതികപരമായും അവതരണമികവിനാലും നിലവാരം പുലര്‍ത്തി എന്നതും ആദ്യമേ എടുത്തു പറയട്ടെ.  യുവജനോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെയും അതിനായി ഉത്സാഹിക്കുന്ന രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും മാനസികനില എനിക്കത്ര പരിചയമില്ല, എങ്കിലും അവരെ വേണ്ട വിധം മാനിച്ചുകൊണ്ടുതന്നെ ചില അഭിപ്രായങ്ങള്‍ പറയട്ടെ.. മത്സരശേഷം ഫലപ്രഖ്യാപനത്തിനു തൊട്ടുമുമ്പ് പറഞ്ഞ ചില കാര്യങ്ങളെ ഞാനര്‍ത്ഥമാക്കാത്ത രീതിയില്‍ വ്യാഖ്യാനിച്ചവര്‍ക്കു കൂടിയുള്ള കുറിപ്പായി ഇതിനെ കാണണമെന്ന അപേക്ഷ കൂടിയുണ്ട്.

മോഹിനിയാട്ടത്തിലെ എണ്ണമറ്റ ശൈലിഭേദങ്ങള്‍ കണ്ട് ആശയക്കുഴപ്പത്തിലായവര്‍ക്ക് യുവജനോത്സവ മോഹിനിയാട്ടം കണ്ണിനു കുളുര്‍മ്മയേകും എന്നതില്‍ തര്‍ക്കമില്ല. ഒറ്റക്കളരിയില്‍ ഒരേ സമയം അഭ്യസിച്ചവരേക്കാള്‍ ഇണക്കമുള്ള ചലന ഭാവ നിര്‍മിതികളാണ്  യുവജനോത്സവ മോഹിനിയാട്ടം സമ്മാനിക്കുന്നത്. അതിനാടകീയമായ ശൃംഗാര ചിരി, ഷീല മോഡല്‍ കണ്‍ചിമ്മല്‍, നാണിച്ചു മുഖം പൊത്തല്‍, കാല്‍നഖചിത്രം, പിന്നിലേക്കു നടന്ന് മുഖം വെട്ടിച്ചുള്ള തിരിഞ്ഞുനോട്ടം എന്നീ ചേഷ്ടകളെ രേഖാമൂലം നിരോധിക്കാതെ രക്ഷയില്ല. ലജ്ജാവതികളായ കുറെ നായികമാരുടെ ഇക്കിളി ശൃംഗാര സ്മരണകളില്‍ തന്നെയാണ് യുവജനോത്സവ മോഹിനിയാട്ടം അഭിരമിക്കുന്നത്.മോഹിനിയാട്ട ശരീരത്തില്‍ അനന്തമായ ഭാവ ചലന നിര്‍മിതികളെ സ്വപ്നംകണ്ടു പ്രവര്‍ത്തിക്കുന്ന മുഖ്യധാരാ കളരികളുടെയും   നര്‍ത്തകരുടെയും മുഖത്തേക്കുകൂടിയാണ് ഈ ചെളി തെറിക്കുന്നത്.
ആശയപരമോ സാങ്കേതികപരമോ ആയ ഒരു നവീകരണവും യുവജനോത്സവ വേദികളില്‍ സംഭവിക്കുന്നില്ല. പുരാണങ്ങളിലെ പ്രശസ്തരും അപ്രശസ്തരുമായ സ്ത്രീ കഥാപാത്രങ്ങളുടെ ജീവിതത്തില്‍ തകര്‍ന്ന നിമിഷങ്ങളിലെ വിലാപവും നെഞ്ചത്തടിയും അതിനു പിന്‍പറ്റുന്ന സാഹിത്യവും സംഗീതവും പക്കമേളത്തിന്റെ അനൗചിത്യപരമായ പിന്തുടരലും നാടോടി നൃത്തങ്ങളില്‍ അനുവര്‍ത്തിക്കുന്ന അതിനാടകീയതയെ ഓര്‍മ്മിപ്പിക്കുന്നു. വര്‍ണത്തിന് ഒരു ഘടനയുണ്ട്... സാഹിത്യത്തിലെ ഓരോ വരിയും അതിന്റെ അവതരണത്തില്‍ പദാര്‍ത്ഥത്തില്‍ തുടങ്ങി, വാക്യാര്‍ത്ഥത്തിലൂടെ ആവശ്യമെങ്കില്‍ മനോധര്‍മ സഞ്ചാരികളിലൂടെ വീണ്ടും പദാര്‍ത്ഥത്തില്‍ നൃത്ത ചാരിയിലൂടെ, തട്ടമിട്ടിലൂടെ പറഞ്ഞു പൂര്‍ത്തിയാക്കുന്നു എന്ന ഘടന. എന്നാല്‍ ചിലയിടങ്ങളില്‍ പദാനുപദ അര്‍ത്ഥം ആദ്യമേ ചെയ്യാതെ പ്രസ്തുത സാഹിത്യം മുന്നോട്ടു വെക്കുന്ന ഒരു ഭാവശില്‍പ്പത്തെ സൂക്ഷമമായ സ്ഥിതിയാലോ ഗതിയാലോ ഒരു നെടുവീര്‍പ്പിനാലോ പൂര്‍ണമായും അങ്കുരിപ്പിക്കുക എന്ന രീതിയും ചെയ്യാറുണ്ട്. ഇതില്‍ ആദ്യത്തേത് കളരിശീലവും രണ്ടാമത്തേത് അരങ്ങുശീലവും ആണ്. സമ്പന്നമായ അരങ്ങനുഭവങ്ങളില്‍ നിന്നു മാത്രമേ രണ്ടാമത്തേത് സാധ്യമാകൂ. ഇന്നലെ അവതരിപ്പിച്ച വര്‍ണങ്ങളില്‍ ചിലത് പദാര്‍ത്ഥാഭിനയത്തെ പൂര്‍ണമായും കൈവിട്ട് രണ്ടാമത്തെ രീതി പിന്തുടര്‍ന്നതായി തോന്നി. 10 മിനുറ്റ് വര്‍ണങ്ങള്‍ മാത്രം പഠിച്ച ബാലന്‍സ്ഡ് അല്ലാത്ത മോഹിനിയാട്ടശരീരങ്ങള്‍ക്ക് പറ്റിയ പണിയല്ല അതെന്ന്  പറയേണ്ടതില്ലല്ലോ.

അതിനാടകീയമായ ശൃംഗാര ചിരി, ഷീല മോഡല്‍ കണ്‍ചിമ്മല്‍, നാണിച്ചു മുഖം പൊത്തല്‍, കാല്‍നഖചിത്രം, പിന്നിലേക്കു നടന്ന് മുഖം വെട്ടിച്ചുള്ള തിരിഞ്ഞുനോട്ടം എന്നീ ചേഷ്ടകളെ രേഖാമൂലം നിരോധിക്കാതെ രക്ഷയില്ല.

മോഹിനിയാട്ടത്തിന്റെ ശരീരഭാഷ അല്‍പം സങ്കീര്‍ണമാണ്. അസാമാന്യമായ മെയ് വഴക്കമുണ്ടെങ്കിലേ ഭംഗിയായ അവതരണം സാധ്യമാകൂ. ശരീരത്തിന്റെ ലംബമായ ചലനങ്ങളില്‍ വര്‍ത്തുളമായ ഹസ്ത നേത്ര ചലനവും വര്‍ത്തുള ചലനങ്ങളില്‍ ലംബമായ ഹസ്തചലനവും മോഹിനിയാട്ട അടവുകളില്‍ കാണാം. ശരീരമെന്ന ഒറ്റ പിണ്ഡത്തിലെ അംഗങ്ങളില്‍ സംഭവിക്കുന്ന വ്യത്യസ്ത ചലനനിര്‍മിതികളിലാണ് മോഹിനിയാട്ട സ്വഭാവം അടയാളപ്പെടുന്നത്. അരക്കുവായു കൊടുത്ത് അമര്‍ന്നിരുന്നു പരിശീലിക്കുന്ന ചുഴിപ്പുകളുടെയും ഉലച്ചിലുകളുടെയും ഫലമായാണ് കേവല ശരീരത്തില്‍ നിന്നും സവിശേഷ ശരീരമായി മോഹിനിയാട്ട ശരീരം മാററപ്പെടുന്നത്. ഇത്തരത്തില്‍ കൃത്യതയുള്ള നര്‍ത്തന രൂപങ്ങളും യുവജനോത്സവ വേദിയില്‍ കാണാന്‍ സാധിച്ചില്ല.

സ്ത്രീശരീരം, സ്ത്രീയുടെ വാക്ക്, സ്ത്രീ ശൃംഗാരം, ലൈംഗികത ഇതൊക്കെത്തന്നെയാണ് സ്വാതിതിരുന്നാളിന്റെയും തമ്പിയുടെയും ശൃംഗാര കൃതികള്‍ ആഘോഷമാക്കിയത്. സദാചാരവാദികള്‍ ജീവാത്മാവ് ,പരമാത്മാവ്  എന്ന് എന്തൊക്കെയോ മറുവാദം പറയുന്നുവെങ്കിലും ഇതൊന്നുമല്ലാതെ അതില്‍ മറ്റൊന്നുമില്ല. അതേ ആണ്‍ബോധത്തില്‍ നിലനില്‍ക്കുന്ന പെണ്ണത്തമാണ് യുവജനോത്സവമോഹിനിയാട്ടം കാഴ്ചവെക്കുന്നത്. പെണ്ണുടലിന്റെ രസതന്ത്രം അവര്‍ കൃത്യമായി മനസിലാക്കിയിട്ടില്ലല്ലോ എന്ന സഹതാപമാണ് എനിക്കു തോന്നുന്നത്. ഹൃദയത്തില്‍ തൊടാത്ത ഒരു വാക്കും അവളുടെ വിരല്‍ത്തുമ്പില്‍ പോലും സ്പര്‍ശിക്കുന്നില്ല. ലൈംഗികതയും പ്രണയവും തുറന്നു പറയാന്‍ പുരാണങ്ങളിലെ ഒരു സ്ത്രീയും മടിച്ചിട്ടില്ല.

ലൈംഗികതയും പ്രണയവും തുറന്നു പറയാന്‍ പുരാണങ്ങളിലെ ഒരു സ്ത്രീയും മടിച്ചിട്ടില്ല.

ആണിന്റെ പെണ്ണുടല്‍ കാഴ്ചയായി മാത്രം യുവജനോത്സവ മോഹിനിയാട്ടം ചുരുങ്ങിപ്പോയിരിക്കുന്നു. നമുക്കു മുന്നേ നടന്ന, നടക്കുന്ന, അവരെ പിന്തുടരുന്ന ദീര്‍ഘദര്‍ശിത്വമുള്ള കുറെ നര്‍ത്തകിമാര്‍ ഇവിടെയുണ്ട്. എന്തൊക്കെയാണോ ശക്തമായി കുടഞ്ഞെറിയാന്‍ ശ്രമിക്കുന്നത് അതിനെയാണ് യുവജനോത്സവ മോഹിനിയാട്ട വേദികള്‍ മുറുകെ പിടിക്കുന്നത്. അത് നിരാശജനകമാണ്.

കണ്‍ചിമ്മി തുറക്കുന്നതിനപ്പുറം സവിശേഷമായ ഉപാംഗാഭിനയ പാരമ്പര്യം വിശേഷിച്ചും നേത്രാഭിനയ രീതിയും സാത്വികാഭിനയ പൂര്‍ണതയും വേണ്ട വിധം പിന്തുടരുന്ന കേരളീയ കലകള്‍ക്ക് ഇടയില്‍ തന്നെയാണ് മോഹിനിയാട്ടവും നിലനില്‍ക്കുന്നത് എന്നുകൂടി പറയട്ടെ...

യുവജനോത്സവ മോഹിനിയാട്ടമല്ല ഈ കലയുടെ നാളെകള്‍ നിര്‍ണയിക്കുന്നത് എന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും ഒരു വലിയ സദസിനുമുന്നില്‍ അവതരിപ്പിക്കപ്പെടുന്നതിനാല്‍ ഇതാണ് മോഹിനിയാട്ടം. അല്ലെങ്കില്‍ ഇത്രേ ഉള്ളു മോഹിനിയാട്ടം എന്ന് പരിണമിച്ചേക്കാവുന്ന പൊതുധാരണയില്‍ ആശങ്കപ്പെടുന്നതു കൊണ്ടാണ് ഇത്രയും പറഞ്ഞത്. ഞാന്‍ അഭ്യസിച്ച കളരിയിലും എന്നെ പഠിപ്പിച്ച ഗുരുനാഥന്മാരിലും  സത്യസന്ധമായ ഒരു നിഷ്‌കളങ്കത ഉണ്ടായിരുന്നു. ഈ കലയെ പ്രാണനു തുല്യം സ്‌നേഹിച്ചവരുണ്ടായിരുന്നു. അവരുടെ ഓര്‍മയിലും ആ കളരിയുടെ ധൈര്യത്തിലുമാണ് ഇത്രയും പറഞ്ഞത്.

(കുറിപ്പ്: നാല്‍പത് പുതിയ വര്‍ണ സാഹിത്യവും സംഗീതവും രാവിലെ മുതല്‍ ഒറ്റയടിക്ക് കേട്ടപ്പോള്‍ ഒരു സ്വാതി പദം കേള്‍ക്കാന്‍ തോന്നി എന്ന് ഞാന്‍ പറഞ്ഞതു തന്നെയാണ്. സാഹിത്യസംഗീതപരമായ അപാര ശ്രവ്യാനുഭൂതി സ്വാതി കൃതികളില്‍ കാണാം. എന്നാല്‍ സ്വാതി കൃതികളേ മത്സരത്തിനു ചെയ്യാവൂ എന്ന് ആരോ അതിനെ വളച്ചൊടിച്ചു. മുകളില്‍ ഇത്രയും വിശദമായ കുറിപ്പെഴുതിയ നിലക്ക് ഇനി ഞാന്‍ അങ്ങനെയല്ല പറഞ്ഞത് എന്ന് വിശദീകരിക്കേണ്ടതില്ലല്ലോ.നേരെ കേട്ടവര്‍ക്കും വളഞ്ഞ് കേട്ടവര്‍ക്കും സ്‌നേഹം. )























മുഖ്യമായും സ്ത്രീകളുടേതായി വിശേഷിപ്പിക്കപ്പെടുന്ന ഒരു ശാസ്ത്രീയ
നൃത്യശൈലിയാണ്‌ മോഹിനിയാട്ടം. ഈ കലയെക്കുറിച്ച്‌ ലഭിച്ചിട്ടുള്ള വിവരങ്ങൾ
വിവാദപരങ്ങളാണ്‌. ഈ കലയ്ക്കും സംഗീതത്തിനും ഇന്നത്തെ നിലയ്ക്ക്‌
എത്തിച്ചേരാൻ പല ദുർഘട സന്ധികളേയും തരണം ചെയ്യേണ്ടിവന്നിട്ടുണ്ട്‌.
കാലപ്പകർച്ചകളേയും, ഭാവപ്പകർച്ചകളേയും അഭിമിഖീകരിക്കേണ്ടിവന്നിട്ടുണ്ട്‌.

പഴയ ദാസിയാട്ടത്തിൽ നിന്നും മോഹിനിയാട്ടത്തെ ഒരു വിധം
പരിഷ്ക്കരിച്ചെടുത്ത്‌ അവതരിപ്പിക്കാൻ തുടങ്ങിയത്‌ സ്വാതിതിരുനാളിന്റെ
കാലത്തായിരുന്നു. നിലവിലുള്ള ദേവ പ്രീതിക്കു വേണ്ടി ആടലിൽ നിന്നും മാനവ
പ്രീതിക്കു വേണ്ടിയും ആടേണ്ടിവന്നു മോഹിനിയാട്ടത്തിന്‌.
ലാസ്യപ്രധാനമാണ്‌ ഈ കല. പലാഴിമഥനത്തിൽ വിഷ്ണു അമൃതു കൈക്കലാക്കാൻ
"മോഹിനി" രൂപം സ്വീകരിച്ചതിൽ നിന്നാണ്‌ ഈ പദത്തിന്റെ നിഷ്പത്തി എന്നു
കാണുന്നു,. അതുപോലെ തന്നെ നടന രാജാവ്‌ ശിവനാണ്‌.എന്നൊരു സങ്കൽപ്പമുണ്ട്‌.
ശിവനടനം അഥവാ രുദ്ര നടനം താണ്ഡവമാണ്‌. താണ്ഡവത്തിനൊപ്പം ശ്രീപാർവ്വതി
വെക്കുന്ന ചുവടുകൾ ലാസ്യത്തിന്റേതുമാണ്‌. പ്രകൃതി+ പുരുഷബന്ധത്തിൽ
നിന്നും ഉടലെടുത്തത്താണെന്ന മറ്റൊരു നിഗമനവും "മോഹിനി" ക്ക്‌
അർത്ഥംകൽപ്പിക്കപ്പെടുന്നു.

മോഹിനിയാട്ടത്തിന്റെ അധഃപതന
കാലദശയിലെ അവസാനത്തെ തലമുറയിൽ നിന്നാണ്‌ കേരള കലാമണ്ഡലം ഈകലയെ
പുനരുദ്ധരിച്ചെടുത്തത്‌. പിന്നീട്‌ സ്വാതിതിരുനാളിന്റെയും മറ്റും
വർണ്ണങ്ങളും, പദങ്ങളുമെല്ലാം പുത്തൻ രൂപവും ഭാവവും കൈക്കൊണ്ടു. പുതിയ
പദങ്ങളും വർണ്ണങ്ങളും ഇപ്പോൾ ചിട്ടപ്പെടുത്തി തുടങ്ങിയിട്ടുണ്ട്‌.

 നാട്യ സിദ്ധാന്തങ്ങൾക്കും ക്രമേണ രൂപഭേദം സംഭവിച്ചു. രസങ്ങളിൽ
ശൃംഗാരത്തിനും വിരഹത്തിനും കൂടുതൽ പ്രാധാന്യം നൽകിയിരുന്ന മോഹിനിയാട്ടം
ഇന്ന്‌ ശക്തിപ്രധാനവും, മറ്റിതര ആശയങ്ങളും സ്വീകരിക്കാൻ തുടങ്ങി. ഈ
പ്രവണത മോഹിനിയാട്ടത്തിന്റെ മികവിനേയും മുന്നേറ്റത്തേയും
സൂചിപ്പിക്കുന്നു. സ്വരജതി, പദം വർണ്ണം തില്ലാന എന്നിങ്ങിനെ ഇനങ്ങളെ
ക്രമപ്പെടുത്തിയിട്ടുണ്ടെങ്കിലും അടവുകളും ചൊല്ലുകളും ഉപയോഗിച്ച്‌ മലയാള
കവിതകളും മറ്റും ധാരളമായി ഇന്നു മോഹിനിയാട്ടരൂപത്തിൽ രംഗത്ത്‌
ആവിഷ്ക്കരിക്കുന്നത്‌ ഈകലയുടെ ജനകീയതയെ അടയാളപ്പെടുത്തുന്നു.

 കൈക്കൊട്ടിക്കളി, കേരളനടനം, കഥകളിയിലെ സ്ത്രീവേഷ ചുവടുകൾ എന്നിവ
മോഹിനിയാട്ടവുമായുള്ള സാമ്യം സൂചിപ്പിക്കുന്നുണ്ട്‌. മോഹിനിയാട്ട കല
കേരളത്തിൽ മാത്രമല്ല കേരളത്തിനു പുറത്തും ധാരാളം വേദികളിൽ
അവതരിപ്പിക്കപ്പെടുന്നു. ഏതൊരു കലയ്ക്കും അതിന്റേതായ ഉദാത്തതയും,
ശ്രേഷ്ഠതയും ഉണ്ട്‌.














കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ മഹാകവി വള്ളത്തോള്‍ കവയിത്രി എന്ന ബഹുമതി പട്ടം നല്‍കി അനുഗ്രഹിച്ചു. കലാമണ്ഡലം കൃഷ്ണന്‍നായര്‍, വാഴേങ്കട കുഞ്ചുനായര്‍, പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ തുടങ്ങിയവരുടെ വത്സലശിഷ്യ. 1940 ല്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുമായുള്ള വിവാഹം വളരെ രഹസ്യമായി ചെങ്ങന്നൂര്‍ വഞ്ഞിപ്പുഴ മഠത്തില്‍ വച്ചു നടന്നു. ഗുരു ഗോപിനാഥിന്‍റെ ചിത്രോദയ നര്‍ത്തകലാലയത്തില്‍ അദ്ധ്യാപകവൃത്തിയിലേര്‍പ്പെട്ട് ഔദ്യോഗിക ജീവിതമാരംഭിച്ചു. 1952-53 ല്‍ ആലുവയില്‍ കേരള കലാലയം സ്ഥാപിച്ചു. കേന്ദ്ര എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഫെല്ലോഷിപ്പോടെ മോഹിനിയാട്ടത്തെക്കുറിച്ചു ഗവേഷണം നടത്തി. 1972 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയില്‍ നിന്നു ഫെല്ലോഷിപ്പ് ലഭിച്ചു. 1974 ല്‍ കേരള സംഗീതനാടക അക്കാദമിയുടെയും കേന്ദ്രസംഗീത നാടക അക്കാദമിയുടെയും അവാര്‍ഡ് ലഭിച്ചു. 1974 ല്‍ തന്നെ കേന്ദ്രസംഗീത നാടക അക്കാദമിയില്‍ നിന്നു ഗുരു സ്ഥാനവും 1980 ല്‍ കലാമണ്ഡലത്തിന്‍റെ കീര്‍ത്തി ശംഖും ലഭിച്ചു. 1982 ല്‍ നാട്യ പ്രവീണ ലഭിച്ചു. 1986 ല്‍ കലാമണ്ഡലത്തിന്‍റെ ഫെല്ലോഷിപ്പ് കിട്ടി. 1999 മെയ് 12 ന് തൃപ്പൂണിത്തുറയില്‍ വച്ച് അന്തരിച്ചു. “മോഹിനിയാട്ടം: ചരിത്രവും ആട്ടപ്രകാരവും” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ ഗ്രന്ഥത്തിലെ ‘തേവടിച്ചികള്‍ (ദേവദാസികള്‍) : ഉത്ഭവവും വളര്‍ച്ചയും’ എന്ന ഗവേഷണ പ്രബന്ധമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേവദാസി സമ്പ്രദായത്തിന്‍റെ ഉത്ഭവവും വളര്‍ച്ചയും വിശദീകരിക്കുന്ന ഈ ലേഖനം തുടങ്ങുന്നത് പഴമക്കാര്‍ പറയുന്ന ഒരു എതിഹ്യത്തോടെയാണ്. എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ കേരളത്തില്‍ ദേവദാസി സമ്പ്രദായം ഉണ്ടായിരുന്നുവെന്നാണ് കല്യാണിക്കുട്ടിയമ്മയുടെ നിഗമനം. തേവടിച്ചി എന്ന പദത്തിന് ദേവന്‍റെ അടിയുടെ അച്ചി, അതായത് ദേവപദദാസി എന്നാണ് അര്‍ത്ഥം കല്പിച്ചിട്ടുള്ളത്. ദേവദാസി സമ്പ്രദായത്തിന്‍റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും പ്രധാന കാരണമായിത്തീര്‍ന്നത് ആര്യډാര്‍ താന്ത്രികവിധി പ്രകാരമുള്ള പൂജാ സമ്പ്രദായം നടപ്പിലാക്കിയതാണെന്നാണ് കല്യാണിക്കുട്ടിയമ്മ ഈ ലേഖനത്തിലൂടെ സമര്‍ത്ഥിക്കുന്നത്.



തങ്കമണി ഗോപിനാഥ് പ്രമുഖ നർത്തകിയും നൃത്താധ്യാപികയുമായിരുന്നു തങ്കമണി ഗോപിനാഥ്.

 നൃത്താചാര്യൻ ഗുരു ഗോപിനാഥിന്റെ ഭാര്യയും സഹ നർത്തകിയും ആയിരുന്നു.

1918-ൽ (മീനമാസത്തിൽ) ഇന്നത്തെതൃശ്ശൂർ ജില്ലയിൽ കുന്നംകുളത്ത് ജനിച്ചു. പന്തലത്ത് ഗോവിന്ദൻ നായരും മങ്ങാട്ട് മുളയ്ക്കൽ കുഞ്ഞിക്കാവമ്മയുമാണ് മാതാപിതാക്കൾ. 

വള്ളത്തോൾ കലാമണ്ഡലം തുടങ്ങിയപ്പോൾ അവിടത്തെ ആദ്യത്തെ മോഹിനിയാട്ടംവിദ്യാർത്ഥിനിയായിരുന്നു.

 പെൺകുട്ടികൾ നൃത്തം പഠിക്കുന്നതും അവതരിപ്പിക്കുന്നതും സദാചാര വിരുദ്ധമായി കരുതിയിരുന്ന കാലത്ത്, തേവിടിശ്ശിയാട്ടം എന്ന് ഇകഴ്ത്തിപ്പറഞ്ഞിരുന്ന മോഹിനിയാട്ടം പഠിക്കാൻ ധൈര്യം കാട്ടിയ തങ്കമണി പെൺകുട്ടികളുടെ നൃത്തപഠനത്തിനും കേരളത്തിലെ നൃത്ത തരംഗത്തിനും പ്രാരംഭം കുറിച്ചു.

മലയാളത്തിലെ മൂന്നാമത്തെ ശബ്ദചിത്രമായ ഭക്തപ്രഹ്ളാദയിൽ (1941) കയാതുവിന്റെ വേഷം അഭിനയിച്ച് തങ്കമണി ആദ്യകാല നടിമാരിൽ ഒരാളായി. ഗുരു ഗോപിനാഥ് ആയിരുന്നു ഇതിൽഹിരണ്യകശിപു. പതിനാറാം വയസ്സിൽ ഗുരു ഗോപിനാഥിനെ വിവാഹം ചെയ്തശേഷം തങ്കമണി ക്രമേണ മോഹിനിയാട്ടത്തോട് വിട പറഞ്ഞു