12-12

കാഴ്ചയിലെ വിസ്മയം
പ്രജിത
ഇടുക്കി ജില്ലയിലെ പളിയരുടെ പാരമ്പര്യ നൃത്ത രൂപമാണ് പളിയനൃത്തം. മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് അവതരിപ്പിക്കുന്ന കലാരൂപമാണിത്. മുളഞ്ചെണ്ട, നഗര, ഉടുക്ക്, ഉറുമി, ജാര, ജനക എന്നീ സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു

പളിയനൃത്തം

ആദിവാസികളായ പളിയരുടെ പരമ്പരാഗത നൃത്തരൂപമാണ് പളിയനൃത്തം. ഇടുക്കി ജില്ലയിലെ കുമളിയിലും പരിസരപ്രദേശങ്ങളിലുമാണ് ഈ ആദിവാസി വിഭാഗം താമസിക്കുന്നത്. ഇവരുടെ ആരാധനാമൂര്‍ത്തിയാണ് ഏഴാത്ത് പളിച്ചി. പളിയക്കുടിയയിലെ പ്രധാന ദേവതയാണ് മാരിയമ്മ. മാരിയമ്മ കോവിലിലെ ഉത്സവത്തിന്റെ ഭാഗമായാണ് പളിയ നൃത്തം അവതരിപ്പിക്കുന്നത്.

ആകര്‍ഷകങ്ങളായ ആഭരണങ്ങളും വസ്ത്രങ്ങളും പളിയനൃത്തത്തിന്റെ പ്രത്യേകതയാണ്. അണിയുന്ന കുപ്പായം ഇഞ്ച കൊണ്ടാണ് ഉണ്ടാക്കുന്നത്. തൊപ്പിമരം ചതച്ചിട്ടാണ് ഉടുപ്പായി ഉപയോഗിക്കുന്നത്. മുഖത്തെഴുത്തിന് ഉപയോഗിക്കുന്ന നിറം ഉണ്ടാക്കുന്നത് കാട്ടില്‍ ലഭിക്കുന്ന 'രാമക്കല്ല' എന്ന ഒരുതരം കല്ല് ഉരച്ചെടുത്താണ്. തേക്കിന്റെ ഇല പിഴിഞ്ഞെടുത്ത ചാറുകൊണ്ടാണ് ചുവന്ന നിറം ഉണ്ടാക്കുന്നത്. പാട്ടിനൊപ്പം മുളംചെണ്ട, നഗാര, ഉടുക്ക്, ഉറുമി, ജാലറ, ജലങ്ക തുടങ്ങിയ ഉപകരണങ്ങളാണ് വാദ്യങ്ങളായി ഉപയോഗിക്കുന്നത്.





പളിയർ

ഇടുക്കി ജില്ലയിലെ കുമളിയിലും വണ്ടൻ‌മേട് പ്രദേശങ്ങളിലും കണ്ടുവരുന്ന ആദിവാസിവർഗമാണ് പളിയർ. മലയാളവും തമിഴും ഇടകലർന്നതാണ് ഇവരുടെ ഭാഷ. തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്ന് ഏലകൃഷിക്കായി കേരളത്തിലെത്തിയവരാണ് പളിയരായി മാറിയതെന്ന് പറയപ്പെടുന്നു. തമിഴ്നാട്ടിലെ കാട്ടുകള്ളാർ വിഭാഗത്തിൽ പെട്ടവരാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു
മഴയ്ക്കും കൃഷിയെ രക്ഷിക്കാനുമായി മംഗലംപാലത്തെ ഗദ്ദികവേദിയിൽ ഇടുക്കി കുമളിയിലെ പളിയ ഗോത്രവിഭാഗത്തിന്റെ പളിയനൃത്തം. പ്രകൃതിയെ ആരാധിച്ച് മഴ പെയ്യിക്കാനും കൃഷിയെ നാശത്തിൽനിന്നും രക്ഷിക്കാനും കൃഷി നശിപ്പിക്കുന്ന ദുഷ്‌ടശക്‌തികളെ തുരത്താനുമാണ് ഈ നൃത്തമാടുന്നത്. പളിയ ഗോത്രവിഭാഗത്തിന്റെ തനത് നൃത്തകലാരൂപമാണിത്.

സ്ത്രീകളും പുരുഷന്മാരും ഒത്തുചേർന്നായിരുന്നു നൃത്താവിഷ്കാരം. പളിയരുടെ അമ്മ ദൈവമായ എളാത്ത് പളിച്ചിയമ്മയെ സ്തുതിച്ചുകൊണ്ടായിരുന്നു നൃത്തം തുടങ്ങിയത്. പളിയ ഭാഷ കേൾക്കാൻ ഏറെ മാധുര്യവും ഇമ്പമുള്ളതുമായതിനാൽ കാണികളും ഈ കലാരൂപത്തെ ഏറെ സ്വാഗതം ചെയ്തു.

നഗാര, ഉറുമി, ഉടുക്ക്, മുളംചെണ്ട, ജലങ്ക, ജാലറൈ എന്നീ കൂട്ടുപകരണങ്ങളോടെയായിരുന്നു നൃത്തച്ചുവടുകൾ. ആദ്യകാലത്ത് ഇഞ്ചകൊണ്ടും തൊപ്പിമരം ചതച്ചും ഉണ്ടാക്കുന്ന വസ്ത്രങ്ങളായിരുന്നു നർത്തകരുടെ വേഷവിതാനം. ചടുലവും വേഗത്തിലുമുള്ള കൈകാൽ ചലനങ്ങളാണ് പളിയ നൃത്തത്തെ ആകർഷകമാക്കുന്നത്. ഇടുക്കിയിലെ മലപ്പുലയൻ വിഭാഗക്കാരുടെ പരമ്പരാഗത നൃത്തരൂപമായ ആട്ടവും അവതരിപ്പിക്കപ്പെട്ടു.

വിശേഷ ദിവസങ്ങൾ ആഹ്ലാദകരമാക്കാനാണ് ആട്ടം എന്ന നൃത്തരൂപം അരങ്ങേറുന്നതെന്ന് കലാകാരന്മാർ പറഞ്ഞു.കിടിമുട്ടി, ഉറുമി തുടങ്ങിയ വാദ്യോപകരണങ്ങളുടെ സഹായത്തോടെ പാട്ടുകളില്ലാതെ താളവാദ്യങ്ങളുടെ അകമ്പടിയോടെയാണ് ഈ കലാരൂപം അവതരിപ്പിച്ചത്.
ഇതാണ് നഗാര_പളിയനൃത്തത്തിലെ ഒരു വാദ്യോപകരണം. പണ്ട് ചില മുസ്ലീം പള്ളികളിൽ റമദാൻ സമയത്ത് നോമ്പുതുറ,അത്താഴം ഇവയുടെ സമയം അറിയിക്കാനും ഇതുപയോഗിച്ചിരുന്നു.