12-08-18

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
ആഗസ്റ്റ് 6മുതൽ 12 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
ജ്യോതി ടീച്ചർ
( ക്രസന്റ് HSS അടയ്ക്കാകുണ്ട് ) 
(അവലോകനദിവസങ്ങൾ_തിങ്കൾ,ചൊവ്വ)
ശിവശങ്കരൻ മാഷ്
(തിരുവാലി GHSS)
( അവലോകന ദിവസങ്ങൾ_ബുധൻ,വെള്ളി)

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരുലാലിGHSSലെ ശിവശങ്കരൻ മാഷുടേയും അടയ്ക്കാകുണ്ട് ക്രസന്റ് HSS ലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ഇത്തവണയും നമുക്ക് ലഭിച്ചത്  പ്രൈം ടൈം പംക്തികളൊന്നും തന്നെ നഷ്ടമാകാത്ത ഒരു വാരമാണ് ..


എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതും ഏറെ സന്തോഷകരമാണ് .


ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/1IJzHIr3K4fkv7IQJD5DPPcg6R6VW92WE/view?usp=sharing

☔☔☔☔☔☔☔☔☔☔
 ആഗസ്റ്റ് 6_തിങ്കൾ
📘 സർഗസംവേദനം📘
അവതരണം_ രതീഷ് മാഷ്(MSMHSS_കല്ലിങ്ങൽപറമ്പ്)
🔹🔹🔹🔹🔹🔹🔹🔹🔹🔹

തിങ്കളാഴ്ച രതീഷ് മാഷിന്റെ സർഗ്ഗ സംവേദനം മാതൃഭൂമി ആഴ്ചപ്പതിപ്പ് അവലോകനത്തോടെ സാർത്ഥകമായി...🌹🌹
ഈസ്റ്റർ ലില്ലി, ഹാൻ കോങ്ങിന്റെ ദി വൈറ്റ് ബുക്ക് എന്ന പുതിയ നോവലിനെ പരിചയപ്പെടുത്തുന്ന എൻ.ഇ.സുധീറിന്റെ ലേഖനം,, സ്വാമി അഗ്നിവേശും മനോജ് മേനോനും തമ്മിലുള്ള അഭിമുഖം, ചിത്രകാരനായ എൻ.എൻ.റിംസണുമായി സജിത്കുമാർ നടത്തുന്ന അഭിമുഖം, ടി.എച്ച്.പി ചെന്താരശ്ശേരിയുമായി രേണുകമാറും രേഖാ രാജും നടത്തിയ സംഭാഷണം ,എം പി സുരേന്ദ്രന്റെ 'പഴയ സാമ്പ ഇനി തിരിച്ചു വരില്ല' [ലോകകപ്പ് ഫുട്ബോൾ ലേഖനം] രാമചന്ദ്രഗുഹയുടെ ഭൂതവും വർത്തമാനവും [ലേഖനം], കൽപ്പറ്റ നാരായണന്റെ എന്റെ ബഷീർ [പുസ്തക പരിചയo] 'കോളേജ് മാഗസിനിലെ ഹിരണ്വതിയുടെ ഫുഡ്‌' ബോൾ[ കഥ] എന്നിങ്ങനെ വിഭവസമൃദ്ധമാണത്രേ ആഴ്ചപ്പതിപ്പ്.....✍🏼✍🏼🌹..

പിന്നീട് 'പ്രിയ പുസ്തക ' ത്തിൽ നരേന്ദ്ര കോഹ്ലിയുടെ'' അഭ്യുദയം'' എന്ന കൃതിക്ക് ഡോ.കെ സി അജയകുമാർ, ഡോ.സിന്ധു എന്നിവർ എഴുതിയ യുഗ്മ വിവർത്തനത്തിന് സുജാത അനിലെഴുതിയ ആസ്വാദനക്കുറിപ്പാണ് ആദ്യം പരിചയപ്പെടുത്തിയത് രാമകഥയ്ക്ക് നൂതന പരിവേഷം നൽകുന്ന ഈ നോവൽ ഭക്തിയുടെ തലത്തിൽ നിന്ന് രാമനെ വ്യക്തിയുടെ തലത്തിലേക്ക് കൊണ്ടുവരുന്നു.. സമകാലീന രാമനെ പരിചയപ്പെടുത്തുന്ന നോവൽ കൂടിയാണ്..🌹


തുടർന്ന് മഞ്ജുള ടീച്ചറിന്റെ അദൃശ്യരൂപിയായ ഒരാൾക്ക് എന്ന പുതുകവിതാ സമാഹാരത്തിന്റെ വായനാനുഭവം പങ്കുവെച്ചു,,🌹🌹

പിന്നീട് മഞ്ജുള ടീച്ചർക്കേറ്റവും പ്രിയപ്പെട്ട കൃതികളിലൊന്നായ ലളിതാംബിക അന്തർജനത്തിന്റെ "' സാവിത്രി അഥവാ വിധവാ വിവാഹം'' ത്തിന് ടീച്ചറെഴുതിയ ആസ്വാദനക്കുറിപ്പ് പരിചയപ്പെടുത്തി,.നമ്പൂതിരി സമുദായത്തിന്റെ ഉൾവഴികളിലേക്ക് വാതിൽ തുറക്കുന്ന ഈ നാടകത്തിൽ സമുദായത്തിനകത്ത് കുരുങ്ങിപ്പോയ സ്ത്രീകളുടെ പിടച്ചിലാണ് ചിത്രീകരിക്കുന്നത്. സന്ദർഭോചിതമായ കൂട്ടിച്ചേർക്കലുകളുമായി പ്രജിത ടീച്ചറുമെത്തിയതോടെ സംവേദനം സാരവത്തായി മാറി...🌹🌹

അഭിനന്ദന പ്പൂച്ചെണ്ടുകളുമായി വാസുദേവൻ മാഷ്, ഷൈലജ ടീച്ചർ, പ്രജിത ടീച്ചർ, സുദർശൻ മാഷ്, വിജു മാഷ്, വെട്ടം ഗഫൂർ മാഷ്, മിനി ടീച്ചർ, ശ്രീല ടീച്ചർ സ്വപ്ന ടീച്ചർ, സീതാദേവി ടീച്ചർ, പ്രമോദ് മാഷ്, ബിജു മാഷ്, ശിവശങ്കരൻ മാഷ് തുടങ്ങിയവരെത്തി💐💐💐

☔☔☔☔☔☔☔☔☔☔

ആഗസ്റ്റ് 7_ചൊവ്വ
☄ ചിത്രസാഗരം☄
🔹🔹🔹🔹🔹🔹🔹🔹🔹🔹


ചൊവ്വാഴ്ച ചിത്ര സാഗരം മൂന്നാം ഭാഗത്തിൽ പ്രജിത ടീച്ചർ മുഖത്ത് തേപ്പ്, മുഖത്തെഴുത്ത്, വര എന്നിങ്ങനെ മൂന്നു തരം മുഖാലങ്കരണങ്ങൾ പരിചയപ്പെടുത്തി ഏവരേയും വിസ്മയിപ്പിച്ചു കളഞ്ഞു, അനുഷ്ഠാന കലകളായ തെയ്യം, മുടിയേറ്റ്, ക്ഷേത്ര കലകളായ കഥകളി ,കൂത്ത്, തുള്ളൽ, എന്നിവയുടെ മുഖാലങ്കാര സവിശേഷതകൾ ചിത്രങ്ങളും വീഡിയോ ലിങ്കുകളും സഹിതം സമ്പൂർണ്ണവും സമഗ്രവും ആധികാരികവുമായ രീതിയിൽ അവതരിപ്പിച്ചു... സജിത്ത് മാഷ് വിനീതനായി ചിലകൂട്ടിച്ചേർക്കലുകളുമായെത്തി...കൃഷ്ണദാസ് മാഷ് സ്വൽപ്പം ''മിനുക്കം'' വുമായി മിനുങ്ങിയെത്തിയപ്പോൾ കല ടീച്ചർ പതിവുപോലെ ശ്ളോകവുമായെത്തി...💐🌹


വിജു മാഷ്, രജനി ടീച്ചർ, വെട്ടം ഗഫൂർ മാഷ്, സീതാദേവി ടീച്ചർ, സ്വപ്ന ടീച്ചർ, മിനി ടീച്ചർ രവീന്ദ്രൻ മാഷ്,പ്രിയ ടീച്ചർ,സാബു മാഷ് രതീഷ് മാഷ്,, അശോക് മാഷ് തുടങ്ങിയവരെല്ലാവരും മുഖാലങ്കരണത്തിന് എത്തിച്ചേർന്ന് പരമ്പരയെ ഗംഭീരമാക്കി..💐💐💐

☔☔☔☔☔☔☔☔☔


0⃣8⃣ 0⃣8⃣ 2⃣0⃣1⃣8⃣

📚 ബുധൻ : ലോകസാഹിത്യം 📚

📕 അവതരണം: വാസുദേവൻ മാഷ് (മധു) 📕
(MMMHSS കൂട്ടായി)

ലോക സാഹിത്യവുമായി ബന്ധപ്പെട്ട പ്രവചന മത്സരം 5 മണിക്കു തന്നെ വാസുദേവൻ മാഷ് ആരംഭിച്ചു ..

📘 ലോക സാഹിത്യത്തിൽ ഇന്ന് സംഘകാല തമിഴ് സാഹിത്യവിസ്മയമായ ഇളങ്കോ അടികളെയാണ് വാസുദേവൻ മാഷ് പരിചയപ്പെടുത്തിയത് ..

📙 മലയാളികൾക്ക് ഏറെ പ്രിയങ്കരമായ ചിലപ്പതികാരത്തെയും കണ്ണകിയെയും മാഷ് ആധികാരികമായിത്തന്നെ അവതരിപ്പിച്ചു

📗 ഇളങ്കോ അടികളുടെ ജീവിത പരിചയവും സംഘകാലത്തെ കുറിച്ചുള്ള സമഗ്ര വിവരണവും മണിമേഖല ചെ പരിചയപ്പെടുത്തലും ഏറെ ശ്രദ്ധേയമായി

🔴 പ്രജിതയുടെ കൂട്ടിച്ചേർക്കലുകൾ അവതരണത്തിന് മികച്ച തുടർച്ച നൽകുന്നതായിരുന്നു

അനുബന്ധമായി വീഡിയോ ലിങ്കുകളും ചിത്രങ്ങളും മാഷ് ഉൾപ്പെടുത്തുകയും ചെയ്തു

🔵 തുടർന്ന് അവതരണത്തെ വിലയിരുത്തിക്കൊണ്ട് സീത ,രജനി ,കൃഷ്ണദാസ് ,സുജാത ,ശിവശങ്കരൻ ,രതീഷ് ,റീത്ത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ..

🍇 പ്രവചന മത്സരത്തിലെ വിജയിയായ സീതാദേവി ടീച്ചർക്ക് സമ്മാനങ്ങൾ പ്രഖ്യാപിക്കാനും അവതാരകൻ മറന്നില്ല

🍅 അഭിനന്ദനങ്ങൾ സീത ടീച്ചർ
🌹🌹🌹🌹

☔☔☔☔☔☔☔☔☔☔
.
ആഗസ്റ്റ് 9_വ്യാഴം
🎪 ലോകസിനിമ🎪
അവതരണം_ വിജുമാഷ്(MSMHSS_കല്ലിങ്ങൽപറമ്പ്)
🔹🔹🔹🔹🔹🔹🔹🔹🔹🔹
കൃത്യസമയത്തുതന്നെ തുടങ്ങിയ ലോകസിനിമ യിൽ വിജുമാഷ് അഞ്ച് അന്യഭാഷാ ചിത്രങ്ങളെയാണ് പരിചയപ്പെടുത്തിയത്
🌌 WALK ABOUT (ഇംഗ്ലീഷ്)_വെള്ളക്കാരായ രണ്ട് കുട്ടികൾ അച്ഛനാൽ മരുഭൂമിയിൽ ഉപേക്ഷിക്കപ്പെടുന്നതും,ഒരു ആദിവാസിബാലന്റെ സഹായത്തോടെ തിരിച്ച് നാട്ടിലെത്തുന്നതുമാണ് ഇതിവൃത്തം.
🌌 DIARY OF A CHAMBERMAID (ഫ്രഞ്ച്)_ഇറ്റലിയിലെ സമ്പന്ന വർഗ്ഗങ്ങളുടെ കുടുംബവ്യവസ്ഥയിലെ ലെെംഗികഅരാജകത്വം,അസംതൃപ്തി,ജീർണത ഇവ തുറന്നു കാണിക്കുന്ന സിനിമ
🌌 THE SPIRIT OF BEEHIVE (സ്പാനിഷ്)_അന്ന എന്ന കുട്ടിയുടെ കണ്ണിലൂടെ ചുറ്റുമുള്ള  മുതിർന്നവരുടെ മാനസികസംഘർഷങ്ങളും,വിചാരങ്ങളും ഫാന്റസി രൂപത്തിലവതരിപ്പിക്കുന്ന സിനിമ.
🌌 THE BALLAD OF NARAYAMA (ജപ്പാനീസ്)_രൂക്ഷമായ ദാരിദ്ര്യം നടമാടുന്ന ഉത്തരജപ്പാനിലെ ഉൾനാടൻ ഗ്രാമത്തിലെ ചില ആചാരങ്ങളും അതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും തുറന്നു കാണിക്കുന്നു ഈ സിനിമയിലൂടെ
🌌 പELEVATOR TO THE GALLOWS (ഫ്രഞ്ച്)പഴുതകളടച്ച ഒരു കൊലപാതകത്തിന്റെ ചുരുളുകളഴിക്കുന്ന ക്രെെംത്രില്ലർ.
🌅 സിനിമയെക്കുറിച്ച് വിശദമായി പരിചയപ്പെടുത്തിയതിനു ശേഷം പോസ്റ്ററുകളും വിജുമാഷ് പരിചയപ്പെടുത്തി
🌄 വാക്ക് എബൗട്ട് എന്ന സിനിമയുടെ ലിങ്ക് പ്രജിത കൂട്ടിച്ചേർത്തു.
🌅 വാസുദേവൻമാഷ്,പ്രമോദ് മാഷ്,കല ടീച്ചർ,രതീഷ് മാഷ്,രജനിടീച്ചർ, സബുന്നിസ ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

☔☔☔☔☔☔☔☔☔☔
1⃣0⃣ 0⃣8⃣ 2⃣0⃣1⃣8⃣

🎷 വെള്ളി : സംഗീതസാഗരം 🎷

▶ അവതരണം : രജനി ടീച്ചർ ▶
(GHSS പേരശ്ശനൂർ)

🎺 സ്പാനിഷ് നാടോടി സംഗീതത്തിന്റെ മാസ്മരികതാളവുമായാണ് രജനി ടീച്ചർ സംഗീത സാഗരം ആരംഭിച്ചത് ..

🎼 സ്പാനിഷ് നാടോടി സംഗീതത്തിലെ ഫ്‌ളെമെങ്കോയുടെ സമഗ്ര വിവരണവും അവതരണ രീതിയുമാണ് ടീച്ചറിന്ന് പരിചയപ്പെടുത്തിയത്

🎹 ഫ്ളെമെങ്കോയുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളു വീഡിയോ ലിങ്കുകളും ടീച്ചർ അനുബന്ധമായി ചേർത്തു .

🎬 കൂട്ടിച്ചേർക്കലുകൾ ക്ഷണിച്ചെങ്കിലും നമുക്കത്ര പരിചയമില്ലാത്ത മേഖലയായതിനാൽ ആരും ആ സാഹസത്തിന് മുതിർന്നില്ല

🔴 അവതരണത്തെ അഭിനന്ദിച്ചു കൊണ്ട് സബുന്നിസ ,ശിവശങ്കരൻ ,പ്രജിത ,ശ്രീല ,വാസുദേവൻ 'ദിനേശ് എന്നിവർ രംഗത്തെത്തി .

മഴക്കാല രാത്രിയെ സംഗീതസാന്ദ്രമാക്കിയ രജനി ടീച്ചർക്ക് അഭിനന്ദനങ്ങൾ ..
🌹🌹🌹🌹

☔☔☔☔☔☔☔☔☔☔

ആഗസ്റ്റ്11 ശനി
📘 നവസാഹിതി📘
അവതരണം_ സ്വപ്ന ടീച്ചർ(ദേവധാർ HSS താനൂർ)
🔸🔹🔸🔹🔸🔹🔸🔹🔸🔹
പാഠപുസ്തകച്ചർച്ചയ്ക്ക് ഇടംകൊടുത്ത് 9.27 നാണ് ഇന്ന് നവസാഹിതി ആരംഭിച്ചത്.വെെകിയാലെന്താ ഗാംഭീര്യത്തിന് ഒട്ടും കുറവു വന്നില്ല എന്നതിൽ സ്വപ്നടീച്ചർക്ക് അഭിമാനിക്കാം 🌹🌹
📘 ഇന്നത്തെ ദിവസത്തെ പ്രത്യേകത ഉൾക്കൊള്ളുന്ന കവിതയായിരുന്നു ആദ്യം പരിചയപ്പെടുത്തിയത്... ശ്രീജിഷ് എഴുതിയ അച്ഛൻയാത്ര..മക്കളുടെ അടുത്തേക്ക്  മിഠായിപ്പൊതികളുമായി യാത്ര ചെയ്യാറുള്ള അച്ഛന്റെ തിരിച്ചുള്ള യാത്ര...മക്കളുടെ കയ്യിൽ നിന്നും ബലിച്ചോറുണ്ണാനുള്ള യാത്ര..😔😔
📘 സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ചിരിക്കാനും,ജീവിതയാഥാർത്ഥ്യങ്ങളെ  നേരിടാനും കഴിയുന്ന പച്ചമനുഷ്യരെ കാണാം ജിംഷാദിന്റെ കവിതയിൽ
📘 ഒഴുകണോ,വേണ്ടയോ എന്ന് മടിച്ചുനിന്നിരുന്ന പുഴയുടെ രൗദ്രഭാവത്തെ അതേ തീക്ഷണതയിൽത്തന്നെ കാണിക്കുന്ന കവിതയാണ് ദിനേഷ് നെല്ലായയുടെ തിരിച്ചറിവ്
 📘 അജിത്രി ടീച്ചർ എഴുതിയ പൂമരങ്ങൾ സമകാലികസംഭവങ്ങളുടെ പൂമരം തന്നെ...👌👌👌
📘 റംല .എം. ഇക്ബാൽ എഴുതിയ പുഴ കടലിനോട്..എന്ന കവിതയിൽ കടലിൽ അലിയാനുള്ള വ്യഗ്രതയിൽ..പ്രണയതീവ്രതയിൽ കുതിച്ചൊഴുകുന്ന പുഴയുടെ ആത്മഗതം വായിച്ചെടുക്കാം
📘 പ്രണയഗാനം പോലെ ഒഴുകിയെത്തി മനസ്സു തണുപ്പിക്കുന്ന കവിത...പറയാതെ പറയുന്ന പ്രണയം...വായിച്ചെടുക്കാം  ശാന്തിപാട്ടത്തിൽ എഴുതിയ പങ്ക് എന്ന കവിതയിൽ💜💙
📘 ലാലു എഴുതിയ ഇന്ധനം മാധ്യമധർമത്തെ അപഹസിക്കുന്ന കവിത...സമകാലികം
📘 ലാലു തന്നെ എഴുതിയ കാലം എന്ന കവിത മഴക്കാലത്തു നടന്നിരുന്ന തവളപിടുത്തം,തവളയിറച്ചി പൊരിച്ചു തിന്നുമ്പോ ശാപം പോലെ ആർത്തലച്ചുപെയ്യുന്ന മഴ ...മഴയ്ക്കുവേണ്ടി ഈ കമ്പ്യൂട്ടർ യുഗത്തിൽ നടന്ന തവളക്കല്യാണം എന്ന അന്ധവിശ്വാസം..ഇവയെല്ലാം രസകരമായി ചുരുങ്ങിയ വരികളിൽ ആവിഷ്ക്കരിച്ചിരിക്കുന്നു
📘 തുടർന്നു വന്ന പോസ്റ്റ് വിജുമാഷ് പോസ്റ്റിയതാണ്...ആരാണെഴുതിയതെന്നറിയില്ല...പക്ഷെ, നല്ല അർത്ഥവത്തായ വരികൾ..ആശയം..ശരിയാണ്..പ്രകൃതിയുടെ പ്രതികാരം തന്നെയാണ് പ്രളയം
📘  വയലാർ മാധവൻകുട്ടിയുടെ ഡാം പൊട്ടുമ്പോൾ..പ്രളയരൂക്ഷത നിറഞ്ഞുനിൽക്കുന്ന കവിത...കേരളമെന്ന കടലിൽ നിന്നും ഉയർന്നു വന്ന ചിറ കടലിലേക്ക് മറഞ്ഞ കഥ ഉണ്ണിമൂങ്ങകൾക്ക് ചൊല്ലിക്കൊടുക്കുന്ന അമ്മ മൂങ്ങ...🦉🦉👌👌👌
📘  സബുന്നിസ ടീച്ചർ,കല ടീച്ചർ,പ്രമോദ് മാഷ്,രതീഷ് മാഷ്,ശിവശങ്കരൻ മാഷ്,രജനി ടീച്ചർ,രവീന്ദ്രൻ മാഷ്,ഗഫൂർ മാഷ്,കൃഷ്ണദാസ് മാഷ്...എന്നിവർ ഇടപെടലുകളാൽ നവസാഹിതിയെ സമ്പന്നമാക്കി🙏🙏🤝🤝🤝

☔☔☔☔☔☔☔☔☔☔☔

ഇനി താരവിശേഷങ്ങളിലേക്ക്...
ഈയാഴ്ചയിലെ താരം ആരാകണമെന്ന കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല...
കുറച്ചുകാലങ്ങളായി മുടങ്ങിക്കിടന്നിരുന്ന ചിത്രം വിചിത്രം എന്ന പംക്തിയെ രസകരമായി അവതരിപ്പിച്ച നമ്മുടെ പ്രിയങ്കരനായ അശോക് സാർ തന്നെയാകട്ടെ നമ്മുടെ ഈയാഴ്ചയിലെ മിന്നും താരം
...സാർ ...ഒരഭ്യർത്ഥന കൂടി...ചിത്രം  വിചിത്രം  ഞങ്ങളിനിയും പ്രതീക്ഷിക്കുന്നു...
വാരതാരം അശോക് സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌷🌷🌷🌷

ഇനി ഈ ആഴ്ചയിലെ ശ്രദ്ധേയമായ പോസ്റ്റ് ആരുടെ എന്ന് നോക്കാം
ആഗസ്റ്റ് 9 വ്യാഴാഴ്ച 2.16pm ന് ശ്രീല അനിൽ ടീച്ചർ പങ്കുവെച്ച കവി പി.രാമന്റെ അനുഭവക്കുറിപ്പ് ആകട്ടെ  ഈയാഴ്ചയിലെ മികച്ച പോസ്റ്റ്
ശ്രീല ടീച്ചറേ.....(ശ്രീ...)..ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌹🌹🌹🌷🌷🌷

☔☔☔☔☔☔☔☔

വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു ..  വായിക്കുക ,വിലയിരുത്തുക ..
🔲🔲🔲🔲🔲🔲🔲🔲🔲🔲