11-10-17

🌸🌸🌸🌸🌸🌸🌸🌸
🦋🦋🦋🦋🦋🦋🦋🦋
ലോകസാഹിത്യം
നെസി
🦋🦋🦋🦋🦋🦋🦋
📝📝📝📝📝📝📝
📚📚
📘📘📘📘📘📘📘
ലോക സാഹിത്യ വേദിയിലേക്ക് സ്വാഗതം

📕📕📕📕📕📕📕
☄☄☄☄☄☄☄☄
📚📚📚📚📚📚📚📚
കസുവോ ഇഷിഗുറോ
☄☄☄☄☄☄☄☄

📚📚📚📚📚📚📚📚
ജാപ്പനീസ് - ഇംഗ്ലീഷ് എഴുത്തുകാരൻ, 2017 ലെ സാഹിത്യത്തിനുള്ള നൊബേൽ ജേതാവ്.... ഇന്നത്തെ പരിചയപ്പെടുത്തൽ ഇഷി ഗുറോയുടെ സാഹിത്യ ലോകം തന്നെയാവട്ടെ... ഏവർക്കും സ്വാഗതം

കാലവും ഓർമകളും മനുഷ്യന്റെ മിഥ്യാഭ്രമങ്ങളും എഴുത്തിൽ ആഘോഷമാക്കിയ ബ്രിട്ടിഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോ(62)യ്ക്ക് ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം. നൊബേലിന് ഏറെ സാധ്യത കൽപിച്ചിരുന്ന ഹാറുകി മുറാകാമി, മാർഗരെറ്റ് ആറ്റ്‌വുഡ്, ഗുഗി വാ തിയോങോ എന്നിവരെ പിന്തള്ളിയാണ് സാഹിത്യലോകത്തെ ഏറ്റവും ഉന്നത ബഹുമതികളിലൊന്ന് ഇഷിഗുറോ സ്വന്തമാക്കിയത്. 


വൈകാരികമായി കരുത്തുറ്റ രചനാവൈഭവത്തിലൂടെ മനുഷ്യനും ഭൂമിയും തമ്മിലുള്ള മായികമായ ബന്ധത്തിന്റെ ആഴക്കാഴ്ചകളെ അനാവരണം ചെയ്യുന്ന കൃതികളാണ് ഇഷിഗുറോയുടേതെന്ന് നൊബേൽ സമ്മാനിക്കുന്ന സ്വീഡിഷ് അക്കാദമി വിലയിരുത്തി. ആവിഷ്കാരത്തിൽ കൃത്യമായ നിയന്ത്രണങ്ങളുണ്ട് ഇഷിഗുറോയുടെ ഓരോ രചനയിലും. ഓർമ, കാലം, മിഥ്യാഭ്രമങ്ങൾ തുടങ്ങിയവയാണ് ഇഷ്ട വിഷയങ്ങൾ

ജാപ്പനീസ് ഇംഗ്ലീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ദി റിമെയ്ന്‍സ് ഓഫ് ദ ഡേ ആണ് പ്രധാന കൃതി. നാലുതവണ മാന്‍ബുക്കര്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട വ്യക്തിയാണ് 64 കാരനായ ഇസിഗുറോ. 1989 ല്‍ ദി റിമെയിന്‍സ് ഓഫ് ദി ഡേ എന്ന പുസ്തകത്തിലൂടെ ഇസിഗുറോ ബുക്കര്‍ പുരസ്‌കാരം സ്വന്തമാക്കി.

എ പെയില്‍ വ്യൂ ഓഫ് ഹില്‍സ്, ആന്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഫ്‌ലോട്ടിംഗ് വേള്‍ഡ്, ദി അണ്‍കണ്‍സോള്‍ഡ്, വെന്‍ വീ വെയര്‍ ഓര്‍ഫന്‍സ്, നെവര്‍ ലെറ്റ് മി ഗോ, ദി ബറീഡ് ജിയാന്റ് എന്നിവയാണ് അദ്ദേഹത്തിന്റെ നോവലുകള്‍

പ്രതീക്ഷകളെ കടപുഴക്കുക എന്നത്​ സാഹിത്യ നൊബേലി​​​െൻറ കാര്യത്തിൽ സ്വീഡിഷ്​ അക്കാദമിയുടെ പതിവാണ്​. കഴിഞ്ഞ തവണ അവർ ലോകത്തെ നടുക്കി കളഞ്ഞു. കഥയായും കവിതയായും തിമിർത്താടി നിൽക്കുന്ന എ​ഴ​ുത്തുകാരെ മുഴുവൻ പുറംകാലുകൊണ്ട്​ തൊഴിച്ച്​ പുതിയ ചരിത്രമെഴുതി അക്കാദമി പാട്ടുകാരനും പാ​െട്ടഴുത്തുകാരനുമായ ബോബ്​ ഡിലന്​ അവാർഡ്​ പ്രഖ്യാപിച്ചപ്പോൾ അത്​ അമ്പരപ്പ്​ മാത്രമായിരുന്നില്ല, ആഴമേറിയ ചർച്ച കൂടിയായിരുന്നു.

ഇക്കുറിയും അമ്പരക്കാൻ അവസരമൊരുക്കി അക്കാദമി അവാർഡ്​ പ്രഖ്യാപിച്ചു. സാഹിത്യ നൊബേൽ കസുവോ  ഇഷിഗുരോ എന്ന ജപ്പാൻ വംശജനായ ഇംഗ്ലീഷ്​ എഴുത്തുകാരന്​. ബോബ്​ ഡിലനെയോ, സ്വെറ്റ്​ലാന അലക്​സേവിച്ചിനെയോ പോലെയുള്ള അപ്രതീക്ഷിതമല്ല ഇക്കുറി സംഭവിച്ചത്​. കഴിഞ്ഞ കുറച്ചുകാലമായി നൊബേൽ സമ്മാനം പ്രഖ്യാപനത്തി​​​െൻറ വട്ടംകൂടുമ്പോഴൊക്കെ ഉയർന്നു കേൾക്കുന്ന പേരാണ്​ ഹരുകി മുറകാമി എന്നത്​. മറ്റൊരു പേര്​ അഡോണിസ്​ എന്ന അലി അഹ്​മദ്​ സെയ്​ദ്​  എസ്​ബർ. മുറകാമി ജപ്പാൻകാരനായ നോവലിസ്​റ്റും  ലോകമെങ്ങും ഏറെ വായനക്കാരനുള്ള ‘ബെസ്​റ്റ്​ സെല്ലറും’. മുറകാമിയുടെ പേര്​ ഇക്കുറിയും അവസാനവട്ടം വരെ  കേട്ടിരുന്നു. മാർഗരെറ്റ് ആറ്റ്‌വുഡ്, ഗുഗി വാ തിയോങോ എന്നിവർക്കും സാധ്യത കൽപ്പിച്ചിരുന്നു. പക്ഷേ, ആ പ്രതീക്ഷക​െള മുഴുവൻ അട്ടിമറിച്ചുകൊണ്ടായിരുന്നു  കസുവോ ഇഷിഗുരോക്ക്​  നോബൽ പ്രഖ്യാപിച്ചത്​. 

ദി റിമെയ്ൻസ് ഒഫ് ദി ഡേ’, ‘നെവർ ലെറ്റ് ഗോ’ എന്നീ നോവലുകൾ ലോകമെങ്ങും വായനക്കാർ സ്വീകരിച്ച കൃതികളാണ്​. മനുഷ്യനും ഭൂമിയും തമ്മിലുള്ള മായികമായ ബന്ധത്തി​​​െൻറ  സൂക്ഷ്​മ കാഴ്​ചകളെ  ഇഷിഗ​ുരോയുടെ നോവലുകൾ അനാവരണം ചെയ്യുന്നതായി അക്കാദമി വിലയിരുത്തുന്നു. ‘ടൈം’ മാഗസിൻ 1945നു ശേഷമുള്ള 50 മികച്ച എഴുത്തുകാരുടെ പട്ടിക തയാറാക്കിയപ്പോൾ  32ാമനായിരുന്നു ഇഷിഗ​ുരോ

[
1954 നവംബർ എട്ടിന് ജപ്പാനിലെ നാഗസാക്കിയിൽ സമുദ്രാ ശാസ്​ത്രത്തിൽ ഗവേഷകനായ ഷിസു ഇഷിഗുരോയുടെ  മകനായി കസുവോ ഇഷിഗുറോ ജനിച്ചു. പിതാവി​​​െൻറ ഗവേഷണ പഠനങ്ങളുടെ ഭാഗമായി അഞ്ചാം വയസ്സിൽ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്കു കുടിയേറിയതാണ്​. ഇംഗ്ലീഷ് സാഹിത്യത്തിൽ ത​​​െൻറ ഇടം കണ്ടെത്തിയ ഇഷിഗുരോയുടെ കൃതികൾ നാല് തവണ മാൻബുക്കർ പ്രൈസിന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 1989 ൽ ‘ദി റിമെയ്ൻസ് ഒഫ് ദി ഡേ’ക്ക്​ ബുക്കർ പുരസ്​കാരവും ലഭിച്ചു. പിന്നീട് ഇൗ നോവൽ സിനിമയുമായി. ചെറുകഥാകൃത്ത്​, തിരക്കഥാകൃത്ത്​,  ഗാനരചയിതാവ്​,  കോളമിസ്​റ്റ്​ എന്നീ നിലകളിലും  ഇഷിഗുരോ അറിയപ്പെട്ടു. 

1978 ൽ  ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് ക​​െൻറിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹം 1980  ൽ ഈസ്റ്റ് ആൻഗ്ലിയ സർവകലാശാലയിൽനിന്ന്​ ക്രയേറ്റീവ് റൈറ്റിംഗിൽ ബിരുദാനന്തര  ബിരുദം കരസ്​ഥമാക്കി. നാടകം, ചരിത്രം, ശാസ്​ത്രം, സാഹിത്യം എന്നീ മേഖലകളിലാണ്  പ്രധാനമായും അദ്ദേഹം പ്രവർത്തിച്ചു. ആവിഷ്കാരത്തിൽ കൃത്യമായ നിയന്ത്രണവും കൈയടക്കവും പാലിച്ച എഴുത്തുകാരിൽ പ്രധാനിയായ ഇഷിഗുറോയുടെ ഓരോ രചനയിലും അത് പ്രകടമാണ്. ഓർമ, കാലം, മിഥ്യാഭ്രമങ്ങൾ തുടങ്ങിയവയായിരുന്നു അദ്ദേഹത്തി​​​െൻറ ഇഷ്ട വിഷയങ്ങൾ.  

വർത്തമാനകാലത്തെക്കാൾ ഭൂതകാലത്തോടുള്ള ആഭിമുഖ്യം എഴുത്തിൽ പശ്ചാത്തലമായി നിറഞ്ഞുനിന്നിരുന്നു. 1982ൽ അദ്ദേഹത്തിൻറെ ആദ്യ നോവലായ എ പെയിൽ വ്യൂ ഓഫ് ദ ഹിൽ പ്രസിദ്ധീകരിച്ചു. തുടർന്ന്​  ‘ആൻ ആർട്ടിസ്റ്റ് ഓഫ് ഫ്ലോട്ടിംഗ് വേൾഡ്’, ‘ദ റിമൈൻസ് ഓഫ് ദ ഡേ’, ‘വെൻ വി വേർ ഓർഫൻസ്’, ‘നെവർ ലെറ്റ് മി ഗോ’  എന്നീ കൃതികൾ അദ്ദേഹത്തെ വായനാക്കൂട്ടത്തിന്​ ഏറെ പ്രിയങ്കരനാക്കി. വിൻഫ്രഡ് ഹോൾട്ട്ബി മെമോറിയൽ പ്രൈസ് (Winifred Holtby Memorial Prize (1982)),  വൈറ്റ് ബ്രെഡ് പുരസ്കാരം ( Whitbread Prize (1986)), ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (Order of the British Empire (1995)), ഷെവലിയർ ഓഫ് ദി ഓർഡർ ഓഫ് ദി ലിറ്ററേച്ചർ (Chevalier de l'Ordre des Arts et des Lettres (1998)) എന്നീ പുരസ്​കാരങ്ങളും അദ്ദേഹത്തെ  തേടിവന്നു. 

മനുഷ്യന്റെ വിഭ്രമാത്മകതയെയും ഓർമയെയുമെല്ലാം ഇഴ കീറി പരിശോധിക്കുന്ന രചനാ രീതിയിലേക്ക്​ സയൻസ് ഫിക്‌ഷന്റെ സ്വാധീനവും കടന്നുവന്നതായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലുകൾ വ്യക്​തമാക്കുന്നു. 2005 ലിറങ്ങിയ ‘നെവർ ലെറ്റ് മി ഗോ’ അത്തരമൊരു പരീക്ഷണമായിരുന്നു. 2015ൽ പുറത്തിറങ്ങിയ ‘ദ് ബറീഡ് ജയന്റ്’ (The Buried Giant ) ആണ് ഏറ്റവും പുതിയ നോവൽ.. സാമൂഹിക പ്രവർത്തകയായ ലോർമ മക്ഡഗലിനെ 1986 ൽ വിവാഹം ചെയ്തു. നവോമി ഏക മകളാണ്. സാഹിത്യത്തിനുള്ള നൊബേൽ നേടുന്ന 114-ാമത്തെ എഴുത്തുകാരനാണ് ഇഷിഗുറോ. 

ഇഷിഗുറോയുടെ രചനാലോകത്തെക്കുറിച്ച് സ്വീഡിഷ് അക്കാദമി സ്ഥിരം സെക്രട്ടറി സാറ ഡാനിയസിന്റെ പ്രതികരണം കൗതുകകരമായിരുന്നു. ജെയ്ൻ ഓസ്റ്റിന്റെയും കാഫ്കയുടെയും കൃതികളുടെ സമ്മേളനമാണ് ഇഷിഗുറോയുടെ രചനകളെന്നു പറഞ്ഞ ഡാനിയസ്, ആ പ്രസിദ്ധ എഴുത്തുകാർക്കൊപ്പം  മാർസൽ പ്രൂസ്റ്റ് കൂടി ചേർക്കുമ്പോൾ ഇഷിഗുറോയെ കിട്ടുമെന്നും കൂട്ടിച്ചേർത്തു.

സ്വന്തമായ ഒരു ഭാവുകത്വത്തിന്റെ ഉടമയാണ് ഇഷിഗുറോ എന്നു പറഞ്ഞ ഡാനിയസ്, അദ്ദേഹത്തിന്റെ കൃതികളിൽ ദ് ബറീഡ് ജയന്റ് ആണു തനിക്ക് ഏറെ ഇഷ്ടപ്പെട്ട നോവലെന്നും പറഞ്ഞു. പക്ഷേ ദ് റിമെയ്ൻസ് ഓഫ് ദ് ഡേ തന്നെയാണ് മാസ്റ്റർപീസ് എന്നും അവർ കൂട്ടിച്ചേർത്തു. 

സ്വന്തമായ ഒരു ഭാവുകത്വത്തിന്റെ ഉടമയാണ് ഇഷിഗുറോ എന്നു പറഞ്ഞ ഡാനിയസ്, അദ്ദേഹത്തിന്റെ കൃതികളിൽ ദ് ബറീഡ് ജയന്റ് ആണു തനിക്ക് ഏറെ ഇഷ്ടപ്പെട്ട നോവലെന്നും പറഞ്ഞു. പക്ഷേ ദ് റിമെയ്ൻസ് ഓഫ് ദ് ഡേ തന്നെയാണ് മാസ്റ്റർപീസ് എന്നും അവർ കൂട്ടിച്ചേർത്തു. 
‘ഓർമ എനിക്കു വളരെ പ്രധാനപ്പെട്ടതാണ്. ഓർമകളിലൂടെ എഴുതാൻ ഞാൻ ഇഷ്ടപ്പെടുന്നു’ എന്നു പറഞ്ഞിട്ടുള്ള ഇഷിഗുറോയുടെ രചനാലോകത്ത് ഏറ്റവും പ്രാധാന്യം ഓർമയ്ക്കും കാലത്തിനും തന്നെ. ഇപ്പോൾ സ്വീഡിഷ് അക്കാദമിയും ആ പ്രത്യേകത അംഗീകരിച്ച് ഇഷിഗുറോയെ ലോകമെമ്പാടുമുള്ള വിപുലമായ വായനാസമൂഹത്തിനു സമർപ്പിക്കുന്നു

യഥാർഥ സംഭവങ്ങൾക്കു പുറമെ ഭാവനയ്ക്കു കൂടുതൽ പ്രാധാന്യം കൊടുക്കുന്നതാണ് ഇഷിഗുറോയുടെ പിൽക്കാല നോവലുകൾ. പ്രത്യേകിച്ചും 2015 ൽ പ്രസിദ്ധീകരിച്ച ദ് ബറീഡ് ജയന്റ്. വിചിത്രവും യഥാർഥത്തിൽ ഇല്ലാത്തതെന്നു തോന്നുന്നതുമായ, ഇംഗ്ലിഷ് പശ്ചാത്തലമുള്ള ഭൂപ്രകൃതിയിലൂടെ ഒരു യാത്ര നടത്തുന്ന വയോധിക ദമ്പതികളുടെ കഥയാണിത്. ഓർമയും മറവിയും തമ്മിലും ചരിത്രവും വർത്തമാനകാലവും തമ്മിലും ഭാവനയും യാഥാർഥ്യവും തമ്മിലുമുള്ള, ഇടകലരുന്ന ബന്ധമാണ് ഈ നോവലിന്റെ പ്രമേയമെന്നു പറയാം.


നോവലുകൾക്കും തിരക്കഥയ്ക്കും പുറമെ ഒരു കഥാസമാഹാരവും ഇഷിഗുറോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൊബേൽ പുരസ്കാരം അർഹിക്കുന്ന, ലോകത്തിനു പ്രിയപ്പെട്ട എഴുത്തുകാർ ഏറെയുണ്ട്. അവരുടെ കൂട്ടത്തിൽ ആരും സ്ഥാനം കൽപിക്കാതിരുന്ന പേരാണ് ഇഷിഗുറോയുടേത്. പക്ഷേ അത് ആ എഴുത്തുകാരന്റെ പ്രതിഭയെ കുറച്ചുകാണിക്കുന്നില്ല. മഹാൻമാരായ എഴുത്തുകാരുടെ കൂട്ടത്തിലേക്ക് ഇനി ഇഷിഗുറോയെ കൂടി ഉയർത്താം. ആ രചനാലോകത്തിന്റെ സത്യസന്ധതയെ അംഗീകരിക്കാം. വൈകാരികതയെ പുകഴ്ത്താം. ഇഷിഗുറോ അനാവരണം ചെയ്ത ജീവിതങ്ങളുടെ സങ്കീർണതകളിൽനിന്നു മനുഷ്യവികാരങ്ങളുടെ ദുരൂഹതകൾ ഇഴപിരിച്ചെടുക്കാം.

നാലാഴ്ചകള്‍ കൊണ്ടാണ് ഇഷിഗുറോ ദ റിമെയ്ന്‍സ് ഓഫ് ദ ഡേ എന്ന നോവല്‍ എഴുതി പൂര്‍ത്തിയാക്കിയത്. റൂബീസ് ആംസ് എന്ന ടോം വെയ്റ്റ്സിന്‍റെ പാട്ടില്‍ നിന്നാണ് നോവലെഴുതാന്‍ ഇഷിഗുറോയ്ക്ക് പ്രചോദനം ലഭിച്ചത്.
പത്രത്തിൽ വന്ന രണ്ടു പഠനങ്ങൾ കൂടി ചേർത്തുകൊണ്ട് നിർത്തുന്നു.
🙏🙏🙏🙏🙏🙏🙏
☄☄☄☄☄☄☄


രചനയിലെ മാന്ത്രികൻ
പ്രിയപ്പെട്ടവരെ തേടിയുള്ള ഒരു യാത്രയാണ് ജീവിതം. അന്യഥാത്വവും അകാരണമായ ഭീതിയും പേറി അബോധാവസ്ഥയിലുള്ള ഒരു യാത്ര.
         വിവിധങ്ങളായ മനോസംഘർഷങ്ങൾ നിറഞ്ഞ  മനുഷ്യാവസ്ഥകളെ  കല്പനാസൃഷ്ടിയുടെ ഇന്ദ്രജാലത്തിലൂടെ  എഴുത്തുകാർ മാറ്റങ്ങൾക്കു വിധേയമാക്കുന്നു . യാഥാർത്യവും മാന്ത്രികവും സമ്മിശ്രണം ചെയ്ത് ഫിക്ഷൻഎഴുത്തുകാർ സാഹിത്യചരിത്രത്തിന്റെ പാരമ്പര്യ വഴികളെത്തന്നെ മാറ്റിമറിച്ച്   മുന്നോട്ടു കുതിക്കുന്ന ഒരു പ്രതിഭാസം സമകാലിക വിദേശ രചനകളിൽ ധാരാളമായി കാണാം. വായനക്കാരന്റെ മനസ്സിനെ പിടിച്ചുകുലുക്കുന്ന രചനാതന്ത്രങ്ങളിലൂടെ  സാഹിത്യം മനുഷ്യബോധത്തിന്റെ ഉള്ളറകളിലേക്കുള്ള  കടന്നു ചെല്ലലാണെന്ന്  അവർ കാട്ടിത്തരുന്നു .

"എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ എഴുത്തുകാരനും തന്റെ കഥയിലൂടെ പറയുന്നുവെങ്കിൽ ആ എഴുത്തിൽ   എന്താണ് പുതുമ "

                    തൻറെ രചനാരീതിയിലെ  മാസ്മരികതകൊണ്ട് ലോകമെമ്പാടുമുള്ള വായനക്കാരുടെ പ്രിയങ്കരനായി മാറിയ  ജാപ്പനീസ് എഴുത്തുകാരൻ  ഹരുകി മുറകാമിയുടെ വാക്കുകളാണിത് . ചെയ്യുന്നതെന്തും കുറ്റമറ്റതാകണമെന്ന  നിര്ബന്ധം ജപ്പാനീസ് ജനതയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു .അനാവശ്യമായതെന്തും ജീവിതത്തിൽനിന്നു ഒഴിവാക്കുവാനും മാറിവരുന്ന സാഹചര്യങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുവാനും അവർ കാണിക്കുന്ന ആത്മാര്ത്ഥത അവരുടെ സാഹിത്യത്തിലും കാണാം .ഹരുകി മുറകാമിയെ ജപ്പാനീസ് എഴുത്തുകാരൻ എന്ന് പരിചയപ്പെടുത്തുമ്പോഴും ലോകവ്യാപകമാണ്  അദേഹത്തിന്റെ എഴുത്ത്. മുറകാമിയുടെ രചനകൾ  ജപ്പാനീസ് പാശ്ചാത്തലത്തിൽ ഒതുങ്ങി നില്ക്കുന്നില്ല എന്നതാണ് മറ്റു ജപ്പാനീസ് കൃതികളിൽനിന്നും അതിനെ വ്യത്യസ്തമാക്കുന്നത് .

                 മനുഷ്യാത്മാക്കളെക്കുറിച്ചുള്ള വളരെ സൂക്ഷ്മമായ നിരീക്ഷണങ്ങളോടെ വർത്തമാനകാല സമൂഹത്തിലെ മുറകാമി വായന ഒരു ഹരം പിടിപ്പിക്കുന്ന അനുഭവമാക്കാൻ കഴിവുള്ള എഴുത്തുകാരെ എങ്ങനെ നമിക്കാതിരിക്കും? വായിച്ചിർക്കുമ്പോൾ നമ്മെ വ്യത്യസ്തമായ അനുഭവലോകത്തേക്ക്‌ കൂട്ടിക്കൊണ്ടു പോവാൻ കഴിയുക എന്നു പറയുന്നത്‌ ഒരു വല്ലാത്തകഴിവുതന്നെ. അങ്ങനെ വ്യത്യസ്തമായ ഒരു ലോകം സൃഷ്ടിക്കാനും അതിലേക്ക്‌ വായനക്കാരനെ നയിക്കുവാനും കഴിവുള്ള ഒരെഴുത്തുകാരനാണ്‌ ജാപ്പനീസ്‌ നോവലിസ്റ്റായ ഹാരുകി മുറകാമി. മുറകാമിയുടെ നോവൽ വേറിട്ടൊരു അനുഭവമാണ്‌. നെറ്റിൽ വിഹരിക്കുന്നതിനിടയിലെപ്പോഴോ ആണ്‌ ഈ പേര്‌ മനസ്സിൽ തറച്ചത്‌. പിന്നെ മുറകാമിയുടെ നോവലുകൾ തപ്പിപ്പിടിയ്ക്കുവാൻ തുടങ്ങി. ആദ്യ്ം ലഭിച്ചത്‌ കാഫ്ക ഓൺ ദി ഷോർസ്സ്‌ എന്ന പുസ്തകമാണ്‌. അതിലൂടെ അറിഞ്ഞ ഹരം വൈൻഡ്‌-അപ്‌ ബേർഡ്‌ ക്രോണീക്കിൾ വായിച്ചതോടെ വളർന്നു.ഇപ്പോൾ ഡാൻസ്‌ ഡൻസ്‌ ഡൻസ്‌ വായിക്കുന്നു.
വിചിത്രമാണ്‌ മുറകാമി സൃഷ്ടിക്കുന്ന ലോകം. ഒറ്റപ്പെട്ട ഒരു മനുഷ്യനാണ്‌ മിക്കതിലും കഥാപാത്രം. അയാളുമായി ബന്ധപ്പെട്ട വിചിത്രമായ(സ്വപ്നാത്മകമായ) ചില സംഭവങ്ങളും. മുറകാമിയുടെ ഭാഷയ്ക്ക്‌ വല്ലാത്ത വേഗമാണ്‌.
നോവലിലേക്കു കയറുന്നതും നാം ശരവേഗത്തിൽ ആ ആഖ്യാനത്തിന്റെയൊപ്പം നീങ്ങുന്നു. അതിനിടയ്ക്കു വന്നുപെടുന്ന സംഭവങ്ങളുടെ സംഭവ്യതയെപ്പറ്റിയോ യുക്തിയെപ്പറ്റിയോ ആലോചിക്കാൻ പോലും സമയം ലഭിക്കില്ല. മുറകാമിയും പാമുക്കും പോലെയുള്ള എഴുത്തുകാർ നോവലിന്റെ ഭാവി ഏഷ്യയിലാണെന്ന് വിളിച്ചറിയിക്കുന്നു
🖕 നെറ്റിൽ നിന്ന്🖕