10-11

🌸🌸🌸🌸🌸🌸🌸🌸
സംഗീത സാഗരം
രജനി
🌸🌸🌸🌸🌸🌸🌸🌸
സംഗീത സാഗരത്തിൽ
കഥകളിസംഗീത..ത്തെ പരിചയപ്പെടാം.

കഥകളി സംഗീതം

തോടയത്തിന് ഹരിഹരവിധിനുത എന്ന സാഹിത്യത്തിലൂടെ ഭക്തിഭാവത്തിന് പ്രാധാന്യം നൽകിയാണ് കോട്ടയത്തുതമ്പുരാൻ ആവിഷ്ക്കരിച്ചത്. ഭക്തിജനകവും മം‌ഗളകരവുമായ നാട്ടരാഗപ്രധാനങ്ങളായ സം‌ഗീതപാരമ്പര്യവും ദർശിയ്ക്കാവുന്നതാണ്. അനുവർത്തിച്ചുപോന്നിരുന്ന തോടയത്തിലെ താളത്തിൽ പഞ്ചാരിയും നൃത്തത്തിൽ കലാശങ്ങളും ഇരട്ടിയും കാൽകുടയലുമെല്ലാം ചേർത്ത് കൂടുതൽ മിഴിവേകി. തോടയത്തിൽ സാഹിത്യം കൂട്ടിച്ചേർത്തും പൂർവ്വരംഗത്തിന്റെ അംഗങ്ങളിൽ പുറപ്പാടിന്റെ ശ്ലോകത്തിനു മുൻപ് വന്ദനശ്ലോകം ചൊല്ലുക എന്നൊരു ഏർപ്പാടുകൂടി ഇദ്ദേഹം തുടങ്ങിവെച്ചു.


കേരളത്തിന്റെ തനതു സംഗീതം എന്നവകാശപ്പെടാവുന്ന ‘സോപാന സംഗീത’ രീതിയാണ് കഥകളിയില്‍ ഉപയോഗിക്കുന്നത്. ‘അ’കാരത്തില്‍ മാത്രമുള്ള രാഗാലാപനം, വിളമ്പകാലത്തിലുള്ള പാടല്‍, ‘ആന്തോളികാ ഗമക’ പ്രയോഗങ്ങള്‍, വലുതായി അറഞ്ഞുള്ള ‘ബ്യഗ’ കള്‍ ഉപയോഗിക്കായ്ക എന്നിവ ഈ സംഗീത ശൈലിയുടെ പ്രത്യേകതകള്‍ ‍ആണ്. പഴയതില്‍ നിന്നും വെത്യസ്തമായി എന്ന് കഥകളി സംഗീതം കുറെയൊക്കെ ദേശസംഗീതരീതിയിലേക്ക് മാറിയിട്ടുമുണ്ട്. കര്‍ണ്ണാടക സംഗീതത്തിലെ പലരാഗങ്ങളും കഥകളി-സോപാന സംഗീതങ്ങളിലും ഉപയോഗിച്ചു വരുന്നു. എന്നാല്‍ കര്‍ണ്ണാടകസംഗീതത്തില്‍ അദ്യശ്യങ്ങളായ, ദ്രാവിടസംഗീതത്തിന്റെ പൊതുസ്വത്തുക്കള്‍ എന്നു പറയാവുന്ന ‘കണ്ഠാരം’,‘പുറനീര’ തുടങ്ങിയ രാഗങ്ങളും, തനി കേരളീയങ്ങള്‍ എന്നു പറയാവുന്ന ‘കാനക്കുറിഞ്ഞി’, ‘സാമന്തമലഹരി’, ’മാരധനാശി’, ’പാടി’ എന്നീരാഗങ്ങളും കഥകളി-സോപാന സംഗീതങ്ങളില്‍ ധാരാളമായി ഉപയോഗിച്ചു വരുന്നു. ഇതില്‍ പാടി പോലുള്ള രാഗങ്ങള്‍ പ്രത്യേകമായ ചിട്ടയോടും ആലാപനക്രമത്തോടും കൂടി ആലപിക്കേണ്ടവയാണ്. എങ്കില്‍ മാത്രമെ ഇവയുടെ സ്തായീഭാവങ്ങള്‍ പ്രകാശിപ്പിക്കുവാനാകു. കത്തിവേഷങ്ങളുടെ ശ്യഗാരപദങ്ങള്‍ക്കണ് പാടി കഥകളിയില്‍ ഉപയോഗിച്ചു വരുന്നത്.
മറ്റുകലകളിലെ ഗായകരേയും ഭാഗവതര്‍മാരേയും അപേക്ഷിച്ച് ദുഷ്ക്കരമാണ് കഥകളിഗായകന്റെ ജോലി. രാത്രിയിലെ ഉറക്കമിളപ്പും ഒരേനിലയില്‍ നിന്നുകൊണ്ടുള്ള പാട്ടും ശ്രമകരമാണ്. ശ്രുതിചേരാത്ത പരുഷവാദ്യങ്ങളായ ചെണ്ടയുടേയും മദ്ദളത്തിന്റേയും പക്കത്തിലാണ് പാടേണ്ടതും. കൂടാതെ സംഗീതത്തിനൊപ്പം കഥകളിയിലെ ഇതര ഘടകങ്ങളായ വാദ്യ,നാട്യങ്ങളിലും അവഗാഹമുള്ളയാള്‍ക്കെ പൊന്നാനി പാട്ടുകാരനായി വിജയിക്കാനാകു. കാരണം വ്യക്തിമിടുക്കുനോക്കാതെ ന്യത്ത,വാദ്യ,ഗീതങ്ങള്‍ഒരേലക്ഷ്യത്തിലേക്ക് പുരോഗമിച്ചാലെ കളി നന്നാവുകയുള്ളു. ഇതിന് പൊന്നാനിഗായകന്‍ പരസ്പരധാരണയോടെ വാദ്യ,നാട്യ കലാകരന്മാരുമായി സംയുക്തപ്രവര്‍ത്തനം നടത്തുകയും ചില അവസരങ്ങളില്‍ അവരെ നിയന്ത്രിക്കുകയും ചെയ്യണം. ഇതിന് പൊന്നാനിക്ക് കയ്യിലുളള ചേങ്കിലകോലാല്‍ ‍സാധിക്കണം.


കേരളീയരുടെ തനതു ഗാനപദ്ധതിയാണ് സോപാനസംഗീതം. കലകള്‍ പരിരക്ഷിക്കുന്നതില്‍ ക്ഷേത്രങ്ങള്‍ക്കുള്ള പങ്ക് അദ്വിതീയമാണ്. പ്രബന്ധങ്ങള്‍ക്കു ശേഷമുണ്ടായ സംഗീതാത്മകമായ ശൃംഗാരമഹാകാവ്യമാണ് ജയദേവന്റെ 'ഗീതഗോവിന്ദം'. സംഗീതമാധുര്യം ഏറെയുള്ള ഗീതഗോവിന്ദത്തിന്റെ അലകള്‍ ഭാരതത്തിലാകമാനം അടിച്ചിരുന്നു. കേരളത്തില്‍ ഈ ഗാനങ്ങള്‍ എത്തിയപ്പോള്‍ കേരളീയ ഗായകര്‍, കേരളീയ വാദ്യം തന്നെയായ ഇടയ്ക്ക വായിച്ച് ക്ഷേത്ര സോപാനങ്ങളില്‍ ആലപിച്ചുതുടങ്ങി. ഭക്തിനിര്‍ഭരമായി, ഈശ്വരസന്നിധിയില്‍ നിന്നു പാടിയിരുന്ന  ഈ ഗാനങ്ങള്‍ കേരളീയ ഗായകരുടെ അഭിരുചിക്കനുസൃതമായിരുന്നു.  
ഈശ്വരസന്നിധിയില്‍ നിന്ന് ദൈവീകത്വമുള്‍ക്കൊണ്ട് പാടിയിരുന്ന ഈ ഗാനങ്ങള്‍ ഭാവസംഗീതത്തിന്റെ സമ്പൂര്‍ണ്ണരൂപം കൈക്കൊണ്ടു. ഇന്നും മഹാക്ഷേത്രങ്ങളില്‍ ഈ ആലാപനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. കഥകളി കലാകാരന്മാര്‍ ഈ ഗാനപദ്ധതി ശ്രദ്ധിച്ചു. കര്‍ണ്ണാടകസംഗീതത്തില്‍ പാടിവരുന്ന കീര്‍ത്തനാലാപനത്തില്‍ നിന്നും തികച്ചും വിഭിന്നമായ ഈ ഗാനരീതി കഥകളിക്ക് ഏറ്റവും യോജ്യമെന്നവര്‍ കണ്ടെത്തി. നടന്മാരുടെ ചുവടുവയ്പിനും,
രാഗഭാവസമ്പൂര്‍ണ്ണതയ്ക്കും, അഭിനയത്തിനും, ഈ ഗാനരീതി തന്നെയാണ് കഥകളിയിലേയ്ക്കു കൊണ്ടുവരേണ്ടത് എന്ന ദൃഢനിശ്ചയം അവര്‍ക്കുണ്ടായി. കഥകളിപ്പദങ്ങള്‍, സോപാനശൈലി കൈവിടാതെ ആട്ടത്തിനുതകും വണ്ണം ചിട്ടപ്പെടുത്തി. ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍ പാലക്കാട് വെങ്കിടകൃഷ്ണ ഭാഗവതരുടെയും, പാലക്കാട് ഗോപാലകൃഷ്ണഭാഗവതരുടെയും നാമങ്ങള്‍ അവിസ്മരണീയങ്ങളാണ്. ഉണ്ണായിവാരിയര്‍ക്ക് എപ്രകാരമാണ് തന്റെ പദങ്ങള്‍ പാടേണ്ടത് എന്നുള്ള വിവരം നന്നായിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആശയത്തിനനുസൃതമായാണ് പില്‍ക്കാലത്ത് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇപ്രകാരമാണ് സോപാനസംഗീതം കഥകളിരംഗത്തെത്തിയത്. ആദ്യകാലത്ത് നടന്മാര്‍ തന്നെ പാടി ആടിയിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് രണ്ടു ഗായകര്‍ പദങ്ങള്‍ പാടുന്നതായിരിക്കും നല്ലത് എന്നുള്ള തീരുമാനമെടുത്തു. മുന്നാനിയും ശിങ്കിരിയും, ഒരാള്‍ പാടിക്കഴിഞ്ഞാല്‍ മറ്റേ ആള്‍ അതേറ്റുപാടും. ചോര്‍ച്ച കൂടാതെയുള്ള ഈ ഗാനാലാപനം കഥകളിക്കു മിഴിവു നല്‍കി. ധാരാളം അനുഗൃഹീത കഥകളി ഗായകര്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. എങ്കിലും നീലകണ്ഠന്‍ നമ്പീശന്‍, എമ്പ്രാന്തിരി, വെണ്‍മണി ഹരിദാസ്, ഹൈദരാലി തുടങ്ങിയവരുടെ പേരുകള്‍ അവിസ്മരണീയങ്ങളാണ്.  
ഇന്ന് കര്‍ണ്ണാടക സംഗീതത്തിന്റെ സ്വാധീനം വളരെയേറെ കഥകളി ഗാനാലാപാനത്തില്‍ വന്നു കൂടിയിട്ടുണ്ട്. എങ്കില്‍പോലും ചിട്ടപ്രധാനമായിത്തന്നെയാണ് ഗായകര്‍ കഥകളിയില്‍ പാടിവരുന്നത്. കര്‍ണ്ണാടകസംഗീതത്തിലെയും, കഥകളിയിലെയും സംഗീതരൂപങ്ങള്‍ക്ക് വളരെയേറെ വ്യത്യാസങ്ങളുണ്ട്.  
വൈവിദ്ധ്യമേറിയ സംഗീതരൂപങ്ങളാണ് കഥകളിയിലുള്ളത്. ഗീതം, വര്‍ണ്ണം, കൃതികള്‍, പദം, തില്ലാന, ജാവളി
തുടങ്ങിയവയാണ് കര്‍ണ്ണാടകസംഗീതത്തില്‍ കണ്ടുവരുന്ന സംഗീതരൂപങ്ങള്‍ നളചരിതം ആട്ടക്കഥയില്‍ കണ്ടുവ
രുന്ന സംഗീതരൂപങ്ങള്‍. ശ്ലോകം, പദം, ദണ്ഡകം, ചൂര്‍ണ്ണിക, സാരി തുടങ്ങിയവയാണ്. നളചരിതത്തില്‍ സംഗീതരൂപങ്ങള്‍ രചിച്ചിരിയ്ക്കുന്നത് സംസ്‌കൃതം, മണിപ്രവാളം, മലയാളം എന്നീ ഭാഷകളിലാണ്. ഇവയുടെ സംഗീതരചനകളില്‍ വ്യത്യാസം ദര്‍ശിക്കാം.  
ശ്ലോകം
ഒരു കഥാപാത്രത്തെയോ, കഥാപാത്രങ്ങളെയോ അവതരിപ്പിക്കുക എന്നതാണ് ശ്ലോകത്തിന്റെ ധര്‍മ്മം. ശ്ലോകം
പാടുന്ന അതേ രാഗം തന്നെയാണ് തുടര്‍ന്നുവരുന്ന പദത്തിനും ഉപയോഗിക്കുന്നത്. ശ്ലോകം പാടുമ്പോള്‍ രാഗത്തിന്റെ
സമ്പൂര്‍ണ്ണരൂപം കൊണ്ടുവരുവാന്‍ ഗായകര്‍ ശ്രദ്ധിച്ചിരിക്കും.

Singers 
1. Palanad Divakaran 
2. Kottakkal Parameswaran Namboothiri 
3. Kalamandalam M. Gopalakrishnan 
4. Nedumpally Ram Mohan 
5. K.S. Rajeevan 
6. Kalamandalam Surendran 
7. Meledam Narayanan 
8. Kalamandalam Hyder Ali 
9. Kottakkal Madhu 
10.Kalanilayam Ramakrishnan 
11.Kalanilayam Unnikrishnan 
12.Kalamandalam Mohanakrishnan 
13.Athippatta Ravi 
14.Kalamandalam Gangadharan 
15.Kalamandalam Sankaran Embranthiri 
16.Cherthala Thankappa Panickar 
17.Mrs. T.N.Aryadevi 
18.Mattakkara Balachandran 
19.Pathiyoor Shankarankutty 
20.Tirur Nambissan 
21.Kottakkal Narayanan



Kalamandalam Neelakandan Nambisan
Kalamandalam Unnikrishna Kurup 
Kalamandalam Tirur Nambissan  
Kalamandalam Ramankutty Warrior 
Mundaya Venkitakrishna Bhagavatar 
Kalamandalam Gangadharan 
Kalamandalam Sankaran Embranthiri 
Kalamandalam Venmani Haridas 
Kalamandalam Hyderali 
Kottakkal Parameswaran Namboothiri