10-10-17

🍁🍁🍁🍁🍁🍁🍁
കാഴ്ചയിലെ വിസ്മയം...
🎉🎉🎉🎉🎉🎉🎉
🌘ദൃശ്യകലയുടെ വരമൊഴിയിണക്കം
പ്രജിത🌘

സുഹൃത്തുക്കളെ,
        'ദൃശ്യകലയുടെ വരമൊഴിയിണക്ക'ത്തിന്റെ നാൽപ്പത്തിയേഴാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്ന കലാരൂപം കോൽക്കളി
കോലുകൊണ്ടുള്ള കളിയാണ് കോല്‍ക്കളി. മെയ്യും കയ്യും മനസും ഒരു ജോടി കോലില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് കളി. വിവിധ ജാതിക്കാരും മതക്കാരും കോല്‍ക്കളി അവതരിപ്പിക്കാറുണ്ട്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കോല്‍ക്കളി പ്രചാരത്തിലുണ്ട്.കോലടിക്കളി, കമ്പടിക്കളി, കോലുകളി, കോലാട്ടം എന്നീ പേരുകളിലും കോല്‍ക്കളി അറിയപ്പെടുന്നു. പ്രാദേശിക വ്യത്യാസങ്ങള്‍ കളിയില്‍ പ്രകടമാണ്. പദഭംഗിയും താളാത്മകതയും കോല്‍ക്കളി പാട്ടുകളുടെ പ്രത്യേകതകളാണ്. ചുരുങ്ങിയത് പതിനാറ് കളിക്കാരെങ്കിലും വേണം  മെയ്യും കണ്ണും കോലും ഒത്തിണങ്ങിയാലെ കളി നന്നാവൂ.

കളരിയഭ്യാസവുമായും പൂരക്കളിയുമായും അഭേദ്യ ബന്ധം കോല്‍ക്കളിക്കുണ്ട്. കളിയില്‍ പ്രയോഗത്തിലുള്ള ചുവടുകളും മെയ്യഭ്യാസമുറകളും കളരിയില്‍ നിന്നും പകര്‍ത്തിയതാണെന്നു പറയാം. കോല്‍ക്കളിയില്‍ പ്രചാരത്തിലുള്ള വന്ദനം, കളി തൊഴല്‍, ചിന്ത് തുടങ്ങിയ രീതികള്‍ പൂരക്കളിയിലും പ്രയോഗത്തില്‍ ഉള്ളവയാണ്. അങ്കക്കളരിയിലെ വായ്ത്താരിയും അവയുടെ താളവും കോല്‍ക്കളിപ്പാട്ടുകളേയും താളക്രമങ്ങളേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.  

അരയില്‍ മഞ്ഞ പട്ടും തലയില്‍ ചുവന്ന പട്ടുമാണ് കളിക്കാരുടെ വേഷം. ചന്ദനക്കുറി തൊടും. മുസ്ലിംങ്ങള്‍ കൈലിമുണ്ടും ബനിയനും ധരിച്ചു കളിക്കാറുണ്ട്.  

കളിക്കാര്‍ നിലവിളക്കിന് ചുറ്റും നിന്നു കൊണ്ടാണ് കളിക്കുന്നത്. ഓരോ കളിക്കാരന്റെ കൈയിലും രണ്ടു കോലുകള്‍ വീതം കാണും. കൈയിലുള്ള കോലു കൊണ്ട് അന്യോന്യം അടിക്കുകയും തടുക്കുകയും ചെയ്തു കൊണ്ടാണ് കളി മുന്നേറുന്നത്. കളരി മുറകളോടു് സാമ്യമുള്ള  മെയ്യഭ്യാസം കളിയിലുടനീളം പ്രകടമാണ്.

കോല്‍ക്കളിയില്‍ ആദ്യം വന്ദനക്കളിയാണ്. വന്ദനം കഴിഞ്ഞാല്‍ മറ്റു സമ്പ്രദായത്തിലുള്ള കളികള്‍ കളിക്കും. ഇരുന്നുകളി, തടുത്തുകളി, താളക്കളി, കൊടുത്തൊ പോന്ന കളി, തടുത്തു തെറ്റിക്കോല്‍, ഒരു മണി മുത്ത്, ചുറഞ്ഞു ചുറ്റല്‍, ചിന്ത് തുടങ്ങിയ വിഭാഗങ്ങളിലും ഉപവിഭാഗങ്ങളിലുമായി അറുപതില്‍പ്പരം ഇനങ്ങള്‍ കോല്‍ക്കളിയില്‍ പ്രചാരത്തിലുണ്ട്. ഒരോ കളിക്കും പ്രത്യേക താളവട്ടങ്ങളുണ്ട്. താളങ്ങള്‍ക്കനുസരിച്ച ഗാനങ്ങളാണ് പാടുന്നത്. വൈവിധ്യമാര്‍ന്ന താളങ്ങളുടെ സമ്മിശ്രമാണ് കോല്‍ക്കളിപ്പാട്ടുകള്‍. ഭക്തിരസ പ്രധാനമായ കഥകളോടൊപ്പം പ്രാദേശിക ദേവതമാരുടെ വിശദമായ വിവരണങ്ങളും അടങ്ങുന്നവയാണ് ഈ പാട്ടുകള്‍. അതുകൊണ്ടുതന്നെ പ്രാദേശിക ചരിത്രരചനയ്ക്ക് സുപ്രധാനമായ സംഭാവന നല്‍കാന്‍ ഈ പാട്ടുകള്‍ക്ക് കഴിയും.
വന്ദനക്കളിയെ വട്ടക്കോല്‍ എന്നും പറയാറുണ്ട്.

ദിത്തത്തത്ത - ധിന്തത്താ  കിട-ധിത്തൈ ധിമിത്തതില്ലത്തൈ - എന്ന പ്രത്യേക താളക്രമത്തിലാണു വന്ദനക്കളി കളിക്കുന്നത്. ഇരുന്നു കൊണ്ട് കോലടിച്ചാണ് ഇരുന്നു കളി. തടുത്തുകളിയില്‍ ഒരു വട്ടത്തിനുള്ളില്‍ പകുതിഭാഗം കളിക്കാര്‍ അകത്തും മറ്റേ പകുതി ഭാഗം പുറത്തു നിന്നും അന്യോന്യം തടുത്തു കളിക്കുന്നു. വ്യത്യസ്ത താളക്രമത്തിലുള്ള തടുത്തു കളിയാണു താളക്കളി.ഒറ്റക്കളിയണ് ഒരുമണിമുത്ത്. മാപ്പിള (മുസ്ലീം) ഭാഷയുമായും താളവുമായും ഈ കളിക്ക് ബന്ധമുണ്ട്. ഒറ്റയായും ഇരട്ടയായും അവതരിപ്പിക്കുന്ന കളിയാണ് ഒളവും പുറവും. കാലും ശരീരവും ഉപയോഗിച്ചുള്ള ചുറയലും ചുറ്റലും ചവിട്ടി ചുറ്റലിന്റേയും ചുറഞ്ഞുചുറ്റലിന്റെയും പ്രത്യേകതയാണ്. സാവകാശത്തിലുള്ള ചുവടുകളാണ് ചിന്തിന്റെ പ്രത്യേകത. നര്‍ത്തന സ്വഭാവത്തോടെയാണ് ചിന്ത് അവതരിപ്പിക്കുന്നത്.  

താളാത്മകമായ കളിക്കാരുടെ ചുവടുകള്‍ കോല്‍ക്കളിയുടെ സവിശേഷതയാണ്. കളിക്കാരുടെ സ്ഥാനനിര്‍ണ്ണയം കളിയില്‍ പ്രധാനമാണ്. കളിയുടെ ഗതിക്കനുസരിച്ച് അകത്തും പുറത്തുമായി കളിക്കാര്‍ ചുവടു മാറ്റും. കളിക്കാരുടെ സ്ഥാനത്തിനനുസരിച്ച് രണ്ട് വിഭാഗക്കാരായി കാണാവുന്നതാണ്. ഒരു കൂട്ടര്‍ അകവും മറ്റൊരു കൂട്ടര്‍ പുറവും. ഇടക്കിടെ സഥാനം മാറിക്കൊണ്ട് കളിക്കുന്നതിന് കോര്‍ക്കല്‍ എന്നു പറയും. സ്ഥാനം മാറി കളിച്ചാലും കളിയുടെ അവസാനം അതാതു സ്ഥാനത്ത് വന്നെത്തും.

ദൃശ്യ-ശ്രാവ്യ സങ്കേതങ്ങളെ ചാരുതയോടെ സമന്വയിപ്പിക്കുന്ന കലാശില്പമാണു കോല്‍ക്കളി. ഒരോ കളിക്കും പ്രത്യേക താള വട്ടങ്ങളുണ്ട്. താകിടകിടചേം, തകൃതാതില്ലത്തൈ, തിത്താ തിത്താ തിന്തത്താകിട, തക്കിടതില്ലത്തൈ -എന്നിവ കളിയില്‍ ഉപയോഗിച്ചു വരുന്ന ചില താളങ്ങളാണ്. 

ഹിന്ദുക്ഷേത്രങ്ങളെ ചുറ്റിപറ്റിയാണ് കോല്‍ക്കളി നിലനിന്നതും വളര്‍ച്ച പ്രാപിച്ചതും. കോല്‍ക്കളിയുടെ പ്രകടനത്തിലും പ്രചാരണത്തിലും മുസ്ലിംസമുദായവും നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. വ്യത്യസ്തമായ ശൈലികള്‍ മാപ്പിളക്കോല്‍ക്കളിയില്‍ ഉണ്ട്. 'താളക്കളിയും', 'കുരുക്കളുംകുട്ടികളും' ഇത്തരം രണ്ടിനങ്ങളാണ്. ശ്രുതിമധുരങ്ങളായ പാട്ടുകളും ദ്രുതഗതിയിലുള്ള ചലനങ്ങളും താളക്കളിയുടെ പ്രത്യേകതകളാണ്. കോഴിക്കോട് ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെയിടയിലാണ് താളക്കളിക്ക് പ്രചാരം. മലപ്പുറം ജില്ലയില്‍ കുരിക്കളും കുട്ടികളും എന്ന ശൈലിക്കാണ് കൂടുതല്‍ പ്രചാരം. ആശാനാണ് കുരിക്കള്‍. ശിഷ്യന്മാര്‍ കുട്ടികളും. താളാത്മകത കുറവാണ് ഈ ശൈലിയില്‍. വീരരസപ്രധാനങ്ങളായ പാട്ടുകളാണ് കൂടുതലും.   

കോല്‍ക്കളിയില്‍ നീണ്ട കാലത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന പ്രദേശമാണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍. പയ്യന്നൂരിലെ ആനിടില്‍ രാമന്‍ എഴുത്തച്ഛന്‍ ഭക്തിരസപ്രധാനമായ ഒട്ടേറെ കോല്‍ക്കളി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. കലാശപ്പാട്ട് എന്ന കൃതി ഇതില്‍ ശ്രദ്ധേയമാണ്. എതാണ്ടു 150 വര്‍ഷം മുന്‍പ് എഴുതിയ ഈ  കൃതിയിലെ പാട്ടുകള്‍ കോല്‍ക്കളിക്കായി എഴുതിയതാണെന്ന് പാട്ടില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. സമീപകാലത്ത് മലയാള കവിതകളും മറ്റും കോല്‍ക്കളിക്കനു രിച്ച് ചിട്ടപ്പെടുത്തി പാടാറുണ്ട്. വള്ളത്തോളിന്റെയും കുമാരനാശാന്റെയും കവിതകള്‍ ധാരാളമായി ഉപയോഗിച്ചു വരുന്നുണ്ട്. സാക്ഷരതാപ്രവര്‍ത്തനങ്ങളുടെ കാലയളവില്‍ പ്രചരണത്തിനായി ധാരാളം പുതിയ കവിതകളും കോല്‍ക്കളിക്കായി ഉപയോഗിച്ചിരുന്നു.ആകര്‍ഷകമായ രീതിയില്‍ കളി അവതരിപ്പിക്കുന്ന യുവാക്കളുടെ കളിസംഘങ്ങള്‍ പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും ധരാളമുണ്ട്. 

മുന്‍പു കാലത്ത് സ്ത്രീകളും കോല്‍ക്കളിയില്‍ സജീവമായി പങ്കെടുത്തിരുന്നു. സ്ത്രീകള്‍ അവതരിപ്പിക്കുന്ന കോല്‍ക്കളി കോലാട്ടമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നര്‍ത്തനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കളികളാണ് കോലാട്ടത്തിന്റെ പ്രത്യേകത. അപൂര്‍വമായി ഇന്നും സ്ത്രീകളുടെ കളി സംഘങ്ങള്‍ ഉണ്ട്.
മലബാറിലെമുസ്ലീങ്ങളുടെയുംഹിന്ദുക്കളുടെയുംക്രിസ്ത്യാനികളുടെയും കോൽക്കളികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. വന്ദനക്കളി, വട്ടക്കോൽ, ചുറ്റിക്കോൽ, തെറ്റിക്കോൽ, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റൽ, ചുറഞ്ഞു ചുറ്റൽ, ചിന്ത്, ഒളവും പറവും തുടങ്ങി അറുപതോളം ഇനങ്ങൾ കോൽക്കളിയിൽ ഉണ്ട്.

പ്രധാനമായും പുരുഷന്മാർ ആണ് കോൽക്കളിയിൽ പങ്കെടുക്കാറുള്ളതെങ്കിലും സ്ത്രീകളും പെൺകുട്ടികളും ഇതിൽ പങ്കു ചേരാറുണ്ട്. ഇതിനെ “കോലാട്ടം“ എന്നു പറയുന്നു. സാധാരണഗതിയിൽ എട്ടൊ പത്തോ ജോടി യുവാക്കൾ പ്രത്യേക വേഷവിധാനത്തോടെ ഇതിൽ പങ്കെടുക്കുന്നു. ചിലങ്കയിട്ടതൊ ഇടാത്തതൊ ആയ കമ്പുകൾ കോൽ കളിക്കാർ ഉപയോഗിക്കും. നൃത്തം ചെയ്യുന്നവർ (കോൽകളിക്കാർ) വട്ടത്തിൽ ചുവടുവെച്ച് ചെറിയ മുട്ടുവടികൾ കൊണ്ട് താളത്തിൽ അടിക്കുന്നു. നൃത്തം പുരോഗമിക്കുന്നതനുസരിച്ച് കോൽകളിക്കാരുടെ ഈ വൃത്തം വലുതാവുകയും ചുരുങ്ങുകയും ചെയ്യുന്നു. അകമ്പടിഗാനം പതിയെ ഉയർന്ന് നൃത്തം തീരാറാവുന്നതോടേ ഉച്ചസ്ഥായിയിലാവുന്നു.

കണ്ണൂർ അറക്കൽ അലി രാജാവിന്റെ സ്ഥാനാരോഹണത്തിനായി , കളരി അഭ്യാസിയും സംഗീത താള ബോധങ്ങളിൽ കഴിവുമുണ്ടായിരുന്ന ഹൈന്ദവ മുക്കുവ വിഭാഗത്തിൽപെട്ട പൈതൽ മരക്കാൻ 1850 കളിൽ ചിട്ടപ്പെടുത്തിയതാണ് ഇന്നത്തെ കോൽക്കളിയെന്ന് വിലയിരുത്തപ്പെടുന്നു. ക്ഷേത്രകലകൾ അവതരിപ്പിച്ച് പരിചയമുള്ള മരക്കാൻ താളങ്ങളുടെ അകമ്പടിയോടെ പുതിയ ഒരു കലക്ക് രൂപം നൽകുകയായിരുന്നു. 

കഥകളി, കോൽകളി, വേലകളി,തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല രംഗകലാരൂപങ്ങളും അവയുടെ പരിണാമത്തിൽ കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം കളരിപ്പയറ്റിൽ നിന്ന് കടം കൊണ്ടതാണ്. കോൽകളിയിലെ പല വടിവുകളും നൃത്തച്ചുവടുകളും പദവിന്യാസവും കളരിപ്പയറ്റിൽ നിന്ന് കടംകൊണ്ടതാണ്.
മാപ്പിളമാര്‍ക്കിടയില്‍ നിലനിന്നിരുന്ന കോല്‍ക്കളി ഇതില്‍ നിന്നെല്ലാം വ്യതിരിക്തത പുലര്‍ത്തുന്നവയായിരുന്നു. ഒന്നാമതായി അതിന്റെ ഒരുക്കവും ചുവടുകളും ചലനങ്ങളും പാട്ടുകളുമെല്ലാം വശ്യമായ ആത്മീയാനുഭൂതിയാണ് നല്‍കിയിരുന്നത്. പ്രവാചകരെയോ ഖലീഫമാരെയോ സംബന്ധിച്ച പാട്ടുകളാണ് അതിന് ഈണം പകരുന്നത്. 8, 10, 12 എന്നിങ്ങനെ ഇരട്ടയാണ് കോല്‍ക്കളി സംഘം ഉണ്ടായിരുന്നത്. പ്രത്യേകം അളവിലും രൂപത്തിലുമുള്ള കോലുകള്‍ താളാത്മകമായി കൂട്ടിമുട്ടി ശബ്ദ വീചിക ഉയര്‍ത്തി ഒപ്പം ഗാനാലാപനത്തോടെ ചുവടുകള്‍ ദ്രുതഗതിയില്‍ ചലിപ്പിച്ച് വട്ടത്തില്‍ ഓടിക്കൊണ്ട് കളി മുറുക്കുന്നു. കളരിപ്പയറ്റിലെ അഭ്യാസങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം മെയ്‌വഴക്കത്തോടെ അകത്തേക്കും പുറത്തേക്കുമായി ഇടം വലം പിരിഞ്ഞുകളിക്കാന്‍ വൃത്തങ്ങള്‍ സൃഷ്ടിക്കുന്നു. വൃത്തത്തിന്റെ പരിധി ഏറുകയും കുറയുകയും ചെയ്യുന്നു. അതോടെ ഉള്ളിലെയും പുറത്തെയും ജോടികള്‍ തമ്മില്‍ മാറിയും മറിഞ്ഞും തിരിഞ്ഞും കോലുകള്‍ മുട്ടി തകര്‍ക്കുന്നു. താള ഭംഗിയും അഭ്യാസ ചാതുരിയും ചേര്‍ന്ന കലാരൂപമാണിത്. കള്ളിമുണ്ടും ബനിയനും തലയില്‍ ഉറുമാലുമാണ് വേഷം. പാട്ടില്ലാതെയും കോല്‍ക്കളി കളിക്കാറുണ്ട്, പക്ഷേ കളിയുടെ ആത്മാവ് മാപ്പിളപ്പാട്ടാണ്.
യുദ്ധപ്പാട്ടുകള്‍, കെസ്സുപാട്ടുകള്‍, ചരിത്രപ്പാട്ടുകള്‍, തുടങ്ങിയവയെല്ലാം കോല്‍ക്കളി വേദികളില്‍ ആലപിക്കാറുണ്ട്. മാപ്പിളമാര്‍ക്കിടയില്‍ തന്നെ വിവിധ രൂപത്തിലും ഭാവത്തിലുമാണ് കോല്‍ക്കളി നിലനിന്നത്. പല നാടുകളിലും പല ശൈലിയിലാണ് ചുവടുകള്‍. താലക്കളിയാണ് അതിലൊന്ന്. കോല്‍ക്കളിയുടെ ലളിതമായ ശൈലിയാണിത്. തീരപ്രദേശങ്ങളില്‍ ഈ ശൈലിയാണ് കാണപ്പെടുന്നത്. കോഴിക്കോട്, പരപ്പനങ്ങാടി, വള്ളിക്കുന്ന്, ചാലിയം, ബേപ്പൂര്‍, തലശേരി തുടങ്ങിയ ഇടങ്ങളിലെല്ലാം ഇത് അനുവര്‍ത്തിച്ചു വരുന്നു. ഉറപ്പുള്ള വൃക്ഷക്കമ്പുകളോ വേരുകളോ ഉപയോഗിച്ചാണ് സാധാരണ കോല്‍ക്കളിക്ക് കോലുകള്‍ ഉണ്ടാക്കിയിരുന്നത്. ഒരഗ്രം അല്‍പം കട്ടികൂടിയതും മറ്റേത് അല്‍പം കുറഞ്ഞതുമായ നിലയിലായിരിക്കും അതിന്റെ രൂപം. ഉറപ്പിനായി എണ്ണ തേച്ച് ഉണക്കുകയും ചെയ്യാറുണ്ട്. മുമ്പ് പറഞ്ഞപോലെ ഈരണ്ടായി ആറുമുതല്‍ പതിനാറുവരെയാണ് ഇതിലെ അംഗങ്ങളുടെ എണ്ണം. കളിയിലെ ഓരോ ഘട്ടങ്ങളും അടക്കം എന്ന പേരിലാണ് വിളിക്കപ്പെട്ടിരുന്നത്. കളിയുടെ അവസാനം അടക്കംവെക്കലെന്നും അറിയപ്പെടുന്നു.

പയ്യന്നൂർ കോൽക്കളി
പയ്യന്നൂർ കോൽക്കളി എന്ന നാടൻ കലാരൂപത്തിന് മഹാഭാരതകഥയോളം പഴക്കമുണ്ടെന്ന് കോൽക്കളിപ്പാട്ടിന്റെ ചരിത്രരേഖകളിൽ പ്രതിപാദിക്കുന്നു.  “പണ്ട് സർപ്പസ്ഥല കുഞ്ജിതദേശത്ത്  ലീല ബഹുതരം കാളിന്ദീതീരത്ത് സുന്ദരമായുള്ള വൃന്ദാവനം തന്നിൽ  വൃന്ദാകരന്മാർക്കും പിന്നെ മുനികൾക്കും  കണ്ടുരസിപ്പാനായിക്കൊണ്ടാരണ്യമതിൽ  പാലാഴി നേർവർണൻ കോലടി നിർമിച്ചു. അർജുന ദുര്യോധനാദികളെക്കൊണ്ട്  ആദിയിൽ ദ്രോണർ കളിപ്പിച്ചു കോലടി..” എന്ന് കോൽക്കളിയുടെ ഉത്ഭവത്തെ സൂചിപ്പിക്കുന്ന പാട്ടുകൾ ഈ കളിയിലൂടെ വിശദമാക്കുന്നുണ്ട്. പയ്യന്നൂർ കോൽക്കളിയുടെ ആവിർഭാവത്തെക്കുറിച്ച് ചരിത്രപരമായ രേഖകളോ തെളിവുകളോ ലഭ്യമല്ല.

ഗ്രാമീണ ജനജീവിതവുമായി ബന്ധപ്പെട്ട കലാരൂപം കൂടിയായ കോലടി സങ്കീർണവും ചടുലവുമായ ചുവടുകളും താളങ്ങളുമായി രാഗവിസ്താരങ്ങളോടുകൂടിയ പാട്ടുകളോടെ കാണികളെ വിസ്മയിപ്പിക്കുന്നു. ഉത്തരമലബാറിലെ പ്രമുഖ ക്ഷേത്രമായ പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട ശ്ലോകങ്ങളും കീർത്തനങ്ങളുമാണ് പയ്യന്നൂർ കോലടിപ്പാട്ടിന് ആധാരം. ആനിടിൽ എഴുത്തച്ഛന്റെ ‘കലശപ്പാട്ട്’ തന്നെ പയ്യന്നൂർ കോൽക്കളി പാട്ടിനും ആസ്പദം. പൂരക്കാലത്തുള്ള പൂരക്കളിപ്പാട്ടും പ്രധാനമായും എഴുത്തച്ഛന്റെ സംഭാവനയാണ്. കാളീനാടകം, അന്നപൂർണ നാടകം തുടങ്ങിയ കൃതികളും രാമനെഴുത്തച്ഛൻ കൈരളിക്ക് നൽകിയ സംഭാവനയാണ്.  പെരുമാളെ ഭജിക്കാനായി കായികശേഷിയുള്ളവർ കോൽക്കളി നടത്തിയതും ഈ കൃതിയിൽ പ്രതിപാദിക്കുന്നു.

 കോൽക്കളിയെ പുതുതലമുറയെ പരിചയപ്പെടുത്താൻ ഏറ്റവും കൂടുതൽ യത്നിച്ച കോൽക്കളി ആചാര്യൻ എടവലത്ത് കണ്ണൻ ഗുരുക്കളെ ഓർമിക്കാതെ പയ്യന്നൂർ കോൽക്കളിയെ പരിചയപ്പെടുത്തുക അസാധ്യമാണ്. കോൽക്കളിപ്പാട്ടുകൾ താളലയത്തോടെ സമൂഹത്തിൽ എത്തിച്ച അനുഗൃഹീത പാട്ടുകാരും പയ്യന്നൂരിന്റെ സംഭാവനയാണ്. പാറന്തട്ട കുഞ്ഞമ്പു പൊതുവാൾ, ഉത്തമന്തിൽ കിഴക്കേവീട്ടിൽ കുഞ്ഞിരാമപ്പൊതുവാൾ, കേളോത്ത് ഉത്തമന്തിൽ രാമപ്പൊതുവാൾ, കിഴക്കേവീട്ടിൽ കണ്ണപൊതുവാൾ, പി.ജി.പൊതുവാൾ, പുത്തലത്ത് നാരായണപൊതുവാൾ അങ്ങനെ നിരവധി പേരുകൾ പയ്യന്നൂരിന്റെ കോൽക്കളി ചരിത്രത്തിലുണ്ട്.


ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട ഇതര ക്ഷേത്രങ്ങളും സമുദായസ്ഥാനങ്ങളും പാട്ടുകളിൽ പരാമർശിക്കുന്നുണ്ട്. പയ്യന്നൂരമ്പലത്തിലെ ‘കാരാളന്മാർ’ എന്നറിയപ്പെടുന്ന പൊതുവാൾ സമുദായം പയ്യന്നൂർ കോൽക്കളിയെ തനിമയുടെ നാടോടിസംസ്കാരം ചോർന്നുപോകാതെ സമൂഹത്തിലെത്തിക്കുന്നു. സമൂഹത്തിൽ പരിഷ്കാരം വർധിക്കുന്നതോടെ പരമ്പരാഗത സംസ്കാരവും കൈമോശം വന്നുപോകുന്ന കാലത്ത് പയ്യന്നൂരിലെ മഹാദേവഗ്രാമം, അന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ കോലടിയെ ഇന്നും സംരക്ഷിച്ചുനിർത്തുന്നു. ഒരുകാലത്ത് പൊതുവാൾ സമുദായം സംഘടിപ്പിച്ച ആഘോഷങ്ങളിൽ അവതരിപ്പിക്കാനായി രൂപപ്പെടുത്തിയ കളിയാണ് കോൽക്കളിയെന്നും പറയപ്പെടുന്നു. പണ്ടുകാലത്ത് ഓണം, വിഷുപോലുള്ള ആഘോഷങ്ങളിൽ അമ്പലമുറ്റത്ത് പൊതുവാൾ സംഘം കോൽക്കളി നടത്തിയതായി പഴമക്കാർ പറയാറുണ്ട്. ​േകാൽക്കളിയുടെ ഗുരുക്കന്മാരിൽ പ്രധാനികൾ പയ്യന്നൂർ അമ്പലസമീപത്തുള്ള പൊതുവാൾസമുദായക്കാരാണ്. 
വൈവിധ്യമാർന്ന അറുപതോളം കളികളാണ് പയ്യന്നൂർ കോൽക്കളിയിൽ അടങ്ങിയിട്ടുള്ളത്. മൂന്നുമണിക്കൂർ സമയമെടുത്ത് അരങ്ങത്ത് കളിക്കേണ്ട കളിയാണ് കോൽക്കളി.  ഇരുകൈകളിലും ഒരടി നീളമുള്ള കോലുകൾ താളത്തിൽ  കൊട്ടി ഇരുന്നും എഴുന്നേറ്റും ഇടത്തും വലത്തും ചാഞ്ഞ് മുന്നും പിന്നും ചലിച്ച് താളത്തിൽ ചുവടുകൾ വെക്കുന്നു. വട്ടക്കോൽ, ചാഞ്ഞുകളി, തെറ്റിക്കോൽ, തെറ്റിക്കോലും പൂട്ടും, അഞ്ചാംതരം, ചവുട്ടിചുറ്റൽ, തടുത്തുകളി, താളക്കളി, കൊടുത്താമ്പോ, രണ്ടുകൊട്ട്, നാലുകോലും വട്ടക്കോലും, ഒറ്റക്കോൽ, ചിന്ത്, ഒരുമണിമുത്ത്, തൊഴുതുകളി തുടങ്ങിയവയാണ് കോൽക്കളിയിലെ ഏടുകൾ. വന്ദനശ്ലോകം ചൊല്ലി കളി അവസാനിക്കുമ്പോൾ കാഴ്ചക്കാർ ഗൃഹാതുരതയുടെ മടിത്തട്ടിലേക്ക് മടങ്ങിപ്പോകുന്നു. കളിയുടെ തുടക്കവും ഒടുക്കവും സുബ്രഹ്മണ്യവന്ദനമാണ് പാട്ടുകളായി നിറയുന്നത്. 

പയ്യന്നൂർ ​േകാൽക്കളിയുടെ അനുബന്ധമായി ‘ചരടുകുത്തിക്കളി’യും കളരിയും മെയ്യഭ്യാസവുമായി ഗ്രാമം പ്രതിഭയുടെ യുവാക്കൾ അരങ്ങിൽ അവതരിപ്പിക്കുന്നു. കളിക്കാരും താളക്കാരും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ് ചരടുകുത്തിക്കളി. വട്ടത്തിലുള്ള കളിക്കാരുടെ മധ്യത്തിൽ തൂണുറപ്പിച്ച് നിർത്തുന്നു. അതിൽ വൃത്താകൃതിയിൽ മരപ്പലകയും ഉറപ്പിക്കും. പലകയുടെ ദ്വാരത്തിൽ കെട്ടിയ ചരടുകളുടെ ഒരറ്റം കളിക്കാരുടെ ചെറുവിരലിൽ ബന്ധിപ്പിക്കുന്നു. കളിക്കാരുടെ ചലനങ്ങൾക്കനുസരിച്ച് ചരടു കോർത്തുവരികയും ഒരു വലയുടെ രൂപം പ്രാപിക്കുകയും ചെയ്യുന്നു. മടക്കം കളിച്ച് കളിയവസാനിക്കുമ്പോൾ വലയഴിഞ്ഞ് ചരടുകൾ പൂർവസ്ഥിതിയിലാവുന്നു. കളിക്കാർ ശ്രദ്ധയോടെ ചുവടുവച്ചില്ലെങ്കിൽ ചരട് പൂർവസ്ഥിതി പ്രാപിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. 

പയ്യന്നൂർ പൊതുവാൾക്കന്മാരും കളരികളും തമ്മിലുള്ള ബന്ധമാണ് ഗ്രാമം പ്രതിഭ പുനരാവിഷ്കരിക്കുന്ന കളരിപ്പയറ്റും മെയ്യഭ്യാസവും.  പയ്യന്നൂരിലെ ഒരുകാലത്തെ സമുദായ തറവാട് കളരികൾ പിൽക്കാലത്ത് അഭ്യാസക്കളരികളായി രൂപാന്തരം പ്രാപിക്കുകയുണ്ടായി. കല്ലിടിൽ വലിയവീട്, ചൂവാട്ട വലിയവീട്, ആനിടിൽ പടിഞ്ഞാറ്റ, കേളോത്ത്, മുണ്ട്യത്ത്, തൃക്കരിപ്പൂർ ഉത്തമന്തിൽ, കാരയിൽ കണ്ടമ്പത്ത് തുടങ്ങിയവയെല്ലാം പണ്ടുകാലത്തെ പേരുകേട്ട സമുദായ കളരികളായിരുന്നു. പുത്തലത്ത് കമ്മാരപൊതുവാൾ, ടി.കെ.കോമപ്പൊതുവാൾ, കെ.യു.രാമപ്പൊതുവാൾ, യു.കെ.ചെറു കുഞ്ഞിക്കണ്ണ പൊതുവാൾ, യു.കെ.കുഞ്ഞമ്പു പൊതുവാൾ, കെ.കെ.പി.കോരപൊതുവാൾ തുടങ്ങി ഡോ. എ.കെ.വേണുഗോപാലനും പയ്യന്നൂർ പ്രഭാകരനും പയ്യന്നൂർ കോൽക്കളിയെ ജനകീയമാക്കിയവരാണ്.

കോലത്തിരി, പടവീരൻമാരായിരുന്ന കല്ലിടിൽ കണ്ണൻ, ഉത്തമന്തിൽ ചിരുകണ്ഠൻ, കണ്ടമ്പത്ത് കണ്ണമ്മൻ, കരിപ്പത്ത് ചാത്തപ്പൻ എന്നിങ്ങനെയുള്ള ഒരുകാലത്തെ കളരിഗുരുക്കളെ ഓർമിച്ചാണ് കളരി -മെയ്യഭ്യാസങ്ങൾ അറബ് നാട്ടിലും പ്രദർശിപ്പിച്ചത്. കാഴ്ചക്കാരെ സൂചിമുനയിൽ നിർത്തിക്കാൻ ശേഷിയുള്ള ആയോധന കലകൾ അരങ്ങിലാടിയശേഷം തീപ്പന്തങ്ങൾ കൊണ്ടാണ് ഗ്രാമം പ്രതിഭ ആസ്വാദകരെ കൈയിലെടുക്കുന്നത്. തീഗോളത്തിന് നടുവിലൂടെ അശ്വവേഗത്തിൽ ചാടിയും മറിഞ്ഞും നാലാൾനിരയെ ചാടിക്കടന്നും പയ്യന്നൂരിലെ യുവാക്കൾ പ്രവാസലോകത്തും വിസ്മയം സൃഷ്ടിക്കുകയായിരുന്നു. ഗ്രാമം പ്രതിഭയിലെ കലാകാരന്മാരെല്ലാം സാധാരണ തൊഴിൽ ചെയ്ത് ജീവിക്കുന്ന യുവാക്കളാണ്. ഒരു നാടിന്റെ തിരിച്ചറിവിനുള്ള പ്രാചീന നാടൻകല നശിക്കാതിരിക്കാൻ ജീവൻ പണയപ്പെടുത്തിയും അവർ അതിസാഹസികതയ്ക്ക് മുതിരുകയാണ്. സ്വന്തം നാടിന്റെ പൗരാണിക സംസ്കൃതി നഷ്ടപ്പെടാതിരിക്കാൻ ഒരു യുവതയുടെ ആത്മസമർപ്പണം കൂടിയാണ് പയ്യന്നൂർ കോൽക്കളി

ചരടുപിന്നി കോൽക്കളി


ച­ര­ടു­കു­ത്തി­ കോൽ­ക്കളി
ഒരു നാ­ടൻ ക­ല­യാ­ണ് 'ച­ര­ടു­കു­ത്തി­ കോൽ­ക്ക­ളി'. പ­യ്യ­ന്നൂ­രി­ന്റെ ത­ന­ത്‌ നാ­ടൻ ക­ല­യാ­യ പയ്യന്നൂർ കോൽ­ക്കളിയിലെ ആകർ­ഷ­ക ­ഇ­ന­മാ­ണ് ഇത്.
ച­ര­ടു­കു­ത്തി­ കോൽ­ക്കളി
കളിരീതി
വൃ­ത്താ­കൃ­തി­യിൽ കോ­ലു­മേ­ന്തി നിൽ­ക്കു­ന്ന ക­ളി­ക്കാ­രു­ടെ ക­യ്യിൽ ച­ര­ടു­കെ­ട്ടി അ­തി­ന്റെ മ­റ്റെ അ­റ്റം മ­ദ്ധ്യ­ത്തിൽ ഉ­റ­പ്പി­ച്ചു­വെ­ച്ച തൂ­ണിൽ കെ­ട്ടു­ക­യും ക­ളി­ക്കാർ ക­ളി­ക്കു­ന്ന­തി­നൊ­പ്പം ച­ര­ട്‌ വ­ല പോ­ലെ നെ­യ്‌­ത്‌ വ­രി­ക­യും മ­ട­ക്കം ക­ളി­ക്കു­മ്പോൾ ച­ര­ട്‌ അ­ഴി­ഞ്ഞ്‌ വ­ന്ന്‌ പ­ഴ­യ രീ­തി­യി­ലാ­വു­ക­യും ചെ­യ്യു­ന്ന­താ­ണ്‌ ക­ളി­യു­ടെ പ്ര­ത്യേ­ക­ത. ചുവടുകൾക്കൊപ്പം വർണച്ചരടുകളാൽ വല നെയ്തുണ്ടാകുന്ന ആകർഷണീയമായ കളിയാണ്ഇത്. പാട്ടിനൊപ്പം കോലടിച്ച് കളത്തിനകത്തേക്കും പുറത്തേക്കും ചുവടുകൾ വെയ്ക്കുന്നതിനൊപ്പം അടുത്ത് നിൽക്കുന്ന കളിക്കാരുടെ മുന്നിലൂടെയും പിന്നിലൂടെയും മറികടന്ന് കളിച്ചുപോകുമ്പോഴാണ് വർണനൂലുകളിൽ വല രൂപപ്പെടുന്നത്. കോൽ­ക്ക­ളി­യി­ലെ മൂ­ന്ന്‌ ക­ളി­ക­ളാ­ണ്‌ സാ­ധാ­ര­ണ­യാ­യി ച­ര­ടു­കു­ത്തി­കളിയായി ക­ളി­ക്കാ­റു­ള്ള­ത്‌. കോൽക്കളിരംഗത്ത് സാധാരണയായി പുരുഷൻമാരാണ് ഉള്ളതെങ്കിൽ, ച­ര­ടു­കു­ത്തി­ കോൽ­ക്കളി വനിതകളാണ് അവതരിപ്പിച്ചുകാണുന്നത്.

  വടക്കൻ കേരളത്തിലെ കോൽക്കളി പരിശീലനക്കളരിയിൽ നിന്നും...

ഗവ.മോഡൽ HSLPS.തെെക്കാട് 2008_2009അദ്ധ്യയന വർഷത്തിൽ നടത്തിയ ഒരു പ്രത്യേക പ്രവർത്തനം👇
തെക്കന്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്ന ചരട് പിന്നിക്കളി, കോലാട്ടം എന്നീ നാടന്‍ കലാരൂപങ്ങള്‍ സ്കൂള്‍ പാഠ്യ പദ്ധതിയില്‍ തനതു പ്രവര്‍ത്തനങ്ങളില്‍ ഉള്‍പെടുത്തി പരിശീലിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. കോലാട്ടത്തിന്‍റെ താളങ്ങള്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളിലും എത്തിയത് ഒരു പുതിയ പഠന പ്രവര്‍ത്തനമായിട്ട് മാത്രമല്ല പുതിയ ഒരു നാടന്‍കലാ സംസ്കാരം സ്വാംശീകരിക്കുന്നതിലുമാണ്. ഈ പ്രവര്‍ത്തനം സംസ്ഥാനതലത്തില്‍ ശ്രദ്ധേയമാക്കാന്‍ സഹായിച്ചത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ്.


പയ്യന്നൂർ കോൽക്കളി, അറയ്ക്കൽ രാജാവിന്റെ സ്ഥാനാരോഹണത്തിനായി 1850 കളിൽ പെെതൽമരയ്ക്കാർ ചിട്ടപ്പെടുത്തിയ ഇന്നത്തെ കോൽക്കളി, ആനിടിൽ രാമനെഴുത്തച്ഛന്റെ കലാശപ്പാട്ട് എന്നറിയപ്പെടുന്ന കോൽക്കളിപ്പാട്ടുകൾ എന്നിവയിലൂടെ വളർന്ന് ഇന്ന് കലോത്സവ വേദികളിലും,ഗിന്നസ് ബുക്കിലും വരെ എത്തിനിൽക്കുന്ന നമ്മുടെ കോൽക്കളിയെ കുറിച്ച് അൽപംകൂടി..(മുഷിയുന്നുണ്ടെങ്കിൽ ക്ഷമിക്കണേ..🙏🙏)
കോല്‍ക്കളി
കോല്‍ക്കളിക്ക് മത വംശീയമായൊരു പശ്ചാത്തലമില്ല. ലോകത്തെവിടെയുമുള്ള നാടോടി ജനവിഭാഗങ്ങള്‍ ഏറ്റവുമെളുപ്പത്തില്‍ കിട്ടാവുന്ന ഉപകരണം എന്ന രീതിയില്‍ കോലുകള്‍ കൂട്ടിയടിച്ചുണ്ടാക്കിയ കലാരൂപം ആഫ്രിക്കന്‍ ആദിമ നിവാസികള്‍ക്കിടയിലും ദക്ഷിണ അമേരിക്കന്‍ ആദിമ നിവാസികള്‍ക്കിടയിലും സംഗീത പ്രകടനത്തിനിടയില്‍ മരക്കമ്പുകള്‍ കൂട്ടിയടിക്കുന്നത് പുതുമയൊന്നുമല്ലെന്ന് പറയപ്പെടുന്നു. മലബാര്‍ പ്രദേശത്ത് പുലയര്‍, തിയ്യര്‍, വേട്ടുവര്‍ തുടങ്ങിയ ജാതിക്കാര്‍ക്കിടയില്‍ കോല്‍ക്കളി പണ്ടുമുതലേ പ്രചാരത്തിലുണ്ടായിരുന്നുവത്രെ. കേരളത്തിലെ വിഭിന്ന ജാതിവിഭാഗങ്ങളില്‍നിന്ന് മത പരിവര്‍ത്തനം നടത്തിയവര്‍ മാപ്പിള എന്ന ഏക സാമൂഹികതയില്‍  സമന്വയിക്കപ്പെട്ടതില്‍ പിന്നെയും പൂര്‍വ ജാതി സമൂഹങ്ങളുടെ കലാരീതികളും മറ്റും പൂര്‍ണ്ണമായുും തിരസ്‌കരിച്ചില്ല. അതിനാല്‍ അവരുടെ കലാ സമ്പ്രദായങ്ങളെ മാപ്പിള വംശീയതയിലേക്ക് കൂട്ടിച്ചേര്‍ത്തു. അത്തരമൊരു കൂട്ടിച്ചേര്‍ക്കലാണ് കോല്‍ക്കളിയുടെത്. ഇതാണ് പൊതുവെ ജനസ്സമൂഹത്തിന് കോല്‍ക്കളിയെപ്പറ്റിയുള്ള കാഴ്ച്ചപ്പാട്. സാദൃശ്യമുള്ള ഒരുപാട് കലാരൂപങ്ങള്‍ വിവിധ ജാതികള്‍ക്കിടയിലും ഗോത്രങ്ങള്‍ക്കിടയിലും നിലവിലുണ്ടാകാം. കലാരൂപത്തിന്റെ തനിമയിലും സാമൂഹികതയിലുമാണ് അവ മറ്റുള്ളതില്‍ നിന്ന് വ്യതിരിക്തമാകുന്നുത്. ദ്രുതചടുലമായ താളപ്പെരുപ്പങ്ങള്‍ ആയാസരഹിതമായ ചുവടുവെപ്പിന്റെയും മെയ്‌വഴക്കത്തിന്റെ സാന്നിദ്ധ്യം, മാപ്പിളപ്പാട്ടിന്റെ രംഗ പശ്ചാത്തലം, എന്നിവയാണ് കോല്‍ക്കളിയുടെ മാപ്പിള മാനം സ്വരൂപിക്കുന്ന ഘടകങ്ങള്‍.  
ഹരിജന്‍, നായര്‍ വിഭാഗങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് മാപ്പിള കോല്‍ക്കളി. മാപ്പിള കോല്‍ക്കളിയില്‍ തന്നെ വ്യത്യസ്തമായ രണ്ടു ശൈലികളുണ്ട്. തീരപ്രദേശങ്ങളായ വടകര, തിക്കോടി, കോഴിക്കോട്, ബേപ്പൂര്‍, ഫറോക്, ചാലിയം, പരപ്പനങ്ങാടി, വള്ളിക്കുന്ന് എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള താളക്കളി എന്ന ഒരിനവും മലബാറിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളിലും മലപ്പുറം ജില്ലയില്‍ പൊതുവായും പ്രചാരത്തിലുള്ള കുരിക്കളും കുട്ടികളും മറ്റൊരിനവും. 

കുരിക്കളും കുട്ടികളും : കഴുത്തില്‍ ഉറുമാന്‍ കെട്ടി കള്ളിമുണ്ടുടുത്ത് അരക്കു ചുറ്റും ഉരുക്കള്‍ അണിഞ്ഞാണ് ഇതവതരിപ്പിക്കുക. കുരിക്കള്‍ ശിഷ്യരായ കുട്ടികളോടൊപ്പം കളിക്കുകയും വായ്താരികള്‍ പറയുകയും ചെയ്യുന്നു. വീരരസപ്രധാനങ്ങളായ മാപ്പിളപ്പാട്ടുകളും കെസ്സുപ്പാട്ടുകളുമാണ് ഇതില്‍ പാടുന്നത്. അര്‍ത്ഥപൂര്‍ണ്ണമായ  വായ്ത്താരികളുടെ കുറവ് ഇതിന്റെ ന്യൂനതയാണ്. താളവട്ടങ്ങള്‍ താളാത്മകമാവുകയോ ശാസ്ത്രീയമാവുകയോ ചെയ്യുന്നില്ല. കളിയിലെ ചലനങ്ങള്‍ മാറുന്നതിന് മുമ്പ് ഓര്‍മ എന്ന് പറഞ്ഞ് ശിഷ്യന്‍മാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. വായ്ത്താരികള്‍ക്കനുസൃതമായാണ് കളികള്‍ സംവിധാനം ചെയ്തിരിക്കുന്നത്. 

താളക്കളി : അര്‍ത്ഥപൂര്‍ണ്ണമായ താളവട്ട വായ്താരികള്‍ ഉള്‍ക്കൊള്ളുന്നതാണിത്. മനോഹരമായ ചലനങ്ങളും താളാത്മകമായ കോല്‍മുട്ടുകളും ഇതിനെ ഹൃദ്യമാക്കുന്നു. തച്ചോളിക്കളി കടത്തനാടന്‍ കളിയില്‍ നിന്നാണെങ്കില്‍ ഇതിന്റെ ഉത്ഭവം മാപ്പിളക്കളരിയില്‍ നിന്നാണ്.
കോലുകള്‍: മൂപ്പെത്തിയ പന, കവുങ്ങ്, എന്നിവയുടെ തടികൊണ്ടാണ് ഇത് നിര്‍മിക്കുന്നത്. കൈപിടിയുടെ താഴെ ചിലമ്പുകള്‍ നില്‍ക്കത്തക്ക രീതിയിലാണ് നിര്‍മാണം. കോലുകള്‍ പിടിക്കുന്ന ഭാഗത്ത് നിന്നും എതിര്‍ഭാഗത്തേക്ക് വരുന്തോറും വണ്ണം കുറഞ്ഞുവരുന്നു. 

അംഗ സംഖ്യ: എട്ടോ പത്തോ, പന്ത്രണ്ടോ പതിനാറോ അംഗങ്ങള്‍ ഉണ്ടാകും. താളവട്ടങ്ങള്‍ അവതരിപ്പിക്കാന്‍ അനുയോജ്യമായ സംഖ്യ പതിനാറാണ്. കോലുകളി, കോലടിക്കളി, കോലടി വെട്ടുംതട, നാടന്‍ കളി, തോട്ടക്കളി എന്നിവ കോല്‍ക്കളിയുടെ ഇനങ്ങളാണ്. മാപ്പിളക്കോല്‍ക്കളി പദംപദമായി പിരിമുറുക്കിപ്പോരുന്ന അഞ്ച് അടക്കങ്ങള്‍ അഥവാ ഘട്ടങ്ങള്‍ ഉണ്ടാകും. ഇതില്‍ കളിക്കാര്‍ അനുനിമിഷമെ ന്നോണം സഥാനം മാറിക്കൊണ്ടാണ് കളിക്കുക. ഇങ്ങനെ സ്ഥാനം മാറിക്കളിക്കുന്നതിനെ കോര്‍ക്കല്‍ എന്നുപറയുന്നു. [രാത്രി 9:37 -നു, 10/10/2017] +91 96566 64009: അടക്കം കളിച്ചവസാനിപ്പിക്കുന്നതിന് അടക്കം വെക്കല്‍ എന്ന് പറയുന്നു. ഓരോ ഘട്ടത്തിനും പൊതുവായ തുടക്കത്താള വായ്ത്താരി അടക്കത്താള വായ്ത്താരികളുമുണ്ട്. വായ്ത്താരികളുടെ വ്യത്യാസമനുസരിച്ച് ചെറുകളി, ചെറിയ താളം കളി, വലിയ താളം കളി, ചെറിയ ഒഴിച്ചളിമുട്ട്, വലിയ ഒഴിച്ചളിമുട്ട്, മുന്നടി നേരെ മാറല്‍, കടും കടുത്തയ്, അന്ന്കളി എന്നിങ്ങനെയുള്ള അടക്കങ്ങളായാണ് കളിയെ തരം തിരിച്ചത്. ഓരോ വട്ടപ്പാട്ടോടുകൂടിയാണ് ഓരോ അടക്കവും തുടങ്ങുന്നത്. വട്ടത്തില്‍ നിന്ന് പാടുകയും മറ്റുള്ളവര്‍ 1 ,2 ,3  1,2,3 താളക്രമത്തില്‍ സാവകാശം കോലുകള്‍ മുട്ടി അതേറ്റുപാടുകയും ചെയ്യുന്നു. പാട്ടിന്റെ അവസാനം പല്ലവി ആവര്‍ത്തിക്കുമ്പോള്‍ മുട്ടുകള്‍ക്ക് വേഗത കൂട്ടിക്കൊണ്ട് (ഗമ്മത്ത്) നിര്‍ത്തുന്നതോടെ ഒരടക്കത്തിന്റെ ആരംഭമായി. ചാഞ്ഞടികളുടെ വായ്താരികള്‍: 1 ചാഞ്ഞടി, ചാഞ്ഞടി നേരെ ബൈക്കളിമാറ്, അവിടെത്തെറ്റിക്കോല്‍ മറുകോല്‍, മറുപുറം ചാഞ്ഞോ, ചാഞ്ഞോ, നേരെ ബൈക്കളിമാറ് അവിടെക്കളിച്ചോ ചൊറത്തടി.
2. രണ്ടാമത്തെ ചാഞ്ഞടിയില്‍ നേരെ ബൈക്കളിമാറ് എന്നതിന് പകരം ബൈക്കളി മില്‍ക്കളി നേരെ ബൈക്കളിമാറ് എന്ന താളമാണ് കളിക്കുന്നത്. 
3. ബൈക്കളിമില്‍ക്കളി ഒയ്ച്ചടിതെറ്റിക്കോല്‍ നേരെ ബൈക്കളിമാറ് എന്നതാകുന്നു. 
4. മൂന്നാമത്തേതിലെ ഒയ്ച്ചടി തെറ്റിക്കോലിന് ശേഷം അവിടെ മിന്‍ഫോ മിന്‍ഫോ നേരെ കൊടുത്തോപോ നേരെ ബൈക്കളിമാറ് എന്ന ഗുരുക്കളുടെ ആജ്ഞയനുസരിച്ച് കളിക്കുന്നു. കോല്‍ക്കളിയില്‍ ഏറനാടന്‍ കടത്തനാടന്‍ എന്നീ രണ്ടുതരമുണ്ട്. ഏറനാടന്‍ കളിക്കാര്‍ വര്‍ണ്ണപ്പകിട്ടുള്ള വസ്ത്രമണിയുമ്പോള്‍ കടത്തനാടന്‍ കളിക്കാര്‍ ഇതത്ര ഗൗനിക്കാറില്ല. 

ചെറിയ താളവും വലിയ താളവും തമ്മിലുള്ള വ്യത്യാസം: മിന്‍കളിയുടെയും കളിച്ചോളിയുടെയും വായ്താരികളുടെ ദൈര്‍ഘ്യം കണക്കിലെടുത്താണ് ഇതിന്റെ വ്യത്യാസം മനസ്സിലാാക്കുക. ചെറിയ താളംകളിയുടെ മിന്‍കളി മിന്‍കളിമിന്‍കളി-മുന്നോട്ടൊഴിച്ചോ- അവിടെ ഒഴിഞ്ഞോ മറിഞ്ഞടി തടുത്തോ തടവ് എന്നാണ്. അതുപോലെ ചെറിയ താളം കളിയിലെ കളിച്ചോ കളിയില്‍ കളിച്ചോ കളിച്ചോ ഒയ്ച്ചടി താളം തക്‌റത തക്‌റത തിത്തെ എന്ന വായ്താരി അവതരിപ്പിക്കുമ്പോള്‍ വലിയ താളം കളിയില്‍ അവതരിപ്പിക്കുന്നത് കളിച്ചോ കളിച്ചോ ഒറ്റത്താളം തീത തിമിത ചില്ലത്തൈ തടുത്തോ എന്ന താളമാണ്. ഇതുപോലുള്ള വ്യത്യാസങ്ങള്‍ ചെറിയ ഒഴിച്ചടി മുട്ട്, വലിയ ഒഴിച്ചടി മുട്ട്, മൂന്നടി നേരെ മാറ്, കുടുകുടുത്തെയ്, അന്ന്കളിയിലെ താളങ്ങളിലും പ്രകടമാണ്. ഇതിലെ കളിച്ചോ കളിയിലെ താളവട്ട വായ്താരികളുടെ വ്യത്യാസമനുസരിച്ചാണ് അടക്കങ്ങള്‍ക്ക് ഇത്തരം പേരുകള്‍ നല്‍കിയിട്ടുള്ളത്. ചെറിയ ഒഴിച്ചളി മുട്ട് ത്താ എന്ന വായ്താരി ഒരു പ്രാവശ്യം കുരിക്കള്‍ ഉരുവിടുമ്പോള്‍ വലിയ ഒഴിച്ചളിമുട്ടില്‍ അത് മൂന്ന് തവണ ഒന്നിച്ചാവര്‍ത്തിക്കുന്നു. കോല്‍ക്കളിയിലെ ഏറ്റവും വേഗത കൂടിയ ചലനങ്ങളാണ് ഒയ്ച്ചടിയില്‍ അവതരിപ്പികുന്നത്. കുഞ്ഞിമുഹമ്മദ് ഗുരുക്കളെ ക്കൂടാതെ അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങളില്‍ പെട്ട പരേതനായ ബീച്ചിക്കോയ ഗുരുക്കള്‍ കേരള സംഗീത അക്കാദമിയുടെ ജേതാവായ ഫറോക്കിലെ അബ്ദു കുരിക്കള്‍, ഈയിടെ മിനായി ദുരന്തത്തില്‍ അന്തരിച്ച കോഴിക്കോട്ടെ മമ്മദ് കോയ ഗുരിക്കള്‍, ചാലിയത്തെ ഇമ്പിച്ചിക്കോയ ഗുരിക്കള്‍, ആലിക്കുട്ടി ഗുരിക്കള്‍ തുടങ്ങിയവര്‍ താളം കളി പ്രചാരകരില്‍ പ്രസിദ്ധമാണ്.