10-09-18b

ആയിരത്തൊന്നുരാവുകൾ
_____
   രതീഷ്
_____

    ലോകത്തിന് കഥയുടെ പൈമ്പാൽ ചുരത്തിത്തന്ന അക്ഷയഖനിയാണ് ആയിരത്തൊന്ന് രാവുകൾ എന്ന അലിഫ് ലൈലവ ലൈലാ .ഈ കഥയ്ക്ക്; കഥാസമാഹാരത്തിന് ഒരു ആസ്വാദനം രചിക്കുക എന്നത് എൻറെ ഉദ്ദേശമേഅല്ല .ആ കഥയിലെ പേരുകൾ ഓർത്തുവയ്ക്കാനും ഇടയ്ക്കിടെ മറിച്ചു നോക്കാനും ഒരു പുസ്തകോർമ്മക്കുറിപ്പ് മാത്രം. ഇന്ത്യ-ചൈന ദ്വീപുകളിൽ പെട്ട വിസ്തൃത രാജ്യം ഭരിച്ചിരുന്ന ഷഹ്റിയാർ. സമർഖണ്ഡിൽ രാജാവായ അനുജൻ ഷാസമാൻ .ചേട്ടനെ കാണാൻ പോയ ഷാ സമാൻ പത്നിയുടെ വഞ്ചന മനസ്സിലായി .ഷഹ്റിയാന്റെ രാജ്യത്ത് വെച്ച് മാദകത്തിടമ്പായറാണിയും മസൂദ് എന്ന നീഗ്രോയും തമ്മിലുള്ള കാമകേളികൾക്ക് സാക്ഷ്യം വഹിക്കേണ്ടിയും വന്നു. സ്വന്തം പത്നിമാരുടെ അവിശ്വസ്തതയിൽ മനംമടുത്ത് രാജാക്കന്മാർ തങ്ങളുടെ അതേ അനുഭവമുണ്ടായ ആളുകളെ അന്വേഷിച്ചിറങ്ങി .അവർക്ക് ഒരു ഭൂതം കട്ടുകൊണ്ടു വന്ന ഉദയസൂര്യനെപ്പോലെ ശോഭയുള്ള ഒരു പെണ്ണിനെ കാണാനായി. അവൾ രാജകുമാരന്മാരെ ഭയപ്പെടുത്തി അവരോടൊപ്പം രമിച്ചു 570 പേർക്കൊപ്പം അതിനുമുമ്പ് അവൾ രമിച്ചിട്ടുണ്ട്! അത്ഭുതശക്തിയുള്ള ഭൂതത്തിന്റെ അവസ്ഥ ഇതാണെങ്കിൽ തങ്ങൾ ദുഃഖിക്കുന്നത് എന്തിനെന്നോർത്ത് അവർ കൊട്ടാരത്തിലേക്ക് പോയി. പത്നി ,അടിമകൾ, പരിചാരകർ ,എന്നിവരുടെ കഴുത്തുവെട്ടി. ഷഹ്റിയാർ നിത്യവും തനിക്കൊരു കന്യക വേണമെന്ന് തീരുമാനിച്ചു .ഓരോ രാത്രിയിലെയും അന്തി കൂട്ടുകാരി പിറ്റേന്ന് ശവമായിമാറുമായിരുന്നു. മൂന്നുകൊല്ലം ഈ പതിവ് തുടർന്നു .ഒരിക്കൽ സ്ത്രീകളെ അന്വേഷിച്ചുപോയ മന്ത്രിക്ക് ഒരു പെൺകുട്ടിയെ പ്പോലും കണ്ടെത്താനായില്ല. ദുഃഖിതനായി വീട്ടിലെത്തിയ മന്ത്രിയോട് മൂത്തമകൾ ഷഹ്റസാദ് കാര്യമന്വേഷിച്ചു .തൻറെ മനോവിഷമം മകളെ അറിയിച്ചപ്പോൾ അവൾ പിതാവിനോട് പറഞ്ഞു, എന്നെ ആ രാജാവിന് വിവാഹം ചെയ്തുകൊടുക്കുക. അനുസരിക്കാതിരുന്ന പിതാവിന് മുന്നിൽ അവൾ ശാഠ്യം പിടിച്ചു .മൃഗഭാഷ അറിയാവുന്ന കർഷകൻ ഭാര്യയുടെ ശാഠ്യത്തിന് മറുപടികൊടുത്തകഥ പറഞ്ഞ് മകളെ ശാഠ്യത്തിൽ നിന്നുപിന്തിരിപ്പിക്കാൻ ശ്രമിച്ചു .പക്ഷേ അവൾ വഴങ്ങിയില്ല .ഒടുവിൽ വിവാഹം നടന്നു . ആദ്യരാത്രി ഷഹ്റസാദ് അനുജത്തി ദുന്യാസാ ദിനോട് , രാത്രി മഹാരാജാവിന്റെ കൗതുകം അവസാനിക്കുന്ന സമയത്തുവന്നാ തന്നോട് കഥ പറയാൻ ആവശ്യപ്പെടണം എന്ന് പറഞ്ഞു. ഷഹ്റിയാർ കഥാ പ്രിയനായിരുന്നു .ഉറക്കം വരാത്ത ആ രാത്രിയിൽ കഥ കേൾക്കാൻ അദ്ദേഹത്തിനും ഔത്സുക്യം തോന്നി .ഷഹ്റസാദ് കച്ചവടക്കാരന്റെയും ഭൂതത്തിന്റെയും കഥ പറഞ്ഞു തുടങ്ങി .മൂന്ന് രാത്രി തികച്ചു ആദ്യകഥ. ഈ കഥയിൽ വിവരിക്കുന്നത് ഖലീഫ ഹാറൂൺ അൽ റഷീദിന്റെ കാലമാണ് .പലപ്പോഴും ഖലീഫ തന്നെയാണ് ഒരു കഥാപാത്രം ,മറ്റൊരാൾ മന്ത്രി ജാഫർ. അവസാനത്തേതിനു തൊട്ടുമുമ്പുള്ള കഥ ജാഫറിന്റെ മരണത്തെ പറ്റിയാണ് .പൊതുവായി അറബിക്കഥകളുടെ മുഖമുദ്രയായ അതിശയോക്തി ഈ കഥകളിൽ ഇല്ല.

  ഡഫറിൻറെയും ബാർബർ കഴിവുകളുടെയും അന്ത്യം

 ഹാറൂൺ അൽ റഷീദ്ന്റെ ജേഷ്ഠൻ അൽ ഖാദിയുടെ മരണം പെട്ടെന്നായിരുന്നു. പ്രശ്നക്കാരനായ അയാളുടെ മരണം അറിയിച്ച, ഒരുപക്ഷേ ചെയ്ത യാഹ്യയെ പ്രധാനമന്ത്രിയാക്കി. മക്കളായ ഫാസിലിനെയും ജാഫറിനെയും മന്ത്രിമാരും മാക്കി .നായാട്ടിനുപോയ ജാഫറിനെ വധിക്കാൻ ഖലീഫ ആളെ വിട്ടു. മസൂർ ഖലീഫയുടെ കൽപ്പന നടപ്പിലാക്കി .ജാഫറിന്റെ കുടുംബം മുഴുവൻ ജയിലിലായി. പിതാവും ജ്യേഷ്ഠനും മർദ്ദനമേറ്റ് മരിച്ചു. അതിൻെറ കാരണം പലരും പലതും പറയുന്നു. വൈദ്യൻ ജിബ്രിൽ ൻെറ വിശ്വാസം ഖലീഫയേക്കാൾ അവർ പ്രശസ്തരായി എന്നതാണ്. പ്രവാചക പരമ്പരയിൽപ്പെട്ട ഒരാളെ രക്ഷപ്പെടാൻ അനുവദിച്ചതിൽ വിരോധം ഉണ്ടായതാണന്നും, ഖുറാസാൻ ആക്രമിച്ച് കീഴടക്കിയപ്പോൾ യാഹ്യയും പുത്രന്മാരും അഗ്നി ആരാധകരുടെ പുണ്യസ്ഥലങ്ങൾ തകർക്കാതെ ഇരുന്നത് അവരും അഗ്നിയുടെ ആരാധകരായതുകൊണ്ടാണെന്നധാരണയും മതദ്രോഹികൾക്ക് ശിക്ഷ ഇളവു നൽകലും അതിൻറെ കാരണമായി കരുതാം .ബിൻഖില്ലി കാനുബ്ൻ അത്തീർ എന്നിവർ വേറൊരു കഥ പറയുന്നു .

   റഷീദിന് രണ്ടുപേരെ പിരിയാനാവില്ല. ഒന്ന് മന്ത്രി ജാഫർ മറ്റൊരു സഹോദരി അബ്ബാസ .പക്ഷേ മൂന്നുപേർക്കും ഒന്നിച്ചിരിക്കുക സാധ്യമല്ല. അതിന് ഉപായമായി ജാഫർ അബ്ബാസയെ വിവാഹം ചെയ്തു .പക്ഷേ അതിനൊരു നിയമമുണ്ടായിരുന്നു, ഖലീഫയുടെ മുമ്പിലെ ഇരുവരും സംഗമിക്കാവൂ. അവർ തമ്മിൽലൈംഗിക മായി ബന്ധപ്പെടാൻ പാടില്ല. കാരണം അവൾക്ക് അഥവാ സന്തതി ഉണ്ടായാൽ അബ്ബാസയുടെ പരമ്പരയുടെ രാജ്യാവകാശം നഷ്ടമാകും.

     അബ്ബാസ് രഹസ്യമായി ജാഫറിനാട് സാമീപ്യം പ്രാർത്ഥിച്ചു .എന്നാൽ അവൻ അനുവദിച്ചില്ല. ജാഫറുടെ മാതാവ് ഇറ്റാസ യുടെ സഹായത്തോടെ വേഷം മാറിയവൾ ശയനമുറിയിൽ എത്തി. പുലരിയിൽ താനാരാണെന്ന് വെളിപ്പെടുത്തിയ അവളോട് തങ്ങളുടെ രണ്ടുപേരുടെയും ജീവിതം തകർന്നു എന്ന് ജാഫർ പറഞ്ഞു .

      അബ്ബാസ യ്ക്ക് ഒരു ആൺകുഞ്ഞ് പിറന്നു. ആ കുഞ്ഞ് ബാറാ എന്ന സ്ത്രീയുടെ പരിചരണത്തിൽ രഹസ്യമായി വളർന്നു. പിന്നീട് കുട്ടിയെ രക്ഷിതാക്കളോടൊപ്പം മക്കയിലേക്ക് മാറ്റി. ജാഫറുടെ പിതാവായ യാഹ്യയുടെ, അന്തപ്പുര കാവലിലെ കർക്കശ തയിൽ കുപിതയായ റാണി സുബൈദ ഭവിഷ്യത്താലോചിക്കാതെ ജാഫർ ഉടെ മകൻ മക്കയിൽ ഉണ്ടെന്ന കാര്യം അറിയിച്ചു. ഉടനെ അൽ റഷീദ് മക്കയിലേക്ക് ഒരു തീർത്ഥയാത്ര പോയി. ഇതറിഞ്ഞ ഉടനെ അബ്ബാസ കുട്ടിയുടെ രക്ഷിതാക്കൾക്ക് യമനിലേക്ക് പോകാൻ രഹസ്യ സന്ദേശം അയച്ചു. മക്കയിലെത്തിയ റഷീദ് രഹസ്യ ചാരന്മാരെ അയച്ചു കുട്ടിയെ കണ്ടെത്തി ബാഗ്ദാദിലേക്ക് തിരിച്ചു. മാർഗ്ഗമദ്ധ്യേ യൂഫ്രട്ടീസ് നദീതീരത്ത് ഉമറിന്റെ കുടീരത്തിൽ വിശ്രമിക്കവേ ജാഫറിനെ കൊല്ലാൻ അയച്ച ആളെ അറിയുകരുംഅബ്ബാസയെയും കൊച്ചുമകനെയും കൊട്ടാരത്തിലെ ഒരു മുറിയിൽ ജീവനോടെ കുഴിച്ചുമൂടി .

   ദമാസ്കസിലെ കവി മുഹമ്മദ് പറയുന്നു :ഒരു സ്നാന മന്ദിരത്തിൽ വച്ച് അബ്ബാസിയുടെ കുട്ടിയെ താൻ കണ്ട്തിരാച്ചറിഞ്ഞിട്ടുണ്ട്. ആ വംശത്തിന്റെ കുലീനത അവനിലും ഉണ്ടായിരുന്നു. അവരെക്കുരുതികൊടുത്ത റഷീദ് അവസാനം സ്വന്തംപെററിന്റെ പേരിൽ പശ്ചാത്തപിച്ചു .മക്കൾ തന്നെ വധിച്ചേക്കുമെന്ന ഭയം അദ്ദേഹത്തെ വളരെ സംഭ്രമിപ്പിച്ചു .ആ മരണംടുസാ എന്ന സ്ഥലത്തുവച്ചാണ് സംഭവിച്ചത് . ഹിജ്റ വർഷം 1093 മാണ്ട് രണ്ടാം മാസത്തിൽ മൂന്നാം തീയതി 47 വയസ്സും അഞ്ചു മാസവും അഞ്ചുദിവസവും പൂർത്തിയാക്കിയപ്പോൾ.

   ശോകകഥ ഷഹ്രിയിർക്ക് ദുഃഖം ഉണ്ടാക്കിയപ്പോൾ ജാസ്മിന്റെയും ആൽമണ്ടിന്റെയും അനുരാഗകഥ പറഞ്ഞ് ആയിരത്തൊന്നാംരാത്രിയും കടന്നു. അവർക്ക് ഇതിനിടയിൽ ഉണ്ടായ കുട്ടികളെ ഷഹരിയാർ സ്വീകരിച്ചു .മന്ത്രിയെ വരുത്തി മകളെ വിവാഹം ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടു. അവളോടൊപ്പംഎന്നും ജീവിക്കാനാണ് ആഗ്രഹമെന്ന് അറിയിക്കുന്നതോടെ ആയിരത്തൊന്ന് രാവുകൾ എന്ന അറബികഥ അവസാനിക്കുന്നു.

രതീഷ്