✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
ജൂൺ 4 മുതൽ 9 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി ( GHSS, തിരുവാലി)
അവലോകനസഹായം
ജ്യോതി ടീച്ചർ( ക്രസന്റ് HSS അടയ്ക്കാകുണ്ട് ) വ്യാഴം, വെള്ളി
പ്രജിത ടീച്ചർ (GVHSS തിരൂർ) തിങ്കൾ , ബുധൻ , ശനി
▪▪▪▪▪▪▪▪▪
പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..
കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ GVHSS ലെ പ്രജിത ടീച്ചറുടെയും അടയ്ക്കാകുണ്ട് ക്രസന്റ് HSS ലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..
ഇത്തവണയും നമുക്ക് ലഭിച്ചത് ചൊവ്വ ഒഴികെയുള്ള പ്രൈം ടൈം പംക്തികളൊന്നും തന്നെ നഷ്ടമാകാത്ത ഒരു വാരമാണ് ..
ചൊവ്വാഴ്ചയിലെ ദൃശ്യകലകൾ നൂറ് ലക്കങ്ങൾ പൂർത്തീകരിച്ചതിനാൽ താൽക്കാലികമായി നിർത്തിവച്ചതിനാലാണ് ഈ വാരം ചൊവ്വ നമുക്ക് ലഭിക്കാതെ പോയത് .
പകരമായി ഈ വരുന്ന ചൊവ്വ മുതൽ മലയാള സർവ്വകലാശാലയിലെ ഡോ.സി.സെയ്തലവി സാർ അവതരിപ്പിക്കുന്ന ലോകഭാഷകൾ എന്ന പംക്തി നമുക്കു മുന്നിലെത്തുന്നു
നമ്മുടെ പ്രിയങ്കരൻ അശോക് സാറിന്റെ ഇടപെടലാണ് ഈ പംക്തിക്ക് സഹായകമായത് എന്ന സന്തോഷവും ഇവിടെ രേഖപ്പെടുത്തുകയാണ് .....
എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതും ഏറെ സന്തോഷകരമാണ് .
ഇനി അവലോകനത്തിലേക്ക് ..
നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..
തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...
http://tirurmalayalam.blogspot.in/?m=1
തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...
https://drive.google.com/file/d/1IJzHIr3K4fkv7IQJD5DPPcg6R6VW92WE/view?usp=sharing
4/6/2018_തിങ്കൾ
സർഗസംവേദനം
♦♦♦♦♦♦♦
സർഗസംവേദനത്തിന് പുതിയ രീതി സ്വീകരിച്ച രതീഷ് മാഷിന് അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് സർഗസംവേദന അവലോകനത്തിലേക്ക്..
.
6 മണിക്ക് തന്നെ സർഗസംവേദനവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.. രാജീവ് ശിവശങ്കറിന്റെയും ദീപനിശാന്തിന്റെയും ഫോട്ടോകൾ രതീഷ് മാഷ് തിരിച്ചറിയലിനായി പോസ്റ്റിയ ഉടനേ സീതയും അശോക് സാറും ശരിയുത്തരങ്ങളുമായി വന്നു.
♦ ഇന്നത്തെ സർഗസംവേദനത്തിന് ചാരുതയേകിയത് സീതടീച്ചറുടേയും രാധാമണി ടീച്ചറുടേയും കലിപാകം എന്ന നോവലിനെക്കുറിച്ചുള്ള വായനാക്കുറിപ്പുകളും,ഗഫൂമാഷ്ടെയും,സ്വപ്ന റാണി ടീച്ചറുടേയും കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ള വായനാക്കുറിപ്പുകളുമായിരുന്നു.നാലും നല്ല ഒന്നാന്തരം കുറിപ്പുകൾ.ദീപനിശാന്തിന്റെയും ഭൂതകാലക്കുളിരിന്റെയും നവമാധ്യമ സ്വീകാര്യത കൊണ്ടാകാം നല്ലൊരു ചർച്ചതന്നെ ആ കൃതിയെ അടിസ്ഥാനമാക്കി നടന്നു. നവയുഗത്തിലെ കലിപുഷ്ക്കര_നളദമയന്തി കഥയുടെ ആവിഷ്ക്കാരമായ കലിപാകത്തെ രതീഷ് മാഷ് ഒന്നുകൂടി വിശദമാക്കി.
♦ ഷഹീറ ടീച്ചർ,പ്രീത രതീഷ്, വിജുമാഷ്,രജനി സുബോധ് ടീച്ചർ, രജനി ആലത്തിയൂർ,നെസിടീച്ചർ, സലൂജ,സബുന്നിസ ടീച്ചർ,ശിവശങ്കരൻ മാഷ്,ഷമീമ ടീച്ചർ, വാസുദേവൻമാഷ്,പ്രജിത...ഇങ്ങനെ ഒരുപാട് അംഗങ്ങൾ പങ്കെടുത്ത ചർച്ച സർഗസംവേദനത്തെ സജീവമാക്കി
🔲 ചൊവ്വാഴ്ച പ്രൈം ടൈം അവതരണമുണ്ടായില്ല
6/6/2918_ബുധൻ
ലോകസാഹിത്യം
♦♦♦♦♦♦♦
കൃത്യം 8.30ന് ഇന്നത്തെ ലോകസാഹിത്യം ആരംഭിച്ചു.ആദികവി വാത്മീകിയെക്കുറിച്ചായി രുന്നു ഇന്നത്തെ ലോകസാഹിത്യവേദി. അവതാരകൻ വാസുദേവൻമാഷ് തയ്യാറാക്കിയ ഗംഭീരൻ പോസ്റ്റ് നല്ലൊരു പഠനസാമഗ്രി തന്നെയാണെന്നതിൽ മറിച്ചൊന്ന് ചിന്തിക്കേണ്ട.വാത്മീകി എന്ന പേരിന്റെ ഉത്പത്തി,കാട്ടാളനിൽ നിന്നും കവിയിലേക്കുള്ള മാറ്റം ,വാത്മീകി രാമായണത്തിന്റെ ആശയം,അദ്ധ്യാത്മരാമായണവും വാത്മീകി രാമായണവും തമ്മിലുള്ള ആശയപരമായ വ്യത്യാസങ്ങൾ,രാമായണത്തിലെ പ്രസിദ്ധമായ ശ്ലോകങ്ങളുടെ വിവരണം....ഇങ്ങനെ സമ്പുഷ്ടമായിരുന്നു വാസുദേവൻ മാഷ്ടെ അവതരണം🤝👏
രാമായണശ്ലോകങ്ങളുടെ വരികൾ,ആശയം,ഓഡിയോ എന്നിവയടങ്ങിയ ലിങ്ക് പ്രവീൺ മാഷ് കൂട്ടിച്ചേർത്തു.കാമിൽ ബുൽക്കെയുടെ കാര്യം രജനി ടീച്ചറും ഓർമിപ്പിച്ചു.രതീഷ് മാഷ്,രജനി ആലത്തിയൂർ,സീത,സബുന്നിസ ടീച്ചർ,ഗഫൂമാഷ്, പ്രമോദ് മാഷ്, റീത്ത ടീച്ചർ,കല ടീച്ചർ,പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി...
07/06/18 വ്യാഴം
🔔 നാടകലോകം 🔔
വ്യാഴാഴ്ച പംക്തിയായ നാടക ലോക ത്തിൽ വിജു മാഷ് ഹിമാചൽ പ്രദേശിലെ നാടക ലോക മാണ് പരിചയപ്പെടുത്തിയത് .
നാടകം , അതിന്റെ ജനപ്രിയ നാടൻ നാട്യ രൂപങ്ങൾ, പാട്ടുകൾ, ലക്ഷ്യങ്ങൾ, സവിശേഷതകൾ എന്നിവ വീഡിയോ ലിങ്കുകൾ സഹിതം വിജു മാഷ് സമഗ്രമായി പരിചയപ്പെടുത്തി
📕 നമുക്ക് പരിചിതമല്ലാത്ത ഹിമാചൽ നാടകങ്ങളെ വളരെ കൗതുകത്തോടെയാണ് അംഗങ്ങൾ വായിച്ചത്
🔴പ്രമോദ് മാഷ്, സീതാദേവി ടീച്ചർ, വെട്ടം ഗഫൂർ മാഷ്, ശിവശങ്കരൻ മാഷ് എന്നിവർ വേദിയിൽ അഭിവാദ്യങ്ങളുമായെത്തിച്ചേർന്നു
08/06/18 വെള്ളി
💿 സംഗീത സാഗരം 💿
വെള്ളിയാഴ്ച സംഗീത സാഗരം അവതരിപ്പിക്കാൻ രജനി ടീച്ചർക്ക് കഴിയാത്തതിനാൽ പകരക്കാരിയായാണ് പ്രജിത ടീച്ചറെ ത്തിയതെങ്കിലും' എന്തരോ മഹാനുഭാവുലു' എന്ന് പ്രകീർത്തിക്കവിധത്തിലായിരുന്നു ടീച്ചറുടെ അവതരണം,
കർണാടക സംഗീതത്തിലെ ഏറെ ശ്രദ്ധേയമായ ആഭോഗിരാഗമാണ് ടീച്ചർ പരിചയപ്പെടുത്തിയത് .
🌈രാഗങ്ങളും കീർത്തനങ്ങളും സവിശേഷതകളും ആ രാഗങ്ങളിലുള്ള സിനിമാ ഗാനങ്ങളും പ്രാചീന നവീന സംഗീതജ്ഞരേയും ഓഡിയോ ക്ലിപ്പുകൾ, വീഡിയോ ലിങ്കുകൾ, ചിത്രങ്ങൾ സഹിതം വിശദമായി ടീച്ചർ പരിചയപ്പെടുത്തി.
🔴 പ്രിയ ടീച്ചർ, റീത്ത ടീച്ചർ, വെട്ടം ഗഫൂർ മാഷ് തുടങ്ങിയവർ ഉചിതമായ കൂട്ടിച്ചേർക്കലുകളുമായെത്തി യത് പ്രശംസനീയം തന്നെ.
🔔വാസുദേവൻ മാഷ്, ശിവശങ്കരൻ മാഷ്, കല ടീച്ചർ, രതീഷ് മാഷ്, പ്രമോദ് മാഷ്, മിനി ടീച്ചർ, ശ്രീല ടീച്ചർ, രജനി ടീച്ചർ, സീതാദേവി ടീച്ചർ,വർമ്മ മാഷ്, രാധാമണി ടീച്ചർ, രവീന്ദ്രൻ മാഷ് തുടങ്ങിയവർ സംഗീത സാഗരത്തിലാറാടി ധന്യരായിത്തീർന്നു
9/5/2018_ശനി
നവസാഹിതി
📕📒📕📒📕📒📕📒
പുതുരചനകൾക്കൊരിടമായ നവസാഹിതി നെറ്റ് പണിമുടക്കിയാലോ എന്ന് കരുതി 10 മിനിറ്റ് മുമ്പ് തന്നെ അവതാരക സ്വപ്ന ടീച്ചർ ആരംഭിച്ചു. പംക്തി മുടങ്ങാതിരിക്കാൻ കാതിച്ച ഈ ആത്മാർത്ഥതയ്ക്ക്🙏🙏
മഴപ്പെയ്ത്ത് പോലെ മനസ്സിലേക്ക് അരിഞ്ഞിറങ്ങുന്ന മഴക്കവിതകൾ...(നൊമ്പരച്ചൂടുണ്ടെങ്കിലും)..കൊണ്ട് സമ്പന്നമായ ദിനമായിരുന്നു ഇന്നലെ
📕 രമണൻ മാഷ് എഴുതിയ പേരില്ലാക്കവിത കെട്ടിമേയാത്ത വീടുള്ള ഒരു കുട്ടിയുടെ സങ്കടങ്ങൾ തുറന്നു കാണിക്കുന്നു.
📒 റെജികവളങ്ങാടൻ എഴുതിയ കവിതയിലും ഈയൊരു അവസ്ഥ കാണാം.മഴയുടെ വിവിധഭാവങ്ങളിലുള്ള പകർന്നാട്ടം ഈ കവിതയെ സുന്ദരിയാക്കുന്നു.
📕 സീന ശ്രീവൽസൻ എഴുതിയ വർഷരാഗങ്ങൾ ..
.രാഗബിന്ദുക്കൾ തന്നെ ഹൃദയതാളമാകുമ്പോൾ ഇനിയെന്തിനാണ് വേറൊരു അനുരാഗഗാനം എന്ന് ചോദിക്കുന്ന പ്രണയാർദ്രമായ കവിത.
📒 അവതാരിക സ്വപ്ന ടീച്ചർ എഴുതിയ സ്മൃതിതാളങ്ങൾക്കിടയിലൊരു മഴ എന്ന കവിതയിൽ ചാറ്റൽമഴ കവയിത്രിയെ ഓർമ്മകളുടെ ഇടനാഴിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു...മോഹങ്ങൾ മഴപ്പാറ്റകൾ പോലെ ദീപനാളത്തിലേയ്ക്ക് പറന്നടുത്തപ്പോൾ ചിറക് കരിഞ്ഞു താഴെ വീഴുന്നൂ...😔
📕 ലാലു എഴുതിയ ദ്രോഹി എന്ന കവിത ഇന്ന് രണ്ട് തവണ ആവർത്തിച്ചു.മരണം വരെയും എല്ലാവർക്കും പ്രിയങ്കരനായ...പരോപകാരിയായ അച്ഛൻ മരണശേഷം പരേതാത്മാവായപ്പോൾ ആ പരേതാത്മാവ് എല്ലാവർക്കും ദ്രോഹിയായി മാറുന്ന ദു:ഖകരമായ അവസ്ഥ...📒 ജയദീപ് എഴുതിയ പേരില്ലാക്കവിത ചെറുതെങ്കിലും നവാസ്വാദനതന്ത്രങ്ങൾ വെളിവാക്കുന്നു.
📒 അശോക് മറയൂർ എഴുതിയ ഹെെക്കുകവിതകൾ 👌👌 പ്രത്യേകിച്ച് മൂന്നാമത്തെ കവിത വസന്തത്തിലെത്താൻ നടക്കുന്ന വഴികൾ...
📕 ഡോ.നിബുലാൽ വെട്ടൂർ എഴുതിയ ഇരുട്ട് അളിഞ്ഞ ജാതിവ്യവസ്ഥയെ തുറന്നു കാണിക്കുന്നു..
📒 ശ്രീനിവാസൻ തൂണേരി യുടെ കാൽപ്പന്ത് ലോകക്കപ്പിന്റെ ആരവം മനസ്സിലെത്തിക്കുന്നു..
📕 സംഗീത യുടെ പ്രാണിലോകം വായിച്ചപ്പോൾ ജയസൂര്യയുടെ ബ്യൂട്ടിഫുൾ സിനിമയാ പെട്ടെന്ന് മനസ്സിലേക്കോടിയെത്തിയത്.പ്രാണികളുടെ വിചാരങ്ങളിലൂടെയുള്ള യാത്രയും നന്നായി
📒 അനഘരാജ് എഴുതിയ വിശുദ്ധരാക്കപ്പെടുന്നവർ വാദിയെ പ്രതിയാക്കുന്ന....ആടിനെ പട്ടിയാക്കുന്ന പുതിയ അവസ്ഥയ്ക്കു നേരെയുള്ള ചൂണ്ടുവിരൽ..
📒 ശ്രീല ടീച്ചർ രണ്ടു കവിതകളാണ് പോസ്റ്റിയത്.അതിൽ മൗനം എന്ന കവിത മൗനം പോലും വാചാലമാകുന്ന പ്രണയത്തിന്റെ അവസ്ഥയെകാണിക്കുന്നു.രണ്ടാമത്തെ പേരില്ലാക്കവിത തയാകട്ടെ തന്നെ പിന്തുടരുന്ന...തനിക്ക് ധെെര്യം പകരുന്ന അദൃശശക്തിയെക്കുറിച്ച് പറയുന്നു.. ചെറുതെങ്കിലും മനോഹരം ശ്രീലടീച്ചറുടെ കവിതകൾ...ആശയദീപ്തവും..
📕 കൃഷ്ണദാസ് മാഷ് എഴുതിയ വെെറസ് മാധ്യമമുതലാളിമാരുടെ പൊള്ളത്തരങ്ങൾ ചൂണ്ടിക്കാണിക്കുന്നു.കാലികപ്രസക്തമായ ഈ കവിതയ്ക്ക് 🤝👏
📒 സുധീർ പറൂർ എഴുതിയ ഒരാൾമരിക്കുമ്പോൾ എന്ന കവിതയും ബാബുരാജ് മാഷ് പോസ്റ്റ് ചെയ്ത പ്രദീപ് രാമനാട്ടുകര യുടെ ദാമ്പത്യം എന്ന കവിതയും മനോഹരം തന്നെ..
📒 സാഹിത്യസമ്പന്നമായ നവസാഹിതിയിൽ ശിവശങ്കരൻ മാഷ്, സബുന്നിസ ടീച്ചർ, ബാബുരാജ് മാഷ്,സുദർശനൻമാഷ്,കൃഷ്ണദാസ് മാഷ്,കല ടിച്ചർ,സീത,പ്രജിത,ഗഫൂമാഷ്,രതീഷ്മാഷ്,സലൂജ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി...
⭐ സ്റ്റാർ ഓഫ് ദ വീക്ക് ⭐
ഇനി ഈ വാരത്തിലെ താരം ..
ഈ വാരത്തിലെ താരപദവിക്ക് അർഹനായിരിക്കുന്നത് നമ്മുടെ പ്രിയങ്കരൻ രതീഷ് മാഷാ ണ്
തിങ്കളാഴ്ചയിലെ സർഗ സംവേദനം ഏറെ പുതുമകളോടെയും സൂക്ഷ്മതയോടെയുമാണ് മാഷ് അവതരിപ്പിക്കുന്നത് ..
വാരതാരം രതീഷ് മാഷിന് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹
അവസാനമായി
💾 പോസ്റ്റ് ഓഫ് ദ വീക്ക് 💾
ഈ വാരത്തിലെ ശ്രദ്ധേയ പോസ്റ്റ് ആയി കണ്ടെത്തിയത് ഇന്ന് രാവിലെ 10.15ന് നമ്മുടെ പ്രിയ സ്വപ്ന ടീച്ചർ പോസ്റ്റ് ചെയ്ത പഠന രീതികളുടെ വിലയിരുത്തലായ നാം കേൾക്കേണ്ടത് .... എന്ന ഓഡിയോ ക്ലിപ്പ് ആണ് .
മികച്ച പോസ്റ്റുകാരി സ്വപ്ന ടീച്ചർക്കും അഭിനനങ്ങൾ
🌹🌹🌹🌹🌹
വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു .. വായിക്കുക ,വിലയിരുത്തുക ..
🔲🔲🔲🔲🔲🔲🔲🔲🔲🔲