10-01

📚📚📚📚📚📚📚📚
ഇന്നൊരു ഇന്ത്യൻ എഴുത്തുകാരിയെ
പരിചയപ്പെടാം
🖋🖋🖋🖋🖋🖋🖋
പ്രതിഭാ റായ്
📚📚📚📚📚📚📚
പ്രതിഭാ റായ്‌

1943 ജനുവരി 21 ന്‌ ഒറീസയിലെ കട്ടക്‌ ജില്ലയിൽ ജനിച്ചു.
പിതാവ്‌ കവിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന പരശുരാമദാസ്‌.
മാതാവ്‌ സാമൂഹ്യപ്രവർത്തകയായിരുന്ന മനോരമാദേവി.
മെഡിക്കൽ ബിരുദപഠനം ഉപേക്ഷിച്ച്‌ സസ്യശാസ്‌ത്രത്തിൽ ബിരുദം നേടി. വിദ്യാഭ്യാസം എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസ മനഃശാസ്‌ത്രത്തിൽ പിഎച്ച്‌.ഡിയും.
ഒറീസയിലെ വിവിധ കോളജുകളിൽ അധ്യാപികയായി സേവനമനുഷ്‌ഠിച്ചശേഷം സർവ്വീസിൽനിന്ന്‌ വോളണ്ടറി റിട്ടയർമെന്റ്‌ വാങ്ങി ഒറീസ പബ്ലിക്‌ സർവീസ്‌ കമ്മീഷനിൽ മെമ്പറായി.

ഒൻപതാമത്തെ വയസ്സിൽ കവിതാരചന ആരംഭിച്ചു. കോളജ്‌ വിദ്യാഭ്യാസകാലത്ത്‌ കഥാരചനയിലും തുടർന്ന്‌ നോവൽ രചനയിലും ശ്രദ്ധ പതിപ്പിച്ചു. ആകാശവാണിക്കും ദൂരദർശനുംവേണ്ടി ഒറിയയിൽ ധാരാളം കവിതകൾ എഴുതിയിട്ടുണ്ട്‌. നവീനസാഹിത്യകാരന്മാർക്കുളള ഇന്ത്യാ ഗവണമെന്റ്‌ വിദ്യാഭ്യാസ സാമൂഹ്യക്ഷേമവകുപ്പിന്റെ അവാർഡ്‌ (1977), അപരാജിത എന്ന കൃതിയെ അടിസ്‌ഥാനമാക്കി നിർമ്മിച്ച സിനിമയ്‌ക്ക്‌ ഏറ്റവും നല്ല തിരക്കഥയ്‌ക്കുളള അവാർഡ്‌, ശിലാപത്‌മയ്‌ക്ക്‌ ഏറ്റവും നല്ല നോവലിനുളള ഒറിയ അക്കാദമി അവാർഡ്‌ (1985), യാജ്‌ഞ്ഞസേനിക്ക്‌ ഏറ്റവും നല്ല നോവലിനുളള സരള അവാർഡും (1980) ഭാരതീയ ജ്‌ഞ്ഞാനപീഠത്തിന്റെ മൂർത്തിദേവി അവാർഡും (1991), ഏറ്റവും നല്ല ചെറുകഥയ്‌ക്കുളള സാമ്പൽപൂർ യൂനിവേഴ്‌സിറ്റിയുടെ സപ്‌തർഷി അവാർഡ്‌ (1989), കഥാ അവാർഡ്‌ (ഡൽഹി 1994) പ്രജാതന്ത്രപ്രചാര സമിതിയുടെ അവാർഡ്‌ (1989), ഏറ്റവും നല്ല പ്രാദേശിക ചിത്രത്തിനുളള അവാർഡ്‌ ലഭിച്ച ‘മോക്ഷ’ യുടെ തിരക്കഥയ്‌ക്ക്‌ ഒറീസ സാംസ്‌കാരിക വിഭാഗത്തിന്റെ അവാർഡ്‌ (1996).

ഒട്ടേറെ സാഹിത്യ, സാംസ്‌കാരിക സംഘടനകളിൽ അംഗമാണ്‌. സാമൂഹ്യപരിവർത്തനവുമായി ബന്ധപ്പെട്ട രംഗങ്ങളിലും പ്രവർത്തിക്കുന്നു.

പുസ്തകങ്ങൾ
ആദിഭൂമി(നോവൽ)[2]
യജ്ഞസേനി(നോവൽ)
സമുദ്രസ്വര(നോവൽ)
നിലാതൃഷ്ണ (നോവൽ)
മേഘമേദുര(നോവൽ)
ബാർഷ ബസന്ത ബൈഷാഖ (നോവൽ)
ആരണ്യ (നോവൽ)
നിഷിദ്ധ പ്രിഥ്വി (നോവൽ)
പരിചയ (നോവൽ)
അപരാജിത (നോവൽ) - ഇതേ പേരിൽ ചലച്ചിത്രമായി
ശിലാപത്മ (നോവൽ)
പുണ്യോദയ (നോവൽ)
ഉത്തർമാർഗ്ഗ് (നോവൽ)
മഹാമോഹ്' (നോവൽ)
ദ്രൗപദി (നോവൽ)
ഹിമാലയസാനുക്കളിൽ കാൽ വഴുതിവീണ ദ്രൗപദി തൻറെ സഖാവായ കൃഷ്ണനയക്കുന്ന സുദീർഘമായ കത്താണ് ഈ കൃതിയുടെ ഉള്ളടക്കം. ഒറിയ ഭാഷയിൽ രചിക്കപ്പെട്ട ഈ കൃതി പ്രതിഭ റായിയെ ജ്ഞാനപീഠത്തിൻറെ മൂർത്തീദേവി പുരസ്കാരത്തിനർഹയാക്കി.കാറും കോളും നിറഞ്ഞ തൻറെ പ്രക്ഷുബ്ധമായ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്ന ദ്രൗപദിയിലൂടെ അവരുടെ സങ്കീർണ്ണമായ വ്യക്തിത്വംവും ഒപ്പം ഭാരതകഥയും ഗ്രന്ഥകർത്താവിൻറെ കാഴ്ച്ചപ്പാടിലൂടെ ചുരുളഴിയുന്നു.


മനുഷ്യചരിത്രത്തിൽ ഏറ്റവും അപമാനിക്കപ്പെടുകയും എന്നാൽ ഏറ്റവും പരിശുദ്ധയായ് കണക്കാക്കപെടുകയും ചെയ്യുന്ന ദ്രൗപദി, തൻറെ അവസ്ഥ മറ്റൊരു സ്ത്രീക്കും ഉണ്ടാവരുതേ എന്നു പ്രാർത്ഥിക്കുമ്പോൾ ,കാലാകാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന സ്ത്രീപുരുഷ അസമത്വത്തിനെതിരെ ധീരമായി പോരാടുന്ന ആധുനിക വനിതയായി മാറുന്നു.പി മാധവൻ പിള്ളയാണ് ഈ പ്രശസ്ത കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

മനുഷ്യചരിത്രത്തിൽ ഏറ്റവും അപമാനിക്കപ്പെടുകയും എന്നാൽ ഏറ്റവും പരിശുദ്ധയായ് കണക്കാക്കപെടുകയും ചെയ്യുന്ന ദ്രൗപദി, തൻറെ അവസ്ഥ മറ്റൊരു സ്ത്രീക്കും ഉണ്ടാവരുതേ എന്നു പ്രാർത്ഥിക്കുമ്പോൾ ,കാലാകാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന സ്ത്രീപുരുഷ അസമത്വത്തിനെതിരെ ധീരമായി പോരാടുന്ന ആധുനിക വനിതയായി മാറുന്നു
ലോകസാഹിത്യത്തിലെ ഏറ്റവും മഹത്തായ കൃതികളിലൊന്നായ മഹാഭാരതത്തിലെ  നെടുംതൂണായ കഥാപാത്രങ്ങളിൽ ഒന്നാണ് ദ്രൗപദി. ഏറെ തെറ്റിദ്ധരിക്കപ്പെടുകയും അതിലേറെ ചർച്ചചെയ്യപ്പെടുകയും ചെയ്ത ഒരു ദുരന്ത കഥാപാത്രം. ദ്രുപദൻറെ പ്രതികാരാഗ്നിയുടെ തീജ്വാലയിൽ ഉയിർകൊണ്ട ദ്രൗപദി , അതീവ സുന്ദരിയും ,കൃഷ്ണവർണയും ,വിദുഷിയും ആയിരുന്നു. സർവ സൗഭാഗ്യങ്ങളുടെയും നടുവിൽ ജനിച്ച് സർവഗുണങ്ങളും തികഞ്ഞ പഞ്ചപാണ്ഡവന്മാരെ വരിച്ചിട്ടും എക്കാലവും കരയാനും അപമാനിക്കപ്പെടാനും അവൾ വിധിക്കപ്പെട്ടു.

കാൽപനികതയും ഭക്തിയും ഇഴപിരികാനാവാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്ന മഹാഭാരതകഥയിലെ ഏടുകൾ ദ്രൗപദിയുടെ കാഴ്ച്ചപ്പാടിലൂടെ തികച്ചും മാനുഷിക തലത്തിലേക്ക് ഗ്രന്ഥകാരി കൊണ്ടുവന്നിരിക്കുന്നു. ഐതിഹാസിക നായകന്മാർ ചോദ്യം ചെയ്യാനാവാത്തവിധം പൂർണ്ണരെന്ന സങ്കുചിത ചിന്ത ഗ്രന്ഥകാരി വെടിയുമ്പോൾ മനസ്സിൽ കാത്തുസൂക്ഷിച്ച ബിംബങ്ങൾ വികാരവിചാരങ്ങളുള്ള മനുഷ്യരാണെന്ന് നാം മനസ്സിലാക്കുന്നു. അവർ ദൈവങ്ങളായത് ജന്മം കൊണ്ടല്ല മറിച്ചു കർമ്മം കൊണ്ടാണ്.

അഞ്ചു സതികളിൽ ഒരാളായി ദ്രൗപദിയെ പൂജിച്ചു വരുമ്പോഴും അവരുടെ സ്വഭാവമഹിമയെ പറ്റിയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കഥാസന്ദർഭങ്ങൾ ഇഴകീരിപരിശോധിച്ച് ഗ്രന്ഥകാരി ഉത്തരം തേടുന്നു.കാമക്രോധങ്ങൾക്കുമേൽ തീരെ നിയന്ത്രണമില്ലാത്ത കേവലം ശരാശരി മനുഷ്യസ്ത്രീയായി വ്യഘ്യാനിക്കപ്പെടാമായിരുന്ന കഥാപാത്രത്തെ മാതൃത്വത്തിൻറെയും പാതിവ്രത്യത്തിൻറെയും മകുടോദാഹരണമായി ഗ്രന്ഥകാരി ഉയർത്തുകയും അത് സാധൂകരിക്കുകയും ചെയ്യുന്നു.

ഏറെ വിവാദങ്ങൾക്ക് പാത്രമായ കൃഷ്ണ-കൃഷ്ണൻ ബന്ധവും കഥാകാരി വിശകലനം ചെയ്യുന്നു. അവർ സഖാക്കളാണെന്നും ശരാശരി മനസ്സുകൾക്ക് ഗ്രഹിക്കാനാവുന്നതിനും അപ്പുറം ഗാഡവും ഗൂഡവുമായ ബന്ധമാണെന്നു നാം മനസ്സിലാക്കുന്നു. എങ്ങനെയിരിക്കിലും ദ്രൗപദി ഒരു ഉത്തമ കൃഷ്ണഭ്ക്തയാണെന്നതിൽ തർക്കമില്ലതാനും. പഞ്ചപാണ്ടവന്മാരുടെ വ്യക്തിത്വങ്ങളും ദ്രൗപദിയുടെ വീക്ഷണകോണിലൂടെ നാം കാണുന്നു .