✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
സെപ്റ്റംബർ 3മുതൽ സെപ്റ്റംബർ 9വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
ശിവശങ്കരൻ മാഷ്
(GHSS_തിരുവാലി)
(അവലോകനദിവസങ്ങൾ- ബുധൻ,വെള്ളി)
🏵🏵🏵🏵🏵🏵🏵🏵🏵
പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..
കഴിഞ്ഞ വാരങ്ങളിലെ പോലെ ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . GHSSതിരുവാലി യിലെ ശിവശങ്കരൻ മാഷ്ടെ സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..
ഇത്തവണ നമുക്ക് വ്യാഴാഴ്ചയിലെ പ്രൈം ടൈമിൽ സംവാദം എന്ന പുതിയ അവതരണം കൂടി ഉൾപ്പെടുത്തി . പംക്തികളൊന്നും തന്നെ നഷ്ടമാകാത്ത ഒരു വാരമാണ് കഴിഞ്ഞുപോയത്
എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതും ഏറെ സന്തോഷകരമാണ് .
ഇനി അവലോകനത്തിലേക്ക് ..
തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...
http://tirurmalayalam.blogspot.in/?m=1
തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...
https://play.google.com/store/apps/details?id=tirurmal.egc
⛱⛱⛱⛱⛱⛱⛱⛱⛱⛱
സെപ്റ്റംബർ3_തിങ്കൾ📖 സർഗസംവേദനം📖
അവതരണംരതീഷ് കുമാർ മാഷ് (MSMHSSകല്ലിങ്ങൽപറമ്പ്)
🔹🔹🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിലെ സർഗതാളലയമായ സർഗസംവേദനത്തിൽ അവതാരകൻ ഒരു വായനക്കുറിപ്പും പ്രിയപുസ്തകത്തെ ആസ്പദമാക്കിയുള്ള രണ്ട് വായനക്കുറിപ്പും പരിചയപ്പെടുത്തി
ഡോ.സി.ഗണേഷ്(മലയാളം സർവകലാശാല) എഴുതിയ രണ്ട് കുഞ്ഞു നോവലുകളുടെ സമാഹാരമായ ചിങ്ങവെയിലിനെ തൊടാമോ എന്ന കൃതിക്ക് അവതാരകൻ എഴുതിയ വായനക്കുറിപ്പാണ് ആദ്യം പരിചയപ്പെടുത്തിയത്.ചിങ്ങവെയിലിനെ തൊടാമോ എന്ന നോവലും കുഞ്ഞനീസയും രതീഷ് മാഷ് സമഗ്രമായി പരിചയപ്പെടുത്തി.കഥാകൃത്തിനെയും പരിചയപ്പെടുത്താൻ മറന്നില്ല
🏵 ഇതിനൊരനുബന്ധമായി അശോക്സർ പോസ്റ്റ് ചെയ്ത ഗണേഷ് സാറിന്റെ ഓഡിയോ ക്ലിപ്പ്
🤝👍👍👌
🏵 വർഗസമരം,സ്വത്വം എന്ന ഒ.വി.വിജയൻ കൃതിയാണ് ഗണേഷ് സർ പ്രിയ പുസ്തകമായി തെരഞ്ഞെടുത്തത്. വർഗസമരങ്ങളുടെ ആശയാവലിയും,ലോക മാർക്സിസത്തിന്റെ ചരിത്രപരതയുടെ വിശദീകരണവും ഈ കൃതിയുടെ പ്രത്യേകതയായി ഗണേഷ് സർ കാണുന്നു.വലിയ ആശയത്തെ ലളിതമായി പറഞ്ഞുതരുന്ന ഉപനിഷദ് സാരള്യം ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന ഈ കൃതിയെ സമഗ്രമായിത്തന്നെ കാണിച്ചുതരുന്നതായിരുന്നു വായനക്കുറിപ്പ്
🏵 തുടർന്ന് നമ്മുടെ ഗ്രൂപ്പിലെ അംഗമായ ഷഹീറ ടീച്ചർ എഴുതിയ വായനക്കുറിപ്പാണ് രതീഷ്മാഷ് പോസ്റ്റ് ചെയ്തത്. സുഹറ പടിപ്പുരയുടെ കനൽപക്ഷികൾ പാടിയത് ആണ് ടീച്ചറുടെ പ്രിയപുസ്തകം.ഗഹനമായ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ അവതരിപ്പിക്കുമ്പോഴും പെണ്ണിടങ്ങളിൽ നിന്നും സ്വീകരിച്ച മൂർച്ചയുള്ള ബിംബകല്പനകൾ ഇതിലെ കവിതകളെ വ്യത്യസ്തമാക്കുന്നു എന്ന് ഷഹീറ ടീച്ചർ അഭിപ്രായപ്പെടുന്നു
🏵 രജനി ടീച്ചർ,ഗഫൂർ മാഷ്,ശിവശങ്കരൻ മാഷ്,പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
⛱⛱⛱⛱⛱⛱⛱⛱⛱⛱
സെപ്റ്റംബർ4_ചൊവ്വ🏖 ചിത്രസാഗരം 🏖
അവതരണം_പ്രജിത
➖➖➖➖➖➖➖➖➖
ചിത്രസാഗരം നെറ്റു പ്രശ്നത്താൽ 8.40നാണ് തുടങ്ങിയത്.ഇന്നത്തെ ചിത്രസാഗരത്തിൽ മലയാളികളുടെ അഭിമാനമായ രാജാരവിവർമയെ ആണ് പരിചയപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ ജീവചരിത്രം, ചിത്രങ്ങൾ, അവയുടെ പ്രത്യേകതകൾ,രാജൻമാഷുമായുള്ള അഭിമുഖം,രഞ്ജിത്ത് ദേശായി രചിച്ച നോവൽ,മകരമഞ്ഞ് സിനിമ പരാമർശം എന്നിവ ഉൾപ്പെട്ടിരുന്നു.
🏵 നെറ്റ് സങ്കടത്തിലാക്കിയ പ്രജിതയ്ക്ക്(ഈ എനിക്ക്😊🙏) ശരിക്കും ഒരു കെെത്താങ്ങും ശക്തിയുമായിരുന്നു രതീഷ് മാഷ് സുദർശനൻ മാഷ്, വിജു മാഷ്, ഗീത ടീച്ചർ,കൃഷ്ണദാസ് മാഷ്,രമ ടീച്ചർ,കല ടീച്ചർ,അശോക്സർ, പ്രമോദ്മാഷ്,ശിവശങ്കരൻ മാഷ്,ഗഫൂർമാഷ്,രജനി ടീച്ചർ,സബുന്നിസ ടീച്ചർ,സുജ,ഷെെലജ ടീച്ചർ വാസുദേവൻമാഷ്..തുടങ്ങിയവരുടെ ഇടപെടൽ
⛱⛱⛱⛱⛱⛱⛱⛱⛱⛱
0⃣5⃣ 0⃣9⃣ 2⃣0⃣1⃣8⃣ബുധൻ🔔 ലോകസാഹിത്യം 🔔
അവതരണം: വാസുദേവൻമാഷ്
(MMMHSS കൂട്ടായി)
പതിവുപോലെത്തന്നെ ലോക സാഹിത്യ പ്രവചന മത്സരം വൈകുന്നേരം 7 മണിക്കു തന്നെ ആരംഭിച്ചു .
അരുൺ മാഷ് ,രജനിസുബോധ് ,സജിത്കുമാർ ,പ്രിയ ,പ്രജിത എന്നിവർ പ്രവചന മത്സരത്തിൽ പങ്കെടുത്തു .
🏆 എ.കെ.രാമാനുജൻ എന്ന ശരിയുത്തരം പ്രവചിച്ച് ലോക സാഹിത്യ ട്രോഫിക്ക് അർഹയായത് പ്രജിതയായിരുന്നു
🌹 അഭിനന്ദനങ്ങൾ പ്രജിതാ...
📚 കന്നട സാഹിത്യത്തിലെ എക്കാലത്തെയും പ്രഗത്ഭ എഴുത്തുകാരനായ എ.കെ.രാമാനുജനെ യാണ് വാസുദേവൻ മാഷിന്ന് പരിചയപ്പെടുത്തിയത് .
📕 അറിയപ്പെടുന്ന ഇന്ത്യൻ ഇംഗ്ലീഷ് കവികൂടിയായിരുന്നു അദ്ദേഹം
അദ്ദേഹത്തിന്റെ സമഗ്ര ജീവചരിത്രക്കുറിപ്പും സാഹിത്യസംഭാവനകളും മാഷ് കൃത്യതയോടെ അവതരിപ്പിച്ചു
📙 ഏറെ ചർച്ച ചെയ്യപ്പെട്ട 300 രാമായണങ്ങൾ എന്ന കൃതിയും വിശദമായി പരിചയപ്പെടുത്തി.
🔵 300 രാമായണങ്ങൾ എന്ന പുസ്തകത്തിന്റെ കവർ പേജ് സതീഷ് മാഷ് പരിചയപ്പെടുത്തി ..
🔴 വിജു മാഷ് ,ഗഫൂർ മാഷ് ,സീത ടീച്ചർ ,കൃഷ്ണദാസ് മാഷ് ,രജനി ,രതീഷ് ,പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി .
⛱⛱⛱⛱⛱⛱⛱⛱⛱⛱
സെപ്റ്റംബർ6_വ്യാഴം🎪 ലോകസിനിമ🎪
അവതരണം-വിജുമാഷ് (MSMHSSകല്ലിങ്ങൽപറമ്പ്)
🎭🎭🎭🎭🎭🎭🎭🎭
ഇന്ന് രണ്ടു പംക്തികളുള്ളതിനാൽ ലോകസിനിമ 6.30 ന് തന്നെ ആരംഭിച്ചു. ഹൊറർ സിനിമകളുടെ സീരീസായിരുന്നു ഇന്ന്..
ഇന്ന് പരിചയപ്പെടത്തിയ സിനിമകൾ താഴെ കൊടുക്കുന്നു..
🏵 EVIL DEAD
🏵 NVASION OF THE BODY SNATCHERS
🏵 CARRIE
🏵 THE WOLF MAN
🏵 DRAG ME TO THE HELL
പ്രജിത,രതീഷ് മാഷ് എന്നിവർ ഹൊറർ സിനിമകളെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി😊
🏵🏵🏵🏵🏵🏵🏵🏵🏵🏵
🗣സംവാദം🗣
അവതരണം_അജേഷ്കുമാർ മാഷ്
🏵🏵🏵🏵🏵🏵🏵🏵🏵🏵
ഇന്ന് ഏവരും കാത്തിരുന്ന സംവാദം തുടങ്ങി...
സംവാദത്തിന് തിരി കൊളുത്താൻ കൃത്യം 9.05ന് അവതാരകൻ അരയും തലയും മുറുക്കി രംഗത്തെത്തി.
കുമാരനാശാന്റെ സ്ത്രീ സ്വത്വ നിർമ്മിതി ചിന്താവിഷ്ടയായ സീതയിൽ എന്നതായിരുന്നു ഇന്നത്തെ സംവാദ വിഷയം.
🌹 സീതയുടെ സ്വത്വം എന്നും മാതൃകാപരമാണ് എന്ന് ഉന്നയിച്ച് അവതാരകൻ സംവാദം തുടങ്ങി വെച്ചു
🌹 പാവയോയിവൾ? എന്ന ചോദ്യം പുരുഷാധിപത്യത്തിനെ ചൂണ്ടുന്നതായിരുന്നു എന്ന് ഗഫൂർമാഷ് അഭിപ്രായപ്പെടുകയും രവീന്ദ്രൻ മാഷ്, സുദർശനൻ മാഷ് എന്നിവർ അനുകൂലിച്ച് രംഗത്തുവരുകയും ചെയ്തു
🌹 കുറ്റകരമായ അനാസ്ഥയില്ലേ സീതയുടെ സ്വത്വ നിർമ്മിതിയിൽ എന്ന് എതിർവാദം ഉന്നയിച്ച് രതീഷ് മാഷും വന്നു
🌹 ഇതിനിടയിൽ അശോക്സർ എത്തിയത് ഒരു ട്വിസ്റ്റ് കഥയുമായാണ്.കെട്ടിടംപണിയിലെ അഴിമതിയാരോപണത്തിൽ നിന്നും രക്ഷപ്പെടാനും ഗുരുവിന്റെ മുമ്പിൽ സ്വയം വെളിപ്പെടുത്താനും ആശാൻ രചിച്ചതാണീ കവിത എന്നത് പുതിയ അറിവ്
🌹 സാബു മാഷ് അജേഷ് മാഷ്ടെ അഭിപ്രായത്തെ അനുകൂലിച്ചു.പ്രവീൺ വർമ്മ മാഷ് സീത ശക്തയായ സ്ത്രീ തന്നെ എന്ന് ഉദാഹരണസഹിതം പ്രസ്താവിച്ചു.ബിജുമോൻ മാഷും(ചുങ്കത്തറ)രംഗത്തിറങ്ങി
🌹 അടുത്ത ദിവസം 12മണി വരെ അഭിപ്രായം ഏവർക്കും അഭിപ്രായം രേഖപ്പെടുത്താം എന്ന തീരുമാനത്തോടെ അവതാരകൻ ഇന്നത്തെ സംവാദം അവസാനിപ്പിച്ചു.
⛱⛱⛱⛱⛱⛱⛱⛱⛱⛱
0⃣7⃣ 0⃣9⃣ 2⃣0⃣1⃣8⃣വെള്ളി 🎷 സംഗീത സാഗരം 🎷
അവതരണം: രജനി ടീച്ചർ
(GHSS പേരശ്ശനൂർ)
🎼 വെള്ളിയാഴ്ചയുടെ രാവുകളെ സംഗിത സാന്ദ്രമാക്കുന്ന രജനി ടീച്ചറുടെ സംഗീത സാഗരം കൃത്യ സമയത്തു തന്നെ തുടങ്ങി ..
🎻 തുളുനാടൻ സംഗീതവും സംഗീതോപകരണങ്ങളുമാണ് ടീച്ചറിന്ന് പരിചയപ്പെടുത്തിയത് .
🥁 അപൂർവ്വങ്ങളിൽ അപൂർവ്വവും നാശോന്മുഖമായിക്കൊണ്ടിരിക്കുന്നതുമായ നിരവധി ഉപകരണങ്ങളാണ് തുളുനാടൻ സംഗീതത്തിന്റെ മുഖമുദ്ര .
🎺 കാന്തക ,ദുഡി തുടങ്ങിയ തുളുനാടൻ സംഗീതോപകരണങ്ങളെ വളരെ വിശദമായിത്തന്നെ ടീച്ചർ പരിചയപ്പെടുത്തി ..
ഇവ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സംഗീതാവതരണത്തിന്റെ ഓഡിയോയും നിരവധി ചിത്രങ്ങളും വീഡിയോ ലിങ്കുകളും ടീച്ചർ പരിചയപ്പെടുത്തി
🔴 സംഗീതം ആസ്വദിച്ചു കൊണ്ടും അവതരണത്തെ വിലയിരുത്തിക്കൊണ്ടും സുദർശൻ ,രതീഷ് ,വെട്ടം ഗഫൂർ ,കൃഷ്ണദാസ് ,കല ടീച്ചർ ,വിജു മാഷ് എന്നിവർ രംഗത്തെത്തി .
⛱⛱⛱⛱⛱⛱⛱⛱⛱⛱
സെപ്റ്റംബർ 8_ശനി നവസാഹിതി
🏵🏵🏵🏵🏵🏵🏵🏵
അവതരണം സ്വപ്നറാണി ടീച്ചർ(ദേവധാർ HSSതാനൂർ)
📖📖📖📖📖📖📖📖
യുവത്വത്തിന്റെ പ്രസരിപ്പുമായി കൃത്യം 7.45 ന് നവസാഹിതിയുമായി അവതാരക വേദിയിലെത്തി
🏵 പി.എ.അനീഷ് എഴുതിയ ആനവര ആയിരുന്നു ആദ്യ സൃഷ്ടി. കുഞ്ഞുങ്ങളുടെ സർഗാത്മകരചനകളെ നിഷ്ക്കരുണം ഒതുക്കിയൊടിച്ച് തന്റെ സങ്കല്പങ്ങളെ കുഞ്ഞുങ്ങൾക്ക് മേലെ അടിച്ചേൽപ്പിക്കുന്ന ഒരു "അദ്ധ്യാപകനെ" ഇതിൽ കാണാം.
🏵 ഫെെസൽ ബാവ എഴുതിയ മിനിക്കഥ വീടും കൂടും സഹജീവികളുടെ അവസ്ഥയെ തന്റേതായി കാണാത്ത....തന്റെ നഷ്ടങ്ങളെ മാത്രം വലുതായി കാണുന്ന ...സഹതാപം😏😏അർഹിക്കുന്ന കഥാനായകൻ
🏵 അജിത്രി ടീച്ചറുടെ പേരില്ലാക്കവിത 👌👌🙏മൊബെെലിൽ മുഖം പൂഴ്ത്തിയ മക്കളുള്ള വീട്ടിൽ...കമ്പനിക്കാര്യം തന്റെ ജീവിതമായി കരുതുന്ന വീട്ടിൽ ഇങ്ങനെയൊരു നയതന്ത്രജ്ഞയായ അമ്മയെ കാണാൻ കഴിയില്ല എന്നതൊരു (ദു:ഖ)സത്യമല്ലേ🤔
🏵 സാവിത്രി രാജീവൻ എഴുതിയ എെറ്റം ഡാൻസ് എന്ന കവിതയിൽ തന്റെ ഇഷ്ടങ്ങളിൽ വേഗതയുടെ രസക്കൂട്ട് ചേർത്തുവെയ്ക്കാനാഗ്രഹിക്കുന്നവരെ കാണാം...പഴമ വിട്ട് പുതുമ തേടുന്നവർ😔
🏵 അരുൺ പ്രസാദ് എഴുതിയ മിടുക്ക് എന്ന കുഞ്ഞു കവിതയിലൂടെ കവി പറയുന്നത് വലിയ ആശയങ്ങൾ...🙏👌ദെെവത്തിന് 2000 രൂപ കെെക്കൂലി കൊടുത്ത് മകൾക്ക് ഫുൾ എ പ്ലസിനായി പ്രാർത്ഥിക്കുന്ന ടീച്ചർ..ഓരോ ക്ലാസിലും രണ്ടും മൂന്നും തവണ തോറ്റ് ശാന്തിക്കാരനായ ടീച്ചറുടെ മിടുക്കനായ ശിഷ്യനാണ് പൂജാരി..
🏵 നമ്മുടെ ഗ്രൂപ്പിലെ പുതിയ അംഗം സാബുമാഷ് എഴുതിയ ടച്ച് സ്ക്രീൻ😊👌👌
യുവമനസ് വാനത്തോളം വലുതായിരുന്ന കാലത്ത് അവരുടെ...പ്രണയിതാക്കളുടെ...സ്നേഹിക്കുന്നവരുടെ മനസ് വിശാലമായിരുന്നു..ഇന്ന് മനസിന്റെ വിശാലതയക്ക് ആനുപാതികമായി ചിന്തയും നൂതന "ചിന്താമാർഗമായ" മൊബെെൽ സ്ക്രീനും ചെറുതായപ്പോൾ പരസ്പര സ്നേഹത്തിന്റയും പ്രണയത്തിന്റെയും അർത്ഥതലങ്ങൾ മാറിയോ🤔
🏵 നവമാധ്യമങ്ങളിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ലാലു.കെ.ആർ എഴുതിയ രണ്ടുകവിതകളാണ് വിജു മാഷ് പോസ്റ്റ് ചെയ്തത്. കഴിവുണ്ടായിട്ടും കോഴപ്പണമില്ലാത്തതിനാൽ പുറത്തുനിൽക്കേണ്ടി വരുന്ന യുവതയുടെ ആത്മരോഷം ആദ്യ കവിതയിൽ കാണാം. തൊഴുകയ്യോടെ എന്ന രണ്ടാമത്തെ കവിത....😔ഇനിയൊരു പ്രളയദുരന്തം നമ്മുടെ നാടിനെ വിഴുങ്ങാതിരിക്കട്ടെ..🙏
🏵 വീരാൻകുട്ടി കവിതകൾ എന്ന തലക്കെട്ടിൽ കൃഷ്ണദാസ് മാഷ് കൂണുകൾ,ദെെവത്തോട്, പഠിപ്പ്(ആനവരയോട് ആശയസാമ്യം തോന്നുന്നു...),സുക്ഷ്മത...തുടങ്ങി 10കവിതകൾ പോസ്റ്റ് ചെയ്തു...ഓരോന്നും അനേകാവർത്തി വായിക്കേണ്ടത്..
🏵 റഫീക്ക് അഹമ്മദിന്റെ പടച്ചോൻ പറയുന്നത് 🤝🤝👍
🏵. നമ്മുടെ ഗ്രൂപ്പിലെ ശ്രീലടീച്ചർ എഴുതിയ അദ്ധ്യാപക ദിനം 🤝🙏🙏👍👍👍 ചിത്രത്തോടൊപ്പം ചേർത്തെഴുതിയ വരികൾ ഹൃദയത്തെ വല്ലാത്തൊരു മിടിപ്പിലേക്കെത്തിച്ചു....
🏵 സൃഷ്ടികൾ കൊണ്ടു സമ്പന്നമായ നവസാഹിതിയിൽ രതീഷ് മാഷ്, ശിവശങ്കരൻ മാഷ്, ഗഫൂർ മാഷ്, സീത, ബിജുമോൻ മാഷ് (ചുങ്കത്തറ) എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി...
⛱⛱⛱⛱⛱⛱⛱⛱⛱⛱
ഇനി താരവിശേഷങ്ങളിലേക്ക്...
തിരൂർ മലയാളത്തിൽ സംവാദത്തിന് തിരികൊളുത്തിയ അജേഷ്കുമാർ മാഷാണ് ഈയാഴ്ചയിലെ താരം
വാരതാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.💐💐
സംവാദം ചൂടോടെ മുന്നേറാൻ ആശംസകളും...🙏
⛱⛱⛱⛱⛱⛱⛱⛱⛱
ഇനി ഈ ആഴ്ചയിലെ ശ്രദ്ധേയമായ പോസ്റ്റ്..
മഞ്ജുഷ പോർക്കുളം അദ്ധ്യാപകദിനത്തിന് പോസ്റ്റ് ചെയ്ത മധുരതരമായ ഓർമ്മക്കുറിപ്പാണ് ഈ ആഴ്ചയിലെ ശ്രദ്ധേയമായ പോസ്റ്റായി തെരഞ്ഞെടുത്തത്
മഞ്ജൂ ഹൃദ്യമായ അഭിനന്ദനങ്ങൾ... 💐💐
ഒപ്പം ഒരു കാര്യം കൂടി... നവസാഹിതിയിലും മഞ്ജുവിന്റെ സൃഷ്ടികൾ വരണേ....
⛱⛱⛱⛱⛱⛱⛱⛱⛱
വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു...വായിക്കുക...വിലയിരുത്തുക..
⛱⛱⛱⛱⛱⛱⛱⛱⛱⛱