09-04b



സ്കേറ്റിങ് റിങ്ക്
റോബർട്ടോ ബൊലാനോ
📚📚📚📚📚
2666 എന്ന പ്രശസ്ത കൃതിയുടെ രചയിതാവ് എന്ന നിലയിലാണ് റോബർട്ടോ ബൊലാനോ യെ ഈ പുസ്തകം അവതരിപ്പിക്കുന്നത്.
     ഒരു കൊലപാതകത്തിന്റെ കഥ പറയുന്ന ഈ നോവൽ സാധാരണ കുറ്റാന്വേഷണ നോവലുകളുടെ പാതയല്ല പിന്തുടരുന്നത് .കൊല ചെയ്യപ്പെട്ടവ്യക്തി അതിനോട്  പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെടുന്ന ആളുകൾ കൊലപാതകം നടക്കുന്ന സ്ഥലം തുടങ്ങിയ വിശദമായി പരിചയപ്പെടുത്തിക്കൊണ്ടാണ് നോവൽ മുന്നേറുന്നത്. ആഖ്യാനത്തിനുമുണ്ട് തനിമ. പ്രധാനമായും 3 കഥാപാത്രങ്ങളാണ് കഥ പറയുന്നത്. അദ്ധ്യായത്തിന് ഒന്ന് രണ്ട് എന്ന് നമ്പർ നൽകാതെ വക്താവിന്റെ പേര് തലക്കെട്ടാക്കിയിരിക്കുന്നു. ഒന്നാം വാക്യം ഉപ തലക്കെട്ടും. ഓർഹൻ പാമുക്കിനേപ്പോലെയുള്ളവർ പണ്ടേ പരീക്ഷിച്ചതാണ് ഈ രചനാ സങ്കേതം. ഡി.സി.ബുക്സാണ് ഇത് മലയാളത്തിൽ മൊഴി മാറ്റി അവതരിപ്പിച്ചത്. പരിഭാഷകന്റെ പേര് രാധാകൃഷ്ണൻ .സി.
       മലയാളത്തിൽ ഇതുവരെയുണ്ടായിട്ടുള്ള (ഒരു പക്ഷേ ഇനിയുണ്ടാവുന്ന) എല്ലാവരേയും ഒറ്റയടിക്ക് മഹാൻമാരാക്കാൻ രാധാകൃഷണന്നു് കഴിഞ്ഞു. ഒപ്പം നവസാങ്കേതികവിദ്യ ഉപയോഗിച്ച് വിവർത്തനം ചെയ്ത് എഡിറ്റു ചെയ്യാതെ പ്രസിദ്ധീകരിക്കുന്ന ന്യൂ ജൻ അല്പബുദ്ധികളേയും. ഞാനാണയിടുന്നു; ഇതിനേക്കാൾ മോശം വിവർത്തനം അസാധ്യം. ഇംഗ്ലീഷ് പതിപ്പ് വായിക്കുന്നതിനേക്കാൾ ശ്രദ്ധ വേണം മലയാളം വായിക്കാൻ. എന്നാലും പല ഭാഗവും പല പ്രാവശ്യം വായിക്കേണ്ടിവരും. അതിനാൽ ഈ നോവൽ വായിക്കാൻ താൽപ്പര്യമുള്ളവർക്കായി അദ്യ അധ്യായങ്ങളിലെ (എനിക്ക് മനസ്സിലായ) കഥ ചുരുക്കി നൽകുന്നു. 20 ഓളം അധ്യായമെത്തിക്കഴിഞ്ഞാൽ പിന്നെ ഒറ്റ വായനകൊണ്ട്‌ കാര്യം സാധിക്കാം
  എങ്കിലും പ്രിയപ്പെട്ടവരേ ,കിട്ടുമെങ്കിൽ ഇംഗ്ലീഷ് പതിപ്പ് വായിക്കുന്നതാവും ഈ മലയാള വിവർത്തനത്തിലും എളുപ്പം

1 റെമോ മോറൻ
( കലെ ബുകാറെലിയിൽ വച്ച് ഞാനയാളെ ആദ്യമായി കണ്ടു.)
മെക്സിക്കോ സിറ്റിയിലെ ബുക്കാറെല്ലിൽ കഫെ ല ബഹാനിയുടെ പടിയിൽ വച്ചാണ്, തങ്ങളേപ്പോലെ കവിയായ(സാഹിത്യകാരൻ?)  ഗസ്പർ ഹെറദിയയെ പരിചയപ്പെടുന്നത്

ഗസ്പർ ഹെറെദിയ
(വസന്ത കാലത്തിനിടയിൽ ഞാൻ ബാർസിലോണയിൽ നിന്ന് z ലേക്ക് എത്തി)
ബാർസലോണിയയിൽ ചൈനക്കാരായ 3 പേരോടൊപ്പം ജോലിക്കും താമസത്തിനും വേണ്ട നിയമപരമായ അനുവാദമില്ലാതെ താമസിക്കുമ്പോൾ, യാദൃ ഛികമായി കണ്ടുമുട്ടിയ ചിലിയൻ പെൺകുട്ടി മോണിക്ക ,മോറനെപ്പറ്റി പറഞ്ഞു. നേരത്തേ പരിചയമുള്ള അയാൾ അങ്ങോട്ട് ചോദിക്കാതെ തന്നെ zൽ ജോലി ശരിയാക്കി.മട്ടോറോ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും പഴയ മുഖങ്ങളെ മറന്നു തുടങ്ങി(?)

എൻറിക് റോസെല്ലസ്
(കുറച്ചു വർഷകർക്ക് മുമ്പുവരെ ഞാൻ ഒരു സൗമ്യ പ്രകൃതക്കാരനായിരുന്നു)

മന:ശാസ്ത്രത്തിൽ രണ്ടാം ക്ലാസ് ബിരുദം. സ്വഭാവ വൈകല്യമുള്ള കുട്ടികൾക്ക് മനശ്ശാസ്ത്രജ്ഞൻ (കൗൺസിലർ?)എന്ന നിലയിൽ ജോലി ചെയ്തു. Z നഗരസഭയിൽ സോഷ്യലിസ്റ്റുകൾ ആദ്യമായി അധികാരത്തിൽ വന്നപ്പോൾ സമൂഹ സേവന വിഭാഗത്തിൽ "പിലാറിന് '' ഒരു സഹായിയുടെ ആവശ്യം വന്നപ്പോൾ പാർട്ടി അംഗത്വം പരസ്യമായി പിൻവലിച്ച് പരീക്ഷിച്ചറിഞ്ഞാണ് ജോലി തന്നത്. കഴിവു തെളിയിച്ചിട്ടും ആളുകളുടെ അസൂയ !. പിലാർ മേയറല്ലാതാവുമ്പോൾ എന്റെ സ്ഥിതി?.
അങ്ങനെ ഇരിക്കുമ്പോൾ നൂറിയയെ കാണാനിടവന്നു.പ്ളാസിയോ ബവിൻഗുട്ട് ( തൽക്കാലം രഹസ്യമാക്കി വച്ചിരിക്കുന്നു.)എന്ന പദ്ധതി ഞാൻ തുടങ്ങി വച്ചു.

റെമോ മോറൻ
(ഗാസ്പർ ഹെറെദിയക്ക് ഞാൻ ജോലി ശരിയാക്കിക്കൊടുത്തു എന്നത് ശരിതന്നെ )
(ഗെസ്പാരിനെ്)zൽ വച്ച് കണ്ടപ്പോൾ തിരിച്ചറിഞ്ഞില്ല. സ്റ്റെല്ല മേരീസ് വാസകേന്ദ്രത്തിന്റെ ഓഫീസിൽ എൽ കരാജില്ലോവിനൊപ്പം കാവൽക്കാരന്റെ ജോലിയിലായി.

ഗാസ്പർ ഹെറെദിയ
(വാസകേന്ദ്രത്തിന്റെ പേര് സ്റ്റെല്ല മേരീസ് )
ബാർസലോണയൽ നിന്ന് വരുന്ന തൊഴിലാളി കുടുംബങ്ങളോ ഹോളണ്ട് ഇറ്റലി ഫ്രാൻസ് ജർമനി എന്നിവിടങ്ങളിൽ നിന്നു വരുന്ന വരുമാനം കുറഞ്ഞ ചെറുപ്പക്കാരോ ആണ് സ്റ്റെല്ല മേരീസിലെ താമസക്കാർ. അവർക്ക്(സ്പെയിൻകാർക്ക് പ്രത്യേകിച്ച് ) കരാജില്ലോയെ നല്ല പരിചയമായിരുന്നു. എനിക്ക് നല്ല പങ്കാളി. താമസക്കാരുടെ വക്കാണങ്ങിൽ നിസംഗൻ .

എൻറിക് റോസെല്ലസ്
(ഞാനെന്തു പറഞ്ഞാലും കാര്യങ്ങൾ കൂടുതൽ കുഴയുകയേയുള്ളു എന്ന് എനിക്കറിയാം )

അതിസുന്ദരിയായ നൂറിയാ മാട്രിയെ പച്ചക്കറികളുടെയും പാൽ ഉൽപ്പന്നങ്ങളുടെയും മേളയിലെ രാജ്ഞി പട്ടം കൊടുക്കാൻ വിചാരിച്ചത് അവളെ ആകർഷിക്കാനാണ്. അവളാ പട്ടം നിഷേധിച്ചു.'പക്ഷേ അവളുമായി അടുക്കാനായി ! എങ്ങനെയാണവളുടെ ഭർത്താവിന് അത്ര സുന്ദരിയായ അവളെ ഉപേക്ഷിക്കാൻ കഴിഞ്ഞത് ?. സ്പാനിഷ് സ്കേറ്റിങ് ഫെഡറേഷൻ ചെറുപ്പക്കാർക്ക് പ്രാധാന്യം നൽകി ,അവളുടെ ഗ്രാന്റ് നിക്ഷേധിച്ചു.
അവളോടെ നിക്കുള്ള പ്രണയത്തിൽ നിന്നാണ് പ്ലാസിയോ ബെൻവിൻ ഗുട്ട് പദ്ധതി രൂപപ്പെട്ടത്.

റെമോ മോറൻ
( സ്ഥിതിഗതികൾ ക്രമത്തിലാക്കാൻ വളരെ വൈകി; അതിനു ശ്രമിച്ചിട്ടു കാര്യമില്ല.)

Z ൽ ആഭരണക്കട തുടങ്ങി.ബസലോണയിൽ നിന്ന് ആഭരണമെടുത്തു വരവേ  പരിചയപ്പെട്ട അലക്സ് ബൊബാഡില്ല എന്ന 'സ്വാഭാവത്തിൽ വൈരുധ്യമുള്ള" ചെറുപ്പക്കാരനെ സഹായിയാക്കി. സമ്പാദ്യം ആയപ്പോൾ കർടാഗോ ബാർ വാങ്ങി.വിവാഹിതനായി X ,Y,Z നഗരങ്ങളിലൊക്കെ കടകൾ വ്യാപിച്ചു.വിവാഹമോചനം നേടി.വാസ കേന്ദ്രമുൾപ്പടെ എത്ര സ്ഥാപനങ്ങൾ.ആ നാളുകളിലാണ് ഗസ്പാരിൻ അവിടേക്ക് കടന്നു വരുന്നത്.

ഗാസ്പർ ഹെറിദിയ
(വാസ കേന്ദ്രത്തിന്റെ വേലിക്കപ്പുറത്തേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നപ്പോൾ )

വാസ കേന്ദ്രത്തിൽ സ്ത്രീകളുടെ ശുചി മുറിയിൽ മലം കൊണ്ട് ജീവികളുടെ ചിത്രം വരക്കുന്നത് ശുചീകരണത്തൊഴിലാളികൾ വിചാരിക്കുന്നതു പോലെ ആ ചെറുപ്പക്കാരിയും ഗായികയായ വൃദ്ധയുമായിരിക്കില്ല !

എൻറിക് റോസെല്ലസ്
(19ാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലാണ് ബെൻ വിൻഗുട്ട് കുടിയേറിയതെന്ന് പറയപ്പെടുന്നു)
      വർഷങ്ങളായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോസല്ലസിന്റെ കൊട്ടാരത്തിലേക്ക് നൂറിയയെ കൊണ്ടുപോവുമ്പോൾ ബ്ലൂ ല ഗൂൺ സിനിമ എന്റെ മനസ്സിലുണ്ടായിരുന്നു,.കൊട്ടാരത്തിലെ നീന്തൽകുളം കണ്ടെത്തിയതവളാണ്.

റെമോ മോറൻ
(ഞാൻ ലോലയെ കണ്ടത് ചില പ്രത്യേക സാഹചര്യത്തിലാണ്)
       ആരോ കൊടുത്ത പരാതിയുടെ അന്വേഷണത്തിനെത്തിയ സുന്ദരിയായ ലോല യെ വിവാഹം കഴിച്ചു. ഒരാൺകുഞ്ഞുണ്ടായി. അതിന് രണ്ടു വയസായപ്പോൾ വിവാഹമോചനം നേടി.എൻ റിക് റോസല്ല സുമായി ശത്രുതയിലാവേണ്ടി വന്നു.

ഗാസ്പർ ഹെറെദിയ.
(ആ ഒപെറ ഗായിക വാസ കേന്ദ്രത്തിലെ താമസക്കാരിയായിരുന്നില്ല)

കാർമൻ ,നേപ്പിൾസ് കാരിയായ ഗായികയാണ്. കരിഡാഡ് എന്ന പെൺകുട്ടിയോടൊപ്പം രഹസ്യമായി [എൽ കരാജിലെ യുടെ മൗനാനുവാദത്തോടെ] ടെൻറിൽ വസിച്ചു.
ഒരു മഴ ദിവസം കരീഡാഡും യുവ സുഹൃത്തും ചേർന്ന് കാർമനെ ബോധം കെടുത്തി പുറത്തിട്ടു. സഞ്ചാരികളെത്തിയതോടെ അവർ വാടക കൊടുക്കാതെ മുങ്ങി. ടെന്റ് ആവാസ കേന്ദ്രം പിടിച്ചു വച്ചു.

എൻറിക് റോസല്ലസ്
(ഞാനൊരു പ്ലമ്പറേയും ഇലക്ടീഷ്യനേയും മരാശാരിയേയും കണ്ടെത്തി)
ബെവിൻ ഗുട്ടിൽ എന്ന നഗരസഭയുടെ കീഴിലുള്ള ഉപയോഗിക്കാത്ത കൊട്ടാരത്തിൽ നിർമ്മാണം .നിർമ്മാതാവിനു പോലും എന്താണ് നടക്കുന്നതെന്നറിയില്ല. കല്ല് കടത്തിയും പണമുണ്ടാക്കി. ജനത്തെ പറ്റിക്കാൻ എത്ര എളുപ്പം!
     റെമോ മോറൻ
(zലെ പരിസ്ഥിതി വകുപ്പു വഴി ഞാൻ നൂറിയായെ കണ്ടു.)
y യിൽ നിന്നും തിരികെ വരും വഴി നു റിയയോടൊപ്പംകടലിലൊരു നീന്തൽ
 
ഗാസ്പർ ഹെറെദിയ
  കരിഡാഡിനെ നഗരത്തിൽ കണ്ടെത്തി രഹസ്യമായി പിന്തുടർന്ന് കൊട്ടാരത്തിലെത്തിയത് രാത്രിയിലാണ്. അതിൽ ഒരു പെൺകുട്ടി സ്കേറ്റു ചെയ്യുന്നു.

എൻറിക് റോസല്ലസ്
     നൂറിയക്ക് സ്കേറ്റിങ് പരിശീലിക്കാനുണാക്കിയ റിങ്കിൽ അവളുടെ പരിശീലനത്തിന് കാവലിരിക്കുന്നു .!

റെമോ മോറൻ
നൂറിയ യോടൊപ്പം സൗഹൃദം പങ്കിടുന്ന ദിനങ്ങൾ. ഒളിമ്പിക് ടീമിൽ തിരിച്ചെത്താനുള്ള കഠിന പരിശീലന കാലം.
 
    ഗാസ്പർ ഹെറദിയ
       നൂറിയ സ്കേറ്റിങ് പരിശീലിക്കുന്ന വീട്ടിൽ കരിഡാഡ് ആരെയോ കാത്ത് ഒളിഞ്ഞിരിക്കുന്നു.

എൻറിക് റോസല്ലസ്
  ഈ കൊട്ടാരത്തിൽ മൂന്നാമതൊരാൾ ഉണ്ടെന്നു സംശയം

റെമോ മോൻ
         ഒരു ഹോട്ടലിൽ വച്ച് നൂറിയക്കൊപ്പം എന്നെ റോസല്ലസ് കണ്ടു. അവൾ പിന്നീട് എന്നോട് അകലം പാലിച്ചു

   ഇനി നാം ഒരാളെ മാത്രമേ പരിചയപ്പെടാനുള്ളൂ.
     നോവൽ വായന ഇത്രയും എത്തിയാൽ (അതിന്ന് ഞാൻ കുറേ സമയമെടുത്തു!) പിന്നെ സുഖകരമായി വായിച്ചു പോകാം
   ഒരപേക്ഷ
 ആർക്കെങ്കിലും രവി ഡി സി യേ പരിചയമുണ്ടെങ്കിൽ  ഒന്നു പറയുമോ
ഈ പുസ്തകത്തിന്റെ ഏതെങ്കിലുമൊരുപുറം വായിച്ചു നോക്കാൻ.

അല്ലെങ്കിൽ വേണ്ട ,അയാൾ ആത്മഹത്യ ചെയ്യും!
Image result for സ്കേറ്റിങ് റിങ്ക് റോബർട്ടോ ബൊലാനോ