08-11

💐💐💐💐💐💐💐💐
🌸🌸🌸🌸🌸🌸🌸🌸
🦋🦋🦋🦋🦋🦋🦋🦋
ലോകസാഹിത്യം
നെസി
🦋🦋🦋🦋🦋🦋🦋
📝📝📝📝📝📝📝
💐💐💐💐💐💐💐💐


📚📚📘📘📘📘📘📘📘
ലോക സാഹിത്യ വേദിയിലേക്ക് സ്വാഗതം
📕📕📕📕📕📕📕
📚📚📚📚📚📚📚📚
      ഫ്രീഡിക് നീച്ചേ
📚📚📚📚📚📚📚📚
ലോക സാഹിത്യ വേദിയിൽ ഇന്ന് പരിചയപ്പെടുത്തുന്നത് പ്രസിദ്ധ ജർമ്മൻ തത്വചിന്തകനും ഭാഷാശാസ്ത്രജ്ഞനും എഴുത്തകാരനുമായ ഫ്രീ ഡിക് നിച്ചേ യെയാണ്.
📚📚📚📚📚📚📚📚
[വൈകുന്നേരം 7:35 -നു, 8/11/2017] +91 94958 60675: ഫ്രീഡ്രിക്ക് നീച്ച
📕📕📕📕📕
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ജർമ്മൻ തത്ത്വചിന്തകനും ക്ലാസ്സിക്കൽ ഭാഷാശാസ്ത്രജ്ഞനും ആയിരുന്നു ഫ്രീഡ്രിക്ക് വിൽഹെം നീച്ച (ഒക്ടോബർ 15, 1844 – ഓഗസ്റ്റ് 25, 1900). മതം, സന്മാർഗം, സംസ്കാരം, തത്ത്വചിന്ത, ശാസ്ത്രം എന്നീ വിഷയങ്ങളിൽ അദ്ദേഹം അനേകം ഗ്രന്ഥങ്ങൾ രചിച്ചു. ഒരു പ്രത്യേകജർമ്മൻ ഭാഷാശൈലിയിൽ, അലങ്കാരങ്ങളും ആപ്തവാക്യങ്ങളും നിറഞ്ഞവയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. നീച്ചയുടെ ശൈലിയും, സത്യത്തിന്റെ മൂല്യത്തേയും വസ്തുനിഷ്ഠതയേയും കുറിച്ച് മൗലിക പ്രശ്നങ്ങൾ ഉന്നയിക്കുന്ന ചിന്തയും, വ്യാഖ്യാതാക്കളെ വിഷമിപ്പിക്കുകയും ഒട്ടേറെ ആനുഷംഗിക രചനകൾക്ക് പ്രചോദനമാവുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ അടിസ്ഥാനനിലപാടുകളിൽ പലതിലും അവ്യക്തതയൊന്നുമില്ല. ദുഃഖ:പര്യവസായിയായ സാഹിത്യത്തെ (tragedy) ജീവിതത്വരയുടെ ഏറ്റുപറച്ചിലായി അംഗീകരിച്ചതും, അനേകം വിമർശകരുടെ പുനർവ്യാഖ്യാനത്തിന് വിഷയമായ പ്രത്യാഗമനനൈരന്തര്യം (eternal recurrence) എന്ന ആശയവും, പാശ്ചാത്യചിന്തയിൽ നൂറ്റാണ്ടുകളോളം വലിയ സ്വാധീനം ചെലുത്തിയ പ്ലേറ്റോയുടെ സിദ്ധാന്തങ്ങളുടെ തിരസ്കാരവും അവയിൽ പെടുന്നു. ഒപ്പം ക്രിസ്തുമതത്തേയും (പ്രത്യേകിച്ച് പത്തൊൻപതാം നൂറ്റാണ്ടിൽ അതിന്റെ ലേബലിൽ പ്രചരിച്ചിരുന്ന ആശയങ്ങളെയും), ജനാധിപത്യം,  സോഷ്യലിസം എന്നിവയടക്കം സമത്വവാദത്തിന്റെ എല്ലാ രൂപങ്ങളേയും അദ്ദേഹം തള്ളിപ്പറഞ്ഞു.

ജനനം വിദ്യാഭ്യാസം
1844 ഒക്ടോബർ 15-ന് ജനിച്ച നീച്ച വളർന്നത് പ്രഷ്യയിലെ സാക്സണി പ്രദേശത്തെ ലീപ്സിഗിനടുത്തുള്ള റോക്കൻ എന്ന ചെറുപട്ടണത്തിലാണ്. പ്രഷ്യയിലെ നാലാം ഫ്രീഡ്രിക്ക് വിൽഹം രാജാവിന് 49 വയസ്സുതികഞ്ഞ ദിവസം ജനിച്ച നീച്ചക്ക് അദ്ദേഹത്തിന്റെ പേരാണ് നൽകപ്പെട്ടത്. (ഫ്രീഡ്രിക്ക് വിൽഹം നീച്ച എന്നതിലെ 'വിൽഹം' എന്ന മദ്ധ്യനാമം നീച്ച പിന്നീട് ഉപേക്ഷിച്ചു.) ആദ്യകാലത്ത് അദ്ധ്യാപകനും പിന്നീട് ലൂഥറൻ സഭയിലെ പാസ്റ്ററും ആയിരുന്ന കാൾ ലുഡ്‌വിഗ് നീച്ചയും(1813-1849),ഫ്രാൻസെസ്കാ ഓഹ്‌ലറും(1826-1897) ആയിരുന്നു മാതാപിതാക്കൾ. അവരുടെ ആദ്യസന്താനമായിരുന്നു നീച്ച. നീച്ചക്ക് അഞ്ചു വയസ്സുള്ളപ്പോൾ പിതാവ് മസ്തിഷ്കസംബന്ധമായ രോഗം മൂലം മരിച്ചു. അദ്ദേഹത്തിന് ഒരു സഹോദരിയും ഉണ്ടായിരുന്നു. പിതാവ് മരിച്ചതിനടുത്ത വർഷം രണ്ടുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന സഹോദരനും മരിച്ചു. തുടർന്ന് കുടുംബം നാംബർഗ്ഗിലെ അമ്മയുടെ വീട്ടിൽ അവരുടെ അമ്മയുടേയും അവിവാഹിതരായ രണ്ടു സഹോദരിമാരുടേയും ഒപ്പം താമസിച്ചു. 1856-ൽ മുത്തശ്ശിയുടെ മരണത്തെ തുടർന്ന് നീച്ചയും കുടുംബവും സ്വന്തമായൊരു വീട്ടിലേക്ക് താമസം മാറ്റി.

കാറല്‍ മാക്സിനു ശേഷം ആധുനിക പാശ്ചാത്യ ദാര്‍ശനിക ലോകത്ത് ആഞ്ഞടിച്ച പ്രചണ്ഡമാരുതനെ തുറന്നുവിട്ട വ്യക്തി ഫെഡറിക് നീഷേ ആണ്. പ്രാചീനകാലം മുതല്‍ നിലനിന്നിരുന്ന വിചാരശൈലികളെയും ദാര്‍ശനിക സിദ്ധാന്തങ്ങളെയും നീഷേ അപനിര്‍മ്മാണത്തിനു വിധേയമാക്കി. ഈ നാഗരികതയെ ആപാദചൂഡം ആവരണം ചെയ്തിരുന്ന ആവര്‍ത്തന വിരസതയാല്‍ പൊരുള്‍ നഷ്ടപ്പെട്ട അനുഷ്ഠാനങ്ങളുടെ പൊയ്മുഖങ്ങള്‍ ഓരോന്നായി ഇയാള്‍ അനാവരണം ചെയ്തു. പാശ്ചാത്യ പാരമ്പര്യങ്ങളുടെ സോപാനങ്ങളില്‍ പ്രതിഷ്ഠിച്ചിരുന്ന ചിതല്‍‌പ്പുറ്റാര്‍ന്ന ബിംബങ്ങളെ നീഷേ തച്ചുടച്ചു. ഈ പുനഃപ്രതിഷ്ഠയില്‍ ‘സത്യ’ത്തിനും ‘ശാസ്ത്ര‘ത്തിനും ‘സദാചാര‘ത്തിനും ‘വ്യക്തിത്വ‘ത്തിനും സമൂഹം കല്‍പ്പിച്ചിരുന്ന ശാശ്വത മാനദണ്ഡങ്ങളില്‍ കാതലായ പൊളിച്ചെഴുത്തു നടന്നു. ജീവിതത്തിനു നേരെയുള്ള ‘വിഷാദാത്മകനിഷേധ’മാണ് നീഷേ ദര്‍ശനങ്ങളുടേ അടിസ്ഥാനം.


അദ്ദേഹം ആദ്യം ആൺകുട്ടികൾക്കുവേണ്ടിയുള്ള ഒരു സ്കൂളിലും തുടർന്ന് മറ്റൊരു സ്വകാര്യവിദ്യാലയത്തിലും പഠിച്ചു. 1854-ൽ നീച്ച നാംബർഗ്ഗിലെ ഡോംജിംനേഷിയം എന്ന വിദ്യാലയത്തിൽ ചേർന്നു. എന്നാൽ അവിടെവച്ച് സംഗീതത്തിന്റേയും ഭാഷകളുടേയും പഠനത്തിൽ പ്രകടിപ്പിച്ച പ്രത്യേക പ്രതിഭ കണക്കിലെടുത്ത് 1858-ൽ, രാജ്യാന്തരപ്രശസ്തമായ ഷുൽഫോർട്ടാ (schulpforta) എന്ന സ്ഥാപനം അദ്ദേഹത്തെ വിദ്യാർത്ഥിയായി സ്വീകരിച്ചു. 1864 വരെ അദ്ദേഹം അവിടെ പഠനം തുടർന്നു. സംസ്കൃതപണ്ഡിതൻ ഉപനിഷത്‌വ്യാഖ്യാതാവ് എന്നീ നിലകളിൽ പിൽക്കാലത്ത് പ്രശസ്തനായ പോൾ ഡ്യൂസൻ അവിടെ അദ്ദേഹത്തിന്റെ സഹപാഠിയും സുഹൃത്തുമായി. ഇക്കാലത്ത് നീച്ച പഠനത്തിനൊപ്പം കവിതാരചനയിലും സംഗീതനിർമ്മാണത്തിലും ഏർപ്പെട്ടു. ഷുൽഫോർട്ടായിൽ നീച്ചക്ക് സാഹിത്യപഠനത്തിന്റെ നല്ലൊരടിസ്ഥാനം കിട്ടി. പൗരാണികഗ്രീസിലേയും റോമിലേയും സാഹിത്യത്തെ കേന്ദ്രീകരിച്ചുള്ള പഠനമായിരുന്നു അത്. ചെറുപട്ടണത്തിലെ ക്രിസ്തീയപശ്ചാത്തലമുള്ള കുടുംബാന്തരീക്ഷത്തിൽ നിന്ന് നീച്ച വിട്ടുനിന്നത് അത് ആദ്യമായായിരുന്നു

ഷുൽഫോർട്ടായിലെ പഠനം പൂർത്തിയാക്കിയ നീച്ച ബോൺ സർവകലാശാലയിൽ ചേർന്ന് ദൈവശാസ്ത്രവും ക്ലാസ്സിക്കൽ ഭാഷാശാസ്ത്രാവും പഠിക്കാൻ തുടങ്ങി. എന്നാൽ ഒരു സെമസ്റ്റർ കഴിഞ്ഞപ്പോൾ അമ്മയുടെ ഇഷ്ടത്തിനെതിരായി അദ്ദേഹം ദൈവശാസ്ത്രപഠനം മതിയാക്കി. ഇതിനകം നീച്ചക്ക് ക്രിസ്തുമതത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ഇതിന് ഒരുപരിധിവരെയെങ്കിലും കാരണമായത് ഡേവിഡ് സ്ട്രാസ് എഴുതിയ "യേശുവിന്റെ ജീവിതം" എന്ന പുസ്തകത്തിന്റെ വായനയായിരിക്കാം. ആ പുസ്തകം നീച്ചയെ വല്ലാതെ സ്വാധീനിച്ചിരുന്നെങ്കിലും നീച്ചയുടെ വിശ്വാസം അതിന്റെ വായനക്കുമുൻപേ തന്നെ ശിഥിലമാകാൻ തുടങ്ങിയിരുന്നുവെന്നു വിശ്വസിക്കാനും കാരണമുണ്ട്. ചരിത്രഗവേഷണം ക്രിസ്തുമതത്തിന്റെ മൗലികസിദ്ധാന്തങ്ങളുടെ അടിസ്ഥാനരാഹിത്യം തെളിയിച്ചുവെന്ന് "വിധിയും ചരിത്രവും" എന്ന പേരിൽ 1862-ൽ എഴുതിയ ഒരു ലേഖനത്തിൽ തന്നെ നീച്ച ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് നീച്ച പ്രൊഫസർ ഫ്രീഡ്രിക്ക് വിൽഹെം റിറ്റ്ഷലിന്റെ കീഴിൽ ഭാഷാശാസ്ത്രത്തിന്റെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അടുത്ത വർഷം റിറ്റ്ഷൽ ലീപ്സിഗ് സർവകലാശാലയിലേക്ക് മാറിയപ്പോൾ നീച്ചയും അദ്ദേഹത്തോടൊപ്പം അവിടേക്കുപോയി. ലീപ്സിഗിൽ, ക്ലാസിക്കൽ പണ്ഡിതനെന്ന നിലയിൽ പിന്നീട് പ്രസിദ്ധനായ എർവിൻ റോഡ്, നീച്ചയുടെ സതീർഥ്യനായിരുന്നു. അവർ അടുത്ത സുഹൃത്തുക്കളായി. ഭാഷാവിജ്ഞാനീയത്തിലെ നീച്ചയുടെ ആദ്യരചനകൾ താമസിയാതെ വെളിച്ചം കണ്ടു.

1865-ൽ നീച്ച ജർമ്മൻ ചിന്തകനായ ആർതർ ഷോപ്പൻഹോവറുടെ രചനകൾ വിശദമായി പഠിച്ചു. ആ ചിന്തകന്റെ അശുഭാപ്തിചിന്തയിലൂന്നിയ മുഖ്യനിലപാടുകളുകളെ നീച്ച പിന്നീട് തള്ളിപ്പറഞ്ഞെങ്കിലും, ഷോപ്പൻഹോവറുമായുള്ള ഈ ബൗദ്ധികമുഖാമുഖത്തിന്റെ സ്വാധീനം നീച്ചയുടെ സക്രിയജീവിതത്തിന്റെ അവശേഷിച്ച നാളുകളത്രയും വിടാതെനിന്നു. "ഇഛയും അഭിവ്യക്തിയും ആയ ലോകം" എന്ന ഷോപ്പൻ‌ഹോവറുടെ മുഖ്യരചനയുടെ വായനയാണ് തന്നെ തത്ത്വചിന്തകനാക്കിയതെന്ന് നീച്ച പറഞ്ഞിട്ടുണ്ട്. 1866-ൽ നീച്ച ഫ്രീഡ്രിക്ക് ആൽബർട്ട് ലാങ്ങിന്റെ "ഭൗതികവാദത്തിന്റെ ചരിത്രം" വായിച്ചു. കാന്റിന്റെ ചിന്തയിലെ ഭൗതികവാദവിരോധം, യൂറോപ്യൻ ഭൗതികവാദത്തിന്റെ ഉദയം, വളർന്നുകൊണ്ടിരുന്ന ശാസ്ത്രീയവീക്ഷണം, ഡാർവിന്റെ സിദ്ധാന്തങ്ങൾ, അധികാരസ്ഥാനങ്ങൾക്കെതിരെ പൊതുവേ കണ്ടിരുന്ന കലാപം തുടങ്ങിയവയെ ലാങ്ങ് വിവരിച്ചത് നീച്ചയിൽ കൗതുകം ഉണർത്തി. അപ്പോഴത്തെ സാംസ്കാരികപശ്ചാത്തലം തന്റെ ചിന്തയുടെ ചക്രവാളത്തെ ഭാഷാശാസ്ത്രത്തിനപ്പുറം തത്ത്വചിന്തയിലേക്കു കൂടി വളർത്താൻ നീച്ചക്ക് പ്രേരണനൽകി
1867-ൽ നീച്ച പ്രഷ്യൻ സൈന്യത്തിന്റെ നാംബർഗിലുള്ള പീരങ്കി വിഭാഗത്തിൽ ഒരുവർഷത്തെ സന്നദ്ധസേവനത്തിന് ചേർന്നു. എന്നാൽ 1868-ൽ കുതിരസവാരിക്കിടയിലുണ്ടായ ഗുരുതരമായ ഒരപകടം അദ്ദേഹത്തെ സൈന്യസേവനത്തിന് അപ്രാപ്തനാക്കി. തുടർന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ വീണ്ടും പഠനത്തിലെക്ക് തിരിഞ്ഞു. നീച്ചയുടെ ജീവിതത്തെ കാര്യമായി സ്വാധീനിച്ച പ്രഖ്യാതസംഗീതജ്ഞൻ റിച്ചാർഡ് വാഗ്നറെ നീച്ച പരിചയപ്പെട്ടത് 1868 അവസാനമായിരുന്നു. ഗുരുവായ റിറ്റ്ഷലിന്റെ പിന്തുണകൊണ്ടുകൂടിയാണ് നീച്ചക്ക്, സാധാരണഗതിയിൽ അദ്ധ്യാപനയോഗ്യതക്ക് അനുപേക്ഷണീയമായി കണക്കാക്കപ്പെട്ടിരുന്ന ഗവേഷണബിരുദം കരസ്ഥമാക്കുന്നതിനുമുൻപ്, സ്വിറ്റ്സർലൻഡിലെ ബാസൽ സർവകലാശാലയിൽ ക്ലാസ്സിക്കൽ ഭാഷാശാസ്ത്രത്തിന്റെ പ്രൊഫസറായി നിയമനം കിട്ടിയത്. ഭാഷാവിജ്ഞാനത്തിൻ നിന്ന് ശാസ്ത്രത്തിലേക്ക് തിരിയുന്ന കാര്യംപോലും നീച്ച പരിഗണിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ അവസരം അദ്ദേഹത്തെ തേടിവന്നത്. ബാസലിലേക്ക് പോകുന്നതിനുമുൻപ് നീച്ച തന്റെ ജർമ്മൻ പൗരത്വം ഉപേക്ഷിച്ചു. പിൽക്കാലജീവിതമത്രയും നീച്ച സാങ്കേതികമായ അർത്ഥത്തിൽ രാജ്യരഹിതനായിരുന്നു. എന്നാലും 1870-71-ൽ ഫ്രാൻസും പ്രഷ്യയും തമ്മിൽ നടന്ന യുദ്ധത്തിൽ നീച്ച ഒരു മെഡിക്കൽ സഹായിയായി സേവനം അനുഷ്ഠിച്ചു. ഹ്രസ്വകാലത്തെ ഈ സൈന്യസേവനത്തിനിടെ അദ്ദേഹം യുദ്ധത്തിന്റെ ക്രൂരമുഖം നേരിട്ടുകണ്ടു. ഡിഫ്ത്തീരിയ അതിസാരം തുടങ്ങിയ രോഗങ്ങളും അദ്ദേഹത്തെ ബാധിച്ചു. മറ്റുവ്യാധികൾക്കോപ്പം ഇക്കാലത്ത് നീച്ചക്ക് സിഫിലിസ് രോഗവും പരന്നുകിട്ടിയെന്നും അതാണ് പിൽക്കാലത്ത് അദ്ദേഹത്തെ ബാധിച്ച മനോവിഭ്രാന്തിക്ക് കാരണമായതെന്നും പറയുന്ന ജീവചരിത്രകാരന്മാരുണ്ട്. എന്നാൽ ഇത് തർക്കവിഷയമായിരിക്കുന്നു.[8] 1870-ൽ ബാസലിലേക്ക് മടങ്ങിയ നീച്ച, ജർമ്മൻ സാമ്രാജ്യത്തിന്റെ സ്ഥാപനവും ജർമ്മനിയിലെ ബിസ്മാർക്ക് യുഗത്തിന്റെ മുന്നേറ്റവും ഒരു പുറം കാഴ്ച്ചക്കാരന്റെ മനോഭാവത്തോടെ വീക്ഷിച്ചു. ആ സംഭവഗതികളുടെ അഭികാമ്യതയെക്കുറിച്ച് അദ്ദേഹം സംശയാലുവായിരുന്നു. സർവകലാശാലയിൽ അദ്ദേഹത്തിന്റെ കന്നിപ്രഭാഷണത്തിന്റെ വിഷയം "ഹോമറും ക്ലാസ്സിക്കൽ ഭാഷാശാസ്ത്രവും" എന്നതായിരുന്നു. അക്കാലത്ത് പരിചയപ്പെട്ട ഫ്രാൻസ് ഓവർബെക്ക് എന്ന ദൈവശാസ്ത്രപ്രൊഫസർ ജീവിതകാലമത്രയും നീച്ചയുടെ സുഹൃത്തായി തുടർന്നു. ഈ സമയത്തുതന്നെ "ചിന്തയും യാഥാർത്ഥ്യവും" എന്ന കൃതിയുടെ രചയിതാവും ഏറെയൊന്നും അറിയപ്പെടത്തവനുമായ ആഫ്രിക്കൻ സ്പിർ എന്ന റഷ്യൻ ദാർശനികനും [9] അയാളുടെ സുഹൃത്ത് ജേക്കബ് ബർക്കാർഡ്ട്ട് എന്ന ചരിത്രകാരനും നീച്ചയുടെമേൽ കാര്യമായ സ്വാധീനം ചെലുത്താൻ തുടങ്ങി. നീച്ച ബർക്കാർഡ്ട്ടിന്റെ അദ്ധ്യാപനപ്രസംഗങ്ങൾ കേൾക്കുക പതിവായിരുന്നു. 1873-നും 76-നുമിടെ നീച്ച മൂന്നു ദീർഘപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. "ഡേവിൻ സ്ട്രാസ്: കുംബസാരക്കാരനും എഴുത്തുകാരനും", "ചരിത്രത്തിന്റെ ഉപയോഗവും ദുരുപയോഗവും", "ഷോപ്പൻഹോവർ, ഗുരുനാഥനെന്ന നിലയിൽ", "റിച്ചാർഡ് വാഗ്നർ ബെയ്റൂത്തിൽ" എന്നിവയായിരുന്നു ആ പ്രബന്ധങ്ങൾ. പിന്നീട് ഈ നാലു പ്രബന്ധങ്ങളൊന്നിച്ച് "അസമയത്തെ ചിന്തകൾ" (Untimely Meditations) എന്ന പേരിൽ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു. ഷോപ്പൻഹോവറുടേയും വാഗ്നറുടേയും നിലപാടുകളുടെ അടിസ്ഥാനത്തിൽ, ജർമ്മൻ സംസ്കാരത്തിന്റെ അപ്പോഴത്തെ വികാസഗതിയെ വിമർശിക്കുന്നവയായിരുന്നു ആ പ്രബന്ധങ്ങൾ. 1873-ൽ തന്നെ നീച്ച, മരണശേഷം "ഗ്രീക്ക് ദുരന്തയുഗത്തിലെ തത്ത്വചിന്ത" (Philosophy in the tragic Age of the Greeks) എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ട കുറിപ്പുകൾ എഴുതി തുടങ്ങി. ഇക്കാലത്ത്, വാഗ്നർ ഉൾപ്പെടെ പല പ്രമുഖന്മാരുടേയും സുഹൃദ്‌വലയത്തിൽ ഉൾപ്പെട്ടിരുന്ന മൽവിഡാ വോൺ മെയ്സൻബർഗ് എന്ന എഴുത്തുകാരിയും പ്രഖ്യാതസംഗീതജ്ഞൻ ഹാൻസ് വോൺ ബ്യൂലോയും ആയി നീച്ച പരിചയത്തിലായി. ആദ്യകാലരചനകളിലെ അശുഭാപ്തിയുടെ തത്ത്വചിന്ത ഉപേക്ഷിക്കാൻ 1876-ൽ തന്നെ പ്രേരിപ്പിച്ച എഴുത്തുകാരനും തത്ത്വചിന്തകനുമായ പോൾ റീയുമായി നീച്ച സൗഹൃദത്തിലായതും ഇക്കാലത്താണ്. അതേസമയം 1876-ലെ ബെയ്റൂത്ത് തിയേറ്റർ മേള നീച്ചയെ നിരാശപ്പെടുത്തി. അവിടെ കണ്ട തരംതാണതരം പ്രകടനങ്ങളും ആസ്വാദകരുടെ നിലവാരമില്ലായ്മയും ആ പ്രസ്ഥാനത്തിന്റെ കേന്ദ്രവ്യക്തിത്വമായിരുന്ന വാഗ്നറിൽ നിന്ന് നീച്ചയെ അകറ്റി. 1878-ൽ തത്ത്വമീമാംസ, സന്മാർഗശാസ്ത്രം, മതം, ലൈംഗികത എന്നിങ്ങനെ നാനാവിധ വിഷയങ്ങളെ സംബന്ധിച്ച ആപ്തവാക്യങ്ങളുടെ(aphorisms) സമഹാരമായ "മാനുഷികം, അങ്ങേയറ്റം മാനുഷികം" (Human, all Too Human) എന്ന കൃതിയുടെ പ്രസിദ്ധീകരണത്തോടെ ഷോപ്പൻഹോവറും വാഗ്നറും പിന്തുടർന്ന അശുഭാപ്തിയുടെ തത്ത്വചിന്തയുമായി നീച്ചക്കുള്ള വിയോജിപ്പ് പ്രകടമായി. പോൾ ഡ്യൂസണെപ്പോലുള്ളവരുമായുള്ള നീച്ചയുടെ സൗഹൃദവും തണുത്തു. ബാല്യം മുതലേ, അന്ധതയോളമെത്തുന്ന കാഴ്ചശക്തിക്കുറവ്, കൊടിഞ്ഞിമൂലമുള്ള തലവേദന, അസഹ്യമായ വയറുവേദന തുടങ്ങി ഒരുകൂട്ടം രോഗങ്ങൾ അദ്ദേഹത്തെ പീഡിപ്പിച്ചിരുന്നു. 1868-ൽ കുതിരസവാരിക്കിടെ ഉണ്ടായ അപകടവും 1870-ലുണ്ടായ രോഗങ്ങളെമെല്ലാം, വിട്ടുമാറാതിരുന്ന ഈ അവസ്ഥയെ വഷളാക്കിയിട്ടുണ്ടാകാം. തുടർച്ചയായി അവധിയെടുക്കേണ്ടിവന്ന് ഒടുവിൽ ജോലിചെയ്യുകയെന്നതുതന്നെ അസാദ്ധ്യമായി. ഈ സാഹചര്യത്തിൽ 1879-ൽ, ബാസൽ സർവകലാശാലയിലെ ജോലി രാജിവയ്ക്കാൻ നീച്ച നിർബന്ധിതനായി. 1882-ൽ നീച്ച സന്തുഷ്ടശാസ്ത്രം (Gay Science) എന്ന കൃതിയുടെ ആദ്യഭാഗം പ്രസിദ്ധീകരിച്ചു. അതേവർഷം തന്നെ നീച്ച, റഷ്യാക്കാരി ലൗ ആന്ദ്രിയ സലോമിയെ, മൽവിഡാ വോൺ മെയ്സൻബർഗ്, പോൾ റീ എന്നിവർ വഴി പരിചയപ്പെട്ടു. മനോവിശ്ലേഷകയും എഴുത്തുകാരിയും ആയി പിൽക്കാലത്ത് അറിയപ്പെട്ട ആ യുവതി റിച്ചാർഡ് വാഗ്നർ, പ്രശസ്ത മനോവിജ്ഞാനി സിഗ്മണ്ട് ഫ്രോയിഡ്, ജർമ്മൻ കവി റെയ്നർ മരിയ റിൽക്കെ എന്നിവരുടേയും സുഹൃത്തായിരുന്നു. ഒരു വേനൽക്കാലം നീച്ചയും സലോമിയും നീച്ചയുടെ സഹോദരി എലിസബത്തിനൊപ്പം ജർമ്മനിയിലെ തുരിഞ്ചിയ പ്രവിശ്യയിൽ കഴിഞ്ഞു. സലോമിയെ നീച്ച തുല്യനിലയിലുള്ള ഒരു സുഹൃത്തെന്നതിനുപകരം പ്രതിഭാശാലിയായ ഒരു ശിഷ്യയായാണ് കണ്ടത്. നീച്ച തന്നോട് വിവാഹാഭ്യർത്ഥ്യന നടത്തിയെന്നും താനത് നിരസിച്ചെന്നും സലോമി അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിന്റെ സത്യാവസ്ഥ ചോദ്യം നിശ്ചയമില്ല.[11] പോൾ റീയും സലോമിയുമായുള്ള നീച്ചയുടെ സൗഹൃദം 1882/83-ലെ ശൈത്യകാലത്ത് ശിഥിലമായി. നീച്ചയുടെ സഹോദരി എലിസബത്തിന്റെ തന്ത്രങ്ങളാണ് ഇതിന് കാരണമായതെന്ന് പറയപ്പെടുന്നു. വർദ്ധിച്ച രോഗാവസ്ഥയും, സലോമിയുടെ പേരിൽ അമ്മയും സഹോദരിയുമായുമായി പിണങ്ങിയതുമൂലമുണ്ടായ ഒറ്റപ്പെടലും, ആത്മഹത്യചിന്തകളും മൂലം വലഞ്ഞ നീച്ച, ഇറ്റലിയിലെ റപാല്ലോയിലേക്ക് പോയി. അവിടെ കേവലം പത്തുദിവസം കൊണ്ട് അദ്ദേഹം "സരത്തുസ്ത്രാ അങ്ങനെ പറഞ്ഞു" എന്ന തന്റെ ഏറ്റവും പ്രസിദ്ധകൃതിയുടെ ആദ്യഭാഗം എഴുതി തീർത്തു. തത്ത്വചിന്തയിൽ ഷോപ്പൻ‍ഹോവറുടെ വഴിയും വാഗ്നറുമായുള്ള സാമൂഹ്യബന്ധങ്ങളും ഉപേക്ഷിച്ചതിൽ പിന്നെ നീച്ചക്ക് സുഹൃത്തുക്കളെന്ന് പറയാൻ വളരെ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ 'സരത്തുസ്ത്രാ'യിൽ ഉപയോഗിച്ച പ്രത്യേക ശൈലിയും കൂടിയായപ്പോൾ ആ ഒറ്റപ്പെടൽ പൂർത്തിയായി. ആ കൃതിയെക്കുറിച്ച് ഔപചാരികതയുടെ പേരിൽ മാത്രമാണ് ആരെങ്കിലും നല്ലത് പറഞ്ഞത്. നീച്ച ഇത് മനസ്സിലാക്കുകയും ഒറ്റയ്ക്കുതന്നെ കഴിയുകയും ചെയ്തു. എന്നാൽ ഒറ്റപ്പെടലിനെക്കുറിച്ച് അദ്ദേഹം ഇടക്ക് പരാതിപറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്ക് വില്പന മിക്കവാറും ഇല്ലെന്നായി. 1885-ൽ 'സരത്തുസ്ത്രാ'യുടെ നാല്പതുപ്രതികളാണ് അദ്ദേഹം അച്ചടിപ്പിച്ചത്. അതിൽ ഒരുഭാഗം മാത്രം അടുത്ത സുഹൃത്തുക്കൾക്കിടയിൽ വിതരണം ചെയ്യുകയാണുണ്ടായത്.

1883-ൽ നീച്ച ലീപ്സിഗ് സർവകലാശാലയിൽ അദ്ധ്യാപകനായി ജോലി നേടാൻ ശ്രമിച്ചുനോക്കി. ക്രിസ്തുമതത്തോടുള്ള അദ്ദേഹത്തിന്റെ നിലപാടും, 'സരത്തുസ്ത്രാ'യിലെ പ്രത്യേകതരം ദൈവസങ്കല്പവും കാരണം യൂറോപ്പിലെ സർവകലാശാലകൾക്കെല്ലാം അദ്ദേഹം അസ്വീകാര്യനായെന്ന് അതോടെ വ്യക്തമായി. അത് നീച്ചയെ ക്രൂദ്ധനാക്കി. "ശിഷ്യന്മാരെ കണ്ടെത്തുന്നതിൽ നിന്നും അവരുടെ വിശ്വാസം ആർജ്ജിക്കുന്നതിൽ നിന്നും എന്നെ തടയാൻ, എന്റെ സൽപ്പേരിനേയും സ്വഭാവത്തെയും ലക്‌ഷ്യങ്ങളേയും താഴ്ത്തിക്കാണിക്കുന്നതടക്കം ഏതു തരംതാണവഴിയും മതിയാകുമെന്ന് എനിക്ക് മനസ്സിലായി" എന്ന് അദ്ദേഹം എഴുതി.[12] 1887-ൽ നീച്ച "സദാചാരത്തിന്റെ വംശാവലിയെപ്പറ്റി" (On the Genealogy of Morality) എന്ന സംവാദഭരിതമായ കൃതി എഴുതി.

1887-ൽ തന്നെ നീച്ച ദസ്തയേവ്‌സ്കിയുടെ കൃതികളുമായി പരിചയപ്പെടുകയും അവ പെട്ടെന്ന് ഇഷ്ടപ്പെടുകയും ചെയ്തു.[15] അക്കാലത്ത് നീച്ച ഫ്രഞ്ച് വിമർശകനും ചരിത്രകാരനുമായിരുന്ന ഹിപ്പോലൈറ്റ് ടെയിനുമായും സ്കാൻഡിനേവിയൻ സാഹിത്യസൈദ്ധാന്തികൻ ജോർജ് ബ്രാൻഡസുമായും എഴുത്തുകുത്തിലേർപ്പെട്ടു. കീർക്കെഗാഡിന്റെ തത്ത്വചിന്ത പഠിപ്പിക്കാൻ തുടങ്ങിയിരുന്ന ബ്രാൻഡസ് നീച്ചയോട് കീർക്കെഗാഡിന്റെ കൃതികൾ വായിക്കാൻ നിർദ്ദേശിച്ചു. താൻ കോപ്പൻഹേഗനിൽ വന്ന് ബ്രാൻഡസിനൊപ്പം അവ വായിക്കാനുദ്ദേശിക്കുന്നെന്നായിരുന്നു നീച്ചയുടെ മറുപടി. ഈ ഉദ്ദേശം പൂർത്തീകരിക്കാനാകുന്നതിന് മുൻപ് നീച്ച രോഗത്തിലേക്കും വിഭ്രാന്തിയിലേക്കും ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞിരുന്നു. 1888 ആരംഭത്തിൽ ബ്രാൻഡസ് കോപ്പൻഹേഗനിൽ നീച്ചയുടെ തത്ത്വചിന്തയെക്കുറിച്ചുള്ള ആദ്യപ്രഭാഷണങ്ങളിലൊന്ന് നടത്തി. 1889 ജനുവരി മൂന്നാം തിയതി നീച്ച ആദ്യമായി മാനസികതകർച്ചയുടെ ലക്‌ഷണങ്ങൾ പ്രകടിപ്പിച്ചു. ഇറ്റലിയിലെ ടൂറിനിലെ ഒരു തെരുവിൽ അദ്ദേഹം ബഹളം വച്ചതിനെ തുടർന്ന് രണ്ടു പോലീസുകാർ നീച്ചയെ സമീപിച്ചു. യഥാർഥത്തിൽ സംഭവിച്ചതെന്തെന്ന് വ്യക്തമല്ല. പലപ്പോഴും ആവർത്തിക്കപ്പെട്ടിട്ടുള്ള കഥയനുസരിച്ച് തെരുവിന്റെ ഒരറ്റത്ത് ആരോ ഒരു കുതിരയെ ചാട്ടവാറിനടിക്കുന്നത് കണ്ട നീച്ച, കുതിരയെ രക്ഷിക്കാനായി ഓടിച്ചെന്ന് അതിനെ കൈകൾ കൊണ്ടു പൊതിയുകയും പിന്നീട് കുഴഞ്ഞുവീഴുകയുമാണ് ചെയ്തത്.[18]

തുടർന്നുവന്ന ഏതാനും ദിവസങ്ങളിൽ നീച്ച, കോസിമാ വാഗ്നർ ഉൾപ്പെടെയുള്ള കുറേ സുഹൃത്തുക്കൾക്ക് ഭ്രാന്തൻ കത്തുകൾ (Madness letters) എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ചെറിയ കുറിപ്പുകൾ അയച്ചു. കൃത്യമായ അർത്ഥമില്ലാത്ത ജല്പനങ്ങളുടെ രീതിയായിരുന്നു അവക്ക്. ജർമ്മനിയിലെ ചക്രവർത്തിയോട് വെടിവച്ചുകൊല്ലപ്പെടാനായി റോമിലേക്ക് പോകാൻ ആവശ്യപ്പെടുകയും, ജർമ്മനിക്കെതിരെ സൈനികനടപടിയെടുക്കാൻ ഇതര യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നവയായിരുന്നു ചില കുറിപ്പുകൾ.[19] പഴയ സഹപ്രവർത്തകനായ ജേക്കബ് ബർക്കാർട്ടിന് കിട്ടിയ കുറിപ്പ് ഇങ്ങനെയായിരുന്നു:-

കയഫാസിനെ ഞാൻ ചങ്ങലയിട്ട് പൂട്ടിയിരിക്കുന്നു. കഴിഞ്ഞവർഷം ജർമ്മനിയിലെ വൈദ്യന്മാർ എന്ന വലിച്ചുനീട്ടി കുരിശിൽ തറച്ചു. വിൽഹെമും ബിസ്മാർക്കും എല്ലാ യഹൂദവിരുദ്ധരും ഇല്ലാതാക്കപ്പെട്ടിരിക്കുന്നു.[20]
ബർക്കാർട്ട് തനിക്ക് കിട്ടിയ കുറിപ്പ് നീച്ചയുടെ പഴയ സുഹൃത്തായ ദൈവശാസ്ത്രജ്ഞൻ ഫ്രാൻസ് ഓവർബെക്കിനെ കാണിച്ചു. അടുത്തദിവസം തന്നെ അതേമാതിരി ഒരു കുറിപ്പ് ഓവർബെക്കിനും കിട്ടി. നീച്ചയെ ബാസലിലേക്ക് മടക്കികൊണ്ടുവരാൻ സുഹൃത്തുക്കൾ മുൻകൈ എടുക്കേണ്ടതാണെന്ന് ഓവർബെക്ക് തീരുമാനിച്ചു. അദ്ദേഹം ടൂറിനിൽ ചെന്ന് നീച്ചയെ ബാസലിലേക്ക് കൊണ്ടുവരുകയും ചെയ്തു. 1893-ൽ ഭർത്താവിന്റെ ആത്മഹത്യയെതുടർന്ന്, നീഷയുടെ സഹോദരി പരാഗ്വേയിലെ 'നവജർമ്മനി'യിൽ നിന്ന് മടങ്ങിവന്നു. അവർ നീച്ചയുടെ രചനകൾ ഒന്നൊന്നായി പഠിച്ച് ആ കൃതികളുടേയും അവയുടെ പ്രസിദ്ധീകരണത്തിന്റേയും നിയന്ത്രണം ഏറ്റെടുത്തു. ഓവർബെക്കിനെ എലിസബത്ത് പറഞ്ഞുവിട്ടു. പീറ്റർ ഗാസ്റ്റ് അവരുമായി സഹകരിക്കാൻ സമ്മതിച്ചു. 1897-ൽ അവരുടെ അമ്മ ഫ്രാൻസെസ്കായുടെ മരണത്തിനുശേഷം നീച്ച വെയ്മറിൽ എലിസബത്തിന്റെ നോട്ടത്തിലാണ് ജീവിച്ചത്. ആശയവിനിമയം നടത്തുന്നത് നിർത്തിയിരുന്ന സഹോദരനെ അവർ ശുശ്രൂഷിക്കുകയും അദ്ദേഹത്തെ കാണാൻ, ആസ്ട്രേലിയൻ തത്ത്വചിന്തകനും എഴുത്തുകാരനുമായിരുന്ന റുഡോൾഫ് സ്റ്റീനറെപ്പോലുള്ള സന്ദർശകരെ അനുവദിക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ എലിസബത്ത്, സഹോദരന്റെ തത്ത്വചിന്ത തന്നെ പഠിപ്പിക്കാൻ സ്റ്റീനറെ ഏർപ്പാടാക്കുകപോലും ചെയ്തു. ഏതാനും മാസം കഴിഞ്ഞ്, എലിസബത്തിനെ തത്ത്വചിന്തയെക്കുറിച്ച് എന്തെങ്കിലും പഠിപ്പിക്കുക അസാദ്ധ്യമാണെന്നു പറഞ്ഞ് സ്റ്റീനർ വിട്ടുപോയി. രോഗാവസ്ഥ, കൂടുതൽ അനുയോജ്യമായ കാലാവസ്ഥതേടി നടക്കാൻ നീച്ചയെ പ്രേരിപ്പിച്ചു. ഇടക്കിടെ യാത്രചെയ്ത നീച്ച, രചനയിലേർപ്പെട്ട്, 1889 വരെ വിവിധനഗരങ്ങളിൽ താമസിച്ചു. സ്വിറ്റ്സർലൻഡിലെ മോറിറ്റ്സിനടുത്തുള്ള സിലാസ് മരിയയിൽ അദ്ദേഹം വേനൽക്കാലത്ത് പലപ്പോഴും താമസിച്ചു. ശീതകാലങ്ങളിൽ ഇറ്റലിയിലെ ജെനോവ, റപാല്ലോ, ടൂറിൻ എന്നിവിടങ്ങളിലോ ഫ്രാൻസിനെ നൈസിലോ ആയിരുന്നു വാസം. 1881-ൽ ഫ്രാൻസ് ടുണീഷ്യയിൽ അധിനിവേശം സ്ഥാപിച്ചപ്പോൾ, യൂറോപ്പിനെ വെളിയിൽ നിന്ന് മനസ്സിലാക്കുകയെന്ന ലക്‌ഷ്യത്തോടെ ടുണീഷ്യയുടെ തലസ്ഥാനമായ ടൂണിസിലെക്ക് യാത്രചെയ്യുന്ന കാര്യം ആലോചിച്ചെങ്കിലും, ആരോഗ്യകാരണങ്ങളാൽ അത് നടപ്പായില്ല.[10]


ഇടക്കിടെ കുടുംബത്തെ സന്ദർശിക്കാനായി നീച്ച നാംബർഗ്ഗ് സന്ദർശിച്ചിരുന്നു. ഈയവസരങ്ങളിൽ നീച്ചയും സഹോദരി എലിസബത്തും തമ്മിൽ കലഹിക്കുന്നതും രമ്യപ്പെടുന്നതും പതിവായിരുന്നു. ബാസലിൽ നിന്ന് കിട്ടിയിരുന്ന പെൻഷനേയും സുഹൃത്തുക്കളുടെ സഹായത്തേയും ആശ്രയിച്ചാണ് അദ്ദേഹം ജീവിച്ചത്. പീറ്റർ ഗാസ്റ്റ് എന്നുപേരുള്ള ഒരു പഴയ ശിഷ്യൻ നീച്ചക്ക് ഏതാണ് സ്വകാര്യസഹായിയെപ്പോലെയായി. ജീവിതാവസാനം വരെ, ഗാസ്റ്റും ഫ്രാൻസ് ഓവർബെക്കും നീച്ചയുടെ വിശ്വസ്ത സുഹൃത്തുക്കളായി തുടർന്നു. നീച്ച വാഗ്നറുടെ സുഹൃദ്‌വലയത്തിനു പുറത്തായതിനു ശേഷവും മൽവിഡാ വോൺ മെയ്സൻബർഗ് ഒരമ്മയ്ക്കുസമമായ പരിഗണന അദ്ദേഹത്തോട് കട്ടി. നീച്ച തന്റെ ചിന്താജീവിതത്തിലെ ഏറ്റവും സൃഷ്ടിപരമായ കാലത്തിന്റെ തുടക്കത്തിലായിരുന്നു അപ്പോൾ. "മാനുഷികം, അങ്ങേയറ്റം മാനുഷികം" എഴുതിയ 1878 മുതൽ എല്ലാവർഷവും നീച്ച, വർഷത്തിൽ ഒരു പുസ്തകം അല്ലെങ്കിൽ ഒരുപുസ്തകത്തിന്റെ ഒരു പ്രധാനഖണ്ഡം എന്ന കണക്കിൽ എഴുതി. രചനാജീവിതത്തിന്റെ അവസാനവർഷമായ 1888-ലാകട്ടെ അദ്ദേഹം അഞ്ചു പുസ്തകങ്ങൾ പൂർത്തിയാക്കി.




📚📚📚📚📚📚📚📚
ജീവിച്ചിരുന്നപ്പോൾ ആഘാതങ്ങൾ മാത്രം നൽകിയ ലോകത്തിന് തന്റെ ദാർശനിക ഗ്രന്ഥങ്ങളിലൂടെ ആഘാതമേൽപ്പിക്കുന്ന
നീച്ചേയെ കൂടുതൽ എല്ലാവരും വായിക്കുമെന്നും വായിച്ചിട്ടുള്ളവർ പങ്കു വെയ്ക്കുമെന്നും പ്രതീക്ഷിച്ചു കൊണ്ട് ഇന്നത്തെ ലോക സാഹിത്യം നിർത്തുന്നു🙏
*********************************
നിച്ചേ യുടെ കൃതികൾ
ദുരന്തകഥയുടെ ജനനം (1872)സദാചാരനിരപേക്ഷമായ നേരും നുണയും (1873)അസമയവി ചിന്തകള്‍ (1876)മാനുഷികം, അങ്ങേയറ്റം മാനുഷികം (1879-80)പ്രഭാതം (1881)സന്തുഷ്ടശാസ്ത്രം (1882)സരത്തുസ്ട്രാ അങ്ങനെ പറഞ്ഞു (1883-85)നന്മ-തിന്മകള്‍ക്കപ്പുറം (1886)സദാചാരത്തിന്റെ വംശാവലി (1887)വാഗ്നറുടെ പക്ഷം (1888)വിഗ്രഹങ്ങളുടെ സായന്തനം (1888)അന്തിക്രിസ്തു (1888)ഇതാണ് ആ മനുഷ്യന്‍ (1888)നീച്ച വാഗ്നര്‍ക്കെതിരെ (1888)അധികാരേച്ഛ (പ്രസിദ്ധീകരിക്കാതിരുന്ന കയ്യെഴുത്തുപ്രതി സഹോദരി സംശോധന ചെയ്തത്.
നീച്ചയുടെ ജനനകാലത്ത് ഏകീകൃതജര്‍മ്മന്‍ രാഷ്ട്രം രൂപവത്കരിക്കപ്പെട്ടുകഴിഞ്ഞിരുന്നില്ല. നാട്ടുരാജ്യങ്ങളില്‍ ഒന്നായ പ്രഷ്യയിലാണ് നീച്ച ജനിച്ചതെങ്കിലും ബാസലില്‍ അദ്ധ്യാപകനായി ജോലി സ്വീകരിക്കാന്‍ വേണ്ടി പ്രഷ്യന്‍ പൗരത്വം ഉപേക്ഷിച്ചിരുന്നു. എന്നിട്ടും നീച്ചയെ ഒരു ജര്‍മ്മന്‍ചിന്തകനായാണ് തത്ത്വചിന്തകന്മാരും സാധാരണക്കാരും കരുതിവരുന്നത്. തന്റെ ദേശീയതയെക്കുറിച്ച് നീച്ചയുടെതന്നെ ധാരണ വളരെ സങ്കീര്‍ണ്ണമായിരുന്നു. പൂര്‍വികന്മാര്‍ പോളണ്ടുകാരായിരുന്നെന്നും യാത്രകള്‍ക്കിടയില്‍ പോളണ്ടുകാരടക്കമുള്ളവര്‍ തന്നെ ആ നാട്ടുകാരനായി കരുതാറുണ്ടെന്നും ജര്‍മ്മനിയുടേതെന്ന് പറയാന്‍ തന്നിലുള്ളത് പുറം പൂച്ച് മാത്രമാണെന്നും "ഇതാണ് ആ മനുഷ്യന്‍" എന്ന കൃതിയില്‍ നീച്ച എഴുതിയിട്ടുണ്ട്.പഴയ ജര്‍മ്മന്‍ ചിന്തകന്മാരില്‍ ഷോപ്പന്‍ഹോവറുടെ കൃതികള്‍ മാത്രമാണ് നീച്ചയുടെ സ്വകാര്യഗ്രന്ഥശേഖരത്തില്‍ ഉണ്ടായിരുന്നത് എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.


ഭ്രാന്തിന്റെ കയത്തില്‍ മുങ്ങിയ നീച്ചയെ അമ്മ കാണുന്ന രംഗം, യേശുവിന്റെ ശവശരീരത്തെ മേരി മടിയില്‍ കിടത്തിയതായി ചിത്രീകരിക്കുന്നമൈക്കെലാഞ്ജലോയുടെ പ്രഖ്യാതശില്പമായപിയേത്തായെ അനുസ്മരിപ്പിക്കുമെന്ന് വില്‍ ഡുറാന്റ്എഴുതിയിട്ടുണ്ട്. ഭാന്ത്, നീച്ചക്ക് ജീവിതത്തിലൊരിക്കലും ലഭിക്കാതിരുന്ന ശാന്തി കൊടുത്തുവെന്നും ഡുറാന്റ് എഴുതി. ഭാന്തിലേക്ക് തള്ളിവിട്ട് പ്രകൃതി അദ്ദേഹത്തോട് കരുണ കാണിക്കുകയായിരുന്നത്രെ. ആ അവസ്ഥയില്‍ അദ്ദേഹം അസന്തുഷ്ടനായിരുന്നില്ല. ഒരിക്കല്‍ തന്നെ നോക്കി സഹോദരി കണ്ണീരൊഴുക്കുന്നതുകണ്ടിട്ട്, നീച്ചക്ക് കാരണം മനസ്സിലായില്ല. അദ്ദേഹം അവരോട് ചോദിച്ചു: "ലിസ്ബത്ത്, നമുക്ക് സന്തോഷമാണല്ലോ. പിന്നെ നീ കരയുന്നതെന്തിന്." മറ്റൊരിക്കല്‍ ആരോ പുസ്തകങ്ങളുടെ കാര്യം ചര്‍ച്ച ചെയ്യുന്നത് കേട്ട അദ്ദേഹം പുഞ്ചിരിച്ച്, "ഹാ!, ഞാനും ചില നല്ല പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്" എന്നു പറഞ്ഞു.