മൂൺസ്റ്റോൺ
വിൽക്കി കോളിൻസ്
ചന്ദ്രകാന്തക്കല്ല്
വിവ:എം.എസ്.നായർ
ഇംഗ്ലീഷിലെ ആദ്യ അപസർപ്പക നോവൽ
പ്രശസ്ത പ്രകൃതി ചിത്രകാരനായ വില്യം കോളിൻസിന്റെമകനായി 1824 ലണ്ടനിലാണ് വിൽക്കി കോളിൻസ് ജനിച്ചത് .ചാൾസ് ഡിക്കൻസ് അടുത്ത സുഹൃത്തും സഹയാത്രികനുമായിരുന്നു.
ഡിക്കൻസിന്റെ ആനുകാലിക പ്രസിദ്ധീകരണങ്ങളായ ഹൗസ് ഹോൾഡ് വേഡ്സ്, ആൾ ദ ഇയർ റൗണ്ട് ,എന്നിവയിൽ പതിവായി വിൽക്കി കോളിൻസ് എഴുതാറുണ്ടായിരുന്നു .അദ്ദേഹത്തിന്റെ രണ്ട് ആദ്യകാല നാടകങ്ങളിൽ ഡിക്കൻസ് അഭിനയിക്കുകയും ചെയ്തു. 1860 വുമൺ ഇൻ വൈറ്റ് തുടർക്കഥയായി പ്രസിദ്ധീകരിച്ചതോടെ കോളിൻസിന്റെ ജനപ്രീതി ഇംഗ്ലീഷ് ലോകം മുഴുവനുംഎത്തി എത്തി. 1868 പ്രസിദ്ധീകരിച്ച ദി മൂൺ സ്റ്റോൺ അദ്ദേഹത്തിന് ആഗോള പ്രസിദ്ധി നേടിക്കൊടുത്തു .പക്ഷാഘാതത്തെത്തുടർന്ന് 1889 അദ്ദേഹം അന്തരിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലെ ഒന്നാമത്തെ അപസർപ്പക നോവൽ ആയി കണക്കാക്കപ്പെടുന്ന കൃതിയാണ് ദ മൂൺലൈറ്റ് .
റഷ്യൻ രാജവംശത്തിന് അധികാര മുദ്രയായ ചെങ്കോൽ പതിച്ചിട്ടുള്ള പ്രൗഡഗംഭീരമായ വൈരക്കല്ല് ഒരുകാലത്ത് ഒരു ഇന്ത്യൻ ദൈവ വിഗ്രഹത്തിന് കണ്ണാണെന്നാണ് കരുതപ്പെടുന്നത്. പ്രശസ്തമായ കോഹിനൂർ വജ്രവും ദൈവിക പരിശുദ്ധിയുടെ ചിഹ്നമായാണ് കരുതപ്പെടുന്നത് .പുരാതനമായ ദൈവിക ആചാരങ്ങളിൽ നിന്ന് അവയെ വേർപെടുത്തുമ്പോൾ ആപത്തും അത്യാഹിതവും സംഭവിക്കാമെന്ന് ഇവയെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന കഥകളിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്
ചന്ദ്രകാന്തക്കല്ലിന്റെ അവസാനരംഗങ്ങളിൽ ശരീരശാസ്ത്രപരമായ പരീക്ഷണത്തിന് മുന്തിയ പ്രാധാന്യം നൽകിയിട്ടുണ്ട് .ഒരു പരീക്ഷണത്തിന് അനന്തരഫലം എന്താകും എന്ന് പുസ്തകങ്ങളിൽനിന്നും ജീവിച്ചിരിക്കുന്ന വ്യക്തികളിൽനിന്നും അന്വേഷിച്ച് അറിഞ്ഞിട്ടാണ് ,കഥയുടെ ഗതി ഏതാണ്ട് നടക്കാനിടയുള്ള , യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് താൻ ഈ കഥ രചിച്ചിരിക്കുന്നത് എന്ന് അദ്ദേഹം തുറന്നുപറയുന്നു .ശ്രദ്ധേയമായ ഒരു ആഖ്യാനതന്ത്രം ഈ നോവലിലുണ്ട് .ഇന്നും പുതുമ പുലർത്തുന്നതാണ് ആ തന്ത്രമെന്ന് തെല്ല് അതിശയത്തോടെ നാം ഈ നോവൽവായനയിൽ മനസ്സിലാക്കുന്നു.
മോഷ്ടിച്ച് ഇംഗ്ലണ്ടിലെത്തിച്ച ഒരു വജ്രക്കല്ല് മൂന്ന് ഇന്ത്യക്കാർ തിരിച്ച് ഇന്ത്യയിലെത്തിക്കാൻ ശ്രമിക്കുന്ന കഥയായി ഇതിനെ കണക്കാക്കരുത്.ഒരു ഇംഗ്ലീഷ് പ്രഭുകുടുംബത്തിൽ സംഭവിക്കുന്ന മോഷണവും അതിനെക്കുറിച്ചുള്ള അന്വേഷണവുമാണ് ഈ നോവൽ, ഒപ്പം ചില സവിശേഷ വ്യക്തിത്വങ്ങളെ മിഴിവോടെ വരച്ച ചേർക്കുകയും ചെയ്യുന്നു. നോവലിൻറെ പൂർവരംഗമായ സേരിങ്കപട്ടണത്തിൽ [ശ്രീരംഗപട്ടണം] ഇംഗ്ലീഷുകാർ മിന്നൽ ആക്രമണം നടത്തി കൊട്ടാരത്തിലെ വിലപിടിച്ച സ്വർണവും ആഭരണ ശേഖരവും പട്ടാളക്കാർ കൊള്ളയടിക്കുന്നു .ഇതിനിടയിൽ ജോൺ കാസിൽ എന്ന പട്ടാള ഉദ്യോഗസ്ഥൻ ചന്ദ്രനെ പ്രതിനിധാനം ചെയ്യുന്ന ചതുർഭുജയായ ഒരു ഇന്ത്യൻ ദൈവത്തിൻറെ നെറ്റിയിൽ വിലസിയിരുന്ന വജ്രം അതിൻറെ കാവൽക്കാരെ കൊലചെയ്ത മോഷ്ടിക്കുന്നു.ഇത്രയുംകഥയാണ് പൂർവ്വ രംഗത്തുള്ളത്.
1799 ലാണ് ഈ സംഭവം നടക്കുന്നത് ക്രിസ്തുവർഷം പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ വജ്രക്കല്ലിൻറെ കഥ ആരംഭിക്കുന്നത്. മുഹമ്മദ് ഗസ്നി സോമനാഥ് നഗരം ആക്രമിച്ച് കീഴടക്കി ക്ഷേത്രത്തിൽ പൂജിച്ചിരുന്ന എല്ലാം കൊള്ളയടിച്ചു. ചന്ദ്രദേവവിഗ്രഹം മാത്രം തകർക്കപ്പെടാതിരിന്നു .ബ്രാഹ്മണരുടെ സംരക്ഷണയിൽ മഞ്ഞ വജ്രക്കല്ല് മെയ്യിലണിഞ്ഞ ആ വിഗ്രഹം അവിടെ നിന്ന് നീക്കം ചെയ്യപ്പെട്ടു .ബനാറസിൽ ആണത് സംരക്ഷിക്കപ്പെട്ടത് .പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ മുഗൾചക്രവർത്തിയായ അറംഗസീബ് ക്ഷേത്രങ്ങൾ അറവുശാലകൾ ആക്കി മാറ്റിയപ്പോൾ ഒരു മുഗൾസേനാധിപൻ കല്്ല ബലം പ്രയോഗിച്ച് കൈക്കലാക്കി. ആ കല്ലിനെ സംരക്ഷിക്കാൻ നിയുക്തരായ ബ്രാഹ്മണർക്ക് നേരിട്ടൊരു ആക്രമണത്തിലൂടെ തിരിച്ചെടുക്കാൻ കഴിഞ്ഞില്ല .പിന്നീട് ആ കല്ല്ടിപ്പുസുൽത്താൻ സ്വന്തമാക്കി .അവരുടെ കയ്യിൽ നിന്ന് കല്ല് വീണ്ടെടുക്കാൻ വഴിയന്വേഷിച്ച് കൊട്ടാരത്തിൽ തങ്ങിയിരുന്ന യുവാക്കളെ കൊന്നാണ് ജോൺ കാസിൽ അത് സ്വന്തമാക്കിയത് .ചന്ദ്രൻെറ വൃദ്ധിക്ഷയങ്ങൾക്കനുസരിച്ച് ഭാവ മാറ്റം സംഭവിക്കുന്ന വജ്രക്കല്ലിനെ ചന്ദ്രകാന്തക്കല്ല് എന്ന് വിളിച്ചു പോരുന്നു. ഇത് ആരുടെ കയ്യിലാണോ ഇരിക്കുന്നത് അവർക്ക് ദുരന്തങ്ങൾ അനുഭവിക്കേണ്ടിവരും എന്നാണ് വിശ്വാസം. അത് കൈയിൽ വച്ചിരുന്ന വർക്കൊക്കെ ദുർമരണമോ കഷ്ടപ്പാടുകളോ അനുഭവിക്കേണ്ടിവന്നു .തനിക്ക് അപകടം ഉണ്ടാകാതിരിക്കാൻ വളരെ കൗതുകകരമായ മുന്നൊരുക്കങ്ങൾ ജോൺ കാസിൽ എടുത്തിരുന്നു .ഒടുവിൽ അത് തന്നെ അപമാനിച്ച ബന്ധുവിന്റെ മകൾക്ക് പിറന്നാൾ സമ്മാനമായി കൊടുക്കുന്നു. ഇനി നമുക്ക് നോവലിലേക്ക് കടക്കാം .
നോവലിൻറെ ആദ്യത്തെ ആഖ്യാതാവ് ഗബ്രിയേൽ ബെറ്റർ എഡ്ജ് എന്ന വൃദ്ധനാണ് റോബിൻസൺ ക്രൂസോ യുടെ ഒരു ആരാധകനാണ് അദ്ദേഹം. ആരാധകനെന്ന് പറഞ്ഞാൽ പോര, ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം റോബിൻസൺ ക്രൂസോ നൽകും എന്ന് വിശ്വസിക്കുകയും ആ ഉത്തരങ്ങൾക്ക് അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഒരു നല്ല കഥാപാത്രം.ഹൈൻകാസിൽ പ്രഭുവിന്റെ ജോലിക്കാരനായി ,പതിനഞ്ചാം വയസ്സിൽ നിയമിതനായ ബെറ്റർ എഡ്ജ്, അദ്ദേഹത്തിൻറെ ഇളയമകളുടെ വിവാഹത്തിനുശേഷം അവരുടെ ജോലിക്കാരനായി ,കാലക്രമത്തിൽ കാര്യസ്ഥനായി മാറുന്നു .തൻറെ പ്രഭുവിനെ മകളുടെ പതിനേഴാം പിറന്നാളിന് വജ്രക്കല്ല് സംഭാവനയായി കിട്ടി. അത് മോഷ്ടിക്കപ്പെടാൻ ഇടയായതിനുള്ള കാരണങ്ങളും ,ഉപരിനടപടികളും ഓരോ ദിവസത്തെയും സംഭവങ്ങൾ അതേപടി എഴുതി വയ്ക്കണമെന്നും പെനിലോപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹം കാര്യങ്ങൾ ഒക്കെ കൃത്യമായി കുറിച്ചിരിക്കുന്നത്. പ്രഭുകുമാരി, റോസന്ന ,എന്നീ രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതോടൊപ്പം കേസന്വേഷണത്തിന് വന്ന ഒന്നാം പൊലീസുകാരനായ സീഗ്രേവിനേയും ഡിക്ടറ്റീവ് പൊലീസിലെ ഉദ്യോഗസ്ഥനായ സർജൻ കഫിനെയും സമഗ്രമായി അവതരിപ്പിക്കുന്നു. വിഡ്ഢിയായ ഒന്നാം പോലീസും മിടുക്കനായ രണ്ടാം പൊലീസും .ചന്ദ്രകാന്തക്കല്ലിൻറെ തിരോധാനം അവതരിപ്പിക്കുന്നുണ്ടെങ്കിലും മോഷ്ടാവിനെ കുറിച്ച് യാതൊരു സൂചനയും ഈ ഭാഗം തരുന്നില്ല .കല്ലു വീണ്ടെടുക്കാൻ വരുന്ന മൂന്ന് ഇന്ത്യക്കാരെ ഏതാണ്ടൊരു നിഗൂഢതയുടെ മഞ്ഞുപുതപ്പിൽ ആണ് അവതരിപ്പിക്കുന്നത്. 1848 നടക്കുന്ന കഥകൾ ആണ് ഈ ഒന്നാം കാലഘട്ടത്തിൽ ഉള്ളത് .രണ്ടാം കാലഘട്ടം 1848 49 വർഷങ്ങളിൽ സംഭവിച്ചതാണ്. ഈ ഭാഗത്ത് ആഖ്യാതാക്കളുടെ എണ്ണം കൂടുതലാണ് .ജോൺ വെരിന്ദറിന്റെ അനന്തരവളായ മിസ് ക്ലാർക്ക് എന്ന മതാന്ധയാണ് ഒന്നാം വിവരണം തരുന്നത്. ഗ്രേഇൻസ്ക്വയറിലെ അഭിഭാഷകനായ മാത്യുബ്രഫാണ് രണ്ടാം വിവരണം നൽകുന്നത്. ഫ്രാങ്ക്ലിൻ ബേക്കാണ് മൂന്നാം വിവരണകാരൻ. ചന്ദ്രകാന്തക്കല്ല് മോഷണം നടന്ന രാത്രിയിൽ ഉണ്ടായിരുന്ന ഡോക്ടറുടെ പിച്ചുംപേയും പറയലിൽ നിന്ന് എസ്റാജെന്നിംഗ്സ് അടർത്തിയെടുത്ത് എഴുതി സൂക്ഷിച്ച ഡയറിക്കുറിപ്പുകളാണ് നാലാം വിവരണം തരുന്നത്. ഫ്രാങ്കിൻ ബ്ലേക്ക് തുടർന്ന് കഥ തുടരുന്നു .നോവലിലെ കരുത്തനായ കുറ്റാന്വേഷണ വിദഗ്ധൻ സർജൻ് കഫ് ആണ് ആറാംവിവരണംതരുന്നത് .മിസ്റ്റർ കാൻഡി, ഗബ്രിയേൽ ബെറ്റർ എന്നിവർ ഏഴും എട്ടും വിവരണം നൽകുന്നു .
1949 50 കാലഘട്ടത്തിൽ സംഭവിച്ച കഥകളാണ് ഉത്തരാഖ്യാനത്തിലുള്ളത്. സർജൻ കഫിന്റെ സഹായിയുടെ പ്രസ്താവന ,കപ്പിത്താന്റെ പ്രസ്താവന.മർത്തവൈറ്റ്ബ്രീഫിനയച്ച കത്ത് എന്നിവയാണ് ഉത്തരാഖ്യാനം.
രസകരമായ ധാരാളം കഥാപാത്രങ്ങൾ നമുക്ക് ഈ നോവൽ പരിചയപ്പെടുത്തുന്നു .നെല്ലിക്ക എന്ന് വിളിക്കപ്പെടുന്ന പയ്യൻ അതിലൊരാളാണ് മോഷ്ടാവ് താൻ മോഷ്ടാവാണെന്ന് അറിയാതെ കള്ളനെ തേടിയിറങ്ങുന്ന കഥ ഒരുപക്ഷേ മറ്റെവിടെയും കാണാൻ സാധിക്കില്ല .അവിടെ വായനക്കാരുടെ യുക്തിബോധം പരീക്ഷിക്കപ്പെതാതിക്കുന്നുമില്ല .പക്ഷേ അവിടെയൊന്നും പരീക്ഷിക്കപ്പെടുന്നതല്ല ഈ നോവൽ തരുന്ന വായനാസുഖം .മൊണാലിസ എന്ന ചിത്രത്തിന് പിന്നിൽ ഒളിപ്പിച്ച തിരു കാസയിലേക്കുള്ള വഴി അടയാളപ്പെടുത്തിയ ചാർട്ടിന്റെ കഥ 50 മില്യൺ കോപ്പികൾ വിറ്റഴിഞ്ഞു വെങ്കിൽ അതിനേക്കാൾ വിറ്റഴിയപ്പെടേണ്ടത് അതിനും നൂറുവർഷം മുമ്പ് എഴുതപ്പെട്ട ചന്ദ്രകാന്തക്കല്ലാണ്
ഇംഗ്ലീഷ് മട്ടിലുള്ള വിവർത്തനം വായനക്കാരുടെ ക്ഷമ പരിശോധനനടത്തും.ആ കടമ്പ കടന്നുകിട്ടിയാൽ (അതിനൽപ്പംസമയം വേണം)പിന്നെ നിലത്തുവക്കാൻതോന്നില്ല,വായനകഴിയുംവരെ ഈപുസ്തകം
രതീഷ് കുമാർ