08-08-18


ഇളങ്കോ അടികൾ:
ഇന്ത്യയിലെ പ്രമുഖ ദ്രാവിഡഭാഷയാണ് തമിഴ്. പ്രാചീനതയും സാഹിത്യ സമൃദ്ധിയും മൂലം ലോകപ്രശസ്തി നേടിയിട്ടുള്ള ഭാഷയാണിത്. ലാറ്റിൻ, ഗ്രീക്ക് തുടങ്ങിയ പാശ്ചാത്യ ക്ളാസ്സിക് ഭാഷകളുടെ കൂട്ടത്തിൽ തല ഉയർത്തി നില്ക്കാൻ കെല്പുള്ള രണ്ട് ഇന്ത്യൻ ഭാഷകളിൽ ഒന്നായാണ് തമിഴ് കണക്കാക്കപ്പെടുന്നത്. മറ്റേത് സംസ്കൃതം. തമിഴ്നാടിന്റെ ഭാഷയെന്നതിനോടൊപ്പം ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയിലും തമിഴിന് പ്രാമുഖ്യമുണ്ട്. ആധുനിക ഭാരതീയ ഭാഷകളുടെ കൂട്ടത്തിൽ ഏറ്റവും പഴക്കമുള്ള സാഹിത്യഭാഷ എന്ന സ്ഥാനവും തമിഴിനാണുള്ളത്.
അല്പം ചരിത്രത്തോടെ പരിചയപ്പെടാം

സംഘകാലം
🔔🔔🔔🔔🔔
ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ പുരാതനകാലഘട്ടമാണ് സംഘകാലം. ഈ കാലഘട്ടത്തിൽ തമിഴ്‌നാടും കേരളവും ഒന്നായിട്ടാണു് കിടന്നിരുന്നതു്. സംഘകാലത്തെ പ്രസിദ്ധങ്ങളായ തമിഴ് സാഹിത്യ കൃതികൾ ലോകം മുഴുവനും അറിയപ്പെടുന്നവയും പഠന വിഷയങ്ങളുമാണ്. സംഘങ്ങൾ എന്നറിയപ്പെടുന്ന നിരവധി പേരുടെ കൂട്ടങ്ങളായാണ്‌ ഈ കൃതികൾ രചിച്ച് ക്രോഢീകരിച്ചിട്ടുള്ളത്. അതുകൊണ്ടാണ്‌ ഇവയെ സംഘസാഹിത്യം എന്നു പറയുന്നത്
ഈ സമയത്തെ കേരള സംസ്കാരവും ചരിത്രവും പാരമ്പര്യവും തമിഴന്മാരുടേതിനു തുല്യമായിരുന്നു. ഏറ്റവും പഴയ ദ്രാവിഡ സാഹിത്യം സംഘകാല കാവ്യങ്ങളാണ്.
പ്രേമം, യുദ്ധം, വ്യാപരം, ഭരണം , വീരശൂരപരാക്രമങ്ങൾ തുടങ്ങി ശോചനം വരെയും ഈ സാഹിത്യത്തിൽ പ്രതിപാദിക്കുന്നു,
 ഇക്കാലഘട്ടങ്ങളിലെ സംസ്കൃത, പാലി സാഹിത്യ കൃതികളുമായി തട്ടിച്ചു നോക്കുമ്പോൾ സംഘകൃതികൾ അതിശയിപ്പിക്കുന്ന തരത്തിലുള്ള മതനിരപേക്ഷ പ്രകടമാക്കുന്നു. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇവ ഗ്രാമീണ സൗന്ദര്യം ഉൽക്കൊള്ളുന്നവയാണ്.
ക്രി.മു. 566 മുതൽ ക്രി.വ. 250 വരെയുള്ള കാലയളവാണ്‌ സംഘകാലഘട്ടം എന്നു വിശ്വസിക്കപ്പെടുന്നു.

ചിലപ്പതികാരം
🔔🔔🔔🔔🔔🔔
ചേരരാജംവംശത്തിൽ പിറന്ന ഇളങ്കോവടികൾ രചിത്ത സംഘകാലത്തേതെന്ന് കരുതപ്പെടുന്ന ഒരു മഹാകാവ്യം ആണ് ചിലപ്പതികാരം.
 തമിഴിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നാണിത്. ഇളങ്കോ അടികൾ രചിച്ചതാണ് ഇതെന്ന് കരുതപ്പെടുന്നു. മൂന്നു അധ്യായങ്ങളിലായി 5700 വരികളാണ് ഇതിനുള്ളത്. തമിഴിലെ അഞ്ച് മഹാകാവ്യങ്ങളിൽ ഒന്നായ ഇത് ജൈനമത സിദ്ധാന്തങ്ങളെ വിശദീകരിക്കുന്നു. മണിമേഖല എന്ന മഹാകാവ്യം ചിലപ്പതികാരത്തിന്റെ തുടർച്ചയാണ്‌ അതിനാൽ ഇവ രണ്ടും ഇരട്ടകാവ്യങ്ങളായി കണക്കാക്കപ്പെടുന്നു.

ഇളങ്കോ‌അടികൾ
🔔🔔🔔🔔🔔🔔🔔
 കേരളീയൻ‌ ആയിരുന്നു ഇളംകോ അടികൾ!  ഇളംകോ എന്ന വാക്കിന്റെ അർത്ഥം യുവരാജാവ് എന്നാണ്. അദ്ദേഹം ചേരരാജ സദസ്സിലെ ഒരംഗമായിരുന്നു. കരികാലചോഴന്റെ സമകാലികനായിരുന്നു അദ്ദേഹം എന്നും വിശ്വസിക്കപ്പെടുന്നു. അദ്ദേഹം ചേരരാജാവായിരുന്ന ചേരൻ ചെങ്കുട്ടുവന്റെ സഹോദരൻ ആയിരുന്നു എന്നും ചില ചരിത്രകാരന്മാർ കരുതുന്നു

കഥാസംഗ്രഹം
🔔🔔🔔🔔🔔🔔
കാവേരിപ്പൂമ്പട്ടണത്തിലെ ഒരു ധനികന്റെ മകളായിരുന്നു കണ്ണകി.
വിവാഹപ്രായമായപ്പോൾ ധാരാളം സമ്പത്ത് നൽകി അവളെ കോവലനു വിവാഹം ചെയ്തു കൊടുത്തു. സന്തോഷപൂർണ്ണമായ വിവാഹജീവിതത്തിനിടെ അസ്വാരസ്യങ്ങൾ കടന്നു വന്നു.
മാധവി എന്ന നർത്തകിയുമായി കോവലൻ അടുപ്പത്തിലാകുന്നു.
 തന്റെ സമ്പത്തു മുഴുവൻ അവൾക്കടിയറവെച്ച് കോവലൻ ഒരുനാൾ തെരുവിലേക്കെറിയപ്പെടുന്നു. കഷ്ടം!
തെറ്റ് തിരിച്ചറിഞ്ഞ കോവലൻ കണ്ണകിയുടെ അടുത്ത് തിരികേ എത്തുന്നു. പതിവ്രതയായ കണ്ണകി അയാളെ സ്വീകരിച്ച് ഒരു പുതിയ ജീവിതത്തിനു തുടക്കമിടുന്നു.

👌👌👌👌👌👌
പണത്തിനുവേണ്ടി തന്റെ ബാക്കിയായ ഒരേ ഒരു സ്വത്തായ പവിഴം നിറച്ച ചിലമ്പ് വിൽക്കാനായി കോവലനെ ഏൽപ്പിക്കുന്നു. അതുമായി അവർ രണ്ടുപേരും പാണ്ഡ്യരാജധാനിയായ മധുരയിലെത്തി.
ആയിടക്കുതന്നെ പാണ്ഡ്യരാജ്ഞ്നിയുടെ മുത്തുകൾ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തിൽ നിന്നു മോഷണം പോയിരുന്നു. അതന്വേഷിച്ചു നടന്ന പട്ടാളക്കരുടെ മുമ്പിൽ കോവലൻ അകപ്പെട്ടു.
പാവം!
 പാണ്ഡ്യരാജസദസ്സിൽ രാജാവിനുമുമ്പിൽ എത്തിക്കപ്പെട്ട കോവലനു കണ്ണകിയുടെ ചിലമ്പിൽ പവിഴങ്ങളാണെന്നു തെളിയിക്കാനായില്ല. തുടർന്നു രാജാവ് കോവലനെ ഇല്ലാത്ത മോഷണക്കുറ്റത്തിനു ഉടനടി വധശിക്ഷക്ക് വിധേയനാക്കി.
😭😭😭😭😭😭
വിവരമറിഞ്ഞ് ക്രുദ്ധയായി രാജസദസ്സിലെത്തിയ കണ്ണകി തന്റെ ചിലമ്പ് പിടിച്ചുവാങ്ങി അവിടെത്തന്നെ എറിഞ്ഞുടച്ചു. അതിൽനിന്ന് പുറത്തുചാടിയ പവിഴങ്ങൾ കണ്ട് തെറ്റ് മനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപത്താൽ മരിച്ചു.
പക്ഷേ പ്രതികാരദാഹിയായ കണ്ണകി അടങ്ങിയില്ല.
 തന്റെ ഒരു മുല പറിച്ച് മധുരാനഗരത്തിനു നേരെ എറിഞ്ഞ് അവൾ നഗരം വെന്തുപോകട്ടെ എന്നു ശപിച്ചു. അവളുടെ പാതിവ്രത്യത്തിന്റെ ശക്തിയാൽ അഗ്നിജ്വാലകൾ ഉയർന്ന് മധുരാനഗരം ചുട്ടെരിച്ചു.
♨♨♨♨♨♨
❗❗❗❗❗❗
തുടർന്ന് മധുരാനഗരം വിടുന്ന കണ്ണകി ചേരരാജധാനിയായ കൊടുങ്ങല്ലൂരിൽ എത്തി. അവിടെവച്ച് സ്വർഗാരോഹണം ചെയ്യുമ്പോൾ അവളെ കൂട്ടിക്കൊണ്ടുപോകാൻ കോവലൻ സ്വർഗത്തിൽനിന്ന് എത്തുന്നു.
അക്കാലത്ത് ചേരരാജാവായ ചേരൻ ചെങ്കുട്ടുവൻ ആ നഗരത്തിൽ കണ്ണകിയുടെ ഓർമ്മക്കായി ഒരു കണ്ണകിക്കോട്ടം പണിയുന്ന കാര്യവും അതിനായി പ്രതിമ(വിഗ്രഹം) നിർമ്മിക്കാൻ കൃഷ്ണശില ഹിമാലയത്തിൽ നിന്നാണ് കൊണ്ടുവന്നത് എന്നും ചിലപ്പതികാരത്തിൽ പറയുന്നു.

കണ്ണകി
👌👌👌
കേരളീയ സംസ്കാരത്തിൽ കണ്ണകിക്ക് വലിയ പ്രാധാന്യം ഉണ്ട്. ചരിത്രപരവും സാംസ്കാരികവുമായ തലങ്ങളിൽ അവ ദർശിക്കാവുന്നതാണ്. കണ്ണകിയുടെ ക്ഷേത്രം ചേരൻ ചെങ്കുട്ടുവൻ പ്രതിഷ്ഠിച്ചു എന്നു പറയുന്നത് കൊടുങ്ങല്ലൂർ ആണ്. മധുര മീനാക്ഷിയുടെ അപേക്ഷപ്രകാരം മോക്ഷപ്രാപ്തിക്കായി കൊടുങ്ങല്ലൂരിൽ എത്തിയ കണ്ണകി വടക്കേ നടയിൽ വച്ചു പരാശക്തിയിൽ ലയിച്ചതായി കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതീഹ്യമാലയിൽ പറയുന്നു.
ഇതേ കണ്ണകി തന്നെയാണ് പരിസര പ്രദേശങ്ങളായ കൊരട്ടി എന്നിവടങ്ങളിലെ ക്രിസ്തീയ ദേവാലയങ്ങളിലേയും ആരാധനാ മൂർത്തി.
❗❗❗❗❗❗
 ആറ്റുകാൽ പൊങ്കാലയുമായും കണ്ണകിയെ
 ബന്ധപ്പെടുത്തി ഐതീഹ്യമുണ്ട്.
❗❗❗❗
ഇനിയും
ഏറെ
പറയാനുണ്ട്.
~റയൂ
കോവലന്റെയും മാധവിയുടെയും മകളാണ്
മണിമേഖല .👌

മണിമേഖലയെപ്പറ്റി കേൾക്കണോ?
സംഘകാലത്തെ ഒരു മഹാകാവ്യമാണ്‌ മണിമേഖല. തമിഴ് സാഹിത്യ |ത്തിലെ അഞ്ച് മഹാകാവ്യങ്ങളിലൊന്നായി  കണക്കാക്കപ്പെടുന്ന ഇത് ചിലപ്പതികാരത്തിന്റെ തുടർച്ചയാണ്‌. അതിനാൽ ഇവ രണ്ടിനേയും ഇരട്ടക്കാവ്യങ്ങൾ എന്നു വിളിക്കാറുണ്ട്. ചിലപ്പതികാരം ജൈനമതസിദ്ധാന്തങ്ങളെ വിശദീകരിക്കുന്ന കാവ്യമാണെങ്കിൽ മണിമേഖല ബുദ്ധമതതത്വങ്ങളെയാണ്‌ പ്രതിപാദിക്കുന്നത്. ബുദ്ധമതത്തെ അങ്ങേയറ്റം പുകഴ്ത്തുകയും ഇതരമതങ്ങളെ ഖണ്ഡിക്കുകയുമാണ്‌ മണിമേഖല ചെയ്യുന്നത്. ഈ രണ്ടു കാവ്യങ്ങളും ഒരേ കാലത്ത് രചിക്കപ്പെട്ടവയായിരിക്കണം എന്നാണ്‌ കരുതപ്പെടുന്നത്. (എന്നാൽ ചിലപ്പതികാരം രണ്ടാം നൂറ്റാണ്ടിലും മണിമേഖല ആറാം നൂറ്റാണ്ടിലും ആണ്‌ രചിക്കപ്പെട്ടിരിക്കുന്നതെന്നും അഭിപ്രായമുണ്ട്.
കേരള സാഹിത്യ അക്കദമി 1971 ൽ ഇതിന്റെ ഒരു പരിഭാഷ പ്രസിദ്ധീകരിച്ചു. ചിലപ്പതികാരം ഒരു സമ്പന്ന കുടുംബത്തെപ്പറ്റിയാണ്‌ എങ്കിൽ മണിമേഖല ഒരു വേശ്യയുടെ (ചിലപ്പതികാരത്തിലെ നായകനായ കോവിലനും മാധവി എന്ന വേശ്യക്കും ) മകളെ സംബന്ധിച്ചുള്ളതാണ്‌. ഇങ്ങനെയുള്ള കഥ ആസ്പദമാക്കിയതിനാൽ ചിലരുടെ അഭിപ്രായത്തിൽ ഇത് ഒരു വിപ്ലവകാവ്യമാണ്‌.

ഭർത്താവിന്റെ മരണത്തിൽ മനംനൊന്ത് മധുരാനഗരം ദഹിപ്പിച്ച കണ്ണകി "മധുര മീനാക്ഷി" ആവശ്യപ്പെട്ട പ്രകാരം കൊടുങ്ങല്ലൂരിൽ എത്തിയതായും വടക്കേ നടയിൽ വച്ചു ജഗദംബയായ പരാശക്തിയിൽ ലയിച്ചു മോക്ഷം നേടിയതായും കഥയുണ്ട്.
ആറ്റുകാലമ്മയുടെ പൊങ്കാല ദിവസം കൊടുങ്ങല്ലൂരമ്മയുടെ സാനിധ്യം അവിടെയുണ്ടാകാറുണാടത്രെ..അതുകൊണ്ടാകാം ആറ്റുകാൽപൊങ്കാലയുടെ പിന്നിലെ എെതിഹ്യത്തിലൊന്ന് കണ്ണകിയുമായി ബന്ധപ്പെട്ടായത്..
നിരപരാധിയായ സ്വന്തം ഭർത്താവിനെ വധിച്ചതിൽ പ്രതിഷേധിച്ചു മുലപറിച്ചെറിഞ്ഞു തന്റെ നേത്രാഗ്നിയിൽ മധുരാനഗരത്തെ ചുട്ടെരിച്ച വീരനായിക കണ്ണകി കൊടുങ്ങല്ലൂരമ്മയിൽ ലയിച്ചു മോക്ഷം പ്രാപിച്ചു എന്നാണ് ഐതീഹ്യം. കണ്ണകിയുടെ വിജയം ആഘോഷിക്കുന്നതിന് സ്‌ത്രീകൾ നിവേദ്യം അർപ്പിക്കുന്നുവെന്നതും ഒരു സങ്കല്‌പമാണ്‌.

വേറൊരു എെതിഹ്യം കൂടി...
പ്രതികാരദുർഗയായ കണ്ണകി കേരളത്തിലേക്ക് യാത്ര ചെയ്തത് കന്യാകുമാരി..ആറ്റുകാൽ വഴിയാണത്രെ.കണ്ണകി ബാലികാരൂപത്തിൽ ആറ്റുകാലില് ദര്ശനം നല്കിയശേഷം വടക്കോട്ട് തിരിച്ച് കൊടുങ്ങല്ലൂരമ്മയായി മാറിയെന്നാണ് ഐതിഹ്യം. ആറ്റുകാലില് ഉത്സവം തുടങ്ങുന്നത് ഒന്നാം ഉത്സവദിനമായ കാര്ത്തികനാളില് കൊടുങ്ങല്ലൂരമ്മയെ ക്ഷണിച്ചുവരുത്തുന്ന പവിത്രവും പുണ്യവുമായ ചടങ്ങോടെയാണ്. അന്നുമുതല് കണ്ണകീചരിതം തോറ്റംപാട്ടായി പാടിത്തുടങ്ങും. 'ആറ്റുകാല്ക്ഷേത്രത്തിലെ കാപ്പുകെട്ട് ചടങ്ങിന് കൊടുങ്ങല്ലൂരമ്മേ ആഗതയാകണേ' എന്ന് അകമഴിഞ്ഞ് പ്രാര്ത്ഥിച്ചും അപേക്ഷിച്ചും ക്ഷേത്രപൂജാരിമാര് നടത്തുന്ന പൂജകളെ പ്രകീര്ത്തിച്ചുമാണ് പ്രധാന പാട്ടുകാരന്(ആശാന്) കണ്ണകീ ചരിതം തോറ്റംപാട്ട് തുടങ്ങുന്നത്. അന്നുമുതല് പത്താംനാള് പൊലിപ്പാട്ട് പാടിയുള്ള കാപ്പഴിക്കല്വരെ കൊടുങ്ങല്ലൂരമ്മയുടെ സാന്നിദ്ധ്യം ആറ്റുകാല് ഉണ്ടെന്നാണ് വിശ്വാസം.