08-07-18

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
ജൂലെെ 2മുതൽ 8 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
🔺🔻🔺🔻🔺🔻
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ് തിരൂർ)
അവലോകനസഹായം 🔺🔻🔺🔻🔺🔻
ശിവശങ്കരൻ മാഷ്
(GHSS തിരുവാലി)
അവലോകന ദിവസങ്ങൾ
വ്യാഴം,വെള്ളി
✴✴✴✴✴✴✴✴✴✴


പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി.ശിവശങ്കരൻ മാഷ്ടെ സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ഇത്തവണ നമുക്ക് ചൊവ്വ,ബുധൻ ദിവസങ്ങളിലെ പ്രൈം ടൈം പംക്തികൾ നഷ്ടമായി.
ബാക്കി എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതും ഏറെ സന്തോഷകരമാണ് .
ഇന്നറിയാൻ, നെറ്റിന് ചുറ്റും എന്നീ പംക്തികൾ മുടക്കം കൂടാതെ...വളരെ ഗംഭീരമായി നടക്കുന്നുണ്ട്.അവതാരകരായ അരുൺമാഷിനും പ്രവീൺ മാഷിനും അഭിനന്ദനങ്ങൾ🌹🌹

ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/1IJzHIr3K4fkv7IQJD5DPPcg6R6VW92WE/view?usp=sharing

🔰🔰🔰🔰🔰🔰🔰🔰
 ജൂലെെ 2_തിങ്കൾ
സർഗസംവേദനം
🌈🌈🌈🌈🌈🌈🌈
ശ്രീ.ഒ.വി.വിജയൻ എന്ന മലയാളത്തിലെ പ്രിയ എഴുത്തുകാരൻ ജനിച്ചിട്ട് 88 വർഷം പൂർത്തിയാകുന്ന ഇന്ന് നമ്മുടെ തിരൂർ മലയാളം നൽകിയ ആദരവ് തെളിഞ്ഞു നിന്ന പംക്തിയായിരുന്നു ഇന്നത്തെ സർഗസംവേദനം..അവതാരകൻ രതീഷ് മാഷിന് അഭിനന്ദനങ്ങൾ🌹🌹
🌈 എന്റെ പ്രിയപുസ്തകം എന്നതിൽ ഇന്ന് കല്ലിങ്ങൽ പറമ്പ് HSS മുൻ പ്രിൻസിപ്പൽ ചന്ദ്രശേഖരൻ മാഷ് തയ്യാറാക്കിയ ഖസാക്കിന്റെ ഇതിഹാസം എന്ന ഒ.വി.യുടെ മാസ്റ്റർപീസ് കൃതിയുടെ വായനക്കുറിപ്പാണ് ഉണ്ടായിരുന്നത്.ഇതിഹാസ പശ്ചാത്തലം,കഥാപാത്രങ്ങൾ,ഭാഷാശെെലി എന്നിവ കാരണം ചന്ദ്രശേഖരൻമാഷിന് പ്രിയതരമായ ഈ കൃതിക്ക് സമഗ്രമായ വായനക്കുറിപ്പായിരുന്നു അദ്ദേഹം തയ്യാറാക്കിയത്.
🌈തുടർന്ന് രതീഷ് മാഷ് കൂട്ടിച്ചേർത്ത ഖസാക്കിനെപ്പറ്റി അൽപ്പം വിശദമായി എന്ന കുറിപ്പ്👌👌👌
🌈ഇഷ്ടപുസ്തകം പരിചയപ്പെടുത്തിയ ചന്ദ്രശേഖരൻ മാഷ് രചിച്ച ഗ്രീഷ്മത്തിലെ സമസ്യകൾ എന്ന കൃതിയെ രതീഷ് മാഷ് പരിചയപ്പെടുത്തി.ഒമ്പത് കഥകൾ അടങ്ങുന്ന ഈ കഥാസമാഹാരത്തെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടാൻ ഈ കുറിപ്പ് സഹായിച്ചു.
🌈തുടർന്ന് സബുന്നിസ ടീച്ചർ തയ്യാറാക്കിയ പ്രസിദ്ധ ലോകക്ലാസിക് കൃതിയായ സോർബ ദ ഗ്രീക്ക് നെ ആസ്പദമാക്കിയുള്ള വായനക്കുറിപ്പ് രതീഷ് മാഷ് പോസ്റ്റ് ചെയ്തു. ജീവിതത്തെ പ്രണയിക്കുന്ന സോർബയും,പേരില്ലാത്ത ആഖ്യാതാവിന്റെയും,ക്രീറ്റ് എന്ന ഗ്രാമത്തിന്റെയും അവിടേക്കുള്ള യാത്രയുടേയും തുടർജീവിതത്തിന്റേയും കഥയായ സോർബ ദ ഗ്രീക്കിന്റെ വായനക്കുറിപ്പും👌👌
🌈 ഖസാക്ക് യാത്രാസ്മരണകളുണർത്തി വിജുമാഷ് മാഷ് നടത്തിയ യാത്രകളുടെ ചിത്രം കൂട്ടിച്ചേർത്തു. 1964ൽ റിലീസായ സോർബ ദ ഗ്രീക്ക് എന്ന  സിനിമയുടെ വീഡിയോ ലിങ്ക് പ്രജിതയും കൂട്ടിച്ചേർത്തു.
🌈ഗഫൂർമാഷ്, ശ്രീല ടീച്ചർ,രജനി ടീച്ചർ,ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🔰🔰🔰🔰🔰🔰🔰🔰

ജൂലൈ 5 വ്യാഴം

🎩 നാടകലോകം 🎓

 വ്യാഴാഴ്ചാ പംക്തിയായ നാടകലോക ത്തിൽ ദക്ഷിണേന്ത്യൻ റീജ്യണൽ തിയറ്റർ ആണ് വിജു മാഷ് പരിചയപ്പെടുത്തിയത് ..

🗣 പഴയക്കമേറിയതും പാരമ്പര്യത്തനിമയേറിയതുമായ ദക്ഷിണേന്ത്യൻ റീജ്യണൽ തിയറ്ററി ന്റെ വിശദമായ വിവരണമാണ് വിജു മാഷ് പരിചയപ്പെടുത്തിയത് ..

🎪 തമിഴ് ,തെലുഗ് ,കന്നട ,മലയാളം ഭാഷകളിലായി വ്യാപിച്ചുകിടക്കുന്ന നാടക പ്രസ്ഥാനം ..  പൈതൃകവും പാരമ്പര്യവും സാംസ്ക്കാരികത്തനിമയും നിറഞ്ഞ ദക്ഷിണേന്ത്യൻ നാടക ലോകം ...
കൂട്ടിച്ചേർക്കലുകൾക്ക് സ്ഥാനമില്ലാത്ത വിധം സമഗ്രമായിരുന്നു വിജു മാഷിന്റെ അവതരണം ..

📕 തുടർന്ന് നടന്ന ചർച്ചയിൽ രജനി ടീച്ചർ ,പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ...
⚽ ലോകകപ്പ് ഫുട്ബോളിന്റെ ആലസ്യത്തിൽ പെട്ടതുകൊണ്ടാണെന്നു തോന്നുന്നു കൂടുതൽ അഭിപ്രായപ്രകടനങ്ങൾ പിന്നീടുണ്ടായില്ല ...

🔰🔰🔰🔰🔰🔰🔰🔰

ജൂലായ് 6 വെള്ളി

🎼 സംഗീത സാഗരം 🎼

വെള്ളിയാഴ്ചയിലെ ഇരവുകളെ സംഗീത സാന്ദ്രമാക്കുന്ന സംഗീത സാഗരം പംക്തിയുമായി അവതാരക രജനി ടീച്ചർ കൃത്യ സമയത്തു തന്നെയെത്തി ..

🎻നാട്ടു സംഗീത ശാഖയിൽ ജൈവ സംഗീത ത്തിന് പ്രാധാന്യം കൊടുത്ത ഉണ്ണികൃഷ്ണ പാക്കനാരെ യാണ് ടീച്ചറിന്ന് പരിചയപ്പെടുത്തിയത്..

🎷 അതോടൊപ്പം അദ്ദേഹത്തിന് ഏറെ സ്വാധീനമുണ്ടായിരുന്ന മുളസംഗീത വും വിശദീകരിച്ചു .

🎸 ബാംബൂ മ്യൂസിക് എന്ന പേരിൽ സംഗീതപ്രേമികൾക്ക് ഏറെ പ്രിയമായ മുളന്തണ്ടിൻ സംഗീതം വളരെ വിശദമായിത്തന്നെ ടീച്ചർ അവതരിപ്പിച്ചു
സഹായകമായി വീഡിയോ ലിങ്കും പരിചയപ്പെടുത്തി ..

🎹 മണ്ണിന്റെ മണവും ഗ്രാമീണതയുടെ നൈർമല്യവും പേറുന്ന ജൈവ സംഗീതവും, ഉണ്ണികൃഷ്ണപ്പാക്കനാരും ,മുള സംഗീതവും വായനക്കാരുടെ മനസ്സിനെ സംഗീത സാന്ദ്രമാക്കിയെന്നു പറയാം ..

🎤 അവതരണം സമഗ്രമായിരുന്നതിനാൽ കൂടുതൽ കൂട്ടിച്ചേർക്കലുകൾ പിന്നീടുണ്ടായില്ല ..
സജിത് മാഷും സീത ടീച്ചറും പ്രമോദ് മാഷും സംഗീതത്തിന് ആശംസകളുമായെത്തി .
🎺🎺🎺🎺🎺🎺🎺🎺🎺🎺

🔰🔰🔰🔰🔰🔰🔰🔰

ജൂലെെ 7 ശനി
നവസാഹിതി
🦋🦋🦋🦋🦋🦋

പുതുരചനകൾക്കൊരിടമായ നവസാഹിതി കൃത്യസമയത്തുതന്നെ തുടങ്ങി.ഫുട്ബോൾ,പ്രണയം,രക്തസാക്ഷിത്വം,കാത്തിരിപ്പ്....ഇങ്ങനെ വെെവിദ്ധ്യമാർന്ന വിഷയങ്ങളിലുള്ള പുതുസൃഷ്ടികൾ നവസാഹിതിയ്ക്ക് മിഴിവേകി.ഓരോ ആഴ്ചയിലും മികച്ച നിലവാരത്തിലുള്ള നവസാഹിതി അണിയിച്ചൊരുക്കുന്ന അവതാരക സ്വപ്നടീച്ചർക്ക് 🌻🌻🌈  സച്ചിദാനന്ദൻ എഴുതിയ രാധയെന്നു വിളിക്കാതിരിക്കൂ.. കവിത അഭിനവരാധമാരുടെ ഉള്ളുനോവിക്കുന്ന അവസ്ഥ തുറന്നു കാണിക്കുന്നു.കഴുത്തിൽ വനമാലയ്ക്കുപകരം അടിമത്തത്തിന്റെ കറുത്ത ചരട് അണിഞ്ഞ ..മെെലാഞ്ചിക്ക്  പകരം കെെക
ളും അടുപ്പൂകല്ലുകളുടെ തയമ്പ് വീണ അഭിനവരാധമാരുടെ ഗദ്ഗദങ്ങൾ...😔
🌈 തൊട്ടുമുമ്പ് എന്ന വീരാൻകുട്ടിയുടെ കവിത കുന്നിന്റെ..പുഴയുടെ..മരത്തിന്റെ ..
മരണത്തിന് തൊട്ടുമുമ്പ്..ആസന്നമായ മരണത്തെ എങ്ങനെ അവരെ  അറിയിക്കും എന്ന ആകുലത....കവിയിൽ നിന്നും വായനക്കാരിലേക്കെത്തുന്നു.
🌈 റൊമേലു ലുക്കാക്കുവിനെ ആസ്പദമാക്കി ബുഷറ എഴുതിയ ഗോൾമഴ യിൽ വിശപ്പിനെക്കുറിച്ചെഴുതിയ നാല് വരികളുണ്ട്.. വളയുകയും പുളയുകയും ചെയ്യുന്ന അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ആമാശയങ്ങളിലെഴുതി വെയ്ക്കുന്ന കവിത.. 👌😔😔
🌈ബഹുജനം പലവിധം എന്നു പറഞ്ഞത് പോലെ ജയിച്ചവരുടെ കൂടെ അണിനിരക്കുന്ന ...നോവുണർത്തുന്നചില കാഴ്ചകൾ കാണാം ശ്രീല.വി.വി എഴുതിയ ചിലകളിക്കാർ എന്ന കവിതയിൽ..
🌈 ശ്രീനി തൂണേരി എഴുതിയ വനവാസം  ആശയസമ്പന്നത നിറഞ്ഞ വസന്തതിലകത്തിൽ ചൊല്ലാൻ കഴിയുന്ന കവിത (ഹാ!പുഷ്പമേ...എന്ന വരികളുടെ ഈണത്തിൽ ഇത് ചൊല്ലി നോക്കി..ചൊല്ലുംതോറും ഇഷ്ടം കൂടിവരുന്നു..)
🌈 ഗിലർമൊ ഒച്ചാവ എന്ന മെക്സിക്കൻ ഗോളിയെക്കുറിച്ച് മൂസ എരവത്ത് എഴുതിയ ഒച്ചാവ ഇനിയുറങ്ങുക നീ👌👌
🌈 രാഷ്ട്രീയ കൊലപാതകത്തിന്നിരയായ അഭിമന്യുവിനെക്കുറിച്ചുള്ള കവിതയായിരുന്നു അശോക്.യു. എഴുതിയ അഭിമന്യു മലയിറങ്ങിവന്ന സങ്കടങ്ങളുടെ സംഗീതമായ..വിശപ്പ് വെച്ച് സ്വയം കവിതയായിത്തീർന്ന അഭിമന്യു😔😔🙏🙏
🌈 ഷീല റാണി ടീച്ചറുടെ രക്തസാക്ഷി എന്ന കവിതയും കാലികപ്രസക്തം തന്നെ..👍
🌈 റഹീം.പി.എം എഴുതിയ അടുപ്പം 👌സ്നേഹത്തിന്റെ കെെവരിയിൽ പിടിച്ച് ശ്രദ്ധിച്ച് നടന്നില്ലെങ്കിൽ വേദനയുടെ പുഴയിൽ ചെന്നു പതിക്കും...ശരിയാണ്..
🌈 ലാലു എഴുതിയ പഞ്ചിംഗ് കേരളത്തിലെ അടുത്തടുത്ത രണ്ടു സ്ഥലങ്ങളായ മുതലമടയിൽ നിന്ന് പറമ്പിക്കുളം വരെയെത്താൻ തമിഴ്നാടിലെ 60 കി.മീ.താണ്ടേണ്ട ഹതഭാഗ്യരെക്കുറിച്ചുള്ള കവിതയാണ്.
🌈 ശ്രീല അനിൽ എഴുതി ആരാണ് നീ.. 😃👌👌( ശ്രീ....മൊബെെൽ ആണോ നീ🏃‍♀🏃‍♀)
🌈സർഗസമ്പന്നമായ നവസാഹിതിയിൽ പങ്കെടുത്തവർക്കുള്ള അഭിനന്ദനവുമായി ശിവശങ്കരൻ മാഷ്, കല ടീച്ചർ, സീത ടീച്ചർ, സബുന്നിസ ടീച്ചർ, പ്രജിത എന്നിവർ കടന്നുവന്നു..

🔰🔰🔰🔰🔰🔰🔰🔰

നെറ്റിന് ചുറ്റും പംക്തിയിൽ പ്രവീൺ മാഷ് ഈ ആഴ്ച പരിചയപ്പെടുത്തിയ സെെറ്റുകൾ...👇👇👇
1) പുരാവസ്തു മ്യൂസിയങ്ങളുടെ വെബ്സെെറ്റുകൾ
➖➖➖➖➖➖➖
a) Digital collection Penn Museum
b) National Archeological Museum
C) British Museum

2) ആർട്ട് ഗ്യാലറി സെെറ്റുകൾ
➖➖➖➖➖➖➖
a) Google Arts&Culture
b) Webb gallery of Art
c) Museum of India

3) Virtual Tour Sites
➖➖➖➖➖➖➖➖
a) Raja Ravi Varma Heritage Foundation
b) British Museum London
c) Van Gogh Museum_ Amsterdam

🔰🔰🔰🔰🔰🔰🔰🔰

ഇനി ഈ വാരത്തിലെ താരം....
പുതുമകളോടെ  സർഗസംവേദനത്തെ നമ്മുടെ  മുമ്പിലെത്തിക്കുന്ന  പ്രിയ അഡ്മിൻ രതീഷ് മാഷ് ആണ് ഈ വാരത്തിലെ താരം🌟🌟🌟
വാരതാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌹🌹🌹

ഇനി ഈ വാരത്തിലെ ശ്രദ്ധേയമായ പോസ്റ്റ് ആരുടേതെന്ന് അറിയേണ്ടേ...
ഇക്കഴിഞ്ഞ ദിവസങ്ങളിൽ 4 കവിതകൾ പോസ്റ്റ് ചെയ്ത ബഹിയയുടെ നോവുമിഠായി എന്ന കവിതയാകട്ടെ മികച്ച പോസ്റ്റ് (നവസാഹിതിയിൽ അവതാരക വഴിയോ സ്വന്തമായോ ബഹിയയുടെ കവിതകൾ പ്രതീക്ഷിക്കുന്നു...)

ബഹിയ.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌹🌹🌹

നോവുമിഠായി ഒരിക്കൽക്കൂടി നുണയൂ...

നോവുമിഠായി


നീ തന്ന
നോവുമിഠായിക്ക്
വല്ലാത്ത മധുരം.
അതിനാലാവണം-
പല്ലുവേദനിച്ചിട്ടും,
പഞ്ചാരകൂടി
അംഗങ്ങളൊന്നൊന്നായ്
മുറിച്ചു മാറ്റിയിട്ടും,
കടിച്ചാൽ പൊട്ടാത്ത
മിഠായി കഷണങ്ങൾ
സദാ നുണഞ്ഞു
പോകുന്നത്!


                     ബഹിയ

🔰🔰🔰🔰🔰🔰🔰🔰
വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു ..  വായിക്കുക ,വിലയിരുത്തുക ..
🔲🔲🔲🔲🔲🔲🔲🔲🔲🔲