08-06-18


ആഭോഗി രാഗം
പ്രിയ തിരൂർ മലയാളം സുഹൃത്തുക്കളെ....
സംഗീതസാഗരം അവതാരക രജനിടീച്ചറുടെ ഫോൺ ശരിയാകുന്നതുവരെ താത്കാലിക അവതാരകയായി നിങ്ങളോടൊപ്പം...
🙏🙏🙏🙏🙏🙏
 പ്രിയ സുഹൃത്തുക്കളെ...
സംഗീതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് രാഗങ്ങൾ..കാതിന് ഇമ്പമേകും വിധം സ്വരങ്ങളെ പ്രത്യേകരീതിയിൽ തെരഞ്ഞെടുത്ത് അവയിൽക്കൂടി മാത്രം സ്വരസഞ്ചാരങ്ങൾ ജനിപ്പിക്കുന്ന സംഗീതരസമാണ് രാഗം.എണ്ണമറ്റ രാഗങ്ങൾ കൊണ്ട് സമ്പുഷ്ടമായ കർണ്ണാടക സംഗീതത്തിലെ ആഭേരി രാഗം നമ്മൾ കഴിഞ്ഞയാഴ്ച പരിചയപ്പെട്ടു.ഇന്ന് നമുക്ക് ആഭോഗി രാഗം,ആഭോഗി രാഗത്തിലുള്ള കീർത്തനങ്ങൾ,സിനിമാഗാനങ്ങൾ എന്നിവ പരിചയപ്പെടാം...
ആഭോഗി രാഗം...👇
കർണാടകസംഗീതത്തിലെ 22ാംമേളകർത്താരാഗമായ ഖരഹരപ്രിയയുടെജന്യരാഗമായിപൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ്  ആഭോഗി.ഇതൊരു ഔഡവ രാഗമാണ്.കരുണ,ഭക്തി എന്നിവയാണ് ഈ രാഗത്തിന്റെ ഭാവങ്ങൾ..
[19:50, 8/6/2018] പ്രജിത: ആരോഹണം സ രി2 ഗ2 മ1 ധ2 സ

അവരോഹണം സ ധ2 മ1 ഗ2 രി2 സ
 ആഭോഗി രാഗത്തെക്കുറിച്ച് കുറച്ചുകൂടി വിശദമായി അറിയാൻ ഗായിക നിഷാവർമ എന്ന നിഷച്ചേച്ചിയുമായി നടത്തിയ അഭിമുഖത്തിൽ നിന്നും... 👇👇