08-05


ദൃശ്യകലയുടെ വരമൊഴിണക്കത്തിൽ എൺപത്തിയേഴാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്ന കലാരൂപം പാവക്കഥകളി
പണ്ട് മുതൽ കേരളത്തിലെ പലയിടങ്ങളിലും നടന്നിരുന്ന കലാരൂപമായിരുന്നു  പാവ കഥകളി. പിന്നീട് അന്യം നിന്നതുപോലെയായി. ആന്ധ്രാപ്രദേശിൽ നിന്നും തമിഴ്‌നാട്‌ വഴി കേരളത്തിൽ നൂറ്റാണ്ടുകൾക്കു മുമ്പ്‌ കുടിയേറിപ്പാർത്ത ആണ്ടിപ്പണ്ടാര കുടുംബങ്ങളിലെ ആളുകളാണ് പരമ്പരാഗതമായി ഇവ അവതരിപ്പിച്ചിരുന്നത്. ഇപ്പോൾ വളരെ ചുരുക്കം ആളുകൾ മാത്രമാണ് ഈ കലാരൂപം അവതരണത്തിൽ ഉള്ളത്

അവതരണം..👇
കഥകളിയുടെ സമാനമായ ആടയാഭരണങ്ങൾ ഉള്ള പാവകളെ കയ്യിൽ വച്ച് കഥകളി പാട്ടിനു സമാനമായ പാട്ടുകൾ പാടി പാവകളെ ഇളക്കിയാണ് ഇതവതരിപ്പിക്കുന്നത്. ചെണ്ട, ചേങ്ങില,ഇലത്താളം എന്നിവയും പിന്നണിയിൽ ഉപയോഗിക്കുന്നു.
















വീഡിയോ ലിങ്ക്👇
https://youtu.be/iCvUVP6sVMM

13/11/2017_ന് വന്ന പത്രവാർത്തയിൽ നിന്നും...👇👇
പാവക്കഥകളി അമേരിക്കയിലേക്ക്
ഇരിങ്ങാലക്കുട : കേരളത്തിന്റെ അത്യപൂര്‍വ്വ പാവകളി കലാരൂപങ്ങളിലൊന്നായ പാവക്കഥകളി അറ്റ്‌ലാന്റയിലെ സെന്റര്‍ ഫോര്‍ പപ്പട്രി ആര്‍ടിസിന്റെ അഭിമുഖ്യത്തില്‍ നവംബര്‍ 13 മുതല്‍ 19 വരെ നടക്കുന്ന പാവകളി ഉത്സവത്തില്‍ അവതരിപ്പിക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്വറല്‍ റിലേഷന്‍സ് ആണ് ഈ സാംസ്‌കാരിക യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട നടനകൈരളിയുടെ പാവക്കഥകളി സംഘം വേണുജിയുടെ നേതൃത്വത്തില്‍ കല്യാണസൗഗന്ധികം കഥയാണ് അവതരിപ്പിക്കുവാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. കുന്നമ്പത്ത് ശ്രീനിവാസ്, കെ. സി. രാമകൃഷ്ണന്‍, കലാനിലയം രാമകൃഷ്ണന്‍, കലാമണ്ഡലം ശിവദാസ് എന്നിവരാണ് മറ്റു
കലാകാരന്മാര്‍.
വായിക്കുമ്പോൾ അഭിമാനം തോന്നുന്നു അല്ലേ..അമേരിക്കയിൽ മാത്രമല്ല സിംഗപ്പൂർ,ഫിഡെനഫെസ്റ്റിവൽ ....ഇവിടെയെല്ലാം പാവക്കഥകളി നടന്നു..നമ്മളോ?അത്രതന്നെ പ്രാധാന്യം ഈ കലാരൂപത്തിനു കൊടുക്കുന്നുണ്ടോ?