07-02




സൽമാൻ റഷ്ദി  ജൂൺ 19, 1947-നു ഇന്ത്യയിലെ ബോംബെ നഗരത്തിൽ ജനിച്ചു) ഒരു ബ്രിട്ടീഷ്-ഇന്ത്യൻ ഉപന്യാസകാരനും നോവലിസ്റ്റുമാണ്. രണ്ടാമത്തെ നോവലായ മിഡ്നൈറ്റ്സ് ചിൽഡ്രൺ (അർദ്ധരാത്രിയുടെ കുഞ്ഞുങ്ങൾ) (1981) ആയിരുന്നു അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ഈ കൃതിക്ക് ബുക്കർ സമ്മാനം ലഭിച്ചു. മിക്കവാറും എല്ലാ കൃതികളുടെയും പശ്ചാത്തലം ഇന്ത്യൻ ഉപഭൂഖണ്ഡം ആണ്. എങ്കിലും അദ്ദേഹത്തിന്റെ കൃതികളുടെ പ്രധാന ആശയം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള നീണ്ടതും ധന്യവും പലപ്പോഴും ദുഃഖപൂർണ്ണവുമായ ബന്ധങ്ങളുടെയും കുടിയേറ്റങ്ങളുടെയും ബന്ധവിച്ഛേദങ്ങളുടെയും കഥയാണ്.

റഷ്ദിയുടെ നാ‍ലാമത്തെ നോവൽ ആയ ദ് സാറ്റാനിക്ക് വേഴ്സെസ് (1988) മുസ്ലീം സമുദായത്തിലെ മൗലികവാദികളിൽ നിന്നു് അക്രമാസക്തമായ പ്രതികരണങ്ങൾ ഉണ്ടാക്കി. പല വധഭീഷണികൾക്കും റഷ്ദിയെ വധിക്കുവാനായി ആയത്തുള്ള ഖുമൈനി പുറപ്പെടുവിച്ച ഫത്‌വയ്ക്കും ശേഷം അദ്ദേഹം വർഷങ്ങളോളം ഒളിവിൽ താമസിച്ചു. ഈ കാലയളവിൽ വളരെ വിരളമായി മാത്രമേ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടുള്ളൂ. എങ്കിലും കഴിഞ്ഞ ദശാബ്ദത്തിൽ സാധാരണ സാഹിത്യ ജീവിതം നയിക്കുവാൻ കഴിഞ്ഞു.

Salman Rushdie 2011 Shankbone.JPGപ്രസിദ്ധീകരിച്ച കൃതികൾ
ഗ്രിമസ് (1975)
മിഡ്നൈറ്റ്സ് ചിൽഡ്രൺ (1981)
ഷെയിം (1983)
ദ് ജാഗ്വാർ സ്മൈൽ: എ നിക്കരാഗ്വൻ ജേർണി (1987)
ദ് സാറ്റാനിക് വേഴ്സെസ് (1988)
ഹാരൂൺ ആന്റ് ദ് സീ ഓഫ് സ്റ്റോറീസ് (1990)
ഇമാജിനറി ഹോം‌ലാന്റ്സ്: ഉപന്യാസങ്ങളും നിരൂപണവും, 1981 - 1991 (1992)
ഈസ്റ്റ്, വെസ്റ്റ് (1994)
ദ് മൂർസ് ലാസ്റ്റ് സൈ (1995)
ദ് ഗ്രൌണ്ട് ബിനീത്ത് ഹെർ ഫീറ്റ് (1999)
ഫ്യൂറി (2001)
സ്റ്റെപ് എക്രോസ് ദിസ് ലൈൻ: ശേഖരിച്ച സാഹിത്യേതര രചനകൾ 1992 - 2002 (2002)

സാത്താന്റെ വചനങ്ങൾ!!
1989 ഫെബ്രുവരി 14 ചരിത്രത്തിന്റെ താളുകളിൽ കുറിക്കപ്പെട്ടത് പ്രണയദിനം എന്ന പ്രത്യേകതകൊണ്ടല്ല. ഇറാനിയൻ സുപ്രീംലീഡർ Ayatollah Ruhollah Khomeiniയുടെ ഫത്വ അന്ന് ഇറാനിൽ റേഡിയോവിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ടു. ഇറാനും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധം തന്നെ അവസാനിക്കുകയും മുസ്ലിം സമുദായത്തെ കലാപത്തിലേക്ക് തള്ളിവിടുകയും ചെയ്ത ആ ഫത്വയുടെ ഉള്ളടക്കം എന്താണ്??

1988ൽ പുറത്തുവന്ന സൽമാൻ റുഷ്ദിയുടെ 'The Satanic Verses' എന്ന ബുക്ക് ആയിരുന്നു ഇതിനെല്ലാം പിന്നിൽ. ബുക്ക് പബ്ലിഷിങ്ങിന് മുൻപ് തന്നെ എഡിറ്റോറിയൽ കൺസൽട്ടൻറ്സ് ബുക്ക് വിവാദമാകുവാനുള്ള സാധ്യതകൾ ചൂണ്ടിക്കാണിച്ചെങ്കിലും വിവാദങ്ങൾ ഒരു പുതുമയില്ലാത്ത എഴുത്തുകാരനും പബ്ലിഷേഴ്‌സും അത് കാര്യമായെടുത്തില്ല. ബുക്കർ പുരസ്കാരം കിട്ടിയ തന്റെ രണ്ടാമത്തെ ബുക്ക് Midnight's Childrenസിലൂടെ ഇന്ദിരാഗാന്ധിയുടെ വിദ്വേഷം സമ്പാദിച്ചപ്പോൾ മൂന്നാമത്തെ ബുക്ക് roman à clefലെ പാകിസ്ഥാൻ പൊളിറ്റിക്സിനെ കുറിച്ചുള്ള പരാമർശം പാകിസ്താനിലെ പല പ്രമുഖരുടെയും മുഖം ചുളിപ്പിച്ചു. പക്ഷെ തന്റെ നാലാമത്തെ ബുക്ക് തന്റെയും മറ്റുള്ളവരുടെയും ജീവന് ഭീക്ഷണിയാകുന്ന നിലയിലേക്ക് വിവാദമാകുമെന്നു സൽമാൻ റുഷ്ദി കരുതിയിരുന്നില്ല.

പ്രസിദ്ധീകരണത്തിന്റെ ആദ്യദിനങ്ങളിൽ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ബുക്ക് പതിയെ പതിയെ മുസ്ലിം കമ്മ്യൂണിറ്റിക്കിടയിൽ മുറുമുറുപ്പ് സൃഷ്ടിച്ചു. 1988 സെപ്റ്റംബർ 26നു പുറത്തുവന്ന ബുക്കിനു ദിവസങ്ങൾക്കുള്ളിൽ തന്നെ(ഒക്ടോബർ 5) ഇന്ത്യയിൽ ബാൻ ഏർപ്പെടുത്തിയപ്പോൾ അത് കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചു. ബുക്ക് പിൻവലിക്കണം എന്നാവശ്യപ്പെട്ടു പബ്ലിഷേഴ്സായ penguin ബുക്ക്സിന്റെ ഓഫീസിലേക്ക് അനവധി ഫോൺ സന്ദേശങ്ങളെത്തി. നവംബറിൽ ബംഗ്ളാദേശ്, സുഡാൻ. സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങൾ കൂടി ബുക്കിനു ബാൻ ഏർപ്പെടുത്തി.

ഡിസംബർ മാസത്തിൽ 7000 പേരോളം വരുന്ന മുസ്ലിങ്ങൾ ബോൾട്ടൻ നഗരത്തിൽ പ്രകടനം നടത്തുകയും ബുക്കിന്റെ പ്രതികൾ കത്തിക്കുകയും ചെയ്തു.  തുടർന്ന് പലയിടങ്ങളിലും സമാനമായ പ്രക്ഷോഭങ്ങൾ അരങ്ങേറി. 1989ൽ USൽ പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ വിവാദങ്ങൾ കൂടുതൽ ശക്തി പ്രാപിച്ചു.

സൽമാൻ റുഷ്ദിയെയും പ്രസാദകരെയും കൊല്ലുവാൻ കല്പിച്ചുകൊണ്ടുള്ള Ayatollah Khomeiniയുടെ ഫത്വ പുറത്തുവന്നതോടെ പ്രദിഷേധങ്ങൾ കൂടുതൽ അക്രമസ്വഭാവം പുറത്തെടുത്തു.

The Satanic Verses" വിവാദം
എന്താണ് സാത്താന്റെ വചനങ്ങൾ? പ്രവാചകൻ മുഹമ്മദ് നബിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് അധികം പ്രശസ്തമല്ലാത്തൊരു കഥയാണിത്. ഒരിക്കൽ ഇബ്ലീസിന്റെ(satan) തന്ത്രത്തിൽ അകപ്പെട്ടു പ്രവാചകൻ തന്റെ അനുയായികൾക്ക് കുറച്ചു ആയത്തുകൾ(ഖുർആൻ വചനങ്ങൾ) കൈമാറി. മുസ്ലിം അല്ലാത്ത മക്കാ വാസികളുടെ മൂന്നു ദേവതകളെ കുറിച്ചായിരുന്നു ആ ആയത്തുകൾ. അവർ അല്ലാഹുവിന്റെ പുത്രികൾ ആണെന്നും അവരോടുള്ള ആരാധന പാപമല്ലെന്നും ആയിരുന്നു ആ ആയത്തുകളുടെ സാരം. ഇത് മുസ്ലിങ്ങൾ അല്ലാത്ത മക്ക വാസികളെ സന്തോഷിപ്പിച്ചു, തങ്ങളുടെ ദൈവത്തെ പറ്റി പ്രവാചകൻ നല്ലത് പറഞ്ഞിരിക്കുന്നു. ഏകദൈവ വിശ്വാസം എന്ന ഇസ്ലാമിക അടിസ്ഥാനത്തിനു എതിരായിരുന്നു ഈ ആയത്തുകൾ. പ്രവാചകന്റെ വചനങ്ങൾ പൂർണമായും വിശ്വസിച്ചിരുന്ന അനുയായികൾ അതിനെ ചോദ്യം ചെയ്യാനും പോയില്ല. പക്ഷെ ജിബ്‌രീൽ(ഗബ്രിയേൽ മാലാഖ) പ്രത്യക്ഷപ്പെട്ടു നബിയോട് ആ ആയത്തുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടപ്പോൾമാത്രമാണ് താൻ ഇബ്‌ലീസിനാൽ പറ്റിക്കപ്പെട്ടു എന്ന വസ്തുത പ്രവാചകൻ അറിയുന്നത്.

പഴയകാല പണ്ഡിതർ ഈ കഥ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രമുഖമായ ഹദീസിന്റെ പിൻബലം ഇല്ലാത്തതുകൊണ്ട് ഇതൊരു  കെട്ടിച്ചമച്ച കഥയായി മാത്രാമാണ് മുസ്ലിം സമുദായം കണക്കാക്കുന്നത്.

"The Satanic Verses"ൽ മുഹമ്മദ് നബിയുടെ കഥ ഒരു സബ് പ്ലോട്ട് ആയി വരുന്നുണ്ട്. പ്രധാനമായും ഈ സബ്പ്ലോട് ആണ് ബുക്കിനെ വിവാദങ്ങളുടെ കുരുക്കിലേക്ക് വലിച്ചിഴച്ചത്.

ബുക്കിന്റെ റെക്കോർഡ് വില്പന 
അമേരിക്കയിലും ബ്രിട്ടനിലും ബുക്ക് ഷോപ്പുകൾക്കെതിരെ വലിയതോതിൽ അക്രമങ്ങൾ നടന്നു. ബുക്ക് ഷോപ്പുകൾ ബോംബ് എറിഞ്ഞും തീവച്ചും അക്രമകാരികൾ തകർത്തതോടെ പലവലിയ ബുക്ക് ഷോപ്പ് ശൃംഖലകളും ബുക്കിന്റെ വിതരണ പിൻവലിച്ചു. മിക്കരാജ്യങ്ങളിലും(14) ബുക്ക് നിരോധിക്കുകയും കയ്യിൽ സൂക്ഷിക്കുന്നത് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും ബുക്കിന്റെ വിൽപ്പനയിൽ വൻ കുതിച്ചുകയറ്റം ആണ് ഉണ്ടായത്. വളരെ കുറഞ്ഞകാലംകൊണ്ട് തന്നെ അമേരിക്കയിൽ മാത്രം ഏഴരലക്ഷം കോപ്പിയാണ് വിറ്റുപോയത്. കത്തിക്കാൻ വേണ്ടി ബുക്ക് കാശുകൊടുത്തു വാങ്ങിയവർക്ക് സൽമാൻ റുഷ്ദി പിന്നീട് നന്ദി പറയുകയും ഉണ്ടായിട്ടുണ്ട്.


ദീപ മേത്തയുടെ സംവിധാനത്തിൽ റുഷ്ദിയുടെ മിഡ്നെെറ്റ്സ് ചിൽഡ്രൻഎന്ന നോവൽ സിനിമയായിട്ടുണ്ട്.👇

വിവാദങ്ങളുടെ തോഴനായ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ബൂക്കര്‍ സമ്മാനം നേടിയ മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ എന്ന നോവലിന്റെ അതേപേരിലുള്ള ചലച്ചിത്രാവിഷ്‌കാരമാണ് ദീപാ മേത്തയുടെ ചിത്രം. 1947 ഓഗസ്റ്റ് 15 അര്‍ദ്ധരാത്രി. ബ്രിട്ടീഷ് കോളനിവാഴ്ചയില്‍ നിന്നും ഭാരതം സ്വതന്ത്രമാകുന്നു. സ്വാതന്ത്ര്യം നേടുന്ന നിമിഷം മുംബൈയിലെ ഒരാശുപത്രിയില്‍ രണ്ട് കുഞ്ഞുങ്ങള്‍ ജനിക്കുന്നു. ദരിദ്ര യുവതിയുടെ അവിഹിത സന്തതിയായ സലിം സിനായിയും ധനിക ദമ്പതികളുടെ സന്തതിയായി ശിവയും. രണ്ടുപേരുടെയും ജീവിതം നിഗൂഢമായ തരത്തില്‍ പരസ്പരം ബന്ധിപ്പിക്കപ്പെടുന്നു.

ഇന്ത്യയുടെ വിജയങ്ങളോടും ദുരന്തങ്ങളോടുമൊപ്പം സഞ്ചരിക്കുകയാണവര്‍. വിഭജനവും പലായനവും യുദ്ധവും രാഷ്ട്രീയ അടിയന്തിരാവസ്ഥയും മതധ്രുവീകരണങ്ങളും സൃഷ്ടിച്ച പ്രശ്‌നസങ്കീര്‍ണ്ണമായ സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ചരിത്രത്തിലൂടെയുള്ള ഒരന്വേണമാണ് ചിത്രം. അര്‍ദ്ധരാത്രിയിലും ആ അര്‍ദ്ധരാത്രിക്കുശേഷവും പിറന്നവര്‍ ലോകത്തോട് പങ്കുവയ്ക്കുന്ന രാഷ്ട്രീയ സന്ദേഹങ്ങളാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്.

ഇന്ത്യാ ചരിത്രത്തിന്റെ ഭാവനാത്മകവും ശക്തവുമായ പുനഃസൃഷ്ടി. രാജ്യം മുഴുവന്‍ അടിയന്തിരാവസ്ഥയുടെ അന്ധകാരം വിഴുങ്ങിയെന്ന പ്രയോഗത്തെ അക്ഷരാര്‍ത്ഥത്തില്‍ ദൃശ്യങ്ങളിലും പകര്‍ത്തുകയാണ് സംവിധായിക ദീപമേത്ത. അതിനിടെ അര്‍ധരാത്രിക്കുട്ടികളെല്ലാം ഭരണകൂടത്തിനു ഭീഷണിയാണെന്നു പറഞ്ഞ് ഇന്ദിരാഗാന്ധി തുറുങ്കിലടയ്ക്കുന്നു. ഇവന്‍ പിന്നീട് പകല്‍വെളിച്ചം കാണുന്നത് അടിയന്തിരാവസ്ഥ പിന്‍വലിക്കുമ്പോഴാണ്. ഇന്ത്യന്‍ അധികാരി വര്‍ഗ്ഗത്തെ തെല്ലൊന്നുമല്ല ഈ ചിത്രം പിടിച്ചുലയ്ക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിനെതിരായ പ്രതിഷേധം സ്വാഭാവികം മാത്രമാണ്. സിനിമ ഉദ്ദേശിച്ചിടത്ത് കൊണ്ടു എന്നര്‍ത്ഥം.

ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ നേട്ടങ്ങളും നഷ്ടങ്ങളും നാണക്കേടുകളും രണ്ട് പേരുടെ -ശിവ, സലീം-  ജീവിതവുമായി അതിനിഗൂഢമായി ബന്ധപ്പെടുത്തി സല്‍മാന്‍ റുഷ്ദി രചിച്ച നോവല്‍ ചലച്ചിത്രമാക്കുന്നതില്‍ ഒരുപാട് വെല്ലുവിളികളണ്ടായിരുന്നു. മൂന്നു ഭാഗങ്ങളിലായി അറുന്നൂറിലിധികം പേജുകളുള്ള നോവല്‍ തിരക്കഥാ രൂപത്തിലാക്കിയതും റുഷ്ദി തന്നെ.

https://www.youtube.com/playlist?list=PLuzrhRM2O_mZCe-khkcRjaDQ0ekR3iQCB